Showing posts with label ശഫാഅത്തും പുത്തൻവാദികളും الشفاعة والمبتدعة. Show all posts
Showing posts with label ശഫാഅത്തും പുത്തൻവാദികളും الشفاعة والمبتدعة. Show all posts

Saturday, October 13, 2018

ശഫാഅത്തും പുത്തൻവാദികളും الشفاعة والمبتدعة

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ശഫാഅത്തും പുത്തൻവാദികളും

പുത്തൻവാദികളിൽ പെട്ട മുഅതസിലത്ത് പാപികല്ക്ക് വേണ്ടിയുള്ള ശുപാർശയെ നിഷേധിക്കുന്നവരാണ്. വഴിപ്പെട്ടവർക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനും സ്ഥാനം വർദ്ദിപ്പിക്കുന്നതിനും മാത്രമേ ശുപാർശ ഫലം ചെയ്യുകയുള്ളൂ എന്ന് അവർ വാദിക്കുന്നു. ഇ വാദം ശരിയല്ലെന്നും പാപികല്ക്ക് വേണ്ടിയും മഹാന്മാർ ശുപാർശ പറയുമെന്നും 'ശഫാഅത്തിന്റെ ഇനങ്ങൾ' എന്ന ബ്ലോഗ്സിൽ  വായിച്ചുവല്ലോ.

മുഅതസിലത്ത് അവരുടെ വാദത്തിനു എടുത്ത് വെച്ച പ്രമാണങ്ങൾ നമുക്ക് പരിശോദിക്കാം.

1- അല്ലാഹു പറയുന്നു:

وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُ‌ونَ(البقرة: ٤٨)

"ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല".


ഇമാം റാസി(റ) എഴുതുന്നു:  

واستدلت المعتزلة على إنكار الشفاعة لأهل الكبائر بوجوه : أحدها : هذه الآية : قالوا : إنها تدل على نفي الشفاعة من ثلاثة أوجه :
الأول : قوله تعالى : ( لا تجزي نفس عن نفس شيئا ) ولو أثرت الشفاعة في إسقاط العقاب لكان قد أجزت نفس عن نفس شيئا .
الثاني : قوله تعالى : ( ولا يقبل منها شفاعة ) وهذه نكرة في سياق النفي فتعم جميع أنواع الشفاعة .والثالث : قوله تعالى : ( ولا هم ينصرون ) ولو كان محمد شفيعا لأحد من العصاة لكان ناصرا له ، وذلك على خلاف الآية .(رازي: ٨٢/٢)

അവർ കുറ്റം ചെയ്തവർക്ക് ശുപാരാഷ ലഭിക്കുകയില്ലന്നതിനു മുഅതസിലത്ത് പല തെളിവുകൾ പറയുന്നു. അവയിലൊന്ന് ഈ വചനമാണ്. മൂന്നു രൂപത്തിലൂടെ ഈ ആയത്ത് ശഫാഅത്തിനെ നിഷേധിക്കുന്നുവെന്നു അവർ പറയുന്നു:
   1- " ഒരാളും മറ്റൊരാൾക്ക് വേണ്ടി ഒരുപകാരവും ചെയ്യുകയില്ല". എന്ന ഈ പരമാർശം. ശുപാർശ വല്ല ഫലവും ചെയ്യുകയാണെങ്കിൽ ഒരാൾ മറ്റൊരാൾക്ക് ഉപകാരം ചെയ്തുവെന്ന് വരുമല്ലോ.
   2- "ഒരാളിൽ നിന്നും ഒരു ശുപാര്ഷയും സ്വീകരിക്കപ്പെടുകയില്ല". എന്ന ഭാഗം. അത് 'നഫി' യുടെ പിന്നിൽ വന്ന 'നകിറ' യാണ്. അതിനാല എല്ലാ വിധ ശുപാർശകളെയും അതുൾകൊള്ളിക്കും.
   3- "അവര്ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല" എന്ന വാചകം. മുഹമ്മദ്‌ നബി(സ) പാപികളിൽ നിന്നുള്ള ഏതെങ്കിലും ഒരാൾക്ക്‌ ശുപാർശ ചെയ്യുകയാണെങ്കിൽ അവിടന്ന് അയാളുടെ സഹായിയാകുമല്ലോ. അത് ആയത്തിൽ പറഞ്ഞതിന്റെ മാറ്റമാണ്. (റാസി: 2/82).

മേൽ പറഞ്ഞ ന്യായങ്ങല്ക്ക് ഇമാം റാസി(റ) തന്നെ മറുവടി പറയുന്നു:

فهب أن العبرة بعموم اللفظ لا بخصوص السبب إلا أن تخصيص مثل هذا العام بذلك السبب المخصوص يكفي فيه أدنى دليل ، فإذا قامت الدلائل الدالة على وجود الشفاعة وجب المصير إلى تخصيصها .(رازي: ٩٢/٢)

'അവതരണ പശ്ചാത്തലത്തിനല്ല പരിഗണന, പദപ്രയോഗം കാണിക്കുന്ന വ്യാപകാർഥത്തിനാണ്' എന്നത് സമ്മതിച്ചാൽ തന്നെ ഇതുപോലുള്ള വ്യാപകാർഥം കാണിക്കുന്ന പ്രസ്താവനയെ അവതരണ പശ്ചാത്തലത്തിൽ പരിമിതപ്പെടുത്താൻ ചെറിയ തെളിവിന്റെ ആവശ്യമേയുള്ളൂ. എന്ന് വരുമ്പോൾ പാപികല്ക്ക് ശുപാർഷയുണ്ടെന്നു കാണിക്കുന്ന പ്രമാണങ്ങളുള്ളപ്പോൾ അവയെ പരിമിതപ്പെടുത്തിയെ മതിയാവൂ.(റാസി: 2/92)

ഈ ആയത്തിൽ പരമാര്ശിക്കുന്നത് സത്യനിശേധികളുടെ കാര്യമാണ്. സത്യ വിശ്വാസികളിൽ നിന്നുള്ള പാപികളുടെ കാര്യമല്ല എന്ന് ചുരുക്കം. അല്ലാമ തഫ്തസാനി(റ) അക്കാര്യം വ്യക്തമാക്കുന്നു:

والجواب بعد تسليم دلالتها على العموم فى الأشخاص والأزمان والأحوال أنه يجب تخصيصها بالكفار جمعا بين الأدلة (شرح العقائد: ٥٢٤)

ഈ ആയത്തിൽ പറഞ്ഞത് എല്ലാ വ്യക്തികൾക്കും എല്ലാ സമയത്തും എല്ലാ അവസ്ഥകളിലും ബാധകമാണെന്ന് സമ്മതിച്ചാൽ തന്നെ അത് സത്യ നിശേധികളുടെ കാര്യമാണെന്ന് വെക്കണം. പ്രമാണങ്ങൾ ഐക്യപ്പെടുത്താൻ അതിനാവശ്യമാണ്. (ശറ്ഹുൽ അഖാഇദ്: 524).

തഫ്തസാനി(റ) യുടെ പ്രസ്തുത പരമാർശം നാല് മറുവടികൾ ഉൾകൊള്ളുന്നതാണ്.
    1- ആയത്തിൽ പറഞ്ഞ കാര്യം എല്ലാ വ്യക്തികൾക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല.പ്രത്യുത അതിന്റെ വിവക്ഷ സത്യ നിഷേധികൾ മാത്രമാണ്.  
  2- ആയത്തിൽ പറഞ്ഞത് എല്ലാ സമയത്തേക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല. ശുപാർശ സ്വീകരിക്കപ്പെടുകയില്ലെന്ന് പറഞ്ഞത് അതിനുള്ള അനുവാദം ലഭിക്കാത്ത സമയത്താകാം.
   3- ആയത്തിൽ പറഞ്ഞത് എല്ലാ അവസ്തകളിലേക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല. പ്രത്യുത ശുപാർശ ഉപകരിക്കുകയില്ലെന്ന് പറഞ്ഞത് ചില പ്രത്യേക സാഹചര്യത്തിലാകാം.
   4- ആയത്തിൽ പറഞ്ഞത് എല്ലാ വ്യക്തികൾക്കും എല്ലാ സമയത്തേക്കും എല്ലാ സാഹചര്യങ്ങളിലെക്കും ബാധകമാണെന്ന് നാം സമ്മതിച്ചാൽ തന്നെ പ്രസ്തുത വചനത്തിന്റെ താല്പര്യം സത്യനിഷേധികൾ മാത്രമാണ്.

ഇനി ഇങ്ങനെയും മറുവടി പറയാവുന്നതാണ്. ഈ ആയത്ത് കൊണ്ട് വരുന്നത് മുഅതസിലത്തും അംഗീകരിക്കുന്ന ശഫാഅത്ത് ഉള്വമായും പദവികൾ വർദിപ്പിക്കുന്നതിനുള്ള ശഫാഅത്തും ഇല്ലെന്നാണ്.ആയത്തിൽ നിന്ന് അത് രണ്ടും ഒഴിവാക്കാൻ മുഅതസിലത്ത് എന്ത് മറുവടിയാണോ പറയുന്നത് അതെ മറുവടി പറഞ്ഞു പാപികൾക്കുള്ള ശഫാഅത്തും  ആയത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാമല്ലോ. (ദുററുൽ ഫവാഇദ്: 524)

2- അല്ലാഹു പറയുന്നു:
مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ ﴿غافر: ١٨﴾

"അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല".

