Showing posts with label വഹാബിസം വിതച്ചതും കൊയ്തതും.. Show all posts
Showing posts with label വഹാബിസം വിതച്ചതും കൊയ്തതും.. Show all posts

Saturday, July 13, 2019

വഹാബിസം വിതച്ചതും കൊയ്തതും.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വഹാബിസം വിതച്ചതും കൊയ്തതും.
✨✨✨✨✨✨✨✨✨✨✨✨✨

വഹാബിസം അഥവാ #സലഫിസം ഇസ്ലാമിക ലോകത്തേക്ക് കടന്നു വന്നിട്ട് രണ്ടര നൂറ്റാണ്ട് പിന്നിടുമ്പോൾ സലഫിസം
വിതച്ചതും മുസ്ലീം സമൂഹം അനുഭവിക്കേണ്ടി വന്ന അതിന്റെ പരിണിത ഫലങ്ങളും സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ട്.

18-ാം നൂറ്റാണ്ടിൽ
ഉദയം കൊണ്ട വഹാബിസം ഇസ്ലാമിക സമൂഹത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതി.

ഹാറൂൻ അൽ റാഷിദിന്റെ കാലം മുതൽ അബ്ബാസിഡ് ഖലീഫമാരും പിന്നിട് തുർക്കിഷ് ഖലീഫമാരുടെ കീഴിലുമായി
ശാസ്ത്രം,സാഹിത്യം, തത്വചിന്ത, സൂഫിസം, വാസ്തുവിദ്യ തുടങ്ങിയ മേഖലകളിൽ മുൻകാല സമൂഹം നേടിയ പുരോഗതിയെല്ലാം തുടച്ചു നീക്കി,
ശിർക്ക്, തൗഹീദ് വാഗ്വാദങ്ങളിലേക്കും  ബിദ്അത്ത് തർക്കത്തിലേക്കും
മുസ്ലീം സമൂഹത്തെ ചുരുട്ടി കെട്ടി കൊണ്ടാണ് സലഫിസം കടന്നു വരുന്നത്.
പ്രവാചക പ്രകീർത്തന കാവ്യങ്ങളായ
ബുർദ്ദ, മൗലിദ്, ഖവാലികളോട് നിഷേധ ഭാവം പുലർത്തിയ വഹാബിസം സമൂഹത്തിന്റെ പരിച്ഛേദമായിരുന്ന കാവ്യാത്മകതയെയും സർഗ്ഗാത്മക ആവിഷ്കാരങ്ങളെയും ഇല്ലായ്മ ചെയ്ത് ഇസ്ലാമിക ലോകത്തെ ഒരു വരണ്ട ഭൂമികയിലേക്ക് നയിച്ചു.
ആകയാൽ അബ്ബാസിയ കാലം മുതൽ ഒരു സമൂഹം കൈവരിച്ച മുന്നേറ്റങ്ങൾക്കൊന്നും തുടർച്ചയുണ്ടായില്ല.
എണ്ണ പണത്തിന്റെ പിൻബലത്തിൽ ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും സങ്കുചിത ചിന്തയുടെയും ആശയങ്ങൾ ലോകരാജ്യങ്ങളിലേക്ക് അവർ വിതരണം ചെയ്തു.

ഒരു കയ്യിൽ തീവ്ര ഇസ്ലാമും
മറുകയ്യിൽ
അമേരിക്കൻ സയണിസവുമായുള്ള അവിഹിത ബന്ധങ്ങളും കൊണ്ടു നടക്കുന്ന സൗദി അറേബ്യയാണ് സലഫിസത്തിന്റെ പ്രധാന പ്രചാരകർ.
ലോക മുസ്ലീം സമൂഹം ഇന്നനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കും കാരണം ഈ പ്രത്യയ ശാസ്ത്രവും ഈ അവിശുദ്ധ കൂട്ടുകെട്ടുകളാണ്.

മതപ്രബോധനമെന്ന പേരിൽ വിവിധ മതങ്ങളുമായി സംവാദങ്ങളിലേർപ്പെട്ട സലഫികൾ മത സൗഹാർദ്ദ അന്തരീക്ഷങ്ങളെ തകർക്കുകയും തെരുവുകളെ കലുഷിതമാക്കുകയും ചെയ്തു. തങ്ങളാണ് ഏറ്റവും വലിയ പ്രബോധകർ എന്ന് സമുദായത്തെ ബോധിപ്പിക്കാനായി ഇവർ നടത്തിയ പ്രബോധന നാടകങ്ങൾ മറ്റുള്ളവരിൽ
ഇസ്ലാമോഫോബിയക്ക് വഴിയൊരുക്കി.

