Showing posts with label മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി ക്ക് മറുപടി*. Show all posts
Showing posts with label മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി ക്ക് മറുപടി*. Show all posts

Thursday, April 4, 2019

മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*


ചോദ്യം I

 ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ?




*മറുപടി*


 1 -  ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് .
അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു

യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് '
മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് .
ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ അപ്രകാരം വ്യാഖ്യാനിച്ചേ മതിയാവൂ

 ഇക്കാര്യം ഇബ്നു ഹജർ ( റ ) വ്യക്തമാ ക്കുന്നത് കാണുക

وذلك أن أهل الكتابين أجمعوا على أنه لم يكن أباه حقيقة ، إنما كان عمه ، والعرب تسمي العم أبا ، بل في القرآن ذلك فقال تعالى  ( واله آبائك ابراهيم وإسمعيل مع أنه عم يعقوب ، بل لو لم تجمعوا على ذلك وجب تأويله بهذا ، جمعا بين الأحاديث ، وأما من أخذ بظاهره كالبيضاوي وغيره فقد تساهل واستروح ( المنح الملكية في شرح الهمزية : ۱۰۲ / ۱ )




 ആസർ ഇബ്റാഹീം നബി ( അ )മിന്റെ പിത്യസഹോദരനാണെന്ന് ഇബ്നുഅബീശൈബ, ഇബ്നുൽമുൻദിർ , ഇബ് അബീഹാതിം ( റഹിമഹുമുല്ല ) എന്നിവർ മുജാഹിദ് ( റ ) വിനെ ഉദ്ധരിച്ച് വിവിധ പരമ്പര കളിലൂടെ നിവേദനം ചെയ്തിട്ടുണ്ട് .
ആ പരമ്പരകളിൽ ചിലത് പ്രബലമാണ്  "

 ഇബ്റാഹീം ( അ ) തന്റെ ' അബ് ആസറി നോട് പറഞ്ഞ സന്ദർഭം സ്മരിക്കുക "
എന്ന സൂക്തതം വിവരിച്ച് ഇബ്നുൽമുൻദിർ ( റ ) പ്രബലമായ പരമ്പരയിലൂടെ   ഇബ്ന് ജുറൈജ്
( റ ) ൽ നിന്നുദ്ധരിക്കു നനു ആസർ ഇബ്റാഹീം നബി ( അ ) യുടെ പിതാവല്ല . കാരണം ഇബ്റാഹീം നബി ( അ ) ഫാലഖിന്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിന്റെ മകൻതൈറഖിന്റെയോ താറകിന്റെയോ മകനാണ്.

 ഇബ്നു അബീഹാതിം ( റ) പ്രബലമായ പരമ്പരയിലൂടെ സുദ്ദി ( റ ) യെ ഉദ്ധരിച്ച് പറയുന്നു . ആസർ ഇബ്റാഹീം നബി ( അ ) മിന്റെ പിതാവാണോ എന്ന ചോദ്യത്തിന് ഇബ്റാഹീം നബി ( അ )മിന്റെ പിതാവ് താറാഖാണെന്നാണ് മറുപടി നൽകിയത്

  പ്രസ്തുത അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം സുയൂത്വി ( റ ) പറയുന്നു . ഇബ്നുൽ മുൻദിർ ( റ ) തന്റെ തഫ്സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാനബ്ന്സ്വർദി ( റ ) ൽ നിന്നുദ്ധരിച്ചത് ഉപരിക്ത  ആശയത്തിനു ശക്തി പകരു ന്നതാണ് .

ഇബ്റാഹീം നബി ( അ ) നെ തിയിലിടാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ അവർ വിറക് ശേകരിക്കാൻ തുടങ്ങി.
കിഴവികൾ വരെ വിറകുമായി വന്നിരുന്നു'
 അങ്ങനെ ഇബ്റാഹീം നബി ( അ ) നെ തീയിലേക്കിടാൻ അവരുദ്ധേശിച്ചപ്പോൾ ഇബ്റാഹീം നബി ( അ ) എനിക്ക് അല്ലാഹു മതി . ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനാണ് എന്നർത്ഥം വരുന്ന " ദിക്ർ ' ഉരുവിട്ടു .

ഇബ്റാഹീം നബി ( അ ) നെ അവർ തീയിലേക്കെറിഞ്ഞപ്പോൾ അല്ലാഹു തീയിനോട് ഇബ്റാഹീം നബി ( അ ) മിന് തണുപ്പും രക്ഷയുമാകാൻ ആജ്ഞാ പിച്ചതനുസരിച്ച് തീ അപ്രകാരമായി . ഇതു കണ്ടപ്പോൾ ഇബ്റാഹീം നബി ( അ ) യുടെ " അമ്മ് ' പറഞ്ഞു ഞാൻ കാരണമാണ് ഇബ്റാഹീം രക്ഷപ്പെട്ടത് . അപ്പോൾ അല്ലാഹു   ഒരു തീപൊരി അവനിലേക്കയക്കുകയും കാൽ പാദത്തിൽ ചെന്നുവീണ ആ തീ അവനെ കരിക്കുകയും ചെയ്തു
ഈ അസറിൽ അമ്മ് പിതൃവ്യൻ എന്ന് തന്നെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് '

 ഇബ്റാഹീം നബി ( സ ) നെ തീയിലിട്ട അതെ ദിവസം തന്നെ ആസർ മ്യതിയടഞ്ഞു എന്ന വിവരം കൂടി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ആസർ അല്ലാഹുവിന്റെ ശത്യുവാണെന്ന് ഇബ്റാഹീം നബി ( അ ) മിന് ബോധ്യപ്പെട്ടപ്പോൾ ആസറിനു വേണ്ടി പാപമോചനത്തിനിരക്കൽ ഇബ്റാഹീം നബി ( അ ) നിറുത്തിവച്ചതായി ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്,

 ആസർ മുശ്രി ക്കായി മ്യതിയടഞ്ഞ പ്പോഴാണ് ഇബ്റാഹീം നബി ( അ ) മിന് അക്കാര്യം വ്യക്തമായതെന്നും അതിനു ശേഷം ആസറിന വേണ്ടി ഇബ്റാഹീം നബി ( അ ) പാപമോചനം നടത്തിയിട്ടില്ലെന്നും ഹദീസുകളും വ്യക്തമാക്കുന്നുണ്ട് . ( അൽ ഹാവി ലിൽ ഫതാവാ )
..........................

