Showing posts with label തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍. Show all posts
Showing posts with label തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍. Show all posts

Saturday, February 10, 2018

തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ തന്നെ മതവുമായി ഒട്ടി നില്‍ക്കുന്ന ഒരു സംസ്കാരമാണ് തവസ്സുല്‍. അതിന് ആദം നബിയോളം പഴക്കമുണ്ട്. സ്വര്‍ഗം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
ആദം നബിയുടെ തവസ്സുല്‍
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371
റാവിമാരെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വല്ല മൈനസ് മാര്‍ക്കുകളും കണ്ടെത്തി ‘വാറോല’ എന്ന് അപരനാമം കൊടുത്തു വലിച്ചെറിയാന്‍ വിധേയത്വത്തിന് ഒരുക്കമല്ലാത്ത സങ്കുചിത തൌഹീദ് വാദികള്‍ക്ക് സാധിച്ചേക്കാം. പക്ഷേ, അങ്ങനെ വരുമ്പോള്‍ ഒരു ശിര്‍ക്ക് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ആദം നബിയുടേയും തിരുനബിയുടേയും മേല്‍ കള്ളം ചാര്‍ത്തുന്ന വാറോലയുടെ പ്രചാരകരാണ് മേല്‍ചൊന്ന മഹാന്മാര്‍ എന്ന് സമ്മതിക്കേണ്ടിവരും. ഹൃദയമില്ലാത്ത തീവ്രവാദം പക്ഷേ അതിനും മടിക്കില്ല.




പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...