Showing posts with label സ്ത്രീ പള്ളി:നബി സ്വ യുടെ ഭാര്യമാർ ഇഅത്തിക്കാഫ് ഇരിന്നിരുന്നു. Show all posts
Showing posts with label സ്ത്രീ പള്ളി:നബി സ്വ യുടെ ഭാര്യമാർ ഇഅത്തിക്കാഫ് ഇരിന്നിരുന്നു. Show all posts

Wednesday, October 17, 2018

സ്ത്രീ പള്ളി:നബി സ്വ യുടെ ഭാര്യമാർ അവിടത്തെ വഫാത്തിന് ശേഷം ഇഅത്തിക്കാഫ് ഇരിന്നിരുന്നു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ചോദ്യം

നബി സ്വ യുടെ ഭാര്യമാർ അവിടത്തെ വഫാത്തിന് ശേഷം ഇഅത്തിക്കാഫ് ഇരിന്നിരുന്നു എന്ന് ബുഖാരിയിലുണ്ടോ?

ഇതിൽ നിന്ന് നബി സ്വയുടെ ഭാര്യമാർ പള്ളിയിൽ പോയിരുന്നു എന്ന് മനസ്സിലായില്ലേ.?

ഉത്തരം

👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം


👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇👇👇


ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆✅


"ആയിഷ (റ) യിൽ നിന്ന് നിവേദനം :

"റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു . ഇത് കണ്ട ജഹ്ഷിന്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോള്‍ നാല് ടെൻറ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ശവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892)📜📜📜


👉✅✅ നബി (സ) അനിഷ്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്
മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു)ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)


ചോദ്യം :

വീട്ടിൽ മസ്ജിദിൽ ഇ അതികാഫ് സ്വഹീഹാവില്ല എന്ന് ശാഫി മദ്ഹബിൽ പറഞ്ഞിട്ടുണ്ടോ?


മറുപടി:


അത് ഏത് മസ്ജിദാണ് എന്നും അതെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് . അത് ഒഹാബി പുരോഹിതന്മാർ കട്ടുവെക്കലാണ് പതിവ്. പള്ളിയായി വഖ്ഫ് ചെയ്യാതെ നിസ്കാരത്തിനും സുജൂദിനും വേണ്ടി തയ്യാർ ചെയ്ത നിസ്കാര റൂമിനെ പറ്റിയാണ് ആ വിവരിച്ചത്.

അത് യഥാർത്ഥത്തിൽ പള്ളിയല്ല . സുജൂദ് ഹാൾ മാത്രമാണ് .

മലമൂത്ര വിസർജന റൂം വരെ ആയി ഉപയോഗിക്കുകയും വിൽപന നടത്താനും മറ്റൊന്നായി മാറ്റാനും പറ്റുന്ന പള്ളിയായി വഖ്ഫ് ചെയ്യാത്ത വെറും നിസ്കാര റൂം മാത്രമാണത്.



ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ പറയുന്നു.
ا
والجديد أنه لا يصح اعتكاف المرأة في مسجد بيتها وهو المعتزل المهيأ للصلاة ) فيه لحل تغييره والمكث فيه للجنب وقضاء الحاجة والجماعة فيه

لمتن ( والجديد أنه لا يصح إلخ ) والقديم يصح ؛ لأنه مكان صلاتها كما أن المسجد مكان صلاة الرجل


وحيث كره لها الخروج إليه للجماعة ومر تفصيله كره الاعتكاف فيه

قوله كره الاعتكاف إلخ ) عبارة الكردي على بافضل  ويكره للشابة مطلقا ولغيرها إن كانت متجملة ويحرم عليها عند ظن الفتنة ومع كونه مكروها أو محرما يصح ؛ لأن ذلك لأمر خارج ولذلك انعقد نذرها به من غير تفصيل ا هـ .

تحفة المحتاج١٢١/٤

ജദീദായ അഭിപ്രായം സ്ത്രീ അവളുടെ വീട്ടിലെ സുജൂദ് റൂമിൽ ഇഅത്തി കാഫ് സ്വഹീഹല്ല' അത് നിസ്കാരത്തിന് വേണ്ടി തയ്യാറാക്കപെട്ട ഒരു സ്ഥലം മാത്രമാണ്.
അതിനെ (സുജൂദ് ഹാൾ ) അല്ലാത്ത മറ്റൊന്നായി മാറ്റാനും ജനാബത്ത്കാരന് താമസിക്കാനും മലമൂത്ര വിസർജനത്തിന് ഉപയോഗിക്കാനും പറ്റുന്നതാണ് -

എന്നാൽ ഖദീമായ അഭിപ്രായത്തിൽ മേൽ നിസ്കര റൂമിൽ
ഇഅതികാഫ് സ്വഹീഹാവുമെന്നാണ്.