ചോദ്യം 2

ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

ഇതിൽ നിന്നും നബി സ്വ യുടെ പിതാവ് നരകത്തിലാണ് വരുമോ?


ഇതിന്റെ മറുപടി എന്ത്?






മറുപടി


 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണെന്ന പരാമർശം നബി ( സ ) യുടെ പിതാവ് അബ്ദുല്ല എന്ന വർ കാഫിറാണെന്ന് കാണിക്കുന്നതല്ല . .
പിതാവിന്റെ വിവക്ഷ ഇവിടേയും നബി ( صلى الله عليه وسلم) യുടെ പിത്യസഹോദരൻ അബൂത്വാലിബ് ആകാമല്ലോ . അദ്ദേഹം നരകത്തിലാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്

( നബി ) യുടെ ശുപാർശ പ്രകാരം അബൂത്വാലിബും അവസാനം  നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട് . അവരുടെ ന്യായങ്ങളും പ്രമാണങ്ങളും ശർഹുൽ അഖാഇദിന്റെ  ഹാശിയ ദുററുൽ ഫവാഇദിൽ - വിവരിച്ചിട്ടുണ്ട്

പിത്യസഹോദരന് " അബ് " എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്ന് നേരത്തെ നാം മനസ്സിലാക്കിയതാണ് ഇക്കാര്യം ഇബ് ഹജർ ( റ ) വ്യക്തമാക്കുന്നു .

وحديث مسلم يتعين تأويله واظهر تأويل له عندي أنه أراد بابيه  عمه أبا طالب ، لما تقرر أن العرب تسمي العم أبا ، وقرينة المجاز فيه الآية الآتية الشاهد يخلافه على أصح محاملها عند أهل السنة و  وان عمه الذي كفله بعد جده عبد المطلب ، او انه قصد بذلك أن يطيب خاطر ذلك الرجل ، خشية أن يرتد ، لوقوع ذلك في سمعه  أولاً ، أنّ أباه في النار بدليل انه إنماقال له بعد أن ولى ، أو كان قبل  أن يزل عليه وما كُنَّا مُعذبين حتى نبعث رسولاً ) كما وقع أنهٔ سئل عن أطفال المشركين ، فقال : هم مع آبائهم ، ثم سئل عنهم  فذكر أنهم في الجنة ( المنح المكية 153۰۳ / ۱ )
 മുസ്ലിമി ( റ ) ന്റെ ഹദീസ് വ്യാഖ്യാനി ക്കൽ അനിവാര്യമാണ് അറബികൾ പിതൃ സഹോദരന് ' ആബ് എന്ന് പറയാറുണ്ടെന്ന് സ്ഥിര പ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ ഇവിടെ നബി ( صلى الله عليه وسلم ) ഉദ്ധേശിച്ചത് അബൂത്വാ ലിബിനെ ആകാം ,

ഇനി പറയാൻ പോകുന്ന ആയത്തിനെ അഹ്ലുസ്സുന്ന നൽകിയ ശരിയായ വ്യാഖ്യാന പ്രകാരം വിലയിരു ത്തുമ്പോൾ മേൽ ഹദീസിലെ അത് പിതാവാകുന്നതിനെതിരാണ് . അതുകൊണ്ടാണ് പിത്യസഹോദരനാണ് വിവക്ഷയെന്നു പറഞ്ഞത് ,

അബ്ദുൽ മുത്വലിബിന് ശേഷം നബി ( അ ) യെ സംരക്ഷിച്ചത് പിതൃ സഹോദരനായിരുന്നുവല്ലോ അല്ലെങ്കിൽ തന്റെ പിതാവ് നരകത്തിലാണെന്ന് ആദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിനു മന പ്രയാസമുണ്ടാകാനും അതു വഴി അദ്ദേ ഹം ഇസ്ലാമിൽ നിന്ന് പുറത്തു പോകാനും ഹേതുവാകുമോ എന്ന ഭയം നബി (صلى الله عليه وسلم) ക്കുണ്ടായതുകൊണ്ട് ആ വ്യക്തിയുടെ മനസ്സ് സമാധാനിപ്പിക്കാൻ നബി ( صلى الله عليه وسلم ) അങ്ങിനെ പറഞ്ഞതുമാകാം ,

ചോദ്യ കർത്താവ് പിരിഞ്ഞുപോയശേഷം അദ്ധേഹെത്ത തിരിച്ചുവിളിച്ചാണ് നബി ( صلى الله عليه وسلم ) അപ്രകാരം പറഞ്ഞുതന്ന വസ്തുത ഇതാണ് കാണിക്കുന്നത് '
അല്ലെങ്കിൽ " ഒരു ദൂതനെ അയക്കും മുമ്പ് ( ആരേയും ) നാം ശിക്ഷിക്കുന്നതല്ല എന്ന ആയത്ത് അവതരിക്കും മുമ്പ് പറഞ്ഞതുമാവാം ,

മുശ്രിക്കുകളുടെ  കുട്ടികളെപ്പറ്റി നബി (صلى الله عليه وسلم ) യോട് ചോദിക്ക പ്പെട്ടപ്പോൾ അവർ അവരുടെ പിതാളോട് കൂടെയാണെന്നായിരുന്നു നബി صلى الله عليه وسلم )ആദ്യം മറുപടി പറഞ്ഞത്

 പിന്നീട് അവരെപ്പറ്റി ചോദ്യമു ണ്ടായപ്പോൾ അവർ സ്വർഗ്ഗത്തിലാണെന്നും നബി ( صلى الله عليه وسلم ) മറുപടി പറഞ്ഞു . അത് പോലെ ഈ സംഭവത്തെയും കാണാമല്ലോ ( അൽ മിനഹുൽ മക്കിയ്യ 1/153 )


