Showing posts with label ഇസ്തിഗാസ ചോദ്യവും ഉത്തരവും. Show all posts
Showing posts with label ഇസ്തിഗാസ ചോദ്യവും ഉത്തരവും. Show all posts

Friday, April 6, 2018

ഇസ്തിഗാസ ചോദ്യവും ഉത്തരവും

സലഫീ മണ്ടൻ ചോദ്യങ്ങൾക്ക് മറുപടി.
⚡⚡⚡🔸⚡⚡⚡
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
✿✿✿✿✿✿✿✿✿✿✿✿✿

🖊 ഹാരിസ് കൊച്ചി

✿✿✿✿✿✿✿✿✿✿✿✿✿

ലോക മുസലിംങ്ങൾ പണ്ട് മുതൽ ചെയ്ത് വരുന്ന മഹാൻമാരോടുള്ള സഹായാർത്ഥന
ശിർക്കാക്കാൻ വേണ്ടി മണ്ടത്തരങ്ങൾ നിറഞ്ഞ ഒരു ലേഖനം പ്രചരിക്കുന്നത് കണ്ടു, അതിന് മറുപടിയാണ് ഇത്. ആരോപണവും, കളവും പ്രചരിപ്പിക്കാൻ മാത്രം നടക്കുന്ന ഇവർക്ക് ഇതിന് മറുപടി തരാൻ കഴിയുമെങ്കിൽ എഴുതട്ടെ.
🔹🔹🔹

⛔ചോദ്യം:


മുഹിദീന് ശൈഖെ കാക്കണേ എന്ന് പറഞ്ഞാൽ ശൈക് കാക്കുമെങ്കിൽ ,
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ഓച്ചിറ ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ഉപ്പുപ്പാ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ ബദരീങ്ങൾ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
വറുത്തരി ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ അങ്ങേര് കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?

👉മറുപടി:

മുഹ്യദ്ധീൻ ശൈഖേ കാക്കണേ, ഒച്ചിറ ഉപ്പാപ്പ കാക്കണേ, ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ വിളിച്ചാൽ ആ മഹാൻമാർ സഹായിക്കുമെങ്കിൽ തീർച്ചയായും നബി(സ) സഹായിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.


📗നബി (സ) തന്നെ പഠിപ്പിച്ചത് കാണുക:


إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)


നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)


നബി (സ) തന്നെ സൃഷ്ടിളോട്  സഹായം അർത്ഥിക്കാൻ പറഞ്ഞതാണ് മേൽ ഹദീസ്. അപ്പോൾ സൃഷ്ടികളിൽ ശ്രേഷ്ടരായ നബി (സ) യോട് സഹായാർത്ഥന നടത്താമെന്ന് പറയേണ്ടതില്ലല്ലോ. സ്വഹാബാക്കൾ തന്നെ വഫാതായ നബി(സ)യോട് സഹായാർത്ഥന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്.
🔅🔅🔅

⛔ചോദ്യം:
                                         ആ റസൂലല്ലേ സ്വന്തം മോളോട് പറഞ്ഞത് അല്ലാഹുവിങ്കൽ നിന്ന് നിനക്ക് വേണ്ടി ഒന്നും നേടിത്തരാൻ എനിക്ക് കഴിയില്ലാന്ന് ?? റസൂലിന് കഴിയാത്തത് നിങ്ങൾ ഉണ്ടാക്കിയെടുത്ത വ്യാജ ഔലിയാക്കളായ ആളുകൾക്ക് കഴിയുമോ ? റസൂലിനേക്കാളും വലിയ ആളുകളാണോ അവർ ?