ഇതിനേക്കാൾ ഗുരുതരമായിരുന്നു,
മുസ്ലീം സമൂഹത്തിൽ
ഇവർ വിതച്ച ഭിന്നിപ്പിന്റെയും
വിഭജനത്തിന്റെയും ആശയങ്ങൾ.
19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സഹായത്തോടെ
മിഡിൽ ഈസ്റ്റിൽ ഇവർ നടത്തിയ ഗൂഢമായ പ്രവർത്തനങ്ങളാണ് മുസ്ലീം രാഷ്ട്രങ്ങളെ കഷ്ണങ്ങളാക്കി തിരിച്ചതും ബ്രിട്ടനെ  ഫലസ്തീൻ സ്വന്തമാക്കാൻ സഹായിച്ചതും. ഇന്ന് IS ന്റെ പിന്നിൽ ജൂതരാണെന്നും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് പിന്നിൽ സയണിസ്റ്റ് ശക്തികളാണെന്നും പറയുന്ന സലഫികളേ!
നിങ്ങൾ തന്നെയാണ്
സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഇസ്രയേൽ രാഷ്ട്രം രൂപീകരിക്കാൻ ബ്രിട്ടനെ സഹായിച്ചത്.
താഴെ അത് വിശദമാക്കാം.

#സലഫിസം.(The Ideology of Islamic Fundamentalism.).

ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രമായി അറിയപ്പെടുന്ന വഹാബിസത്തിന്റെ ഉത്ഭവം ആരെയും അത്ഭുതപ്പെടുത്തുന്ന സാമ്രാജ്യത്വ കൂട്ടുകെട്ടിൽ നിന്നാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം മുസ്ലീം രാജ്യങ്ങളും ഉസ്മാനിയ തുർക്കിയുടെ (Automan Turks) ഭാഗമായിരുന്നു.
ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ നേതൃത്വമായി തുർക്കിയിലെ ഖലീഫ അറിയപ്പെട്ടു. ക്രൈസ്തവരുടെ മാർപ്പാപ്പയ്ക്ക് ലഭിക്കുന്ന അംഗീകാരവും ബഹുമാനവും മുസ്ലീം ലോകം ഇദ്ദേഹത്തിന് നൽകിയിരുന്നു.

ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ആധിപത്യം നേടിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന് മിഡിൽ ഈസ്റ്റിലും ചൈനയിലും വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിയാത്തതിൽ
ആശങ്കയുണ്ടായിരുന്നു.

തുർക്കിയെ നേരിട്ടാക്രമിച്ചാൽ ആഗോള മുസ്ലീം വികാരം തങ്ങൾക്കെതിരാകുമെന്നും
മുസ്ലീങ്ങളുടെ ഐക്യബോധം തകർക്കാതെ
അറബ് മേഖലയിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ബ്രിട്ടനു മനസ്സിലായി.
തുർക്കി ഖിലാഫത്തിന്റെ ഭരണപരമായ രഹസ്യങ്ങളും മുസ്ലീം സമുദായത്തിലെ ദൗർബല്യങ്ങളും മനസിലാക്കാൻ ഏഴ് പേരടങ്ങുന്ന ഒരു ചാരസംഘത്തെ തുർക്കിയിലേക്കയക്കാൻ ബ്രിട്ടീഷ് കൗൺസിൽ തീരുമാനിച്ചു.

ഈ സംഘത്തിലെ പ്രധാനി ആയിരുന്നു
ഹംഫർ (Mr hempher).

തുർക്കിയിലെ ഇസ്താംബുളിൽ എത്തുന്നതിന് മുമ്പ് ഹംഫർ മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയും
തുർക്കിയിലെ പ്രമുഖ പണ്ഡിതരെ കണ്ട്
അറബിഭാഷയും ഖുർആനും പഠിക്കാൻ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരു കൊല്ലത്തിനുള്ളിൽ അറബി ഭാഷയും
ഖുർആന്റെ ബാഹ്യപഠനവും പൂർത്തിയാക്കിയ ഹംഫർ ബ്രിട്ടനിലേക്ക് മടങ്ങി.