- ഇമാം സുയൂത്വി ( റ ) പറയുന്നു . അബു ത്വാലിബിനെ ക്കുറിച്ച് നബി (صلى الله عليه وسلم ) യുടെ പിതാവെന്ന പ്രയോഗം നബി (സ്വ ) യുടെ കാലഘട്ടത്തിൽ സർവ്വ വ്യാപകമായി നടപ്പിലുണ്ടായിരുന്ന ഒന്നാണ് . അതു കൊണ്ടാണ് ശത്രുക്കൾ അബൂത്വാലിബിനോട് ഇപ്രകാരം ആവശ്യപ്പെട്ടത് . ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയുന്ന തിൽനിന്ന് പിന്തിരിയാൻ താങ്കളുടെ മകനോട് താങ്കൾ പറയുക

മറ്റൊരിക്കൽ ശത്രുകൾ അബൂത്വാലിബിനോട് പറഞ്ഞു . താങ്കളുടെ മകനെ ഞങ്ങൾക്ക് വിട്ടുതരൂ ഞങ്ങൾ അവനെ കൊന്നുകളയാം അവനു പകരം ഈ കുട്ടിയെ താങ്കൾക്ക് ഞങ്ങൾ തരാം .
 ഇതുകേട്ട അബൂത്വാലിബ് പ്രതികരിച്ചു . എന്റെ മകനെ നിങ്ങൾക്ക് വധിക്കാൻ ഞാൻ വിട്ടുതരികയും നിങ്ങളുടെ മകനെ പകരം സ്വീകരിച്ച് നിങ്ങൾക്ക് ഞാൻ വളർത്തുകയും ചെയ്യകയോ ?


 ഒരിക്കൽ അബൂത്വാലിബ് ശാമിലേക്ക് പോകുമ്പോൾ നബി ( صلى الله عليه وسلم) യും കൂടെ യുണ്ടായിരുന്നു വഴി മദ്ധ്യ നബി (صلى الله عليه وسلم ) യെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അതെന്റെ മകനാണെന്നാണ് അബൂത്വാലിബ് പ്രതികരിച്ചത് .

 ചുരുക്കത്തിൽ അബൂ ത്വാലിബ് ചെറുപ്പം മുതൽക്കേ നബി ( صلى الله عليه وسلم ) യെ സംരക്ഷിക്കു കയും എല്ലാ വിധ സഹായ ങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത പിത്യ സഹോദരനായതുകൊണ്ട് നബി ( صلى الله عليه وسلم) യുടെ പിതാവ് എന്ന നിലക്കാണ് അറബികളിൽ അദ്ധേഹം അറിയപ്പെട്ടിരുന്നത്. അതിനാൽ അഅറാബിയുടെ ചോദ്യം അബൂത്വാലിബിനെ കുറിച്ചാകാൻ ഏറെ സാധ്യത കാണുന്നുണ്ട് '


ഇമാം സുയൂത്വി ( റ ) തുടരുന്നു

أن أبي واياك في النار

 (നീശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് ) എന്ന പരാമർശം എല്ലാ നിവേദകരും പറത്തിട്ടില്ല . ഹമ്മാദ്ബ്നുസലമ( റ) സാബിത് (റ ) അനസ് (റ).  വഴിയായി ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ മാത്രമാണ് ആ പരാമർശമുള്ളത്

 ഇമാം മുസ്ലിം ( റ) വരിച്ചതും ആ പരമ്പരയാണ് . എന്നാൽ  മഅമർ ( റ ) സാബിത്തി(റ) ൽ നിന്നു ദ്ധരിക്കുന്ന ഹദീസിൽ വസ്തുത പരാമർശമില്ല .
മറിച്ച്  (നീ ഒരു കാഫിറിന്റെ ഖബ്റിന്റെ സമീ പത്തു നടന്നു പോയാൽ അവന് നീ നരകം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക )
എന്നർത്ഥം വരുന്ന പരാമർശമാണുള്ളത് ഇതിൽ നബി ( സ ) യുടെ പിതാവിനെ കുറിക്കുന്ന യാതൊരു പരാമർശവും ഇല്ല.

ആദ്യത്തേതിനേക്കാൾ സ്ഥിരതയുള്ള റിപ്പോർട്ട് രണ്ടമത്തതാണ് കാരണം ഹമ്മാദ് ( റ)നേക്കാൾ സ്ഥിരതയുള്ള വ്യക്തിയാണ് മഅമർ (റ ), ഹമ്മാദി ( റ)ന്റെ മനപ്പാഠത്തെ പറ്റി ചില സംസാരമുണ്ട് .

 മാത്രവുമല്ല അദ്ദേഹത്തിന്റെ ഹദീസുകളിൽ ധാരാളം മുൻകറായ ഹദീസുകൾ കടന്നു കടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ പോറ്റു മകൻ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കടത്തിക്കുറിയതാണവയന്നാണ് ഹദീസ് പണ്ഡിതർ പറയുന്നത് '
ഹമ്മാദിനു മനപാoമില്ലാത് തിന്റെ പേരിൽ ആ ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കുകയു അത് നിമിത്തം അതിൽ ' പിഴവ് സംഭവിക്കുകയും ചെയ്യാറുണ്ട്


ഇതിന്റെ പേരിൽ ഇമാം ബുഖാരി ( റ ) അദ്ധേദീസ് ഉദ്ധരിച്ചിട്ടില്ല.
  . ഇമാം മുസ്ലിമും ( റ ) ഉസ്വൂലിൽ സാബിതിൽ നിന്ന് അദ്ധേഹം ഉദ്ധരിക്കുന്ന ഹദീസ് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

 ഇമാം ഹാകിം ( റ ) - ' അൽ മദ്ഖൽ ' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഉസൂലിൽ സാബിത്തിൽ നിന്ന് ഹമ്മാദ് ഉദ്ധരിക്കുന്ന ഹദീസല്ലാം  മുസ്ലിം ഉദ്ധരിച്ചിട്ടില്ല .
ശവാഹിദിൽ പലരെ തൊട്ടും അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് .

എന്നാൽ മഅമറിന്റെ മനപ്പാഠം സംബന്ധിച്ച് സംസാരമോ അദ്ദേഹത്തിന്റെ ഹദീസുകളിൽ എതങ്കിലുമൊന്നിനെപ്പറ്റി മുൻ കറാണെന്ന അഭിപ്രായമോ ആർക്കുമില്ല .