والظالم هو الآتي بالظلم وذلك يتناول الكافر وغيره.(رازي: ٨٣/٢)

അക്രമം പ്രവര്ത്തിക്കുന്നവനാണല്ലോ അക്രമകാരി. അതിനാൽ 'ള്വാലിം' എന്ന പ്രയോഗം സത്യ നിഷേധികളെയും അല്ലാത്തവരെയും ഉള്കൊള്ളിക്കും.(റാസി : 2/83)

ഇതിനു ഇമാം റാസി(റ) മറുവടി പറയുന്നു:

أن قوله : ( ما للظالمين من حميم ولا شفيع ) نقيض لقولنا : للظالمين حميم وشفيع ، لكن قولنا : للظالمين حميم وشفيع موجبة كلية ، ونقيض الموجبة الكلية سالبة جزئية ، والسالبة يكفي في صدقها تحقق ذلك السلب في بعض الصور ، ولا يحتاج فيه إلى تحقق ذلك السلب في جميع الصور ، وعلى هذا فنحن نقول بموجبه ؛ لأن عندنا أنه ليس لبعض الظالمين حميم ولا شفيع يجاب وهم الكفار ، فأما أن يحكم على كل واحد منهم بسلب الحميم والشفيع فلا . (رازي: ٢/٩٣)

"അക്രമകാരികൾക്ക് ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല" എന്നത് "അക്രമകാരികൾക്ക്‌ ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർഷകനും ഉണ്ട്" എന്ന നമ്മുടെ വാദത്തിന്റെ വിപരീതമാണ്. എന്നാൽ "അക്രമകാരികൾക്ക്‌ ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർഷകനും ഉണ്ട്" എന്ന നമ്മുടെ വാദം 'മൂജബകുല്ലിയ'യാണ്. 'മൂജബകുല്ലിയ' യുടെ വിപരീതം 'സാലിബ ജുസ്ഇയ്യ' യാണ്. സാലിബ ശരിയാവാൻ നിഷേധം ഏതെങ്കിലും രൂപത്തിൽ ഉണ്ടായാൽ മതി. എല്ലാ രൂപങ്ങളിലും നിഷേധം ഉണ്ടായികൊള്ളണമെന്നില്ല. ഇതനുസരിച്ച് നാം പറയുന്നു: അക്രമകാരികളിൽ ചിലർക്ക് നമ്മുടെ വീക്ഷണപ്രകാരവും ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല. ആ ചിലർ സത്യ നിഷേധികളാണ്. അതെ സമയം അക്രമകാരികളിൽ എല്ലാവര്ക്കും ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ലെന്ന് പറയാൻ പറ്റില്ല. (റാസി: 2/93).

3- അല്ലാഹു പറയുന്നു:

مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ(البقرة : ٢٥٤)


"ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി".

ظاهر الآية يقتضي نفي الشفاعات بأسرها . (رازي: ٢/٨٣)

ആ ആയത്തിന്റെ ബാഹ്യം ശഫാഅത്തുകൾ പൂർണ്ണമായും നിഷേധിക്കുന്നതാണ്. (റാസി: 2/38)

ഇതിനു ഇമാം റാസി(റ) മറുവടി പറയുന്നു:

فالجواب عنه ما تقدم في الوجه الأول . (رازي: ٢/٩٣)

ഇതിനു പറയാനുള്ള മറുവടി ഒന്നാമത്തേതിനു പറഞ്ഞ മറുവടി തന്നെയാണ്.(റാസി: 2/93).

4- അല്ലാഹു പറയുന്നു:

وَمَا لِلظَّالِمِينَ مِنْ أَنصَارٍ‌(البقرة: ٢٧٠)

"അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല".

ഈ വചനത്തിനു മുഅതസിലത്തിന്റെ വിശദീകരണം ഇതാണ്:

ولو كان الرسول يشفع للفاسق من أمته لوصفوا بأنهم منصورون ؛ لأنه إذا تخلص بسبب شفاعة الرسول عن العذاب فقد بلغ الرسول النهاية في نصرته . (رازي: ٢/٨٣)

റസൂൽ(സ) തന്റെ സമുദായത്തിലെ പാപികൾക്കുവേണ്ടി ശുപാർശ പറയുന്ന പക്ഷം അവർ സഹായിക്കപ്പെടുന്നവരാണെന്ന് പറയാമല്ലോ. കാരണം റസൂൽ(സ)ന്റെ ശുപാർശ കാരണമായി ഒരാൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന പക്ഷം റസൂൽ(സ) അയ്യാളെ അങ്ങേയറ്റം സഹായിച്ചുവല്ലോ.(റാസി: 2/83)

ഇമാം റാസി (റ) മറുവടി പറയുന്നു:

أنه نقيض لقولنا : للظالمين أنصار وهذه موجبة كلية ، فقوله : ( وما للظالمين من أنصار ) سالبة جزئية ، فيكون مدلوله سلب العموم وسلب العموم لا يفيد عموم السلب .(رازي: ٢/٩٣)

"അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല" എന്നത് "അക്രമകാരികൾക്ക്‌ സഹായികളുണ്ട്" എന്ന നമ്മുടെ വാദത്തിന്റെ വിപരീതമാണ്. നമ്മുടെ വാദം 'മൂജബകുല്ലിയ' യാണ്. എന്ന് വരുമ്പോൾ ആയത്തിൽ പറഞ്ഞത് 'സാലിബജുസ്ഇയ്യ' യാണ്: അതിനാൽ ആയത്തിൽ പറഞ്ഞതിന്റെ താല്പര്യം എല്ലാ അക്രമകാരികൾക്കും സഹായികളില്ല എന്നാണു.ആർക്കും സഹായികളില്ലെന്ന ആശയം ഇത് കാണിക്കുകയില്ല. (റാസി: 2/93)

5- അല്ലാഹു പറയുന്നു:
وَلَا يَشْفَعُونَ إِلَّا لِمَنِ ارْ‌تَضَىٰ(الأنبياء: ٢٨)

"അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല".

أخبر تعالى عن ملائكته أنهم لا يشفعون لأحد إلا أن يرتضيه الله عز وجل ، والفاسق ليس بمرتضى عند الله تعالى ، وإذا لم تشفع الملائكة له فكذا الأنبياء عليهم السلام ؛ لأنه لا قائل بالفرق . (رازي: ٢/٩٣)

അല്ലാഹു ത്രപ്തിപ്പെട്ടവര്ക്ക് വേണ്ടിയല്ലാതെ മലക്കുകൾ ശുപാർശ ചെയ്യുകയില്ലെന്ന് അല്ലാഹു തആല പറയുന്നു. തെമ്മാടി അല്ലാഹു ത്രപ്തിപ്പെട്ടവനല്ല.ഇത്തരക്കാർക്ക് മലക്കുകൾ ശുപാർശ പറയുകയില്ലെങ്കിൽ അമ്പിയാക്കളും  ശുപാർശ പറയുകയില്ല. കാരണം രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നു ആരും പറയുന്നില്ലല്ലോ. (റാസി: 2/93)

ഈ ആയത്ത് പാപികല്ക്ക് ശുപാർശയുണ്ടെന്നതിനു  തെളിവായി ഇമാം റാസി(റ) ശേഷം വിവരിക്കുന്നുണ്ട്.  

6-അല്ലാഹു പറയുന്നു:

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ(المدثر: ٤٨)

"ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല".

ولو أثرت الشفاعة في إسقاط العقاب لكانت الشفاعة قد تنفعهم وذلك ضد الآية . (رازي: ٢/٨٣)

ശിക്ഷ ഒഴിവാക്കിക്കൊടുക്കുന്നതിൽ ശുപാർശ ഫലം ചെയ്യുമെങ്കിൽ ശുപാർശ അവർക്ക് ഫലം ചെയ്തുവെന്ന് പറയാമല്ലോ. അത് ആയത്തിൽ പറഞ്ഞതിന്റെ മാറ്റമാണല്ലോ.(റാസി: 2/83)

ഈ ആയത്തിൽ പറയുന്നത് സത്യനിഷേധികളുടെ കാര്യമാണ്. അല്ലാമ തഫ്താസാനി(റ) എഴുതുന്നു:

فإن أسلوب هذا الكلام يدل على ثبوت الشفاعة في الجملة، وإلا لما كان لنفي نفعها عن الكافرين عند القصد إلى تقبيح حالهم، وتحقيق يأسهم معنى، أن مثل هذا المقام يقتضي أن يوسموا بما يخصهم، لا بما يعمهم وغيرهم، وليس المراد أن تعليق الحكم والكافرين يدل على نفيه عما عداه، حتى يرد عليه أنه إنما يقوم حجة على من يقول بمفهوم المخالفة(شرح العقائد)

മൊത്തത്തിൽ ശഫാഅത്തുണ്ടെന്ന് ഈ സംസാരത്തിന്റെ ശൈലി അറിയിക്കുന്നു. അല്ലായിരുന്നുവെങ്കിൽ സത്യനിഷേധികളുടെ അവസ്ഥ വളരെ മോശമാണെന്നും അവർക്ക് വലിയ ശിക്ഷയുണ്ടെന്നും വിശദീകരിക്കാനുദ്ദേഷിക്കുമ്പോൾ ഇത് പറയുന്നതിന് യാതൊരർഥവും ഉണ്ടാവുകയില്ലല്ലോ. കാരണം ഇത്തരം സന്ദർഭങ്ങളിൽ സത്യനിഷേധികൾക്ക്‌മാത്രമുള്ളതാണല്ലോ പറയേണ്ടത്. അവരെയും മറ്റുള്ളവരെയും ഉള്കൊള്ളിക്കുന്നതല്ല. ഇപ്പറഞതിനർഥം ഈ നിയമത്തെ സത്യനിശേധിയോട് ബന്ധപ്പെടുത്തി പ്പറഞതിനാൽ മറ്റുള്ളവർക്ക് അതില്ലെന്നു വരുമെന്നല്ല. അതിനാല മറുദ്ദ്വനി തെളിവായി സ്വീകരിക്കുന്നവർക്കു മാത്രമേ ഇത് പ്രമാണമാകൂ എന്ന് പറയാൻ പറ്റില്ല. (ശർഹുൽ അഖാഇദ്).