ബ്രിട്ടനിലെത്തിയ ഹംഫറിനെ ബ്രിട്ടീഷ് കൗൺസിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുസ്ലീം സമൂഹത്തിന്റെ നേതൃത്വങ്ങളോട് അനാദരവ് പുലർത്താൻ അവരെ പാകപ്പെടുത്തണമെന്നും അതിനായി തുർക്കി ഭരണാധികാരികൾക്കെതിരെ അറബ് ദേശീയയതയെന്ന വികാരത്തെ ഉപയോഗപ്പെടുത്തണമെന്നും ഹംഫർ അഭിപ്രായപ്പെട്ടു. അവർക്ക് ആത്മീയ ഔന്നത്യം നൽകുന്നത് സൂഫിവര്യൻമാരുടെ മഖ്ബറകളും ഗതകാല ഇസ്ലാമിക സമൂഹത്തിന്റെ സ്മാരകങ്ങളുമാണെന്നും ഹംഫർ നിരീക്ഷിച്ചു. ഇവ ഉൻമൂലനം ചെയ്യേണ്ട ആവശ്യകതയും ഹംഫർ ഉന്നയിച്ചു.
ആകയാൽ ഈ ലക്ഷ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിനെ വളർത്തിയെടുക്കണമെന്നും ഹംഫർ അഭിപ്രായപ്പെട്ടു. തന്റെ അടുത്ത ദൗത്യം ഈ ലക്ഷ്യങ്ങൾക്കായിരിക്കുമെന്നും ഹംഫർ പ്രഖ്യാപിച്ചു.

ഹംഫറിന്റെ മിഡിൽ ഈസ്റ്റിലെ ഇടപെടലുകളെ
കുറിച്ച്  "Memoirs Mr. hempher -
 The British spy to the middle east "

എന്ന പുസ്തകത്തിലും"Confessions of a British Spy "എന്ന പുസ്തകത്തിലും വിശദമാക്കുന്നുണ്ട്.

ഹംഫറിന്റെ വാക്കുകൾ ഇപ്രകാരം കാണാം.:

"When the unity of Muslims is broken and the common sympathy among them is impaired, their forces will be dissolved and thus we shall easily destroy them... We, the English people, have to make mischief and arouse schism in all our colonies in order that we may live in welfare and luxury."

തന്റെ ദൗത്യപൂർത്തികരണത്തിനായി ഹംഫർ ഇന്നത്തെ ഇറാഖിന്റെ ഭാഗമായ
 ബസ്റയിലേക്ക് തിരിച്ചു.
AD 1724 ൽ ഹംഫർ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിനെ കണ്ടെത്തി.
അറബ് ദേശീയതയെന്ന ആശയത്തിൽ തൽപരനായിരുന്ന ബ്നു അബ്ദുൽ വഹാബ്
തന്റെ ലക്ഷ്യ പൂർത്തീകരണത്തിന് ഏറ്റവും
യോജിച്ച വ്യക്തിയാണെന്ന് ഹംഫർ മനസിലാക്കി. ഇവർ നടത്തിയ ഗൂഢമായ പദ്ധതിയുടെ ആകെ തുകയാണ് വഹാബിസമെന്ന് പറയാം.

 വഹാബിസത്തിന്റെ വ്യാപനം.
✨✨✨✨✨✨✨✨✨✨✨

AD 1703 അറേബ്യയിലെ നജ്ദിൽ ജനിച്ച ഇബ്നു അബ്ദുൾ വഹാബാണ് വഹാബിസത്തിന്റെ സ്ഥാപകൻ.
പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബ്നു തീമിയയുടെ ചില വാദങ്ങൾ ഇദ്ദേഹം പ്രചരിപ്പിച്ചു.
അക്കാലത്ത് ജീവിച്ചിരുന്ന മുസ്ലീം സമൂഹത്തെ ഭൂരിഭാഗത്തെയും മതഭ്രഷ്ട് കൽപിച്ച ഇദ്ദേഹം തന്റെ പിതാവടക്കം എല്ലാ മുസ്ലിം പണ്ഡിതരും ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചു പോയെന്ന് വാദിക്കുകയും ചെയ്തു.