 ബുഖാരിയും മുസ്ലിമും അദ്ദേഹത്തിന്റെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാൽ അദ്ദേഹം കൊണ്ടുവന്ന പരാമർശമാണ് കൂടുതൽ ആധികാരികം.
 തന്നെയുമല്ല സഅദ്ബ്നു അബീവഖാസ് ( റ ) വിൽ നിന്നുവന്ന നിവേദനത്തിൽ മഅമറിന്റെറിപ്പോർട്ടിലുള്ളതുപോലെയാണുള്ളത് .
ബസ്സാർ , ത്വബ്റാനി , ബൈഹഖി , ( റഹിമഹുമുല്ല) എന്നിവർ ഇബ്റാഹീമുബ്നു സഅദ് , സുഹ്രീ , ആമിറുബ്നു സഅദ് (റ) എന്നിവർ വഴിയായി ആമിറുബ്നു സഅദീ ( റ ) ന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു '

ഒരു അറാബി നബി ( صلى الله عليه وسلم) യോട് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു   നരകത്തിലാണെന്ന് നബി(صلى ٠الله عليه وسلم) മറുപടി പറഞ്ഞപ്പോൾ അഅറാബി വീണ്ടും ചോദിച്ചു താങ്കളുടെ പിതാവ് എവി ടെയാണ് ? അപ്പോൾ നബി ( صلى الله عليه وسلم  ) പറഞ്ഞു . കാഫിറിന്റെ ഖബ്റിന്റെ അരികിലൂടെ നീ കടന്നുപോവുകയാണെങ്കിൽ നരകം കൊണ്ട് നീ അവന് സന്തോഷവാർത്ത അറിയിക്കുക

 ബുഖാരിയുടേയും മുസ്ലിമിന്റെയും നിബ ന്ധനയൊത്ത പരമ്പരയാണ് ഈ ഹദീസിന്റെത് . അതിനാൽ ഇതിൽ വന്ന പരാമർശം അവലംബമാക്കുകയും മറ്റുള്ളതിനേക്കാൾ അതിന് മുൻഗണന നൽകുകയും ചെയ്തേ മതിയാവൂ
ത്വബ്റാനിയും  ബൈഹഖിയും (റ) ഈഹദീസിന്റെ അവസാനത്തിൽ ഇതും കൂടി പറയുന്നുണ്ട് .
ആ അഅറാബി പിന്നീട് മുസ്ലിമായി . എന്നിട്ടദ്ദേഹം പറഞ്ഞു . ഒരു പ്രയാസകരമായ കാര്യമാണ് നബി ( صلى الله عليه وسلم  ) എന്നോട് കൽപ്പിച്ചത് .
 നരകം കൊണ്ട് സന്തോഷവാർത്ത അറിയിച്ചല്ലാത ഒരു കാഫിറിന്റെ  ഖബരിന്റെ അരികിലൂടെയും ഞാൻ കടന്നുപോയിട്ടില്ല .

ഇബ്റാഹീമുബ്നുസഅ്ദ് , സുഹ്രീ , സാലിം , വഴിയായി ഇബ്നുമാജ ( റ ) സാലിമി ( റ ) ന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിലും ഇതേ പരാമർശം കാണാം . '
.
ഈ പൊതുവായ പ്രയോഗമാണ് നബി ( സ ) യിൽനിന്നുണ്ടായതെന്ന്  ഈ റിപ്പോർട്ടുകളെല്ലാം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നു . .
ആ അഅ്റാബി ഇസ്ലാം സ്വീകരിച്ചശേഷം നിർബന്ധമായും പാലിക്കേണ്ടുന്ന ഒരു സംഗതിയായി അതിനെ കണ്ടതും അതുകൊണ്ടാണ് .

ആദ്യം പറഞ്ഞ പരാമർശമാണ് നബി(صلي الله عليه وسلم) നടത്തിയിരുന്നതെങ്കിൽ യാതൊരു വിധ കൽപ്പനയും അതിലുണ്ടാവുകയില്ലല്ലോ , അതിനാൽ ആദ്യപരാമർശം ആ ഹദീസ് നിവേദകൻ മനസ്സിലാക്കിയ ആശയം റിപ്പോർട്ട് ചെയ്തതാണെന്ന്  ഇതിൽ നിന്ന് സുവ്യക്തമാണ് . ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ബുഖാരിയിലും  മുസ്ലിമിലും സുലഭമാണ് .

..ഉദാഹരണം ബിസ്മി ഓതുന്നതിനെ നിഷേധിക്കുന്നതിൽ വന്ന , അനസ് ( റ ) വിന്റെ ഹദീസ് ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്തിട്ടുണ്ട് .

ഇമാം ശാഫി ഇ ( റ ) അതേ പറ്റിപ്പറഞ്ഞത് മറ്റു പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ബിസ്മിാതുന്നത് കേട്ടില്ല എന്ന പരാമർശമാണ് . അതിൽ നിന്ന് നിവേദകൻ ബിസ്മി ഓതിയില്ലെന്നു മനസ്സിലാക്കുകയും
ആ ആശയം റിപ്പോർട്ടു ചെയ്യുകയും ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു . - എന്നാണ് . അതേ പോലെ വേണം നാം ചർച്ച ചെയ്യുന്ന ഹദീസിനേയും കാണാൻ

 ഇനി എല്ലാ നിവേദകരും ആദ്യം പറഞ്ഞ വാക്ക് റിപ്പോർട്ടുചെയ്യുന്നതിൽ യോജിച്ചു എന്ന് സങ്കൽപ്പിച്ചാൽ മറ്റു പ്രമാണങ്ങൾക്ക് എതിരായ ഒന്നായി വേണം അതിനെ നോക്കിക്കാണാൻ പ്രബലമായ ഹദീസിനോട് അതിനേക്കാൾ പ്രബലമായ രേഖകൾ എതിരായി വരുമ്പോൾ ആ ഹദീസിനെ വ്യാഖ്യാനിക്കുകയും മറ്റു പ്രമാണങ്ങൾക്ക് അതിനേക്കാൾ പ്രാമുഖ്യം നൽകുകയും ചെയ്യണമെന്നാണ് ഹദീസ് നിധാന ശാസ്ത്രം ,


