Wednesday, July 31, 2019

മുത ശാബിഹിനെ വ്യാഖ്യനിക്കാം സഹാറമ്പൂരി ദയൂബൻ ദി

https://m.facebook.com/story.php?story_fbid=2348563102022867&id=100006075995597https://m.facebook.com/story.php?story_fbid=2348563102022867&id=100006075995597

മുത ശാബിഹിനെ വ്യാഖ്യനിക്കാം

സഹാറമ്പൂരി

മുതശാബിഹായ ആയത്തുകൾ അശ്അരി ഇമാമിന്റെ വീക്ഷണത്തിൽ


മുതശാബിഹായ ആയത്തുകൾ അശ്അരി ഇമാമിന്റെ വീക്ഷണത്തിൽ

മുതശാബിഹ് :ഇമാം അശ്അരിയുടെ കിതാബിൽ സുന്നി വാദം


https://drive.google.com/folderview?id=13y9QUfIB8zgng3iFOvdldRBX3sUovaD2
മുതശാബിഹ്  :ഇമാം അശ്അരിയുടെ കിതാബിൽ സുന്നി വാദം

മുതശാബിഹ് ഇമാം റാസി റ പറഞ്ഞത്

മുതശാബിഹ് ഇമാം റാസി റ പറഞ്ഞത്

ഇജ്മാഉ രണ്ട് കാലത്തേത് ഉണ്ടായാൽ രണ്ടാമത്തത് ബാത്വിലാണ്

മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി

മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി

മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി

മുതശാബിന് അഹ്മദ്ബ്ന് ഹമ്പൽ തഅ വീൽ ചെയ്യുന്നു.

മുതശാബിന് അഹ്മദ്ബ്ന് ഹമ്പൽ തഅ വീൽ ചെയ്യുന്നു.

Sunday, July 28, 2019

മുത ശാബി ഹ് മുഹമ്മദ് നബിയെ അർശിൽ ഇരുത്തുമോ ? ഫത്ഹുൽ ബാരി

https://youtu.be/r32EJ-QipAA

*ഖിയാമത്ത് നാളിൽ അള്ളാഹു വിന്റെ കൂടെ  മുഹമ്മദ് നബി സ്വ യെ അർശിന്റെ മേൽ ഇരുത്തും എന്ന് ഫത്ത്ഹുൽ ബാരി അംഗീകരിച്ചിട്ടുണ്ടോ?*

*വഹാബി പുരോഹിതൻശൈഖ് യാസിർ ബിൻ ഹംസക്ക് മറുപടിഅസ്ലം സഖാഫി പരപ്പനങ്ങാടി*

നേർച്ച :എന്ത് കൊണ്ട് സ്വഹാബത്തിന്റെ നേർച്ചയില്ല

*✍Siddeequl Misbah  -  Re posted 29/07/19

*എന്ത് കൊണ്ട് ബദ്രീങ്ങൾ , എന്ത് കൊണ്ട് മുഹ്യദ്ധീൻ ഷൈഖ് (റ) ???*_______♦

കൂടുതൽ ആദർശ ഖണ്ഡന തെളിവുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://sunniknowledge.blogspot.com/?m=0
📚🔎___________________🔍📚

ബദ്രീങ്ങളോ ?‌ ഈസാ നബിയോ "സ്വിദ്ധീഖ് തങ്ങളോ ഗൗസുൽ അഹ് ളമോ ?? മറ്യം ബീവിയോ അമ്പിയാക്കളോ ? അസ് ഹാബുൽ കഹ്ഫോ സ്വഹാബാക്കളോ ???_____

*ഇങ്ങനെ പല ചോദ്യങ്ങൾ ??!!!! - പല മുടന്തൻ ന്യായങ്ങൾ - യുക്തിവാദങ്ങൾ!!!!!*?

"സുന്നികൾ ഗൗസുൽ അഹ് ളമിന്റെ (റ) പേരിൽ ഖുതുബിയത്തും , മാല മൗലിദും ,  ആണ്ട് നേർച്ചയൊക്കെ കഴിക്കുമ്പോൾ കേൾക്കുന്ന ബിദ ഇകളുടെ അവ ശബ്ദങ്ങളാണിതൊക്കെ എന്ത് കൊണ്ട് ഗൗസുൽ അഹ് ളം ?? എന്ത് കൊണ്ട് ബദ്രീങ്ങൾ എന്ത് കൊണ്ട് സിദ്ധീഖ് റ, ഉമർ റ ഇല്ല ???

എന്നാൽ സുന്നികൾ എല്ലാ സദസ്സുകളിലും  മഹാന്മാരെ  അനുസ്മരിക്കുന്നവരും അവരുടെ മൗലിദും മദ് ഹൊക്കെ പറയുന്നവരും ദുആ തുടങ്ങുന്നതിന്ന് മുമ്പ് ഫാതിഹ ഓതി  എല്ലാ അമ്പിയാ ഔലിയാക്കൾ മറ്റ് മുഹ്മിനീങ്ങൾ , മുഹ്മിനാതുകളിലേക്ക് ഹദ് യ ചെയ്യുന്നവരാണ്

*എന്നാൽ റാതീബ് കഴിക്കുമ്പോൾ സ്വഹാബത്തിനല്ലേ കൂടുതൽ മഹത്വം എന്നും  അത് പോലെ ബദ്രീങ്ങളുടെ ആണ്ട് കഴിക്കുമ്പോൾ അമ്പിയാക്കൾക്കല്ലെ കൂടുതൽ  മഹത്വം എന്നൊക്കെ ദുർ ന്യായങ്ങൾ പറഞ്ഞ് സാധാരണ വിശ്വാസികളെ പൊട്ടീസാക്കുന്ന നന്മ മുടക്കികളായ  ‌അവാന്തര വിഭാഗങ്ങളുടെ ന്യായം അസ്ഥാനത്ത് മാത്രമാണ് കാരണം താഴെ കൊടുക്കുന്ന 10 ചോദ്യങ്ങൾക്ക് ഇത്തരം അവശബ്ദങ്ങൾ ഉണ്ടാക്കുന്ന ഈ ബിദ് അത്തുകാർ മറുപടി നൽകട്ടെ ??? അപ്പോൾ മനസ്സിലാകും മഹത്വം

(01)   ലക്ഷത്തില്പരം അമ്പിയാക്കൾ കഴിഞ്ഞ് പോയിട്ടും കേവലം ചില അമ്പിയാക്കളെ മാത്രം ഖുർ ആനിൽ സൂചിപ്പിച്ചു???????????????

മറ്യം ബീവി( റ )  വിന്റെ കറാമത് ചരിത്രം പറയാൻ ഒരധ്യായം തന്നെ കൊടുത്തു അത് പോലെ ലുഖ്മാൻ (റ) വിന്റെ പേരിലും ഒരദ്ധ്യായം കാണാം  ഇതൊക്കെ  ഒഴിവാക്കിയിട്ട് അവിടെയൊക്കെ അമ്പിയാക്കളെ പറ്റി പറഞ്ഞ് അദ്ധ്യായം ആക്കാമായിരുന്നില്ലെ ??????????? മഹത്വത്തിന്റെ കാര്യത്തിൽ മറ്യം ബീവി (റ) , ലുഖ്മാൻ (റ) വലുതും അമ്പിയാക്കൾ ചെറുതുമായത് കൊണ്ടാണോ ? 

(02) സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ സ്ത്രീകൾ മറ്യം ബീവി (റ) , ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല) യുമാണ് .  എന്നാൽ മറ്റ്  എത്ര വനിതകൾ ഉണ്ട് എന്ത് കൊണ്ട് ഖുർ ആനിലൂടെ അള്ളാഹു പറഞ്ഞിട്ടില്ല മഹദി ഖദീജാ (റ) വിശ്വാസികൾക്ക് ഉത്തമ മാതൃകയല്ലെ ? മറ്യം ബീവി (റ) യുടെ മൗലീദ് പറഞ്ഞടുത്ത് ഖദീജ ബീവി (റ) അല്ലെങ്കിൽ ഫാത്വിമ (റ) , ആയിഷാ ബീവി (റ) യുടെ മൗലിദ് പറയാമായിരുന്നില്ലെ ??? ഇവരൊക്കെ സത്യവിശ്വാസികൾക്ക് മാതൃകയാവാത്തത് കൊണ്ടാണോ ?????