7-അല്ലാഹു പറയുന്നു:

 وَإِنَّ الْفُجَّارَ‌ لَفِي جَحِيمٍ،يَصْلَوْنَهَا يَوْمَ الدِّينِ، وَمَا هُمْ عَنْهَا بِغَائِبِينَ(الإنفطار: ١٦-١٤)

"തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും.
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.  അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല".

يدل على أن كل الفجار يدخلون النار وأنهم لا يغيبون عنها ، وإذا ثبت أنهم لا يغيبون عنها ثبت أنهم لا يخرجون منها ، وإذا كان كذلك لم يكن للشفاعة أثر لا في العفو عن العقاب ولا في الإخراج من النار بعد الإدخال فيها . (رازي: ٢/٨٤)

എല്ലാ ദുർമാർഗികളും നരകത്തിൽ പ്രവേശിക്കുമെന്നും അവർക്ക് അതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും മേൽവചനം അറിയിക്കുന്നു. അവർ അതിൽ നിന്ന് മാറിനിൽക്കുകയില്ലെന്ന് സ്ഥിരപ്പെട്ടാൽ അവരതിൽ നിന്ന് പുറപ്പെടുകയില്ലെന്ന് സ്ഥിരപ്പെടും. കാര്യം അങ്ങനെയാണെങ്കിൽ ശിക്ഷയെ തൊട്ട് മാപ്പ് ചെയ്യുന്നതിലോ നരകത്തിൽ പ്രവേശിച്ചതിന് ശേഷം അതിൽ നിന്ന് പുറപ്പെടുവിക്കുന്നതിലോ ശുപാർശക്ക് യാതൊരു ഫലവുമില്ലെന്നു വരുന്നു. (റാസി: 2/84) .

ഇമാം റാസി(റ) മറുവടി പറയുന്നു:

أنا بينا أن دلالة ألفاظ العموم على الاستغراق دلالة ظنية ضعيفة والمسألة قطعية . والتمسك بالدليل الظني في المطلوب القطعي غير جائز ، بل هاهنا ما يدل على قولنا : لأن استعمال الجمع المعرف بالألف واللام في المعهود السابق شائع في اللغة ، فيحتمل أن يكون اللفظ هاهنا عائدا إلى الكافرين الذين تقدم ذكرهم من المكذبين بيوم الدين.(التفسير الكبير: ١٦/٣٩٦)

വ്യാപകാർഥം കാണിക്കുന്ന പദങ്ങൾ മുഴുവൻ അംഗത്തിന്റെ മേലിലും അറിയിക്കൽ ദുർബ്ബലവും അനുമാനവുമാണെന്ന് നാം വിശദീകരിക്കുകയുണ്ടായി. ഈ വിഷയം ഖണ്ഡിതമായി തെളിവ് ആവശ്യമുള്ളതാണ്. ഖണ്ഡിതമായി തെളിവ് ആവശ്യമുള്ള വിഷയത്തിൽ അനുമാനം മാത്രം നല്കുന്ന പ്രമാണങ്ങൾ തെളിവായി സ്വീകരിക്കാൻ പറ്റില്ല. മാത്രവുമല്ല നമ്മുടെ വാദത്തിനുള്ള പ്രമാണം ഇവിടെയുണ്ട്. കാരണം അലിഫ് ലാമുകൊണ്ട് മഅരിഫയാക്കിയ ബഹുവചനം മുമ്പ് അറിയപ്പെട്ട ഒന്നില പ്രയോഗിക്കുകയെന്നത് അറബി ഭാഷയിൽ വ്യാപകമാണ്. അതിനാല ഇവിടെ പരമാർഷിച്ച ദുമാർഗികളുടെ വിവക്ഷ പ്രതിഫലത്തിന്റെ ദിവസം കൊണ്ട് കളവാക്കുന്നവർ എന്ന് മുമ്പ് പറഞ്ഞ സത്യനിഷേധികളാകാൻ സാധ്യത കാണുന്നു. (റാസി: 16/396).

8-അല്ലാഹു പറയുന്നു:

يُدَبِّرُ‌ الْأَمْرَ‌ ۖ مَا مِن شَفِيعٍ إِلَّا مِن بَعْدِ إِذْنِهِ(يونس: ٣)

"അല്ലാഹു കാര്യങ്ങള്‍ നിയന്ത്രിക്കുന്നു.അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല".

فنفى الشفاعة عمن لم يأذن في شفاعته، وكذا قوله( مَن ذَا الَّذِى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ) ( البقرة 255 ) وكذا قوله تعالى: ( لاَّ يَتَكَلَّمُونَ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَقَالَ صَوَاباً) ( النبأ: 38 ) وإنه تعالى لم يأذن في الشفاعة في حق أصحاب الكبائر، لأن هذا الإذن لو عرف لعرف إما بالعقل أو بالنقل، أما العقل فلا مجال له فيه، وأما النقل فأما بالتواتر أو بالآحاد، والآحاد لا مجال له فيه، لأن رواية الآحاد لا تفيد إلا الظن، والمسألة علمية، والتمسك في المطالب العلمية بالدلائل الظنية غير جائز، وأما بالتواتر فباطل، لأنه لو حصل ذلك لعرفه جمهور المسلمين، ولو كان كذلك لما أنكروا هذه الشفاعة، فحيث أطبق الأكثرون على الأنكار علمنا أنه لم يوجد هذا الإذن(رازي: ٢/٨٤)

അപ്പോൾ അല്ലാഹുവിന്റെ അനുവാദം ലഭിക്കാതെ ശുപാർശ ചെയ്യാൻ കഴിയുകയില്ലെന്ന്  പ്രസ്തുത വചനം വ്യക്തമാക്കുന്നു. ഇതേ ആശയം കാണിക്കുന്ന മറ്റു വചനങ്ങളും കാണാം: അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കള ശുപാർശ പറയുന്നവർ ആരുണ്ട്?". (അൽബഖറ: 255) അല്ലാഹു പറയുന്നു: "പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല". (നബഅ: 37)
     വൻകുറ്റം ചെയ്തവരുടെ കാര്യത്തിൽ ശുപാർശ പറയാൻ അല്ലാഹു അനുവാദം നല്കിയിട്ടില്ല. കാരണം ഈ അനുവാദം അറിയപ്പെടുകയാണെങ്കിൽ അത് ബുദ്ദിപരമായ തെളിവുകൊണ്ടോ ഉദ്ദരണി കൊണ്ടോ ആയിരിക്കുമല്ലോ. ബുദ്ദിക്ക് അതിൽ യാതൊരു പ്രവേശനവുമില്ല. ഉദ്ദരണി ഒന്നുകിൽ മുതവാതിറൊ അല്ലെങ്കിൽ ഖബർ വാഹിദോ ആയിരിക്കും. ഖബർ വാഹിദിന് ഇതിൽ പ്രവേശനമില്ല. കാരണം ഖബർ വാഹിദു കൊണ്ട് അനുമാനം മാത്രമേ ലഭിക്കുകയുള്ളൂ. ഈ വിഷയം ഉറപ്പ് ലഭിക്കെണ്ടുന്നതാണ്. ഉറപ്പ് ലഭിക്കേണ്ടുന്ന വിഷയങ്ങൾക്ക്‌ അനുമാനം ലഭിക്കുന്ന തെളിവുകൾ പറയാൻ പറ്റില്ലല്ലോ. എന്നാൽ ഇത് തവാതുറ് കൊണ്ട് അറിയപ്പെടുന്നതാണെന്ന് പറയാൻ vayya. കാരണം അങ്ങനെ അറിയപ്പെട്ടിരുന്നുവെങ്കിൽ മുസ്ലിം ബഹുഭൂരിപക്ഷം അതറിയേണ്ടിയിരുന്നു. അതവർ അറിഞ്ഞിരുന്നുവെങ്കിൽ ഈ ശഫാഅത്തിനെ അവർ നിഷേധിക്കുമായിരുന്നില്ല. അപ്പോൾ അധികപേരും ഇതിനെ നിഷേധിക്കുന്ന സ്ഥിതിക്ക് ഇത്തരമൊരു അനുവാദം ഇല്ലെന്ന് മനസ്സിലാക്കാവുന്നതാണ്. (റാസി: 2/84).

ഇമാം റാസി(റ) പറയുന്നു:

أن هذا ممنوع ، والدليل عليه ما أوردنا من الدلائل الدالة على حصول هذه الشفاعة . (رازي: ٢/٩٣)

ഇവര പറഞ്ഞ വാദം അംഗീകരിക്കാൻ കഴിയില്ല. കാരണം ഈ ശഫാഅത്ത് ഉണ്ടെന്ന് അറിയിക്കുന്ന പ്രമാണങ്ങൾ നാം ഉദ്ദരിച്ചുവല്ലോ. (റാസി: 2/93).

9- അല്ലാഹു പറയുന്നു:

الَّذِينَ يَحْمِلُونَ الْعَرْ‌شَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَ‌بِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُ‌ونَ لِلَّذِينَ آمَنُوا رَ‌بَّنَا وَسِعْتَ كُلَّ شَيْءٍ رَّ‌حْمَةً وَعِلْمًا فَاغْفِرْ‌ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ(غافر: ٧)

"സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ".