മണ്‍മറഞ്ഞ മഹാത്മക്കളോട്‌ പ്രകടിപ്പിക്കുന്ന ആദരവ്‌, അവരെ മധ്യവര്‍ത്തികളാക്കിയുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്‌ബറകളില്‍ നടക്കുന്ന സിയാറത്ത്‌, ആത്മീയ സരണിയായ സൂഫി ത്വരീഖത്തുകളുമായുള്ള ബന്ധം, തുടങ്ങിയവയുടെ പേരില്‍ മുസ്‌ലിം ലോകത്തെ മതഭ്രഷ്‌ടരാക്കി ചീത്രികരിച്ചുകൊണ്ടാണ്‌ വഹാബിസം രംഗപ്രവേശം ചെയ്‌തത്‌.
തൗഹീദും ശിര്‍ക്കും വേര്‍തിരിക്കാനുള്ള ഏക മാനദണ്ഡമായി യുക്തിയെ സ്വീകരിച്ചുവെന്നതാണ്‌ അവര്‍ക്ക്‌ പിണഞ്ഞ പ്രജ്ഞാപരാധം.

തബര്‍റുക്‌, തവസ്സുല്‍, ഇസ്‌തിഗാസ തുടങ്ങിയവ ശിര്‍ക്കാണെന്നും അത്‌ ചെയ്യുന്നവര്‍ മുശിരിക്കുകളാണെന്നും വാദിച്ച്‌ ഒരു ജനതയെ മുഴുവന്‍ മതഭ്രഷ്‌ട്‌ കല്‍പിച്ച്‌ ആനന്ദം കണ്ടെത്തുകയായിരുന്നു വഹാബിന്റെ അനുയായികൾ.
 മഖ്ബറകളിൽ നിലനിന്ന അനിസ്ലാമിക ആചാരങ്ങൾ വഹാബിന്റെ ആശയത്തിന് വളരാൻ വളക്കൂറുള്ള മണ്ണ് പാകപ്പെടുത്തി.
തന്റെ കൂടെയുള്ളവരെ മുവ്വഹിദൂൻ(ഏകതാവാദികൾ) എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.

ഇബ്നു അബ്ദുൽ വഹാബ് നജ്ദിലുള്ള പ്രാദേശിക നേതാവ് മുഹമ്മദ് ഇബ്നു സൗദ് മായി സൗഹൃദം സ്ഥാപിച്ചു.
"ദിരിയ" എന്ന ചെറിയ പ്രദേശം ഭരിച്ചിരുന്ന സൗദ് ആഭ്യന്തര പ്രശ്നങ്ങളാൽ ഭരണ പ്രതിസന്ധി നേരിടുകയായിരുന്നു.
തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സഹായിച്ചാൽ സാമ്രാജ്യം വിശാലമാക്കാൻ പിന്തുണക്കാമെന്ന് സൗദുമായി ഇദ്ദേഹം 1744 ൽ കരാർ ചെയ്തു.
ഇതിനു ശേഷം അബ്ദുൽ വഹാബിന്റെ മകളെ സൗദ് വിവാഹം ചെയ്തതോടെ ഈ ബന്ധം സുദൃഢമായി.

1744-ല്‍ ഇവര്‍ തമ്മിലുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് വഹാബി പണ്ഡിതനായ സ്വാലിഹ് ഉസൈമിന്‍ തന്നെ പറയുന്നു: സാധ്യമാകുന്ന വിധം ഇസ്‌ലാമിക പ്രബോധന വഴിയില്‍ രണ്ടുപേരും ഒന്നിച്ചു പ്രവര്‍ത്തിക്കുക. അങ്ങനെ വെട്ടിപ്പിടിക്കുന്ന പുതിയ രാജ്യത്തിന്റെ രാഷ്ട്രീയ കാര്യവും നിയന്ത്രണവും ഇബ്‌നു സുഊദിനും കുടുംബങ്ങള്‍ക്കും നല്‍കുന്നതും, ഈ രാഷ്ട്രത്തിലെ മത ഡിപ്പാര്‍ട്ടുമെന്റ് ഇബ്‌നു അബ്ദില്‍ വഹാബിനും മക്കള്‍ക്കും ആജീവനാന്തം നല്‍കുന്നതുമായിരിക്കും… ഒപ്പം ഇബ്‌നു സുഊദ് ഒരു നിബന്ധന കൂടി മുന്നോട്ടു വെച്ചു. ഇപ്പോള്‍ ഞാന്‍ ജനങ്ങളില്‍ നിന്നു വാങ്ങുന്ന വാര്‍ഷിക നികുതി നിങ്ങള്‍ വിലക്കാന്‍ പാടില്ല. ഇതിന് ഇബ്‌നു അബ്ദില്‍ വഹാബിന്റെ മറുപടി അതിലും അനുകൂലമായിരുന്നു. (താരീഖ് മംലകത്തിൽ അറബിയ - അസ്സഊദിയ്യ).

