Showing posts with label *കൂട്ട പ്രാർഥന വിമർശകർക്ക് മറുപടി*. Show all posts

Monday, October 14, 2019

*കൂട്ട പ്രാർഥന വിമർശകർക്ക് മറുപടി*

[📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
Aslam

*കൂട്ട പ്രാർഥന വിമർശകർക്ക് മറുപടി*

നിസ്കാരശേഷം സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്നു ദിക്റും ദുആയും കൊണ്ടുവരലായിരുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പതിവെന്ന് കാണിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട് ഇമാം ബുഖാരി(റ) സ്വഹീഹിൽ ഉദ്ധരിക്കുന്നു

'സലാം വീട്ടിയ ശേഷം ഇമാം നിസ്കരിച്ച സ്ഥലത്ത് താമസിക്കുന്നതിനെ പരാമർശിക്കുന്ന അധ്യായം എന്ന തലക്കെട്ടിൽ ഒരു അദ്ധ്യായം' തന്നെ കൊണ്ടുവന്നിട്ടുണ്ട് അതിനെ ഇബ്നുഹജ്ർ് (റ) വിവരിക്കുന്നതി ങ്ങനെയാണ്

ഇമാം മുസ്വല്ലയിൽ ഇരിക്കണം എന്ന് പറഞ്ഞതിന്റെ് വിവക്ഷ ജനങ്ങളിലേക്ക് തിരിഞ്ഞിരുന്നതിനുശേഷം എന്നാണ് അപ്പോൾ ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞിരിക്കണമെന്ന് മുൻ അധ്യായത്തിൽ വിവരിച്ചതിനോട് യോജിക്കുന്നതാണ് (ഫത്ഹുൽ ബാരി 3/ 253 )

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സഹാബത്തിന്റെയും ചര്യ നിസ്ക്കാര ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്നു ദിക്റും ദുആയും കൊണ്ടുവരൽ ആയിരുന്നുവെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നുണ്ട് അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ

1) ബറാഅ ( റ‌) ൽ നിന്ന് നിവേദനം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പിന്നിൽ നിസ്കരിക്കുമ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വലതുഭാഗത്ത് ആകുന്നതിന് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു കാരണം ഞങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞിരിക്കും (മുസ്ലിം 115 9 )

 സമുറ തുബ്നു ജൂൻ ദുബ് (റ)ൽ നിന്നു നിവേദനം  നിസ്കാരം കഴിഞ്ഞാൽ നബി(സ) ഞങ്ങളിലേക്ക്തിരിഞ്ഞിരി കാറുണ്ടായിരുന്നു (ബുഖാരി 800 )

ഈ ഹദീസിനെ പറ്റി ഇബ്നുഹജർ(റ) എഴുതുന്നു

 നിസ്കാരം കഴിഞ്ഞാൽ ജനങ്ങളിലേക്ക് തിരിഞ്ഞിരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പതി വായിരുന്നുവെന്നാണ് സമുറ (റ)യുടെ ഹദീസ് വ്യക്തമാക്കുന്നത് (ഫത്ഹുൽ ബാരി (3 252 )

 ഇനിപറയുന്ന ഹദീസിൽ നിന്ന് ആശയം വ്യക്തമാണ്

3)അനസ് (റ)പറയുന്നു നിസ്കാര ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനങ്ങൾക്ക് അഭിമുഖമായി ഇരുന്നിട്ട ല്ലാതെ ഒരു ഫർള് നിസ്കാരവും അവിടുന്ന് അനുഷ്ഠിച്ചില്ല അമലുൽ യൗ മിവല്ലയ്ല)

ഉഖ്ബത്ത് (റ)നിവേദനം ചെയ്യുന്നു ഞാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ മദീനയിൽ വെച്ച് അസർ നിസ്കരിച്ചു.സലാം വീട്ടിയ ശേഷം നബി(സ) ജനങ്ങളെ പിരടികൾ  ചാടിക്കടന്ന് ഭാര്യമാരിൽ ചിലരുടെ വീട്ടിലേക്ക് ധൃതിയിൽ പോയി ( സാധാരണ കെതിരായി )നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ധ്യതിയിൽ എഴുന്നേറ്റ് പോയതുകൊണ്ട് സഹാബികൾ ആശ്ചര്യം പ്രകടിപ്പിച്ചു മനസ്സിലാക്കിയ നബി(സ) അവരിലേക്കു കടന്നുവന്ന് പെട്ടെന്നെഴുന്നേറ്റു പോയതിന് കാരണം ഇങ്ങനെ വിശദീകരിച്ചു

 എൻറെ വീട്ടിൽ വരുന്ന ഒരു സ്വർണക്കട്ടി ഞാൻ ഓർക്കുകയും അത് സൂക്ഷിച്ചു വെക്കുന്നത് ഞാൻ വെറുക്കുകയും ചെയ്തത് കൊണ്ട് അത് ഓഹരി വെച്ചുകൊടുക്കാൻ ഞാൻകൽപ്പിച്ചു (ബുഖാരി 804)

 നിസ്ക്കാരത്തിൽ നിന്നു സലാം വീട്ടിയ ഉടനെ നബി(സ) സ്ഥലം വിടാറില്ലെന്നു  ഈ സംഭവം പതിവിനെതിരെ ആയിരുന്നുവെന്നും സഹാബത്ത് ആശ്ചര്യപ്പെട്ടതിൽ നിന്ന് വളരെ വ്യക്തമാണ്

അതുകൊണ്ട് തന്നെയാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ വേഗത്തിൽ പോയതിന്റെ് കാരണം അവർക്ക് വിവരിച്ചു കൊടുത്തതും

സലാം വീട്ടിയ ഉടനെ  എല്ലാവരും പിരിഞ്ഞു പോകുന്ന പതിവുണ്ടായിരുന്നു എങ്കിൽ സ്വഹാബത്തിനെ ചാടി കടന്നു പോകേണ്ട ആവശ്യം വരില്ലല്ലോ അവരുടെ ആ ശ്ചര്യത്തിന് പ്രസക്തി ഉണ്ടാകില്ല

ഈഹദീസ് വിശദീകരിച ഇബ്നു ഹജർ(റ)എഴുതുന്നു

 നിസ്കാരശേഷം നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കൽ നിർബന്ധമില്ലെന്നും ആവശ്യത്തിനുവേണ്ടി  ജനങ്ങളെ കടന്നുപോകൽ അനുവദനീയമാണെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു (ഫത്ഹുൽ ബാരി2 /337 )

തിരിഞ്ഞിരിക്കുന്ന തിൻറെ യുക്തി ഇബ്നുഹജർ(റ) വിവരിക്കുന്നു
 നിസ്കാരം സ്ഥലത്തേക്ക് കടന്നുവരുന്ന വന് നിസ്കാരം കഴിഞ്ഞുവെന്ന് അറിയിച്ചു കൊടുക്കലാണ് തിരിഞ്ഞിരിക്കുന്നതിലെ യുക്തി നിസ്കാര ശേഷവും ഇമാം പൂർവ്വ സ്ഥിതിയിൽ തുടരുന്നത് അവൻ

 അത്തഹിയാത്തിൽ ആണെന്ന് വരുന്നവർ തെറ്റിദ്ധരിക്കാൻ ഹേതുവാകാമല്ലോ (ഫത്ഹുൽ ബാരി 2/478)

അല്ലാമ ശർവാനി (റ) എഴുതുന്നു
ഇമാമിനോ പിന്നിലുള്ളവർക്കോ ഇമാം സലാം വീട്ടിയ സംശയം ജനിക്കാതിരിക്കാനുവാനും പിന്നീട് വരുന്നവർ ഇമാം നിസ്ക്കാരത്തിലാണെന്ന് മനസ്സിലാക്കി തുടരാതിരിക്കാനുമാണത്ത് ഇമാം അദ്റ ഈ(റ)പറയുന്നു ഇമാം  ഖിബ് ലയിൽ നിന്ന് തെറ്റിഇരിക്കുകയോ മഅമൂമുകളിലേക്ക് തിരിഞ്ഞിരിക്കുകയോ ചെയ്താൽ പ്രസ്തുത രണ്ട് കാരണങ്ങളും ഇല്ലാതാക്കുന്നതാണ (ശർവാനി 2 /  105)