ഇമാം സുയൂത്വി ( റ ) തുടരുന്നു . ഒരു പറ്റം പണ്ഡിതന്മാർ നബി ( صلى الله عليه وسلم ) യുടെ മാതാ പിതാക്കളെക്കുറിച്ചുവന്ന എല്ലാ ഹദീസു കളും നിയമ പ്രാബല്യമില്ലാ ത്തതാണ് ( മൻസൂഖ് ) എന്ന അഭിപ്രായക്കാരാണ് മുശ്രിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശിക്കുന്ന ഹദീസുകൾക്കും അതേ മറുപടിയാണ് അവർ പറയുന്നത് , “ ഒരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടു ക്കുന്നതല്ല " എന്നർത്ഥം കാണിക്കുന്ന ആയത്ത് മുശിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശി ക്കുന്ന എല്ലാ ഹദീസുകളേയും ദുർബ്ബലമാക്കിയെന്ന പോലെ " ഒരു ദൂതനെ അയ ക്കുംവരെ ( ആരേയും ) നാം ശിക്ഷിക്കുന്ന തല്ല ' എന്നർത്ഥം കാണിക്കുന്ന ആയത്ത് മാതാ പിതാക്കളുടെ കാര്യത്തിൽ വന്ന എല്ലാ ഹദീസു കളേയും ദുർബലമാ ക്കിയെന്നാണ് അവരുടെ പക്ഷം .
ഈ മറു പടി സംക്ഷിപ്തവും പ്രയോചന കരവുമാണ് .

ഇമാം സുയുതീ ( റ ) തുടരുന്നു .

നരക ത്തിൽ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്ക നനയാൾ അബൂത്വാലിബാണന്ന് പ്രബലമായ  ഹദീസിൽ വന്നിട്ടുണ്ട്

. നബി (صلى الله عليه وسلم)
 യുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് കാണിക്കുന്ന ഒരു രേഖയാണിത്.
 കാരണം അവർ നരകത്തിലാണെങ്കിൽ അബൂത്വാലിബിനേക്കാൾ ലളിതമായ ശിക്ഷ ലഭിക്കേണ്ടത് അവർക്കാണ് കാരണം നബി ( صلى الله عليه وسلم) യോട് കൂടുതൽ അടുപ്പമുള്ളവർ അവരാണല്ലോ തന്നെയുമല്ല നബി ( صلى الله عليه وسلم ) പ്രവാ ചകനായ സമയം അവർ എത്തിക്കുകയോ അവർക്കു മുമ്പിൽ നബി صلى الله عليه وسلمഇസ്ലാം അവതരിപ്പിക്കുകയാ ചെയ്യാത്തതുകൊ ണ്ട് അബൂത്വാലിബിനേക്കാൾ കാരണം ബോധിപ്പിക്കാനുള്ളതും അവർക്കാണ് ല്ലോ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0


ചോദ്യം :3
'
നബി ﷺ യുടെ മാതാവി ന്ന് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നബി ﷺ ക്ക് ആദ്യം സമ്മതം നൽകാതിരുന്നുത്
എന്ത് കൊണ്ട്?

ഉത്തരം :

ശറഹുന്നസാഇ പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷ
പ്പെട്ടവരാണെന്ന് പറയുന്നവർക്ക് ഈ
ഹദീസ് വ്യാഖ്യാനിക്കുന്ന തിൽ മൂന്ന്
മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ്
വത്ത് എത്താത്തവരാണ്.
"ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശി
ക്ഷിക്കുകയില്ല'
എന്ന 'ഇസ്റാഅ് സൂറ:
യിലെ 15-ാം വചനം അത്തരക്കാർക്ക്
ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപ
മോചനം നടത്തേണ്ടത് മതശാസന
കൾക്ക് വിധേയമായാണ് ഒരു കാര്യം
തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ
ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്ത
തുകൊണ്ട് അവർക്ക് പാപമോചനത്തിന്റെആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ച
വർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി.

അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപ
മോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത്
ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم)
യുടെ മാതാ പിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ
അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് ,
ശറഹുന്നസാഇ 4/900

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة
لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار
فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك
فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث
على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير
عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

ഇക്കാര്യം ഇബ്നുഹജർ(റ) വ്യക്ത
മാക്കുന്നത് കാണുക.

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار
لها في ذلك الوقت، فلم يؤذن له فيه حينئذ

( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപമോചനത്തിനിര
ക്കാൻ നബി (صلى الله عليه وسلم)ക്ക് അല്ലാഹു അനുവാദം
കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു
പുനർജന്മം നൽകി ഉമ്മ നബി (സ)യെ
പ്പ് കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. ( പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ് ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തി
പ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടാ
യതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതു
മാവാം.

(അൽ മിന്ഹുൽ മക്കിയ്യ:1/152)


ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فانإحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك
كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره
من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക്
അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകി
യത് അവർക്കുവേണ്ടി പാപമോചനത്തി
നിരക്കാൻ നബി(സ) അനുവാദം ചോദി
ച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു
പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വി
ഷയകമായിവന്ന എല്ലാ ഹദീസുകളെയും
ദുർബ്ബലപ്പെടു ത്തുന്നതാണ് അല്ലാഹു
അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

(അൽ ഹാവി ലിൽ ഫതാവാ)


അസ്ലം സഖാഫി പരപ്പനങ്ങാടി


ചോദ്യം 4

ഇമാം നവവി  റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ?