(03)ഔലിയാക്കളായ അസ് ഹാബുൽ കഹ്ഫ് (റ:അ) വിന്റെ ചരിത്രം ,  കറാമത്ത് പറയാൻ വേണ്ടി "സൂറത് കഹ്ഫ്" എന്ന അദ്ധ്യായം തന്നെ ഉണ്ട് ! അത് എല്ലാ വെള്ളിയാഴ്ചയും പ്രത്യേകമായി ഈ അസ് ഹാബുൽ കഹ്ഫിന്റെ  മൗലീദ്  ഉൾക്കൊള്ളുന്ന ഈ  സൂറത്ത് കഹ്ഫ് പാരായണം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുന്നു !!! എന്നാൽ എന്ത് കൊണ്ട് ഏറ്റവും സ്രേഷ്ഠരായ ഈ ഉമ്മത്തിലെ തിരു നബി (സ്വ) യുടെ അനുചരന്മാരായ പ്രധാന സ്വഹാബാക്കളുടെ സംഭവങ്ങൾ ഖുർ ആനിൽ ഒരദ്ധ്യായമായി നൽകുകയും അത് ഏതെങ്കിലും ഒരാഴ്ചയിൽ പാരായണം ചെയ്യാൻ കൽപ്പിക്കുന്നില്ല ??? സ്വഹാബത്തോ വലുത് അതോ അസ് ഹാബുൽ കഹ്ഫോ ???

(04)  ഖുലഫാഉ റാഷിദീങ്ങളായ സ്വിദ്ധീഖ് (റ) , ഉമർ (റ) , ഉസ്മാൻ (റ), അലിയ്യ്ബ്നു അബീ ത്വാലിബ് (റ) പോലുള്ള മഹത്തുക്കളായ സ്വഹാബാക്കൾ ഉണ്ടായിട്ടും ഖുർ ആനിൽ പരാമർശിച്ച ഏക സ്വഹാബി വര്യൻ "സൈദ് ബിൻ ഹാരിസ്" (റ) മാത്രമാണ് ! എന്ത് കൊണ്ട് ?? ഖുലഫാഉറാഷിദീങ്ങളെക്കാളൊക്കെ മഹത് വ്യക്തിയായത് കൊണ്ടാണോ സൈദ് (റ) ???

(05) ജീവനില്ലാത്ത വസ്തുക്കൾക്ക്  ജീവൻ നൽകുമെന്ന് (ബി ഇദ്നില്ലാഹ്)  ഈസാ നബി (അസ) അവകാശപ്പെടുന്നത് ഖുർ ആനിലൂടെ അള്ളാഹു പറയുമ്പോൾ അതേ ഈസാ നബിയുടെയടക്കമുള്ള ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) ക്ക് ഇത് പോലുള്ള ഒരു മുഹ്ജിസത്ത് നൽകി ഖുർ ആനിൽ പറഞ്ഞൂടായിരുന്നോ ??? ഈസാ നബി (അസ)  മുത്ത് നബി (സ്വ) യേക്കാൾ മഹാനെന്ന് പറയാൻ പറ്റുമോ ????? ഈസാ നബിയെ വലുതാക്കി മുഹമ്മദ് നബി (സ്വ) ചെറുതാക്കിയോ അള്ളാഹു ???? യുക്തിവാദികളായ വഹാബികൾ മറുപടി പറയുക???

(06) ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത് റൗളാ ശരീഫ് ഉൾക്കൊള്ളുന്ന മദീന എന്ന രാജ്യമാണ് , എന്നാൽ ഖുർ ആനിൽ രാജ്യങ്ങളുടെ പേര്  പറഞ്ഞ സൂറത്തുകളിൽ " റൂം "  (30), " സബഅ് (34) "  മാത്രമാണ്   കാണാൻ കഴിയുക !!  എന്ത് കൊണ്ട് ഭൂമിയിലെ സ്വർഗ്ഗ വിശേഷ സ്ഥലമായ ഹബീബ് സ്വ യുടെ മണ്ണായ മദീനയുടെ പേരിൽ അദ്ധ്യായം ഇല്ല???? മദീന മറ്റു രാജ്യങ്ങളെക്കാൾ മഹത്വം കുറഞ്ഞ് പോയോ ??

(07)  :-  പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ :- യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71) - ബാക്കിയുള്ള പ്രവാചകന്മാർക്ക് മഹത്വമോ മുഹ്ജിസത്തോ ഇല്ലാത്തത് കൊണ്ടാണോ ഖുർ ആനിൽ പരാമർശിക്കാതിരുന്നത് ??

(08) ഖുർ ആനിൽ 136 തവണ മൂസാ നബി (അസ) മിന്റെ പേര് ആവർത്തിച്ച് പറഞ്ഞപ്പോൾ ഹബീബ് (സ്വ) യുടെ പേര് (മുഹമ്മദ് 4 , അഹ് മദ് 1) അഞ്ച് തവണ മാത്രമാണ് എന്തേ ?? ഇക്കാരണത്താൽ മുത്ത് നബി (സ്വ) നേതാവല്ലാതാകുമോ??? അതോ  ക്രിസ്ത്യാനികളുടെ വാദം വഹാബികൾ കൊണ്ട് നടക്കുകയാണോ ????

(09) ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത്  സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചതാണ് ! എന്ത് കൊണ്ട് ഹബീബ് (സ്വ) അയച്ച  കത്തുകൾ പരാമർശമില്ല

(10) - തൗഹീദിന്റെ വചനമായ ലാ ഇലാഹ  ഇല്ലല്ലാഹ്  എന്ന വാചകം ഖുർആനിൽ  2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ്‌ 19) ൽ മാത്രമാണ് കാണാൻ കഴിയുക .  02 തവണ മാത്രമായി ഒതുങ്ങിയതിനാൽ കലിമതുത്തൗഹീദിന്റെ മഹത്വം ഇല്ലാതാകുമോ ???
👇
*ഇങ്ങനെ ധാരാളം ചോദ്യങ്ങളുടെ പെരുമഴ തന്നെ ഉണ്ട് അത് കൊണ്ട് തന്ന 10 ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി തന്നിട്ട് ഇൻഷാ അള്ളാഹ് ഇനി ബാക്കി ചോദ്യങ്ങൾ??? ഇനി ഇതിന്ന് മറുപടി പറയാനില്ലെങ്കിൽ ഇനി മേലാൽ വലുതും ചെറുതുമാക്കിയുള്ള ഇരട്ടത്താപ്പ് മുടന്തം ന്യയങ്ങളുമായി സമുദായത്തിനകത്ത് കണ്ട് പോകരുത്....*

*✍ പ്രതീക്ഷയോടെ സിദ്ധീഖുൽ മിസ്ബാഹ് -*

*മറുപടി (09496210086) എന്ന വാട്സപ്പ് നമ്പറിലോ siddeequlmisbah@gmail.com എന്ന മെയിലിലേക്കോ അയക്കുമല്ലോ*___________🌸👍🏻

Saturday, July 27, 2019

തബ്‌ലീഗ് പിഴച്ച ജമാഅത്ത്സമസ്തയുടെ മുന്നറിയിപ്പ്


    അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

Sirajlive.com
ARTICLES
സമസ്തയുടെ മുന്നറിയിപ്പ്; തബ്‌ലീഗ് പിഴച്ച ജമാഅത്ത്

Posted on: December 1, 2014 4:19 am | Last updated: November 30, 2014 at 10:21 pm