_. -----_. -----_. -----
തിരിഞ്ഞിരുന്നാൽ_

 തിരിഞ്ഞിരിക്കുക മാത്രമായിരുന്നില്ല തിരുനബി(സ) ചെയ്തിരുന്നത്

 പ്രത്യുത നിസ്കാരശേഷം കൊണ്ടുവരൽ സുന്നത്തുള്ള ദിക്റുകൾ കൊണ്ടുവന്ന് അവിടുന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു

 ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ നല്കിയ തല ഭാഗം കാണുക

നിസ്കാര ശേഷമുള്ള പ്രാർത്ഥന വിവരിക്കുന്ന അധ്യായം  വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു

ഇവിടെ സമയം നിശ്ചയിക്കപ്പെട്ട ഫർള് നിസ്ക്കാരമാണ് വിവക്ഷ

ഇമാം ബുഖാരി(റ) നല്കിയ തലവാചകത്തിൽ നിസ്കാരശേഷം ദുആ സുന്നത്തില്ലെന്ന് വാദിക്കുന്നവർക്ക് ഖണ്ഡനമുണ്ട് അബ്ദുല്ലാഹി ബ്നു ഹാരിസ് (റ)വഴിയായി ആയിഷ (റ)യിൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസ് തെളിവാക്കി ആണ് അവർ അപ്രകാരം വാദിക്കുന്നത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ

 എന്ന ദിക്റ് ഒരു വിടുന്ന സമയം മാത്രമേ ഇരിക്കാറുണ്ടായിരുന്നു എന്ന ആശയം കാണിക്കുന്നതാണ് പ്രസ്തുത ഹദീസ്

 എന്നാൽ അതിന് ഇപ്രകാരം മറുപടി ഏൽപ്പിക്കാവുന്നതാണ് സലാം വീട്ടുന്നതിനു മുൻപ് ഉണ്ടായിരുന്ന അതേ അവസ്ഥയിൽ (ഖിബ് ലക്ക് അഭിമുഖമായി )അത്രയും സമയം മാത്രമേ നബി തങ്ങൾ ഇരിക്കാറുണ്ടായിരുന്നുള്ളു

 എന്നാണ് പ്രസ്തുത ഹദീസിന്റെ വിവക്ഷ

 എന്തുകൊണ്ടെന്നാൽ നിസ്കാരം കഴിഞ്ഞാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ അവിടുത്തെ അസ്ഹാബുകളിലേക്ക് തിരിഞ്ഞു ഇരിക്കാറു ണ്ടായിരുന്നു (എന്ന പ്രബലമായ ഹദീസുകളിൽ) സ്ഥിര  പെട്ടിരിക്കുന്നു അതിനാൽ നിസ്കാരാനന്തരം ഉള്ള പ്രാർഥന അസ്ഹാബിലേക്ക്  അതിനാൽ നിസ്കാരാനന്തരം ഉള്ള പ്രാർത്ഥന അസ്ഹാബിലേക്ക് തിരിഞ്ഞിരിക്കുന്ന തിനുശേഷമായിരുന്നു തിരുനബി(സ) കൊണ്ടുവന്നിരുന്നത് വെക്കേണ്ടതാണ് (ഫത്ഹുൽ ബാരി ( 11 /133 )

ഈ ആശയം വ്യക്തമാക്കുന്ന ഹദീസുകൾ വന്നിട്ടുണ്ട് ആമൂരി (റ)തൻറെ പിതാവിൽനിന്ന് ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാവു ന്നതാണ്.

ഞാൻ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഒന്നിച്ച് സുബ്ഹി നിസ്കരിച്ചു .സലാം വീട്ടിയപ്പോൾ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു രണ്ട് കരങ്ങളുയർത്തി നബിസല്ലല്ലാഹു അലൈഹി വസല്ലമ പ്രാർത്ഥിച്ചു "നാഥാ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സ്വാഇലും (ഞങ്ങളുടെ നാട്ടിലും ഭക്ഷ്യ പദാർത്ഥങ്ങളിലും നീ ബറക്കത്ത് (അഭിവ്യദ്ധി) ചെയ്യേണമേ

ഈ ആശയം കാണിക്കുന്ന ഹദീസ് ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് കബീറിലും ഇബ്നു ഉമർ(റ) യിൽ നിന്ന് ഔ സത്തിലും  നിവേദനം ചെയ്തിട്ടുണ്ട് .രണ്ട് പരമ്പരയിലുള്ള നിവേദകർ വിശ്വാസ യോഗ്യരാണ് തുഹ്ഫത്തുൽ അഹ്വദി (2/ 199 )ലും ഈഹദീസ് കാണാവുന്നതാണ്

എന്നാൽ ഇന്ന് നിലവിലുള്ള മുസ്വന്ന ഫിൽ(സുമ്മ ഇൻ ഹറഫ)എന്നതിനു ശേഷം ഉള്ള ഭാഗം കാണുന്നില്ല അത് ഏതോ പുത്തൻ വാദി വെട്ടിമാറ്റിയത് ആകാനാണ് സാധ്യത പല ഗ്രന്ഥങ്ങളിലും തിരിമറി നടത്തിയിട്ടു ണ്ടല്ലോ അക്കൂട്ടത്തിൽ പെട്ട ഒന്നായി ഇതിനെയും കാണാവുന്നതാണ്. ഇമാം ത്വബ്റാനി(റ)യും മറ്റും നിവേദനം ചെയ്ത ഹദീസിൽ ഇതിലും അപ്രകാരം വന്നിട്ടുണ്ട്

 ഇമാം ത്വബ്റാനി(റ) മു അജ മുൽ ഔ സത്വിൽ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ യാണ് ഇബ്നു ഉമർ(റ)നിന്ന് നിവേദനം നബി സല്ലല്ലാഹു അലൈഹി വസല്ലമ സുബഹി നിസ്കാരത്തിൽ നിന്ന് ഒഴി വായ ശേഷം ജനങ്ങളിലേക്ക് മുന്നിട്ട് ഇ പ്രകാരം പ്രാർത്ഥിച്ചു 'അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദി ലും സ്വ ഇലും സ്വ ഇല്ലം നീ ബർക്കത്ത് ചെയ്യേണമേ (അൽ മുഅ ജമൽ ഔ സത്വ4/ 245 ഹ .ന4098)

പ്രസ്തുത ഹദീസ് ഇമാം സുയൂത്വി (റ) ജാമിഉൽ ഉസ്വൽ (  39 629) ലും കൻ സുൽ ഉമ്മാൻ (38 23 30 )ലും സ്വഹീഹുകു നുസുന്നത്തിന്ന ബവിയ്യ (1/139 )ലും  നാസിറുദ്ദീനിൽ അൽബാനി ഫളാ ഇല് ശാമി വദി മശ് ക്(1/9) ലുംഉദ്ധരിച്ചിട്ടുണ്ട് പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് അൽബാനി തന്നെ പ്രസ്താവിച്ചിട്ടുണ്ട്

ഫർള്  നിസ്കാരശേഷം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്നു ബഹുവചനം ഉപയോഗിച്ച് മദീന , ശാം, യമൻ 
തുടങ്ങിയ നാടുകളിലും ഭക്ഷണ പദാർത്ഥങ്ങളിലും ബർക്കത്ത് ചെയ്യാൻ നബി സല്ലല്ലാഹു അലൈഹി വസല്ലമ പ്രാർത്ഥിച്ചു എന്നാണല്ലോ പ്രസ്തുത ഹദീസ് നൽകുന്ന പാഠം