ولو كانت الشفاعة حاصلة للفاسق لم يكن لتقييدها بالتوبة ومتابعة السبيل معنى . (رازي: ٢/٨٤)

കുറ്റവാളിക്ക് ശുപാർശയുണ്ടെങ്കിൽ പശ്ചാത്താപം കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗം പിന്തുടരൽ കൊണ്ടും ഉപാധി വെച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (റാസി: 2/84)

ഇമാം റാസി(റ) മറുവടി പറയുന്നു:

فجوابه ما بينا أن خصوص آخر هذه الآية لا يقدح في عموم أولها . (رازي: ٢/٩٣)

ഈ ആയത്തിന്റെ അവസാന ഭാഗം പ്രത്യേകമാക്കുന്നത് ആദ്യഭാഗം പൊതുവാകുന്നതിനോട് എതിരല്ലെന്ന് നാം വിശദീകരിച്ചുവല്ലോ. (റാസി: 2/93)

മേൽ ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി(റ) പറയുന്നു:

أما بيان هذه الآية على ما قلناه فمن وجوه : الأول : قوله : ( ويستغفرون للذين آمنوا ) والاستغفار طلب المغفرة ، والمغفرة لا تذكر إلا في إسقاط العقاب . أما طلب النفع الزائد فإنه لا يسمى استغفارا . الثاني : قوله تعالى : ( ويستغفرون للذين آمنوا ) وهذا يدل على أنهم يستغفرون لكل أهل الإيمان ، فإذا دللنا على أن صاحب الكبيرة مؤمن وجب دخوله تحت هذه الشفاعة . الثالث : قوله تعالى : ( فاغفر للذين تابوا ) طلب المغفرة للذين تابوا ، ولا يجوز أن يكون المراد إسقاط عقوبة الكبيرة بعد التوبة ; لأن ذلك واجب على الله عند الخصم ، وما كان فعله واجبا كان طلبه بالدعاء قبيحا ، ولا يجوز أيضا أن يكون المراد إسقاط عقوبة الصغائر ; لأن ذلك أيضا واجب فلا يحسن طلبه بالدعاء ، ولا يجوز أن يكون المراد طلب زيادة منفعة على الثواب ; لأن ذلك لا يسمى مغفرة ، فثبت أنه لا يمكن حمل قوله : ( فاغفر للذين تابوا ) إلا على إسقاط عقاب الكبيرة قبل التوبة ، وإذا ثبت هذا في حق الملائكة فكذلك في حق الأنبياء لانعقاد الإجماع على أنه لا فرق(رازي: ١٣/٣٠١)

ഈ ആയത്ത് മൂന്ന് രൂപത്തിൽ നമ്മുടെ ആശയത്തിന് രേഖയാണ്.
    1- "വിശ്വസിച്ചവർക്ക്‌ വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു" എന്നാണല്ലോ പറഞ്ഞത്.പാപം പൊറുക്കാൻ ആവശ്യപ്പെടലാണ് ഇസ്തിഗ്ഫാറ്. ശിക്ഷ  ഒഴിവാക്കിക്കൊടുക്കുന്നതിനല്ലാതെ 'മഗ്ഫിറത്ത്' എന്ന് പ്രയോഗിക്കുകയില്ല. അതെ സമയം അർഹിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം തേടുന്നതിനു 'ഇസ്തിഗ്ഫാർ' എന്ന് പറയുകയില്ല.  
   2- "വിശ്വസിച്ചവർക്ക്‌ വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു" എന്നാണല്ലോ പറഞ്ഞത്. ഈമാനുള്ളവർക്കെല്ലാം അവർ പൊറുക്കലിനെ തേടുന്നു വെന്ന് ഇത് വ്യക്തമാക്കുന്നു. വന്കുറ്റം ചെയ്തവൻ വിശ്വാസിയാണെന്നതിന് നാം തെളിവ് പറഞ്ഞ സ്ഥിതിക്ക് ഈ ശഫാഅത്തിനു അവനും അർഹനാണെന്ന് വരുന്നു.
   3- "അതിനാൽ പശ്ചാതാപിച്ചവർക്ക് നീ പൊറുത്തുകൊടുക്കൂ" എന്നാ പരമാർശം പശ്ചാതപപിച്ചവർക്ക് വേണ്ടി പൊറുക്കലിനെ തേടലാണല്ലോ. തൌബക്ക് ശേഷം വൻ കുറ്റത്തിന്റെ ശിക്ഷ ഒഴിവാക്കിക്കൊടുക്കലാണ് ഇതിന്റെ വിവക്ഷയെന്ന് വെക്കാൻ തരമില്ല. കാരണം പ്രതിയോഗിയുടെ (മുഅതസിലത്ത് ) വീക്ഷണ പ്രകാരം അത് അല്ലാഹുവിനു നിർബന്ധമാണ്‌. നിര്ബന്ധമായൊരു കാര്യം ചോദിച്ചുവാങ്ങുന്നത് മോശമാണ്. ചെറുപാപങ്ങളുടെ ശിക്ഷ ഒഴിവാക്കിക്കൊടുക്കലാണ് വിവക്ഷയെന്നും പറയാൻ പറ്റില്ല.  കാരണം അവരുടെ വീക്ഷണ പ്രകാരം അതും നിർബന്ധമാണ്‌. അതിനാൽ അത് ചോദിക്കുന്നതും നല്ലതല്ല. ഇനി അര്ഹിക്കുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ ഗുണം ചോദിക്കലാണ് വിവക്ഷയെന്നും വെക്കാൻ തരമില്ല. കാരണം അതിനു 'മഗ്ഫിറത്' എന്ന് പറയില്ലല്ലോ. അതിനാൽ "പശ്ചാതാപിച്ചവർക്ക് നീ പൊറുത്തു കൊടുക്കൂ" എന്നതിന്റെ വിവക്ഷ പശ്ചാതാപിക്കുന്നതിന്റെ മുമ്പ് വൻകുറ്റത്തിന്റെ ശിക്ഷ ഒഴിവാക്കിക്കൊടുക്കൽ മാത്രമാണെന്ന് സ്ഥിരപ്പെടുന്നു. malakkukalude കാര്യത്തിൽ അതാകാമെങ്കിൽ അമ്പിയാക്കളുടെ കാര്യത്തിലും അതാകാം. കാരണം രണ്ടും വ്യത്യാസമില്ലെന്ന കാര്യം ഏകകണ്‍ഠമായി സ്ഥിരപ്പെട്ടതാണ്. (റാസി: 13/301)

10- മുഅതസിലത്ത് പറയുന്ന മറ്റൊരു തെളിവ് ഇതാണ്:

أن الأمة مجمعة على أنه ينبغي أن نرغب إلى الله تعالى في أن يجعلنا من أهل شفاعته عليه السلام ويقولون في جملة أدعيتهم : واجعلنا من أهل شفاعته . فلو كان المستحق للشفاعة هو الذي خرج من الدنيا مصرا على الكبائر لكانوا قد رغبوا إلى الله تعالى في أن يختم لهم مصرين على الكبائر .(رازي: ٢/٨٤)

നബി(സ)യുടെ ശഫാഅത്തിന്റെ അവകാശികളിൽ പെടുത്താൻ അല്ലാഹുവോട് പ്രാർത്ഥിക്കുകയാണ് നാം വേണ്ടതെന്ന് ഉമ്മത്ത്‌ ഏകോപിച്ച് പറയുന്നു.അവരുടെ പ്രാർത്ഥനയുടെ കൂട്ടത്തിൽ അവർ ഇപ്രകാരം പറയാറുണ്ട്: "ഞങ്ങളെ നബി(സ)യുടെ ശഫാഅത്തിന്റെ അവകാശികളിൽ നീ ഉള്പ്പെടുത്തേണമേ!". എന്ന് വരുമ്പോൾ ശഫാഅത്തിന്റെ അവകാശി വൻ കുറ്റത്തിൽ സ്ഥിരമായി നിലനിന്ന് ദുൻയാവിൽ നിന്ന് വിട പറഞ്ഞവനാണെങ്കിൽ വൻ കുറ്റത്തിന്റെ മേൽ സ്ഥിരമായവരായിനിലനിന്ന് ദുൻയാവിൽ നിന്ന് വിടപറയാനാകുമല്ലോ അവർ അല്ലാഹുവോട് ചോദിക്കുന്നത്. (റാസി: 2/84)   

ഇമാം റാസി (റ) എഴുതുന്നു:

أن عندنا تأثير الشفاعة في جلب أمر مطلوب ، وأعني به القدر المشترك بين جلب المنافع الزائدة على قدر الاستحقاق ، ودفع المضار المستحقة على المعاصي ، وذلك القدر المشترك لا يتوقف على كون العبد عاصيا فاندفع السؤال (رازي: ٢/٩٤)

ഒരു ലക്‌ഷ്യം നേടിയെടുക്കുന്നതിൽ ശഫാഅത്ത് ഫലം ചെയ്യുമെന്നാണ് നമ്മുടെ വാദം. അത് അര്ഹിക്കുന്ന അളവിനേക്കാൾ അധികമുള്ള ഗുണം നേടിയെടുക്കുക, പാപങ്ങളുടെ പേരില് അർഹിക്കുന്ന ബുദ്ദിമുട്ടുകൾ ഒഴിവാക്കുക എന്നീ രണ്ട് കാര്യങ്ങൾക്കിടയിൽ കൂറായ ഒന്നാണ് അതുകൊണ്ട് വിവക്ഷ. ആ കൂറായ കാര്യത്തിന്റെ നിലനിൽപ്പിന് അടിമ കുറ്റക്കാരനാവണമെന്നില്ല. അതിനാൽ ആ ചോദ്യം തള്ളിപ്പോയി.  (റാസി: 2/94)

11- സകാത്ത് കൊടുക്കാത്തവർ, വഞ്ചനകാണിച്ചവർ, സ്വതന്ത്രനായ വ്യക്തിയെ വിറ്റു തിന്നുന്നവർ, കൂലിക്കാരന് പൂര്ത്തിയായി കൂലി നൽകാത്തവർ തുടങ്ങി ചില പ്രത്യേകകാർക്ക് ശഫാഅത്ത് ചെയ്യുകയില്ലെന്ന് നബി(സ) പറയുന്ന ഹദീസുകളാണ് അവർ  എടുത്തു കാണിക്കുന്ന മറ്റു തെളിവുകൾ. അവയ്ക്കുള്ള മറുവടി ഇമാം റാസി(റ) വിവരിക്കുന്നതിങ്ങനെ.

