Showing posts with label കുത്ത് റാത്തീബ് പ്രാമാണിക ബന്ധം. Show all posts
Showing posts with label കുത്ത് റാത്തീബ് പ്രാമാണിക ബന്ധം. Show all posts

Tuesday, February 13, 2018

കുത്ത് റാത്തീബ് പ്രാമാണിക ബന്ധം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

കുത്ത് റാത്തീബ് പ്രാമാണിക ബന്ധം

കുത്ത് റാത്തീബ് കേൾക്കാത്തവരുണ്ടാവില്ല.
 ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില്‍ ദേഹത്ത് പരിക്കേല്‍പിക്കുകയും മേല്‍പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്‍പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന്‍ ചെയ്യുന്നത് ആരും എതിര്‍ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ.  മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്.

സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്,  ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്‍മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിഷം കൊണ്ടുവരിക. അത് കൊണ്ടുവരപ്പെട്ടപ്പോള്‍ അദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലി അത് കുടിച്ചു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അപകടകരമെന്ന് തോന്നുന്ന കാര്യങ്ങളും വിശ്വാസം സ്ഥിരപ്പെടുത്താനായി ചെയ്യാമെന്ന് ഇതില്‍നിന്ന് വ്യക്തമായല്ലോ.

കുത്ത്റാതീബ്

മഹാനായ ഷൈഖ് രിഫായീ (റ) യുടെ പേരില് നടത്തപ്പെടുന്ന പ്രതേക റാതീബ്. റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. മാരകായുധങ്ങൾ പ്രയോകിച്ച് അപകടങ്ങള സംഭവിക്കുന്ന കൃത്യങ്ങൾ ചെയ്യൽ നിഷിദ്ദം.പതിവ് കൊണ്ടോ അഭ്യാസം കൊണ്ടോ കറാമത് കൊണ്ടോ അപകടം സംഭവിക്കില്ലെന്ന ബോധ്യമുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾക്ക് തെറ്റില്ല.
ഇബ്നുഹജർ(റ) എഴുതുന്നു:

ولا يحرم من الطاهر إلا نحو حجر وتراب ومنه مدر وطفل لمن يضره وعليه يحمل إطلاق جمع متقدمين حرمته، بخلاف من لا يضره كما قاله جمع متقدمون واعتمده السبكي وغيره وسم وإن قل إلا لمن لا يضره (٣٨٧/٩ تحفة المحتاج)

കല്ല്‌,മണ്ണ് പോലെയുള്ള ശുദ്ടിയുള്ള വസ്തുക്കൾ കഴിച്ചാൽ ബുദ്ദിമുട്ടുണ്ടാകുന്നവർക്ക് അവ കഴിക്കൽ നിഷിദ്ദമാണ്. അവ കഴിക്കൽ നിരുപാധികം നിഷിദ്ദമാനെന്നു ഒരു കൂട്ടം പൂർവ സൂരികൾ പറഞ്ഞതിന് ഈ വിശദീകരണം നൽകൽ ആവശ്യമാണ്‌. അവ കഴിക്കുന്നതിനാൽ ബുദ്ദിമുട്ടില്ലാത്തവർക്കു അവ കഴിക്കൽ നിഷിദ്ദമല്ല. ഒരു കൂട്ടം പൂർവസൂരികൾ ഇക്കാര്യം പ്രസ്താവിക്കുകയും ഇമാം സുബ്കി (റ) യും മറ്റും അത് പരബലമാനെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം എത്ര കുറച്ചാനെങ്കിലും കഴിക്കൽ നിഷിദ്ദമാണ്. എന്നാൽ വിഷം കഴിച്ചാൽ ബുദ്ദിമുട്ടില്ലാത്തവർക്കു വിഷം കഴിക്കൽ നിഷിദ്ദമല്ല.(തുഹ്ഫ :9/387).

