Showing posts with label തബ് ലീഗിസം ഒരു ലഘു പരിചയം. Show all posts
Showing posts with label തബ് ലീഗിസം ഒരു ലഘു പരിചയം. Show all posts

Saturday, May 19, 2018

തബ് ലീഗിസം ഒരു ലഘു പരിചയം

തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം ആറ് ,

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

                                  

ഇസ്തിഗാസക്കെതിരെ


ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).



തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം അഞ്ചു ,




മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍


അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍,ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).


തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം നാല്



                               നബി(സ്വ)യെ ചിന്തിച്ച് പോകരുത്


തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ:



“ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്ക



തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം മൂന്ന് ,



     നബിദിനതിനെതിരെ


ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട,അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്.

തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.


മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക:



“ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ?


ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)


മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)



തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.



നബിദിനാഘോഷം ബിദ്അത്ത്



വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).

ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.



 







തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം രണ്ട് ,

                  നബി(സ) ക്ക് അദൃശ്യജ്ഞാനം ഇല്ല


ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക:


ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1)സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?



ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).


                                                                                             


ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ,തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.


നബി(സ്വ)ക്ക് വിവരമില്ല!




ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)


                                                                                             


റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.



കടപ്പാട് : സുന്നിവോയിസ്





തബ് ലീഗിസം ഒരു ലഘു പരിചയം -ഭാഗം ഒന്ന്

ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്.


വഹാബിസതിന്റെ മറ്റൊരു പതിപ്പാണ്‌ തബ്ലീഗ് ജമാഅത്ത്.അവരുടെ വേഷവും പ്രവർത്തനവും കണ്ട് തെറ്റി ധരിച്ചു ആരെങ്കിലും അതിൽ പെട്ടുപോയിട്ടുണ്ടാങ്കിൽ അവർ അതിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കേണ്ടതുണ്ട് .അല്ലാത്ത പക്ഷം ഈമാൻ നഷ്ട്ടപെട്ടു മരിക്കാൻ ഇടവരും.അവരുടെ യഥാര്ത വിശ്വാസവും പ്രവർത്തനവും അറിയണമെങ്കിൽ അവരുടെ നേതാക്കളെ കുറിച്ചും അവരുടെ വികലമായ ആശയങ്ങളെയും കുറിച്ച് നാം അറിയേണ്ടതുണ്ട് .അവരുടെ വിശ്വാസ വൈയിഗല്ല്യങ്ങല്ലെയും ആശയങ്ങളെയും പരിജയപെടുതുകയാനിവിടെ ഈ പരമ്പരയിൽ ...അള്ളാഹു എല്ലാവര്ക്കും ഹിദായത് നല്കട്ടെ ...


നബി (സ )  അറിവിനെ വിലകുറച്ച് കാണിക്കുന്നു


തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി,കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).


പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു.റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?


കടപ്പാട് : സുന്നിവോയിസ് 

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...