Thursday, October 31, 2019

തൗഹീദും ശിർക്കും ഇബാദത്തും തീരുമാനമാവാത്ത ഒഹാബി

https://docs.google.com/document/d/1zyNucL8I-UUQI4IDWMZJxLp-RZuWsiBSx7X7_yPQJZ8/edit?usp=drivesdk
https://docs.google.com/document/d/1zyNucL8I-UUQI4IDWMZJxLp-RZuWsiBSx7X7_yPQJZ8/edit?usp=drivesdk

തൗഹീദും ശിർക്കും ഇബാദത്തും തീരുമാനമാവാത്ത ഒഹാബികളുടെ
വൈരുദ്ധ്യങ്ങൾ അവരുടെ പുസ്തകത്തിൽ നിന്ന് നേരിട്ട് വായിക്കുക

തൗഹീദ് ശിർക്ക് ഒഹാബി വൈരുദ്ധ്യം

വഹാബി ശിർക്ക് 
————

മനുഷ്യ കഴിവിന്നതീതമായ ജീവിച്ചിരിക്കുന്നവരോടാ മരിച്ചവരോ ടോ സഹായാത്ഥന നടത്തുന്നത് ശിർക്കാണ് 
(ബഹുദൈവാരാധനയാണ് ) 

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ    
കെ. കുഞ്ഞീതു മദനി
പേജ് : 102

https://www.facebook.com/777959305671074/posts/781745648625773?sfns=mo
[10/31, 3:13 PM] റഫീഖ് പൊൻ മ: എന്താണ് പ്രാർത്ഥന
-----------------------------------
മനുഷ്യരുടെ കഴിവില്‍പെടാത്ത കാര്യങ്ങൾ സഫലീകരിച്ച് തെരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും ചോദിക്കുന്നതിനാണ് പ്രാർഥന( دعاء) എന്ന് പറയുന്നത് 

( മുജാഹിദ് KNM  മദ്രസയിലെ മൂന്നാം ക്ലാസിലെ പുസ്തകം )

(പുസ്തകം :-  സ്വഭാവ പാഠങ്ങള്‍ : മൂന്നാം ക്ലാസ്)

https://www.facebook.com/777959305671074/posts/1109389102528091?sfns=mo
[10/31, 3:15 PM] റഫീഖ് പൊൻ മ: ദുആ എന്നാല്‍ 
------------------------------
അഭൗതികമായ മാർഗ്ഗത്തില്‍ ഒരു നന്മ ലഭിക്കുന്നതിനു വേണ്ടിയോ ഒരു തിന്മ തടയുന്നതിനോ വേണ്ടിയുള്ള മനസ്സിന്റെ തേട്ടമാണ് 

വഹാബി പുസ്തകം 

(എപി:അബ്ദുൽ ഖാദിർ മൗലവി)
(പുസ്തകം :- ദൈവ വിശ്വാസം ഖുർആനിൽ)
( KNM പ്രസിദ്ധീകരണം , പേജ് :- 30 )

https://www.facebook.com/777959305671074/posts/1109397372527264?sfns=mo
[10/31, 3:17 PM] റഫീഖ് പൊൻ മ: വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു 
പ്രസിദ്ധീകരണം :- KNM 
അബ്ദുൽ ഹഖ് സുല്ലമി 
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo
[10/31, 3:17 PM] റഫീഖ് പൊൻ മ: അഭൗതികം
-----------------------
അഭൗതികം എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാത്ത മാർഗ്ഗത്തിലൂടെ നമ്മേസഹായിക്കുക എന്നതാണ് 

( പുസ്തകം :- വാദ പ്രതിവാദങ്ങളിലൂടെ )

( എപി അബ്ദുൽ കാദർ മൗലവിയുമായിട്ടുള്ള അഭിമുഖം 
ഇകെഎം: പന്നൂർ എഴുതിയ പുസ്തകം
പ്രസിദ്ധീകരണം :- KNM )
( പേജ് :- 81 )

https://www.facebook.com/777959305671074/posts/1109639995836335?sfns=mo
[10/31, 3:18 PM] റഫീഖ് പൊൻ മ: മറഞ്ഞ വഴി എന്നാൽ :-  പുതിയ വാദം വഹാബികളുടെ - ജബ്ബാർ മൗലവി
-------------------------------
2007ന് ശേഷം ഉള്ളതെ
തെല്ലാം നിഷേധിച്ചു
 ജബ്ബാർ മൗലവി

@ പുതിയ വാദം @
    ----------------------
മറഞ്ഞ വഴി എന്നാല്‍ അറിയാത്ത മാർഗ്ഗത്തിലൂടെ സഹായിക്കുക എന്നർത്ഥം അല്ലാ എന്ന് പുതിയ വാദം

( അല്‍ഇസ്ലാഹ് മാസിക
ജൂണ്‍ :- 09
പേജ് :- 24 )

https://www.facebook.com/777959305671074/posts/1109652845835050/
[10/31, 3:18 PM] റഫീഖ് പൊൻ മ: പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം
———————————————

ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം ആണ് എന്ന് വഹാബികളുടെ പുസ്തകത്തിൽ

പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ 
പേജ് : 15

https://www.facebook.com/777959305671074/posts/1476232642510400?sfns=mo
[10/31, 3:18 PM] റഫീഖ് പൊൻ മ: വഹാബി പ്രാർത്ഥനയും ചുരത്തിലെ ആറാം വളവും
——————————————————-
നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സിൽ സഞ്ചരിക്കുന്നു . ആറാമത്തെ വളവിലെത്തിയപ്പോൾ ബണ്ടിൻറ ബ്രേക്ക് പൊട്ടി നിയന്ത്രണാതീതമായിത്തീരുന്നു . ഇടത് വശത്ത് ഉയർന്നുനിൽക്കുന്ന കുന്നുകൾ ! വലത് വശത്ത് അത്യഗാധ മായ ഗർത്തം ! അവന്റെ മുഴുവൻ ശക്തിയും തന്ത്രവും തളർന്നുപോകുന്നു . അവൻ പഠിച്ച പതിനെട്ടടവും നിഷ്ഫ ലമായിത്തീരുന്നു . ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമെ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് അവനുറപ്പാകുന്നു . ഈ ഘട്ടത്തിൽ തന്റെ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നു നിഷ്കളങ്കമായി ഒരു പാത്ഥന ഉയരുന്നു . ' ' പടച്ചവനെ രക്ഷിക്കണേ '

പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ
കെ - കുഞ്ഞീതു മദനി
പേജ് : 100 ‘ 101

https://www.facebook.com/777959305671074/posts/1508502319283432?sfns=mo
[10/31, 3:19 PM] റഫീഖ് പൊൻ മ: ഒഹാബീ മതക്കാര്‍ അറിയാതെ പറഞ്ഞുവെച്ച സത്യങ്ങളില്‍ ചിലത്!! :
"ദിവ്യത്വ സങ്കല്‍പത്തോടെ ചെയ്യുമ്പോഴേ ഒരു കാര്യം ആരാധനയാകൂ .. (അല്‍ മനാര്‍: 1988 ജനുവരി)
.........................................................................
അപ്പോള്‍ അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരേണമെങ്കില്‍ അതിന്റെ പിന്നില്‍ ദിവ്യത്വ സങ്കല്‍ പവും തദനുസാരമുള്ള വുശ്വാസവും കൂടി ഉണ്ടായിരിക്കേണമെന്നു വരുന്നു. ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇതു ഒരു നിബന്ധനയായി അംഗീകരിച്ചതഅയി കാണാം. ...........
(അല്‍ മനാര്‍: വാള്യം:33 , ലക്കം: 8 , 1988 ജനുവരി)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോസ്റ്റെഡ്: 7-12-2018 (വെള്ളി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1427311887402476/

Friday, October 18, 2019

നബിദിനം പഴയ ഒഹാബി മതം




📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.




നബിദിനം ഈ കാലം ജീവിക്കുന്ന വഹാബികള്‍ക്ക് നരഗത്തിലെക്ക് പോകുന്ന വലിയ തിന്മയും ചിലര്‍ക്ക് ശിര്‍ക്കുമാണ്
നബിദിനം പഴയ കാല വഹാബികള്‍ക്ക് കൂലി ലഭിക്കുന്ന ഫലം സിദ്ധിക്കുന്ന വലിയ കാര്യമാണ്
///////////////////////////////////////////////////////////////////////////////////////////////////////////////////////////
;റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു, അത് നമ്മെ ആനന്ദിപ്പിക്കുന്നു . ആഹ്ലാദിപ്പിക്കുന്നു, നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്ലിമിന്റെയും മുഖകരലങ്ങളില്‍ ഹര്‍ഷ ചിഹ്നങ്ങള്‍ കളിയാടുന്നു, ഓരോ ഭക്തനും സന്തോഷാശ്രുക്കള്‍പൊഴിക്കുന്നു.
എന്തുകൊണ്ട്? മാനവ ലോകത്തിന്റെ മാര്‍ഗങ്ങളെ വെട്ടിതെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്‌ (സ)തന്റെ പാദസ്പര്‍ശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതു പോലെയുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തിലായത്‌ കൊണ്ടുതന്നെ ' (അല്‍മുര്‍ഷിദ് 3/9
//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
E K മൌലവി
റബീഉല്‍ അവ്വല്‍ മാസംവരുമ്പോള്‍ മുസ്ലിംകളായ നമ്മുടെ മനസില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു, ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ്‌ മുസ്തഫ (സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണ് . അതുകൊണ്ട് തന്നെയാണ് ഈ മാസം അടുത്ത് വരുമ്പോള്‍ മുസ്ലിമീങ്ങള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയുനാ മുഹമ്മദ്‌ (സ) യെപറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ലോകത്തിന് റഹ്മത്തായിട്ടാണ് അള്ളാഹു തആലാ മുഹമ്മദ്‌ നബിയെ അയച്ചിട്ടുള്ളത്‌ (അല്‍ മുര്‍ഷിദ് പുസ്തകം 1ലക്കം 5)
///////////////////////////////////////////////////////////////////////////////////////////////////////////////////
റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിയുന്ന സമുദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിലായിരിക്കുന്നത് കൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല .എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞു കൊണ്ട് മൌലിദ് ഓതുവാന്‍ തുടങ്ങിയിട്ടുണ്ട് . അധിക സ്ഥലങ്ങളിലും പോതുയോഗങ്ങളില്‍കൂടി നബിയുടെ മഹത്മ്യത്തെ കുറിച്ച് മലയാളത്തില്‍ പ്രസംഗങ്ങള്‍ നടത്തി വരുന്നുമുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. (അല്‍ മുര്‍ഷിദ് പുസ്തകം 1 ലക്കം 5)
//////////////////////////////////////////////////////////////////////////////////////////////////////////////////////////////
KM മൌലവി
....അതിനായി മുഹമ്മദ്‌ നബിയെ അള്ളാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന്ന് ഈ മാസത്തില്‍ ദഅവത്ത് പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലഹുത്തആലാക്ക് ശുക്ര്‍ ചെയ്യണം . അതിനായി ദേശങ്ങള്‍ തോറും മൌലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാജാതി മതസ്ഥരേയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅവത്ത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും ഈമാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം (അല്‍ മുര്‍ഷിദ് പുസ്തകം 1 ലക്കം 5)
////////////////////////////////////////////////////////////////////////////////////////////////////////////////////////////////
മൌലവി അബൂഅഹ്മദ് റഷീദ്‌
ദൈവ സന്ദേശവാഹി ജനിച്ചമാസമാണ് റബീഉല്‍ അവ്വല്‍ . അതിനാല്‍ ആ മാസത്തെ മുസ്ലിംലോകം ആകമാനം കൊണ്ടാടുന്നു .ലോകം മുഴുവനും കൊണ്ടാടെണ്ടാതുമാണ് . ഈ കൊണ്ടാട്ടം പല നല്ലകാര്യങ്ങളും സാധിപ്പിക്കുന്നുണ്ട് .. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ് .അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരുമാണ് . ഈ സദസ്സില്‍ സഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയിരിക്കണം (അല്‍ മുര്‍ഷിദ് പുസ്തകം 4 ലക്കം 1)
////////////////////////////////////////////////////////////////////////////////////////////////////////////////////////////
EK മൌലവി
മുസ്ലിം ലോകത്തെ ആകമാനം ആനന്ദ സാഗരത്തില്‍ റഹ്മത്തിനാല്‍ ആറടിപ്പിക്കുന്ന രകളിപ്പിക്കുന്ന റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്റെ അനുഗ്രഹമായി അവതരിപ്പാനായ മുഹമ്മദ്‌ മുസ്തഫ യുടെ ജനനത്തെയാണ്
അല്‍ മുര്‍ഷിദ് റബീഉല്‍ അവ്വല്‍ HIJRA 1355
/////////////////////////////////////////////////////////////////////////////////////////////////////////////////////////////

Thursday, October 17, 2019

മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും* *എന്ത് പറയുന്നു ?


[📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.




📚📚📚📚📚📚📚📚📚📚📚

*ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും*
 *എന്ത് പറയുന്നു ?*❓
⚡⚡⚡⚡⚡⚡⚡
ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ;!
ആദ്യകാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു .
ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ *"റുക്കിയ്യ ശറഇയ്യ"* എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു.

വിഷയത്തിലോട്ട്‌ കടക്കാം, നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാലഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...

ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സ്വഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , 
ഒന്ന് വിശദമായി പഠിക്കാം .

ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്.

 ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ 
(അല്‍ഇസ്റാഅ്, 82). 
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” 
(റാസി 11/35). 

ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” 
(അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നത്താകുന്നു”
(ശറഹു മുസ്ലിം 7/169).

നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. 
'നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു”
 (ബുഖാരി വാ. 13, പേ. 117).

ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” 
(ബുഖാരി വാ. 13, പേ. 118).

ആഇശഃ(റ)യില്‍ നിന്നു നിവേദനം: 
“നബി(സ്വ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാറുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതി ശരീരം തടവുകയും ചെയ്തിരുന്നു” 
(ബുഖാരി 13/126, മുസ്ലിം 14/182).

നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. 
അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരട്ടിയ ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” 
(സാദുല്‍ മആദ്, 4/147).

 ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍  എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക് മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” 
(ഫുല്‍ ബാരി 13/121).ഹാഫിള് ഇബ്നു അബീശൈബഃ (റ)

 ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).


അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).

ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). 

വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതികെട്ടുന്നതിനാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു.
സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222).

 “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)

ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്”
 (മുസ്വന്നഫ്, 5/433).

ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

ഇബ്നുതൈമിയ്യഃ
എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” 
(ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. 

ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും ഒന്ന് പരിശോധിച്ചിരു ന്നെങ്കില്‍!

⚡⚡⚡⚡⚡⚡⚡⚡⚡
ഇസ്ലാമിക് ആദർശ കൗൺസിലിംഗ്.
*🎯SIM-DA'WA-CENTRE-TGI 🎯*
〰〰〰〰〰〰〰〰〰〰

Tuesday, October 15, 2019

ഖബർ സിയാറത്ത് മുത്ത് നബിയുടേത് പ്രത്തേ കം പുണ്യമുണ്ടോ?



📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

ചോദ്യം

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ പ്രത്യേക പുണ്യം ഇല്ലെന്നും സാധാ ഖബർ സിയാറത്ത് ചെയ്യുന്നത് പോലെയുള്ള പുണ്യമേ അതിനുള്ളു എന്നും ചില വഹാബി പുരോഹിതവർഗ്ഗം വാദിക്കുന്നു എന്നാൽ മുസ്ലീങ്ങൾ അതിൽ എന്താണ് വിശ്വസിക്കുന്നത് '



 മറുപടി

ഇമാം നവവി റ   പറയുന്നു'

واعلم أن زيارة قبر رسول الله صلى الله عليه وسلم من أهم القربات وأنجح المساعي ، فإذا انصرف الحجاج والمعتمرون من مكة استحب لهم استحبابا متأكدا أن يتوجهوا إلى المدينة لزيارته صلى الله عليه وسلم شرح المهذب


*നീ മനസ്സിലാക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമ്മങ്ങളിൽ പെട്ടതാണ് ഏറ്റവും വിജയകരമായ പ്രവർത്തികളിലും പെട്ടതാണ്. അതുകൊണ്ടുതന്നെ  ഹജ്ജ് മാരും ഉംറ ചെയ്യുന്നവരും മക്കയിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ  നബിസല്ലല്ലാഹു അലൈഹി വസല്ലമ യെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് മുന്നിടൽ ശക്തമായ സുന്നത്താണ്
(ശറഹുൽ മുഹദ്ധബ്)*


ഖത്വീബ് ശിര്‍ബീനി(റ) എഴുതുന്നു:സ്ത്രീകളുടെ സിയാറത്ത് സംബന്ധമായി വന്ന അഭിപ്രായങ്ങള്‍ *മുര്‍സലീങ്ങളുടെ നേതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റിയല്ല. അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ ഇബാദത്തുകളില്‍പെട്ടതാണ്.* മറ്റു അമ്പിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സ്ത്രീകള്‍ക്കു സുന്നത്താണെന്ന് ( മുഗ്നി ।/365)


ഇമാം റംലി(റ) പറയുന്നു:*നബി(സ്വ)യുടെ ഖബ്.ര്‍ *സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്തില്ലെന്നു മാത്രമല്ല *അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്.* ഇബ്നുരിഫ്അത്തും (റ) ഖമൂലി(റ)യും പ്രസ്താവിച്ചപോലെ മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ക്ക് സുന്നത്താകേണ്ടിയിരിക്കുന്നു. പ്രബലാഭിപ്രായം അതാണ് (നിഹായ: 3/37).

ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അലിയ്യുബ്നു ഉബയ്ദില്ലാഹി സ്സാഗൂനി (റ) (ഹി: 455527) ‘അല്‍ഇഖ്നാഅ്‘ ല്‍ പറയുന്നു: സ്ത്രീകള്‍ കരയാനും ശബ്ദമുയര്‍ത്താനും ഏറെ സാധ്യതകളുള്ളതിനാല്‍ ഖബ്.ര്‍ സിയാറത്ത് സ്ത്രീകള്‍ക്ക് കറാഹത്താണ്. *എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. നിശ്ചയം അത് ഏറ്റം വലിയ ഇബാദത്തുകളില്‍ പെട്ടതുമാണ്. *മറ്റു അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ ഖബ്റുകളേയും അതോട് താരതമ്യം ചെയ്യല്‍ അത്യാവശ്യമാണ്. (അല്‍ ഇഖ്നാഅ്: 1/192)


അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)


കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.* കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്.* (ഫത്ഹുൽബാരി: 4/105)
ഇബ്നു ഹജർ(റ) എഴുതുന്നു:


ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)


നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)


നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:


قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)


ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)

/

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:


ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)


നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)


ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം. 


ചോദ്യം.