وأما الأحاديث فهي دالة على أن محمدا صلى الله عليه وسلم لا يشفع لبعض الناس ولا يشفع في بعض مواطن القيامة ، وذلك لا يدل على أنه لا يشفع إلا بإذن الله ، فلعل الرسول لم يكن مأذونا في بعض المواضع وبعض الأوقات ، فلا يشفع في ذلك المكان، ولا في ذلك الزمان ، ثم يصير مأذونا في موضع آخر وفي وقت آخر في الشفاعة فيشفع هناك ، والله أعلم(التفسير الكبير: ٩٣/٢)

മുഹമ്മദ്‌ നബി(സ) ചില ചലനങ്ങൾക്കും അന്ത്യനാളിലെ ചില സ്ഥലങ്ങളിൽ വെച്ചും അല്ലാഹുവിന്റെ അനുമതി ലഭിച്ചാലല്ലാതെ ശുപാർശ ചെയ്യുകയില്ല എന്ന് മാത്രമേ നിങ്ങൾ ഉന്നയിക്കുന്ന ഹദീസുകൾ അറിയിക്കുകയുള്ളൂ. അപ്പോൾ ചില സ്ഥലങ്ങളിലും ചില സമയങ്ങളിലും റസൂലി(സ)ന് അനുവാദം ലഭിക്കാതിരിക്കാം. അപ്പോൾ ആ സ്ഥലത്ത് വെച്ചും ആ സമയത്തും അവിടന്ന് ശുപാർശ പറയുകയില്ല. പിന്നീട് മറ്റൊരു സ്ഥലത്തും മറ്റൊരു സമയത്തും ശുപാർശ പറയാൻ അനുവാദം ലഭിക്കും. അപ്പോൾ അവിടന്ന് ശുപാർശ ചെയ്യുകയും ചെയ്യും.(റാസി: 2/93)

വൻകുറ്റം ചെയ്തവർക്കും മഹാന്മാർ ശുപാർശ ചെയ്യുമെന്നതിനുല്ല പ്രമാണങ്ങൾ ഇമാം റാസി(റ) വിവരിക്കുന്നു:  

   1- ഈസാ നബി(അ) പറഞ്ഞാതായി അല്ലാഹു പറയുന്നു:

قوله سبحان وتعال، حكاية عن عيسى عليه السلام: (إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ‌ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ)(المائدة: ١١٨)

"നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും".

പ്രസ്തുത വചനം വിശദീകരിച്ച് ഇമാം റാസി(റ) പറയുന്നു:  

وجه الاستدلال أن هذه الشفاعة من عيسى عليه السلام إما أن يقال : إنها كانت في حق الكفار أو في حق المسلم المطيع ، أو في حق المسلم صاحب الصغيرة أو المسلم صاحب الكبيرة بعد التوبة أو المسلم صاحب الكبيرة قبل التوبة ، والقسم الأول باطل ؛ لأن قوله تعالى : ( وإن تغفر لهم فإنك أنت العزيز الحكيم ) [ المائدة : 118 ] ، لا يليق بالكفار ، والقسم الثاني والثالث والرابع باطل ؛ لأن المسلم المطيع والمسلم صاحب الصغيرة والمسلم صاحب الكبيرة لا يجوز بعد التوبة تعذيبه عقلا عند الخصم ، وإذا كان كذلك لم يكن قوله : ( إن تعذبهم فإنهم عبادك ) [ المائدة : 118 ] لائقا بهم وإذا بطل ذلك لم يبق إلا أن يقال : إن هذه الشفاعة إنما وردت في حق المسلم صاحب الكبيرة قبل التوبة وإذا صح القول بهذه الشفاعة في حق عيسى عليه السلام صح القول بها في حق محمد صلى الله عليه وسلم ضرورة أنه لا قائل بالفرق (رازي: ٢/٨٦)

ഈസാ നബി(അ) നടത്തുന്ന ഈ ശുപാർശ സത്യനിശേധികൾക്കോ വഴിപ്പെടുന്ന മുസ്ലിമിന്നോ ചെരുദോഷം ചെയ്ത മുസ്ലിമിന്നോ വൻ കുറ്റം ചെയ്ത് പശ്ചാതാപിക്കാത്ത മുസ്ലിമിന്നോ വേണ്ടി ആയിരിക്കുമല്ലോ. സത്യനിഷേധികൾക്ക്‌ വേണ്ടിയാണെന്ന ഒന്നാം സാധ്യത ബാലിശമാണ്. കാരണം, "നീ അവർക്ക് പൊറുത്ത് കൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും" എന്നാ പരമാർശം സത്യനിഷേധികളോട് യോജിക്കുകയില്ലല്ലോ. രണ്ടും മൂന്നും നാലും സാധ്യതകളും ബാലിശമാണ്. കാരണം വഴിപ്പെടുന്ന മുസ്ലിം, ചെറുദോഷം  ചെയ്ത മുഇസ്ലിം,പശ്ചാത്തപിച്ചു മടങ്ങിയ വൻ കുറ്റം ചെയ്ത മുസ്ലിം എന്നിവരെ ശിക്ഷിക്കൽ അനുവദനീയമല്ലെന്നാണ് പ്രതിയോഗികളുടെ വീക്ഷണം. എന്ന് വരുമ്പോൾ "നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാരാണല്ലോ" എന്നാ പരമാർശം അവരോടു യോജിക്കുകയില്ല. മേൽപ്പറഞ്ഞ സാധ്യതകളെല്ലാം ബാലിശമാണെന്ന് വന്നാൽ ഇനി അവശേഷിക്കുന്നത് പ്രസ്തുത ശഫാഅത്ത് വൻ കുറ്റം ചെയ്ത് പശ്ചാത്തപിക്കാത്തവരുടെ കാര്യത്തിലുള്ളതാണ് എന്നാണു. ഈ ശഫാഅത്ത് ഈസാ നബി(അ)ക്ക് പറ്റുമെങ്കിൽ മുഹമ്മദ്‌ നബി(സ)ക്കും അത് പറ്റുമല്ലോ. കാരണം രണ്ടും തമ്മിൽ വ്യത്യാസപ്പെടുത്തുന്നവർ ഇല്ലതന്നെ. (റാസി: 2/86)       

2- ഇബ്രാഹീം നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

قوله تعالى حكاية عن إبراهيم عليه السلام(فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ‌ رَّ‌حِيمٌ)(إبراهيم: ٣٦)

"അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ".

പ്രസ്തുത സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

فقوله : ( ومن عصاني فإنك غفور رحيم ) [ إبراهيم : 36 ] لا يجوز حمله على الكافر ؛ لأنه ليس أهلا للمغفرة بالإجماع ، ولا حمله على صاحب الصغيرة ولا على صاحب الكبيرة بعد التوبة ؛ لأن غفرانه لهم واجب عقلا عند الخصم فلا حاجة له إلى الشفاعة فلم يبق إلا حمله على صاحب الكبيرة قبل التوبة ، ومما يؤكد دلالة هاتين الآيتين على ما قلناه ما رواه البيهقي في كتاب شعب الإيمان أنه عليه الصلاة والسلام تلا قوله تعالى في إبراهيم : ( ومن عصاني فإنك غفور رحيم ) [ إبراهيم : 36 ] وقول عيسى عليه السلام : ( إن تعذبهم فإنهم عبادك ) [المائدة : 118] الآية ، ثم رفع يديه وقال : " اللهم أمتي أمتي ، وبكى فقال الله تعالى : يا جبريل اذهب إلى محمد - وربك أعلم - فسله ما يبكيك ؟ فأتاه جبريل فسأله فأخبره رسول الله صلى الله عليه وسلم بما قال ، فقال الله عز وجل : يا جبريل اذهب إلى محمد فقل له : إنا سنرضيك في أمتك ولا نسوءك " . رواه مسلم في الصحيح . (٣٠١)(رازي: ٢/٧٦)

"ആരെങ്കിലും എന്നോട് അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം തീർച്ചയായും നീ ഏറെ പൊറുക്കുന്നുവനും കരുണാനിധിയുമാകുന്നു" എന്നാ ഇബ്രാഹീം നബി(അ) യുടെ പരമാര്ഷം സത്യനിശേധിയുടെ കാര്യത്തിലാണെന്ന് പറയാൻ പറ്റില്ല.  കാരണം സത്യനിഷേധി പാപമോചനത്തിനർഹനല്ലെന്നത് ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതിനാല തൗബ ചെയ്തിട്ടില്ലാത്ത വൻദോഷം ചെയ്തവന്റെ കാര്യത്തിലാണ് അതെന്നു പറയേണ്ടിയിരിക്കുന്നു.
     ഈ രണ്ടു ആയത്തുകളെ നാം പറഞ്ഞ ആശയത്തിൽ വിലയിരുത്തുന്നതിന് ഇമാം ബൈഹഖി(റ) ശുഅബുൽ ഈമാനിൽ ഉദ്ദരിച്ച ഒരു ഹദീസ് ഉപോൽബലകമായുണ്ട്. അതിങ്ങനെ വായിക്കാം: "നബി(സ) പ്രസ്തുത രണ്ടു ആയത്തുകൾ പാരായണം ചെയ്യുകയും ഇരു കരങ്ങലുയർത്തി "അല്ലാഹുവേ! എന്റെ സമുദായം, എന്റെ സമുദായം" എന്ന് പറഞ്ഞ കരയുകയും ചെയ്തു. അപ്പോൾ അല്ലാഹു തആല ജിബ്രീലി(അ)നോട് പറഞ്ഞു: ഓ ജിബ്രീൽ!നിങ്ങൾ മുഹമ്മദ്‌ നബി(സ)യെ സമീപിച്ച് കരയാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണം.അല്ലാഹു കൂടുതൽ അറിയുന്നവനാണ്. ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് കാര്യമന്വേഷിച്ചു.അപ്പോൾ താൻ പറഞ്ഞ കാര്യം നബി(സ) ജിബ്രീൽ(അ)നോട് പറഞ്ഞു. അപ്പോൾ അല്ലാഹു തആല പറഞ്ഞു: ഓ ജിബ്രീൽ! നിങ്ങൾ മുഹമ്മദ്‌ നബി(സ)യെ സമീപിച്ച് പറയുക. നിശ്ചയം അങ്ങയുടെ സമുദായത്തിന്റെ കാര്യത്തിൽ നാം നിങ്ങളെ ത്രപ്തിപ്പെടുത്തും. നാം അങ്ങയെ വിഷമിപ്പിക്കുകയില്ല". ഇത് മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.(റാസി: 2/86).

