Showing posts with label തർബിയതിന്റെ തിരോധാനം. Show all posts
Showing posts with label തർബിയതിന്റെ തിരോധാനം. Show all posts

Sunday, April 15, 2018

ത്വരീഖത്ത്തർബിയതിന്റെ തിരോധാനം



ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

തർബിയതിന്റെ തിരോധാനം

തർബിയ്യത്ത് അതിന്റെ സ്വഭാവം നോക്കി മൂന്നാക്കി തിരിക്കാമെന്നു നാം പറഞ്ഞു. അവയിൽ രണ്ടെണ്ണത്തെ പരാമർശിക്കുകയും ചെയ്തു.മൂന്നമത്തെതു  ത്വരീഖതിൽ പറയുന്ന തർബിയത്താകുന്നു.      ശയ്ഖത്തർബിയതിന്റെ ദൗത്യമായി വരുന്ന ഈ തർബിയതാണു പ്രധാനമായിട്ടുള്ളത് .ഇതിന്റെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തു കാണുന്നതും
ത്വരീഖത് ചൂഷകരുടെ മുഖ്യമായ പിടിവളളി ഈ തർബിയതാകുന്നു .അതേ സമയം ത്വരീഖതിന്റെ മർമവും ഇതു തന്നെയാണ്.


ആദ്യത്തെ രണ്ടെണ്ണത്തിന്റെ
 കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കൽസാധ്യമല്ല. ഒന്നാമത്തേതു സാർവത്രികമായതിനാൽ നാമമാത്രമായി മാത്രമേ അതിനെ തർബിയത് എന്നു പറയുംഎന്നു ന്യായീകരിക്കാം.

രണ്ടാമതു പറഞ്ഞ "തർഖിയത് " അവകാശപ്പെടുന്നേടത്ത് അത്ഭുതകരമായ മാറ്റങ്ങൾ ദുത്രഗതിയിൽ പ്രകടിപ്പിക്കാൻ കഴിയണം. അതുകഴിയാത്തതിനാൽ അപ്പേരിലും വ്യാജങ്ങൾ കുറവാണ്.



ഈ അധ്യായത്തിന്റെ തുടക്കത്തിൽ നാം നിർവചിച്ച തർബിയത്താണ്
ചർച്ചാ പ്രധാനമായ മൂന്നാമത്തെ ഇനം. ക്രമാനുഗതമായി മുരീദിനെ
പരിരക്ഷിച്ച് ഉന്നത സ്ഥാനത്തെത്തിക്കുന്നതാണ് ഈ തർബിയതിന്റെരീതി.

 ഇതു പൂർവീകമായി തന്നെ വലിയ അളവിൽ നിലനിന്നിരുന്നതായി
ചരിത്രം പറയുന്നു. ജനലക്ഷങ്ങൾ പൂർവകാലത്ത് ഈ തർബിയതിന്റെ
ഫലം അനുഭവിച്ചിട്ടുണ്ട്. ഒരു ശയ്ക്കിന്റെ ശിക്ഷണവും മാർഗദർശനവ
മാണിത്. പ്രത്യേക രീതിയിലുള്ള ഈ തർബിയതിന്റെ കാലം തുടങ്ങുന്നതു ഹിജ്റ:യുടെ മൂന്നു നൂറ്റാണ്ടുകൾ പിന്നിട്ട ശേഷമാണന്ന്നേരത്തെ സൂചിപ്പിച്ചു.

........
 പിൽക്കാ ലത്ത് ഈ തർബിയത്തും
തിരോഭവിച്ചുവെന്നാണു പണ്ഡിത മതം. അതിനു ന്യായങ്ങളും അവർ
നിരത്തിയതായി കാണാം.

അൽഹളറമിയെ ഉദ്ധരിച്ചു തന്റെ ഖവാഇദിൽ ശയ്ഖ് അഹമദ് സുറൂഖ്(റ) സാങ്കേതികാർത്ഥത്തിലുള്ള തർബിയത് അറ്റുപോയിരിക്കുന്നതായി
പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഇബ്രീസ് 207-ാമത്തെ പേജിൽ ഈ പരാമർശം.
കാണാം:

തർബിയതിന്റെ തിരോധാനം നടന്നതായി അഹ്മദ് സുറൂഖ് പറയുന്ന
കാലം ഹിജ്റ: 824 ആണ്. ഇത് ഹിജ്റ: 1426 ആണ്.
  .