ഇത്തരം സ്ത്രീ സുകൾ എടുത്തു വെച്ച ശേഷം തുർമുദിയുടെ ശർഹ് മ ആരിഫുസ്സുനനിൽ അല്ലാമ സയ്യിദ് മുഹമ്മദ് യൂസുഫുൽ ഹുസയ്നി (റ)പറയുന്നു

നിസ്കാര ശേഷം എല്ലാ നാടുകളിലും പതിവായി നടത്തപ്പെടുന്ന കൂട്ടുപ്രാർത്ഥന ക്ക്ഇത്തരം രിവായത്തുകൾ  പ്രമാണമാണ് (മ ആരിഫുസ്സുനൻ (3/123)

തനിച്ചുള്ള നിസ്ക്കാരത്തേക്കാൾ ജമാഅത്തായുള്ള നിസ്ക്കാരത്തിൻ

27 ഇരട്ടി പ്രതിഫലം ലഭിക്കാനുള്ള കാരണങ്ങൾ വിവരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി (റ)  എഴുതുന്നു

(24 ) ദിക്ർ- ദുആ ഇ നു  ഒരുമിച്ചുകൂടുന്ന തിന്നാലും പൂർണത കൈവരിച്ച വ്യക്തിയുടെ ബറക്കത്ത് അല്ലാത്തവൻ ലഭിക്കുന്നതിനാലും ലഭിക്കുന്ന പ്രയോജനം (ഫത്ത് ഹുൽ ബാരി 2/468)

 നിസ്ക്കാരശേഷവും കൂട്ടായി പ്രാർത്ഥിച്ചാൽ അതുണ്ടാകുമെന്ന കാര്യം തീർച്ചയാണല്ലോ

ഇമാം തുർമുദി (റ)നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണുക

 നബി സല്ലല്ലാഹു അലൈഹി വസല്ലമ അവിടത്തെ അസ്ഹാബിനു വേണ്ടി പ്രാർഥനകൾ നിർവഹിക്കാതെ ഒരു സദസ്സിൽ നിന്നെഴുന്നേറ്റ് പോകാറുണ്ടാ യിരുന്നില്ല
പ്രാർത്ഥനയുടെ സാരം ഇതാണ്
' അല്ലാഹുവേ പാപങ്ങളിൽ നിന്ന് ഞങ്ങളെ നീ മാറ്റിനിർത്താൻ ഹേതുവാകുന്ന നിന്നെ കുറിച്ചുള്ള ഭയം ഞങ്ങൾക്ക് നൽകേണമേ !നിൻറെ സ്വർഗ്ഗത്തിലേക്ക് ഞങ്ങളെ നീ എത്തിക്കാൻ പര്യാപ്തമായ സൽക്കർമങ്ങൾ ചെയ്യാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകേണമേ!ഐഹിക ലോകത്തുണ്ടാകുന്ന മുസ്വീബത്തുകൾ ഞങ്ങൾക്കിനി എളുപ്പമാക്കാൻ ആവശ്യമായ നിന്നെക്കുറിച്ചുള്ള ഉറപ്പും ഞങ്ങൾക്കു നീനൽകണമേ

 ഞങ്ങളുടെ കേൾവിശക്തിയും കാഴ്ചശക്തിയും മറ്റ് അവയവങ്ങളുടെ ശക്തിയും ഞങ്ങൾ ജീവിക്കുന്ന കാലത്തോളം ഞങ്ങൾക്കിനി ഉപകാരപ്രദം ആക്കുകയും അവ ഞങ്ങൾക്ക് നിലനിർത്തി തരികയും ചെയ്യേണമേ! ഞങ്ങളുടെ പ്രതികാരം ഞങ്ങളെ ആക്രമിച്ചവരിൽ മാത്രം നീ ഒതുക്കുകയും ഞങ്ങളുടെ ശത്രുക്കൾക്കെതിരിൽ ഞങ്ങൾക്ക് നീ സഹായം ചൊരിയുകയും ചെയ്യേണമേ! ഞങ്ങളുടെ മതത്തിൽ ന്യൂനത വരുത്തുന്ന യാതൊരു കാര്യവും ഞങ്ങൾക്ക് നീ നൽകരുതേ !ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യവും ഞങ്ങളുടെ വിജ്ഞാനത്തിന് ഫലവും ഐഹിക ലോകം നീ ആക്കരുതേ !ഞങ്ങൾക്ക് കാരുണ്യം ചൊരിയാത്തവർക്ക് ഞങ്ങളുടെ ഭരണം നീ ഏൽപ്പിക്കരുതേ! ( തുർമുദി 35O 2)

സുന്നത് നിസ്കാര ശേഷം

 അനസ് (റ)വിൽ നിന്ന് നിവേദനം ഒരിക്കൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വീട്ടിൽ വന്നു 'ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മു ഹറാമും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വന്നയുടനെ  നബിസല്ലല്ലാഹു അലൈഹി വ സല്ലമ ഇപ്രകാരം പറഞ്ഞു

'നിങ്ങൾക്ക് ഇമാമായി ഞാൻ നിസ്ക്കരിച്ചു തരാം ഒരു നിസ്കാരത്തിൻറെ സമയം ആയിരുന്നില്ല അപ്പോൾ നിസ്കാരശേഷം ഐഹികവും പാരത്രി തവുമായ എല്ലാ വിധ ഗുണങ്ങൾക്കും വേണ്ടി നബി സല്ലല്ലാഹു അലൈഹി വസല്ലമ ഞങ്ങൾക്കു പ്രാർത്ഥിച്ചു തന്നു തുടർന്ന് എൻറെ ഉമ്മ നബി സല്ലല്ലാഹു അലൈഹിവസല്ലമ യോട് പറഞ്ഞു :അല്ലാഹു വിന്റെ റസൂലെ അങ്ങയുടെ എളിയ ഖാദിമിനു വേണ്ടി പ്രാർത്ഥിച്ചാലും അപ്പോൾ എല്ലാവിധ നന്മയും എനിക്ക് ലഭിക്കാൻ അവിടുന്ന് പ്രാർത്ഥിക്കുകയും ഉണ്ടായി
അല്ലാഹു വേ അദ്ദേഹത്തിന് സ്വത്തും സന്താനങ്ങളും അധികം നൽകുകയും അദ്ദേഹത്തിൽനിന്നും നീ ബറകത്ത് ചൊരിയുകയും ചെയ്യേണമേ എന്ന് എനിക്കുള്ള ദുആ യുടെ അവസാനത്തിൽ ഉണ്ടായിരുന്നു (മുസ്ലിം 1533)

പ്രസ്തുത ഹദീസുകളിലെല്ലാം ബഹുവചന പ്രയോഗങ്ങൾ ആണല്ലോ ഉള്ളത് കൂടെയുള്ളവരുടെ കൂടി പരിഗണിച്ചാണ് നബി(സ) തങ്ങൾഅപ്രകാരം പ്രാർത്ഥിച്ചത്

എന്ന് മനസ്സിലാക്കാം

കൂടെയുള്ളവരെ പരിഗണിക്കാതെ ഇമാം ഏകവചനം ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് അവരോട് കാണിക്കുന്ന അനീതി വഞ്ചനയാണെന്ന് തിരുനബി(സ) തന്നെ പഠിപ്പിച്ചതാണല്ലോ

അബൂ  ഉമാമ(റ) ഉദ്ധരിച്ച് ഇമാം ത്വബ്റാനി (റ)നിവേദനം ചെയ്യുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു ഒരാൾ ഒരു ജനതയ്ക്ക് ഇമാമായി നമസ്കരിക്കുകയും മ അമൂമി ങ്ങൾ കൂടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചു (അൽ മു അജമുൽ കബീർ 7507)