തുടര്‍ന്നു #നജ്ദിന്റെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ഗ്രാമീണരുടെ മൃഗങ്ങളെയും കാര്‍ഷികോല്‍പന്നങ്ങളെയും പിടിച്ചെടുക്കുകയും ചെയ്തു. വഹാബിസം സ്വീകരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തി. പിന്നീട് ശക്തി സംഭരിച്ച ഈ ഭീകരസംഘം നജ്ദിന്റെ പുറത്തേക്കും പടയോട്ടം നടത്തി.

#ത്വാഇഫിൽ ഇവര്‍ തീര്‍ത്ത ചോരച്ചാലുകളെ സംബന്ധിച്ച് ഹറമൈനിയുടെ ആധികാരിക ചരിത്ര പണ്ഡിതന്‍ ശൈഖ് സൈനി ദഹ്‌ലാന്‍ രേഖപ്പെടുത്തുന്നു: ''വഹാബികള്‍ ത്വാഇഫ് അധിനിവേശം നടത്തിയപ്പോള്‍ ജനങ്ങളെ പരക്കെ കൊന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, ഭരണാധികാരികള്‍, പ്രജകള്‍, ഉയര്‍ന്നവര്‍, താഴ്ന്നവര്‍ ഒരു വ്യത്യാസവും കാണിച്ചില്ല. ഉമ്മയുടെ ഒക്കത്തിരുന്ന മക്കളെ വരെ നിര്‍ദാക്ഷിണ്യം കൊന്നു.
ത്വാഇഫിലെ മസ്ജിദില്‍ ദര്‍സു നടത്തുകയായിരുന്ന മുദരിസിനെയും മുതഅല്ലിമുകളെയും മുഴുവന്‍ കൊന്നു. നിസ്‌കരിക്കുന്നവരെ റുകൂഇലും സുജൂദിലും അരിഞ്ഞുവീഴ്ത്തി.’ (ഖുലാസതുല്‍ കലാം).

പൊറുതി മുട്ടിയ ജനങ്ങള്‍ വഹാബികളെ നേരിടാന്‍ മക്കാ ഗവര്‍ണറായിരുന്ന ശരീഫ് ഗാലിബിനെ സമീപിച്ചു. അദ്ദേഹം നജ്ദിയന്‍ തൗഹീദുകാര്‍ മക്കത്തേക്കു പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടു.

ഇതു സംബന്ധമായി സ്വതന്ത്ര സമരസേനാനിയും കേരളത്തിലെ വഹാബി നേതാവുമായിരുന്ന  ഇ. മൊയ്തു മൗലവി എഴുതുന്നത് കാണുക: ''നജ്ദികളുടെ തീക്ഷ്ണതയുള്ള വാദഗതികളോട് ഹറമിലെ ഉലമാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല.
അവര്‍ വീണ്ടും ശരീഫിനെ സമീപിച്ചു.
ശരീഫ് ഒരിക്കല്‍ കൂടി നജ്ദികള്‍ (വഹാബികൾ) ഹിജാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ നജ്ദികള്‍ പഴയപടി സാമ്പത്തിക ഉപരോധത്തിനു തുനിഞ്ഞു. ഇറാഖി ഇറാന്‍ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ തീപൊരി മധ്യ ഇറാഖിലും ഇറാനിലുമെത്തി.
1802-ല്‍ കര്‍ബല, മുഅല്ല, ബലദുല്‍ ഹുസൈന്‍ തുടങ്ങിയ രാജ്യങ്ങളെ നജ്ദുകാര്‍ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും രത്‌നങ്ങളുമെല്ലാം പിടിച്ചെടുത്ത് അവ പട്ടാളക്കാരുടെ ഇടയില്‍ വിതരണം ചെയ്തു. ഖബറുകളുടെ മേല്‍ പടുത്തുയര്‍ത്തിയിരുന്ന എടുപ്പുകള്‍ പൊളിച്ചു നീക്കി’ (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും. പേ, 67,68).