പ്രസ്തുത ഹദീസ് നല്കുന്ന പാഠങ്ങൾ വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:

ومنها البشارة العظيمة لهذه الأمة، زادها الله تعالى شرفا بما وعدها الله تعالى بقوله: سنرضيك في أمتك ولا نسوءك، وهذا من أرجى الأحاديث لهذه الأمة أو أرجاها، ومنها: بيان عظم منزلة النبي ـ صلى الله عليه وسلم ـ عند الله تعالى، وعظيم لطفه سبحانه به ـ صلى الله عليه وسلم والحكمة فى إرسال جبريل لسؤاله صلى الله عليه وسلم إظهار شرف لنبي صلى الله عليه وسلم وأنه بالمحل الأعلى، فيسترضى ويكرم بما يرضيه.(شرح مسلم: ٣٤٨/١)

"അങ്ങയുടെ സമുദായത്തിന്റെ കാര്യത്തിൽ നാം അങ്ങയെ ത്രപ്തിപ്പെടുത്തും. അങ്ങയെ വിഷമിപ്പിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞത് ഈ സമുദായത്തിനുല്ല ഏറ്റവും വലിയ സന്തോഷവാർത്തയാണ്. ഈ ഉമ്മത്തിന് ഏറ്റവും വലിയ പ്രതീക്ഷ നല്കുന്ന ഹദീസുകളിൽ ഒന്നാണിത്. അല്ലെങ്കിൽ അവയിൽ വെച്ച് ഏറ്റവും വലിയ പ്രതീക്ഷ നല്കുന്ന ഹദീസാണിത്. അല്ലാഹു തആലയുടെ അടുക്കള നബി(സ)ക്കുള്ള ഉന്നതമായ സ്ഥാനവും അല്ലാഹു തആല നബി(സ)യോട് കാണിക്കുന്ന മഹത്തായ കാരുണ്യവും ഈ ഹദീസ് പഠിപ്പിക്കുന്നു. നബി(സ)യോട് കാര്യം അന്വേഷിക്കുവാൻ വേണ്ടി ജിബ്രീൽ(അ)നെ പറഞ്ഞയച്ചത് നബി(സ)യുടെ ശ്രേഷ്ടത വെളിപ്പെടുത്തുവാനും നബി(സ) ഉന്നതമായ സ്ഥാനത്താണെന്നും നബി(സ)യുടെ ത്രപ്തി അന്വേഷിച്ച് അവിടത്തെ ത്രപ്തിപ്പെടുന്നകാര്യം നല്കി അവിടത്തെ ആദരിക്കേണ്ടതാണെന്നും പഠിപ്പിക്കാനാണ്. (ശർഹു മുസ്ലിം: 1/348)

3-അല്ലാഹു പറയുന്നു:

يَوْمَ نَحْشُرُ‌ الْمُتَّقِينَ إِلَى الرَّ‌حْمَـٰنِ وَفْدًا، وَنَسُوقُ الْمُجْرِ‌مِينَ إِلَىٰ جَهَنَّمَ وِرْ‌دًا ، لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّ‌حْمَـٰنِ عَهْدًا(مريم: ٨٥-٨٧)

"ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുകയും,കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം. ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ".

ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

ليس في ظاهر الآية أن المقصود من الآية أن المجرمين لا يملكون الشفاعة لغيرهم ، أو أنهم لا يملكون شفاعة غيرهم لهم ؛ لأن المصدر كما يجوز ويحسن إضافته إلى الفاعل يجوز ويحسن إضافته إلى المفعول ، إلا أنا نقول حمل الآية على الوجه الثاني أولى ؛ لأن حملها على الوجه الأول يجري مجرى إيضاح الواضحات ، فإن كل أحد يعلم أن المجرمين الذين يساقون إلى جهنم وردا لا يملكون الشفاعة لغيرهم ، فتعين حملها على الوجه الثاني . إذا ثبت هذا فنقول : الآية تدل على حصول الشفاعة لأهل الكبائر ؛ لأنه قال عقيبه : ( إلا من اتخذ عند الرحمن عهدا ) [ مريم : 85 ] ، والتقدير أن المجرمين لا يستحقون أن يشفع لهم غيرهم إلا إذا كانوا اتخذوا عند الرحمن عهدا ، فكل من اتخذ عند الرحمن عهدا وجب دخوله فيه ، وصاحب الكبيرة اتخذ عند الرحمن عهدا وهو التوحيد والإسلام ، فوجب أن يكون داخلا تحته.(رازي: ٢/٨٧)

ഈ ആയത്തിന്റെ ലക്‌ഷ്യം കുറ്റവാളികൾ മറ്റുള്ളവർക്ക് ശഫാഅത്ത് ഉടമയാക്കുകയില്ല എന്നോ അവർക്ക് വേണ്ടി മറ്റുള്ളവരുടെ ശഫാഅത്ത് അവർ ഉടമയാക്കുകയില്ല എന്നോ ആനെനൂ ആയത്തിൽ നിന്ന് വ്യക്തമല്ല. കാരണം 'മസ്വ് ദറി' നെ 'ഫാഇലി' ലേക്ക് ചേർത്താമെന്നപോലെ 'മഫ്ഊലി' ലേക്കും ചേർത്താമല്ലോ. എങ്കിലും നാം പറയുന്നു: രണ്ടാമതായി പറഞ്ഞ അർത്ഥത്തിൽ ആയത്തിനെ വിലയിരുത്തുന്നതാണ് കൂടുതൽ നല്ലത്. കാരണം ആദ്യം പറഞ്ഞ അർത്ഥത്തിൽ ആയത്തിനെ വിലയിരുത്തുമ്പോൾ അത് വ്യതമായൊരു കാര്യം വീണ്ടും വ്യക്തമാക്കുന്നതിന്റെ ഫലമായിരിക്കും ലഭിക്കുക. കാരണം ദാഹാർത്തരായ നിലയിൽ നരകത്തിലേക്ക് തെളിച്ചു കൊണ്ട് പോകുന്ന കുറ്റവാളികൾ മറ്റുള്ളവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ  അധികാരമുള്ളവരെല്ലന്നു ഏതൊരാൾക്കും അറിയുന്ന കാര്യമാണല്ലോ.അതിനാല രണ്ടാമത് പറഞ്ഞ അർത്ഥത്തിൽ അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു.
         ഇനി നാം പറയട്ടെ: വൻ കുറ്റം ചെയ്തവർക്ക് ശുപാർശ ലഭിക്കുമെന്ന് ഈ ആയത്ത് അറിയിക്കുന്നു. കാരണം അതിന്റെ ഉടനെ അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പരമകാരുണികനായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ". ആയത്തിന്റെ അർത്ഥം ഇങ്ങനെ വായിക്കാം: "കുറ്റവാളികൾ മറ്റുള്ളവര നടത്തുന്ന ശഫാഅത്ത് അർഹിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ". അതിനാല പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവരെല്ലാം ഈ ആയത്തിന്റെ പരിധിയിൽ വരും. വൻ കുറ്റം ചെയ്തവൻ പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനാണ്. അത് തൗഹീദും ഇസ്ലാമുമാണ്‌. അതിനാൽ വൻ കുട്ടാ ചെയ്തവനും ആയത്തിന്റെ പരിധിയിൽ വരുന്നു. (റാസി: 2/87)

4- മലക്കുകളുടെ കാര്യത്തിൽ അല്ലാഹു പറയുന്നു:

وَلَا يَشْفَعُونَ إِلَّا لِمَنِ ارْ‌تَضَىٰ (الأنبياء: ٢٨)

"അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല".