മഹനായ ഖാലിദുബ്നുൽവലീദ് (റ) ശത്രുക്കളുടെ മുമ്പിൽ വെച്ച് വിഷം കഴിച്ച് അത്ഭുതം പ്രകടിപ്പിച്ചതായി പ്രഭാലമായ ഹദീസിൽ വന്നിട്ടുണ്ട്.ഇബ്നുഅബീശൈബ (റ) നിവേദനം ചെയ്യുന്നു:

حدثنا  جعفر بن عون قال أخبرنا  يونس عن  أبي السفر قال : لما قدم  خالد بن الوليد إلى الحيرة نزل على بني المرازبة ، قال : فأتي بالسم فأخذه فجعله في راحته وقال : بسم الله ، فاقتحمه ، فلم يضره بإذن الله شيئا (المصنف ٦/٨)

അബുസ്സഫറി(റ) ൽ നിന്ന് നിവേദനം: ഖാലിദുബ്നുൽ വലീദ് (റ) പേർഷ്യയിലെ ഹീറത്തിൽ ചെന്നപ്പോൾ സൈനികമെധാവികൾക്കിടയിൽ ചെന്നിറങ്ങിയ അദ്ദേഹത്തിൻറെ മുമ്പിൽ വിഷം കൊണ്ടുവന്നപ്പോൾ അത് വാങ്ങി ബിസ്മി ചൊല്ലി അദ്ദേഹം അത് കുടിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് അദ്ദേഹത്തിനു യാതൊരു വിധ ഉപദ്രവവും എല്പ്പിച്ച്ചില്ല. (മുസ്വന്നഫ്:8/6)

ഈ സംഭവം ഇമാം ത്വബ്റാനി (റ) അലമുഅജമുൽ കബീറി (3718-3719) ലും ഇമാം ബയ്ഹഖി (റ) ദലാഇലുന്നുബുവ്വ(3032) യിലും അബുയഅലാ (റ) മുസ്നദി(7029) ലും നിവേദനം ചെയ്തിട്ടുണ്ട്.

താങ്കൾ വിഷം കഴിച്ചാൽ മാത്രമേ ഞങ്ങൾ കീഴടങ്ങുകയുള്ളൂ എന്ന് ശത്രുക്കള ഖാലിദ്ബ്നു വലീദ്(റ) വിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആ വിഷം വാങ്ങി കുടിക്കുകയും അത് യാതൊരു വിധ ഉപദ്രവവും അദ്ദേഹത്തിനു എല്പിച്ചില്ലെന്നും അത് ഖാലിദ് ബ്നു വലീദ് (റ) ന്റെ കറാമത്താനെന്നും ഇബ്നു തൈമിയ്യ തന്നെ അൽഫുർഖാൻ പേ: 66 ൽ രേകപ്പെടുത്തിയിട്ടുന്ദ്.

ഈ അത്ഭുതം കണ്ടപ്പോൾ അവിടത്തെ ക്രിസ്ത്യാനികൾ മുസ്ലിംകളോട് യുദ്ദം ചെയ്യാൻ തയ്യാറാവാതെ സന്ധിചെയ്യുകയാനുണ്ടായതെന്നു അല്ലാമ ദമീരി(റ) രേകപെടുത്തിയിട്ടുണ്ട്.

മഹാനായ ഷൈഖ് അഹ്മദുൽ കബീർ രിഫാഹീ (റ) യുടെ അനുയായികൾ പല അത്ഭുതങ്ങളും പ്രകടിപ്പിച്ചിരുന്നതായി ചരിത്ത്രത്തിൽ കാണാം.
പ്രസിദ്ദ ചരിത്ത്ര പണ്ഡിതൻ ഇബ്നു ഖല്ലികാൻ(ഹി: 608-681) പറയുന്നു:

ولأتباعه أحوال عجيبة من أكل الحيات وهي حية، والدّخول في التنانير وهي تضطرم بالنّار فيطفؤونها، ويلعبون بها وهي تشعل، ويقال: إنّهم  في بلادهم يركبون الأسود.

കത്തി ജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന തീയിൽ പ്രവേശിച്ച് തീ കെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക,തുടങ്ങിയ അത്ഭുതങ്ങൾ ഷൈഖ് രിഫായീ (റ) യുടെ അനുയായികൾ പ്രകടിപ്പിക്കാറുണ്ട്. അവർ അവരുടെ നാടുകളിൽ വെച്ച് സിംഹങ്ങളെ വാഹനമായി ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.(വഫിയ്യാത്തുൽ അഅയാൻ: 1/172)
 ഇത്തരം അനുഭവങ്ങള കറാമത്തുമായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച 'ബിഗ്‌ യത്തുൽ മുസ്തർഷിദീൻ' എന്നാ ഗ്രന്ഥത്തിൽ നിന്ന് വായിക്കുക.

