Showing posts with label നഹ്സ് നോക്കൽ 💢*    *🍀ഇസ്ലാമിക മാനം. Show all posts
Showing posts with label നഹ്സ് നോക്കൽ 💢*    *🍀ഇസ്ലാമിക മാനം. Show all posts

Friday, April 20, 2018

നഹ്സ് നോക്കൽ 💢* *🍀ഇസ്ലാമിക മാനം

*💢 നഹ്സ് നോക്കൽ 💢*
  *🍀ഇസ്ലാമിക മാനം🍀*
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*✍️ നഹ്സുമായി ബന്ധപ്പെട്ട് പലരും ചോദിച്ചിട്ടുണ്ട്. നഹ്സിന്റെ വസ്തുതയും ഇസ്ലാമിക മാനവും പരിശോധിക്കാം...*
*ഇൻ ശാ അള്ളാഹ് ...☝️*

*📌 1 സഅദ്‌*
 *(ബറകത്തുള്ളത്‌ )*
*📌 2 നഹ്‌സ്‌*
 *(ബറകത്ത്‌ കുറഞ്ഞത്‌ )*

എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌...

🔖 കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)

🔖 സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ... അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി...
(അബൂ ദാവൂദ്‌, തുര്‍മുദി)

🔖 ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17, 19, 21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു ...
(ശറഹു സ്സുന്ന)

🔖 അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌ ...
(അബൂ ദാവൂദ്‌)

⭕മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ...

മാത്രമല്ല, *📌 ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക ...*

🔖 ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും, ചൊവ്വ സംഘര്‍ഷത്തിന്റേയും, ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും, വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും, വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു...(ഇക്‌ലീല്‍)

🔖 ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ ... വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം, പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌...
(ജവാഹിറുല്‍ അശ്‌ആര്‍).

⭕ മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി...

*📌 നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി (സ്വ) പറയുന്നതു കാണുക ...*

🔖 അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി ...
(അബൂദാവൂദ്‌).

🔖 സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌...
 (അഹ്‌മദ്‌, അബൂദാവൂദ്‌).

🔖 ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌...
(ജാമിഉസ്വഗീര്‍)

ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ...

🔖 ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി (സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം...

🔖 നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു...
(തുഹ്‌ഫ-10-216).

🔖 ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി (റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134)

മേൽ ഹദീസുകളിൽ നിന്നും ചില ദിവസത്തിൽ ബറകത്തും മറ്റു 'ചിലതിൽ ' നഹ്സും ഉണ്ടെന്ന് മനസിലാക്കാം ...

*📌 ഇനി ഒരു കാര്യത്തിന് നഹ്‌സ്‌ നോക്കാമോ ..? പരിശോധിക്കാം ...*

❓വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ...?

⭕ നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌...

🔖 ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ...

🔖 ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌..? നബി (സ്വ) പറഞ്ഞു: മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ ...
 (ഹയാത്തുല്‍ ഹയവാന്‍)

🔖 ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പല ദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച...

ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരും ഉണ്ട്...

⭕ഇതിൽ നിന്നും നഹ്സ് ഉണ്ടെന്നും നോക്കൽ അനുവദനീയമാണെന്നും നമുക്ക്  മനസിലാക്കാം ...✔

അള്ളാഹു മനസിലാക്കാനും അത് ജീവിതത്തിൽ പകർത്താനുമുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...