ഈ സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

وجه الاستدلال  به أن صاحب الكبيرة مرتضى عند الله تعالى ، وكل من كان مرتضى عند الله تعالى وجب أن يكون من أهل الشفاعة ، إنما قلنا : إن صاحب الكبيرة مرتضى عند الله تعالى لأنه مرتضى عند الله بحسب إيمانه وتوحيده ، وكل من صدق عليه أنه مرتضى عند الله بحسب هذا الوصف يصدق عليه أنه مرتضى عند الله تعالى ؛ لأن المرتضى عند الله جزء من مفهوم قولنا : مرتضى عند الله بحسب إيمانه ، ومتى صدق المركب صدق المفرد ، فثبت أن صاحب الكبيرة مرتضى عند الله ، وإذا ثبت هذا وجب أن يكون من أهل الشفاعة ؛ لقوله تعالى : ( ولا يشفعون إلا لمن ارتضى ) [ الأنبياء : 28 ] نفي الشفاعة إلا لمن كان مرتضى ، والاستثناء عن النفي إثبات ، فوجب أن يكون المرتضى أهلا لشفاعتهم ، وإذا ثبت أن صاحب الكبيرة داخل في شفاعة الملائكة وجب دخوله في شفاعة الأنبياء وشفاعة محمد صلى الله عليه وسلم ، ضرورة أنه لا قائل بالفرق(رازي: ٢/٨٧)

ഈ ആയത്ത് തെളിവാക്കുന്നത് ഇനിപ്പറയും വിധമാണ്: വൻകുറ്റം ചെയ്തവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ്.അല്ലാഹു ത്രപ്തിപ്പെട്ടവരെല്ലാം ശഫാഅത്തിനു അർഹരാണ്. വൻ കുറ്റം ചെയ്തവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണെന്ന്  പറയാൻ കാരണം ഇവന്റെ ഈമാനും തൗഹീദും പരിഗണിക്കുമ്പോൾ അവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ്. ഈ വിശേഷണം കണക്കിലെടുത്ത് അല്ലാഹു ത്രപ്തിപ്പെട്ടവനാണെന്ന് പറയാൻ പറ്റുന്ന ആരുണ്ടോ അവരെകുറിച്ചെല്ലാം അല്ലാഹു ത്രപ്തിപ്പെട്ടവരാണെന്ന് പറയാം. കാരണം 'വിശ്വാസം കണക്കിലെടുത്ത് അല്ലാഹു ത്രപ്തിപ്പെട്ടവൻ' എന്ന നമ്മുടെ പ്രസ്താവന കാണിക്കുന്ന ആശയത്തിന്റെ ഒരു ഭാഗമാണല്ലോ  'അല്ലാഹു ത്രപ്തിപ്പെട്ടവൻ ' എന്നത്. 'മുറക്കബ്' പറയാൻ പറ്റുമെങ്കിൽ 'മുഫ്റദും' പറയാൻ പറ്റുമല്ലോ. അപ്പോൾ വൻ കുറ്റം ചെയ്യുന്നവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ് എന്ന് സ്ഥിരപ്പെട്ടു. ഇത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ വൻ കുറ്റം ചെയ്തവൻ ശുപാർശയുടെ അവകാശികളിൽ ഉൾപ്പെടൽ നിർബന്ധമായി. കാരണം "അല്ലാഹു ത്രപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ അവർ ശുപാർശ ചെയ്യുകയില്ല " എന്നാണല്ലോ അല്ലാഹു പറഞ്ഞത്. നിഷേധത്തിൽ നിന്നൊഴിവാക്കിയത് സ്ഥിരപ്പെടുകയാണല്ലോ ചെയ്യുക. അപ്പോൾ അല്ലാഹുവിന്റെ ത്രപ്തി ലഭിച്ചവർ മലക്കുകളുടെ ശുപാർശയ്ക്ക് അർഹരായെ മതിയാവൂ. വൻ കുറ്റം ചെയ്തവൻ മലക്കുകളുടെ ശഫാഅത്തിന്റെ അവകാശിയാണെന്ന് വന്നു കഴിഞ്ഞാൽ അവൻ അമ്പിയാക്കളുടെയും മുഹമ്മദ്‌ നബി(സ)യുടെയും ശുപാർശക്ക് അർഹനാണെന്ന് തെളിയുന്നു. കാരണം രണ്ടും വ്യത്യാസമുണ്ടെന്നു പറയുന്നവരില്ല.(റാസി:2/87)     

5- സത്യനിഷേധികളുടെ കാര്യത്തിൽ അല്ലാഹു പറയുന്നു:

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ(المدثر: ٤٨)

"ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല"

ഇമാം റാസി(റ) എഴുതുന്നു:

خصهم بذلك فوجب أن يكون حال المسلم بخلافه بناء على مسألة دليل الخطاب . (رازي: ٢/٨٧)

"സത്യ നിഷേധികളുടെ മാത്രം വിധിയാണ് അല്ലാഹു അത് പറഞ്ഞത്. അതിനാൽ മുസ്ലിമിന്റെ അവസ്ഥ ഇതിന്റെ മാറ്റമായെ മത്യാവൂ. 'ദലീലുൽ ഖ്വിതാബിന്റെ മസ്അല' അതാണ്‌ കാണിക്കുന്നത്.(റാസി: 2/87)

6- മുഹമ്മദ്‌ നബി(സ) യോട് അല്ലാഹു പറയുന്നു:

وَاسْتَغْفِرْ‌ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ(محمد: ١٩)

"താങ്കളിലേക്ക്‌ ചേർത്തിപറയപ്പെടുന്ന  പാപത്തിനും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി അവിടന്ന് പാപമോചനം തേടുക".

ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

دلت الآية على أنه تعالى أمر محمدا بأن يستغفر لكل المؤمنين والمؤمنات وقد بينا في تفسير قوله تعالى : ( الذين يؤمنون بالغيب ) [ البقرة : 3 ] أن صاحب الكبيرة مؤمن ، وإذا كان كذلك ثبت أن محمدا صلى الله عليه وسلم استغفر لهم ، وإذا كان كذلك ثبت أن الله تعالى قد غفر لهم ، وإلا لكان الله تعالى قد أمره بالدعاء ليرد دعاءه فيصير ذلك محض التحقير والإيذاء ، وهو غير لائق بالله تعالى ولا بمحمد صلى الله عليه وسلم فدل على أن الله تعالى لما أمر محمدا بالاستغفار لكل العصاة فقد استجاب دعاءه ، وذلك إنما يتم لو غفر لهم ولا معنى للشفاعة إلا هذا(رازي: ٢/٨٧)

എല്ലാ സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോച്ചനത്തിനിരക്കാൻ മുഹമ്മദ്‌ നബി(സ) യോട് അല്ലാഹു നിർദ്ദേശിച്ചു. വാൻ കുറ്റം ചെയ്തവൻ വിശ്വാസിയാണെന്ന് അൽബഖറ മൂന്നാം വചനത്തിന്റെ തഫ്സീറിൽ തെളിവ് സഹിതം നാം വിശദീകരിച്ചിട്ടുണ്ട്. കാര്യം അങ്ങനെയാണെങ്കിൽ മുഹമ്മദ്‌ നബി(സ) അവനുവേണ്ടിയും പാപമൊചനത്തിനിരക്കുന്നുവെന്നു വരുന്നു.അത് സ്ഥിരപ്പെട്ടാൽ അല്ലാഹു അല്ലാഹു അവര്ക്ക് പൊറുത്ത് കൊടുത്ത് വെന്നും  സ്ഥിരപ്പെടുന്നു. അല്ലാത്ത പക്ഷം അല്ലാഹു തആല മുഹമ്മദ്‌ നബി(സ)യോട് പാപമോചനത്തിനിരക്കാൻ ആവശ്യപ്പെട്ടത് നബി(സ)യുടെ പ്രാർത്ഥന തള്ളിക്കളയാൻ വേണ്ടിയാണെന്ന് വരുന്നു.നിസ്സാരപ്പെടുത്തലായും ബുദ്ദിമുട്ടിക്കലായും മാത്രമേ അതിനെ കാണാൻ പറ്റൂ. അത് അല്ലാഹുവിനോടും മുഹമ്മദ്‌ നബി(സ)യോട് യോജിക്കുന്നതല്ല. അപ്പോൾ എല്ലാ പാപികൾക്കും വേണ്ടി പാപമോചനത്തിനിരക്കാൻ മുഹമ്മദ്‌ നബി(സ) യോട് കല്പിച്ചപ്പോൾ നബി(സ)യുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നല്കിയെന്ന് വരുന്നു. അല്ലാഹു അവര്ക്ക് പൊറുത്ത്കൊടുത്താൽ മാത്രമേ അത് പൂർണ്ണമാകുകായുള്ളൂ. ശഫാഅത്തിനു ഇതല്ലാതെ മറ്റൊരു അർത്ഥമില്ലല്ലൊ.(റാസി: 2/87)

7- അല്ലാഹു പറയുന്നു:

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُ‌دُّوهَا(النساء: ٨٦)

"നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക".


ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

فالله تعالى أمر الكل بأنهم إذا حياهم أحد بتحية أن يقابلوا تلك التحية بأحسن منها أو يردوها ، ثم أمرنا بتحية محمد صلى الله عليه وسلم حيث قال : ( ياأيها الذين آمنوا صلوا عليه وسلموا تسليما ) [ الأحزاب : 56 ] الصلاة من الله رحمة ، ولا شك أن هذا تحية ، فلما طلبنا من الله الرحمة لمحمد عليه الصلاة والسلام وجب بمقتضى قوله : ( فحيوا بأحسن منها أو ردوها ) [ النساء : 86 ] أن يفعل محمد مثله وهو أن يطلب لكل المسلمين الرحمة من الله تعالى ، وهذا هو معنى الشفاعة ، ثم توافقنا على أنه عليه الصلاة والسلام غير مردود الدعاء ، فوجب أن يقبل الله شفاعته في الكل وهو المطلوب.(رازي: ٨٨/٢)

അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക". (നിസാഅ: 86)
               അപ്പോൾ ഏതെങ്കിലും ഒരാൾ അഭിവാദ്യം അർപ്പിച്ചാൽ അതിനേക്കാൾ മെച്ചമായി (അങ്ങൊട്ട്) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അതുതന്നെ തിരിച്ചു നല്കുക എന്നാണല്ലോ എല്ലാവരോടും അല്ലാഹു കല്പ്പിക്കുന്നത്. മുഹമ്മദ്‌ നബി(സ)ക്ക് അഭിവാദ്യം അർപ്പിക്കാൻ അല്ലാഹു തആല നമ്മോടു നിര്ദ്ദേശിക്കുന്നു. "സത്യ വിശ്വാസികളേ, നിങ്ങൾ നബി(സ)ക്ക് (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക". (അഹ്സാബ്: 56)
       അല്ലാഹുവിന്റെ സ്വലാത്ത് അനുഗ്രഹമാണ്.ഇത് അഭിവാദ്യമാണെന്നതിൽ സംശയമില്ല. അപ്പോൾ മുഹമ്മദ്‌ നബി(സ)ക്ക് വേണ്ടി അല്ലാഹുവിൽ നിന്ന് നാം അനുഗ്രഹം തേടിയപ്പോൾ "നിങ്ങള്ക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനേക്കാൾ മെച്ചമായി(അങ്ങോട്ട്‌) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അതുതന്നെ തിരിച്ചു നല്കുക" എന്നാ നിർദ്ദെഷത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ്‌ നബി(സ)യും അതുപോലെ ചെയ്യുമല്ലോ. അഥവാ എല്ലാ മുസ്ലിംകൾക്കും അനുഗ്രഹം ചെയ്യാൻ മുഹമ്മദ്‌ നബി(സ) അല്ലാഹുവോടാവശ്യപ്പെടും. ഇത്  തന്നെയാണ് ശഫാഅത്ത്. നബി(സ)യുടെ പ്രാർത്ഥന തള്ളപ്പെടുകയില്ലെന്നതിൽ നാം എല്ലാവരും എകോപിക്കുന്നുവല്ലോ. അപ്പോൾ മുഹമ്മദ്‌ നബി(സ) എല്ലാവർക്കും വേണ്ടി നടത്തുന്ന ശുപാർശ അല്ലാഹു സ്വീകരിക്കുമെന്ന് വരുന്നു. നമ്മുടെ ലക്‌ഷ്യം അതാണ്‌. (റാസി: 2/88).

8- അല്ലാഹു പറയുന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

ഇമാം റാസി(റ) എഴുതുന്നു:  

وليس في الآية ذكر التوبة ، والآية تدل على أن الرسول متى استغفر للعصاة والظالمين فإن الله يغفر لهم ، وهذا يدل على أن شفاعة الرسول في حق أهل الكبائر مقبولة في الدنيا ، فوجب أن تكون مقبولة في الآخرة ؛ لأنه لا قائل بالفرق.(رازي: ٨٨/٢)

തൌബയുടെ കാര്യം ആയത്തിൽ പരമാര്ശിച്ചിട്ടില്ല. അതിനാൽ പാപികൾക്കും അക്രമികൾക്കും വേണ്ടി നബി(സ) എപ്പോൾ പൊറുക്കലിനെ തേടിയാലും അല്ലാഹു അവര്ക്ക് പൊറുത്ത് കൊടുക്കുമെന്ന് ഈ ആയത്ത് അറിയിക്കുന്നു. വാൻ ചെയ്തവർക്ക് ദുൻയാവിൽ വെച്ച് നബി(സ) നടത്തുന്ന ശുപാർശ സ്വീകരിക്കപ്പെടുമെന്ന് ഇതറിയിക്കുന്നു. അതിനാൽ നബി(സ) പരലോകത്ത് നടത്തുന്ന ശുപാർശയും സ്വീകരിക്കുമെന്ന്  വരുന്നു. കാരണം നബി(സ)യുടെ ദുൻയാവിലെ ശുപാർശയും പരലോകത്തെ ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറയുന്നവരില്ലല്ലോ. (റാസി: 2/88)

9- അല്ലാഹു പറയുന്നു:

الَّذِينَ يَحْمِلُونَ الْعَرْ‌شَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَ‌بِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُ‌ونَ لِلَّذِينَ آمَنُوا(غافر: ٧)

"സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം  കീർത്തനം നടത്തുകയും വിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു".

ഇമാം റാസി(റ) എഴുതുന്നു:  

وصاحب الكبيرة من جملة المؤمنين فوجب دخوله في جملة من تستغفر الملائكة لهم ، أقصى ما في الباب أنه ورد بعد ذلك قوله : ( فاغفر للذين تابوا واتبعوا سبيلك ) [ غافر : 7 ] ، إلا أن هذا لا يقتضي تخصيص ذلك العام لما ثبت في أصول الفقه أن اللفظ العام إذا ذكر بعده بعض أقسامه فإن ذلك لا يوجب تخصيص ذلك العام بذلك الخاص .(رازي: ٨٩/٢)

വൻകുറ്റം ചെയ്തവൻ വിശ്വാസികളുടെ കൂട്ടത്തിൽ പെട്ടവനാകുന്നു. അതിനാൽ മലക്കുകൾ ശുപാർശ ചെയ്യുന്നവരുടെ കൂട്ടത്തിൽ അവനു ഉള്പ്പെടുന്നു. ഈ വിഷയത്തിൽ അങ്ങേയറ്റം പറഞ്ഞാൽ അതിനു ശേഷം ഇത് കൂടി പറയുന്നുണ്ട് എന്നാണു. "ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്ത്കൊടുക്കേണമേ". എന്നാൽ "സത്യവിശ്വാസികൾക്ക് അവർ പാപമോചനത്തിനിരക്കുകയും ചെയ്യുന്നു" എന്നാ വ്യാപകാർത്ഥം കാണിക്കുന്ന പരമാർശത്തെ പരിമിതപ്പെടുത്തണമെന്ന്  ഇത് തേടുന്നതല്ല. കാരണം വ്യാപകാർത്ഥം കാണിക്കുന്ന ഒരു പരമാർശത്തിനുശേഷം അതിന്റെ ഇനങ്ങളിൽ പെട്ട ചിലത് പറഞ്ഞാൽ അതിന്റെ വെളിച്ചത്തിൽ വ്യാപകാർത്ഥം കാണിക്കുന്നതിനെ പരിമിതപ്പെടുത്തണമെന്നില്ലെന്നു നിദാനശാസ്ത്രത്തിൽ സ്ഥിരപ്പെട്ട നിയമമാണ്. (റാസി: 2/89)

10- ശഫാഅത്തിനെ കുറിച്ച് പരമാർശിക്കുന്ന പ്രബലമായ ഹദീസുകൾ. ഇത്തരം ഹദീസുകൾ ഖബർ വാഹിദുകളാണെന്നും വിശ്വാസപരമായ വിഷയങ്ങൾക്ക്‌ അവയെ പ്രമാണമായി സ്വീകരിക്കാൻ പട്ടില്ലെന്നുമാണ് ഈ ഹദീസുകൾ മു അതസിലത്ത് പറയുന്ന മറുവടി. അവയെ ഖണ്ഡിച്ച് ഇമാം റാസി(റ) എഴുതുന്നു:  

أجاب أصحابنا عن هذه المطاعن بأن كل واحد من هذه الأخبار وإن كان مرويا بالآحاد إلا أنها كثيرة جدا وبينها قدر مشترك واحد وهو خروج أهل العقاب من النار بسبب الشفاعة ، فيصير هذا المعنى مرويا على سبيل التواتر ، فيكون حجة والله أعلم (التفسير الكبير: ٩٢/٢)

ഈ ആക്ഷേപങ്ങൾക്ക് നമ്മുടെ അസ്വ് ഹാബ് പറയുന്ന മറുവടി ഇതാണ്: ഈ ഹദീസുകൾ ഓരോന്നും ഖബർ വാഹിദുകളാണെങ്കിലും അവ ധാരാളമുണ്ട്. ശഫാഅത്ത് കാരണം ശിക്ഷയർഹിക്കുന്നവർ നരകത്തിൽ നിന്ന് പുറപ്പെടുമെന്നൊരു ആശയം ഈ ഹദീസുകളെല്ലാം ഉൾകൊള്ളുന്നു. അതിനാൽ ഈ ആശയത്തെ അനിഷേധ്യമായി ഉദ്ദരിക്കപ്പെട്ട ഒന്നായി വേണം കാണാൻ. അതിനാൽ ഇത് പ്രമാണമായി സ്വീകരിക്കാം.(റാസി: 2/92)

ഇമാം റാസി(റ) പറയുന്നു:

والجواب على جميع أدلة المعتزلة بحرف واحد وهو أن أدلتهم على نفي الشفاعة تفيد نفي جميع أقسام الشفاعات ، وأدلتنا على إثبات الشفاعة تفيد إثبات شفاعة خاصة ، والعام والخاص إذا تعارضا قدم الخاص على العام فكانت دلائلنا مقدمة على دلائلهم(التفسير الكبير: ٩٢/٢)

മുഅതസിലത്ത് ഉദ്ദരിക്കുന്ന എല്ലാ പ്രമാണങ്ങൾക്കും ഒറ്റവാക്കിൽ പറയാവുന്ന മറുവടി ഇതാണ്: വൻകുറ്റം ചെയ്തവർക്കുള്ള ശഫാഅത്തിനെ നിഷേധിക്കാൻ അവരുന്നയിക്കുന്ന തെളിവുകളെല്ലാം ശഫാഅത്തിന്റെ എല്ലാ ഇനങ്ങളേയും നിഷേധിക്കുന്നവയാണ്. ശഫാഅത്ത് സ്ഥിരപ്പെടുത്താൻ നാം ഉന്നയിക്കുന്ന പ്രമാണങ്ങൾ ഒരു പ്രത്യേകമായ ശഫാഅത്തിനെ സ്ഥിരപ്പെടുത്തുന്നു. ആമ്മും ഖാസ്സ്വും തമ്മിൽ എതിരായാൽ ആമ്മിനേക്കാൾ ഖാസ്സ്വിനെ മുന്തിക്കണമെന്നാണ് നിയമം, അതിനാൽ അവരുടെ പ്രമാണങ്ങളെക്കാൾ  നമ്മുടെ പ്രമാണങ്ങൾക്ക് പ്രാമുഖ്യം നല്കേണ്ടതുണ്ട്.(തഫ്സീറുൽ കബീർ: 2/92)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...