അസാധാരണ സംഭവങ്ങൾ നാലിനമാണ്.
(ഒന്ന്) പ്രവാചകത്വവാദവുമായി അന്നരിച്ചുവന്ന അമാനുഷിക സിദ്ദി. അതെനെ എതിർക്കാൻ ഒരാൾക്കും സാധ്യമല്ല. പഠനം മുഖേനയോ മറ്റോ അത് സമ്പാദിചെടുക്കുവാനും സാധ്യമല്ല.
(രണ്ട്) കറാമത്ത് : പഠനം മുഖേനയോ ചിലപ്രതെക പ്രവർത്തികൾ മുഖേനയോ അല്ലാതെ,പരിപൂരണമായി പ്രവാചകരോട് പിന്തുടരുന്നവനിൽ നിന്ന് പ്രകടമാകുന്നത്. ഇതിനെ രണ്ടായി തരം തിരിക്കാം .പ്രവാചകത്വം വാദിക്കുന്നതിനു മുംബ് പ്രവാചകനിൽ പ്രകടമാകുന്ന അസാധാരണ സംഭവമാണ് ഒന്ന്. ഇതിനെ  "ഇർഹാസ്വ്" എന്ന് പറയുന്നു. തെമ്മാടിയല്ലാത്ത ഒരു സത്യാ വിസ്വാസിയിൽ നിന്ന് പ്രകടമാകുന്നതാണ് മറ്റൊന്ന്. അസാധാരണ സംഭവം വെളിവായതിന്റെ പേരില് അവൻ ചതിയിൽപ്പെട്ടു പോകുന്നില്ല.ഇതിനെ 'മഊനത്ത്' എന്ന് വിളിക്കുന്നു.

(മൂന്ന്) ഇസ്തിദ്റാജ്. അസാധാരണ സംഭവം വെളിവായതിന്റെ പേരിൽ ചതിയിൽ അകപ്പെട്ടുപോയ ഫാസിഖിൽ നിന്ന് പ്രകടമാകുന്നത്.
(നാല്) സിഹ്റു. ചില കാരണങ്ങള ചെയ്യുന്നതിനെ തുടർന്ന്  തെമ്മാടിയുടെയോ സത്യനിശേദിയുടെയോ കരങ്ങളിളുടെ പുറത്ത് വരുന്നത്. പഠനത്തിളുടെ ആര്ക്കും കരസ്തമാക്കാവുന്ന ഒന്നാണിത്.

കണ്കെട്ട് ഇതിനു ഉദാഹരണമായെടുക്കാം. ഒരു പ്രവർത്തിചെയ്യാനുള്ള കൈകടുപ്പമാണ് അതിലുള്ളത്. സര്പ്പങ്ങളെ ചുമക്കുക,അവയെകൊണ്ട് കൊത്തിക്കുക. ഉപദ്രവം ഏല്ക്കാതെ തീ കൊണ്ട് കളിക്കുക. നിഷിദ്ദമായ മന്ത്രപ്രയോകത്തിനു വേണ്ടിയുള്ള എഴുത്തുകളും വരകളുമെല്ലാം  ഇതിൽപ്പെടുന്നു.

എന്ന് വരുമ്പോൾ ഷൈഖ് രിഫായീ (റ) യുടെ ഷൈഖ് അഹ്മദുബ്നു അൽവാനീ(റ) ന്റെയോ  മറ്റു ഔലിയാക്കളുടെയോ ആളുകളാണെന്ന് അവകാശപ്പെട്ടു ഹൃദയങ്ങളിൽ മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, തീ തിന്നുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ചിലരുണ്ട്. അത്തരക്കാർ  ശരീഅത്തിന്റെ   വിധി വിലക്കുകൽ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട്‌ ജീവിക്കുന്നവരും വ്യക്തിപരമായി ബാധ്യതയുള്ള കാര്യങ്ങൾ ഏതെല്ലാമാണെന്നറിഞ്ഞ്  പ്രവർത്തിക്കുന്നവരും  അത്തരം അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് പഠനത്തിളുടെ ആർജ്ജിച്ചവരല്ലെന്നു ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവ കറാമത്തിന്റെ ഇനത്തിൽ ഉള്പ്പെടുന്നതാണ്. മറിച്ചാണെങ്കിൽ സിഹ്റിന്റെ ഇനത്തിലും. കാരണം തെമ്മാടിയുടെ കറാമത്ത്  പ്രകടമാകുകയില്ലെന്നും പ്രത്യേക വാക്കുകളും പ്രവർത്തികളും പഠിച്ച കൊണ്ട് വരാവുന്ന ഒന്നല്ല. കര്രാമാത്തെന്നും പണ്ടിതലോകം എകോപ്പിച്ചുപറഞ്ഞ കാര്യമാണ്.(ബിഗ്‌ യത്തുൽ  മുസ്തർഷിദീൻ: പേ: 299)