 മറുപടി


 ഒരിക്കലുമില്ല അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല


മറിച്ച് അതിൽ പറയുന്നത് ഇങ്ങനെയാണ്




ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്ത ഹദീസ് വിശദീകരിച്ച് ഇമാം നവവി ( റ ) എഴുതിയതും മറ്റുപക്ഷം എടുത്തുകാണി ക്കാറുണ്ട് .അതിപ്രാരമാണ് ,

 പ്രവാചകന്മാരില്ലാത്ത കാലത്ത് വിഗ്രഹാരാധനടത്തി മരണപ്പെട്ടവർ നരകത്തി ലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു ദിവ്യ സന്ദേശം എത്തും മുമ്പ് ശിക്ഷിക്കുന്നതായി ഇതിനെ കാണാൻ വയ്യ . കാരണം അവർ ഇബ്റാഹീം നബി ( അ ) യുടെയും മറ്റു പ്രവാ ചകന്മാരു ടേയും സന്ദേശം ) എത്തിയവരാണ് . ( ശർഹു മുസ്ലിം)

وفيه أن من مات في الفترة على ما كانت عليه العرب من عبادة الأوثان فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة فان هؤلاء كانت قد بلعتهم دعوة إبراهيم وغيره من الأنبياء صلوات الله تعالى وسلامه عليهم   شرح مسلم



ഇതിൽ എവിടെയാണ് നബിസല്ലല്ലാഹു വസല്ലമ തങ്ങളുടെ മാതാപിതാക്കൾ അവിശ്വാസികൾ ആണെന്ന് പറയുന്നത് അങ്ങനെ ഒരിക്കലും ഇതിൽ കാണിക്കാൻ സാധ്യമല്ല

എന്നാൽ ഇമാം നവവി മേൽപ്പറഞ്ഞ വാചകവും വിഗ്രഹാരാധകരെ പറ്റിയാണെന്ന് വെക്കുമ്പോൾ അത് അംഗീകരിക്കപ്പെടുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ മാതാപിതാക്കൾ  വിഗ്രഹാരാധന നടത്തിയതായി  യാതൊരു തെളിവും ഇല്ല എന്നത് യഥാർത്ഥമാണ് '

അതുകൊണ്ടുതന്നെ ഇമാം നവവിയുടെ വാചകത്തിൽ വഹാബി  പാതിരിമാർക്ക് തെളിവായി യാതൊന്നുമില്ല

 പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം പറഞ്ഞതെങ്കിൽ അവിടെ ചിന്തിക്കേണ്ടതുണ്ട് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്കു മുമ്പുള്ള ഫത് റത്തിൻറെ കാലത്തുള്ള എല്ലാവരും നരകത്തിലാണ് എന്ന് വാദം പണ്ഡിതന്മാർ പറഞ്ഞതിന് വിരുദ്ധമാണ്



ഇമാം നവവിയുടെ വാചകം വിവരിച്ചുകൊണ്ട് ഇബ്ന് ഹജർ റ പറയുന്നത് കാണുക
وأما قول النووي رحمه الله في حديث مسلم إن من مات . قبعيد جدا للاتفاق على أن إبراهيم ومن بعده لم يرسلوا للعرب ، ورسالة إسماعيل إليهم انتهت بموته ، إذ لم يعلم لغير نبينا عموم بعثه بعد الموت ، وقد يؤول كلامه بحمله على عباد الأوثان الذين ورد فيهم أنهم في النار ، وبهذا يرد كلام الفخر الرازي من كلام النووي المنح المكية 1/154


(പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം ഉദ്ധേശിച്ചത്തിൽ)

 - ഇമാം നവവി ( റ ) യുടെ പ്രസ്തുത പരാ - മർശം സത്യവുമായി ബഹുദൂരം അകലെ യാണ് . കാരണം ഇബ്റാഹീം നബി ( അ ) മും  അവർക്കു ശേഷം വന്നവരും അറ ബികളിലേക്ക് നിയുക്തരല്ലന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണ് .

 അവരിലേക്ക് നിയുക്തരായ ഇസ്മാഈൽ നബി ( അ ) യുടെ സന്ദേശം അവരുടെ മരണത്തോടെ അവസാനിക്കുകയും  ചെയ്തു .
കാരണം മരണശേഷവും പ്രവാചകത്വം പൊതുവായി നിലനിൽക്കുന്ന തായി നമ്മുടെ നബി ( صلي الله عليه وسلم) ക്കല്ലാതെ മറ്റാർക്കും അറിയപ്പെട്ടിട്ടില്ല .

 ഇനി നരകത്തിലാണെന്ന് ഹദീസുകളിൽ വന്ന വിഗ്രഹാരാധകരെക്കുറിച്ചാണ് ഇമാം നവവി ( റ ) യുടെ പരാമർശമെന്ന് വെക്കാവുന്നതാണ് .
ഇമാം നവവി ( റ ) യുടെ പരാമർശത്തോട്സാമീപ്യം പുലർത്തുന്ന പരാമർശം നടത്തിയ ഇമാം റാസി ( റ ) യെയും ഇതേ വിവരണം കൊണ്ട് ഖണ്ഡിക്കാവുന്നതാണ് . '
( അൽ മിനഹുൽ മക്കിയ്യ : 1 / 154 )


  ഇബ്നു ഹജർ ( റ ) തുടരുന്നു


. ثم رأيت الأبي شارح مسلم بالغ في الرد على النووي ، بأن كلامه مُتَناف ، لحكمه بأنهم أهل فترة وبأنّ الدعوة بلغتهم ، ومن بلغتهم الدعوة ليسوا أهل فَترة ، لأنهم الأمم الكائنة بين أزمنة الرّسُل الذين لم يرسل إليهم الأول ، ولاأدركوا الثاني ، ثم قال : إنه لما دلّت القواطع على أنه لا تعذيب حتى تقوم الحجة علمنا أن أهل الفترة غيرمعذبين انتهى ، وهو موافق لما ذكرته . المنح المكية 1/154


 മുസ്ലിമിനു വ്യാഖ്യാനമെഴുതിയ ഉബയ് ( റ ) അതിശക്തമായ ഭാഷയിൽ ഇമാം നവവി ( റ ) യെ വിമർശിച്ചത് കാണാനിടയായി . ഇമാം നവവി ( റ ) പറഞ്ഞത് വൈരുദ്ധ്യ മാണെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്
 കാരണം അവർ ഫത്റത്തിൽ ഉള്ളവ രാണെന്നു പറഞ്ഞ ഇമാം നവവി ( റ ) തന്നെഅവർക്ക് ദീവ്യസന്ദേശം ലഭിച്ചുവെന്നും പറയുന്നു