 പ്രസ്തുത ഹദീസിൽ പറഞ്ഞ ആശയം ഇമാം അഹ്മദ് (റ) മുസ് നദ് ( 2 2 2 4 1) ലും ഇമാം അബൂദാവൂദ് സുനൻ (91 ) ലും ഇമാം ബൈഹഖി (റ) സുനൻ (5 1 3 2 )ലും ഇബ്നു മാജാ (റ) സുനൻ (923) ലും ഇമാം തുർമുദി (റ) സുനൻ(3 5 7 )
ലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്

 സ്വന്തത്തിനു പ്രാർത്തിക്കുന്ന ഇമാം മഅമൂമ ക ളെ വഞ്ചിച്ചു എന്ന് പറയാനുള്ള കാരണം വിവരിച്ച് വിശുദ്ധ ഹദീസ് പണ്ഡിതൻ ത്വീബി(റ) എഴുതുന്നു

 അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ ബർക്കത്ത് കൊണ്ട് ഇമാമും മഅമൂമും പരസ്പരം നന്മ ചെയ്യലാണ് ജമാഅത്ത് നിയമമാക്കിയ തി ന്റെ ലക്ഷ്യം അതിനാൽ സ്വന്തത്തിനു വേണ്ടി ഇമാംപ്രാർത്ഥിക്കുമ്പോൾ തന്റെ കൂട്ടുകാരനോട് വഞ്ചന കാണിക്കുകയാണല്ലോ  ചെയ്യുന്നത് അതിനാലാണ് വഞ്ചനയെ ഇമാമിലെക്ക് നബി (സ)ചേർത്ത് പറഞ്ഞത് (മിർഖാത്ത്)

 അല്ലാമ സിന്ദി (റ) പറയുന്നു ഇമാം മഅമൂമിങ്ങളെ  വഞ്ചിച്ചു എന്ന് പറയാൻ കാരണം ഇമാമിൻറെ പ്രാർത്ഥനയിൽ ആസ്പദിച്ച് ഇമാം എല്ലാവർക്കും പ്രാർത്ഥിക്കുന്നു എന്ന നിലയിൽ മഅമൂമുകൾ എല്ലാവരും ആമീൻ പറയുന്നത് കൊണ്ടാണ് ഈ സാഹചര്യത്തിൽ ഇമാം സ്വന്തത്തിനു പ്രാർഥിത്തിക്കുന്നത് ശരിയല്ലല്ലോ (ഹാശിയത്തു സിന്ദി 2/297)

അബൂദാവൂദിന്റെ ശർഹ് ഔനുൽ മഅബൂദിൽ പറയുന്നു

സലാം വീട്ടിയ ശേഷമുള്ള പ്രാർഥന നിസ്ക്കാരത്തിനകത്തെ പ്രാർഥന ആ വാനും ആ വാതിരിക്കാനും സാധ്യതയുണ്ട് (ഔനുൽ മഅബൂദ് 1/11 2)

എന്നാൽ നിസ്കാര ശേഷമുള്ള ദുആ ഇ നും ഹദീസ് ബാധകമാണെന്നത് വളരെ വ്യക്തമാണ്  ഇമാമിൻറെ പ്രാർത്ഥന പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമപ്രകാരം ആണെന്നതിൽ സന്ദേഹമില്ല ഒരാൾപ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്യുന്നത് പ്രാർത്ഥനക്കു ഉത്തരം ലഭിക്കാൻ കാരണമാണെന്നു നബി(സ)പഠിപ്പിച്ചിട്ടുണ്ട്

നബി(സ) പറഞ്ഞു :ഒരു സംഘം ആളുകൾ ഒരുമിച്ചു കൂടി ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു അവർക്ക് ഉത്തരം കൊടുക്കാതിരിക്കുക ഇല്ല (അൽ മുഅ ജ മുൽ കബീർ3 4 5 6) ( ദ ലാഇലുനു ബുവ്വ  3 0 3 9 ) ഹാക്കിം5 4 78) ഈ ഹദീസിനെ അധികരിച്ച് ഹാഫിള്  നൂറുദ്ദീൻ ഹൈസമി (റ) എഴുതുന്നു ഈ ഹദീസിന്റെ നിവേദകര സ്വഹീഹിന്റെ നിവേദകർ ആണ്
ഇബ്നുലഹീ ഗ ഒഴിച്ച് അദ്ദേഹം ഹദീസ് നല്ലവരാണ് മജ്മഉസ്സ വാ ഇദ് (4 /4 23- 10/ 170 )

ഈ ഹദീസ് വിവരിച്ച് അല്ലാമാ മുനവ്വിറുൽ (റ) എഴുതുന്നു സ്വന്തം പ്രാർത്ഥനക്ക് ആമീൻ പറയൽ സുന്നത്തുള്ള പോലെ മറ്റൊരാളുടെ പ്രാർഥനക്ക് ആമീൻ പറയൽ സുന്നത്താണ് എന്നാൽ പ്രാർഥിക്കുന്നവൻ മുസ്ലിം ആയിരിക്കണം എന്ന് നിബന്ധനയുണ്ട്

 ഒരു സംഘം ആളുകൾ ഒരുമിച്ച് കൂടി ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു ഉത്തരം കൊടുക്കാതിരിക്കുക ഇല്ല എന്ന് ഹാക്കിം (റ)നിവേദനം ചെയ്ത ഹദീസാണ് ഇതിന് പ്രമാണം (ഫൈളുൽ കബീർ | / 441 )

ഈ ഹദീസ് അനുസരിച്ച് തുർമുദി യുടെ ശർഹ് മആരിഫു സുനനിൽ പറയുന്നു

 കൂട്ടപ്രാർത്ഥനക്ക് ഈ ഹദീസ് പ്രമാണമാണ് പ്രാർഥിക്കുന്നതിനേക്കാൾ ഉത്തരം ലഭിക്കാൻ കൂടുതൽസാധ്യതയുള്ള കൂട്ടായ പ്രാർത്ഥനയ്യാണ്
(മ ആരിഫുസ്സുനൻ (3/122)

പ്രാർത്ഥനക്കുആമീൻ പറയാൻ നബി (സ) പ്രോത്സാഹനം നൽകിയതായും പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്

 ഏതാനും  ഹദീസുകൾ ആമീൻ എന്ന ശീർഷകത്തിൽ പറഞ്ഞു പ്പോയി ചില ഹദീസുകൾ കൂടി വായിക്കുക

*

1)സലാമും ആമീനും പറയുന്നതിലുള്ള യത്ര അസൂയ ജൂതന്മാർക്ക് മറ്റൊന്നിലും നിങ്ങളോട് ഇല്ല (ഇബ്നുമാജ 8 4 6 ) അൽ അദബുൽ മുഫ്റദ്0 1 0 25 ) മറ്റൊരു റിപ്പോർട്ടിൽ അതിനാൽ ആമീൻ പറയൽ നിങ്ങൾ വർദ്ധിപ്പിക്കുക എന്ന ഒരു പരാമർശം കൂടിയുണ്ട് അനസ്(റ)

നിന്ന് നിവേദനം നബി (സ) ഒപ്പം ഞങ്ങൾ ഇരിക്കുന്ന സന്ദർഭത്തിൽ നബി (സ) ഇപ്രകാരം പറഞ്ഞു :3 കാര്യങ്ങൾ അല്ലാഹുഎനിക്ക് നൽകിയിരിക്കുന്നു ഒരാൾ അവയെപ്പറ്റി അന്വേഷിച്ചപ്പോൾ ( സ ) വിശദീകരിച്ചു അണിനിരന്നുഉള്ള നിസ്കാരം അഭിവാദ്യ ത്തിന്റെസലാം, പ്രാർത്ഥനക്ക്ആമീൻ പറയൽ എന്നിവയാണവ