👉മറുപടി:

നബി(സ)ക്ക് സ്വന്തം മകളായ ഫാത്തിമ(റ)ക്ക് അല്ലാഹുവിൽ നിന്ന് ഒന്നും നേടിത്തരാൻ കഴിയില്ല എന്നത് സ്വന്തമായ നിലക്കാണ്. മാത്രമല്ല നീതിമാനായ നബി (സ) യുടെ മകളായ ഫാത്വിമ (റ) യുടെ സ്ഥാനം നബി (സ) യുടെ മകൾ എന്ന നിലക്ക് തന്നെ വലുതാണ്. മാത്രമല്ല പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച് ഇസ്തിഗാസ തെറ്റാണെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടുമില്ല. മാത്രമല്ല നബി (സ)ക്ക് ശുപാർശക്ക് അധികാരം അല്ലാഹു നൽകിയത് ഹദീസുകളിൽ സ്ഥിരപ്പെട്ടതുമാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഉള്ളതെല്ലാം ഒറിജിനലുമാണ്.മുഹ്യദ്ധീൻ ശൈഖിനെപ്പോലും കാഫിറാക്കിയത് വഹാബികൾ തന്നെയാണ്. അവരുടെ മുഖപത്രമായ അൽ മനാർ - ജൂലൈ 1980 ൽ എഴുതിയതാണ്.
🔅🔅🔅

⛔ചോദ്യം:                                   
                            നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഇബ്രാഹീം നബിയല്ലേ ? ഖുർആൻ അല്ലെ പറഞ്ഞത് പടച്ചോൻ അദ്ദേഹത്തെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു ന്ന് ? എന്തെ നിങ്ങൾ ഇബ്രാഹീം നബിയോട് സഹായതേട്ടം നടത്തുന്നില്ല ??

നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഈസാ നബിയല്ലേ ? സ്വർഗത്തിൽ ഇന്നും ജീവനോടെയുണ്ടെന്ന് ഖുർആൻ തന്നെ പറഞ്ഞ അദ്ദേഹത്തോട് നിങ്ങൾ എന്തേ സഹായതേട്ടം നടത്തുന്നില്ല ??

👉മറുപടി:

ഈസ നബി (അ), ഇബ്രാഹീം നബി(അ) എന്നിവർ നബിമാരാണ്. അപ്പോൾ നബിമാരുടെ സ്ഥാനം ഔലിയാക്കളെക്കാളും മുകളിലാണ് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയുന്നതാണ്. ഔലിയ ആകാൻ യോഗ്യത നബി മാർക്കല്ലെ എന്ന മണ്ടൻ ചോദ്യം ആരുടെ കണ്ടുപിടുത്തമാണാവോ?


ഈസനബി, ഇബ്രാഹിം നബി(അ) എന്നിവരോടൊക്കെ സഹായാർത്ഥന നടത്തുന്നില്ലെന്ന് ആര് പറഞ്ഞു.

📕ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് കാണുക:

عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "


ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു" എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)


ഈ ഹദീസിൽ പരമാർശിച്ച "കലിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)


ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാകളോട് നടത്തുന്ന കാവൽ തേട്ടമാണ്‌. അതിനാൽ "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).


മുൻ കഴിഞ്ഞ അമ്പിയാക്കളോട് സഹായാർത്ഥന നടത്താമെന്നതിന് തെളിവ്  സമർത്ഥിച്ചു.
🔅🔅🔅

⛔ചോദ്യം:

" നിന്നോട് മാത്രം ഞങ്ങൾ പ്രാർഥിക്കുന്നു , നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന് ദിവസേന പലവട്ടം ഉരുവിടുന്ന നിങ്ങൾക്കെങ്ങിനെയാണ് ഊരും പേരുമില്ലാത്ത വ്യാജ ഔലിയാക്കളോട് സഹായം തേടാൻ മനസ്സ് വരുന്നത് ??

👉മറുപടി:


നിന്നോട് മാത്രം ഞങ്ങൾ പ്രാർത്ഥിക്കുന്നു. എന്നല്ല. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും ,നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത് .കളവ് പറഞ്ഞാൽ അത് സുന്നികൾ പിടികൂടുക തന്നെ ചെയ്യും.
⭕⭕⭕
ഫാതിഹയിലെ മേൽ വചനം വിശദീകരിച്ച് ഉമർ മൗലവിയുടെ ദുർവ്യാഖ്യാനം കാണുക:

"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"
(ഫാതിഹയുടെ തീരത്ത് )
🔅🔅🔅

ഇങ്ങനെ ഒരു വ്യാഖ്യാനം നബി(സ)യോ, സ്വഹാബത്തോ, മുൻഗാമികളായ പണ്ഡിതന്മാരോ പറഞ്ഞതായി തെളിയിക്കാൻ കഴിയുമോ? ഇല്ല എന്നാണ് മറുപടി എങ്കിൽ ചെരിപ്പ് ഊരി തല്ലെണ്ടത് ആരെയാണെന്ന് മനസിലായല്ലോ.


