Showing posts with label ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്. ഇബ്ന് തൈമിയ്യ  എന്ത് പറയുന്നു.. Show all posts
Showing posts with label ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്. ഇബ്ന് തൈമിയ്യ  എന്ത് പറയുന്നു.. Show all posts

Wednesday, January 16, 2019

ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്. ഇബ്ന് തൈമിയ്യ എന്ത് പറയുന്നു.

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*മരണപെട്ടവർക്ക് വേണ്ടി*
ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്.
ഇബ്ന് തൈമിയ്യ
എന്ത് പറയുന്നു.?
..........

ഇബ്ന് തൈമിയ്യ .
 പറയുന്നു.


 സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള
സാമ്പത്തികമായ ആരാധനകൾ  മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു  സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല.

  ഖുർആൻ പാരായണം,നോമ്പ്   നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്.

*ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*.
ഒരാൾ മരിച്ചാൽ, അവന്റെ മേൽ നോമ്പിന്റെ ബാധ്യതയുണ്ടകിൽ രക്ഷിതാവ് അവന് വേണ്ടി നോമ്പനുഷ്ടിക്കട്ടെ -  എന്ന് നബി  صلى الله عليه وسلم
പറഞ്ഞത്  "സ്വഹീ ഹൈനിയിൽ"  സ്ഥിര  പെട്ടിരിക്കുന്നു.


"നോമ്പ്" ബാധ്യതയുണ്ടായിരിക്കെ ഉമ്മ മരിച്ച ഒരു സ്ത്രീയോട്  "ഉമ്മക്ക് വേണ്ടി"  നോമ്പനുഷ്ടിക്കാൻ നബി  صلى الله عليه وسلم
കൽപിച്ചതും സ്ഥിരപ്പെട്ടിട്ടുണ്ട്.
മറ്റു തെളിവുകളും കാണാം.

ഇത് തെന്നയാണ് ഇമാം അഹമദ് (റ ) അബൂഹനീഫ (റ) എന്നിവരും മാലിക് (റ )ശാഫിഈ(റ) എന്നിവരുടെവരുടെ  അനുയായികളും  അഭിപ്രായപെട്ടത് .

ص: 366 ] فصل : وأما " القراءة والصدقة " وغيرهما من أعمال البر فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية كالصدقة والعتق كما يصل إليه أيضا الدعاء والاستغفار والصلاة عليه صلاة الجنازة والدعاء عند قبره .

وتنازعوا في وصول الأعمال البدنية : كالصوم والصلاة والقراءة . والصواب أن الجميع يصل إليه فقد ثبت في الصحيحين عن النبي صلى الله عليه وسلم أنه قال : { من مات وعليه صيام صام عنه وليه } وثبت أيضا : { أنه أمر امرأة ماتت أمها وعليها صوم أن تصوم عن أمها } . وفي المسند عن النبي صلى الله عليه وسلم أنه قال لعمرو بن العاص : { لو أن أباك أسلم فتصدقت عنه أو صمت أو أعتقت عنه نفعه ذلك } وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي .



*"ഒരു മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല"* എന്ന ആയത്ത് കൊണ്ട് ചിലർ ഇതിനെതിരെ തെളിവ് പിടിച്ചവർക്കുള്ള മറുപടി ഇങ്ങനെ പറയണം.
അനിഷേധ്യമായ സുന്നത്ത് കൊണ്ടും ഉമ്മത്തിന്റെ ഇജ്മാഉ കൊണ്ടും മയ്യിത്തിന്റെ മേൽ നിസ്കരിക്കണമെന്നും അവന്ന് വേണ്ടി ദുആ ചെയ്യണമെന്നും പൊറുക്കലിനെ തേടണമെന്നും സ്ഥിരപെട്ടിട്ടുണ്ട് . ഇത് മറ്റുള്ളവരുടെ പ്രവർത്തനമാണ്  .

ഇപ്രകാരം അവന്ന് വേണ്ടി "സ്വദഖ ചെയ്താലും അടിമ മോചനം നടത്തിയാലും"  ഉപകരിക്കും എന്നും  സ്ഥിരപ്പെട്ടിരിക്കുന്നു .

"ഇജ്മാഉകളുടെ"  സ്ഥലത്ത് എതിരാളികളുടെ മറുപടി എന്തണൊ അത് തന്നെയാണ് തർക്കമുള്ള സ്ഥലത്തും മറുപടി പറയേണ്ടത്.
ഇവിടെ പണ്ഡിതന്മാർ വിവിധ മറുപടികൾ പറഞ്ഞിട്ടുണ്ട് .

എന്നാൽ ഏറ്റവും നല്ല മറുപടി
"മനുഷ്യന് അവന്റെ പ്രവർത്തി കൊണ്ടല്ലാതെ ഉപകാരം ലഭിക്കില്ല"  എന്ന് *അല്ലാഹു പറഞ്ഞിട്ടില്ല*.
"മനുഷ്യന് അവൻ പ്രവത്തിച്ചതല്ലാതെ അവന്നില്ല"  എന്നാണ് അല്ലാഹു പറഞ്ഞത്.

അപ്പോൾ "അവൻ പ്രവർത്തിച്ചതല്ലാതെ അവന് ഉടമാവകാശമില്ല".  -അതിനെല്ലാതെ അവന്ന് അവകാശമില്ല -  എന്നാണ് അർഥം.
അതായത്  "മറ്റൊരാളുടെ പ്രവർത്തി മറ്റൊരാൾക്കുള്ളതാണ്".