പാരമ്പര്യമുസ്ലീം വിഭാഗങ്ങൾ ആദരവോടെ കാണുന്ന മഖ്ബറകളെയും #സ്മാരകങ്ങളെയും വരെ വഹാബികൾ വെറുതെ വിട്ടില്ല എന്നതാണ് ചരിത്രം.
ഇറാഖിലെ അലി (റ) ന്റെ ജാറം 1807 ൽ വഹാബികൾ ആക്രമിച്ചു.
പ്രവാചകൻ(സ) യുടെ വീട്, അബു ഖുബൈസ് മസ്ജിദ് ,അലി (റ), അബൂബക്കർ (റ), ഖദീജ ബീവി എന്നിവരുടെ ജന്മസ്ഥലങ്ങളും മറ്റു ഇസ്ലാമിക അടയാങ്ങളും വഹാബികൾ
നിലം പരിശാക്കി.
7 വർഷം മക്കയിലും മദീനയിലും വഹാബികൾ താണ്ഡവമാടി.

#കർബല_അക്രമിക്കുന്നു.

പ്രവാചകന്റെ പേരക്കുട്ടിയായിരുന്ന ഹുസൈൻ(റ) ന്റെ മഖ്ബറയായിരുന്നു, വഹാബികളുടെ അടുത്ത ലക്ഷ്യം.
1802 ൽഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലയെ അക്രമിച്ചു.
മഖ്ബറ ആക്രമിച്ച വഹാബിയൻ സൈന്യം 10000 ലധികം ഷിയ വിശ്വാസികളെ
കൊലപ്പെടുത്തി.

ഈ ആക്രമണത്തെ കുറിച്ച്‌ വഹാബി നേതാവ് ഇ.കെ. മൊയ്തു മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. "1802 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.
ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബറിന് വഴിപാടു കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി അവർ കൊല്ലപെടേണ്ടവരാണെന്നായിരുന്നു. (പുസ്തകം, 2 ലക്കം, 7- )

നോക്കൂ. എത്ര അഭിമാനത്തോടെയാണ് കേരളത്തിലെ വഹാബികള്‍ ഈ കൊടുംക്രൂരതയെ എഴുതി വെച്ചത്.
ആകയാൽ വഹാബിസത്തോട് യാതൊരു വിധ മാനസിക അടുപ്പവും പാടില്ലെന്ന്
1920 മുതല്‍ ദീര്‍ഘവീക്ഷണത്തോടെ പ്രഖ്യാപിച്ച പ്രസ്ഥാനമായിരുന്നു, കേരളത്തിലെ പാരമ്പര്യമുസ്ലീം വിഭാഗത്തെ പ്രതിനിധീകരിച്ച #സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

വഹാബികളുടെ പതനം
✨✨✨✨✨

1811 ൽ ഉസ്മാനിയ ഖലീഫയുടെ നിർദേശപ്രകാരം ഈജിപ്ത് ഗവർണർ മുഹമ്മദലി പാഷ 10000 ലധികം വരുന്ന ഒരു സൈന്യത്തെ വഹാബികളെ നേരിടാൻ നിയോഗിച്ചു.
8 വർഷം നീണ്ട യുദ്ധത്തിനൊടുവിൽ മക്കയും മദീനയും നജ്ദും മുസ്ലീം സൈന്യം തിരികെ പിടിച്ചു, തുര്‍ക്കി പതാക വീണ്ടും നാട്ടി.
അന്നത്തെ വഹാബി രാജാവ് സൗദിന്റെ പൗത്രൻ അബ്ദുല്ലയെ തുര്‍ക്കിയിലെ ഉസ്താംബൂളിലെത്തിച്ചു വിചാരണക്ക് ശേഷം തൂക്കിലേറ്റി. പിന്നീട് ഒരു നൂറ്റാണ്ടോളം വഹാബികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല.

ഇതൊക്കെയായിരുന്നു, ആദ്യ
#സൗദി_സലഫി സ്റ്റേറ്റിന്റെ ചരിത്രം.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...