Islam_Anno2_72കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍കൊള്ളുന്ന വിഷയത്തെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഅ്-മത പരിഷ്‌കരണവാദി-കളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്ത്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.
27-08-1965-ല്‍ ചേര്‍ന്ന സമസ്ത കൂടിയാലോചനാസമിതി യോഗം (മുശാവറ) തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പണ്ഡിത സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരായിരുന്നു സമിതി അംഗങ്ങള്‍. സമസ്ത തീരുമാനം എടുക്കുന്നത് വരെ തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കരുതെന്ന് കീഴ്ഘടകങ്ങളെ അറിയിക്കാനും മുശാവറ തീരുമാനിക്കുകയുണ്ടായി. തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച് മുശാവറ തീരുമാനം കൈകൊള്ളണമെന്ന് ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്തക്ക് കത്ത് നല്‍കിയിരുന്നു. തബ്‌ലീഗിന്റെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ധാരാളം കത്തുകളും മുശാവറക്ക് ലഭിച്ചിരുന്നു.
ഈ പാശ്ചാത്തലത്തില്‍ തബ്‌ലീഗ് ജമാഅത്തിനെസംബന്ധിച്ച് പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയും ആഴത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മതപരിഷ്‌കരണമുഖം സംബന്ധിച്ച് മുശാവറ തീരുമാനത്തിലെത്തി. പൊതുജനങ്ങളെ തീരുമാനം അറിയിക്കുന്നതിന്റെ മുമ്പ് തബ്‌ലീഗ് നേതാക്കളുമായി സമസ്ത ബന്ധപ്പെടുകയുണ്ടായി. മുഖാമുഖം ചര്‍ച്ചക്കായി തബ്‌ലീഗിന്റെ കേരള നേതാവ് കാഞ്ഞാര്‍ മൂസ മൗലാനക്ക് രജിസ്റ്റര്‍ കത്ത് അയച്ചെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. വടക്കേ ഇന്ത്യയിലെ പണ്ഡിതന്മാരോട് ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. മാറാപ്പ് എറ്റെടുക്കാന്‍ കാഞ്ഞാര്‍ മൗലാനക്ക് താത്പര്യമില്ലായിരുന്നു.
1978ല്‍ തബ്‌ലീഗ് ജമാഅത്ത് മൗലവിമാരുമായി സുന്നി പണ്ഡിതന്മാര്‍ സംവാദത്തിലേര്‍ പ്പെടുകയുണ്ടായി. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിവരണം ഇപ്പോള്‍ വായിക്കുന്നത് അവസരോചിതമായിരിക്കും. ”തബ്‌ലീഗിന്റെ യഥാവസ്ഥ തുറന്നു കാണിക്കാനായി 1978ല്‍ വടകരക്കടുത്ത അടക്കാതെരുവില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മര്‍ഹൂം വണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരും ഈയുള്ളവനുയുമായിരുന്നു പ്രസ്തുത പരിപാടിക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ തടഞ്ഞ് കൊണ്ട് ചില നാട്ടുപ്രമാണിമാര്‍ ഇടപെട്ട് വാദപ്രതിവാദത്തിന് കളമൊരുക്കുകയുണ്ടായി. സുന്നി പക്ഷത്തുനിന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്ക് പുറമെ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു വാദപ്രതിവാദത്തില്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ പക്ഷത്തുനിന്ന് മോങ്ങം കുഞ്ഞബ്ദുള്ള മൗലവി, നൂഹ് മൗലവി, അബുല്‍ ഖൈര്‍ മൗലവി, എ അഹ്മദ് മൗലവി എന്നിവരും പങ്കെടുക്കുകയുണ്ടായി. തബ്‌ലീഗ് സുന്നത്ത് ജമാഅത്തിനെതിരല്ല എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. എന്നാല്‍ തബ്‌ലീഗീ ദസ്തുറുല്‍ അമല്‍ എന്ന നിയമാവലിയും അവരുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെ ഉദ്ധരണികളും ഞങ്ങള്‍ നിരത്തിയതോടെ പ്രസ്തുത വാദം സുന്നത്ത് ജമാഅത്തിന് എതിരാണെന്ന് അവര്‍ സമ്മതിക്കുകയും എന്നാല്‍ തബ്‌ലീഗ് ജമാഅത്തിന് ഇപ്പോള്‍ പ്രസ്തുത വാദം ഇല്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. അപ്രകാരം എഴുതിത്തരാന്‍ മധ്യസ്ഥന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ തബ്‌ലീഗ് ജമാഅത്തിലെ ആളുകളല്ല. ജംഇയ്യത്തുല്‍ ഉലമാ -എ- ഹിന്ദിലെ പ്രതിനിധികളാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു”(തബ്‌ലീഗിനെന്താ കുഴപ്പം പേ 7,8 എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).
തൊള്ളായിരത്തി അമ്പതുകളില്‍ രംഗത്തുവന്ന തബ്‌ലീഗ് തുടക്കം മുതല്‍ സമസ്ത ഉലമാക്കളുടെ നിരീക്ഷണത്തിലായിരുന്നു. തബ്‌ലീഗിന്റെ പേരില്‍ നടത്തിക്കൊണ്ടിരുന്ന കോപ്രായങ്ങള്‍ തബ്‌ലീഗ് ജമാഅത്തിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് പിന്നീട് തെളിയുകയും ചെയ്തു. കാലങ്ങളായി മുസ്‌ലിംകള്‍ തുടര്‍ന്നുവന്ന വിശ്വാസാചാരങ്ങളെ തള്ളപ്പറഞ്ഞു കൊണ്ടായിരുന്നു ഈ പിഴച്ച ജമാഅത്തിന്റെ അരങ്ങേറ്റം. ഇസ്‌ലാമിന്റെ വേഷവിധാനങ്ങളെ പുച്ഛത്തോടെ സമീപിക്കുകയും അവ സ്വയം ഉപേക്ഷിക്കുകയുമായിരുന്നു മുജാഹിദും ജമാഅത്തും ചെയ്തിരുന്നത്. ഇവര്‍ക്ക് മുസ്‌ലിംകളെ സ്വാധീനിക്കാനാകാതെ പോയത് തബ്‌ലീഗുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ ബാഹ്യമായി ഇസാലാമിന്റെ വേവേഷമണിയാന്‍ ഇതായിരുന്നു കാരണം. ആത്മീയ പരിവേഷമണിഞ്ഞ് രംഗത്ത് വന്നതോടൊപ്പം മതപണ്ഡിതന്മാരോട് നിന്ദയും അനാദരവും സൃഷ്ടിക്കുന്നതിനും ഇസ്‌ലാമിക ചിഹ്നങ്ങളെ അവമതിക്കുന്നതിനും ഇവര്‍ തയ്യാറായി. തബ്‌ലീഗ് സാഹിത്യങ്ങള്‍ കൂടുതലും ഉര്‍ദു ഭാഷയിലായതിനാല്‍ കേരളീയരില്‍ നിന്ന് തബ്‌ലീഗിന്റെ പിഴച്ച വാദങ്ങളെ ഒളിപ്പിച്ചുവെക്കാന്‍ ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്ക് കഴിഞ്ഞു. ഈ പുകമറയാണ് സമസ്ത തീരുമാനത്തോടെ പൊളിഞ്ഞു പോയത്. സമസ്ത തീരുമാനം പരസ്യപ്പെടുത്തിയതോടെ തബ്‌ലീഗ് ജമാഅത്ത് മുരടിച്ചു പോയതായി കാഞ്ഞാര്‍ മൂസ മൗലാന തന്നെ പിന്നീട് പരിഭവിക്കുകയുണ്ടായി.
ഇസ്‌ലാമിന്റെ തനത് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചും പരമ്പരാഗത മതദര്‍ശനങ്ങളെ പരിഹസിച്ചും പ്രത്യക്ഷിക്കപ്പെട്ട സര്‍വ നൂനതനാശയങ്ങളില്‍ നിന്നും മുസ്‌ലിം കേരളത്തെ രക്ഷിച്ച് നിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ നിലപാട് വരുന്നത് വരെയായിരുന്നു ഇത്തരം കടലാസ്സ് സംഘടനകളുടെയെല്ലാം ആയുസ്സ്. തബ്‌ലീഗ് ജമാഅത്ത് വിഷയത്തില്‍ സമസ്ത കൈക്കൊണ്ട തീരുമാനം ആധികാരികമായിരുന്നു. അതു മുതല്‍ കേരള മുസ്‌ലിംകള്‍ തബ്‌ലീഗ് ജമാഅത്തിനെ ബിദഈ പ്രസ്ഥാനമായി കണ്ട് അകറ്റി നിര്‍ത്തുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കുന്നവരും നരകസ്വര്‍ഗങ്ങളെ അംഗീകരിക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല.
പഴയതിനെ തള്ളിപ്പറഞ്ഞ്‌കൊണ്ടും തലമുറകളെ നിരാകരിച്ചു കൊണ്ടുമാണ് ഏത് തരം മതപരിഷ്‌കരണ വാദങ്ങളുടെയും അരങ്ങേറ്റം സംഭവിക്കുക. തബ്‌ലീഗ് ജമാഅത്തും വ്യത്യസ്തമായിരുന്നില്ല. തൊള്ളായിരത്തി ഇരുപതുകള്‍ക്ക് ശേഷം അരങ്ങേറിയ മുജാഹിദും നാല്‍പ്പതുകളില്‍ പ്രത്യക്ഷപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും ഇതേ നിലപാട് സ്വീകരിച്ചത് കാണാം. ശാഖാപരമായിരുന്നില്ല അഭിപ്രായ വ്യത്യാസം. മുസ്‌ലിംകളുടെ തൗഹീദ് വിശ്വാസം പോലും ഇവര്‍ ചോദ്യം ചെയ്തു. ശിര്‍ക്ക് ആരോപണം ലോപമില്ലാതെ നടത്തിക്കൊണ്ടിരുന്നു. നാളിതുവരെ ജീവിച്ച മുസ്‌ലിംകളില്‍ മൊത്തമായി മതഭ്രഷ്ട് (കുഫ്‌റ്) ആരോപിച്ച് കൊണ്ട് തബ്‌ലീഗ് ജമാഅത്തും അതിന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഹി 1363ല്‍ മൃതിയടഞ്ഞ മുഹമ്മദ് ഇല്‍യാസായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. മുസ്‌ലിംകളൊന്നും ശരിയല്ലെന്നും പ്രവാചകചര്യയില്‍ നിന്ന് അവര്‍ക്ക് വ്യതിയാനം സംഭവിച്ചെന്നും വാദിച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം.
ആരോഗ്യകരമായ മനോനില പോലും ഇല്‍യാസിന് കൈവിട്ട് പോയതായി ഇദ്ദേഹത്തിന്റെ വാദഗതികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകാം. മദീനാ സന്ദര്‍ശന വേളയില്‍ മുഹമ്മദ് നബി(സ)ല്‍ നിന്നും ഉണ്ടായ കല്‍പ്പനപ്രകാരമാണ് തബ്‌ലീഗിന്റെ രൂപവത്കരണമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. നാം നിന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുമെന്ന് അല്ലാഹവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായും ഇല്‍യാസ് അവകാശപ്പെടുന്നുണ്ട്. സ്വപ്‌നമായിരുന്നു ഇല്‍യാസിന്റെ തുറുപ്പ് ചീട്ട്. താന്‍ പ്രവാചകന്മാരെ പോലെ ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടതായി തനിക്ക് വെളിപാടുണ്ടായതായും ഇല്‍യാസ് അവകാശപ്പെടുന്നു. ഉറക്കത്തിലാണെല്ലോ സ്വപ്‌നാടനം സംഭവിക്കുക. തന്നിമിത്തം ഇല്‍യാസ് ഉറക്കം വര്‍ധിക്കുന്നതിന് തലയില്‍ എണ്ണയിട്ട് കിടക്കുമായിരുന്നു. ഇതിന് വേണ്ടി വൈദ്യന്മാരെ സമീപിക്കാനും അദ്ദേഹം തയ്യാറായിരുന്നു. തബ്‌ലീഗ് മുറകള്‍ തനിക്ക് വെളിപാടുണ്ടായത് ഇങ്ങനെ ഉറക്കവേളയിലാണെന്നും ഇല്‍യാസ് വ്യക്തമാക്കുന്നു(മഹ്ഫൂളാത്ത് പേ 50). തബ്‌ലീഗ് ജമാഅത്ത് നിസ്‌കരിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘമല്ലെന്നും എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷിയെ ഉണ്ടാക്കലാണെന്നും ഇല്‍യാസ് വ്യക്തമാക്കിയിട്ടുണ്ട്(ദീനീ ദഅ്‌വത്ത് പേ 205). പഴയതിനെ എല്ലാം തള്ളിപ്പറഞ്ഞ് മുഹമ്മദ് ഇല്‍യാസ് സമ്പൂര്‍ണമായും ഒരു മതം സ്ഥാപിക്കുകയായിരുന്നു. താന്‍ അതിന്റെ പ്രവാചകനാണെന്നും സ്വപ്‌നം വഴി തനിക്ക് ദൈവിക അറിയിപ്പുകള്‍ ലഭിക്കുന്നുവെന്നും ഇല്‍യാസ് വ്യക്തമാക്കുകയുണ്ടായി. പില്‍ക്കാലത്ത് ശിഷ്യന്മാര്‍ മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം (ഖത്ത്മുന്നുബുവ്വത്ത്) നിഷേധിക്കുന്ന തരത്തില്‍ സംസാരിക്കുക കൂടി ചെയ്തതോടെ എല്ലാം എല്ലാവര്‍ക്കും വ്യക്തമായി. തബ്‌ലീഗ് ജമാഅത്തിന്റെ പുത്തന്‍ വാദങ്ങളെ സമസ്ത മുമ്പേ കുടഞ്ഞെറിഞ്ഞ് കളഞ്ഞത് ഇത് കൊണ്ടെല്ലാമായിരുന്നു. മതത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട ഒരു കരിഞ്ചന്ത, സമസ്ത തകര്‍ക്കുക തന്നെ ചെയ്തു. തലയില്‍ എണ്ണ പൊതിഞ്ഞ് ഉറങ്ങുമ്പോള്‍ എന്തെല്ലാം വെളിപാടുകളായിരിക്കണം ഇല്‍യാസിന് ലഭിച്ചിരിക്കുക? തബ്‌ലീഗിന്റെ ചെന്നായ പുറത്ത് വന്ന സ്ഥിതിക്ക് ഒരു അന്വേഷണം പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു.