/

 كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟


നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?


മറുവടി:


/


قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)


പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)





അസ് ലം സഖാഫി
പരപ്പനങ്ങാടി

*ഖബ്ർ സിയാറത്തും പുത്തൻവാദവും*


📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


*ഖബ്ർ സിയാറത്തും പുത്തൻവാദവും*


ഖബ്ർ സിയാറത്ത് സുന്നത്താണെന്ന് സമ്മതിക്കുന്ന പുത്തനാശയക്കാർ അതിനു വേണ്ടി യാത്ര ചെയ്യന്നത് നിഷിദ്ദമാണെന്ന് പറയുന്നു. ഒരു മൗലവി എഴുതുന്നു:
       'ക്വബ്ർ സിയാറത്തിനു പ്രത്യേക യാത്ര സംഘടിപ്പിക്കുവാൻ പാടില്ലെന്ന് ഇസ്ലാം ഇർദ്ദെഷിക്കുന്നു.

 عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام ومسجد النبي ومسجد الأقصى . 

അബൂസഈദ്(റ) നിവേദനം: "നബി(സ) അരുളി. മൂന്ന് പള്ളികളിലേക്ക്‌ വഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി) മസ്ജിദുൽ അക്വ് സ്വാ എന്നിവയാണത്" (ബുഖാരി, മുസ്ലിം)
   മൗലവി തുടരുന്നു. 'ഏതെങ്കിലും 'ഏതെങ്കിലും ഒരു സ്ഥലത്തിനു പുണ്യമുണ്ടെന്നു വിചാരിച്ച് വാഹനം കെട്ടി പുറപ്പെടുന്നതിനെ തന്നെയാണ് നബി(സ) ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവർ ജൽപിക്കുന്നത് പോലെ  പള്ളികൾ മാത്രമല്ല. ക്വബ്ർ സ്ഥാനും മറ്റും ഇവിടെ ഉള്പ്പെടും. മറ്റൊരു സ്വഹീഹായ ഹദീസ് ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നു. 

عن قزعة قال:"أتيت ابن عمر فقلت:إني أريد الطور. فقال:إنما تشد الرحال إلى ثلاثة مساجد، فدع عنك الطور ولا تأته.

ഖസ്അ(റ) നിവേദനം: 'ഞങ്ങൾ ഒരിക്കൽ ഇബ്നുഉമറിന്റെ അടുത്ത ചെന്ന് ഇപ്രകാരം പറഞ്ഞു. ഞാൻ ത്വൂറിലെക്കു പുറപ്പെടാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നുഉമർ പറഞ്ഞു. നിശ്ചയം മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുണ്യയാത്ര ചെയ്യാൻ പാടില്ല. അതിനാല ത്വൂറിലെക്കുള്ള യാത്ര നീ ഉപേക്ഷികുക. മീ അവിടെ പോകരുത്" (അഹ്മദ് , ഇബ്നുഅബീ ശൈബ)

ഖണ്ഡനം

ഉപര്യുത രണ്ടു ഹദീസുകളെയും അതിക്രൂരമായി ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് മൗലവി തന്റെ വാദത്തിന് അവയെ പ്രമാണമാക്കാൻ ശ്രമിക്കുന്നത്.എന്നാൽ ഇത്തരം ദുർ വ്യാഖ്യാനങ്ങൾക്ക് മുസ്ലിം ലോകത്ത് സ്ഥാനമില്ല. അവയുടെ ശരിയായ വിവക്ഷ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് പരിശോദിക്കാം. 

പ്രസ്തുത ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരം മാത്രമാണ്.അഥവാ നിസ്കാരത്തിനു വേണ്ടി പ്രസ്തുത മൂന്ന് പള്ളികളിലെക്കല്ലാതെ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല.കാരണം മറ്റു പള്ളികളെല്ലാം പ്രതിഫലത്തിന്റെ വിഷയത്തിൽ തുല്യമാണ്. അതിനാല അറിവ് പഠിക്കാനോ കച്ചവടാവശ്യർത്ഥമോ മഹാന്മാരെ സന്ദർഷിക്കുവാനൊ കുടുംബ ബന്ധം പുലർത്താനോ ഹജ്ജിന്റെ ഭാഗമായ മീനയിലെക്കോ അറഫയിലെക്കൊ മുസ്ദലിഫയിലെക്കൊ വാഹനം സംഘടിപ്പിച്ച് പോകുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുന്നതല്ല. ഇനിപ്പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. 


(1) പ്രസ്തുത ഹദീസിലെ പരമാർശം നിസ്കാരം സംബന്ധിച്ചാണെന്ന് ഹദീസിൽ നിന്ന് തന്നെ വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നാടിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.  

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ് രിയ്യ്(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. 'ത്വൂർ' മലയില വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുരട്ത് സവാരിചെയ്യൽ ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ്: 11181)

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി(റ) വ്യക്തമാക്കുന്നത് കാണുക:

ومنها أن المراد حكم المساجد فقط وأنه لا تشد الرحال إلى مسجد من المساجد للصلاة فيه غير هذه الثلاثة. وأما قصد غير المساجد لزيارة صالح أو قريب أو صاحب أو طلب علم أو تجارة أو نزهة فلا يدخل في النهي، ويؤيده ما روى أحمد من طريق شهر بن حوشب قال سمعت أبا سعيد وذكرت عنده الصلاة في الطور فقال: قال رسول الله صلى الله عليه وسلم: "لا ينبغي للمصلي أن يشد رحاله إلى مسجد تبتغى فيه الصلاة غير المسجد الحرام والمسجد الأقصى ومسجدي."(فتح الباري: ١٠٥/٥)


ഈ ഹദീസിന്റെ വിവക്ഷ പള്ളികളുടെ നിയമം മാത്രമാണ്. നിസ്കാരത്തിനു വേണ്ടി ഈ മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുറപ്പെടരുതെന്നുസാരം. ഒരു സ്വാലിഹിനെയോ അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സന്ദർഷിക്കുവാനൊ വിജ്ഞാനം നേടുവാനോ കച്ചവടത്തിനോ ഉല്ലാസത്തിനോ വേണ്ടി യാത്ര പോകുന്നതിനു പ്രസ്തുത വിലക്ക് ബാധകമല്ല. ശഹ്റുബ്നുഹൗശബ്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു ഉപോൽബലകമാണ്. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെ അടുക്കൽ വെച്ച് പരമാർഷിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട് 'നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ   ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ ". ഫത്ഹുൽ ബാരി 5/105) 

(2) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.  