 وقال الشيخ زروق :
قال شيخنا الحضرمي : " إرتفعت التربية بالإصطلاح ، ولم يبق إلا الإفادة بالهمة والحال "

فعليكم با الكتاب والسنة من غير زيادة ونقصان
 إنتهى
قواعد التصوف ١١٢  الابريز ٢٠٧


 . وقال الشيخ زروق أيضا ، ولعله عن شيخه المذكور : " رأيت أبواب الله قد استدارت للغلق ، ولم يبق مفتوحا إلا أبواب الصلاة على رسول الله صلى الله عليه وسلم " .


وقال العلاّمة العارف بالله أبو علي اليوسي رضي الله عنه :
قد نص شيوخ الطريق على انقطاع التربية المصطلح عليها منذ أزمان ، وكرهوا السلوك عليها والتسليك بها .


وقال الشيخ سيدي عبد الوهاب الشعراني في موازين القاصرين ما نصه :
" وسبب ترك العارفين فتح باب المشيخة والتسليك في هذا الزمان شهودهم كثرة البلايا النازلة على الخلق ليلا ونهارا ، وعلمهم بأن الأمر نازل إلى وراء ، وقد اشتد الأمر ، ولا يزيد إلا شدة حتى تكمل الدورة وتقوم القيامة " ثم قال : " إذا علمت هذا علمت أن ترك العارفين فتح هذا الباب في هذا الزمان هو الصواب ، فلا يفتحه الآن إلا من أعمى الله تعالى بصيرته وبصره من هؤلاء المدعين للمراتب والمتنازعين عليها ". أهـ . كلام الشعراني



അങ്ങനെ വരു
മ്പോൾ ആറു നൂറ്റാണ്ടിനപ്പുറം തർബിയതിന്റെ തിരോധാനം നടന്നതായി
വരുന്നു. തർബിയതിന്റെ തിരോഭവം നടന്നതായി പണ്ഡിതന്മാർ വ്യക്തമാക്കിയതു സാദു മുസ്ലിമിന്റെ 2-ാം വാള്യം 385-ാമത്തെ പേജിലും കാണാം.


സാങ്കേതിക തർബിയത്തിന്റ തിരോധാനത്തിനു ചരിത്രപരമായ കാരണങ്ങൾ പലതുണ്ട്.

ഒന്നാമത്തേതു       
തർബിയതിന് അവകാശപ്പെട്ട മഹാത്മാക്കൾ കുറഞ്ഞു വന്നതാണ്.

 ഈ വസ്തുത നിഷേധിക്കുന്നതിൽ അർഥമില്ല
നൂറ്റാണ്ടുകളുടെ വൈവിധ്യത്തിനുസ്യതമായി മതപരമായി നടക്കുന്ന മാറ്റുകുറവ് നബി(സ) മുന്നറിയിപ്പു നൽകിയതാണ്.

നല്ലവർ നടുവിൽ നാട് നീങ്ങുമെന്നും മൂല്യം പിഴിഞ്ഞുമാറ്റിയ ചണ്ടികൾ മാത്രം
 അവർഷിക്കുന്ന സ്ഥിതി വരുമെന്നും ഒട്ടേറെ ഹദീസുകളിലൂടെ നബി സ്വ പഠിപ്പിച്ചതു കാണാം. സ്വാഭാവികമായ ഈ പരിണാമത്തിന്റെ ഫലമായി തർബിയതിനുതകുന്ന ശയ്ഖുമാർ കുറഞ്ഞു വരുന്നതിൽ അതിഷയോക്തി ക്ക് വകുപ്പില്ല.


ഇമാം ഖുശയി രി(റ) പറയുന്നതു കാണുക.