ജാമിഉൽ കറാമാത്ത് എന്ന ഗ്രന്ഥത്തിൽ മുജാഹിദ് തട്ടിപ്

https://youtu.be/di2IlruYTgg

ജാമിഉൽ കറാമാത്ത് എന്ന ഗ്രന്ഥത്തിൽ കട്ട് വായിച്ച് ഔലിയാക്കളെ പരിഹസിക്കുന്ന
ഹുസൈൻ സലഫി

നാദാപുരം ഖണ്ഡനം 1ഭാഗം 34

Wednesday, July 24, 2019

ശിർക്കിന്റെ അർത്ഥം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത് ചില ആയത്തുകൾ ഉദ്ധരിക്കാം

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇവാഹകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .



അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
തൗഹീദ് ഒരു സമഗ്ര പഠനം '
നെല്ലിക്കുത്ത് ഉസ്താദ്

ഖുത്വുബ മലയാളത്തിലാക്കണമെന്ന് എ പി ഉസ്താദ് പറഞ്ഞു. എന്ന് പ്രസംഗിച്ച തെറ്റിദ്ധരിപ്പിക്കുന്നവർക്കുള്ള



ഖുത്വുബ മലയാളത്തിലാക്കണമെന്ന് എ പി ഉസ്താദ് പറഞ്ഞു. എന്ന് പ്രസംഗിച്ച തെറ്റിദ്ധരിപ്പിക്കുന്നവർക്കുള്ള മറുപടി

Tuesday, July 23, 2019

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "
നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് സഹതപിക്കാം.............

ലാ കണ്ണ ഇല്ലല്ലാഹ്

https://youtu.be/-gRkBbhOYoc

*ലാ കണ്ണ ഇല്ലല്ലാഹ് ലാ മൂക്ക ഇല്ലല്ലാഹ് എന്ന് ബീരാൻ ഔലിയ പറഞ്ഞതിന്റെ പൊരുളും പുസ്തകം കട്ട് വായിച്ച ഹുസൈൻ സലഫിയും*

നാദാപുരം ഖണ്ഡനം 1ഭാഗം 31

ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ഇമാം നവവി(

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


 ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.



മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:



هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)



ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)



പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:


وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)

     


മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )


'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:







ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )


ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )


ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.