സ്വർഗ്ഗലോകത്തെ അഭിവാദ്യം ആണ് സലാം മൂസാ നബി(അ)പ്രാർത്ഥിച്ചപ്പോൾ ഹാറൂൻ നബി(അ) ആമീൻ പറഞ്ഞത് ഒഴിച്ചാൽ മുമ്പ് മറ്റൊരാൾക്കും ആമീൻ നൽകപ്പെട്ടിട്ടില്ല ( ഇബ്നു ഖുസൈമ1 5 0 1)
ആഇശ(റ) നിന്ന് നിവേദനം ഇബ്നു ഖുസൈമ (റ|നിവേദനം ചെയ്യുന്നു നബി(സ) പറഞ്ഞു :പരസ്പരം സലാം പറയുന്നതിലും പ്രാർത്ഥനക്ക് ആമീൻ പറയുന്നതിന് ഉള്ള അസൂയ പോലെ മറ്റു ഒരു വിഷയത്തിലും അസൂയ ജൂതന്മാർക്ക് നമ്മോട് ഇല്ല (ഇബ്നു ഖുസൈമ5 5 1)

 കണ്ടുമുട്ടുമ്പോൾ സലാമുംപ്രാർത്ഥനക്ക് ആമീൻ പറയൽ മുസ്ലീങ്ങളുടെ പരസ്പര സഹകരണത്തിന്റെ അടയാളമായിരുന്നു ഇക്കാരണത്താൽ ഇത് രണ്ടും ജൂതന്മാർക്ക് തീരെ പിടിച്ചിരുന്നില്ല
 നബി സല്ലല്ലാഹു അലൈവസല്ലം കൂടുതൽ പ്രോത്സാഹനം നൽകിയ ഒന്നാണ് ആമീൻ പറച്ചിൽ  എന്ന് പ്രസ്തുത ഹദീസുകളിൽ നിന്ന് മനസ്സിലായല്ലോ

 എന്നിരിക്കെ നിസ്കാരശേഷം എല്ലാവരുടെയും ലക്ഷ്യം വെച്ച് ബഹുവചനങ്ങൾ ഉപയോഗിച്ച് നബി (സ) പ്രാർത്ഥിച്ചപ്പോൾ സഹാബത്ത് ആമിന പറഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കാൻ തരമില്ല ഇതിനെല്ലാം പുറമേ ഞാൻ പ്രാർത്ഥിച്ചാൽ നിങ്ങൾ ആമീൻ പറയുക എന്ന നിർദ്ദേശം നബി(സ) സ്വാഹാബത്തിനു നൽകിയിട്ടുണ്ട്

 പണ്ഡിത വീക്ഷണം
---------    ------    --------*--**-----------

 ഇമാം നവവി റളിയള്ളാഹു അൻഹുഎഴുതുന്നു സലാം വീട്ടിയ ശേഷം ഇമാമും മഅമൂമിനും തനിച്ച് നിസ്കരിക്കുന്നവനുംസ്ത്രീക്കും പുരുഷനും ദിക്റും ദുആയും സുന്നത്താണെന്ന വിഷയത്തിൽ  ശാഫി (റ)അസ്ഹാബും മറ്റും പണ്ഡിതരും ഏകാഭിപ്രായക്കാരാണ്

ഇവ്വിഷയകമായി പ്രബലമായ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് അദ്കാർ എന്ന ഗ്രന്ഥത്തിൽ അവയെല്ലാം ഞാൻ വിശദീകരിച്ചിട്ടുണ്ട് (ശറഹുൽ മുഹദ്ദബ്3 /4 8 4 )

ഇമാം നവവി(റ)തുടരുന്നു

 ഇമാമിനും മഅമൂമിനും തനിച്ച് നിസ്കരിക്കുന്നവനും ദിക്റും ദുആയും സുന്നത്താണെന്ന് നാം പറഞ്ഞല്ലോ

   '

 എല്ലാ നിസ്കാരങ്ങളുടെ ഉടനെയും അത് സുന്നത്താണെന്ന് അതിൽ പക്ഷാന്തരം ഇല്ല എന്നാൽ സുബ്ഹ് അസർ എന്നീ നിസ്കാരങ്ങൾക്ക് ശേഷം മാത്രം (പാർഥിക്കുക എന്ന സമ്പ്രദായം അധിക ജനങ്ങളികണ്ടുവരുന്നുണ്ട്

 ഇതിന് യാതൊരു അടിസ്ഥാനവുമില്ല

 എന്നാൽ ഹാവി യുടെ കർത്താവ് അതിലേക്ക് സൂചനകൾനൽകി സംസാരിച്ചിട്ടുണ്ട് അദ്ദേഹം പറയുന്നു സുബ്ഹി അസർ എന്നീ നിസ്ക്കാരങ്ങൾ പോലെ  പോലെ ശേഷം സുന്നത്ത് നിസ്കാരം ഇല്ലെങ്കിൽ ഇമാം മ അമൂമുകളിലേക്ക് തിരിഞ്ഞിരുന്ന് പ്രാർത്ഥിക്കണം

ളുഹ്ർ, മഗ് രിബ, ഇ ശാ  എന്നീനിസ്കാരങ്ങൾ പോലെ ശേഷം സുന്നത്ത് നിസ്കാരം ഉണ്ടെങ്കിൽഇമാം വീട്ടിൽ പോയി സുന്നത്ത് നിസ്കരിക്കൽ ആണ് നല്ലത് അദ്ദേഹം സൂചിപ്പിച്ച ഈ ആശയത്തിന് യാതൊരു അടിസ്ഥാനവുമില്ല പ്രത്യുത എല്ലാ നിസ്ക്കാരങ്ങളിലും ദിക്റും ദുആയും സുന്നത്താണെന്ന് ശരിയായ അഭിപ്രായം അതിനാൽ നിസ്കാര ശേഷം ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് പ്രാർത്ഥിക്കൽ സുന്നത്താണ് (ശറഹുൽ മുഹദ്ദബ് 3 / 488)

ഖത്തീബ് ശിർ ബീനി (റ) പറയുന്നു: ദിക്ർ ദുആ ഇമാം മഅമൂമുകളിലേക്ക് തിരിഞ്ഞിരിക്കൽ സുന്നത്താണ് ( മുഗ്നി 1/186)

ഇമാം പ്രാർത്ഥിക്കുകയും മഅമുംആമീൻ പറയുകയും ചെയ്താൽ പ്രാർത്ഥിച്ച പ്രതിഫലം മഅമൂമിൻ ലഭിക്കുന്നതാണ് കാരണം ആ മീൻപ്രാർത്ഥനയും തന്നെയാണല്ലോ ഇബ്നു തൈമിയ്യ തന്നെ പറയട്ടെ

മഅമൂം ആമീൻ പറഞ്ഞാൽ അവനും പ്രാർത്ഥിച്ചവനായി മൂസ നബി(അ)യോടും ഹാറൂൺ നബി (അ)യോടും

 നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടെന്നാണല്ലോ അല്ലാഹു പറഞ്ഞത് എന്നാൽ അവരിൽ ഒരാൾ മൂസാ നബി (അ) പ്രാർത്ഥിക്കുകയും മറ്റൊരാൾ ആ മീൻ ചൊല്ലുകയും ആയിരുന്നു ചെയ്തിരുന്നത്

 ഇമാമിന്റെ പ്രാർഥനക്ക് മഅമൂം ആമീൻ പറയുന്ന സാഹചര്യത്തിൽ ഫാത്തിഹ സൂറയിൽ പറയുന്നതുപോലെ ഇമാം ബഹുവചനം ഉപയോഗിച്ച് പ്രാർത്ഥിക്കണം

 കാരണം രണ്ടുപേർക്കും കൂടി ഇമാം പ്രാർഥി ക്കുന്നുവെന്ന് വിശ്വസിച്ച് ആണല്ലോ മ അമൂം ആമീൻ പറയുന്നത്  അതിനെതിരെയായി ഇമാം സ്വാന്തത്തിനു വേണ്ടി മാത്രം പ്രാർത്ഥിച്ചാൽം ഇമാം മഅമൂമി നെ വഞ്ചിച്ചു തീർച (ഫതാവ: 1/ 2 1 1 )
വിശ്വാ
വിഖ്യാത പണ്ഡിതൻ സൈനുദ്ധീൻ മഖ്ദൂം (റ) "അൽ അ ജ്വിബത്തുൽഅജീബ "എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:

