Showing posts with label ശിർക്കിന്റെ അർത്ഥം. Show all posts
Showing posts with label ശിർക്കിന്റെ അർത്ഥം. Show all posts

Wednesday, July 24, 2019

ശിർക്കിന്റെ അർത്ഥം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത് ചില ആയത്തുകൾ ഉദ്ധരിക്കാം

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇവാഹകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .



അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
തൗഹീദ് ഒരു സമഗ്ര പഠനം '
നെല്ലിക്കുത്ത് ഉസ്താദ്

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...