ഇമാം നവവി (റ) മിൻഹാജിൽ പറയുന്നത് കാണുക ഖുത്വുബ അറബിയിൽ നിബന്ധനയാണ്

ويشترط كونها   عربية منهاج

، ഇമാം നവവി (റ) റൗളയിൽ പറയുന്നത് കാണുക

ഖുത്വുബ മുഴുവനും അറബിയിലാകൽ നിബന്ധനയുണ്ടോ
അതിൽ രണ്ട് വജ്ഹുകളുണ്ട് '
ശരിയായ അഭിപ്രായം നിബന്ധനയാണ് എന്നതാണ് അപ്പോൾ കഴിയുന്നവർ കൂട്ടത്തിൽ ആരുമില്ലെങ്കിൽ മറ്റു ഭാഷയിൽ നിർവഹിക്കാം എന്നാൽ അറബിഭാഷയിൽ ഖുതുബ നിർവഹിക്കാൻ പടിക്കൽ അവരുടെ മേലിൽ  നിർബന്ധമാണ്

പഠിക്കാൻ സൗകര്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാർ ആവുന്നതാണ് അവർക്ക് ജുമുഅ ഇല്ല
(റൗളത്തു ത്വാലിബീൻ ഇമാംനവവി )
وهل يشترط كون الخطبة كلها بالعربية ؟ وجهان . الصحيح : اشتراطه ، فإن لم يكن فيهم من يحسن العربية ، خطب بغيرها . ويجب أن يتعلم كل واحد منهم‌ الخطبة العربية ، كالعاجز عن التكبير بالعربية . فإن مضت مدة إمكان التعلم ولم يتعلموا ، عصوا كلهم ، ولا جمعة لهم . روضه الطالبين

ഇതിൽനിന്നും കുത്വുബ അറബിയിൽ ആകൽ നിർബന്ധമാണ്  എന്നതാണ് ശരിയായ അഭിപ്രായമെന്നും ഇല്ല എന്ന അഭിപ്രായം ശരിയല്ലാത്തതും സ്വീകാര്യമല്ലാത്തതുമായ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഒരിക്കലും പറ്റാത്ത അഭിപ്രായമാണെന്നും മനസ്സിലാക്കാവുന്നതാണ്

ചുരുക്കത്തിൽ ഈ അഭിപ്രായം സ്വഹീഹിന്ന് എതിരെ യുള്ള അഭിപ്രായമാണ്
അങ്ങനെ ഉള്ള അഭിപ്രായത്തിന് ഫാസിദ് എന്നാണ് പറയുക ' ഫാസിദ് ആയ അഭിപ്രായം കൊണ്ട്  അമൽ (പ്രവർത്തിക്കൽ)ചെയ്യൽ  അനുവദനീയമല്ല എന്ന് ഇമാം നവവി  അടക്കമുള്ള എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
 തുഹ്ഫയുടെ താഴെ പറയുന്ന വാക്കുകളിൽ നിന്നും എന്നും മനസ്സിലാക്കാം

وإلا ) يقو . (فالصحيح) هو الذي أعبر به لإشعاره بانتفاء اعتبارات الصحة عن مقابلة وإنه فاسد ولم يعبر بنظيره في الأقوال بل أثبت لنظيره الخفاء وإن القصور في فهمه إنما هو منا نحسب تأدباً مع الإمام الشافعي كما قال ، وفرقاً بين مقام المجتهد المطلق والمقيد فإن قلت أطباقهم هنا على أن التعبير بالصحيح فاض بفساد مقابله يقتضي أن كل ما عبر فيه به لا يسن الخروج من خلافه ، لأن شرط الخروج منه عدم فساده كما صرحوا به ، وقد صرحوا في مسائل عبروا فيها بالصحيح بسن الخروج من الخلاف فيها  تحفة 85

ഭാവി ശർവാനി വിവരിക്കുന്നതും കാണുക
 : (  فإن الصحيح منه مشعر بفساد مقابله اه شرواني85

അസ് ലം സഖാഫി
പരപ്പനങ്ങാടി




ഖുത്വുബ സംശയനിവാരണം ഭാഗം 3


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

ഖുത്വുബ സംശയനിവാരണം ഭാഗം 3




(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല. എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട് പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)


ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)


പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:

وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
      

മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )

'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:






ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )

ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.


(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.

മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.


(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക് അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.


മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.


(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?


മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:




സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )

പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട് ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:






ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)


ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:





ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.


ഖുത്വുബ സംശയനിവാരണം ഭാഗം 2.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


ഖുത്വുബ സംശയനിവാരണം ഭാഗം 2.
ഖുത്വുബ സംശയനിവാരണം   തുടരുന്നു...
(4 ). ചോ : അര്കാനുകൾ അല്ലാത്തവയിൽ പരിഭാഷ അനുവദനീയമാണെന്ന് ഇബ്നുഖാസിം(റ )വിനെ ഉദ്ദരിച്ച് അല്ലാമ ശിർബീനി(റ) ശർഹുൽ ബഹ്ജയിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.


മറുപടി: അതേ  കിതാബന്റെ അതെ പേജിൽ ബഹ്ജക്ക് ഇബ്നുഖാസിം(റ ) എഴുതിയ ശർഹുമുണ്ട്. ആ ശർഹിലോ ഇബ്നുഖാസിം(റ) വിന്റെ മറ്റു ഗ്രന്ധങ്ങളിലോ അത്തരമൊരു പരാമർശം കാണുന്നില്ല. അതിനാൽ ആ ഇബാറത്ത് ആളില്ലാത്തതും തെളിവാക്കാൻ പറ്റാത്തതുമാണ്. ഇനി അങ്ങനെയൊരു ഇബാറത്തുണ്ടെന്ന് സങ്കല്പിച്ചാൽ തന്നെ ഖുത്വുബ സാധുവാകുമെന്ന അർത്ഥത്തിലോ തുടർച്ചമുറിയുന്നത് കാരണമായുള്ള ഹറാമില്ലെന്ന അർത്ഥത്തിലോ അതിനെ വിലയിരുത്താവുന്നതാണ്.എന്നാൽ അത് തന്നെ അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത്  സുന്നത്ത് നിസ്കരിക്കാനാവശ്യമായ സമയത്തേക്കാൾ അനറബിയിലുള്ള സംസാരം നീണ്ടുപോകാൻ പാടില്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്. അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ നിഷ്ഫലമാണെന്നും അറബിഭാഷയിൽ കൊണ്ടുവരാൻ കഴിയുന്നതോടപ്പം അനറബിയിൽ കൊണ്ടുവന്നാൽ അത് മതിയാകുന്നതല്ലെന്നും ഇബ്നുഖാസിം(റ) വിനെ ഉദ്ദരിച്ച് ജമലും ബുജയ്‌രിമിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

    (5) ചോ: അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നുണ്ടല്ലോ?.
    മറുപടി: ഇമാം അബൂഹനീഫ(റ) പറഞ്ഞ 'ജവാസി'ന്റെ
(അനുവദനീയത്തിന്റെ) വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ല്കനവീ(റ) എഴുതുന്നു.

     ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. ഉംദത്തുൽ രിആയ: 1 / 200 )
'ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹംപറയുന്നു:

    
ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബിഭാഷയിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ദരിക്കുന്നില്ല. (ആകാമുന്നഫാഇസ്: പേ: 66)

   ചുരുക്കത്തിൽ ഖുത്വുബ പേർഷ്യൻ ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ)പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല.പ്രത്യുത ഖുത്വുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് കുറ്റകരം തന്നെയാണ്,

   (6)ചോ:  ജുമുഅയുടെ സാധുതയ്ക്ക് അറബിഭാഷയിൽ ഖുത്വുബനിർവ്വഹിക്കൽ നിബന്ധനയില്ലെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞിരിക്കെ അറബിഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നതിൽ സലഫും  ഖലഫും ഏകോപിച്ചുവെന്ന് എങ്ങനെയാണ് പറയുക?.

