Showing posts with label ആയിഷയെ വിവാഹം. Show all posts
Showing posts with label ആയിഷയെ വിവാഹം. Show all posts

Monday, March 19, 2018

ആയിഷയെ വിവാഹം


ആയിഷയെ വിവാഹം
ആയിഷയെ കണ്ടു യശോദയെയും മേരിയെയും


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





ഇസ്ലാമിനെ വിമര്‍ശിക്കുക ചിലരുടെ തൊഴിലാണ്. വാക്കിലും നോക്കിലും സമീപനത്തിലും ആകുംപോലെ അതവര്‍ ചെയ്യും. എഴുത്തുകാര്‍ സാഹിത്യമേഖലയിലും തുടരും. എങ്കില്‍ പിന്നെ വയലാര്‍ മാറിനില്‍ക്കേണ്ട കാര്യമെന്താണ്? അദ്ദേഹവും ഒരു ഖണ്ഡകാവ്യമെഴുതിക്കളഞ്ഞു; ആയിഷ. പേരു സൂചിപ്പിക്കും പോലെ സ്ത്രൈണമാണ് ഇതിവൃത്തം. മുസ്ലിംകളിലെ ബാല്യവിവാഹത്തെ അധിക്ഷേപിക്കുന്നതിനു പുറമെ ബഹുഭാര്യത്വവും മൊഴിചൊല്ലലും വിമര്‍ശിക്കുന്നുമുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ച് 21.7.1972 ലക്കം സുന്നി ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അബൂശിഹാബ് ചേറുമ്പയാണ് ലേഖകന്‍. പ്രസിദ്ധീകരണ സാഹചര്യം പരാമര്‍ശിക്കുന്നതിങ്ങനെ: “ഇരുപതോളം കൊല്ലങ്ങളായി വയലാറിന്‍റെ ആയിഷ പുറത്തിറങ്ങിയിട്ട്. എന്നിട്ടിപ്പോള്‍ അതിനെപ്പറ്റി എഴുതാനെന്താണെന്നല്ലേ. ആ ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സേതുമാധവന്‍ എന്നൊരാള്‍ ഒരു ലേഖനമെഴുതിയിരിക്കുന്നു. കേസരിയിലാണ് (11.6.72) അനാചാരങ്ങള്‍ക്കെതിരെ പടപൊരുതാന്‍ ലേഖകന്‍ മുസ്ലിം സമുദായത്തെ ആഹ്വാനം ചെയ്തിരിക്കുന്നു.’
വയലാറിന്‍റെ ആയിഷയുടെ കഥ സംഭവബഹുലമാണ്. കാല്‍പനികമായി അവളെ പരമാവധി പീഡിപ്പിച്ചിട്ടുണ്ട് രചയിതാവ്. അദ്രമാന്‍റെ മകളായ ആയിഷക്ക് എട്ടോ പത്തോ വയസ്സാണ്. ഇറച്ചിക്കടക്കാരനാണ് അദ്രമാന്‍. ആയിഷയെ നികാഹ് ചെയ്തുകൊടുത്തു. ഭാരമൊഴിവായി. ഒരു പൈസയും ചെലവായില്ലെന്നു തന്നെയല്ല, പത്തു പുത്തന്‍ ഇങ്ങോട്ടു കിട്ടുകയും ചെയ്തുവത്രെ. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിഷ ഗര്‍ഭിണിയായി. ഭര്‍ത്താവ് മൊഴിചൊല്ലുകയും ചെയ്തു. അദ്രമാന്‍ ഒരു കൊലക്കുറ്റത്തിന് ജയിലിലാവുന്നതോടെ കുടുംബം വഴിയാധാരമാവുകയാണ്. പിന്നെ അവളെ തെരുവുവേശ്യകളുടെ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് വയലാര്‍. കാവ്യത്തിന് നീളം കൂട്ടാന്‍ പല ഐറ്റം നമ്പറുകളും വയലാറിറക്കിയിട്ടുണ്ട്. ആയിഷയുടെ ജയില്‍വാസവും അവിടുന്നുള്ള ഗര്‍ഭധാരണവും ജയില്‍മോചനവും പഴയ “തൊഴില്‍’ തുടരുന്നതും അതില്‍പെട്ടതാണ്. ഒടുവില്‍, മൊഴിചൊല്ലിയ ഭര്‍ത്താവ് തന്നെ അവളെ സമീപിക്കുന്നു. അയാളുടെ കരളിലേക്ക് കഠാര കുത്തിയിറക്കി ആയിഷ വീണ്ടും ജയിലില്‍ പോകുകയാണ്.
ടൈംസില്‍ ലേഖനം പുരോഗമിക്കുന്നതിങ്ങനെ: “ബാല്യകാല വിവാഹത്തെ അനാചാരമായി ചിത്രീകരിക്കാനും അതിന് ഭയാനകമായ ഭവിഷ്യത്തുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമാണല്ലോ വയലാര്‍ ഈ കഥാപാത്രങ്ങളെ അണിനിരത്തി കാവ്യം രചിച്ചതും സേതുമാധവന്‍ അതിനെ ആസ്പദമാക്കി ലേഖനമെഴുതിയതും. ലേഖനം ആയിഷയെക്കണ്ടോ? എന്നാണ്. മറുപടി വളരെ വ്യക്തമാണ്. ആയിഷയെ കണ്ടു. പക്ഷേ, അവള്‍ മാത്രമായിരുന്നില്ല. കൂടെ യശോദയും മേരിയുമുണ്ടായിരുന്നു.
യശോദയുടെ സമുദായത്തില്‍ ബാല്യകാലവിവാഹമെന്ന അനാചാരമുണ്ടോ? ഇല്ലെങ്കില്‍ അവളെങ്ങനെ ആയിഷയുടെ കൂടെ എത്തി. മേരിയുടെ സമുദായത്തിലുണ്ടോ, ഈ അനാചാരം. അതില്ലാതെ പിന്നെ, അവളെയും കണ്ടല്ലോ ആയിഷയുടെ കൂടെ. യശോദയെയും മേരിയെയുമെല്ലാം രവിയുടെയും മാധവന്‍റെയും സമൂഹത്തില്‍ വിവാഹം ചെയ്തു കൊടുക്കാന്‍ എത്ര പ്രായമാകണമോ അത്രയും പ്രായമായിട്ട് താലി കെട്ടിയതാണ്. വര്‍ഷങ്ങള്‍ ചിലതു കഴിഞ്ഞു. ആ പുരുഷന്‍ മൊഴി ചൊല്ലാതെ തന്നെ അവരെ കൈവിട്ടു. വേറെ കാമുകിമാരെ കണ്ടെത്തി. ഗര്‍ഭിണികളായ യശോദയും മേരിയും നിരാലംബരായി. വ്യോലയം തന്നെ അവലംബം. എല്ലാവരും കാണുന്നതു തന്നെയാണ് ഇപ്പറഞ്ഞതും.
എല്ലാ സമുദായത്തിലുമുണ്ട് വേണ്ടാവൃത്തി ചെയ്യുന്നവര്‍. അതു ഒരു സമുദായത്തില്‍ മാത്രമുള്ളതല്ല. അത്തരം വേണ്ടാവൃത്തിക്കാരെ കണ്ട് എല്ലാ ആചാരങ്ങളും അനാചാരമെന്ന് വിശേഷിപ്പിക്കാന്‍ ഒരുന്പെടുന്നതും അതിനെതിരെ പടപൊരുതാന്‍ ആഹ്വാനം ചെയ്യുന്നതും മൗഢ്യമായിരിക്കും.
