Showing posts with label ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2. Show all posts
Showing posts with label ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2. Show all posts

Tuesday, July 10, 2018

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉസ്താദ് എഴുതിയ ഇസ് ലാമിക വിശ്വാസകോശം എല്ലാവരും വായിക്കുക

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2

രണ്ടാം നൂറ്റാണ്ട്

(1) ഇമാം അബൂഹനീഫാ(റ) (ഹി: 80-150)

മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള  "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു.



يا سيد السادات جئتك قاصدا                  أرجو رضاك و أحتمي بحماك



يا سيّدي كن شا فعى فى فاقتى                    انى  فقير  فى  الــــــورى  لغناكا


يا أكرم الثقلين يا كنز الورى                  جد لى بجودك أرضنى  برضاكا


أنا طامع بالجود منك ولم يكن              لأبى  حنيفة  من  الأنام  ســـواكا


فعساك تشفع فيه عند شفاعتى           فلقد  غدا  متمسكا  بـــــــــعراكا


فلأنت  أكرم  شافع  و مشفع           ومن  التجا  بحماك  نال   وفاكا


فاجعل قراك شفاعة لى فى غد        فعسى أكن فى الحشر تحت لواكا

സാരം: നേതാക്കളിൽ നേതാവായവരെ! അങ്ങയുടെ പൊരുത്തവും കാവലും ആഗ്രഹിച്ചു ഞാനിതാ വന്നിരിക്കുന്നു. മനുഷ്യ-ഭൂതവർഗ്ഗത്തിൽ വെച്ച് ഏറ്റം ആദരനീയരായവരെ! അങ്ങയുടെ ധർമ്മവും പ്രീതിയും എനിക്കുവേണം. എന്റെ ഹ്രദയം അങ്ങയെയല്ലാതെ മറ്റാരേയും തേടുകയില്ല. അവിടത്തെ ധർമത്തിനായി മ്ജാൻ അതിയായ ആഗ്രഹമുള്ളവനാണ്. മഹ്ഷറയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ്  അബൂഹാനീഫക്കുള്ളത്. അതിനാല അങ്ങയുടെ പിടിവള്ളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു. താങ്ങൾ ആദരണീയരായ ശുപാർഷകാനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക്  ലഭിക്കണം. മഹ്ഷറയിൽ  അങ്ങയുടെ കൊടിക്കീഴിൽ ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. (അൽഖസീദത്തുന്നുഅമാനിയ്യ:)


"അൽഖയ്റാത്തുൽഹിസാൻ" എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം ഇമാം ഹനീഫയുടെതായി മഹാനായ ഇബ്നുഹജറുൽ ഹയ്തമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.

അതേ പോലെ അൽഖസ്വീദത്തുന്നുഅമാനിയ്യ: ഇമാം അബൂഹനീഫ(റ) യുടെതാനെന്നും ഹി: 1268-ൽ ഖുസ്ത്വുൻത്വിനിയ്യയിൽ വച്ച്  പ്രസിദ്ദീകരിച്ചതായും  "ഇഖ്തിഫാഉൽഖാനൂഅ ബിമാഹുവമത്വ് ബൂഅ" (إكتفاع القنوع بما هو مطبوع)  എന്ന ഗ്രന്ഥത്തിന്റെ (1/49) ൽ പരമാർഷിച്ചിട്ടുണ്ട്. അതുപോലെ "മുഅജമുൽമത്വ്ബൂആത്ത്" (معجم المطبوعات) 1/303-ലും "മുഅജമുല്മുഅല്ലിഫീൻ" (معجم المؤلّفين)  1/30-ലും "ഈളാഹുൽമക്നൂൻ ഫിദ്ദയ്ലി അലാകശ്ഫിള്ളൂനൂൻ" (إيضاح المكنون في الذيل علي كشف الظنون)  2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ) യുടെതാനെന്ന പരാമർശമുണ്ട്.

എന്നാൽ ഹി: 790 -ൽ ജനിച്ച മുഹമ്മദുൽ അബ്ശീഈ(റ) യും പ്രസ്തുത കാവ്യങ്ങൾ ആലപിച്ചതായി പറയപ്പെടുന്നത് ഇതിനെതിരല്ല. കാരണം ഒരാൾക്ക് മറ്റൊരാളുടെ കാവ്യങ്ങൾ എടുത്തുദ്ദരിക്കാമല്ലോ.


(2) ഇമാം ഷാഫിഈ(റ) (150-204)
അലിയ്യുബ്നുമയ്മൂൻ(റ) വിനെ ഉദ്ദരിച്ച് മഹാനായ ഖാത്വീബുൽബാഗ്ദാദ്(റ) എഴുതുന്നു:
إني لأتبرّكُ بأبي حنيفة و أجيء إلى قبره في كل يوم ــ يعني زائرا ــ فإذا عرضت لي حاجةٌ صلّيتُ ركعتين و جئتُ إلى قبره و سألت الله تعالى الحاجة عنده، فما تبعد عني حتى تُقضَى.

ഇമാം ഷാഫിഈ(റ) പറയുന്നു:  "നിശ്ചയം അബൂഹനീഫാ(റ) യെ കൊണ്ട് ഞാൻ ബറക്കത്തെടുക്കുകയും എല്ലാദിവസവും സിയാറത്തിന്നായി അദ്ദേഹത്തിൻറെ ഖബ്റിങ്കലേക്ക് ഞാൻ വരികയും ചെയ്യും. എനിക്ക് വല്ല ആവശ്യവും നേരിട്ടാൽ രണ്ട്‌ റക്അത്ത് നിസ്കരിച്ച് ഞാനദ്ദേഹത്തിന്റെ ഖബ്റിങ്കൽ വന്ന് അവിടെ വെച്ച് എന്റെ ആവശ്യം അല്ലാഹുവോട് ചോദിച്ചാൽ വളരെ വേഗത്തിൽ എന്റെ ആവശ്യം വീട്ടികിട്ടാറുണ്ട്". (താരീഖുൽ ബാഗ്ദാദ്: 1/123)
ഈ സംഭവം ഇമാം സ്വയ്മരി(റ) യുടെ "അഖ്ബാറുൽഅബീഹനീഫ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജറുൽ ഹൈതമി(റ) യുടെ "അൽഖയ്റാത്തുൽ ഹിസാൻ: - ലും കാണാവുന്നതാണ്.

ഇമാം ഷാഫിഈ(റ) പറയുന്നു:  



آل الــنًّــبــيِّ ذَريــعــتــــي     
و هُـــمُ إلــــيـــه وَسِـــــيــــلـــتـــي
 أرجــو بــأن أُعـــطَــــآ غــداً بــيــدي الـيـمـيـنِ صَــــحــيــفَـتـي
നബി(സ) യുടെ കുടുംബമാണ് അല്ലാഹുവിലേക്കുള്ള എന്റെ വസീലയും ശുപാർഷകരും. അവർ നിമിത്തം എന്റെ ഏട് വലതു കയ്യിൽ നൽകപ്പെദുമെന്ന പ്രതീക്ഷ എനിക്കുണ്ട്.". (അസ്സ്വാഹീബുൽ മുഹ് രിഖ ).

(3) ഇമാം മാലിക്(റ) (95-171)
മാലികീ മദ്ഹബ്കാരനായ ഇബ്നുൽ ഹാജ്ജ്(റ) പറയുന്നു:


وقد قال مالك رحمه الله للخليفة لمّا أن سأله إذا دخل مسجد النّبيّ صل الله عليه وسلم هل يتوجّه إلي النّبيّ صل الله عليه وسلم أو إلي القبلة؟ فقال مالك رحمه الله وكيف تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه الصّلوة والسّلام(المدخل:١/٣٩٥)

മദീനാ പള്ളിയിൽ വന്നു സിയാറത്ത് ചെയ്യുമ്പോൾ നബി(സ) യിലേക്ക് അഭിമുഖമായാണോ  അതല്ല കഅബയിലെക്ക് അഭിമുഖമായാണോ നിൽക്കേണ്ടത് എന്ന് മൻസൂർ രാജാവ് ഇമാം മാലിക്(റ) വിനോട് ചോദിച്ചപ്പോൾ "നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും വസീലയായ നബി(സ) യിൽ നിന്ന്  നിങ്ങളെന്തിനു മുഖം തിരിക്കണം" എന്നായിരുന്നു ഇമാം മാലിക്(റ) കൊടുത്ത മറുവടി.(അൽമദ്ഖൽ: 1/395)

മഹാനായ ഖാളീ ഇയാള്(റ) ഷിഫാ 2/41-ലും  ഇമാം സുംഹൂദ്(റ) യുടെ വഫാ ഉൽ വഫാ : 4/1376 -ലും ഇത് കാണാവുന്നതാണ്.
എന്നാൽ ഇത് ശരിയല്ലെന്നു ഇബ്നു തൈമിയ്യ പറഞ്ഞതിനെ പണ്ടിതലോകം ശക്തിയുക്തം ഖൻണ്ടിച്ചിട്ടുണ്ട്. വിശദീകരണം വഴിയെ.