 ഫർള് നിസ്കാര ശേഷമുള്ള ദുആ ഇമാമിൽ നിന്ന് കേൾക്കൽ കൊണ്ട് മാത്രം പഠിക്കാൻ കഴിവില്ലാത്ത മഅമൂമിങ്ങളെ  പഠിപ്പിക്കാൻ ഉദ്ദേശിമില്ലാ ത്തപ്പോൾ മഅമൂമുകൾ കേട്ട്  ആമീൻ പറയുന്നതിനായി ഇമാം ഉറക്കെയാക്കുന്നതോ അതല്ല പതിക്കെ ആകുന്നതോ കൂടുതൽ നല്ലത് ദുആ മനപ്പാഠമുള്ള മഅമൂ മുകൾ ഇമാമിന് കേൾക്കുന്ന സാഹചര്യത്തിൽ സ്വയം പ്രാർത്ഥിക്കുന്നതോ ഇമാമിന്റ പ്രാർഥനക്ക് ആ മീൻ പറയുന്നതോ കൂടുതൽ നല്ലത് ?

എന്നിങ്ങനെ ശൈഖുനാ അബ്ദുൽ അസീസ് സം സമി (റ)യോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതി വതിച്ചത് ഇങ്ങനെയായിരുന്നു പല പ്രാവശ്യം ദുആ ആവർത്തിച്ചാൽ മഅമൂമുകൾ പഠിക്കുമെന്നുണ്ടെങ്കിൽ ഇമാം ദുആ ഉറക്കെ യാക്കണം.

 എന്ന് മാത്രമല്ല മഅമൂംആമീൻ പറയാൻ വേണ്ടി തന്നെ ഇമാമിന് ദുആ ഉറക്കെ ആക്കാമെന്ന് ഇമാം സർകശി (റ) പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനാൽ മഅമൂമുകൾ ആമീൻ പറയുക എന്ന ഉദ്ദേശത്തോടെ മാത്രം ദുആ ഉറക്കെ യാക്കുന്നതാണ് ഇമാമിൻ നല്ലതെന്നു അതിൽ നിന്ന് മനസ്സിലാക്കാം

 മഅമൂമുകൾ ദുആഅറിയുന്നവരാണെ ങ്കിലും സ്വയം ദുആചെയ്യുന്നതിനേക്കാൾ ഇമാമിന്റെ ദുആ ക്ക്ആമീൻ പറയുന്നതാണ് കൂടുതൽ നല്ലത്

ദുആ ഉറക്കെ ആകുമ്പോൾ മഅമൂമീങ്ങൾ ആ മീൻ പറയണമെന്നും അവർ പതുക്കെ ആക്കിയാൽ അവരും പതുക്കെ ദുആ ചെയ്യണമെന്ന് മഴയെ തേടുന്ന നിസ്കാരത്തിന്റെ വിഷയത്തിൽ കർമശാസ്ത്ര പണ്ഡിതർ വ്യക്തമായി പ്രസ്താവിച്ചത് ഇതിൻ ഉ ബോൽ ബകമാണ് (അൽ അജ് വിബത്തുൽ അജീബ പേ:18 -19 )

വിശ്വ വിഖ്യാത ശാഫി പണ്ഡിതൻ ഇമാം റംലി (റ)പരിഗണനയ്ക്ക് വന്ന ഒരു ചോദ്യവും മറുപടിയും ചുവടെ കുറിക്കുന്നു

ചോദ്യം
*
ഇമാം
നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ അവന്റപിന്നിൽ സ്ത്രീകൾ ഇല്ലെങ്കിൽ നിസ്ക്കരിച്ച സ്ഥലത്തുനിന്ന് ഉടനെ എണീക്കുന്നത് ആണോ അതെല്ല പറയപ്പെട്ട രൂപത്തിൽ (വലത്തോട്ട് തിരിയൽ ) ഇരിക്കുന്നതാണോ അതല്ല തൊട്ടടുത്ത സ്ഥലത്തേക്ക് മാറി ഇരിക്കുന്നതാണോ

അവൻ സുന്നത്ത്.

മറുപടി

 സലാം വീട്ടിയ ശേഷം വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ് പ്രബല വീക്ഷണപ്രകാരം ഇമാമിൻ സുന്നത്ത് (ഫത്താവ റംലി 1/ 228)

 ഖിയാമിന്റെ വിവക്ഷ

---------------------:- - - - - - - - - - - - -
'

 ഇമാം നവവി(റ) ശർഹു മുഹദ്ധബിൽഎഴുതുന്നു :പിന്നിൽ സ്ത്രീകൾ ഇല്ലെങ്കിൽ സലാം വീട്ടിയ ഉടനെ മുസ്വല്ലയിൽ നിന്ന് എണീക്കൽ ഇമാമിൻ സുന്നത്താണെന്ന് ഇമാം ശാഫി (റ) യും അസ്വഹാബും പ്രസ്താവിച്ചിരിക്കുന്നു (ശർഹുൽ മുഹദ്ധ ബ് 3 /489 )

ഇതേ ആശയം കാണിക്കുന്ന പ്രസ്താവനകൾ മിക്കകർമശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ പ്രസ്തുത ഇബാറത്തുകൾ എടുത്ത് കാണിച്ച് പുത്തൻ പ്രസ്ഥാനക്കാർപൊതു ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കാറുണ്ട്

പുത്തൻ പ്രസ്ഥാനക്കാർ
ചെയ്യുന്നതുപോലെ നിസ്കാരാനന്തരം ദിക്ർ- ദുആയും ഉപേക്ഷിച്ചു സ്ഥലം വിടണം എന്നാണ് പ്രസ്തുത ഇബാറത്തുകളുടെ  താല്പര്യം എന്ന് അവർ ജൽപ്പിക്കുന്നു എന്നാൽ അവരുടെ ഈ ജൽ പ്പനംനിരർത്ഥകവും

 വസ്തുക്കൾക്ക് നിരക്കാത്തതുമാണ് ഇമാം ശാഫി (റ) യും അസ്വഹാബും പ്രസ്താവിച്ച ഉപരിസൂചിത നിയമത്തിൻറെ നിമിത്തം വിവരിച്ച് ഇമാം നവവി(റ) തന്നെ തുടർന്ന വി് വരിക്കുന്നത് കാണുക

പ്രസ്തുത നിയമത്തിനു ശൈഖ് അബൂ ഹാമിദും അസ്വഹാബും രണ്ട് കാരണങ്ങൾ വിവരിച്ചിട്ടുണ്ട്

1) സലാം വീട്ടിയോ ഇല്ലയോ എന്ന സംശയം ഇമാമിനോ പിന്നിലുള്ളവർക്കോ ഉണ്ടാകുന്നത് തടയുക

2)പള്ളിയിലേക്ക് കടന്നുവരുന്ന അന്യ വ്യക്തി ഇമാം നിസ്കാരത്തിലാണ് ധരിച്ച് ഇമാമിനോട് തുടരുന്നത് തടയുക ശർഹുൽ മുഹദ്ധ ബ് (3/  489 )

ഇമാം നവവി(റ)യുടെ പ്രസ്തുത പരാമർശം എടുത്തുവെച്ച് വിശ്വ വിഖ്യാത പണ്ഡിതൻ ഇമാം അദ്റ ഈി (റ) ( ഹി708' 783 )യുന്നു:ഇമാം ഖിബ് ലയിൽ നിന്ന് തെറ്റിരിക്കുകയോ മഅ മൂമുകളിലേക്ക് മുഖം തിരിക്കുകയോ ചെയ്യുന്നതു കൊണ്ട് പ്രസ്തുത രണ്ടുപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതാണ ( അസ്നൽ മത്ത്വാലിബ് 2 / 487 )
അല്ലാമ ഖൽ യൂബി (റ) എഴുതുന്നു

