Showing posts with label കറാമത്തും പ്രളയവും.അല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*. Show all posts
Showing posts with label കറാമത്തും പ്രളയവും.അല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*. Show all posts

Sunday, August 18, 2019

കറാമത്തും പ്രളയവുംكرامة برضيمഅല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


*അല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*


_ദുരന്തങ്ങൾ വരുമ്പോൾ അല്ലാഹുവിന്റെ മഹാന്മാരെയും ഔലിയാക്കളേയും പരിഹസിക്കുകയും യുക്തിവാദികൾക്ക് അല്ലാഹുവിനെ പരിഹസിക്കാൻ വേണ്ടി ഏണി വെച്ച് കൊടുക്കുകയും ചെയ്യുന്നവരാണ് ഇസ്ലാമിന്റെ ശത്രുക്കളും ജൂത കൈർസ്തവ ഏജന്റുകളായ ഈ ഒഹാബി പുരോഹിത വർഗം_

അതിന് വേണ്ടി ഇസ്ലാം അഭിനയിച്ചു ധാരാളം ക്രിസ്താനികൾ ഇസ്ലാമികവേഷം കെട്ടി ചാരന്മാരായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ചാരന്മാരും ജോർജിന്റെ പുത്രന്മാരുമാണ് '
അല്ലാഹുവിനെ പരിഹസിക്കാൻ യുക്തിവാദികൾക്ക് ഏണി വെച്ച് കൊടുക്കുകയും ഔലിയാക്കളേയും അവരുടെ കറാമത്തിനേയും നിസാരപ്പെടുത്തുകയും ചെയ്യുന്നത് '

ഇവർക്ക് ഔലിയാക്കളെ പറ്റിയോ കറാമത്തിനെ പറ്റിയോ
ബാലപഠം പോലുമറിയില്ല.

..................................

ഔലിയാക്കളുടെ നേർച്ച പെട്ടി കവർച്ച ചെയ്തപ്പോഴും ജാറം തകർന്നപ്പോഴും പ്രളയം വന്നപ്പോഴും ഔലിയാക്കൾക്ക് കറാമത്തില്ലേ എന്നു ചോദ്യം ചെയ്ത് ഔലിയാക്കളേയും കറാമത്തിനേയും പരിഹസിച്ചവരോട് ഇത്തരം ചോദ്യങ്ങൾ യുക്തിവാദികൾക്ക് അല്ലാഹുവിനെവരെ ചോദ്യം ചെയ്യാനും ചീത്ത പറയാനും ഏണിവെയ്ക്കുന്ന ചോദ്യമാണന്നും ബാബരി മസ്ജിദ് അടക്കമുള്ള പള്ളി തകർക്കപ്പെടുമ്പോഴും കഅ'ബാ ശരീഫിൽ പ്രളയമുണ്ടായപ്പോഴും യുക്തിവാദികൾ ചോദിക്കുന്ന ചോദ്യമാണന്നും അവർ  അല്ലാഹുവിനെവരെ ചീത്ത പറയാൻ ഇത്തരം ചോദ്യങ്ങൾ കാരണമാവുന്നുണ്ടന്നും ഒഹാബി പുരോഹിതന്മാരെ നാം ബോധ്യപെടുത്തുകയുണ്ടായി.
യുക്തിവാദികളുടേയും ദൈവനിഷേധികളുടേയും ഇത്തരം ചോദ്യങ്ങൾക്ക് നാം എന്ത് മറുപടിയാണോ പറയുന്നത് അതേ മറുപടി തന്നെ ഇവിടെയും പറയാമെന്നും നാം വെക്തമാക്കി.

*മറുപടിയുടെ ചുരുക്കം ഇങ്ങനെയാണ്*

ലോകം മുഴുവനും സൃഷ്ടിച്ചവനും  പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണന്നും അവന്ന് മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്.

لا إله إلا الله وحده لا شريك له له الملك وله الحمد يحيي وسميت وهو على كل شيء قدير


'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല  അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ  സർവ്വ അധികാരവും, അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു,  അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ് എന്ന തൗഹീദിന്റെ വചനം അഞ്ച് വഖത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികൾ

اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد


അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല. നീ കണക്കാക്കിയത് തടുക്കുന്നവനില്ല.

നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്നവചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികൾ.
എന്നാൽ ജനങ്ങൾക്ക് ഒരു പരീക്ഷണമായിട്ടും ഒരു പാഠമായിട്ടും ലോകത്തിന്റെ യഥാർത്ത പരിപാലകനും  സൃഷ്ട്ടാവായ അല്ലാഹു മാത്രമാണന്നു ജനങ്ങളെ ബോധ്യപെടുത്താനും ഒരു ശാസ്ത്രത്തിനും ഒരു സൃഷ്ടിക്കും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാൻ സാധ്യമല്ല എന്ന് ബോധ്യപെടുത്താനും മറ്റു പല ഹിക്മത്തുകൾക്ക് വേണ്ടിയും
അല്ലാഹു ഇത്തരം ദുരന്തങ്ങളും പ്രതിഭാസങ്ങളും ഉണ്ടാക്കുന്നത്.
അല്ലാഹു ഒരു കാര്യം തീരുമാനിച്ചാൽ
അതിനെ മറികടക്കാനോ തട്ടി മാറ്റാനൊ ഒരു വലിയ്യിനും സാധ്യമല്ല.

എല്ലാ ഔലിയാക്കളും അല്ലാഹുവിന്റെ തീരുമാനത്തിലും തൃപ്തിപെടുന്നവരും കീഴ് ഒതുങ്ങുന്നവരുമാണ്.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരം മാത്രം പ്രവർത്തിക്കുന്നവരും പ്രാർഥിക്കുന്നവരുമാണ് '

അവരല്ലാം അല്ലാഹുവിന്റെ അടിമകൾ മാത്രമാണ് ' അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന *ഇലാഹുകൾ അല്ല* .  

അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന നിലക്ക് പ്രവർത്തിക്കാൻ അവരോട് തക് ലീഫ് ചെയ്തിട്ടുമില്ല.

മറിച്ച് അല്ലാഹുവിന്റെ നിർദേശം മാത്രം അനുസരിക്കുന്നവരാണ് ഔലിയാക്കൾ.

അതോട് കൂടി അവരിൽ നിന്ന് അല്ലാഹുവിന്റെ ഉദ്ധേശപ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്.

നബി (സ) പറയുന്നു.


إن من عباد الله من لو اقسم على الله لابره

അല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും. (മുസ്ലിം)

ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.

_ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_

*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*

*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
 *_നബി (s) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_


ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????

(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)

ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ, അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '

*അസ് ലം സഖാഫി പരപ്പനങ്ങാടി*

..................
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ............................,........


                  

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...