(4) മുഹമ്മദുബ്നുൽമുൻകദിർ(റ) (മ: ഹി: 130)

വിശ്രുത ഹദീസുപണ്ടിതരായ ബുഖാരി,മുസ്ലിം, അബൂദാവൂദ് ,തുർമുദി,നസാഈ,ഇബ്നുമാജാ(റ-ഹും) എന്നിവർ അദ്ദേഹത്തിൻറെ ഹദീസ് നിവേദനം  ചെയ്തിട്ടുണ്ട്. പ്രഗത്ഭ ഹദീസ് പണ്ഡിതനും വിശ്വാസയോഗ്യനുമാണ് അദ്ദേഹം. അദ്ദേഹത്തിനു പ്രയാസങ്ങൾ നേരിടുമ്പോൾ അത് പരിഹരിക്കുന്നതിനായി നബി(സ) യുടെ റൗളയിൽ വന്നു ഇസ്തിഗാസ നടത്താറാണ് പതിവ്. ഇക്കാര്യം മഹാനായ ഇബ്നു അസാകിർ(റ) രേഖപ്പെടുത്തുന്നു:

كان محمّد ابن المنكدر يجلس مع أصحابه ، فكان يصيبه صمات ، فكان يقوم ويضع خده على قبر النبي - صلى الله عليه وسلم ثم يرجع، فعوتب في ذلك ، فقال : إنه يصيبني خطرة ، فإذا وجدت ذلك ، استعنت بقبر النبي - صلى الله عليه وسلم . (تاريخ دمشق : ١٤٦/٧)

മുഹമ്മദ്ബ്നുൽമുൻകദിർ(റ) കൂട്ടുകാരൊന്നിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനു വല്ല പ്രയാസവും നേരിട്ടാൽ എഴുന്നേറ്റുപോയി തന്റെ കവിൾത്തടം നബി(സ) യുടെ ഖബ്റിന്നു മുകളിൽ വെക്കുകയും പിന്നീട് തിരിച്ച് വരുന്നതുമാണ്. അങ്ങനെ ചെയ്യുന്നതിൽ അദ്ദേഹത്തെ  ആക്ഷേപിക്കപ്പെട്ടപ്പോൾ അദ്ദേഹം വിശദീകരിച്ചു. എനിക്ക് വല്ല അപകടവും വന്നെത്തിയാൽ ഞാൻ നബി(സ) യുടെ ഖബ്റിനോട് ഇസ്തിഗാസ നടത്തുന്നതാണ്.(താരീഖുദിമിഷ്ഖ് : 7/146)

നബി(സ) യുടെ ഖബ്റിന്നു മുകളിൽ കവിൾ  വെക്കുന്നതിനെ ആരോ ആക്ഷേപിച്ചപ്പോൾ ഞാൻ നബി(സ) യുടെ ഖബ്ബ്റിനോട് ഇസ്തിഗാസ നടത്തുകയാനെന്ന അദ്ദേഹത്തിൻറെ വിശദീകരണത്തിൽ നിന്ന് ഇസ്തിഗാസ അനുവദനീയമായ ഒന്നാണെന്ന് അവരെല്ലാവരും അന്ഗീകരിച്ചിരുന്ന കാര്യമാണെന്ന് സുതരാം വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ അതും വിമർശിക്കപെടുമല്ലോ. അപ്പോൾ ആ വിശദീകരണത്തിനു പ്രസക്തിയുണ്ടാവില്ല. അദ്ദേഹം ചെയ്ത ഇസ്തിഗാസ ശിർക്കായിരുന്നുവെങ്കിൽ  ഇമാം ബുഖാരി(റ) അടക്കമുള്ള മുഹദ്ദിസുകൾ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹുൽ ബുഖാരിയിലും മറ്റും നിവേദനം ചെയ്യുകയോ അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കുകയോ ചെയ്യുമായിരുന്നില്ല.

മൂന്നാം നൂറ്റാണ്ട്

(1) ഇമാം അഹ്മദുബ്നുഹമ്പൽ(റ) (164-241)

അല്ലാമാ ഇബ്നുകസീർ  എഴുതുന്നു :


قال الإمام أحمد : حججت خمس حجج ; منها ثلاث راجلا ، أنفقت في إحدى هذه الحجج ثلاثين درهما . قال : وقد ضللت في بعض هذه الحجج ، عن الطريق وأنا ماش ، فجعلت أقول : يا عباد الله دلوني على الطريق ، فلم أزل أقول ذلك حتى وقفت على الطريق(البداية والنهاية: ٤١٨/١٠)

ഇമാം അഹമദ് (റ) പറയുന്നു: "അഞ്ചു പ്രാവശ്യം ഞാൻ ഹജ്ജ് നിർവഹിച്ചിട്ടുണ്ട് . മൂന്ന് പ്രാവശ്യം നടന്നുപോയാണ് നിർവഹിച്ചത്. ഇവയിലൊന്നിൽ മുപ്പത് ദിർഹമാണ് ഞാൻ ചെലവഴിച്ചിരുന്നത്. ഒരു യാത്രയിൽ ഞാൻ വഴി തെറ്റി നടന്നു. അപ്പോൾ "അല്ലാഹുവിന്റെ അടിമകളെ! എനിക്ക് വഴി അറിയിച്ചു തരൂ". എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ നേർവഴിയിൽ ഞാനെത്തിചേർന്നു". (അൽബിദായത്തു വന്നിഹായ : 10/418) .

(2) ഹാഫിള് ഇബ്നുഅബീശൈബ(റ) (ഹി: 159 -235)

ഇഷ്തിഗാസ ഉൾകൊള്ളുന്ന ഹദീസ് ഉദ്ദരിക്കുകയും ഉമർ(റ) വിന്റെ ശ്രേഷ്ടതയായി അതിനെ നോക്കികാണുകയും ചെയ്തു.

(باب ماذكر في فضل عمررضي لله عنه) ഉമർ (റ) ശ്രേഷ്ടത വ്യക്തമാക്കുന്ന ഹദീസുകൾ വിവരിക്കുന്ന അദ്ധ്യായം) എന്ന മുസ്വന്നഫിലെ 16- ആം അദ്ധ്യായത്തിലെ 35- ആം നമ്പർ ഹദീസായി അദ്ദേഹം കൊടുത്തിരിക്കുന്നത് നബി(സ) യുടെ റൗളയിൽ വന്നു ബിലാലുബ്നു ഹാരിസ് (റ) നടത്തിയ ഇസ്തിഗാസയാണ്. അത് ശിർക്കോ കുഫ്രോ ആയിരുന്നുവെങ്കിൽ ഉമർ(റ) വിന്റെ ശ്രേഷ്ടതായായി അതിനെ കാണാൻ പറ്റില്ലല്ലോ.

(3) ഷൈഖ് അബൂഅബ്ദിറഹ്മാൻ മുഹമ്മദ്‌ അൽ ഉത്ബീ(റ). (വഫാ: ഹി: 228)

അദ്ദേഹം പറയുന്നു : "ഞാൻ നബി(സ) യുടെ ഖബ്റിന്നു സമീപം ഇരിക്കുകയായിരുന്നു. അപ്പോലം ഒരു അഅറാബി അവിടെ വന്നു  പറഞ്ഞു : അല്ലാഹുവിന്റെ തിരു തൂതരേ! അങ്ങിക്ക് അല്ലാഹുവിന്റെ സലാം." അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് പൊറുക്കലിനെ തേടുകയും  ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവെ അവർ എത്തിക്കുന്നതാണ്". എന്ന് അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.അതിനാല റസ്സൂലേ! എന്റെ ദോഷങ്ങളിൽ നിന്ന് മോചനം തേടിയും എന്റെ റബ്ബിലേക്ക് അങ്ങയെ ശുപാർശകനാക്കിയും ഇതാ അങ്ങയുടെ അരികിൽ ഞാൻ വന്നിരിക്കുന്നു...".

ശാഫീ മദ്ഹബിലെ  പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....

നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).

"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം  ഉദ്ദരിക്കുകയും പ്രവർത്തി  പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും   ചെയ്തിട്ടുണ്ട് .

ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:    

ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)

ഈ അഅറാബിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത്  തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച്  ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും  അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട്  അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ  ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ  അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ പോലും ഈ സംഭവം തെറ്റാണെന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നു:

وأما ما ذكره بعض الفقهاء من حكاية العتبي عن الأعرابي الذي أتي قبر النبي وقال يا خير البرية إن الله يقول ولو أنهم إذ ظلموا أنفسهم وإني قد جئت وأنه رأي النبي في المنام وأمره أن يبشر الأعرابي فهذه الحكاية ونحوها مما يذكر في قبر النبي وقبر غيره، من الصالحين، فيقع مثلهما لمن في إيمانه ضعف.(قاعدة في امحبة: ١/١١٣)

നബി(സ) യുടെ ഖബ്റിങ്കൽ വന്നു ഒരു അഅറാബി അല്ലാഹുവോട് പാപമോചനത്തിനിരക്കൽ നബി(സ) യോട് ആവശ്യപ്പെട്ടതായും അദ്ദേഹത്തിൻറെ പാപം അള്ളാഹു പൊറുത്തുകൊടുത്ത സണ്ടോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ നബി(സ) സ്വപ്നത്തിലൂടെ ഉത്ബി(റ) ക്ക് നിര്ദ്ദേശം നല്കിയതായും ഉത്ബി(റ) യെ ഉദ്ദരിച്ച് ചില കർമശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) യുടെയും മറ്റു സജ്ജനങ്ങളുടെയും ഖബ്റിങ്കൽ വച്ച്  സംഭവിച്ചതായി ഉദ്ദരിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ദുർബ്ബലവിശ്വാസികൾക്ക് സംഭവിക്കുന്നതാണ്.(ഖാഇദത്തുൻ ഫിൽമഹബ്ബ 1/113)

മഹാനായ ഉത്ബി(റ) ഇമാം ശാഫിഈ(റ) യുടെ ഉസ്താദാണെന്നു അല്ലാമ യുസുഫ്ന്നബ്ഹാനി(റ) 'ശവാഹിദുൽഹഖ്' പേ:167-ൽ പറഞ്ഞിട്ടുണ്ട്. ഇമാം ഷാഫിഈ(റ) യുടെ  ഉസ്താദായ പ്രഗത്ഭ താബിഈ പണ്ഡിതൻ സുഫിയാനുബ്നു ഉയയ്ന (റ) (ഹി:107-198)) യുടെ കൂട്ടുകാരനും ശിഷ്യനുമാണ് ഉത്ബി(റ).രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ നടന്ന പ്രസ്തുത  സംഭവം ആ നൂറ്റാണ്ടുമുതൽ 14-ആം നൂറ്റാണ്ടുവരെയുള്ള പണ്ഡിത മഹത്തുക്കൾ അംഗീകാര സ്വഭാവത്തോടെ ഉദ്ദരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ പ്രസ്തുത അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ ഉപയോഗിക്കൽ നല്ലതാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

   
ഈ സംഭവം ഇബ്നു അസാഖിർ (റ) മുഅജമ ശ്ശുയൂഖ് : 1/369- ലും ഇമാം നവവീ(റ) ശർഹുൽ മുഹദ്ദബ് 8/217-ലും അൽഈളാഹ് 498-ലും ഇബ്നു കസീർ തഫ്സീർ 1/492 -ലും രേഖപെടുത്തിയത്  മുകളിൽ നിന്ന് വായിച്ചുവല്ലോ.. .