മറ്റുള്ളവരുടെ സമ്പത്തും  മറ്റുള്ളവരുടെ
ഉപകാരവും ഇപ്രകാരം മറ്റുള്ളവർക്കാണ് .
എന്നാൽ മറ്റൊരാൾ അതിനെ അവന്ന് വേണ്ടി " *"ഔദാര്യാമായി"* നൽകിയാൽ അത്  ലഭിക്കുന്നതാണ്.

നമ്മുടെ വിഷയവും ഇപ്രകാരമാണ്. മറ്റൊരാൾ അവന്റെ പ്രവർത്തി
"ഔദാര്യമായി" നൽകിയാൽ അത് ഉപകരിക്കുന്നതാണ്. സ്വദഖ കൊണ്ടും പ്രാർഥന കൊണ്ടും ഉപകരിക്കും പോലെയാണിത്.


കുടുമ്പമായാലും അല്ലാത്തവരായാലും
ഏതൊരു മുസ് ലിമിൽ നിന്നും "മയ്യിത്തിലേക്ക് എത്തിക്കുന്നത്"  കൊണ്ട് അവന്നു ഉപകരിക്കുന്നതാണ്. അവന്റെ മേൽ നിസ്കരിക്കുന്നവരുടെ നിസ്കാരം കൊണ്ടും ഖബറിന്റെ അരികിൽ അവന്ന് വേണ്ടിയുള്ള പ്രാർഥന കൊണ്ടും അവന്ന് ഉപകാരം ചെയ്യുന്നത് പോലെയാണിത്.

(ഫതാവ ഇബ്നുതൈമിയ്യ . 368)

وأما احتجاج بعضهم بقوله تعالى : { وأن ليس للإنسان إلا ما سعى } فيقال له قد ثبت بالسنة المتواترة وإجماع الأمة : أنه يصلى [ ص: 367 ] عليه ويدعى له ويستغفر له ، وهذا من سعي غيره ، وكذلك قد ثبت ما سلف من أنه ينتفع بالصدقة عنه والعتق وهو من سعي غيره ، وما كان من جوابهم في موارد الإجماع فهو جواب الباقين في مواقع النزاع . وللناس في ذلك أجوبة متعددة .

لكن الجواب المحقق في ذلك أن الله تعالى لم يقل : إن الإنسان لا ينتفع إلا بسعي نفسه وإنما قال : { ليس للإنسان إلا ما سعى } فهو لا يملك إلا سعيه ولا يستحق غير ذلك . وأما سعي غيره فهو له كما أن الإنسان لا يملك إلا مال نفسه ونفع نفسه ، فمال غيره ونفع غيره هو كذلك للغير ; لكن إذا تبرع له الغير بذلك جاز .

وهكذا هذا إذا تبرع له الغير بسعيه نفعه الله بذلك كما ينفعه بدعائه له والصدقة عنه وهو ينتفع بكل ما يصل إليه من كل مسلم سواء كان من أقاربه أو غيرهم كما ينتفع بصلاة المصلين عليه ودعائهم له عند قبره .(. فتاوي إبن تيمية ٣٦٨ )

ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനം മരിച്ചവർക്ക് പ്രദർശിപ്പിക്കപെടുമോ ?
=iiiiiiiiiii: ......

ഇബ്ന് തൈമിയ്യ .
 പറയുന്നു--

മയ്യിത്തിന്റെ ആത്മാവ് അവന്റെ കുടുംമ്പ ത്തിന്റെ ആത്മാവുമായി ഒരുമിച്ചു കൂടുമോ എന്ന് ചോദിച്ചാൽ .....

മറുപടി അബൂഅയ്യൂബുൽ അൻസ്വാരിയിൽ നിന്നും മറ്റു സലഫുകളിൽ നിന്നും ഇങ്ങനെ ഹദീസിൽ വന്നിട്ടുണ്ട്-

ജീവിച്ചിരിക്കുന്നവരുടെ  പ്രവർത്തനങ്ങൾ മരണപെട്ടവരിലേക്ക് പ്രദർശിപ്പിക്കപ്പെടുന്നതായത് കൊണ്ടാണ് അബു ദ്ർദാഉ (റ)എന്ന സ്വഹാബി ഇങ്ങനെ ദുആ ചെയ്തത്.
*അല്ലാഹുവേ മരണപെട്ട അബ്ദുല്ലാഹി ബിൻ റവാഹ യുടെ അരികിൽ  വഷളാകുന്ന പ്രവർത്തി  ചെയ്യലിനെ തൊട്ട് ഞാൻ  നിന്നോട് കാവൽ തേടുന്നു*.

(ഫതാവ ഇബ്നുതൈമിയ്യ . 368)

ص: 368 ] فصل : وأما قوله : هل تجتمع روحه مع أرواح أهله وأقاربه ؟ ففي الحديث عن أبي أيوب الأنصاري وغيره من السلف ورواه أبو حاتم في الصحيح عن النبي صلى الله عليه وسلم { أن الميت إذا عرج بروحه تلقته الأرواح يسألونه عن الأحياء فيقول بعضهم لبعض : دعوه حتى يستريح فيقولون له : ما فعل فلان ؟ فيقول : عمل عمل صلاح فيقولون : ما فعل فلان ؟ فيقول : ألم يقدم عليكم فيقولون : لا فيقولون ذهب به إلى الهاوية } . ولما كانت أعمال الأحياء تعرض على الموتى كان أبو الدرداء يقول : " اللهم إني أعوذ بك أن أعمل عملا أخزى به عند عبد الله بن رواحة " (. فتاوي إبن تيمية ٣٦٨ )

*അസ് ലം പരപ്പനങ്ങാടി*.
വിസ്ഡം ഇസലാമിക് ഗ്രൂപ്പ്.
തൗഹീദ് ഗ്രൂപ്പ്
-------------===---------

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...