Showing posts with label സ്ത്രീയും ജിഹാദും:ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*. Show all posts
Showing posts with label സ്ത്രീയും ജിഹാദും:ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*. Show all posts

Friday, January 31, 2020

സ്ത്രീയും ജിഹാദും:ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



*ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*


മഹതിയായ ആയിഷ ബീവി ജമാൽ യുദ്ധത്തിലേക്ക് പുറപ്പെട്ടത് യുദ്ധം ലക്ഷ്യംവെച്ച് ആയിരുന്നില്ല . ജനങ്ങൾ അവരെ സമീപിച്ച് സ്ഥിതിഗതികൾ  വിവരിക്കുകയും അങ്ങയുടെ സാന്നിധ്യം ഉണ്ടായാൽ വലിയൊരു ഫിത്ന  ഒഴിവായി കിട്ടും എന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു മഹതിയും അങ്ങനെ മനസ്സിലാക്കി അങ്ങനെ ഇനി പറയുന്ന ഖുർആനിക വചനങ്ങളുടെ പിന്തുടർന്നു മഹതി പുറപ്പെട്ടു '
അല്ലാഹു പറയുന്നു: അവരുടെ രഹസ്യ ആലോചനകളിൽ മിക്കതും യാതൊരു നന്മയുമില്ല ദാനധർമ്മങ്ങളും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനോ കൽപ്പിക്കുന്ന ആളുടെ വാക്കുകളൊഴികെ ( നിസാഅ114 )

  ജനങ്ങൾക്കിടയിൽ
രഞ്ജിപ്പ്
ഉണ്ടാക്കുവാനുള്ള നിർദ്ദേശം സ്ത്രീക്കും പുരുഷനും സ്വതന്ത്രനും അടിമക്കും എല്ലാം ഒരുപോലെ ബാധകമാണ് '
 എന്നാൽ അല്ലാഹുവിൻറെ തീരുമാനം അതായിരുന്നില്ല അങ്ങനെ യുദ്ധം നടന്നു
(ഖുർത്വുബി )



ഇങ്ങനെ ഒരു യുദ്ധമുണ്ടായി അതിൻറെ  പേരിൽ ആയിഷ റ  പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു .സൂറത്തുൽ അഹ്സാബിലെ മുപ്പത്തിമൂന്നാം വചനം പാരായണം ചെയ്യുമ്പോൾ അതോർത്ത് മഹതി കരയാർ ഉണ്ടായിരുന്നുവെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 പ്രസ്തുത വചനം ഇങ്ങനെ

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

 ഇമാം ഖുർതുബി റ  എഴുതുന്നു :

സഅല ബിയും മറ്റും പ്രസ്താവിച്ചിരിക്കുന്നു ഈ സൂക്തം പാരായണം ചെയ്താൽ മുഖമക്കന  നനയും വിധം ആയിഷ കരയാറുണ്ടായിരുന്നു'

ഇബ്നു അത്വിയ്യ റ പറയുന്നു: യുദ്ധത്തിലേക്ക് പുറപ്പെട്ടത് ന്റെ പേരിലാണ് മഹതി കരഞ്ഞിരുന്നത് ' അന്നേരം അമ്മാർ മഹതിയുടെ ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹു നിങ്ങളോട് വീട്ടിൽ അടങ്ങി കഴിയാൻ കല്പിച്ചിട്ടുണ്ടല്ലോ (ഖുർത്തുബി)


സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ.. منهاج السنه

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)
(മിന്‍ഹാജുസുന്ന)


ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.


 *അസ്ലം സഖാഫി കാമിലി
പരപ്പനങ്ങാടി*
دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...