(4)അബുയഅലാ(റ) (ഹി: 210-307-ക്രി : 826-919)

പൂർണ്ണനാമം അഹ്മദ് ബിൻ അലിയ്യുബിൻ അൽ മുസന്നാ(റ). ഇമാം അഹ്മദുബിന്ഹമ്പൽ(റ)  വില നിന്നും അദ്ദേഹത്തിൻറെ കാലക്കാരിൽ നിന്നും അദ്ദേഹം ഹദീസ് കേട്ടിട്ടുണ്ട്. ഹാഫിളും നല്ല ഗ്രന്ഥകർത്താവും രിവായത്തു ചെയ്യുന്നതിൽ നീതിമാനും കൃത്രതപാലിക്കുന്നവരുമാണ്.

അദ്ദേഹം മുസ്നദിൽ ഉദ്ദരിച്ച ഒരു ഹദീസിൽ (നമ്പര് : 6449) ഇങ്ങനെ കാണാം.



حَدَّثَنَا أَحْمَدُ بْنُ عِيسَى ، حَدَّثَنَا ابْنُ وَهْبٍ ، عَنْ أَبِي صَخْرٍ ، أَنَّ سَعِيدًا الْمَقْبُرِيَّ أَخْبَرَهُ ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ ، لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلا ، فَلَيَكْسِرَنَّ الصَّلِيبَ ، وَلَيَقْتُلَنَّ الْخِنْزِيرَ ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ ، وَلَيُذْهِبَنَّ الشَّحْنَاءَ ، وَلَيُعْرَضَنَّ عَلَيْهِ الْمَالُ فَلا يَقْبَلُهُ ، ثُمَّ لَئِنْ قَامَ عَلَى قَبْرِي ، فَقَالَ : يَا مُحَمَّدُ لأُجِيبَنَّهُ " .




അബുഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. "അബുൽഖാസിമി(റ)  ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം ഈസബ്നുമർയം(റ) നീതിമാനായ ഇമാമും നീതിപുലർത്തുന്ന വിധികർത്താവുമായി ഇറങ്ങിവരും തുടർന്നദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും ആളുകൾക്കിടയിൽ മസ്വലഹത്തുണ്ടാക്കുകയും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കുകയും ചെയ്യും. അദ്ദേഹത്തിനു നല്കുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കുകയില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിങ്കൽ വന്ന് നന്ന്  "യാമുഹമ്മദ്" എന്നുവിളിച്ചാൽ ഞാനദ്ദേഹത്തിന് ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: 13/331).


ഹാഫിള് ഇബ്നുഹജറുൽ അസ്ഖലാനി(റ) "അൽ മത്വാലിബുൽആലിയ" - 13-13-ലും (നമ്പർ 4628) ഹാഫിള് നൂറുദ്ദീൻ  ഹയ്സമീ(റ)  "മജ്മഉസ്സവാദ്" (3/483)-ലും നാസിറുദ്ദീൻ അൽബാനി " അസ്സില്സിലത്ത്  സ്സ്വഹീഹ:" (27733) ലും ഈ ഹദീസ് കാണാവുന്നതാണ്.



പ്രസ്തുത ഹദീസ ഉദ്ദരിച്ച ശേഷം ഹയ്സമീ(റ) പറയുന്നു:
 
هو في الصحيح باختصار،رواه أبو يعلى ورجاله رجال الصحيح.

ഈ ഹദീസ് സംക്ഷിപ്തമായി സ്വഹീയിലുണ്ട്. അബുയഅലാ(റ) അതുദ്ദരിച്ചിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകറാണ്.

പുത്താൻ പ്രസ്ഥാനക്കാർ അങ്ങീകരിക്കുന്ന അൽബാനിയും ഈ ഹദീസ് പ്രബലമാണെന്ന്  പ്രസ്തപിച്ചിട്ടുണ്ട്. (അസ്സില്സിലത്ത്  സ്സ്വഹീഹ: 6/524) കാണുക.

(5) ഇമാം ബുഖാരി(റ)( ഹി: 204 - 261)

ബിലാലുബ്നുൽഹാരിസ്(റ) നടത്തിയ ഇസ്തിഗാസ അംഗീകരിച്ച്, അതിലേക്കു സൂചന നല്കി, സ്വഹീഹുൽ ബുഖാരിയിൽ ഹെടടിംഗ് നൽകിയ  ഹദീസ് ഭാഗം ഒന്നിൽ വിവരിച്ചിട്ടുണ്ട്.

(6) ഇമാം മുസ്ലിം(റ) (ഹി: 204-261)

ഞാൻ ആദം സന്തദികളുടെ അഭയ കേന്ദ്രമാണ്, 'അല്ലാഹുവിന്റെ റസൂലിനോട് ഞാൻ കാവൽ തേടുന്നു'. 'പരിശുദ്ദാത്മാക്കളോട് ഞാൻ കാവൽ തേടുന്നു' എന്നിങ്ങനെ ഇസ്തിഗാസ ഉൾകൊള്ളുന്ന ഹദീസുകൾ സ്വഹീഹിൽ നിവേദനം ചെയ്തു.



(7) ഇമാം തുർമുദി(റ) (ഹി: 209-279)

കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിക്ക് 'യാമുഹമ്മദ്' എന്നാ വിളി ഉൾകൊള്ളുന്ന പ്രാർത്ഥന നബി(സ) പഠിപ്പിച്ചു കൊടുത്ത ഹദീസ് നിവേദനം ചെയ്തു.

(8) ഇമാം ദാരിമി(റ) (ഹി: 181-255)

മദീനയിൽ ജലക്ഷാമം നേരിട്ടപ്പോൾ മഹതിയായ ആഇഷാ(റ) യോട്  വേവലാതി ബോധിപിച്ചവരോട് നബി(സ) യുടെ റൗളയിൽ പോവാൻ മഹതി നിർദ്ദേശിച്ച ഹദീസ് നിവേദനം ചെയ്യുകയും വഫാത്തിനു ശേഷമുള്ള നബി(സ) യുടെ ആദരവായി അതിനെ നോക്കികാണുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ ശിർക്കാനെന്നു അവരാരും മനസ്സിലാക്കിയിട്ടില്ല.  

(9) ഇമാം അബുനസ്വേർ  ഇബ്നുസ്സുബ്ബാഗ് (റ).(മരണം. ഹി: 228)

'അശ്ശാമിൽ' എന്നാ ഗ്രന്ഥത്തിൽ ഉത്ബി(റ)യുടെ സംഭവം അംഗീകാര സ്വഭാവത്തോടെ ഉദ്ദരിച്ചു.

നാലാം നൂറ്റാണ്ട്.

(1) ഇമാം അബുബക്റുൽമുഖ്‌രീ(റ) (മ:ഹി:373)

അദ്ദേഹം പറയുന്നു: " ഞാനും ത്വബ്റാനിയും അബുശ്ശയ്ഖും നബി(സ) യുടെ ഹറമിലായിരുന്നു. ഞങ്ങൾക്ക് ശക്തമായ വിശപ്പുണ്ടായിരുന്നു. യാതൊന്നും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇശാഇന്റെ സമയമായപ്പോൾ ഞങ്ങൾ നബി(സ) യുടെ ഖബ്റിങ്കൽ ചെന്ന് റസൂലിനെ (സ) നെ വിളിച്ച് വിശപ്പിന്റെ കാര്യം പറഞ്ഞു. അദ്ദേഹം തുടരുന്നു: തുടർന്ന് ഞാനും അബുശ്ശയ്ഖും ഉറങ്ങിപ്പോയി. ത്വബ്റാനി(റ) എന്തോ വിഷയത്തിൽ ചിന്താകുലനായി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ ഒരു 'അലവി' (സയ്യിദ് കുടുംബത്തിൽപ്പെട്ട ഒരാൾ) വന്ന് വാതിലിൽ മുട്ടി. വാതിൽ തുറന്നു നോക്കുമ്പോൾ അദ്ദേഹത്തിനൊപ്പം രണ്ട് അടിമകളും  ഓരോരുത്തരുടേയും കൈവശമുള്ള വട്ടിയിൽ ധാരാളം ഭക്ഷണവും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച ശേഷം അലവി ചോദിച്ചു. നിങ്ങൾ നബി(സ) യോട് ആവലാതി ബോധിപ്പിച്ചിരുന്നുവോ?..കാരണം നിങ്ങൾക്ക് എന്തെങ്കിലും എത്തിച്ചുതരാൻ നബി(സ) സ്വപ്നത്തിലൂടെ എന്നോട് നിർദ്ദേശിക്കുകയുണ്ടായി.    

ഈ സംഭവം ഇമാം ഹിസ്വനി(റ) യുടെ "ദഫ്അശുബഹ്" പേ: 89-ലും ഇമാം സുംഹുദി(റ) യുടെ വഫാഉൽവഫായിലും ഇബ്നുൽജൌസിയുടെ അൽവഫാ ബിഅഹ് വാലിൽ മുസ്വ് ത്വഫാ: പേ: 818-ലും കാണാവുന്നതാണ്.


(2) അബുൽഖാസിം ത്വബ്റാനി(റ) (ഹി: 260-360)

ഉസ്മാനുബ്നു ഹുനൈഫ് (റ) നെ ഉദ്ദരിച്ച് അദ്ദേഹം മുഅജമുൽ രേഖപ്പെടുത്തുന്നു: കണ്ണിനു കാഴ്ചയില്ലാത്ത ഒരു സ്വഹാബി തിരു സന്നിധിയിലെത്തി.അദ്ദേഹം നബി(സ) യോട് തന്റെ കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്തിക്കാനാവശ്യപ്പെട്ടു.നബി(സ) അദ്ദേഹത്തോട് ക്ഷമിക്കാനാവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു: "നിനക്ക് വേണമെങ്കിൽ ഞാൻ പ്രാർഥിക്കാം. നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമിക്കുക അതാണുത്തമം". അദ്ദേഹം പ്രാർഥിക്കാൻ തന്നെ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് അംഗശുദ്ദിവരുത്താൻ നബി(സ) ആവശ്യപ്പെട്ടു. വുസു എടുത്തുവന്ന അദ്ദേഹത്തോട് നബി(സ) ഈ പ്രാർത്ഥന ചൊല്ലാൻ കല്പ്പിച്ചു.   

" اللَّهُمَّ إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ ، يَا مُحَمَّدُ إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ فَتُقْضَى لِي ، اللَّهُمَّ شَفِّعْهُ فِيَّ.

"അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്‌(സ) നെ കൊണ്ട് ഞാൻ നിന്നിലേക്ക്‌ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌ നബിയേ! എൻറെ ഈ ആവശ്യം നിർവഹിച്ചുതരാൻ വേണ്ടി അങ്ങയെ കൊണ്ട് എൻറെ നാഥനിലേക്ക് ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാൽ നബി(സ) യെ  എനിക്കൊരു ശുപാർഷകനായി നീ സ്വീകരിക്കേണമേ!".

