Showing posts with label ഇസ്തിഗാസ ഉസ്മാൻ  ബിൻ അഫ്ഫാൻ. Show all posts
Showing posts with label ഇസ്തിഗാസ ഉസ്മാൻ  ബിൻ അഫ്ഫാൻ. Show all posts

Friday, February 16, 2018

ഇസ്തിഗാസ ഉസ്മാൻ ബിൻ അഫ്ഫാൻ

ഇസ്തിഗാസ ഉസ്മാൻ  ബിൻ അഫ്ഫാൻ

വഫാതായ  നബി തങ്ങളിൽ നിന്നും സഹായം ലഭിക്കപ്പെട്ട  ഭാഗ്യവാൻമാരിൽ പ്രമുഖൻ *സയ്യിദ്ദുനാ ഉസ്മാൻ  ബിൻ അഫ്ഫാൻ*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

----------------------------------------

ഇസ്ലാമിന്റെ മൂന്നാം *ഖലീഫയായ  ഉസ്മാൻ ബിൻ അഫ്ഫാൻ* (റ) തങ്ങളെ  ചില തെറ്റിദ്ധാരണകളുടെ പേരിൽ രാഷ്ട്രീയ  കലാപകാരികൾ ബന്ദിയാക്കുകയും അങ്ങനെ 40 ദിവസത്തോളം  വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു ഉസ്മാൻ (റ) മഹാനവർകൾ നോമ്പിൽ ആയിരുന്നു നോമ്പു തുറക്കാനുള്ള വെള്ളത്തിനുവേണ്ടി ഭാര്യ ആയ നാഇല വെള്ളത്തിന് യാചിച്ചുകൊണ്ട് പുറത്തേക്ക് പോയി അങ്ങനെ വെള്ളം കിട്ടി  തിരിച്ചു വരുമ്പോഴേക്കും നേരം പുലർന്നിരുന്നു വിഷമത്താൽ മഹതി കണ്ണീർത്തുള്ളികൾ പൊഴിച്ചപ്പോൾ മഹാനായ ഉസ്മാൻ തങ്ങൾ പറയുകയുണ്ടായി " *നീ വിഷമിക്കേണ്ട എനിക്ക്  റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മച്ചിൻ പുറത്തു കൂടി വെള്ളം കൊണ്ടു തന്നിരുന്നു* അതു  കുടിച്ചു നോമ്പ് തുറന്നു അതിനൊന്നും യാതൊരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല.


അങ്ങനെ അന്നു രാത്രിയോട് കൂടി  മഹാനായ ഉസ്മാൻ ബിൻ അഫ്ഫാൻ (റ) കലാപകാരികളുടെ വാളിന് ഇരയായി ശഹീദായി . നാഇല മഹതിയാണ് ഈ സംഭവം ലോകത്തോട് പറയുന്നത്. ഇവിടെ മനസ്സിലാക്കാനുള്ള വസ്തുതകൾ നബി തങ്ങൾ  ഉസ്മാൻ തങ്ങൾക്ക് വെള്ളം കൊടുത്തത്  കേവലം സ്വപ്നത്തിലൂടെ ആയിരുന്നുവെങ്കിൽ ഒരിക്കലും  *സ്വപ്നത്തിൽ കുടിച്ച വെള്ളം കൊണ്ട് നോമ്പു മുറിക്കാൻ കഴിയില്ലല്ലോ*


 അതുകൊണ്ടുതന്നെ  യഥാർത്ഥത്തിൽ തന്നെയാണ് ഈ വെള്ളം കൊടുക്കപ്പെട്ടുള്ളത് ഈ അത്ഭുതം ഉളവാക്കിയ മഹാസംഭവം *മഹാപണ്ഡിത പ്രഭുക്കൾ* ഒക്കെയും  അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചതായി കാണാം

*ഇബ്നു കസീർ*

 അൽ ബിദായത്തു  വന്നിഹായ📚


*അഹമ്മദ് ബിൻ ഹമ്പൽ*( റ )

കിതാബ് ഫലായില് സ്വഹാബാ 📚


*ഇമാം ഇബ്നു ശബ്ബ അൽ ബസ്വരി*( റ )

*ഹി 262*

ത്വാരീക്കുൽ മദീനത്തിൽ മുനവ്വറ 📚


*ഹാഫിസ് ഇമാം സുയൂത്തി* (റ)

അൽ ഹാവീലിൽ ഫതാവ📚


*ഇമാം ഹാഫിള് ശാമി* സുബുലുൽ ഹുദാവ റഷാദ്  📚


മുജാഹിദുകളുടെ തന്നെ മറ്റൊരു ഹീറോ ആയ *ശൗക്കാനി*

 ദുററു സ്വഹാബയിലും ഈ ചരിത്രം എഴുതി .📚


*മുജാഹിദുകൾ തന്നെ ഈ ചരിത്ര സത്യം* ശബാബിലൂടെ 1999 സെപ്റ്റംബർ 17 പേജ് *മുഹമ്മദ് കുട്ടശ്ശേരി* മൗലവിയും രേഖപ്പെടുത്തി വെച്ചു .

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...