'ദിവ്യസന്ദേശം ലഭിച്ചവർ ഫത്റിത്തിന്റെ ആളുകളല്ലല്ലോ . കാരണം ഫത്റത്തിന്റെ ആളുകൾ പ്രവാചകന്മാരുടെ കാലങ്ങൾ ക്കിടയിൽ ജീവിച്ചവരാണ് അഥവാ ആദ്യപ്രവാചകൻ അവരിലേക്ക് നിയുക്തനല്ല . രണ്ടാം പ്രവാചകനെ അവർ എത്തിച്ചിട്ടുമില്ല . പ്രമാണം ലഭിക്കാത്തവർക്ക് ശിക്ഷയില്ലെന്നു കാ ണി ക്കുന്നഖണ്ഡിതമായ പ്രമാണങ്ങൾ ഉള്ളതു കൊണ്ട് ഫതറത്തിന്റെ ആളുകൾക്ക് ശിക്ഷയില്ലെന്ന് നമു ക്കുറപ്പിക്കാമെന്ന് അദ്ദേഹം തുടർന്നുപറയുന്നു ഞാൻ പറഞഞ്ഞ തിനോട് യോജിക്കുന്ന ആശയമാനത് . ( അൽ മിനഹുൽ മക്കിയ്യ 1 / 154 )
................
ചോദ്യം 3

നബി സ്വ യുടെ മാതാപിതാക്കൾ അവിശ്വാസികളാണന്ന് ഇമാം അബൂ ഹനീഫ റ പറഞ്ഞിട്ടുണ്ടോ?

മറുപടി

അല്ലാമാ ബാജൂരി ( റ ) പറയുന്നു

 وأما ما نقل عن
 أبي حنيفة في الفقه الأكبر من أن والدي المصطفى ماتا عَلَى الْكُفر ، فمدسوس عليه ، وحاشاه أن يقول في والدي المصطفى لك ، وَغلَط مَلاً على القاري ، يغفر الله له ، في كلمة شنيعة قَالَها ، فالحق الذي نلقى الله عليه أن أبويه ناجيان . . ( حاشية الباجوري : ۲۰ )

 - നബി ( صلى الله عليه وسلم ) യുടെ മാതാപിതാക്കൾ അവിശ്വാസികളായാണ് മരണപ്പെട്ടതെന്ന് ഇമാം അബൂഹനീഫ ( റ ) യെ ഉദ്ധരിച്ച് ഫിഖ്ഹുൽ അക്ബറിൽ കാണുന്ന പരാമർശം അദ്ദേഹത്തിന്റെ പേരിൽ ആരോ കടത്തിക്കൂട്ടിയതാണ് അദ്ദേഹം ഒരിക്കലും അത്തരം പരാമർശം നടത്തുകയില്ല .

മുല്ലാ അലിയ്യുൽ ഖാരി (റ) പ്രസ്തുത ആശയം സമർത്ഥിക്കാൻ ഒരു പ്രബന്ധ രചനനട ത്തിയതിൽ അദ്ദേഹത്തിനു പിഴവ് സംഭ വിച്ചിരിക്കുന്നു . അദ്ദേഹത്തിന് അല്ലാഹു
 പൊറുത്തു കൊടുക്കട്ടെ .   അതിനാൽ നബി ( സ ) യുടെ മാതാപിതാ ക്കൾ രക്ഷപ്പെട്ടവരാണെന്നസത്യവുമായാണ് നാം അല്ലാഹുവിനെ സമീപിക്കാൻ പോകുന്നത് ( ബാജൂരി പേ : 20 )


- മുല്ലാ അലിയ്യുൽ ഖാരിയുടെ മയ്യിത്ത് കുളിപ്പിക്കുന്നയാൾ നാവ് മുറിക്കപ്പെട്ടനിലയിൽ അദ്ദേഹത്തെ കണ്ടതായും നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ അവിശ്വാസി കളായിരുന്നുവെന്ന് സമർത്ഥിക്കാൻ ഗ്രന്ഥരചന നടത്തിയതിന് ലഭിച്ച ശിക്ഷ യാണ് അതെന്ന് സ്വപ്നത്തിലുടെ കുളിപ്പിച്ചയാളെ അദ്ദേഹം അറിയിച്ചതായും അല്ലാമാ സിൻദി ( റ ) ത്വവാലിഉൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി മഹാനായ അഹ്മദ് കോയ ശാലിയാ തി ( നവ്വറല്ലാഹു മർഖദ ) ഫതാവൽ അസ്ഹരിയ്യ പേജ്   20) ൽ രേഖപ്പെടുത്തിയിട്ടുണ്ട് .

 ഇമാം മുസ്ലിമിന്റെ ഹദീസ് ഉദ്ധരിച്ച ശേഷം അല്ലാമാ സുഹലി ( റ ) എഴുതുന്നു.،


  وليس لنا نحن أن نقول ذلك في أبويه
. ، لقوله : « لأتوذوا الأحياء بسب الأموات » ، والله عز وجل يقول إن الذين يُوَذونَ الله ورسوله لعنهم الله في الدنيا والآخرة


 നബി ( അ ) യുടെ മാതാപിതാക്കൾ നര കത്തിലാണെന്നുപറയാൻ നമുക്കർഹതയി ല്ല . മരണപ്പെട്ടവരെ ആക്ഷേപിച്ച് ജീവിച്ചിരിക്കുന്നവരെ നിങ്ങൾ ബുദ്ധിമുട്ടാക്കരുതന്ന് നബി ( صلى الله عليه وسلم ) നിർദേശിച്ചിട്ടുണ്ട് . അല്ലാഹു പറയുന്നു . അല്ലാഹുവെയും വന്റെ റസൂലിയും ദ്രോഹിക്കുന്നവിരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ( അൽ റൗളുൽ ഉസഫ് 1 / 200 )

 നബി ( സ ) യുടെ മാതാവ് നരകത്തിലാ ണന്ന് പറയാമോ എന്ന് മാലികീ മദ്ഹബിൽ ഇമാമുകളിൽപ്പെട്ട ഖാളീ അബു ബക്ർ ഇബ്നുൽ അറബി ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ അവൻ ശപിക്കപ്പെട്ടവനാ ണെന്നാണ് അദ്ദേഹം മറുപടി കൊടുത്ത് '
എന്നിട്ട് “ അല്ലാഹുവെയും അവന്റെ ' സുലിനെയും ദ്രോഹിക്കുന്നവരാരോ അവരെ  ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു ” എന്നർത്ഥം വരുന്ന ആയത്ത് അതിനു പ്രമാണമായി അദ്ദേഹം ഓതുകയുണ്ടായി . ( അൽഹാവീലിൽ ഫതാവാ )
'
അല്ലാമാ മുഹമ്മദുബ്നു യൂസുഫു സ്സാലിഹി അശ്ശാമി  ( റ ) പറയുന്നു . ( വഫാത് . ഹി : 942 )