നബി(സ) യുടെ വിയോഗശേഷം മൂന്നാം ഖലീഫ ഉസ്മാൻ(റ) വില നിന്ന് സാധിച്ചുകിട്ടേണ്ടുന്ന ഒരു കാര്യത്തിനായി ഒരാൾ പലപ്രാവശ്യം അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും ഉസ്മാൻ(റ) അത് ശ്രദ്ദിച്ചിരുന്നില്ല. അങ്ങനെ അദ്ദേഹം ഉസ്മാനുബ്നു ഹുനൈഫ് (റ) vine കാണുകയും ഇതേപറ്റി അദ്ദേഹത്തോട് പരാതിപ്പെടുകയും ചെയ്തപ്പോൾ  നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ച അതേകാര്യം ഉസ്മാനുബ്നു ഹുനൈഫ്(റ) അദ്ദേഹത്തോട് നിർദ്ദേശിക്കുകയും അതുപ്രകാരം ചെയ്തതിനു ശേഷം അദ്ദേഹം ഉസ്മാൻ(റ) വിന്റെ കവാടത്തിങ്കൽ വന്നപ്പോൾ പാറാവുകാരൻ വന്ന് അദ്ദേഹത്തിൻറെ കൈപിടിച്ച് ഉസ്മാനുബ്നുഅഫാൻ(റ) വിന്റെ അടുത്തേക്ക് കൊണ്ട്പോകുകയും ഉസ്മാൻ(റ) അദ്ദേഹത്തെ തന്റെ കൂടെ ഇരുത്തുകയും അദ്ദേഹത്തിൻറെ ആവശ്യം ഉസ്മാൻ(റ) നിറവേറ്റികൊടുക്കുകയും ചെയ്തു. ഇക്കാര്യം ഇമാം ത്വബ്റാനി(റ) മുഅജമിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(നമ്പര്: 509).

(3)ഹാഫിള് ഇബ്നുസ്സുന്നീ(റ) (വഫാ: ഹി: 364)

മഹാനായ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ) നടത്തിയ ഇസ്തിഗാസ അദ്ദേഹം റിപ്പോർട്ട് ചെയ്യുകയും അത് അംഗീകരിക്കുകയും ചെയ്തതായി നേരത്തെ നാം വായിച്ചുവല്ലോ. ഇതിനു പുറമേ മഹാനായ അലി(റ) യിൽ നിന്ന് അദ്ദേഹം നിവേദനം ചെയ്യുന്ന  ഒരു  ഹദീസ് കാണുക;
عَنْ  عَلِيِّ بْنِ أَبِي طَالِبٍ  ، رَضِيَ اللَّهُ عَنْهُ ، قَالَ : " إِذَا كُنْتَ بِوَادٍ تَخَافُ فِيهِ السَّبُعَ ، فَقُلْ : أَعُوذُ بِدَانِيَالَ وَالْجُبِّ مِنْ شَرِّ الأَسَدِ "

അലി(റ) യിൽ നിന്ന് നിവേദനം: നീ പിടിമ്രഗങ്ങളെ ഭയപ്പെടുന്ന ഒരു പ്രദേശത്താകുമ്പോൾ ഇപ്രകാരം പറയൂ: "സിംഹത്തിന്റെ ഉപദ്രവത്തിൽ നിന്ന്  ദാനിയാൽ നബി(സ) യോടും   പൊട്ടക്കിണറിൽ എറിയപ്പെട്ട യുസുഫ് നബി(അ) യോടും ഞാൻ കാവൽ തേടുന്നു". (അമലുൽ യൗമി വല്ലയ്ല പേ:169).

ഈ ഹദീസും വ്യക്തമായി ഇസ്തിഗാസ ഉൾകൊള്ളുന്നതാണ്.വിശദീകരണവും നിരൂപണവും വഴിയെ ഇന്ഷാ അല്ലാ.

(4) അബുൽഹസൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബുൽ ബസ്വരി അൽ മാവർദി(റ) ഹി:364-450).

മഹാനവർകൾ ഉത്ബി(റ)യുടെ സംഭവം അംഗീകാര സ്വഭാവത്തോടെ ഉദ്ദരിച്ചതായി ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ (8/217) പ്രസ്ഥാപിചിട്ടുണ്ട്.

അഞ്ചാം നൂറ്റാണ്ട്

(1) ഇമാം ഗസാലി(റ) (ഹി:450-505)

ഇസ്തിഗാസയെ അംഗീകരിച്ച്  "അൽ മള്വുനൂൻ" എന്നാ ഗ്രന്ഥത്തിൽ അദ്ദേഹം നടത്തിയ പരമാർഷത്തിന്റെ പ്രസക്ത ഭാഗം നേരത്തെ നാം വായിച്ചതാണ്.

(2) അബൂസഈദ് മൻസ്വൂർ ബിന് ഹുസൈൻ അൽ ഉബ്ബീ(റ). (വഫാ: ഹി: 421)

അദ്ദേഹം നസ്റുദ്ദുറർ (1/245) ൽ ഇസ്തിഗാസ പരമാർഷിക്കുന്ന ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : "إن الله  خلق خلقهم لحوائج الناس يفزع الناس إليهم  في حوائجهم، أولئك هم الآمنون من عذاب الله عز وجل"(نثر الدرر : ١/٢٤٥)


നബി(സ) പറഞ്ഞു : "നിശ്ചയം അല്ലാഹുവിനു ചില സൃഷ്ടികളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്  അല്ലാഹു അവരെ സൃഷ്ട്ടിച്ചിരിക്കുന്നത്. ജനങ്ങള് അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക്‌ അഭയം തേടും. അവർ നരകശിക്ഷയെ തൊട്ട് നിർഭയരാണ്.(നസ്റുദ്ദുറർ 1/245).

(3) ഹാഫിള് അബൂനുഐം ഇസ്വബഹാനി(റ) (ഹി: 336-430)

"ഹിൽയത്തുൽ ഔലിയാഅ" ൽ ഇബ്നു ഉമർ(റ) യിൽ നിന്ന് അദ്ദേഹം നിവേദനം ചെയ്യുന്നു:    

عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : "إن الله  خلق خلقهم لحوائج الناس يفزع الناس إليهم  في حوائجهم، أولئك هم الآمنون من عذاب الله عز وجل"(حلية الأولياء : ٢٢٥/٣)

നബി(സ) പറഞ്ഞു : "നിശ്ചയം അല്ലാഹുവിനു ചില സൃഷ്ടികളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്  അല്ലാഹു അവരെ സൃഷ്ട്ടിച്ചിരിക്കുന്നത്. ജനങ്ങള് അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക്‌ അഭയം തേടും. അവർ നരകശിക്ഷയെ തൊട്ട് നിർഭയരാണ്.(ഹിൽയത്തുൽ ഔലിയാഅ : 3/226)

ഈ ഹദീസ് വിശദീകരിച്ച് അല്ലാമ മുനാവി(റ) എഴുതുന്നു:


(يفزع النّاس إليهم)أي يلجثون إليهم، ويستغيثون بهم في حوائجهم(فيض القدير : ٦٠٥/٢)

ജനങ്ങൾ അവരിലേക്ക്  അഭയം തേടുന്നതും അവരുടെ ആവശ്യങ്ങൾക്ക് അവരോടു സഹായം തേടുന്നതുമാണ്.(ഫയ്ളുൽ ഖദീർ: 2/605)


قال محمّد بن طاهر المقدسئّ(ه٥٠٧-٤٤٨) رواه عبد الله بن إبراهيم الغفارئّ عن عبد ارّحمن بن زيد بن أسلم،عن أبيه ن ابن عمر(دخيرة الحفاظ: ٩٥٥/٢)

മുഹമ്മദുബ്നുത്വാഹിറുൽമഖ്ദസി(റ) പറയുന്നു: അബ്ദുല്ലാഹിബ്നു ഇബ്രാഹീമുൽ ഗിഫാരി(റ) അബ്ദുറഹ്മാൻ ,സൈദുബ്നുഅസ്ലം,ഇബ്നുഉമർ(റ-ഹും)ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

പ്രസ്തുത ഹദീസ് മജ്മ്ഉസ്സവാഇദ് (13710), കൻസുൽ ഉമ്മാൽ (16464),ദഖീറത്തുൽഹുഫാള്(1983),ഇമാം ത്വബ്റാനി(റ) മകാരിമുൽഅഖ്ലാഖ് (82) നമ്പർ ഹദീസുകളായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

(4) ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)

നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു:

 اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട്  നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. പേ: 11-12)

ആറാം നൂറ്റാണ്ട്.

(1)ഇമാം (ഫഖ്റുദ്ദീൻ റാസി(റ) (ഹി: 543-606)
അദ്ദേഹം പറയുന്നു.
   

وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة(التفسير الكبير : ٧٢/١)

ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം  മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ  പരിശുദ്ദാത്മാകളോട്  നടത്തുന്ന  കാവൽ തേട്ടമാണ്‌.  അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).

മഹാനായ ഈസാ നബി (അ) യെക്കുറിച്ച് "കലിമത്" എന്ന്  വിശുദ്ദ ഖുർആൻനിൽ അള്ളാഹു പ്രയോകിച്ചത്  ഇവിടെ ശ്രദ്ദേഹമാണ്. ഇമാം റാസി തുടരുന്നു.

നബി(സ) യിൽ നിന്ന്  ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന്  അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു"  എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന്  അവൻ യാത്ര തിരിക്കുന്നത് വരെ  യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല.  ഇമാം റാസി (റ) പറയുന്നു. ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്ക്യത്തിന്റെ  മീതെയാനെന്നും  ആകാശങ്ങൾ പരിഷുദ്ദാത്മാക്കലാൽ  നിറഞ്ഞു കിടക്കുകയാണെന്നും  ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. വാനലോകം ശബ്ടിചിരിക്കുന്നു. അത് ശബ്ടിക്കെണ്ടാതുമാണ് നില്ക്കുന്നതോ ഇരിക്കുന്നതോ  ആയ ഒരു മലക്കിന്റെ സാനിട്ദ്യമല്ലാത്ത ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലും വാന ലോകത്തില്ല " എന്ന് നബി (സ) പറഞ്ഞതും അതാണ്‌. അതുപോലെ വായുഗോളവും അതിന്റെ  മുകളിലുള്ള ഭാഗവും ആത്മാക്കലാൽ നിരഞ്ഞുനില്ക്കുകയാണ്. അവയില ചിലത് പരിഷുദ്ദാത്മാക്കലും നന്മ  ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാനു. അപ്പോൾ അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമതിനോട്  ഞാൻ കാവൽ ചോദിക്കുന്നുവെന്ന്  ഒരാള് പറഞ്ഞാൽ മോശമായ ആത്മാകളുടെ ശല്ല്യത്തെ തൊട്ട്  ആ പരിശുദ്ദാത്മാക്കളോട് അവൻ കാവൽ തേടിയിരിക്കുന്നു. (റാസി) .

അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു.
കാവൽ തേടപ്പെടുന്നവാൻ  അല്ലാഹുവോ  "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട്  ഞാൻ കാവൽ തേടുന്നു' എന്ന്  ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ്  ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16)


ചുരുക്കത്തിൽ കലിമതുല്ലഹിയുടെ  വിവക്ഷ പരിശുദ്ദത്മാക്കലാണ്. അതിനാല പരിശുദ്ദാത്മാക്കളോട്  ഉള്ള കാവൽ തേട്ടം പ്രസ്തുത ഹദീസ് ഉൾകൊള്ളുന്നു. നബി(സ) യും സ്വഹാബതും മഹാനായ ഇബ്രാഹീം നബി (അ) പ്രസ്തുത കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിടുണ്ട് .


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) .
(2) ഷൈഖ് രിഫാഈ (റ) (ഹി: 500-570)
ഇമാം സുയൂതി (റ) എഴുതുന്നു:
وفي بعض المجاميع : حج سيدي أحمد الرفاعي فلما وقف تجاه لحجرة الشريفة أنشد :
في حالة البعد روحي كنت أرسلها تقبل الأرض عني فهي نائبتي     وهذه نوبة الأشباح قد حضرت
فامدد يمينك كي تحظى بها شفتي  فخرجت اليد الشريفة من القبر الشريف فقبلها(٤٨١/٢)

മഹാനായ ഷൈഖ് രിഫാഈ (റ) ഹജ്ജ് കർമ്മം നിർവ്വഹിച്ച് നബി(സ)യുടെ ശറഫാക്കപ്പെട്ട ഹുജ് റയുടെ നേർക്ക് തിരിഞ്ഞു നിന്ന് ഇപ്രകാരം പാടുകയുണ്ടായി: അതിന്റെ സാരമിതാണ്‌: " വിദൂര ദിക്കുകളിലായിരുന്നപ്പോൾ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ടായിരുന്നു. അങ്ങനെ അത് അങ്ങയുടെ ശരീരം ഉൾകൊള്ളുന്ന മണ്ണിനെ ചുംബിച്ച് എന്നിലേക്ക് തിരിച്ചുവരും. ഇപ്പോൾ ഞാനിതാ അങ്ങയുടെ തിരുസന്നിദിയിൽ വന്നിരിക്കുന്നു. അതിനാല അവിടത്തെ തിരുകരങ്ങൽ എനിക്ക് നീട്ടി തന്നാലും". അപ്പോൾ നബി(സ) യുടെ ത്രക്കൈ ഖബ്റുശ്ശരീഫിൽ നിന്ന് പുറത്തുവരികയും ഷൈഖ് രിഫാഈ (റ) അതിനെ ചുംബിക്കുകയും  ചെയ്തു.(അൽഹാവീലിൽ ഫതാവാ: 2/481)      


നബി(സ) യെ ഉണർച്ചയിൽ കാണാനും നബി(സ) യുമായി ആശയവിനിമയം നടത്താനും മറ്റും മഹാന്മാർക്കു സാധിക്കുമെന്ന വിഷയം സമർത്തിച്ച് സംസാരിക്കുന്ന അദ്ദ്യായത്തിൽ പ്രസ്തുത ആശയത്തിന് ഉപോൽബലമായാണ് ഇമാം സുയൂതി(റ) ഈ ചരിത്രം രേഖപ്പെടുത്തിയതെന്ന് കാര്യം പ്രസ്താവ്യമാണ്.

നൂറുൽഅബ്സ്വാർ ,ദുററുൽ അസ്വ് ദാഫ് , ഹാഷിയത്തുൽജമൽ അലൽഹംസിയ്യ, തുടങ്ങിയ ഗ്രന്ഥങ്ങളിലും ഈ ചരിത്രം കാണാവുന്നതാണ്.

(3)അബുൽഹറജ് അബ്ദുറഹ്മാനുബ്നു അലിയ്യുബ്നുൽ ജൗസി (റ). (വഫാ: ഹി: 597)

"അൽവഫാ ബി അഹ് വാലിൽ മുസ്വതഫാ" എന്നാ ഗ്രന്ഥത്തിൽ (പേ: 817-818) ഇസ്തിഗാസ അംഗീകരിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

ഏഴാം നൂറ്റാണ്ട്.

(1) ഇമാം നവവി(റ) (ഹി: 631-676)
وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال(شرح المهاذب : ٢٨٤/٣)

ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളെ !(എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചുവെക്കൂ"(يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തല വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്ന് തെറ്റിപ്പോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ  ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകൾ ഉണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത്.   "അല്ലാഹുവിന്റെ അടിമകളെ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന്  ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു.നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോതിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്.തെറ്റിപ്പോയ ഒരു കോവർ കഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചുപറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു.(ശർഹുൽ മുഹദ്ദബു: 3/284)

ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489-ലും കാണാം.

ഉത്ബി(റ) യുടെ സാന്നിദ്ദ്യത്തിൽ വെച്ച് അഅറാബി നബി(സ) യുടെ റൗളയിൽ വന്ന് നടത്തിയ ഇസ്തിഗാസ അംഗീകരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ  അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ തന്നെ ഉപയോഗിക്കൽ നല്ലതാണെന്ന് ലോകത്തെ  പഠിപ്പിക്കുകയും ചെയ്തു. ശർഹുൽ മുഹദ്ദബിലും ഈളാഹിലും ഇത് കാണാവുന്നതാണ്.

(2) യഹ് യാ സ്വർസ്വരീ(റ) (മരണം: ഹി: 656)

അദ്ദേഹം അല്ലാഹുവിന്റെ റസൂലിനെ വിളിച്ചു പറയുന്നു:

يا حبيب الرحمن في الخلق يا من تعرف الارض فضله و السماء
يا كريم الآباء ثُمت زادت شرفاً سامياً بك الآباء
أنت ذخرٌ لنا و عونٌ على خطب زمانٍ به اللبيب يُساء
فأغثني و كن لضعفي مجيراً في مقامٍ تخافه الأتقياء
സൃഷ്ടികളിൽ അല്ലാഹുവിന്റെ ഹബീബും ആകാശവും ഭൂമിയും അറിയുന്ന ശ്രേഷ്ടതയുടെ ഉടമയുമായവരേ! പിതാക്കളിൽ വെച്ച് മാന്യരും മറ്റെല്ലാ പിതാക്കൾക്കും മാന്യതയും ആദരവും വര്ട്ടിപ്പിക്കാൻ നിമിത്തവുമായവരേ!അങ്ങ് ഞങ്ങള്ക്കുള്ള സൂക്ഷിപ്പ് സ്വത്തും ബുദ്ദിമാനികളെ പോലെ ദുഖത്തിലാഴ്ത്തുന്ന വിഷമഘട്ടത്തിൽ ഞങ്ങളുടെ സഹായിയുമാണ്. അതിനാൽ എന്നെ അങ്ങ് സഹായിച്ചാലും. ഭക്തന്മാർ പോലും ഭയപ്പെടുന്ന സ്ഥലത്ത് വെച്ച് എന്റെ ദുർബ്ബലാവസ്ത പരിഗണിച്ച് അങ്ങെനിക്കു അഭയം നല്കിയാലും. (ശവാഹിദുൽഹഖ്: 351)

(3)റശീദുൽബഗ്ദാദി(റ) (വഫാ  ഹി: 661)

അദ്ദേഹത്തിൻറെ അൽ ഖസ്വീദത്തുൽവിത് രിയ്യ:" എന്ന നബി(സ) യുടെ മദ്ഹ്  കാവ്യത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ നബി(സ) യോടുള്ള സഹായർത്തനയുണ്ട്. ഏതാനും ഉദാഹരണം കാണുക;  

أنا رجلٌ أثقلتُ ظهري بـــزلــتي
فمَنْ زلّ يــأوي شـــفيع ويلــجأ
أغثني أجرني ضاع عمري إلي متي
بأثقال أوزاري اواري وأسجأ
إذا لم يكن لي من جنابك شافع
شقيت وما لي غير جاهك ملجأ

സാരം: പാപഭാരം പുറത്തേറ്റിയ ഒരു മഹാപാപിയാണ് ഞാൻ. പിഴവ് സംഭവിച്ചവർ ശുപാർഷകരിലേക്ക് അഭയം തേടുകയാണ് വേണ്ടത്. അതിനാൽ അവിടന്ന് എന്നെ സഹായിക്കുകയും എനിക്ക് അഭയം നൽകുകയും ചെയ്താലും. എത്രകാലമാണ് പാപമാകുന്ന ചുമടും പുറത്തേറ്റി ഞാൻ നടക്കുക?. അതിനാൽ അങ്ങയുടെ ഭാഗത്തുനിന്നു ഒരു ശുപാർശകനെ എനിക്ക് ലഭിച്ചില്ലെങ്കിൽ ഞാൻ പരാജയപ്പെടുമെന്ന കാര്യം തീച്ചയാണ്. അതിനാൽ അവിടത്തെ ജാഹല്ലാതെ എനിക്ക് അഭയം കേന്ദ്രമില്ലതന്നെ.(അൽ ഖസ്വീദത്തുൽവിത് രിയ്യ: 18-19-20 വരികൾ).

തെറ്റ്ചെയ്തുപോയവരോട് മഹാന്റെ നിർദ്ദേശം കാണുക.