മറുപടി: സലഫും ഖലഫും അറബിഭാഷയിൽ മാത്രമാണ് ഖുത്വുബ നിർവഹിച്ചിട്ടുള്ളത് എന്നാണു നാം പറയുന്നത്. ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കൽ ജുമുഅയുടെ സാധുതയ്ക്ക് നിബന്ധനയാണെന്ന് എല്ലാവരും പ്രസ്താവിച്ചിട്ടുണ്ട് എന്നല്ല. ക്രിസ്തുവർഷം 1920 വരെ ഹനഫീ-ശാഫിഈ-ഹമ്പലീ-മാലികീ എന്ന വ്യത്യാസമില്ലാതെ ലോക മുസ്ലിംകൾ ഒന്നടങ്കം അറബിഭാഷയിൽ മാത്രമാണ് എല്ലാ ഖുത്വുബകളും നിർവ്വഹിച്ചുവന്നിട്ടുള്ളത്. അതിനാൽ ഖുത്വുബ അറബിയിൽ നിർവ്വഹിക്കുകയെന്നതിൽ ലോകമുസ്ലിംകളുടെ പ്രവർത്തനം ഏകോപിച്ചിരിക്കുന്നു. അതിനാൽ അതിന്  മാറ്റം പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് പ്രഗത്ഭ ഹനഫീ പണ്ഡിതൻ അബ്ദുൽ ഹയ്യ്(റ) പ്രസ്താവിച്ചത് നേരത്തെ നാം വായിച്ചതാണ്. അതിനാൽ പ്രവർത്തനത്തിൽ ഇജ്മാഉണ്ട്‍ എന്നാണു നാം പറയുന്നത്. എല്ലാവരും ഖുത്വുബയിൽ അറബിഭാഷ ശർത്വാണെന്ന് പ്രഖ്യാപിച്ചു എന്നല്ല. ഇതോടെ തത്തുല്യമായൊരു വിഷയം ഇമാം റാസി(റ) വിവരിക്കുന്നത് കാണുക.


നിസ്കാരത്തിൽ 'ഫാത്തിഹ' ഓതൽ  നിർബന്ധമാണോ എന്നതിൽ ഉമ്മത്തിന്‌ വീക്ഷണാന്തരമുണ്ടെങ്കിലും  'ഫാതിഹഃ' ഓതുന്ന പ്രവർത്തനത്തിൽ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.കാരണം മശ്‌രിക്-മഗ്‌രിബിനിടയിൽ 'ഫാതിഹഃ' ഓതാതെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും കാണാൻ സാധ്യമല്ല. ഇതനുസരിച്ച് ഫാതിഹഃ  ഓതാതെ നിസ്കരിക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവനും ഇനിപ്പറയുന്ന ആയത്തിന്റെ അർത്ഥ വ്യാപ്തിയിൽ കടന്നുവരുന്നവനുമാണ്.
               "തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷംവും ആരെങ്കിലും റസൂലുമായി എതിർത്തു നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാമവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പരുവസാനം"! (നിസാഅ്: 18 )
         ഫാതിഹഃ ഒത്താൽ നിർബന്ധമല്ലെന്ന് വിശ്വസിക്കുന്നവർ സുന്നത്താണെന്ന വിശ്വാസത്തോടെയാണല്ലോ ഫാതിഹഃ  ഓതുന്നത്. അതിനാൽ ഫാതിഹ ഓതൽ നിർബന്ധമാണെന്ന വിഷയത്തിൽ 'ഇജ്മാഅ്' ഉണ്ടായിട്ടില്ലല്ലോ. എന്ന സംശയത്തിന് ഇപ്രകാരം നിവാരണം കണ്ടെത്താവുന്നതാണ്. അവയവങ്ങളുടെ പ്രവർത്തനങ്ങളും ഹൃദയങ്ങളുടെ പ്രവർത്തനവും ഒന്നല്ല. ഫാത്തിഹ ഓതുന്നതിൽ എല്ലാവരും യോജിച്ചിരിക്കുന്നുവെന്ന് നാം വിശദീകരിച്ചുവല്ലോ. അതിനാൽ നിസ്കാരത്തിൽ ഫാതിഹ ഓതാത്തവൻ ഈ പ്രവർത്തനത്തിൽ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവൻ തന്നെയാണ്. അതിനാൽ ആയത്തിൽപ്പറഞ്ഞ മുന്നറിയിപ്പ് അവനും ബാധകമാണ്. നമ്മുടെ വാദത്തിന്  പ്രമാണമായി ഇത്രേയും മതി. നമ്മുടെ വാദം സമർത്ഥിക്കാൻ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നുവെന്ന് വാദിക്കേണ്ട ആവശ്യം നമുക്കില്ല. (റാസി: 1 / 190 )
   ഇമാം റാസി(റ) സ്വീകരിച്ച അതേ ശൈലി സ്വീകരിച്ച് നമുക്കിങ്ങനെ പറയാവുന്നതാണ്. ജുമുഅയുടെ സാധുതയിലേക്ക് ചേർത്തി ഖുത്വുബ അറബിയിലാവൽ ശർത്വുണ്ടല്ലോ എന്നതിൽ മദ്ഹബിന്റെ നാല് ഇമാമുകളിൽ ഇമാം അബൂഹനീഫ(റ)ക്ക് വീക്ഷണാന്തരമുണ്ടെങ്കിലും അറബിയിൽ ഖുത്വുബ നിർവ്വഹിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു.ഹിജ്‌റഃ  ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്താബ്ദം 1920 വരെയുള്ള കാലയളവ് എടുത്തു പരിശോദിച്ചാൽ ലോകത്ത് ഒരാളും അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിരുന്നതായി കാണാൻ സാധ്യമല്ല. ഇക്കാര്യം പുത്തൻവാദികളും സമ്മതിച്ചതാണ്. കെ. എം. മൗലവിയെ ഉദ്ദരിച്ച് നേരത്തെ ഭാഗം 1 ൽ വിവരിച്ചതാണ്. അതിനാൽ അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നവർ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവരും മുകളിൽ വിവരിച്ച ആയത്തിന്റെ പരിധിയിൽ കടന്നുവരുന്നവരുമാണ്. നമ്മുടെ വാദം സമർത്ഥിക്കാൻ ഇത്രെയും മതി. ഖുത്വുബയുടെ സാധുതയ്ക്കു അറബിഭാഷ നിബന്ധനയാണെന്ന് പറയുന്നതിൽ എല്ലാവരും ഏകോപിച്ചുവെന്ന്  വാദിക്കേണ്ട ആവശ്യം നമുക്കില്ല.

    (7).ചോ: നബി(സ) ഖുത്വുബയിൽ ജനങ്ങൾക്ക് ഉൽബോധനം നടത്തിയിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലുണ്ടല്ലോ?.

      മറുപടി: അറബിയിൽ നടത്തപ്പെടുന്ന ഖുത്വുബയും മൊത്തത്തിലുള്ള ഉൽബോധനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുത്വുബ ഒരു പ്രത്യേക ആരാധനയായതിനാൽ അതിൽ ഇത്തിബാഇനാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. നബി(സ)യുടെ സദസ്സിൽ അനറബികളായ സ്വഹാബിമാർ ഉണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയിൽ നബി(സ) ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. നബി(സ)ക്ക്  അനറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തത്കൊണ്ടോ അനറിബികൾക്ക് അറബിഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുത്വുബ നിർവ്വഹിച്ചതെന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) ഫാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതേപോലെ നബി(സ)യുടെ ഖുത്വുബാസദസ്സിൽ ഹാജറായിരുന്ന അനറബികൾ അധികവും അറബിഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികൾ അന്യരാജ്യങ്ങളിൽ പോയി ഖുത്വുബ നിർവ്വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ നിർവ്വഹിച്ചിട്ടേയില്ല. അതുപോലെ സ്വഹാബികൾക്ക് ശേഷം താബിഉകളോ അവരുടെ പിന്ഗാമികളോ ഇതര ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. മുസ്ലിംകൾ താമസിക്കുന്ന ധാരാളം നാടുകളിലും ഇതുതന്നെയായിരുന്നു പതിവ് . അതുകൊണ്ട് തന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോകമുസ്ലിംകളുടെ നിരന്തരമായ പ്രവർത്തനത്തിന് വിരുദ്ധമാണ്. അനറബികളോട് അറബിഭാഷയിൽ ഖുത്വുബ ഓതിയിട്ട് എന്തുകാര്യമാണുള്ളതെന്ന് മഹാനായ ഖാസീഹുസയ്ൻ(റ) വിനോട് ചോദ്യമുണ്ടായപ്പോൾ ഖുത്വുബ മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അതിനെ അധികരിച്ച് ഇബ്നുഖാസിം (റ) ശർഹുൽ ബഹ്ജയിൽ എഴുതുന്നു.




മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന അറിവ് മനുഷ്യന് വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നകാര്യം വ്യക്തമാണ്. അനുഭവം അതിനു സാക്ഷിയാണ്. (ശർഹുൽ ബഹ്ജ: 3 / 41 )
പുത്തൻ വാദികളുടെ നേതാവ് റഷീദ് രിള പറയുന്നു.


കാരണം അറബിഭാഷ തുർക്കികളിൽ സ്വാധീനം ചെലുത്തിയിരുന്നു. അറബിഭാഷയിലുള്ള ഖുത്വുബ പൂർണ്ണമായും അവർക്ക് ഗ്രാഹ്യമല്ലെങ്കിലും വളരെ ഭയഭക്തിയോടെ അവരത് ശ്രവിക്കുമായിരുന്നു.(തഫ്സീറുൽ മനാർ :9/ 313 )

ചുരുക്കത്തിൽ അനറിബികളോട് അറബിയിൽ ഖുത്വുബ നിർവ്വഹിച്ചാൽ അത് ഉല്ബോധനമാവില്ല എന്ന വാദം ശരിയല്ല. തന്നെയുമല്ല അറബി മുസ്ലിംകളുടെ ഔദ്യോഗിക ഭാഷയാണ്. അത് പടിക്കൽ മുസ്ലിംകളുടെ ബാധ്യതയാണ്. 'മനസ്സിലാവുക' എന്നതിനെ പേരിൽ ഇസ്‌ലാമിലെ പ്രധാന ആരാധനയായ ഖുത്വുബയിൽ നിന്ന് അതിനെ മാറ്റുന്നത് ചെരുപ്പിനൊത്ത് കാൽ മരിക്കുന്നതിന് തുല്യമാണ്.
പുത്തൻവാദികളുടെ  നേതാവ് കെ . ഉമർ മൗലവി തന്നെ പറയട്ടെ;
     "മുസ്ലിംകളുടെ മതഭാഷയാണ് അറബി. അതായത് മതത്തിന്റെ പ്രമാണമായ ഖുർആനും ഹദീസും  അറബിയിലാണ്.അതിനു പുറമെ ഏതൊരു സമുദായത്തിന്റെയും സംഘടന നിലനിർത്തിപ്പോരുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഭാഷ. അതുകൊണ്ട് എല്ലാവരും അറബിഭാഷ പഠിക്കുകയും അവരുടെ സംസാരവും പ്രസംഗവുമെല്ലാം അറബിഭാഷയിലായിരിക്കുകയും ചെയ്യുക എന്നത് വളരെ ആവശ്യമാകുന്നു. ആദ്യകാലങ്ങളിൽ ഈ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു.  ബഹുമാനപ്പെട്ട ഇമാം ശാഫിഈ(റ) അവർകൾ അദ്ദേഹത്തിൻറെ 'റിസാല' യിൽ മുസ്ലിംകൾക്ക് അറബിഭാഷ പടിക്കൽ 'ഫർള്ഐനി' ആണെന്ന് ഇജ്മാഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. മറ്റു ഇമാമുകൾക്കെതിരായി അദ്ദേഹം സ്വന്തം ഒരഭിപ്രായം പറഞ്ഞതല്ല ഇത്. എല്ലാ ഇമാമുകളും യോജിച്ച ഒരു മതവിധിയാണിത് എന്നാണു അദ്ദേഹം പറയുന്നത്. എന്നാൽ പിൽക്കാലത്ത് മറ്റു കാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും വലിയ വീഴ്ചവന്നുപോയി. പേർഷ്യക്കാർ അവരുടെ ദേശീയ ലഹരിയാൽ അറബിഭാഷയെ അവരുടെ നാട്ടിൽ നിന്ന് ഓടിക്കുകയും പേർഷ്യൻ ഭാഷയെ സജീവമാക്കുകയും ചെയ്തു. മുസ്ത്വഫാകമാലിന്റെ ഭരണകാലത്ത് തുർക്കിയിൽ നിന്ന് അറബിഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ നിരോധിക്കപ്പെട്ടു.
നമസ്കാരത്തിലെ അദാനിലും കൂടി അറബി ശബ്ദം പാടില്ലെന്നാക്കി.  

      ചുരുക്കത്തിൽ നാമെല്ലാവരും അറബിഭാഷയിൽ പ്രസംഗം കേട്ടാൽ ഒരുവിധമനസ്സിലാകത്തക്കവണ്ണം അറബിഭാഷ പഠിക്കണം.ഖത്വീബ് അറബിയിൽ നന്നായി പ്രസംഗിക്കുവാൻ കഴിയുന്ന ആളായിരിക്കുകയും വേണം. ഇതാണ് ഏറ്റവും ഉത്തമമായതും അല്ലാഹു തആലാക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം.എന്നാൽ അക്ഷരത്തിലും അർത്ഥത്തിലും നബി(സ)യെയും സ്വഹാബികളെയും പിന്പറ്റിയവരായി".(ഖുത്വുബത്തുൽജുമുഅഃ :പേ : 9)
     അതുകൊണ്ടുതന്നെയാണ് സലഫ് -ഖലഫിനോട് പിൻപറ്റാൻ ഖുത്വുബ അറബിഭാഷയിലായിരിക്കൽ നിർബന്ധമാണെന്നും പഠിക്കാൻ വീഴ്ചവരുത്തിയവർ കുറ്റക്കാരാണെന്നും അവർ ജുമുഅ നിസ്കരിക്കാൻ പാടില്ലെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയത് ഇബ്നു ഹജറുൽ  ഹയ്തമി (റ) എഴുതുന്നു:


       
അറബിഭാഷ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് പടിക്കൽ എല്ലാവർക്കും നിര്ബന്ധമാണ്. ഒരാൾക്ക് പഠിക്കാനുള്ള സമയം കഴിയുകയും അയ്യാൾ അത് പഠിക്കാതിരിക്കുകയും ചെയ്താൽ എല്ലാവരും കുറ്റക്കാരാകുന്നതാണ്. അവർക്ക് ജുമുഅയില്ല.പ്രത്യുത അവർ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.(തുഹ്ഫ: 2 / 450 )
       ചുരുക്കത്തിൽ ആരാധനാകർമ്മങ്ങളിൽ ഇസ്‌ലാം നിർദ്ദേശിച്ച ഭാഷാ ഐക്യം, 'മനസ്സിലാവുന്നില്ലെ' ന്നതിന്റെ പേരിൽ ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല.
     (8). ചോ : കേരളത്തിലെ പലപണ്ഡിതന്മാരും പഴയകാലത്ത് ഖുത്വുബ പരിഭാഷപെടുത്തിയിരുന്നതായി പഴമക്കാർ പറയുന്നുണ്ടല്ലോ?.
     മറുപടി: മുമ്പ് നാം വിവരിച്ച തർജ്ജമയിലെ പരാമർശങ്ങൾ കണ്ടോ അനുബന്ധങ്ങൾ അറബിയിലാവൽ നിബന്ധനയില്ലെന്ന് പറഞ്ഞതിൽ നിന്നോ പുത്തൻവാദികളുടെ കുതന്ത്രങ്ങളാലോ തെറ്റിദ്ധരിച്ച ചിലർ പരിഭാഷപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യഘടകങ്ങൾ അവർ അറബിയിൽ  തന്നെ മടക്കുകയും ചെയ്തിരുന്നു. പിന്നീട് പണ്ഡിതന്മാർ അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോൾ അവർ അതിൽ നിന്ന് മടങ്ങുകയും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കുകയും ചെയ്തു.എന്നുമാത്രമല്ല അത്തരക്കാരിൽ ചിലർ പിന്നീട് ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്നെതിരായി പുസ്തകം എഴുതുക കൂടി ചെയ്തിട്ടുണ്ട്.