ഇമാം നിസ്കാരത്തിൽ ഇല്ലെന്ന് അവിടെയൊക്കെ കടന്നുവരുന്നവർ അറിയും വിധം സലാംവീട്ടിയാൽ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കൽ ഇമാമിന് സുന്നത്താണ് ഖിയാം വേണമെന്ന് പറഞ്ഞവരുടെ ഉദ്ദേശ്യം ഇതാണ് പ്രാർത്ഥനയുടെ അവസരത്തിലും ഇമാം വല ഭാഗം മഅമൂമുകളിലേക്ക് തിരിക്കൽ സുന്നത്താണ് (ഖൽ യൂബി 1/175)

  ഇമാം നവവി (റ) യുടെ പരാമർശം എടുത്തുവെച്ച് ശൈഖ് സക്കി യ്യൽ അൻസ്വാരി (റ) എഴുതുന്നു :
നിസ്ക്കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടനെ ഖിയാംസുന്നത്താ-ണെന്ന് പറഞ്ഞത് നിസ്കാരശേഷം ദിക്ർ-ദുആ സുന്നത്താണെന്ന ആശയത്തിന്എതിരല്ല

 കാരണം സലാം വീട്ടിയ ഉടനെ എണീക്കുന്നതിനാൽ ഇരിക്കുന്നതിനാൽ സലാം വീട്ടിയ ഉടനെ ഉള്ള ദിക്ർ ഒഴിവാക്കലോ സലാം വീട്ടിയ ഉടനെ ദിക്ർ ചൊല്ലുന്നതിനാൽ സലാമിന്റെ ഉടനെ വേണമെന്ന്  പറഞ്ഞ് ഖിയാം ഒഴിവാക്കലോ അനിവാര്യമായോ വരുന്നില്ല

 ഇമാം നവവി (റ) മജ് മൂ ഇന്ന് പറഞ്ഞത് എടുത്തുദ്ധരിച്ച ശേഷം ഇമാം അദ്റ ഈ (റ)പറയുന്നു :
മഅമൂമുകളിലേക്ക് ഇമാം  മുഖം തിരിക്കുകയോ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കുകയോ ചെയ്താൽ രണ്ടു കാര്യങ്ങളും ഇല്ലാതാകുമല്ലോ അസ് നൽ മത്ത്വാലിബ് ( 2 / 487 )

*സലാം വീട്ടിയ ഉടനെ ഇമാമും മഅമൂം തനിച്ച് നിസ്കരിക്കുന്നവനും പിരിഞ്ഞു പോകൽ സുന്നത്താണ് എന്ന ' ബാഫള് ലിന്റ പരാമർശത്തിൽ ഇബ്നു ഹജറുൽ ഹൈതമി(റ)ചേർക്കുന്നു സലാം വീട്ടിയ ശേഷം ഉള്ള ദിക്റ് ദുആ Rൽ നിന്ന് വിരമിച്ച ശേഷവും (ശർഹു ബാഫള് ൽ 1/178)

ഇതേ പരാമർശം ( മൗ ഹിബത്ത് 2/28 5)ലും കാണാവുന്നതാണ് ചുരുക്കത്തിൽ ഇമാം നിസ്കാരശേഷം അഭിമുഖമായി ഇരിക്കുന്നത്   രണ്ടു പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്

ചുരുക്കത്തിൽ ഇമാം നിസ്കാരശേഷം ഖിബിലക്കു അഭിമുഖമായി ഇരിക്കുന്നത് രണ്ടു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്
,
1)നിസ്കാര ശേഷവും കുറെ സമയം ഖിബിലക്ക് അഭിമുഖമായി ഇരിക്കുമ്പോൾ മഅമൂമുകൾക്കും ഇമാമിന് തന്നെയും സലാം വീട്ടിയോ ഇല്ലയോ എന്ന സംശയിക്കാൻ ജനിക്കാൻ സാധ്യതയുണ്ട് അത്  ഇല്ലായ്മ ചെയ്യാനാണ് ഖിയാം സുന്നത്തായ് ത്

2)ജമാഅത്ത് അവസാനിച്ച ശേഷം അവിടെക്ക് വരുന്നവർ ഇമാം നമസ്കാരത്തിൽ തന്നെയാണെന്ന് ധരിച്ച് ഇമാമിനോട് തുടരുന്നത് ഒഴിവാക്കുക

ഇമാം എഴുന്നേൽറ്റ് നിൽക്കുകയോ
 ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കുകയോ വലതു ഭാഗം ജനങ്ങളിലേക്കും ഇടതുഭാഗം ഖിബ് ലയിലേക്കു മാ ക്കി ഇരിക്കുകയോ

ഖിബ് ലയിൽ നിന്ന് അൽപ്പംതെറ്റി ക്കുകയോ ചെയ്താൽ പ്രസ്തുത രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നതാണ് .

ഇവയിൽ ഏതാണ് കൂടുതൽ പുണ്യം എന്നതിൽ കർമശാസ്ത്ര പണ്ഡിതർക്കിടയിൽ വക്ഷണാന്തരമു ണ്ടെങ്കിലും നമസ്കാര ശേഷം ദിക്ർ-ദുആ കൊണ്ടുവരുന്നതിന് ഖിയാം വേണമെന്ന് പറയുന്നത് എതിരെല്ലന്നതിൽ എല്ലാവരും ഒറ്റക്കെട്ടാണ്

മഹാനായ ഇമാം റംലി (റ) പറയുന്നത് ,ഇമാം വ ല ഭാഗം ജനങ്ങളിലേക്കും ഇടഭാഗം ഖിബ് ലയിലേക്കും തിരിഞ്ഞിരിക്കുന്നതാണ് കൂടുതൽ പുണ്യകരം എന്നാണ് .ഇക്കാര്യം ഇമാം റംലി (റ) ഫതാവയിൽ നിന്ന് നേരത്തെ വായിച്ചത് ഓർക്കുമല്ലോ

 എന്നാൽ നിസ്കാരശേഷം ഖിബ് ലയിലേക്ക് തിരിഞ്ഞു ഇരിക്കുന്നതിനേക്കാൾ ഖിയാം ആണെന്നതിലും വീക്ഷണാന്തരം മില്ല

സലാം വീട്ടി യശേഷം മിഹ്റാബിൽ ഇരിക്കാൻ ഇമാമിൻ അവകാശമില്ലെന്ന് ഇബ്നുൽ ഇമാദ്(റ) പറഞ്ഞതിനെ ഇമാം ഹജർ(റ) ഖണ്ഡിച്ചിട്ടുണ്ട്. ഇ ആനത്തിൽ നിന്ന് വായിക്കുക
ഇബ്നുൽ ഇമാദ്(റ)
 പറയുന്നു ഇമാം മിഹ്റാബിൽ സലാം വീട്ടി യശേഷം ഇരിക്കൽ നിഷിദ്ധമാണ് കാരണം പള്ളിയിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ സ്ഥലം മിഹ്റാബ് ആണ്

ഇമാമോ മറ്റുള്ളവരോ അവിടെ ഇരിക്കുന്നത് അവിടെ വെച്ച് നിസ്കരിക്കുന്നതിന് ജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും നിസ്കാരത്തിൽ ഇല്ലാ ത്ത ഇമാം മിഹ്റാബിൽ  ഇരിക്കുന്നത് നിസ്കരിക്കുന്ന വർക്ക്  തടസ്സം സൃഷ്ടിക്കുകയും
നിസ്ക്കാരത്തിനില്ലാത്ത ഇമാം മിഹ്റാബിൽ  ഇരിക്കുന്നത് നിസ്ക്കരിക്കുന്നവർക്ക് സംശയം ജനിപ്പിക്കുകയും ചെയ്യുമല്ലോ