عن ابن عمر رضي الله عنهما قال كان النبي صلى الله عليه وسلم يأتي  قباء كل سبت ماشيا وراكبا وكان عبد الله بن عمر رضي الله عنهما يفعله .(صحيح البخاري: ١١٩٣)

ഇബ്നുഉമർ(റ) ൽ നിന്ന് നിവേദനം. നബി(സ) എല്ലാ ശനിയാഴ്ചയും നടന്നും വാഹനം കേറിയും ഖുബാഇലേക്ക് പോകാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) അപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി 1193)  

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: 


وفي هذا الحديث على اختلاف طرقه دلالة على جواز تخصيص بعض الأيام ببعض الأعمال الصالحة والمداومة على ذلك ، وفيه أن النهي عن شد الرحال لغير المساجد الثلاثة ليس على التحريم هذا فيه نظر . والصواب أنه للتحريم كما هو الأصل في نهيه صلى الله عليه وسلم . والجواب عن حديث قباء أن المراد بشد الرحل في أحاديث النهي الكناية عن السفر ، لا مجرد شد الرحل ، وعليه فلا إشكال في ركوب النبي صلى الله عليه وسلم إلى مسجد قباء ، وقد سبق للشارح ما يرشد إلى هذا في كلامه على أحاديث النهي عن شد الرحال إلى غير المساجد الثلاثة ، فتنبه ، والله الموفق . لكون النبي صلى الله عليه وسلم كان يأتي مسجد قباء راكبا ، وتعقب بأن مجيئه صلى الله عليه وسلم إلى قباء إنما كان لمواصلة الأنصار وتفقد حالهم ، وحال من تأخر منهم عن حضور الجمعة معه ، وهذا هو السر في تخصيص ذلك بالسبت .(فتح الباري: ١١١/٥ )

നല്ല കാര്യം ചെയ്യാൻ ചില ദിവസങ്ങൾ തിരഞ്ഞെടുക്കാമെന്നും അത് നിത്യമായി ചെയ്യാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. മൂന്ന് പള്ളിലകളിലേക്കല്ലാതെ വാഹനം സംഘടിപ്പിച്ച് പോകാൻ പാടില്ലെന്ന വിലക്ക് നിഷിദ്ദത്തെകുറിക്കാനല്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം നബി(സ) ഖുബായിലേക്ക് വാഹനം കേറി പോകാറുണ്ടായിരുന്നല്ലോ. എന്നാൽ ഇപ്പറഞ്ഞതിനു ഖണ്ഡനം വന്നിട്ടുണ്ട്. നബി(സ) ഖുബായിലേക്ക് പോയിരുന്നത് അൻസ്വാറുകളുമായി ബന്ധം പുലർത്താനും അവരുടെ വിവരങ്ങൾ അന്വേഷിക്കാനും ജുമുഅക്ക് പങ്കെടുക്കാത്തവരെകുറിച്ച് അന്വേഷിക്കാനുമായിരുന്നുവെന്നാണ് അവർ പറയുന്ന ന്യായം. അതാണെത്രേ ശനിയാഴ്ച തെരെഞ്ഞെടുത്തതിലെ രഹസ്യം. (ഫത്ഹുൽ ബാരി   : 5/111)
http://sunnisonkal.blogspot.com/
(3) കച്ചവടത്തിനും യുദ്ദത്തിനും മറ്റു ഭൌതിക ആവശ്യങ്ങൾക്ക്വേണ്ടിയും യാത്ര ചെയ്യൽ അനുവദനീയമാണെന്നും ഹജ്ജിന്റെ ഭാഗമായ അറഫയിൽ നിൽക്കാനും മിനായിലും മുസ്ദലിഫായിലും രാപ്പാർക്കാനും യാത്രചെയ്യൽ നിർബന്ധമാണെന്നും അറിവ് പഠിക്കാൻ യാത്ര ചെയ്യൽ സുന്നത്തോ നിർബന്ധമോ ആണെന്നും സ്വഹാബത്തിന്റെയും താബിഉകളുടെയും  ഇജമാഅ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതിനാല ഇത്തരം കാര്യങ്ങൾ പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുന്നതായി അവരാരും മനസ്സിലാക്കിയിട്ടില്ല.
http://sunnisonkal.blogspot.com/
(4) നബി(സ) യുടെ മുഅദ്ദിനായിരുന്ന ബിലാൽ(റ) നബി(സ) യുടെ ഖബ്ർ സന്ദർശിക്കാൻ വേണ്ടിമാത്രം ശാമിൽ നിന്ന് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്ത വന്നിട്ടുണ്ട്. പ്രസ്തുത സംഭവം ഹാഫിള് ഇബ്നു അസാകിർ(റ) നല്ല പരമ്പരയോടെ താരീഖ് ദിമിശ്ഖിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിള് അബൂമുഹമ്മദ്‌ അബ്ദുൽ ഗനിയ്യ് നാബുൽസി(റ) 'അൽകമാൽ' എന്നാ ഗ്രന്ഥത്തിൽ ബിലാൽ(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
   ഹാഫിള് അബുൽഹജ്ജാജുൽ മുസ്ലിം(റ)വും ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്:

عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ ، عَنْ أُمِّ الدَّرْدَاءِ ، عَنْ أَبِي الدَّرْدَاءِ ، قَالَ : " لَمَّا دَخَلَ عُمَرُ بْنُ الْخَطَّابِ ، سَأَلَ بِلَالًا أَنْ يَقْدِمَ الشَّامَ فَفَعَلَ ذَلِكَ . قَالَ : وَأَخِي أَبُو رُوَيْحَةَ ، الَّذِي آخَى بَيْنَهُ وَبَيْنَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَنَزَلَ دَارِيَّا فِي خَوْلَانَ ، فَأَقْبَلَ هُوَ وَأَخُوهُ إِلَى قَوْمٍ مِنْ خَوْلَانَ ، فَقَالَا لَهُمْ : قَدْ جِئْنَاكُمْ خَاطِبَيْنِ ، وَقَدْ كُنَّا كَافِرَيْنِ فَهَدَانَا اللَّهُ ، وَمَمْلُوكَيْنِ فَأَعْتَقَنَا اللَّهُ ، وَفَقِيرَيْنِ فَأَغْنَانَا اللَّهُ ، فَإِنْ تُزَوِّجُونَا فَالْحَمْدُ لِلَّهِ ، وَإِنْ تَرُدُّونَا فَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، فَزَوَّجُوهُمَا .
http://sunnisonkal.blogspot.com/
അബുദ്ദുർദാഅ (റ) വില നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു. 

مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟
ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.
فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ . 
http://sunnisonkal.blogspot.com/
അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല. 

ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു: 

وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)
ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിന്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വനത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)
http://sunnisonkal.blogspot.com/
  പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയട്ടെ; 

قد رويت زيارته صلى الله عليه وسلم عن جماعة من الصحابة منهم بلال عند ابن عساكر بسند جيد ، وابن عمر عند مالك في الموطإ ، وأبو أيوب عند أحمد ، وأنس ذكره عياض في الشفاء ، وعمر عند البزار ، وعلي عليه السلام عند الدارقطني وغير هؤلاء ، ولكنه لم ينقل عن أحد منهم أنه شد الرحل لذلك إلا عن بلال ; لأنه روي عنه أنه رأى النبي صلى الله عليه وسلم وهو بداريا يقول له : ما هذه الجفوة يا بلال أما آن لك أن تزورني ؟  روى ذلك ابن عساكر (نيل الأوطار: ١٨٠/٥)

http://sunnisonkal.blogspot.com/
ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ന്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാസീ0ഇയാസ്(റ) 'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാരത്തിനു വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)

പണ്ഡിത വീക്ഷണം
http://sunnisonkal.blogspot.com/
 "മൂന്നു പള്ളികളിലേക്കല്ലാതെ  വാഹനം കെട്ടി യാത്രചെയ്യപ്പെടുന്നതല്ല"  എന്നാ ഹദീസിനെ പണ്ഡിതലോകം എപ്രകാരം വിലയിരുത്തുന്നുവെന്നുകൂടി നമുക്ക് പരിശോദിക്കാം.
      ഹജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി(റ) പറയുന്നു:

  والحديث إنما ورد في المساجد، وليس في معناها المشاهد، لِأَنَّ الْمَسَاجِدَ بَعْدَ الْمَسَاجِدِ الثَّلَاثَةِ مُتَمَاثِلَةٌ، وَلَا بَلَدَ إِلَّا وَفِيهِ مَسْجِدٌ فَلَا مَعْنَى لِلرِّحْلَةِ إلى مسجد آخر، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل،(إحياء علوم الدين: ٢٥٤/١)

പള്ളിയുടെ കാര്യത്തിലുള്ളതാണ് ആ ഹദീസ്. ദർഗകളും പള്ളികളും തമ്മിൽ വ്യത്യാസമുണ്ട്. കാരണം മൂന്ന് പള്ളികളല്ലാത്ത എല്ലാ പള്ളികളും തുല്യമാണ്. ഇതൊരു നാട്ടിലും ഒരു പള്ളിയുണ്ടാകുമല്ലോ.അപ്പോൾ മറ്റൊരു പള്ളിയിലേക്ക് യാത്രപോകുന്നതിനു യാതൊരർത്ഥവുമില്ല. അതെ സമയം മഹാന്മാരുടെ ദർഗകൾ തുല്യമല്ല. അവയെ സന്ദർശിക്കുന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപെട്ടുകൊണ്ടിരിക്കും. (ഇഹ് യാഉ ഉലൂമുദ്ദീൻ : 1/254) 

ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: 

قال بعض المحققين : قوله " إلا إلى ثلاثة مساجد " المستثنى منه محذوف ، فإما أن يقدر عاما فيصير : لا تشد الرحال إلى مكان في أي أمر كان إلا إلى الثلاثة ، أو أخص من ذلك . لا سبيل إلى الأول لإفضائه إلى سد باب السفر للتجارة وصلة الرحم وطلب العلم وغيرها ، فتعين الثاني ، والأولى أن يقدر ما هو أكثر مناسبة ، وهو : لا تشد الرحال إلى مسجد للصلاة فيه إلا إلى الثلاثة ، فيبطل بذلك قول من منع شد الرحال إلى زيارة القبر الشريف وغيره من قبور الصالحين ، والله أعلم .(فتح الباري شرح صحيح البخاري: ١٠٦/٤)
http://sunnisonkal.blogspot.com/
വിഷയങ്ങൾ യഥാവിധി മനസ്സിലാക്കിയ പണ്ഡിതന്മാരിൽ ചിലര് പറയുന്നു: ഹദീസിൽ 'മുസ്തസ്നാ മിന്ഹു' (ഇതിൽ നിന്നാണോ ഒഴിവാക്കുന്നത് അത്) പറഞ്ഞിട്ടില്ല. ഒന്നുകിൽ അതിനെ പൊതുവായി സങ്കൽപ്പിക്കാം. അപ്പോൾ ഹദീസിന്റെ ഉള്ളടക്കം ഇപ്രകാരമായിരിക്കും. 'മൂന്ന് പള്ളികളിലെക്കല്ലാതെ ഒരു വിഷയത്തിലും ഒരു സ്ഥലത്തേക്കും വാഹനം കെട്ടി പോകാൻ പറ്റില്ല'. അല്ലെങ്കിൽ പ്രത്യേകമായതായും അതിനെ അതിനെ സങ്കൽപ്പിക്കാം. എന്നാൽ പൊതുവായ ഒന്നായി അതിനെ സങ്കൽപ്പിക്കാൻ നിർവാഹമില്ല.കാരണം കച്ചവടം, ചാർച്ചബന്ധം ചേർക്കൽ, അറിവ് അന്വേഷിക്കൽ തുടങ്ങി ഒരു വിഷയത്തിനും വാഹനം സംഘടിപ്പിച്ച് പോകാൻ പറ്റില്ലെന്നാണല്ലോ ഹദീസ് കൊണ്ട് വരിക. അതിനാല പ്രത്യേകമായ ഒന്നായി തന്നെ അതിനെ സങ്കല്പ്പിക്കേണ്ടിയിരിക്കുന്നു.അങ്ങനെ സങ്കൽപ്പിക്കുമ്പോൾ കൂടുതൽ യോജിപ്പുള്ള ഒന്ന് സങ്കൽപ്പിക്കുന്നതാണല്ലോ കൂടുതൽ നല്ലത്. അതിങ്ങനെ, 'മൂന്ന് പള്ളികളിലെക്കല്ലാതെ ഒരു പള്ളിയിലേക്കും നിസ്കരിക്കാനായി വാഹനം കെട്ടി പോകാൻ പറ്റില്ല'. അപ്പോൾ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു സ്വാലിഹീങ്ങളുടെയും ഖബ്ർ സിയാറത്തിനുവേണ്ടി വാഹനം കേറി പോകാൻ പാടില്ലെന്ന് പറയുന്നവരുടെ വാദം പൊലിഞ്ഞുപോയി.( ഫത് ഹുൽബാരി: 4/106)
   'സ്വഹീഹുൽ ബുഖാരി'യുടെ വിശദീകരണ ഗ്രന്ഥമായ 'ഫൈളുൽബാരി' യിൽ പറയുന്നു:   
http://sunnisonkal.blogspot.com/

