Showing posts with label ഇസ്ലാം:പ്രവാചകത്വം: ഇസ് ലാമികസങ്കല്പം. Show all posts
Showing posts with label ഇസ്ലാം:പ്രവാചകത്വം: ഇസ് ലാമികസങ്കല്പം. Show all posts

Wednesday, March 21, 2018

ഇസ്ലാം:പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

പ്രവാചകത്വം: ഇസ് ലാമികസങ്കല്പം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

യവന പുരാണങ്ങളില്‍ ഒരു കഥാപാത്രമുണ്ട്. പ്രൊക്രൂസ്റ്റസ് എന്നു പേരായ ഒരു കാട്ടാളന്‍.അയാള്‍ക്ക് നിശ്ചിത അളവിലുള്ള ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിയാത്രക്കാരെ ബലാല്‍ക്കാരമായ കൊണ്ട് പോയി തന്റെ കട്ടിലില്‍ കിടത്തും. കട്ടിലിന്റേതിനു കണക്കായ നീളമുളളവരെ വെറുതെ വിടും നീളം കുറഞ്ഞവരെ വലിച്ചു നീട്ടി കട്ടിലിനൊപ്പിക്കും. നീളം കൂടിയവരാണെങ്കില്‍ കട്ടിലിന്നു വെളിയില്‍ വരുന്ന ഭാഗം വെട്ടിക്കളയും. ഏതുതരത്തിലായാലും കട്ടിലിനു കണക്കാവാത്ത നീളമുള്ളവര്‍ കൊല്ലപ്പെടും. പ്രൊക്രസ്റ്റിന്റെ പ്രാകൃതപ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ് ആധുനിക ഭൗതിക ശാസ്ത്രീയ സംസ്‌കാരം ഉള്‍കൊള്ളുന്ന മിക്കവരുടെയും സത്യാന്വേഷണ രീതി. ഐയന്ദ്രിക ബോധങ്ങളും അവയുടെ ഉപോല്പന്നമായ യുക്തിയുമാണവരുടെ മാനദണ്ഡം.
അവക്കു നിരക്കാത്തവയെ ഒന്നുകില്‍ അവയ്ക്കനുസരിച്ച് ദുര്‍ വ്യാഖ്യാനം ചെയ്യുക അല്ലെങ്കില്‍ അബദ്ധങ്ങളും അശാസ്ത്രീയമെന്നും പറഞ്ഞ് തള്ളിക്കളയുക ഇതാണവര്‍ അനുവര്‍ത്തിക്കുന്ന മാര്‍ഗം.
മനുഷ്യന്റെ ധൈഷണിക പരിമിതികളെയും പ്രപഞ്ചത്തിന്റ അപാരതയും അമേയതയും ആജ്ഞേയതയേയും അവഗണിക്കാന്‍ മാത്രം അവരുടെ ഔദ്ധത്യം വളര്‍ന്ന് പോയിരിക്കുന്നു. ലോകം തങ്ങളുടെ കയ്യിലെ കണ്ണിമാങ്ങയാണെന്നാണവരുടെ ഭാവം. മനുഷ്യന്‍ അജയ്യനാണ് സര്‍വ്വജ്ഞനാണ് സര്‍വശക്തനാണ് പ്രകൃതിയെ അവന്‍ കീഴടക്കിയിരിക്കുന്നു പ്രപഞ്ച രഹസ്യങ്ങളെ മുഴുവന്‍ കണ്ടെത്തിയിരിക്കുന്നു. ബോധേന്ദ്രിയങ്ങളും ബുദ്ധിയും യുക്തിയുമാണ് അറിവിന്റെ വാതായനങ്ങള്‍ കാണാത്തതും കേള്‍ക്കാത്തതുമെല്ലാം കളവാണ.് അനുഭവ വേദ്യമല്ലാത്തതെല്ലാം അസംബന്ധമാണ്. നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതേ സ്വീകാര്യമാകൂ. കാരണം അതാണ് ശാസ്ത്രത്തിന്റെ മാര്‍ഗം ഇത്രയുമാണവരുടെ വാദഗതി. ഭൂതവര്‍ത്തമാനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠ ജ്ഞാനം നേടാന്‍ കഴിയും. ഭാവിയെക്കുറിച്ച് നിഷ്‌കൃഷ്ടമായി പ്രവചിക്കാന്‍ കഴിയും. മനുഷ്യ ചരിത്രം തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളുടെ ശാസനകള്‍ക്കനുസരിച്ച് നിയതമായ മാര്‍ഗത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ കാലദൂരങ്ങളെ കീഴടക്കിയിരിക്കുന്നു. ഗോളാന്തര യാത്രകള്‍ നടത്തി ആകാശ സീമകളിലെത്തി- എന്നിവയില്‍ കണക്കറ്റ് അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു.