ഇനി ഈ ആയത്തിന്റെ വ്യാഖ്യാനം നോക്കു.

📚മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)


ഒറിജിനൽ ഔലിയക്കളോട് സഹായാർത്ഥന നടത്താനുള്ള തെളിവ് മുകളിൽ ഉദ്ധരിച്ചതാണ്.
🔹🔹🔹

⛔ചോദ്യം:


മതത്തിൻറെ പേരിൽ നടത്തുന്ന ചൂഷണത്തെയല്ലേ നമ്മൾ എതിർക്കേണ്ടത് ?
റസൂലിനെയും ദീനിനെയും വിട്ട് കാശുക്കുന്നതല്ലേ നമ്മൾ തടയേണ്ടത് ?
വ്യാജ ഔലിയാക്കളെയും അവരുടെ മഖ്ബറകളെയും ഒഴിവാക്കി അല്ലാഹുവോട് മാത്രം " സഹായം തേടുക" എന്ന ഖുർആൻ വാക്യത്തെ പിൻപറ്റാൻ നമ്മൾ തയ്യാറായാൽ പിന്നെ നമ്മൾ തമ്മിലൊരു തമ്മിൽ തല്ല് ഉണ്ടാകുമോ ??


👉മറുപടി:

തീർച്ചയായും മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളായ കളവ് പറയൽ മത്സരങ്ങൾ, സലഫി ഫെസ്റ്റ്, സ്ത്രീകളെ പള്ളിയിൽ കൊണ്ട് വരൽ, അവരിൽ നിന്ന് ആഭരണങ്ങൾ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങുക ഇതൊക്കെ എതിർക്കേണ്ടതാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഇനി ഉണ്ടെന്ന് തെളിയിക്കൽ എതിരാളികളാണ്.

🔹🔹🔹🔹🔹

മറുചോദ്യങ്ങൾ:
➖➖➖➖➖

1⃣വഫാതായവരും, ജീവിച്ചിരിക്കുന്നവരുമായ മഹാൻമാരോടുള്ള സഹായാർത്ഥന തെറ്റാണെന്ന് ആയത്തോ, ഹദീസോ
കൊണ്ട് തെളിയിക്കാമോ❓


2⃣വഫാതായ നബിയോടുള്ള സഹായാർത്ഥന നടത്തിയ സ്വഹാബാക്കളെല്ലാം മുശ്രിക്കണോ❓


3⃣മുഹ്യദ്ധീൻ ശൈഖ്(റ) നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലവിമാർ കാഫിറാണോ❓


4⃣ജീവിച്ചിരിക്കുന്നവരോട് സഹായാർത്ഥന നടത്താമെന്നും, മരണപ്പെട്ട മഹാൻമാരോട് സഹായം തേടാൻ പാടില്ല എന്നതിനുമുള്ള തെളിവ് ഏതാണ്❓


5⃣വിജന പ്രദേശത്ത് അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ വിളിച്ചാൽ ജീവിച്ചിരിക്കുന്നവർ മാത്രമാണെന്നും, മരണപ്പെട്ടവർ അല്ലെന്നും പറഞ്ഞ പണ്ഡിതന്മാർ ആരൊക്കെയാണ്❓


6⃣“ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു “ എന്ന ഫാത്തിഹയിലെ ആയത്ത് മരണപ്പെട്ട മഹാൻമാരോട് സഹായാർത്ഥന നടത്താൻ പാടില്ലെന്ന് ഏതെങ്കിലും ഒരു തഫ്സീർ കാണിക്കാമോ❓
🔻🔻🔻

മേൽ ചോദിച്ച ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയാൻ കഴിയുമോ❓

അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് പുത്തനാശയത്തിൽ പെട്ട് പോയവർക്ക് ഹിദായത്ത് നൽകട്ടെ! ആമീൻ
♻♻♻

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...