ثبوا وانهضوا يا من أساءوا وأذنبوا
وشدوا المطايا للحبيب وحثحثوا
ثمال اليتامى عنده ينزل الرضا
وثم يغاث الخاضع المتغوث
ചെറുതും വലുതുമായ പാപങ്ങൾ ചെയ്തവരേ! ഉടൻ ശുപാര്ഷകരുടെ അരികിലേക്ക്(നബി(സ) വേഗം വാഹനത്തിൽ പുറപ്പെടുവിൻ, കാരണം  നബി(സ) അനാഥരുടെ സഹായകെന്ദ്രമാണ്. അല്ലാഹുവിന്റെ പ്രീതി അവിടെ വര്ഷിച്ചുകൊണ്ടിരിക്കുന്നു. അവിടെവെച്ച് സഹായാര്ഥന നടത്തുന്നവർ സഹായിക്കപ്പെടുക തന്നെ ചെയ്യും. (അൽ ഖസ്വീദത്തുൽവിത് രിയ്യ: 68-69 വരികൾ.) .

(4)സംശുദ്ദീൻ മുഹമ്മദ്ബ്നു മുസന്നുഅമാൻ (റ) (വഫാ ഹി: 683)

അദ്ദേഹം (مصباح الظّالام في امستغيثين بخير اأنام) എന്നൊരു ഗ്രന്ഥം രചിക്കുകയും നബി(സ)യോട് ഇസ്തിഗാസ നടത്തിയ ധാരാളം സംഭവങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിൽ നിന്ന് ഇമാം സുയൂതി(റ) ഉദ്ദരിക്കുന്നു:

قال : سمعت يوسف بن علي الزناني يحكي عن امرأة هاشمية كانت [ ص: 315 ] مجاورة بالمدينة ، وكان بعض الخدام يؤذيها ، قالت : فاستغثت بالنبي - صلى الله عليه وسلم - فسمعت قائلا من الروضة يقول : أما لك في أسوة ؟ فاصبري كما صبرت ، أو نحو هذا ، قالت : فزال عني ما كنت فيه ومات الخدام الثلاثة الذين كانوا يؤذونني(الحاوي : ٤٨١/٢)
ഷംസുദ്ദീൻ(റ) പറയുന്നു: മദീനയുടെ പരിസരത്തുണ്ടായിരുന്ന ഹാശിമിയ്യത്തായ ഒരു സ്ത്രീയെ ഉദ്ദരിച്ച് യൂസുഫുബ്നു അലിയ്യുസ്സുനാനി(റ) പറയുന്നത് ഞാൻ കേട്ട്: ചില ഖാടിമുകൾ എന്നെ ശല്ല്യം ചെയ്തതിനെ തുടർന്ന് ഞാൻ നബി(സ)യോട് സഹായം തേടുകയുണ്ടായി.അപ്പോൾ റൗളയിൽ നിന്ന് ഇപ്രകാരം  പറയുന്നത് ഞാൻ കേട്ടു. 'നിനക്ക് എന്നിൽ മാത്രകയില്ലേ?.അതിനാല ഞാൻ ക്ഷമിച്ചത് പോലെ നീയും ക്ഷമിക്കുക' അവർ പറയുന്നു. തുടർന്ന് എന്റെ പ്രയാസങ്ങൾ നീങ്ങുകയും എന്നെ ശല്ല്യം ചെയ്തിരുന്ന മൂന്നു പേർ മരണപ്പെടുകയും ചെയ്തു. (അൽഹാവീ ലില്ഫതാവാ: 2/481)

ഇമാം സുയൂതി(റ) ഇസ്തിഗാസക്കെതിരാണെന്ന പുത്തൻവാദികളുടെ വാദം ഇതിലൂടെ തകർന്നു തരിപ്പണമായി.

എട്ടാം നൂറ്റാണ്ട്.

(1) തഖിയ്യുദ്ദീൻ സുബ്കി(റ) (ഹി: 683-756).

അദ്ദേഹം 'ശിഫാഉസ്സഖാം' എന്നാ ഗ്രന്ഥത്തിൽ ഇസ്തിഗാസയെ വിമർശിച്ച ഇബ്നുതൈമ്മിയ്യയെ ശക്തിയുക്തം ഖൻഡിച്ചും സംസാരിച്ചിട്ടുണ്ട്. മുംബ് വിശദീകരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.

(2) ഇബ്നു കസീർ(ഹി: 700-774)

ബിലാലുബ്നു ഹാരിസ് (റ) എന്നാ സ്വഹാബി വര്യൻ നടത്തിയ ഇസ്തിഗാസ  അദ്ദേഹം അൽബിദായത്തു വന്നിഹായ: 7/92-ലും മുസ്നദുൽഫാറൂഖ് 1331-ലും എടുത്തുദ്ദരിക്കുകയും എ അതിന്റെ നിവേദക പരമ്പര പ്രബലമാണെന്ന്  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.    

അതിനു പുറമേ നിസാഅ സൂറയിലെ 64- വചനം വിശദീകരിച്ച് അദ്ദേഹം എഴുതുന്നു.
وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا ﴿: انساء :٦٤﴾

" അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്". (നിസാഅ: 64)
يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ " لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ " .(تفسي ابن ثير:٤٩٢/١)

ഈ വചനത്തിലൂടെ പാപികളും ദോഷികളുമായ ആളുകളോട് അള്ളാഹു നിർദ്ദേശിക്കുന്നു. അവരില നിന്ന് വീഴ്ചയോ ദോഷമോ സംഭവിച്ചാൽ അവർ നബി(സ) യെ സമീപിക്കുകയും നബി(സ) യുടെ സമീപത്ത്വച്ച് അല്ലാഹുവോട് അവർ പൊറുക്കലിനെ തേടുകയും അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെടുകയും വേണം. ഇപ്രകാരം അവർ പ്രവർത്തിച്ചാൽ അള്ളാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇത് കൊണ്ടാണ് "പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കുമെന്ന്" അല്ലാഹു പറഞ്ഞത്. ഷൈഖ് അബുമൻസ്വൂർ സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും  അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" ennu അള്ളാഹു പറഞ്ഞത്  ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം. "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്". ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു  പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ  ഇബ്നു കസീർ: 1/492)        


ആയത്തിൽ വന്ന നിർദ്ദേശം നബി(സ)യുടെ ജീവിതകാലത്തെന്നപോലെ വഫാത്തിനു ശേഷവും ബാധകമാണെന്ന് ഇബ്നു കസീരിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ഉത്ബി(റ) യുടെ സംഭവം മേല വചനത്തിന്റെ വ്യഗ്യാനത്തിൽ ഉദ്ദരിച്ചത് അതാണല്ലോ വ്യക്തമാക്കുന്നത്.

ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിലും ഈളാഹിലും പ്രസ്തുത സംഭവം ഉദ്ദരിക്കുകയും നബി(സ) യുടെ റൌള സന്ദർശിക്കുന്നവർ പ്രസ്തുത ഗ്രാമീണവാസി പറഞ്ഞത്പോലെ പറയല നല്ലതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. 'ഉത്ബീ കാണുക'

(3) താജുദ്ദീൻ ഉമർ(റ) (ഫാകിഹാനി മ: ഹി: 734)

"അൽഫജ്റുൽമുനീർ" എന്നാ ഗ്രന്ഥത്തിൽ ധാരാളം മഹാന്മാർ നടത്തിയ ഇസ്തിഗാസ അംഗീകാര സ്വഭാവത്തോടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്.(പേ: 263-298)

അദ്ദേഹം അതിനു നല്കിയ ഹെടടിംഗ് ഇങ്ങനെയാണ്.
فصل في استغاثة من لاذ بقبره واشتكى إليه بفقره وضرره
صلى الله عليه وسلم وشرَّف وكرَّم ومجَّد وعظَّم

നബി(സ)യുടെ ഖബ്റിനോട് അഭയം തേടിയവരും ദാരിദ്യവും പ്രയാസവും നബി(സ) യോട്  ബോധിപ്പിച്ചവരും നടത്തിയ ഇസ്തിഗാസ വിവരിക്കുന്ന അദ്ധ്യായം. (അൽഫജ്റുൽമുനീർ: പേ: 282)

ഒമ്പതാം നൂറ്റാണ്ട്.

(1) അഹ്മദുബ്നു അലിയ്യുബ്നുഹജർ അൽഅസ്ഖലാനി(റ) (ഹി: 773-852)
'അദ്ദുററുൽ കാമിന' എന്നാ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു:

ومنهم من ينسبه(أي ابن تيمية) إلى الزندقة، لقوله: النبيّ صلّى اللّه عليه وآله وسلم لا يستغاث به، وأنّ في تنقيصاً ومنعاً من تعظيم النبي صلّى اللّه عليه وآله وسلم...

നബി(സ) യോട് സഹായാര്ഥന നടത്താൻ പാടില്ലെന്ന ഇബ്നു തൈമിയ്യയുടെ പ്രസ്താവനയിൽ നബി(സ) യെ ആദരിക്കുന്നതിനു വിളക്കും നബി(സ) യുടെ സ്ഥാനം കുറച്ച്കാണിക്കലും ഉള്ളതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ മത നിഷേധിയായി വിലയിരുത്തുന്ന പണ്ടിതന്മാരുണ്ട്.(അദ്ദുററുൽ കാമിന 1/93)

നബി(സ) യെ വിളിച്ച് സഹയാര്തന നടത്തുന്ന ധാരാളം പദ്യങ്ങൾ അദ്ദേഹത്തിൻറെ ദീവാനിൽ കാണാവുന്നതാണ്. അവയിൽ ചില വരികൾ ഇവിടെ കുറിക്കട്ടെ.


يا سيد الرسل الذي فاق الورى === بأسا سما كل الوجود وجودا
هذي ضراعة مذنب متمسك === بولائكم من يوم كان وليدا
يرجو بك المحيا السعيد وبعثه ===بعد الممات إلى النعيم شهيدا
ധീരതയാൽ എല്ലാ ജനങ്ങളുടെയും മീതെ നിൽക്കുന്നവരും ഉണ്മയാൽ ലോകരുടെ മുന്നിൽ നില്ക്കുന്നവരുമായ മുര്സലുകളുടെ നേതാവായ നബിയെ! ഇത് അങ്ങയുടെ  സഹായം അവലംബമാക്കുന്ന ഒരു പാപിയുടെ വിനായപ്രകടനവും അപേക്ഷയുമാണ്‌. അങ്ങ് കാരണമായി ഐഹികലോകത്ത് വിജയകരമായ ജീവിതവും മരണാനന്തര സ്വർഗ്ഗ ലോകത്തേക്കുള്ള യാത്രയും ആ പാപി ആഗ്രഹിക്കുന്നു നബിയെ!..(ശവാഹിദുൽഹഖ് : 352, ദീവാൻ : 117)

(2) സഅദുദ്ദീൻ തഫ്താസാനി(റ) (ഹി: 712-792).

