Showing posts with label ബിദ് അത്തുകൾ മുജാഹിദ് മതത്തിൽ. Show all posts
Showing posts with label ബിദ് അത്തുകൾ മുജാഹിദ് മതത്തിൽ. Show all posts

Wednesday, June 27, 2018

ബിദ് അത്തുകൾ മുജാഹിദ് മതത്തിൽ





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇന്നലെ ഞാനൊരു യാത്ര കഴിഞ്ഞ് തിരിച്ച് വരികയാണ്. റോഡ് സൈഡിൽ 'സലഫി മസ്ജിദ്' എന്ന ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു. സലഫി മസ്ജിദല്ലേ!! സലഫുകളുടെ (നബിയും സ്വഹാബത്തും) കാലത്ത് ഉണ്ടായിരുന്ന ഈന്തപ്പന മുട്ടിയും മട്ടലും ഉപയോഗിച്ചുള്ള പുരാതന രീതിയിലുള്ള പള്ളി കണ്ട് മനം കുളിർക്കെ സന്തോഷിച്ച് ഒരു രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് പോകലോ എന്ന് ആശിച്ച് ബോർഡിലെ arrow point ന്റെ ഭാഗത്തേക്ക് ഞാൻ നീങ്ങി.

പിന്നെ കണ്ട കാഴ്ച എന്നെ ആശ്ചര്യപ്പെടുത്തി. കൂടെ നിരാശയും...
കല്ലും കമ്പിയും മെറ്റലും സിമന്റും ഉപയോഗിച്ച് പണി കഴിപ്പിച്ച സുന്ദരമായ മിനാരമുള്ള ഇരുനില വർണ കെട്ടിടം.. ഗെയ്റ്റ് ഭിത്തിയിൽ 'സലഫി മസ്ജിദ്' എന്ന് എഴുതി വെച്ചിരിക്കുന്നു. ഉപ്പ് പാത്രത്തിനു മുകളിൽ 'പഞ്ചാര' എന്ന് എഴുതിയത് പോലെ.!!
മറ്റൊരു ഭാഗത്തെ വഴിയിൽ 'സ്ത്രീകൾ' എന്നും കാണാം..
ഏതായാലും ഞാൻ ഗെയ്റ്റ് കടന്നു. അടുത്ത ദിവസം പ്രഭാഷണം നടത്തുന്ന മൗലവിമാരുടെ പേരുകൾ അടങ്ങിയതും മറ്റും പല നോട്ടീസുകൾ മുന്നിൽ തന്നെയുണ്ട്..
ചെരുപ്പ് വെക്കാൻ കമ്പി അറകളും..
പള്ളിയുടെ ചാരത്ത് മൂത്രപ്പുരയും...

എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൗളും വാട്ടർ ടാപ്പുകളുമാണ്. "ഒരാൾ വുളു ചെയ്ത് വീട്ടിൽ നിന്ന് നിസ്കാരത്തിനു നടന്ന് വന്നാൽ...." ലഭിക്കുന്ന മഹത്തായ പ്രതിഫലം അറിയിക്കുന്ന ഹദീസുകൾ എന്റെ മനസിൽ മിന്നി മറിഞ്ഞു. അതിനു എതിരു ചെയ്യുന്നവരെ സഹായിച്ച് പ്രോത്സാഹിപ്പിക്കുന്നതാണല്ലോ ഈ 'വുളു സൗകര്യം'

ഇനി പള്ളിയുടെ അകത്താണെങ്കിലോ....!!! വുളുവിനും നിസ്കാരത്തിനും ആദ്യം വാടക കൊടുക്കണം എന്ന് പറയാതെ പറയുന്ന ഭൺഢാരപ്പെട്ടി........ തറയിൽ വിരിച്ചിരിക്കുന്നത് വർണ ശബളമായ വിലപിടിപ്പുള്ള കാർപെറ്റ്.. ഈന്തപ്പന മുട്ടികൾക്ക് പകരം വിലപിടിപ്പുള്ള മരത്തിന്റെ അഴികൾ വെച്ച ഹൈടെക് മിമ്പർ... പടികൾ ഉള്ള പ്രവാചക മോഡൽ മിമ്പറിനു പകരം ഖതീബിനു ഇരിക്കാൻ ഫൈബർ കസേര... ബാങ്കിന്റെ സമയം അറിയിക്കുന്ന electronic time bord കത്തി പ്രകാശിച്ച് നിൽക്കുന്നു...ചുമരിൽ ക്ലോക്ക് വേറെയും... ബാങ്ക് വിളിക്കാൻ മൈക്ക്.. ഒരു ഭാഗത്ത് ചുമരിൽ ഉറപ്പിച്ച തട്ടുകളിൽ അടുക്കി വെച്ച മുസ്ഹഫുകൾ... മറ്റൊരു ഭാഗത്ത് പരിഭാഷകൾ... മുകളിൽ ഫാനുകളും ലൈറ്റുകളും... എല്ലാം ആധുനിക മഹാമഹം... ബിദ്അത്ത് മഹാഘോഷം....