കൂട്ടുകാരെ നിങ്ങൾ മനസ്സിരുത്തുക, അല്ലാഹു നിങ്ങൾക്കു കരുണ
ചൊരിയട്ടെ ' തരീഖതിന്റെ ഈഗണത്തിൽ പെട്ട അഗ്രേസരന്മാർ അധി
കവും കടന്നു കളഞ്ഞിരിക്കുന്നു. നമ്മുടെ ഇക്കാലത്ത് ആ കൂട്ടത്തിൽ
അവശേഷിക്കുന്നത് അവരുടെ അടയാളങ്ങൾ മാത്രമാണ്. "തമ്പുകൾ
കണ്ടാൽ അവരുടെ അമ്പുകൾക്കു തുല്യം. പക്ഷേ, അകത്തളത്തിലെ
തരുണികളുടെ ഗ്രോത്രങ്ങൾ വേറെയാണെന്ന് ഒരു കവി പരിതപിച്ചതു
പോലെയാണിന്നത്തെ കഥ.

ഈ ത്വരീഖതിൽ തുടർച്ച മുറിഞ്ഞെന്നു
മാത്രം പറഞ്ഞാൽ പോരാ, മറിച്ച് സത്യമായും തിരസ്കാരം പറ്റിയെന്നു
തന്നെ പറയേണ്ടിയിരിക്കുന്നു. സമ്മാർഗചരിതരായ ശയ്ഖുമാർകഴിഞ്ഞുപോയി. അവരെ പിന്തുടർന്നും അവരുടെ ചര്യകൾ സ്വാംശീകരിച്ചു വന്നി
രുന്ന ചെറുപ്പക്കാരും കുറഞ്ഞു പോയി.” (രിസാല. 2 /7 I)
ثم اعلموا رحمكم الله أن المحققين من هذه الطائفة انقرض أكثرهم ولم يبق في زماننا هذه الطائفة إلا أثرهم كما قيل
أما الخيام فإنها كخيامهم ............ وأرى نساء الحي غير نسائها

حصلت الفترة في هذه الطريقة , لا بل اندرست الطريقة بالحقيقة , مضى الشيوخ الذين كان بهم اهتداء , وقل الشباب الذين كان لهم بسيرهم وسنتهم اقتداء ,
رسالة القشيري
ഇമാം ഖുശൈറി(റ)ന്റെ അഭിപ്രായത്തിൽ തർബിയതിന്റെ തിരോധാന
കാരണങ്ങളിൽ ഒന്നാമത്തേത് അർഹതപ്പെട്ട ഗുരുക്കളുടെ അഭാവമാണ്.
ഇമാം ഖുശൈറിയുടെ ജനനം ഹിജ്റ: 376 റബീഉൽഅവ്വൽ ആണ്. വഫാത്
ഹിജ്: 165 റബീഉൽ ആറ്ഖിറിലും ഹിജ്റ, 438-ലാണ് തന്റെ രചന
യുടെ പൂർത്തീകരണമെന്ന് അഭിപ്രായമുണ്ട്.

ത്വരീഖത് സംബന്ധമായി
ആധികാരികമായി പറയാൻ അർഹൻ എന്ന നിലക്ക് ഇമാമിന്റെ മേൽ
പ്രസ്താവം അനിഷേധ്യമാകുന്നു. മഹാന്റെ കാലത്ത് തന്നെ തർബിയ
തിനുതകുന്ന ശയ്ഖുമാർ കുറഞ്ഞു വന്നുവെങ്കിൽ അഹ്മദ് സറൂഖിന്റെ
കാലത്തെ അനുഭവം അംഗീകരിക്കേണ്ടതായി വരുന്നു.
--------


തിരോധാനത്തിന്റെ പൊരുൾ
====

തർബിയതിന്റെ തിരോധാനത്തെപ്പറ്റി പറയുമ്പോൾ മനസ്സിലാക്കേണ്ട പ്രധാന വസ്തുത, തർബിയതിനർഹതപ്പെട്ട ശൈഖുമാർ ഇന്നുണ്ടെങ്കിൽ
തന്നെ അവർ തർബിയതു നിറുത്തി വെച്ചിരിക്കുന്നു എന്ന യഥാർത്ഥ്യമാണ്-

സാങ്കേതികമായ തർബിയത്ത് അത്തരക്കാർ മാറ്റിവെക്കാൻ പ്രധാനകാരണം ത്വരീഖത്തിലെ വ്യാജന്മാരുടെ വ്യാപനമാകുന്നു.
ഇബ്രീസ് പറയുന്നു.