അദ്ദേഹം പറയുന്നു:  

بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات متجددة، واطلاع على بعض جزئيات أحوال الإحياء سيما الذين كان بينهم وبين الميت تعارف في الدنيا، ولهذا ينتفع بزيارة القبور والاستغاثة بنفوس الأخيار من الأموات في استنزال الخيرات واستدفاع الملمات، فإن للنفس بعد المفارقة تعلقًا بالبدن والتربة التي دفنت فيها، فإذا زار الحي تلك التربة وتوجهه تلقاء نفس الميت حصل بين النفسين ملاقاة وإضافات(شرح المقاصد: ٣/٣٣٨)

ഭൌതിക ശരീരവുമായി വേർപിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം  ഐഹിക ലോകത്ത് വച്ച് മയ്യിത്തുമായി പരിചയമുള്ളവരാണെങ്കിൽ  വിശേഷിച്ചും ഇത്കൊണ്ടാണ് ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും  മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേർപിരിഞ്ഞ ശേഷം  ആത്മാവ് ശരീരമായും ഖബ്റുമായും ബന്ധപ്പെടുന്നുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൾ ഖബ്റിടം  സന്ദർശിച്ച് അവന്റെ ആത്മാവ് മയ്യിത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിയുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്‌.(ശർഹുൽ മഖാസ്വിദ്: 3/338)

(3) തഖിയുദ്ദീൻ ദിമിശ്ഖീ(റ) (വഫാ: ഹി: 829)

'ദഫ്ഉശുബഹിമൻശബ്ബഹ വതമർറദ' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു:


أن الاستغاثة بالنبيّ(صلي الله عليه وآله وسلم) واللواذ بقبره مع الاستعانة به، کثير علي اختلاف الحاجات، وقد عقد الأئمة لذلک باباً، وقالوا: إنّ استعانة من لاذ بقبره وشکا إليه فقره وضرّه، توجب کشف ذلک الضرّ بإذن الله تعالي،فمن ذلک ما أخبر به يوسف بن علي قال: رکبتني ديون، فقصدت الخروج من المدينة الشريفة، ثمّ جئتُ إلي قبر رسول الله(صلي الله عليه وآله وسلم)، فاستغثت به في وفاء ديني، فنمتُ فرأيتُ النبيّ(صلي الله عليه وآله وسلم)، فأشار عليّ بالجلوس، فاستيقظت فقيّض الله لي من وفي ديني.(دفع شبه من وتمرد: ص:٨٨)

വ്യത്യസ്ത ആശയങ്ങൾക്കുവേണ്ടി നബി(സ) യോട് സഹായം തേടുകയും അതോടപ്പം അവിടത്തെ ഖബ്റിനോട്  അഭയം പ്രാപിക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളം ഉണ്ട്.ഇത് വിവരിക്കാൻ മാത്രം അഇമ്മത്ത്  പ്രത്യേക അദ്ധ്യായം തന്നെ കൊണ്ട് വന്നിട്ടുണ്ട്. അഇമ്മത്ത്  പറയുന്നു: ദാരിദ്ര്യവും പ്രയാസവും  നബി(സ) യോട് ബോധിപ്പിക്കുകയും നബി(സ) യോട് ഖബ്റിനോട് അഭയം തേടുകയും ചെയ്ത് നബി(സ) യോട് നടത്തുന്ന സഹായാര്ഥന അല്ലാഹുവിന്റെ അനുവാദപ്രകാരം അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ്. യുസുഫുബ്നുഅലിയ്യ്(റ) വിവരിക്കുന്ന സംഭവം ഇതിൽപെട്ടതാണ്.അദ്ദേഹം പറയുന്നു: ധാരാളം കടങ്ങൾ എന്നെ പിടികൂടിയതിന്റെ പേരിൽ മദീനാഷരീഫ് വിടാൻ ഉദ്ദേശിച്ച് ഞാൻ നബി(സ) യുടെ ഖബ്റിങ്കൽ വന്ന് അവിടത്തോട് സഹായാര്ഥന നടത്തുകയുണ്ടായി. അതെ തുടർന്ന് നബി(സ) യെ ഞാനുറക്കത്തിൽ  കാണുകയും   അവിടെ ഇരിക്കാൻ നബി(സ) എനിക്ക് സൂചന നല്കുകയും ചെയ്തു.ഞാൻ ഉണർന്നപ്പോൾ എന്റെ കടം വീട്ടുന്ന ഒരാളെ അള്ളാഹു എനിക്ക് നല്കുകയുണ്ടായി. ഇത് പോലുള്ള ധാരാളം സംഭവം തുടർന്ന് മഹാൻ വിവരിക്കുന്നു.

പത്താം നൂറ്റാണ്ട്.

(1)ഇബ്നുഹജറുൽഹയ്തമി(റ) (ഹി: 899-974)

"അൽജൗഹറുൽമുനള്വം" എന്നാ ഗ്രന്ഥത്തിലും ഈളാഹിന്റെ ഹാശിയയിലും ഇസ്തിഗാസ സമർതിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. നേരത്തെ വായിച്ചതിനാൽ ആവർത്തിക്കുന്നില്ല.

(2) ജലാലുദ്ദീൻ സുയുതി(റ)(ഹി: 809-911)

ധാരാളം ഉദ്ദരണികൾ എടുത്തുവെച്ച ശേഷം ഇമാം സുയുതി(റ) എഴുതുന്നു:

فحصل من مجموع هذا النقول والأحاديث أن النبي صلى الله عليه وسلم حي بجسده وروحه وأنه يتصرف ويسير حيث شاء في أقطار الأرض وفي الملكوت وهو بهيئته التي كان عليها قبل انتقاله ، لم يتبدل منه شيء ، وأنه مغيب عن الأبصار كما غيبت الملائكة مع كونهم أحياء بأجسادهم ، فإذا أراد الله رفع الحجاب عمن رآه على هيئته التي هو عليها ، لا مانع من ذلك ولا داعي إلى التخصيص برؤية المثال(الحاوي : ٤٨٦/٢)

നബി(സ) ശരീരത്തോടും ആത്മാവിനോടും കൂടി ജീവിച്ചിരിക്കുന്നവരാണ് എന്നും ഭൂമിയിലും ആകാശത്തിലും അവിടുന്ന് യതേഷ്ടം സഞ്ചരിക്കുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുമെന്നും വഫാത്താകും മുമ്പ് ഇതൊരു രൂപമാണോ നബി(സ)ക്ക് ഉണ്ടായിരുന്നത് അതെ രൂപം യാതൊരു മാറ്റവും സംഭവിക്കാതെ മരണശേഷവും നിലനില്ക്കുന്നുണ്ടെന്നും മലക്കുകളെപോലെ ജനദ്രിഷ്ടികളിൽ നിന്ന് നബി(സ) മറഞ്ഞിരിക്കുകയാനെന്നും നബി(സ) യുടെ എതാർത്ഥ രൂപം കാണിച്ച് ഒരാളെ ആദരിക്കാൻ അള്ളാഹു ഉദ്ദേശിക്കുന്ന പക്ഷം അതിനു തടസ്സമില്ലെന്നും ഫോട്ടോ മാത്രമേ കാണാൻ സാധിക്കൂ എന്നുവെക്കേണ്ട ആവശ്യമില്ലെന്നുമാണ് മേൽ വിവരിച്ച ഉദ്ദരണികളിൽ നിന്നും ഹദീസുകളിൽ നിന്നും  ലഭിച്ച ആശയം.(അൽ ഹാവീ  : 2/486)

ഇമാം സുയുതി(റ) തന്നെ പറയട്ടെ:

ولا يمتنع رؤية ذاته الشريفة بجسده وروحه ، وذلك لأنه صلى الله عليه وسلم وسائر الأنبياء أحياء ردت إليهم أرواحهم بعد ما قبضوا ، وأذن لهم بالخروج من قبورهم والتصرف في الملكوت العلوي والسفلي .

ആത്മാവും ശരീരവും കൂടി നബി(സ) യുടെ പുണ്ണ്യശരീരം കാണുന്നതിനു തടസ്സമില്ല. കാരണം നബി(സ)യും  മറ്റു പ്രവാചകന്മാരും വഫാത്തായ ശേഷം അവരുടെ ആത്മാക്കളെ അവർക്ക് തിരിച്ചു കൊടുക്കുകയും ഖബ്റുകളിൽ  നിന്ന്  പുറത്തിറങ്ങി ഭൂമിയിലും ഉപരിലോകത്തും പ്രവർത്തിക്കാൻ അവർക്ക് അനുവാദം നല്കുകയും ചെയ്തിട്ടുണ്ട്.(അൽ ഹാവീലിൽ ഫതാവാ : 2/484)

ഇമാം സുയുതി(റ) യുടെ 'അൽറഹ്മ' (228) എന്നാ ഗ്രന്ഥത്തിലും ഇവ്വിഷയകമായി പരമാർഷമുണ്ട്.


മഹാനായ ഷൈഖ്  രിഫാഈ(റ) നബി(സ) യുടെ റൗളയിൽവന്ന് ചൊല്ലിയ ബൈത്തുകളും അതേതുടർന്നുണ്ടായ സംഭവവും അദ്ദേഹം ഫതാവായിൽ വിവരിച്ചിട്ടുണ്ട്. നേരത്തെ വായിച്ചത് ഓർക്കുമല്ലോ.

(3) നൂറുദ്ദീൻ അലിയ്യുബ്നു അഹ്മദ് സുംഹുദി(റ)(വഫാ: ഹി:911)

അദ്ദേഹം 'വഫാഉൽവഫാ' എന്നാ ഗ്രന്ഥത്തിൽ പ്രമാണബദ്ദമായി ഇസ്തിഗാസ സ്മര്തിചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗം നേരത്തെ വായിച്ചത് ഓർക്കുമല്ലോ.  