അത്തരം അത്ഭുത കാര്യങ്ങൾ അവരുടെ കറാമത്തായി പരിഗണിക്കാനുള്ള നിബന്ധനയാണ് പ്രസ്തുത ഇബാരത്തിൽ പറഞ്ഞിട്ടുള്ളത്. അതെ സമയം ഒരു പ്രവാചകന്റെയോ  യഥാർത്ഥ വലിയ്യിന്റെയോ മുഅജിസത്തും കറാമത്തും മറ്റൊരാലിളുടെ പ്രകടമാക്കാനുള്ള നിബന്ധനയല്ല. അത് തെമ്മാടിയിലുടെയും സത്യാ നിശേദിയിലൂടെയും എന്നല്ല ഇതര ജീവികളിലൂടെയുമെല്ലാം പ്രകടമാകാവുന്നതാണ്.

ഇവ്വിഷയകമായി ഇബ്നുഹജറുൽ ഹൈതാമി(റ) എഴുതുന്നു:
وقد تظهر الكرامة على يد فاسق بل كافر كالسامري فإنه رأى فرس جبريل عليه السلام حتى أخذ من تراب حافرها وجعله في العجل فخار(الفتاوي الكبري : ٣٥٢/٤)

ചിലപ്പോൽ തെമ്മാടിയിലുടെയും  സത്യാ നിശേദിയിലൂടെയും കറാമത്ത് പ്രകടമാവാം. സാമിരി ഇതിനുദാഹരണമാണ്‌.ജിബ്രീൽ (അ) ന്റെ കുതിരയുടെ കുളമ്പ് തട്ടിയ മണ്ണെടുത്ത് (അവൻനിർമ്മിച്ച) പശുക്കുട്ടിയിൽ വെച്ചപ്പോൾ അത് ശബ്ദിച്ചു വല്ലോ. (ഫതാവൽ കുബ്റാ: 4/352)

ഇബ്നുഹജറിന്റെ പരത്ത പ്രസ്താവം എടുത്ത് വെച്ച് ഹനഫീ മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥമായ  'അൽബഹ്റൂറാഇഖ്'- ഇൽ എഴുതുന്നു :
ولا شيئ من فواعدنا يأباه(البحر الرئق، باب من تقبل شهادته)

നമ്മുടെ പൊതുതത്ത്വങ്ങളിലൊന്നും അതിനെതിരല്ല.(അൽബഹ്റൂറാഇഖ്)

ഇമാം ഗസാലി(റ) യുടെ പരമാർശം കാണുക.
وإن لم تكن دعوى فقد يجوز ظهور ذالك علي يد فاسق، لأنّه مقدور في نفسه(الإقتصاد في الإعتقاد : ٦٣/١)

(വലിയ്യാണെന്നോ മറ്റോഉള്ള) വാദമൊന്നുമില്ലെങ്കിൽ തെമ്മാടിയിലുടെയും അത് പ്രകടമാക്കാവുന്നതാണ്. കാരണം, അസംഭവ്യമായ ഒന്നല്ലല്ലോ അത്. (അൽഇഖ്തിസ്വാദു ഫിൽഇഅതിഖാദ്  : 1/63)