 കാരണം പുരുഷന്റെ നിസ്കാരം സ്ഥലം പള്ളിയായത് പോലേ സ്ത്രീയുടെ നിസ്കാരസ്ഥലം അവളുടെ വീടാണ് എന്നതാണ്

 തുഹ്ഫ4/121


സ്ത്രീ പൊതുപള്ളിയിലേക്ക് ഇ അതികാഫിന് വരുന്നതിന്റെ വിധി തുഹ്ഫയിൽ അതെ സ്ഥലത്ത് തുടർന്ന് വിവരിക്കുന്നത് കാണുക.

അവൾ ജമാഅത്തിന് വേണ്ടി പുറപെടൽ  കറാഹത്താവുന്ന സ്ഥലത്ത്  (ഫിത്നയില്ലെങ്കിൽ ) ഇ അത്തികാ ഫും കറാഹത്താണ് .
ജമാഅത്തിന് വേണ്ടി പുറപെടലിന്റെ വിധി മുമ്പ് പറഞ്ഞിട്ടുണ്ട്.

തുഹ്ഫ് 4 / 121

തുഹ്ഫയെ വിവരിച്ച് ശർവാനി പറയുന്നു.

തുഹ്ഫയിൽ സ്ത്രീ പൊതുപള്ളിയിൽ  ഇ അതികാഫ് കറാഹത്താണന്ന് പറഞ്ഞത് '

അലി ബാഫള് ലിന്റെ വിവരണം കുർദി പറയുന്നത്.

യുവതികൾക്കും
ഭംഗിയുള്ള യുവതികൾ അല്ലാത്തവർക്കും (പ്രായമുള്ളവർ) ഇ അതികാഫ്  (പൊതുപള്ളിയിലേക്ക്) കറാഹത്താണ്.

ഫിത്ന ഭാവിക്കപ്പെടുമ്പോൾ ഹറാമാണ്.

കറാഹത്തോ ഹറാമോ ഉള്ളപ്പോൾ തന്നെ ഒരു സ്ത്രീ ഇഅത്തികാഫ് ഇരുന്നാൽ സ്വഹീഹാവുന്നതാണ്.

കാരണം കറാഹതും ഹറാമുമാവുന്നത് മറ്റു ചില കാരണത്താൽ ആണ്.

 (തുഹ്ഫ 4 / 121)

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം റംലി (റ)പറയുന്നു.

[ والجديد أنه لا يصح اعتكاف المرأة في مسجد بيتها وهو [ ص: 218 ] المعتزل المهيأ للصلاة ) لانتفاء المسجدية بدليل جواز تغييره ومكث الجنب فيه
 والقديم يصح لأنه مكان صلاتها كما أن المسجد مكان صلاة الرجل


: نهاية المحتاج٣/٢١٨

ജദീദായ അഭിപ്രായം സ്ത്രീ അവളുടെ വീട്ടിലെ സുജൂദ് റൂമിൽ ഇഅത്തി കാഫ് സ്വഹീഹല്ല' അത് നിസ്കാരത്തിന് വേണ്ടി തയ്യാറാക്കപെട്ട ഒരു സ്ഥലം മാത്രം മാണ്
അതിനെ (സുജൂദ് ഹാൾ ) മാത്രമാണ് അത് പള്ളിയല്ല.

സുജൂദ് ഹാൾ അല്ലാത്ത  മറ്റൊന്നായി മാറ്റാനും ജനാബത്ത്കാരന് താമസിക്കാനും  പറ്റുന്നതാണ് -

എന്നാൽ ഖദീമായ അഭിപ്രായത്തിൽ മേൽ നിസ്കരറൂമിൽ ഇ അതികാഫ് സ്വഹീഹാവുമെന്നാണ്. കാരണം പുരുഷന്റെ നിസ്കാരം സ്ഥലം പള്ളിയായത് പോലേ സ്ത്രീയുടെ നിസ്കാരസ്ഥലം അവളുടെ വീടാണ് എന്നതാണ്.

 ( നിഹായ 3/2 18


അസ്ലം സഖാഫി
പരപ്പനങ്ങാടി


*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...