"തർബിയതിന്റെ യുഗം കഴഞ്ഞു നീങ്ങവെ സത്യവും അസത്യവും
ഇരുട്ടും വെളിച്ചവും തമ്മിൽ കൈകോർക്കുന്ന ദുരവസ്ഥ വന്നു.

അതോടെകള്ളനാണയങ്ങൾ തങ്ങൾക്കു മുന്നിൽ വരുന്നവരെതർബിയത്തെന്ന
പേരിൽ കൈകാര്യം ചെയ്യാൻ തുടങ്ങി, തെറ്റായി ഉദ്ധേശ്യത്തോടെ യുംസത്യവിരുദ്ധമായ ലക്ഷത്തോടെ യും ജനങ്ങളോട്  ഏകാന്തത കൊണ്ടും
നാമജപം കൊണ്ടുമൊക്കെ അവർ കൽപിച്ചു പോന്നു.

ഈ താന്തോന്നിത്തം ശയ്ഖ് സുറൂഖിന്റെ കാലത്ത് വ്യാപകമായിരുന്നു. അതു ഗ്രഹിച്ച
ശൈഖുമാർ പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ കളളനാണയങ്ങൾ കടന്നു
കയറിയ പരസ്യമായ തർബിയത് മേഖല ഉപേക്ഷിക്കണമെന്ന നിർദേ
ശിക്കുകയായിരുന്നു.” (ഇബ്രീസ്: 208)

ثم بقي الأمر على هذا مدة الي ان اختلط الحق بالباطل والنور
بالظلام. فصار اهل الباطل يربون من يأتيهم بادخال الخلوة وتلقين
الاسماء على نية فاسدة وغرض مخالف للحق وقد يضيفون الي
ذلك عزائم واستخدامات تفضي بهذا المكر من الله تعالي واستدراجات

وكثر هذا الأمر في الاعصار التي ادركها الشيخ زروق رضي الله عنه
رها شيوخة ظهر لهم من النصيحة لله ولرسوله أن يشيرواعلي الناس بل الرجوع من هذه التربية التي كثر فيها المبطلون الابريز ٢٠٨
വിശ്രുതനായ അഹ്മദ് കോയ ശാലിയാതി(റ) പറയുന്നതു കാണുക
തർബിയത് ഉയർന്നുവെന്നു പറയുന്നതു തർബി യതിനുതകുന്ന
. സമ്പൂർണ ശൈഖുമാർ പറ്റെ ഇല്ലാതായതു കൊണ്ടല്ല. അത്തരക്കാർ മാറിമറയുകയും കളളശ്മാരുടെ രംഗപ്രവേശത്താൽ കാര്യങ്ങൾ അം
താളത്തിലാകുകയും ചെയ്തതിനാലാണ്." (അൽഫതാവൽ അസ്ഹരിയ1/55)

അഹ്മദ് സുറൂഖ്(റ)ന്റെ ഈ പ്രഖ്യാപനത്തെ സമകാലീനരോ
പിൽക്കാലക്കാരോ ഖണ്ഡിച്ചതായി കാണുന്നില്ല, അതുകൊണ്ടു ത്വരീഖ
തിന്റെ കാര്യത്തിൽ സംസാരിക്കാൻ അർഹതപ്പെട്ടവർ ഈ വിഷയത്തിൽ
ഏകോപിതരാണെന്നു വന്നു.