 وأحسن الأجوبة عندي أن الحديث لم يرد مسألة القبور، لما في المسند لأحمد رحمه الله تعالى ((لا تشد الرحال إلى مسجد ليصلى فيه إلا إلى ثلاثة مساجد)) (11) ، فدل على أن نهي شد الرحال يقتصر على المساجد فقط ولا تعلق له بمسألة زيارة القبور، فجره إلى المقابر مع كونه في المساجد ليس بسديد.(فيض الباري)


 ഖബ്റുകളുടെ കാര്യത്തിൽ വന്നതല്ല പ്രസ്തുത ഹദീസെന്നാണ് എന്റെ വീക്ഷണത്തിൽ നല്ല മറുവടി. ഇമാം അഹ്മദ്(റ)ന്റെ മുസ്നാദിലെ പരാമർശം അതിനു രേഖയാണ്. അതിങ്ങനെ. 'നിസ്കരിക്കാനായി മൂന്നു പള്ളികളിലെക്കല്ലാതെ മറ്റൊരു പള്ളിയിലേക്കും വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല'. അപ്പോൾ ഹദീസ് പള്ളികളുടെ കാര്യത്തിൽ മാത്രമുള്ളതാണെന്നും ഖബ്റുകളുടെ വിഷയവുമായി അതിനു ബന്ധമില്ലെന്നും ഈ ഹദീസ് കുറിക്കുന്നു. അതിനാല പള്ളികളുടെ കാര്യത്തിൽ വന്ന ആ ഹദീസിനെ ഖബ്റുകളുടെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും ശരിയല്ല. (ഫൈളുൽബാരി: 2/433)   
http://sunnisonkal.blogspot.com/
ഈവിഷയകമായി ശാഫിഈ പണ്ഡിതൻ അല്ലാമ ബുജയ്രിമി(റ) എഴുതുന്നു:   

قال البجيرمي على الخطيب: (٣٥٧/٢). قوله:(( لا تشد الرحل)) أي لأجل الصلوة، فالحديث وارد فى المساجد بالنسبة للصلوة، لأن المساجد غير المساجد الثلاثة متماثلة فى الفضل، بالنسبة للصلوة، فلا معنى للرحيل لمسجد آخر ليصلي فيه، وإذا كان الكلام بالنسبة للصلوة فلا ينافى أنه ينبغي شد الرحال لغير هذه الثلاثة لأجل الزيارة، كشدها لزيارة سيدي أحمد البدوي، لأن الشد للمكين وهو الولي، لا للمكان، لان الولي إذا لم يكن فى هذا المكان لما ذهب أحد من الناس إليه بقصد زيارة، خلافا لبعض الخوارج، حيس تمسكوا بظاهر الحديث على عدم سن زيارة الأولياء بعد موتهم، قرره شيخنا ح ف اه 

'മൂന്നു പള്ളികളിലെക്കല്ലാതെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല' എന്നാ ഹദീസിന്റെ താൽപര്യം നിസ്കാരത്തിനു വേണ്ടി എന്നാണു. അതിനാല നിസ്കാരത്തെ അപേക്ഷിച്ച് പള്ളികളുടെ കാര്യമാണ് ഹദീസിലെ വിഷയം. കാരണം നിസ്കാരത്തെ അപേക്ഷിച്ച് മൂന്നു പള്ളികളല്ലാത്ത ഇതു പള്ളിയും പുണ്യത്തിന്റെ കാര്യത്തിൽ തുല്യമാണ്. അപ്പോൾ നിസ്കാരത്തിനായി മറ്റൊരു പള്ളിയിലേക്ക് വാഹനം കെട്ടി പോകുന്നതിൽ അർത്ഥമില്ല. ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരമാണെങ്കിൽ സിയാറത്തിനു വേണ്ടി ഈ മൂന്നു പള്ളികളല്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് വാഹനം സംഘടിപ്പിച്ച് പോകൽ അത്യാവശ്യമാണെന്ന ആശയത്തോട് പ്രസ്തുത ഹദീസ് എതിരല്ല. മഹാനായ സയ്യിദ് അഹ്മദുൽ ബദവി(റ) യുടെ ഖബ്റ് സന്ദർശനത്തിനു വേണ്ടി വാഹനം സംഘടിപ്പിച്ചു പോകുന്നത് ഉദാഹരണം. കാരണം അവർ ഇവിടെ പോകുന്നത് സ്ഥലത്തെക്കല്ല. സ്ഥലത്തുള്ള വ്യക്തിയിലേക്കാണ്.കാരണം ആ വലിയ്യ് ആ സ്ഥലത്തില്ലായിരുന്നുവെങ്കിൽ ഒരാളും അവിടേക്ക് സിയാറത്തിനു പോകുമായിരുന്നില്ല. എന്നാൽ ഈ ഹദീസിന്റെ ബാഹ്യം പിടിച്ച് ഖവാരിജിൽ ചിലര് മരണശേഷം ഔലിയായിന്റെ ഖബർ സന്ദർശിക്കൽ സുന്നത്തില്ലെന്ന് വാദിക്കുന്നുണ്ട്. (ബുജൈരിമി:2/357)
http://sunnisonkal.blogspot.com/
പ്രസ്തുത ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وَفِي هَذَا الْحَدِيثِ فَضِيلَةُ هذه المساجد الثلاثة وفضيلة شد الرحال اليها لِأَنَّ مَعْنَاهُ عِنْدَ جُمْهُورِ الْعُلَمَاءِ لَا فَضِيلَةَ فِي شَدِّ الرِّحَالِ إِلَى مَسْجِدِ غَيْرِهَا. (شرح مسلم: ١٨١/٥)

ഈ മൂന്നു പള്ളികളുടെ ശ്രേഷ്ഠതയും അവയിലേക്കു വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്നതാണ് ഈ ഹദീസ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാർ ഹദീസ്നിനു നല്കുന്ന അർത്ഥം ഇവയല്ലാത്ത മറ്റു പള്ളിയിലേക്ക് വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിൽ യാതൊരു പുണ്യമില്ലെന്നാണ്.(ശർഹു മുസ്ലിം 5/181) 

ഇബ്നുതൈമിയ്യയുടെ വാദം?


നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു അമ്പിയാ-ഔലിയാക്കളുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് ഇബ്നു തൈമിയ്യയും അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന പുത്തൻവാദികളും വാദിക്കുന്നു. ഈ വാദത്തെ പണ്ഡിതലോകം അതിശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും പണ്ഡിത പ്രസ്താവനകൾ കാണുക.

അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: 
http://sunnisonkal.blogspot.com/
قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)

കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.
    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്. (ഫത്ഹുൽബാരി: 4/105)
http://sunnisonkal.blogspot.com/
സിയാറത്ത് എന്ന പദപ്രയോഗം ഇമാം മാലിക്(റ) വെറുക്കാനുള്ള കാരണം വിവരിച്ച് പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ എഴുതുന്നു.

وقيل : إنما كره إطلاق لفظ الزيارة ; لأن الزيادة من شاء فعلها ومن شاء تركها ، وزيارة قبره صلى الله عليه وسلم من السنن الواجبة ، كذا قال عبد الحق.(نيل الأوطار: ٧١/٨)


വേണ്ടവർക്ക് ചെയ്യാവുന്നതും അല്ലാത്തവർക്ക് ഒഴിവാക്കാവുന്നതുമായ ഒന്നാണല്ലോ സിയാറത്ത്. എന്നാൽ നബി(സ) യുടെ ഖബ്റ് സിയാറത്ത് അങ്ങനെയല്ല.അത് ഒഴിച്ചുകൂടാൻ പറ്റാത്ത സുന്നത്തുകളിൽ പെട്ടതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ഖബ്റ്സിയാറത്തിനെ പറ്റി സിയാറത്ത് എന്ന പദം പ്രയോഗിക്കുന്നത് ഇമാം മാലിക്(റ) വെറുത്തത്. ഇപ്രകാരം അബ്ദുൽ ഹഖ്(റ) പ്രസ്താവിച്ചിരിക്കുന്നു. (നായ്‌ ലുൽ ഔതാർ: 8/71)
   ഇബ്നു ഹജർ(റ) എഴുതുന്നു:

ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)

നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)

നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു: 

قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)

ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)
http://sunnisonkal.blogspot.com/
ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:

ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)

നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)

ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം.  

ചോദ്യം.
http://sunnisonkal.blogspot.com/
 كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟ 

നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ? 

മറുവടി:

http://sunnisonkal.blogspot.com/

قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)

പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)

 ചുരുക്കത്തിൽ നബി(സ) യുടെയും മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുമെന്ന ഇബ്നു തൈമിയ്യയുടെ വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്ഡിക്കുകയും അതിന്റെ പേരിൽ അദ്ദേഹം സത്യനിഷേധിയാണെന്ന് വരെ ധാരാളം പണ്ഡിതന്മാർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്.  

(2) രണ്ടാമതായി മൗലവി എടുത്തു കാണിച്ച ഹദീസും മഹാന്മാരെ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ളതല്ല. പ്രത്യുത ത്വൂറിൽ പോയി നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന ധാരണ തിരുത്തുകയാണ് മഹാനായ ഇബ്നു ഉമർ(റ) ചെയ്യുന്നത്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ  ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.  

http://sunnisonkal.blogspot.com/

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ്രിയ്യി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരാമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാര പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ ഒരാൾക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ് : 11181)

ത്വൂറിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് പരമാർശിക്കപ്പെട്ടപ്പോഴാണ് അബൂസഈദിൽഖുദ്രിയ്യി(റ) അപ്രകാരം പ്രസ്ഥാപിച്ചതെന്ന കാര്യം ഹദീസിൽ നിന്ന് വ്യക്തമാണ്.

ഇമാം അഹ്മദ് മുസ്നദിൽ രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക.  


عَنْ أَبِي بَصْرَةَ الْغِفَارِيِّ ، قَالَ : لَقِيتُ أَبَا هُرَيْرَةَ وَهُوَ يَسِيرُ إِلَى مَسْجِدِ الطُّورِ لِيُصَلِّيَ فِيهِ ، قَالَ : فَقُلْتُ لَهُ : لَوْ أَدْرَكْتُكَ قَبْلَ أَنْ تَرْتَحِلَ ، مَا ارْتَحَلْتَ ، قَالَ : فقال : ولم ؟ قَالَ : قَالَ : فَقُلْتُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي " .(مسند أحمد)


http://sunnisonkal.blogspot.com/
അബൂബസ്വ് റത്തുൽഗിഫാരി(റ) യിൽ നിന്ന് നിവേദനം. അവർ പറയുന്നു. ത്വൂറിലെ പള്ളിയിൽ നിസ്കരിക്കാനായി യാത്രതിരിച്ച അബൂ ഹുറൈറ(റ) യെ ഞാൻ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യാത്രതിരിക്കും മുമ്പ് ഞാൻ നിങ്ങളെ കണ്ടിരുന്നുവെങ്കിൽ താങ്കൾ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച   അബൂഹുറൈറ(റ) വിന്ന് അബൂബസ്വ് റത്(റ) വിശദീകരിച്ചു കൊടുത്തു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മൂന്നു പള്ളികളിലേക്ക്‌ ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി(മസ്ജിദുന്നബവി ), മസ്ജിദുൽ അഖ്‌സ്വാ എന്നിവയനത്" (മുസ്നദ് അഹ്മദ്: 25971)

ത്വൂറിലെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട്‌ പോകുന്നതിനെക്കുറിച്ചാണ് അത്തരം പരമാർശങ്ങളെന്നു ഉപര്യുക്ത ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലോ. അതിനാൽ അതും മഹാന്മാരെ സിയാറത്ത്‌ ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ കുറിച്ചല്ല. അതിനു പുറമേ  ത്വൂരിസീനാ പർവ്വതം ജൂതന്മാരുടെ സന്ദർശനകേന്ദ്രവുമാണല്ലോ.  

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...