എന്നാൽ പള്ളിയിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ സ്ഥലം മിഹ്റാബാ ണെന്ന്

 ഇബ്നു ഇമാദ (റ)പറഞ്ഞത് അംഗീകരിക്കാൻ നിർവാഹമില്ലെന്നും നിസ്കാര ശേഷം സുന്നത്തുള്ള ദിക്റ് ദുആ യിൽ നിന്ന് വിരമിക്കുന്നതുവരെ മിഹ്റാബിൽ തന്നെ ഇരിക്കാൻ ഇമാമിന് അവകാശമുണ്ടെന്നും പറഞ്ഞ് ഇതിനെ ഇബ്നു ഹജർ(റ) ശർഹുൽ ഉബാബിൽ ഖണ്ഡിച്ചിട്ടുണ്ട് (ഇആ നത്ത് 1/2 18 )

 അപ്പോൾ സലാം വീട്ടിയ ശേഷം മിഹ്റാബിൽ ഇരിക്കാൻ ഇമാമിന് അവകാശമില്ലാത്ത തി ന്റെ പേരിലാണ് ഖിയാം  സുന്നത്താണെന്ന് പറഞ്ഞത് എന്ന വാദം ശരിയല്ലെന്ന് മനസ്സിലായല്ലോ

 ഇമാം നിന്ന് ദുആ ചെയ്യണമെന്ന് അൻവർ (1/67 )പറഞ്ഞതിന്റെ വിവക്ഷ നേരത്തെ വിവരിച്ച പോലെ ഖിബ് ലയിൽ നിന്ന് അല്പം തെറ്റിയിരുന്നു ദുആ ചെയ്യണം എന്നാണ്

ഇതുവരെയുള്ള വിവരണത്തിൽ  നിന്ന് ഇത്രയും കാര്യങ്ങൾ  വ്യക്തമായി

 1)നിസ്കാരശേഷം നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്നത് പുണ്യകരമാണ് അത്തരക്കാർക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിച്ച് കൊണ്ടിരിക്കും

 2)നിസ്കാര ശേഷം ഉടൻ സലാം വീടുകയല്ല വേണ്ടത് പ്രത്യുത അവിടെ തന്നെ ഇരുന്നു ദിക്റും ദുആയും കൊണ്ടു വരികയാണ് വേണ്ടത്

3)നിസ്കാരശേഷം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്നു പ്രാർഥിക്കലായിരുന്നു നബിസല്ലല്ലാഹു അലൈനിവസല്ലമയുടെ പതിവ്

4 )അവനവൻ സ്വയം പ്രവർത്തിക്കുന്ന തിനേക്കാൾ ഉത്തരം ലഭിക്കാൻ കൂടുതൽ നല്ല ത്  ഒരാൾ പ്രാർഥിക്കുകയും മറ്റുള്ളവർ ആ മീൻ പ റ യു ന്നതിനേക്കാൾ നല്ലത്

*
 5 )നിസ്കാരത്തിലെന്ന പോലെ ഇമാം പ്രാർത്തിക്കുകയും മ അമും  ആമീൻ പറയുകയും ചെയ്യുന്നതാണ് മഅമൂമുങ്ങളിൽ ഒരാൾ പ്രാർത്ഥിച്ച് ഇമാം ആമീൻ പറയുന്നതിനേക്കാൾ നല്ലത്

6) നിസ്കാര ശേഷം സുന്നത്തുള്ള ദിക്ർ ദുആയിൽ നിന്ന് വിരമിക്കുന്നതുവരെ മിഹ്റാബിൽ തന്നെ ഇരിക്കാൻ ഇമാമിന് അവകാശമുണ്ട്

7 ) സലാം വീട്ടിയ ശേഷം വ ല ഭാഗം ജനങ്ങളിലേക്ക് ഇടഭാഗം ഖിബ് ലയിലേക്ക് ആക്കി ഇരിക്കുന്നതാണ് ഇമാമിന്കൂടുതൽ നല്ലത്

8 )സലാം വീട്ടിയ ഉടനെ ഇമാം മുസ്വല്ലയിൽ നിന്ന് എണീക്കൽ സുന്നത്താണെന്ന് ഇമാം ശാഫി ഈ(റ)യും അസ്വഹാബും പ്രസ്താവിച്ചതിന്റെ  താല്പര്യം നിസ്കാര ശേഷം ദിക്ർ ദുആ ഒഴിവാക്കി സ്ഥലം വിടണമെന്നല്ല

പ്രത്യൂത നിസ്കാര ശേഷവും ഖിബ് ലയിലേക്ക്   തിരിഞ്ഞ് ഇമാം ഇരിക്കരുതെന്നാണ് കാരണം ഇമാമും  പിന്നിലുള്ളവരുംസലാം വീട്ടിയ ശേഷവും ഖിബ് ലയിലേക്ക് തിരിഞ്ഞു തന്നെ ഇരുന്നാൽ ജമാഅത്ത് നടക്കുന്ന സ്ഥലത്തേക്ക് കടന്നുവരുന്നവർ ഇമാം നിസ്കാരത്തിൽ തന്നെയാണെന്ന് ധരിച്ച് അവനോട് തുടരാനും മഅമൂമുകൾക്കും ഇമാമിനു തന്നെയും നിസ്കാരത്തിൽ നിന്ന് സലാം വീട്ടി യോ,ഇല്ലയോ എന്ന സംശയം ജനിക്കാനും സാധ്യതയുണ്ടല്ലോ ഈ രണ്ട് പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യാനാണ് ഖിയാം വേണം എന്ന് പറഞ്ഞത്

9 )സലാം വീട്ടിയ ശേഷം ഇമാം ഖിബ് ലയിൽ നിന്ന് അല്പം തെറ്റി ഇരിക്കുകയോ ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കുകയോ വലംഭാഗം ജനങ്ങളിലേക്ക് ഇടഭാഗം ഖിബ് ല
യിലേക്ക് ആക്കി ഇരിക്കുകയോ ചെയ്താലും പ്രസ്തുത രണ്ട് പ്രശ്നങ്ങൾ പരിഹരമാകുമെന്ന് ഇമാം അദ്റ ഈ(റ) അടക്കമുള്ള കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്

10)സലാം വീട്ടിയ ശേഷം ഇമാം ഖിബ് ലയിലേക്ക് തിരഞ്ഞെടുക്കുന്നതിനേക്കാൾ പുണ്യം ഖിയാമും മറ്റെല്ലാ തിനെക്കാളും പുണ്യം വല ഭാഗം ജനങ്ങളിലേക്ക് ഇടഭാഗം ഖിബ് ലയിലേക്ക് ആക്കി ഇമാം ഇരിക്കുന്നതാണന്ന് ഇമാം റംലി (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട് പ്രസ്തുത ഹദീസുകളിലെല്ലാം ബഹുവചന പ്രയോഗങ്ങൾ ആണല്ലോ ഉള്ളത് കൂടെയുള്ളവരുടെ കൂടി പരിഗണിച്ചാണ് നബി(സ) തങ്ങൾഅപ്രകാരം പ്രാർത്ഥിച്ചത്

10)സലാം വീട്ടിയ ശേഷം ഇമാം ഖിബ് ലയിലേക്ക് തിരഞ്ഞെടുക്കുന്നതിനേക്കാൾ പുണ്യം ഖിയാമും മറ്റെല്ലാ തിനെക്കാളും പുണ്യം വല ഭാഗം ജനങ്ങളിലേക്ക് ഇടഭാഗം ഖിബ് ലയിലേക്ക് ആക്കി ഇമാം ഇരിക്കുന്നതാണന്ന് ഇമാം റംലി (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട്

അവലംബം ബം
 വിശ്വാസകോശം

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...