  وقد وقعت على فتوى ، بخط بعض علماء المغاربية ، بسط فيها الكلام على هذا المقام ومن جملة ماذكره أن المتكلم في هذا المقام على ثلاثة أقسام قسم يوجب تكفير قائله وزندقه ، وليس فيه إلا القتل دون تلعثم ، وهو حيث يتكلم بمثل هذا الكلام المؤذي في أبويه ، قاصدًا لأذيته وتعيره والازدراء به والتحسر على جهته العزيزة ، بما يصادم تعظيمه وتوقيره

 وقسم ليس على المتكلم به وصم ، وهو حيث بدعوه داعوضروري إلى الكلام به ، كما إذا تكلم على الحديث مفسرا له و مقررا ، ونحو ذلك مما يدعو إلى الكلام به ، من الدواعى الشرعية ،

 وقسم يحرم علينا التكلّهم فيه ، ولا يلغ بالتكلم به إلى القتل ، وهو حيث لايدعوه داع شرعي إلى الكلام به ، فيذا يؤدب على حسب حاله ، ويشدّد في أدبه إن علم منه الجر ءةوعدم التحفَظ في اللسان ، ويعزل عن الوظائف الشرعية واستدل بعزل عمر بن عبد العزيز عامله ( سبل الهدي و الرشاد ( ۱۷۳ / ۲ )

ഈ  വിഷയം സമഗ്രമായി ചർച്ച ചെയ്ത പാശ്ചാത്യപണ്ഡിതന്മാരിൽ ചിലർ രേഖപ്പെടുത്തിവെച്ച ഫത്വവ കാണാനിടയായി , ഈ വിഷയത്തിൽ സംസാരിക്കുന്നവരെ  മൂന്ന് വിഭാഗമായി തരം തിരിച്ചാണ് ആ ഫത്വയിൽ പറയുന്നത് .


നബി ( صلى الله عليه وسلم) യെ പരമ്പരയേ ബുദ്ധിമുട്ടിക്കലും അവിടുത്ത സ്ഥാനം ഇടിച്ചുതാഴ്ത്തലും ലക്ഷ്യംവച്ച് നബി (സ്വ ) യുടെ മാതാപിതാക്കളെ കുറ്റം പറയുന്നവരാണ് ഒരു വിഭാഗം
 അത്തരക്കാർ കാഫിറോ സിൻദീകോ ആകുന്നതാണ് . വധശിക്ഷയല്ലാതെ മറ്റൊന്നും അവർ അർഹിക്കുന്നതല്ല .
മതപരമായ അനിവാര്യതക്കുവേണ്ടി സംസാരിക്കുന്ന വരാണ് മറ്റൊരു വിഭാഗം പ്രസ്തുത ഹദീസ് വിശദീകരിക്കാനുള്ള സംസാരം ഉദാഹരണമായെടുക്കാം അ വർക്ക് യാതൊരു കുറ്റവും മില്ല

മതപരമായ യാതൊരു അനിവാര്യതയുമില്ലാതെ അതേ പ്പറ്റി സംസാരിക്കുന്നവരാണ് മൂന്നാം വിഭാഗം ഇത്തരം സംസാരം ഹറാമാണ് ഇത്തരം സംസാരത്തെ തൊട്ട് നാവിനെ സൂക്ഷിക്കാത്തവനും സംസാരിക്കാൻ ധൈര്യം കാണിക്കുന്നവനുമാണങ്കിൽ ശക്തമായ രീതിയിൽ അവനു മര്യാദ പഠിപ്പിക്കേണ്ടതും മതപരമായ ജോലികളിൽ നിന്ന് അവനെ സ്ഥാന ഭൃഷ്ടനാക്കോണ്ടതുമാണ്  ഉമറുബ്നു അബ്ദുൽ അസീസ് ( റ ) തന്റെ ഗവർണ്ണറെ സ്ഥാന ഭ്യഷ്ടനാക്കിയ താണ് ഇതിന്റെ രേഖയായി അദ്ദേഹം എടുത്തു പറയുന്നത് . ( സുബുലുൽ ഹുദാ വർറശാദ് : 2 / 173 )


നബി ( صلى الله عليه وسلم) യുടെ മാതാപിതാക്കൾ സത്യനിഷേധികളായിരുന്നുവെന്ന ആശ യത്ത ശരിവച്ച് ഇമാം റംലി ( റ ) ഫതാവായിൽ സംസാരിച്ചത് അത് ശിയാ ക്കളുടെ വാദംമാത്രമാണെന്ന് അബൂഹ യ്യാൻ ( റ ) പറഞഞ്ഞതിനോട് പിൻപറ്റിയാണെന്നും ഇബ്നുഹജർ ( റ ) അതിനെ ഖണ്ഡിച്ചിട്ടുണ്ടെന്നും അഹ്മദ് കോയ ശാലിയാതി ( ന - മ ) ഫതാവയിൽ രേഖപ്പെടു ത്തിയിട്ടുണ്ട് . ( പേ : 20 )


 ചുരുക്കത്തിൽ നബി ( صلى الله عليه وسلم) യുടെ മാതാ പിതാക്കളെയോ അവിടുത്തെ കുടുംബ പരമ്പരയേയോ തരം താഴ്ത്തുംവിധമോ
 അവർ കാഫിറാണെന്ന് പ്രസ്താവിക്കുക വഴി നബി ( സ്വ ) യെ ബുദ്ധിമുട്ടാക്കും വിധമോ ഉള്ള യാതൊരുവിധ സംസാ രവും ഒരു സത്യവിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടാവാൻ പാടില്ല . ഇക്കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും ഒറ്റക്കെട്ടാണെന്ന് ഇതു വരെയുള്ള വിവരണത്തിൽ നിന്നും സ്പഷ്ടമായി


അസ്ലം സഖാഫി
പരപ്പനങ്ങാടി

അവലമ്പം
വിശ്വാസകോശം

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...