പതിനൊന്നാം നൂറ്റാണ്ട്

(1) ശിഹാബുദ്ദീൻ ഖഫാജി(റ) (വഫാ: ഹി:1069)

നബി(സ) വിളിച്ച് അദ്ദേഹം നടത്തിയ ഇസ്തിഗാസയിലെ ഏതാനും വരികളിതാ:

من لي سواك يا ملاذ أملي  إن جار دهري وتعدّي مشتكي
فاعطف بفضل منك يرفعني  فانّ نور الشمس يرفع الهبا

സാരം: എന്റെ രോഗം അതിർ കവിയുകയും കാലം അക്രമം കാണിക്കുകയും  ചെയ്താൽ എന്റെ ആഗ്രഹമാകുന്ന അഭയകേന്ത്രമേ! അങ്ങല്ലാതെ എനിക്കാരുണ്ട്? അന്തരീകഷത്തിലെ പൊടിപടലങ്ങളെ സൂര്യ പ്രകാശം ഉയർത്തുന്നപോലെ എന്നെ ഉയർത്താനാവശ്യമായ കാരുണ്യം ചെയ്ത് അങ്ങ് എനിക്ക് ഗുണം ചെയ്താലും.(ശവാഹിദുൽഹഖ്: പേ: 359)  

(2) ശിഹാബുദ്ദീൻ റംലി(റ) (ഹി: 919-1004)

ഇസ്തിഗാസയെ കുറിച്ച് അദ്ദേഹത്തിൻറെ പരിഗണനക്ക് വന്ന ചോദ്യവും അതിന്റെ മറുവടിയും നേരത്തെ വിവരിച്ചിരുന്നു.   

(3) മുല്ലാ അലിയ്യുൽഖാരി(റ) (വഫാ: ഹി: 1015)

മഹാനായ ഇബ്നു ഉമർ(റ) നടത്തിയ ഇസ്തിഗാസ വിശദീകരിച്ച് അല്ലാമാ മുല്ലാ അലിയ്യുൽഖാരി എഴുതുന്നു:

كانه رضى الله تعالى عنه قصد به اظهار المحبة فى ضمن الاستغاثة(شرح الشفاء: ٤١/٢)

മഹാനായ ഇബ്നു ഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹ പ്രകടനം ലക്ഷ്യമാക്കിയെന്നു മനസ്സിലാക്കാം (ശർഹുശ്ശിഫാ: 2/14)
ഇസ്തിഗാസ ശിർകാണെന്ന വീക്ഷണം  അല്ലാമാ മുല്ലാ അലിയുൽഖാരിക്കുണ്ടായിരുന്നുവെങ്കിൽ മേൽ പ്രസ്താവന അദ്ദേഹം നടത്തുകയില്ലല്ലോ.

പന്ത്രണ്ടാം നൂറ്റാണ്ട്

(1) ഇസ്മാഈൽഹിഖി അൽബറുസവി(റ) (ഹി: 1064-1137)


وإن تدعوهم إلى الهدى لا يسمعوا وتريهم ينظرون إليك وهم لا يبصرون(الأعراف:١٩٨)

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും.(അഅറാഫ്: 198)

ഈ വചനം വിശദീകരിച്ച്  അദ്ദേഹം എഴുതുന്നു:  

وهذا بخلاف التوجه الى روحانية الأنبياء والأولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب إليهم من حيث انهم مظاهر الحق ومجالى أنواره ومرائى كمالاته وشفعاؤه فى الأمور الظاهرة والباطنة له غايات جليلة وليس ذلك بشرك أصلا بل هو عين التوحيد ومطالعة الأنوار من مطالعها ومكاشفة الاسرار من مصاحفها(روح البيان:٣٥٤/٤)

അമ്പിയാ-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ(അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അള്ളാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലേക്ക് മുന്നിടുന്നതും അവരിൽ നിന്ന് സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്.(റൂഹുൽബയാൻ : 4/354)   

(2) അലലാമ: സുർഖാനി(റ) (വഫാ: ഹി: 1122)


ഇമാം ഖസ്ത്വല്ലാനി(റ) യുടെ അൽ മവാഹിബുല്ലദുന്നിയ്യ എന്നാ ഗ്രന്ഥത്തിന് അലലാമ സുർഖാനി(റ) എഴുതിയ വ്യഖ്‌യാന ഗ്രന്ഥത്തിൽ ഇസ്തിഗാസ പരമാർഷിചിട്ടുണ്ട്.

(3)അബ്ദുൽഗനിയ്യ്‌  നാബൽസി(റ) (മ:ഹി: 1143)


അദ്ദേഹം നബി(സ) യെ വിളിച്ച് ചൊല്ലിയ ബൈത്തുകൾ കാണുക;

يا أجلّ الرّسل الكرام ويامن     حسدتنا لفضله القدماء
إنّك العين والعوالم جسم         لابل الرّوح والورى أعضاء
وإذا المرسلون عنك تدانت       كيف ترقى رقبك الأنبياء
أيّما أمّة بجاهك لاذت            أمنت ما يقوله اسّفهاء
സാരം: ആദരണീയരായ പ്രവാചകന്മാരിൽ അത്യുന്നതരായവരെ! പൂർവ്വികർക്ക് അസൂയാവഹമായ കാരുണ്യത്തിന്റെ ഉടമയായവരേ! ആത്മാക്കളും സ്രിഷ്ടിക്കളൂമെല്ലാം രൂപം പ്രാപിക്കുന്നതിന് മുമ്പ് രൂപം പ്രാപിച്ചവരേ! അങ്ങയുടെ സ്ഥാനത്തെത്താൻ മറ്റു അമ്പിയാക്കൾക്ക് എങ്ങനെ സാധിക്കും.? അങ്ങയുടെ ജാഹ് കൊണ്ട് അഭയം തേടുന്ന സമൂഹത്തിനു ശാന്തിയും നിർഭയത്വവും ലഭിക്കുന്നതാണ്.(ശവാഫി ദുൽ ഹഖ്: പേ:355)

പതിമൂന്നാം നൂറ്റാണ്ട്.

(1) അബ്ദുൽ ഹമീദ് ശർവാനി (റ)(വഫാ: ഹി: 1292)

തുഹ്ഫത്തുൽ മുഹ്താജിന്റെ ഹാശിയയിൽ അദ്ദേഹം എഴുതുന്നു:

ثمّ يرجع إلى موقفه الأول قبالة وجه النبيّ صلّى الله عليه وسلّم ويتوسل به في حق نفسه ، ويستشفع به إلى ربه(حاشية الشروني: ١٤٥/٤)
സലാം പറഞ്ഞ ശേഷം നബി(സ) ക്ക് അഭിമുഖമായി നിന്ന് തന്റെ കാര്യത്തിൽ നബി(സ) യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. (ശർവാനി : 4/145)

(2) അല്ലാമാ ഇബ്റാഹീം ബാജൂരി(റ)

അദ്ദേഹം എഴുതുന്നു:

اعتقد ثبوت الكرامة للأولياء بمعنى جوازها ووقوعها لهم في الحياة وبعد الموت كما ذهب إليه جمهور أهل السنة وليس في مذهب من المذاهب الأربعة قول ينفيها بعد الموت , بل ظهورها حينئذ أولى , لأن النفس حينئذ صافية من الأكدار ,ولذا قيل : من لم تظهر كرامته بعد موته كما كانت في حياته فليس بصادق، وقال الشعرانى : ذكر لى بعض المشايخ أن الله تعالى يوكل بقبر الولى ملكا يقضى الحوائج ، وتارة يخرج الولى من قبره ويقضيها بنفسه (حاشية جوهرة الوحيد:٩٥)

ജീവിത കാലത്തും മരണ ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത്തുകൾ ഉണ്ടാകുമെന്ന വിശ്വാസമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനുള്ളത്. മരണ ശേഷം ഔലിയാക്കളിൽ നിന്ന് കറാമത്തുണ്ടാകുന്നതിനെ നിഷേധിക്കുന്ന ഒരു അഭിപ്രായവും നാല് മദ്ഹബിലുമില്ല.എന്ന് മാത്രമല്ല മരണത്തോടെ എല്ലാവിധ പ്രതിബന്ധങ്ങളിൽ നിന്നും  ആത്മാവ്  സംശുദ്ദമായിത്തീരുന്നത്കൊണ്ട് കറാമത്ത്  പ്രകടമാവാൻ ഏറ്റവും സൗകര്യം മരണശേഷമാണ്. ഇത് കൊണ്ടാണ് ജീവിതകാലത്ത് കറാമത്തുണ്ടായ ഒരാളിൽ നിന്ന് മരണശേഷം കറാമത്തുണ്ടാകുന്നില്ലെങ്കിൽ അവൻ സത്യാവാനല്ലെന്ന അഭിപ്രായം വന്നത്. ചില മശാഇഖുമാരെ ഉദ്ദരിച്ച് ഇമാം ശഅറാനി(റ) പറയുന്നു. ആവശ്യങ്ങള വീട്ടികൊടുക്കാനായി വലിയ്യിന്റെ ഖബ്റിനു ഒരു മലക്കിനെ അള്ളാഹു ചുമതലപ്പെടുത്തുന്നതാണ്.ചില സമയങ്ങളിൽ വലിയ്യ് തന്നെ ഖബ്റിൽ നിന്ന് പുറപ്പെട്ട് ആവശ്യം നിറവേറ്റുന്നതാണ്. (ജൗഹറത്തുത്തൗഹീദിന്റെ വിശകലനം: പേ: 95)

(3) അല്ലാമ:ഹസൻ അദവി(റ)

മശാരിഖുൽ അൻവാർ: പേജ് :85.

പതിനാലാം നൂറ്റാണ്ട്.

(1) യൂസുഫുന്നബ്ഹാനി(റ) (വഫാ: ഹി: 1356)

ശവാഹിദുൽഹഖ് എന്ന ഗ്രന്ഥത്തിൽ ഇസ്തിഗാസ സമർത്തിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. (പേ: 292-406)

(2) സയ്യിദ് മുഹമ്മദ്‌ അത്ത്വാർ(റ) (വഫാ: ഹി: 1356)

അദ്ദേഹം രിസാലയിൽ (പേ: 40) ഇവ്വിഷയകമായി സംസാരിച്ചിട്ടുണ്ട്.

(3) അല്ലാമാ സൈനീദഹ്ലാൻ(റ) (വഫാ: ഹി: 1304).

അദ്ദേഹത്തിൻറെ "അദ്ദുററുസ്സനിയ്യ" (പേ: 13) എന്ന ഗ്രന്ഥത്തിൽ ഇത് സംബന്ധമായ ചർച്ചയുണ്ട്.

പോയ നൂറ്റാണ്ടുകളിൽ ജീവിച്ച മഹാന്മാരെല്ലാം അംഗീകരിച്ചതും അനുവർത്തിച്ചതുമായ  ഒന്നാണ് ഇസ്തിഗാസയെന്ന് മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...