Showing posts with label മാതാപിതാക്കൾ ' നവവി റ നബി യുടെ മാതാപിതാക്കൾ അവിശ്വാസികളാണെന്നൊ. Show all posts
Showing posts with label മാതാപിതാക്കൾ ' നവവി റ നബി യുടെ മാതാപിതാക്കൾ അവിശ്വാസികളാണെന്നൊ. Show all posts

Sunday, July 14, 2019

മാതാപിതാക്കൾഇമാം നവവി റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ചോദ്യം 4

ഇമാം നവവി  റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ?


 മറുപടി


 ഒരിക്കലുമില്ല അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല


മറിച്ച് അതിൽ പറയുന്നത് ഇങ്ങനെയാണ്




ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്ത ഹദീസ് വിശദീകരിച്ച് ഇമാം നവവി ( റ ) എഴുതിയതും മറ്റുപക്ഷം എടുത്തുകാണി ക്കാറുണ്ട് .അതിപ്രാരമാണ് ,

 പ്രവാചകന്മാരില്ലാത്ത കാലത്ത് വിഗ്രഹാരാധനടത്തി മരണപ്പെട്ടവർ നരകത്തി ലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു ദിവ്യ സന്ദേശം എത്തും മുമ്പ് ശിക്ഷിക്കുന്നതായി ഇതിനെ കാണാൻ വയ്യ . കാരണം അവർ ഇബ്റാഹീം നബി ( അ ) യുടെയും മറ്റു പ്രവാ ചകന്മാരു ടേയും സന്ദേശം ) എത്തിയവരാണ് . ( ശർഹു മുസ്ലിം)

وفيه أن من مات في الفترة على ما كانت عليه العرب من عبادة الأوثان فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة فان هؤلاء كانت قد بلعتهم دعوة إبراهيم وغيره من الأنبياء صلوات الله تعالى وسلامه عليهم   شرح مسلم



ഇതിൽ എവിടെയാണ് നബിസല്ലല്ലാഹു വസല്ലമ തങ്ങളുടെ മാതാപിതാക്കൾ അവിശ്വാസികൾ ആണെന്ന് പറയുന്നത് അങ്ങനെ ഒരിക്കലും ഇതിൽ കാണിക്കാൻ സാധ്യമല്ല

എന്നാൽ ഇമാം നവവി മേൽപ്പറഞ്ഞ വാചകവും വിഗ്രഹാരാധകരെ പറ്റിയാണെന്ന് വെക്കുമ്പോൾ അത് അംഗീകരിക്കപ്പെടുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ മാതാപിതാക്കൾ  വിഗ്രഹാരാധന നടത്തിയതായി  യാതൊരു തെളിവും ഇല്ല എന്നത് യഥാർത്ഥമാണ് '

അതുകൊണ്ടുതന്നെ ഇമാം നവവിയുടെ വാചകത്തിൽ വഹാബി  പാതിരിമാർക്ക് തെളിവായി യാതൊന്നുമില്ല

 പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം പറഞ്ഞതെങ്കിൽ അവിടെ ചിന്തിക്കേണ്ടതുണ്ട് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്കു മുമ്പുള്ള ഫത് റത്തിൻറെ കാലത്തുള്ള എല്ലാവരും നരകത്തിലാണ് എന്ന് വാദം പണ്ഡിതന്മാർ പറഞ്ഞതിന് വിരുദ്ധമാണ്



ഇമാം നവവിയുടെ വാചകം വിവരിച്ചുകൊണ്ട് ഇബ്ന് ഹജർ റ പറയുന്നത് കാണുക
وأما قول النووي رحمه الله في حديث مسلم إن من مات . قبعيد جدا للاتفاق على أن إبراهيم ومن بعده لم يرسلوا للعرب ، ورسالة إسماعيل إليهم انتهت بموته ، إذ لم يعلم لغير نبينا عموم بعثه بعد الموت ، وقد يؤول كلامه بحمله على عباد الأوثان الذين ورد فيهم أنهم في النار ، وبهذا يرد كلام الفخر الرازي من كلام النووي المنح المكية 1/154


(പക്ഷേ നബിസല്ലല്ലാഹു വസല്ലമയുടെ മുൻപുള്ള  എല്ലാ വെക്തികളും നരകത്തിലാണ് എന്നാണ്  അദ്ദേഹം ഉദ്ധേശിച്ചത്തിൽ)

 - ഇമാം നവവി ( റ ) യുടെ പ്രസ്തുത പരാ - മർശം സത്യവുമായി ബഹുദൂരം അകലെ യാണ് . കാരണം ഇബ്റാഹീം നബി ( അ ) മും  അവർക്കു ശേഷം വന്നവരും അറ ബികളിലേക്ക് നിയുക്തരല്ലന്ന കാര്യം എല്ലാവരും അംഗീകരിച്ചതാണ് .