ചുരുക്കത്തിൽ കറാമത്ത് പ്രകടമായ വ്യക്തി ശരീഅത്തിന്റെ വിധി വിലക്കുകൽ ജീവിതത്തിൽ പകർത്തിയവനാനെങ്കിൽ അവനിലൂടെ പ്രകടമാകുന്ന കറാമത്ത് അവന്റെ കറാമത്തായി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം അത്ഭുത പ്രകടിപ്പിക്കാനുള്ള കാര്യങ്ങൾ പടിച്ചവനാനെങ്കിൽ അതിനെ സിഹ്രായും പരിഗണിക്കുന്നതാണ്. ഈ രണ്ടു രൂപത്തിലും പെടാത്തവനിൽനിന്നാണ് അസാധാരണ സംഭവം പ്രകടമാകുന്നതെങ്കിൽ അവൻ ഏതെങ്കിലും ഒരു പ്രവാചകനിലെക്കോ വലിയ്യിലെക്കോ ചെർത്തപെടുന്നവനാനെങ്കിൽ അവനിലുടെ പ്രകടമായ  അസാധാരണ സംഭവം ആ പ്രവാചകന്റെ മുഅജിസത്തോ വലിയ്യിന്റെ കറാമത്തൊ ആയി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം ഇസ്തിദ്റാജ്മാണ്‌.

Posted by അബൂത്വാഹിർ മാനന്തവാടി at 02:57 3 comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: കുത്ത് റാത്തീബ് പ്രാമാണിക ബന്ധം

Older PostsHome

View mobile version

Subscribe to: Posts (Atom)

Search This Blog

ഇഫ്ഷാഉസ്സുന്ന യൂറ്റൂബ് ചാനൽ


ഇഫ്ശാഉസ്സുന്ന ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം


About me

അബൂത്വാഹിർ മാനന്തവാടിView my complete profile

ഇൗ ബ്ലോഗിനെ കുറിച്ച്....!!


ഇഫ്ശാഉസ്സുന്ന എന്നാൽ സുന്നത്തിനെ വംയാപിപ്പിക്കുക എന്നാണർത്ഥം ഇസ്ലാമിക പൈതൃകത്തനിമയോടെ അഹ്ലുസ്സുന്നയുടെ ആശയങ്ങൾ മലയാളികൾക്ക് ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും പഠിക്കാനും മനസ്സിലാക്കാനും ഇന്ന് ഏറെ ആശ്രയിക്കപ്പെടുന്ന മാധ്യമമായി വെബ് സൈറ്റുകളും ബ്ലോഗുകളും മാറിക്കഴിഞ്ഞു. പുസ്തകങ്ങൾ വായിക്കുന്നതിന്ന് പകരം പുതിയ തലമുറ വായിക്കുന്നതും തിരയുന്നതും വെബ്ബുകളും ബ്ലോഗുകളുമാണ്. അതിനാൽ ഇങ്ങനെ ചില ഉദ്ധ്യമങ്ങൾ ഫലം കാണുമെന്ന് പ്രതീക്ഷയുണ്ട്.ഇസ്ലാമിക് പഠനങ്ങളുടെ സമാഹാരമാണ് ഈ ബ്ലോഗ്. വിശിഷ്യാ അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ യാതാവിഥി മനസ്സിലാക്കാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങളിലൂടെ സാധിക്കുമെന്ന് കരുതുന്നു. കർമ്മശാസ്ത്ര പഠനങ്ങളുടെ ഏതാനും സംക്ഷിപ്തങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം മതപ്രഭാഷണത്തിനുപകരിക്കുന്ന വിധം പ്രഭാഷണക്കുറിപ്പുകളും ഈ ബ്ലോഗിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിലെ ചില പഠനങ്ങൾ ഈ വിനീതൻ സ്വന്തമായി ചേർത്തതും മറ്റ് ചിലത് നിരവധി പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റ് സൈറ്റ്,ബ്ലോഗ് എന്നിവയിൽ നിന്നും പകർത്തിയതുമാണ്. എല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ച് കൂട്ടുക എന്നതാണ് ലക്ഷ്യം. മനുഷ്യസഹജമായ തെറ്റുകളിൽ നിന്ന് മുക്തമെന്ന് അവകാശമില്ല. തെറ്റുകൾ കാണുന്നവർ ഉണർത്തുക. സാധാരണക്കാർക്കും പണ്ഡിതർക്കും,വിദ്യാർത്ഥികൾക്കും ഇത് ഉപകരിക്കുമെന്ന പ്രത്യാശയുണ്ട്. . പരമാവതി ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ പ്രതീക്ഷയോടെ .......നിങ്ങളുടെ സുഹൃത്ത് അബൂത്വാഹിർ നിസാമി ഫൈസി മാനന്തവാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...