ബാല്യകാല വിവാഹമെന്ന, വയലാറിന്‍റെയും അതേറ്റുപിടിച്ചുള്ള കേസരിയുടെയും ആരോപണത്തിന്‍റെ മറുപടിയിങ്ങനെ: വിവാഹത്തിന്‍റെ ആവശ്യം നേരിടുന്ന പ്രായത്തിന് ഒരു പരിധി നിര്‍ണയിക്കുക സാധ്യമല്ല. പലര്‍ക്കും പല പ്രകൃതമായിരിക്കും. അഞ്ചോ ആറോ വയസ്സുമാത്രം പ്രായമായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായത് ഈയിടെ പത്രത്തില്‍ വായിച്ചതാണല്ലോ. പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നതോടെ പ്രായപൂര്‍ത്തി എന്ന് ഇസ്ലാം വിധിക്കുന്നു. മറ്റുവിധേന അതിനുമുന്പും പ്രായപൂര്‍ത്തി എത്താവുന്നതാണ്. സ്ത്രീകള്‍ പുഷ്പിണികളാവുന്നത് പ്രായപൂര്‍ത്തിയുടെ ലക്ഷണമാണ്. പുരുഷന്മാര്‍ക്ക് ഇന്ദ്രിയസ്ഖലനവും അതിന്‍റെ ലക്ഷണമാണ്. ദാമ്പത്യജീവിതത്തിനുള്ള സഹജമായ ആഗ്രഹം അവിടന്നങ്ങോട്ട് ആരംഭിക്കുന്നു. എന്നാല്‍ ആവശ്യം നേരിടുമ്പോള്‍ വിവാഹം ചെയ്യണമെന്നല്ലാതെ അതിനു മുമ്പ്വേണമെന്ന് ഇസ്ലാം കല്‍പിക്കുന്നില്ല. പക്ഷേ, വിവാഹം അതിനുമുന്പും ആവാമെന്ന് ഇസ്ലാം അനുവദിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധം വിവാഹം മുതല്‍ തന്നെ ആരംഭിക്കണമെന്ന് അതിനര്‍ത്ഥമില്ല. അനുയോജ്യമായ കാലയളവും ആരോഗ്യവുമെല്ലാം കണക്കിലെടുത്ത് തന്നെയാകണം പരസ്പരം സമീപിക്കേണ്ടത്. ഇത് അനാചാരമെന്ന് എങ്ങനെ വിശേഷിപ്പിക്കും. കുറെക്കാലം ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടുമായി പിക്നിക്കും പ്രേമസല്ലാപങ്ങളുമായി നടക്കുന്നതിന് ബാല്യകാലം തടസ്സമല്ലെങ്കില്‍ വിവാഹം മാത്രം എങ്ങനെ അനാചാരമാകും? വിവാഹത്തിന് ശേഷമാണ് അത്തരം സല്ലാപങ്ങളും ലീലകളുമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന ബന്ധമുണ്ട്, അനുവദിക്കാവുന്നതുമാണ്… ബാല്യകാലത്തു തന്നെ വ്യഭിചാരം പരിശീലിക്കാതിരിക്കാന്‍ കൂടി ഉപകരിക്കുന്ന ഒരു സദാചാരമാണ് ബാല്യകാല വിവാഹമെന്ന് അല്‍പമൊന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഇക്കാലത്ത് പ്രത്യേകിച്ചും.
മൊഴിചൊല്ലലിനും ബഹുഭാര്യത്വത്തിനും ഇപ്രകാരം യുക്തിസഹിതവും പ്രാമാണികവുമായ വിശദീകരണം നല്‍കുന്നുമുണ്ട്. ഇസ്ലാം വിമര്‍ശകര്‍ പഴകിപ്പുളിച്ച ഇത്തരം ദുരാരോപണങ്ങളുമായി ഇന്നും രംഗത്തുതന്നെയുള്ള സാഹചര്യത്തില്‍ പഴയ താളുകള്‍ വായനാക്ഷമമാകുന്നു.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...