'നെയ്യപ്പത്തിൽ നെയ്യില്ല' എന്ന് പറയുന്നത് പോലെ
ഒരു അണുമണി തൂക്കം പോലും 'സലഫിയ്യത്ത്' ഇല്ലാത്ത 'സലഫി മസ്ജിദ്' ൽ നിന്നും  ഇറങ്ങി വരുംബോൾ എന്റെ മനസ് മന്ത്രിച്ചു : ഖുർആൻ മുഴുവനും ആദ്യ ഹദീസ് ഗ്രന്ഥം ഇമാം മാലിക് (റ) ന്റെ മുവത്വയും ബുഖാരിയും മുസ്ലിമും അടക്കമുള്ള സ്വിഹാഹ് സിത്ത മുഴുവനും മറ്റ് ഹദീസ് ഗ്രന്ധങ്ങളും പഠിച്ച് മനസിലാക്കിയിട്ടും നബി (സ) യുടെ കാലത്തുള്ള ഇങ്ങനെയൊരു പള്ളിയുടെ ചിത്രം അകതാരിൽ തെളിഞ്ഞ് വരുന്നില്ലല്ലോ!!!
"മസ്ജിദുന്നബവി" എന്ന പേരിൽ ഒരു ബോർഡെങ്കിലും!!!

നബി ദിനാഘോഷം, മൗലിദ് പാരായണം, നേർച്ച, നേർച്ചപ്പെട്ടി എന്നൊക്കെ പറഞ്ഞ്
ദഅവത് നടത്തുന്ന നമ്മൾ സലഫികളുടെ അവസ്ഥ
 നാഴികക്ക് നാല്പത് വട്ടം ഖുറാഫാത്തും ബിദ്അത്തും ആരോപിച്ച് പെരുമ്പറ കൊട്ടുന്ന നമ്മുടെ ദാഇകൾ ഈ ഉത്തരാധുനിക ബിദ്അത്തുകൾ പറ്റുമോ??

നബി (സ) യുടെ കാലത്തില്ലാത്ത എല്ലാ പുതിയതും തള്ളപ്പെടേണ്ടതല്ലേ??

പള്ളിക്ക് കോൺക്രീറ്റ് കെട്ടിടം, പള്ളി മിനാരം, ഹൗള്, വാട്ടർ ടാപ്പ്, മൂത്രപ്പുര, കാർപ്പെറ്റ്, ഭണ്ഡാരപ്പെട്ടി, മൈക്ക്, ടൈം ബോർഡ്, ക്ലോക്ക്, മുസ് ഹഫുകൾ, പരിഭാഷകൾ, പുതിയ തരം മിമ്പർ, ലൈറ്റുകൾ, ഫാനുകൾ..... ഇങ്ങനെ നബി (സ) യുടെ കാലത്തില്ലാത്ത ഒട്ടനവധി കാര്യങ്ങൾ... ഇതിനൊക്കെ പണം ചെലവാക്കുന്നതിന്റെ വിധി എന്താണ്?

അങ്ങനെയെങ്കിൽ
നമ്മളുടെ ഭാഷയിൽ ബിദ് അത്ത് എന്താണ്?

തള്ളപ്പെടേണ്ട ബിദ്അത്ത് ഏതാണ്?

തെറി വിളി മാത്രം ശീലിച്ചിട്ടില്ലാത്ത സഭ്യത നഷ്ടപ്പെട്ടിട്ടില്ലാത്ത എൻ്റെ സലഫികപണ്ഡിതർ  പ്രതികരിക്കുമെന്ന പ്രത്യാശയോടെ....
Team work of ahlusunna.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...