     (9). ചോ : ഖുത്വുബ പരിഭാഷ തെറ്റാണെന്ന് സമസ്ത പറഞ്ഞിട്ടില്ലെന്നും 'ഖിലാഫുൽ ഔലാ' (നല്ലതിനു മാറ്റം) എന്നാണ് സമസ്തയുടെ തീരുമാനമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ?.

      മറുപടി: തെറ്റിദ്ദാരണ സൃഷ്ട്ടിക്കാൻ ചിലർ മനപ്പൂർവ്വം നടത്തുന്ന പ്രചാരണമാണിത്. യഥാർത്ഥത്തിൽ സമസ്തയുടെ തീരുമാനം ഖുത്വുബ പരിഭാഷ ബിദ്അത്ത് മുൻകറത്ത് (നിഷിദ്ധമായ അനാചാരം) എന്നാണ്. ഖുത്വുബ പരിഭാഷയെന്ന തെറ്റായ പ്രവർത്തനത്തെ മൊത്തത്തിൽ തെറ്റായ ഒരാചാരമാണെന്ന് ജനങ്ങളെ ധരിപ്പിക്കുക മാത്രമായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ താല്പര്യം.

       (10). ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ വിധി എന്താണ്?.

       മറുപടി: നബി(സ)യുടെയും ലോകമുസ്ലിംകളുടെയും ചര്യക്ക് വിപരീതമാണിത്. അവരുടെ ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുർആൻ പ്രഖ്യാപിച്ചതാണ്. നിസാഅ്: 155) സത്യവിശ്വാസികൾ സ്വീകരിച്ചുവന്ന സമീപനത്തെ മറികടക്കൽ നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി൯(റ) എഴുതുന്നു:


       
ഇജ്മാഇന് വിപരീതം പ്രവർത്തിക്കാൻ നിഷിദ്ദമാണ്. കാരണം നേരത്തെ വിവരിച്ച ആയത്തിൽ സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻപറ്റുന്നതിന് ശക്തമായ മുന്നറിയിപ്പ് വന്നിട്ടുണ്ട്.(ജംഉൽജവാമിഅ്: 2 / 197 )

     അല്ലാമാ ബന്നാനി(റ) എഴുതുന്നു:

       
 സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രത്യേകമായി മുന്നറിയിപ്പ് നൽകിയതിനാൽ അത് വാൻ കുറ്റങ്ങളിൽ പെട്ടതാണ്.( ബന്നാനി : 2 / 197 )
      
ഖുത്വുബ അറബിഭാഷയിൽ മാത്രം ഓതുന്നതിൽ എല്ലാവരും യോജിച്ചതായി നേരത്തെ വിവരിച്ചുവല്ലോ.
     
ഖുത്വുബ ഒരു ഇബാദത്താണല്ലോ.അതിന്റെ സാധുതയ്ക്ക്  അത് അറബിയിലാവൽ നിബന്ധനയുമാണ്. ഒരു ആരാധനാകർമ്മം അതിന്റെ നിബന്ധനയൊക്കാതെ നിർവ്വഹിക്കുന്നത് നിഷിദ്ധവുമാണ്. ഈ നിലക്ക് ചിന്തിക്കുമ്പോഴും ഖുത്വുബ പരിഭാഷ നിഷിദ്ധമാണെന്ന് കണ്ടെത്താൻ കഴിയും. ഇബ്നു ഹജർ(റ) എഴുതുന്നു:


 
ശർഅ് (മതം) നിര്ബന്ധമാക്കിയതിനെതിരായി ഒരു കാര്യം നിർവ്വഹിക്കുന്നത് നിഷിദ്ദമാണ്. (തുഹ്ഫ: 1 / 66 )
മഹാനായ ഇബ്നുദഖീഖുൽഈദ് (റ) പറയുന്നു:


നിബന്ധനയൊക്കാത്ത ഇബാദത്ത് അസാധുവും കുറ്റകരവുമാണ്. (ഇഹ്‌കാമുൽ അഹ്‌കാം :2 / 10 )
അപ്പോൾ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ അസാധുവും നിഷിദ്ധവുമാണെന്ന് വ്യക്തമായല്ലോ.
ഇനി അർകാനുകൾ മാത്രം അറബിയിലും അനുബന്ധങ്ങൾ നീണ്ടുപോവാത്ത വിധം അനറബിയിലും കൊണ്ടുവരുന്നതും നിഷിദ്ദം തന്നെയാണ്. കാരണംപ്രസ്തുത അനുബന്ധങ്ങൾ നിബന്ധനയൊക്കാത്തതിനാൽ ഖുത്വുബയായി അതിനെ പരിഗണിക്കുകയില്ല. അപ്പൊൽ ഖുത്വുബയുടെ ഭാഗം എന്ന നിലയിൽ അതിനെ കൊണ്ടുവരുന്നത് അസാധുവായഒരു ഇബാദത്തുമായി ബന്ധപ്പെടലാണ്. അത് നിഷിദ്ധവുമാണ്.

ഇബ്നു ഹജർ (റ) എഴുതുന്നു:


നിശ്ചയം അസാധുവായ ആരാധനയുമായി ബന്ധപ്പെടുന്നത് നിഷിദ്ദമാണ്. (ഫതാവൽ കുബ്റ: 1 / 209 )

ഖുത്വുബയുടെ മുഖ്യഘടകങ്ങൾ (അർകാൻ) ചുരുങ്ങിയ നിലയിൽ കൊണ്ടുവന്നാലും ദീർഘിപ്പിച്ചു കൊണ്ടുവന്നാലും അതിനെ റുക്‌നായി തന്നെയാണ് പരിഗണിക്കുന്നത്. ഉദാഹരണമായി തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് (أوصيكم عباد الله بتقوى الله) 'ഊസീക്കും ഇബാദല്ലാഹി ബിതഖ്‌വള്ളാഹി' എന്നതിൽ  ചുരുക്കിയാലും 5 മിനിറ്റ നേരം നീട്ടിപ്പറഞ്ഞാലും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തായിത്തന്നെയാണ് അതിനെ പരിഗണിക്കുന്നത്.


മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:



അപ്പോൾ നീണ്ടാലും ചുരുങ്ങിയാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്ന ഒന്ന് മതിയാകും.(മുഗ്നി )

       അപ്പോൾ ചുരുക്കിയും നീട്ടിയും നിർവ്വഹിക്കാവുന്ന ഒരു മുഖ്യഘടകത്തിന്റെ ചുരുക്കി നിർവഹിക്കപ്പെടുന്ന അളവ് കഴിഞ് ബാക്കിയുള്ളതിന് സുന്നത്തിന്റെ പ്രതിഫലമേയുള്ളുവെങ്കിലും മുഖ്യഘടകത്തിന്റെ എല്ലാ ഉപാധികളും അതിനുംബാധകമാണ്.
ഉദാഹരമായി നിസ്കാരത്തിലെ റുകൂഉം സുജൂദും നീണ്ടാലും ചുരുങ്ങിയാലും അവ മുഴുവൻ നിസ്കാരത്തിന്റെ മുഖ്യഘടകങ്ങളാണ്. ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കുന്ന റുകൂഇന്റെയും സുജൂദിന്റെയും എല്ലാ ഉപാധികളും ദീർഘിച്ച റുകൂഇനും സുജൂദിനും ബാധകമാണ്. അതേപോലെ ഖുത്വുബയിൽ ചുരുങ്ങിയ ഉപദേശത്തിന്റെ മുഴുവൻ നിബന്ധനകളും ദീർഘിച്ചതിനും ബാധകമാണ്.അതിനാൽ ചുരുങ്ങിയ വസ്വിയ്യത്തിന്റെ അളവ് അറബിയിൽ നിർവ്വഹിച്ച്  ബാക്കി തുടർച്ചയെ പ്രതികൂലമായി ബാധിക്കാത്ത വിധം അനറബിഭാഷയിൽ നിർവ്വഹിച്ചാൽ ഖുത്വുബ സാധുവാകുമെങ്കിലും അസാധുവായി ഇബാദത്തുമായി ബന്ധപ്പെടുന്ന കുറ്റത്തിൽ നിന്നും സത്യവിശ്വാസികളുടെ മാർഗ്ഗം വഴിവാക്കിയ കുറ്റത്തിൽനിന്നും ഒഴിവാകുന്നതല്ല.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...