ഇബ്രീസിൽ സുറൂഖിന്റെ പ്രസ്താവത്തെ
ന്യായീകരിക്കുന്നതാണു നാം കാണുന്നത്. തർബിയതിന്റെ കാര്യത്തിലെ
സുറുഖി വീക്ഷണം ഒറ്റപ്പെട്ടതാണെന്ന ജൽപനം ചെവികൊടുക്കാവുന്നത
ല്ലെന്നു ഇതോടെ വ്യക്തമായി. പിൽക്കാലത്തു ശഷിച്ചുവെന്നു പറയുന്ന
തർബിയത് സാങ്കേതികാർത്ഥത്തിലുള്ളതല്ലെന്നും ഗ്രാഹ്യമായി.
-----------

ഫ്ളുൽബറകാത്ത്
----------
സാങ്കേതിക തർബിയതുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ള ഒരു
സംജ്ഞയാണു ഫ്ളുൽബറകാത്. അനുഗ്രഹങ്ങളുടെ നിവേശമാണ്
ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു സമ്പൂർണ ഗുരുവിൽ നിന്നു തർബിയത് ലഭിക്കൽ പല വിധമാകാം. ബാഹ്യവും പ്രകടവുമായിട്ടുള്ളതാണ്ഒന്ന്

നേരിട്ടു തന്നെ മുരീദിനെ കണ്ടും സംവദിച്ചും ആത്മീയത പകർന്നു
കൊടുക്കാൻ ശൈഖ് സമയം കാണുന്ന ശൈലിയാണിത്.

രണ്ടാമത്തേതിൽ ശയ്ഖിന്റെ പ്രകടവും ബാഹ്യവുമായ ബന്ധപെ
ടൽ ഉണ്ടാകില്ല. ശൈഖിനെ ഭൗതിക തലത്തിൽ കാണാതെ കാലവിത്യാ
സങ്ങൾക്കതീതമായുള്ള ശിക്ഷണം നടക്കുന്നു. ശയ്ഖും മുരീദും ഒരേ
കാലക്കാരായിരിക്കെ തന്നെ ഒരിക്കലും നേർക്കാഴ്ചക്കവസരം കിട്ടാതെ
നടക്കുന്ന തർബിയതും ഈ കൂട്ടത്തിൽ പെട്ടതാണ്. നബി(സ) തങ്ങൾ
ഉവയസുൽഖറനി(റ)നെ തർബിയത്ത് ചെയ്തതും

ജഅ്ഫറുസ്സ്വാദിഖ് (റ)
അബൂയസീദുൽ ബിസ്താമി(റ)നെ തർബിയത്ത് ചെയ്തതും ഇതിനു
ദാഹരണമാണ്. നബി(സ) തങ്ങൾ തന്റെ കാലാനന്തരം നടത്തിയതും.
നടത്തിവരുന്നതുമായ തർബിയതുകൾ ഗുരുവും ശിഷ്യനും തമ്മിലുള്ള
കാലവ്യത്യാസങ്ങൾക്കതീതമായ തർബിയതിനുദാഹരണമാണ്.

സ്വപ്നംമുഖാന്തിരമുള്ളതാണു മറ്റൊരു തർബിയത്. ഒരേ കാലക്കാരായിരിക്കെ
തന്നെ പരസ്പരം കാണാതെ നടക്കുന്നതും അതുപോലെ സ്വപ്നത്തി
ലൂടെ നടക്കുന്നതുമായ തർബിയതുകളെ സാങ്കേതിക ഭാഷയിൽ
"ഫയൽബറകാത്' എന്നാണു പറയുക.
തർബിയത് എന്നു പറയാറില്ല.

തർബിയതിന്റെ ഗണത്തിൽ പ്രസിദ്ധമായ മറ്റൊന്നാണ് തർബിയ
തുർറൂഹ്. ആത്മാവിന്റെ ഇടപെടൽ വഴി നടക്കുന്ന ആത്മീയ ശിക്ഷണ
മാണിത്. തിരുനബി(സ) മറ്റുള്ള നബിമാരെ തർബിയത് ചെയ്തത് ഇവി
ധമാണെന്നു പറയപ്പെടുന്നു. (തഫ്രീൽഹുൽഖാത്വിർ:5, 64)
🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/





പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...