 അവരിലേക്ക് നിയുക്തരായ ഇസ്മാഈൽ നബി ( അ ) യുടെ സന്ദേശം അവരുടെ മരണത്തോടെ അവസാനിക്കുകയും  ചെയ്തു .
കാരണം മരണശേഷവും പ്രവാചകത്വം പൊതുവായി നിലനിൽക്കുന്ന തായി നമ്മുടെ നബി ( صلي الله عليه وسلم) ക്കല്ലാതെ മറ്റാർക്കും അറിയപ്പെട്ടിട്ടില്ല .

 ഇനി നരകത്തിലാണെന്ന് ഹദീസുകളിൽ വന്ന വിഗ്രഹാരാധകരെക്കുറിച്ചാണ് ഇമാം നവവി ( റ ) യുടെ പരാമർശമെന്ന് വെക്കാവുന്നതാണ് .
ഇമാം നവവി ( റ ) യുടെ പരാമർശത്തോട്സാമീപ്യം പുലർത്തുന്ന പരാമർശം നടത്തിയ ഇമാം റാസി ( റ ) യെയും ഇതേ വിവരണം കൊണ്ട് ഖണ്ഡിക്കാവുന്നതാണ് . '
( അൽ മിനഹുൽ മക്കിയ്യ : 1 / 154 )


  ഇബ്നു ഹജർ ( റ ) തുടരുന്നു


. ثم رأيت الأبي شارح مسلم بالغ في الرد على النووي ، بأن كلامه مُتَناف ، لحكمه بأنهم أهل فترة وبأنّ الدعوة بلغتهم ، ومن بلغتهم الدعوة ليسوا أهل فَترة ، لأنهم الأمم الكائنة بين أزمنة الرّسُل الذين لم يرسل إليهم الأول ، ولاأدركوا الثاني ، ثم قال : إنه لما دلّت القواطع على أنه لا تعذيب حتى تقوم الحجة علمنا أن أهل الفترة غيرمعذبين انتهى ، وهو موافق لما ذكرته . المنح المكية 1/154


 മുസ്ലിമിനു വ്യാഖ്യാനമെഴുതിയ ഉബയ് ( റ ) അതിശക്തമായ ഭാഷയിൽ ഇമാം നവവി ( റ ) യെ വിമർശിച്ചത് കാണാനിടയായി . ഇമാം നവവി ( റ ) പറഞ്ഞത് വൈരുദ്ധ്യ മാണെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്
 കാരണം അവർ ഫത്റത്തിൽ ഉള്ളവ രാണെന്നു പറഞ്ഞ ഇമാം നവവി ( റ ) തന്നെഅവർക്ക് ദീവ്യസന്ദേശം ലഭിച്ചുവെന്നും പറയുന്നു

'ദിവ്യസന്ദേശം ലഭിച്ചവർ ഫത്റിത്തിന്റെ ആളുകളല്ലല്ലോ . കാരണം ഫത്റത്തിന്റെ ആളുകൾ പ്രവാചകന്മാരുടെ കാലങ്ങൾ ക്കിടയിൽ ജീവിച്ചവരാണ് അഥവാ ആദ്യപ്രവാചകൻ അവരിലേക്ക് നിയുക്തനല്ല . രണ്ടാം പ്രവാചകനെ അവർ എത്തിച്ചിട്ടുമില്ല . പ്രമാണം ലഭിക്കാത്തവർക്ക് ശിക്ഷയില്ലെന്നു കാ ണി ക്കുന്നഖണ്ഡിതമായ പ്രമാണങ്ങൾ ഉള്ളതു കൊണ്ട് ഫതറത്തിന്റെ ആളുകൾക്ക് ശിക്ഷയില്ലെന്ന് നമു ക്കുറപ്പിക്കാമെന്ന് അദ്ദേഹം തുടർന്നുപറയുന്നു ഞാൻ പറഞഞ്ഞ തിനോട് യോജിക്കുന്ന ആശയമാനത് . ( അൽ മിനഹുൽ മക്കിയ്യ 1 / 154 )


അസ് ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...