സ്വയം സത്യസന്ധത പുലര്‍ത്തുന്ന മനുഷ്യന് ഇത്രയും അഹങ്കരിക്കാനാകുമോ? നമ്മുടെ അറിവിന് അതിരുകളില്ലേ? എത്രയെത്ര ശാസ്ത്രീയ തത്ത്വങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്നു. ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ പരിപൂര്‍ണ നിസ്സഹായനായി തീരാറുണ്ട്. പ്രപഞ്ച സൃഷ്ടി സ്ഥിതി സംരക്ഷണത്തിലുള്ള അത്ഭുതകരമായ വൈദഗ്ധ്യത്തിന് പിന്നില്‍ അമാനുഷികമായ ഒരു ശക്തി വിശേഷം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയാനാകുമോ. സനാതനവും അനുക്ഷണ വികസ്വരവുമായ ഈ സുന്ദര പ്രപഞ്ചത്തിന്റെ ആദികന്ദമായ പ്രഭാവത്തെ അതിന്റെ സച്ചിദാനന്ത സ്വഭാവത്തെ നിഷേധിക്കുന്നത് സാമാന്യ ബോധത്തിന് നിരക്കുന്നതാണോ? അതേക്കുറിച്ച് സമഗ്രമായി അറിയാന്‍ ബുദ്ധിയുടെ സാധ്യതകള്‍ക്ക് കഴിയണമെന്ന് നിഷ്‌കര്‍ഷിക്കാമോ? മനുഷ്യ വംശത്തിന്റെ ആവിര്‍ഭാവത്തിനും നിലനില്‍പ്പിനും വളര്‍ച്ചക്കും ആവശ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും യഥാവിധി യഥാകാലം നിലനിര്‍ത്തിവരുന്ന ആ പ്രപഞ്ചാധിനായകന്‍ മനുഷ്യന്റെ സഹജമായ പരിമിതികളെ കണക്കിലെടുത്ത് വേണ്ട പ്രതിവിധികള്‍ ചെയ്യാതിരിക്കുമോ? അവന് സ്വയമേവ സൃഷ്ടിക്കാന്‍ കഴിയാത്ത വായുവും വെള്ളവും വെളിച്ചവും അവന് എത്തിച്ചുകൊടുക്കുന്ന ആ ഔദാര്യമൂര്‍ത്തി അവന്റെ ആത്മീയ വളര്‍ച്ചക്ക് ആവശ്യമായ അവന് സ്വയം ലഭിക്കാന്‍ കഴിയാത്ത മാര്‍ഗനിര്‍ദേശം നല്‍കാതിരിക്കുമോ?
ഇത്തരം ചോദ്യങ്ങള്‍ക്കു അഹങ്കാരാവേശലേശ്യമെന്ന്യേ ഉത്തരം തേടാന്‍ ലഭിക്കുമ്പോള്‍ മാത്രമേ നാം പ്രവാചകത്വത്തിന്റെയും ആത്മീയ പ്രബോധനത്തിന്റെയും ആവശ്യത്തെയും അനിവാര്യതയെയും കുറിച്ച് ആലോചിച്ചുതുടങ്ങുകയുള്ളൂ. ബുദ്ധിയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വിശകലനം ചെയ്താലും നമുക്ക് എത്തിച്ചേരാവുന്ന ഒരു നിഗമനം പ്രപഞ്ചത്തിന്റെ സ്ഥിതി സംരക്ഷണങ്ങളുടെ പിന്നില്‍ ഒരാദിമൂലം അല്ലെങ്കില്‍ പ്രഥമചാലകന്‍ ഉണ്ടെന്ന് മാത്രമാണ്. അവന്റെ സവിശേഷതകള്‍ എന്താണ്? നാമും അവനും തമ്മിലുള്ള ബന്ധമെന്താണ്?എന്നീകാര്യങ്ങളെക്കുറിച്ചു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ ബുദ്ധി അശക്തമാണ്. എങ്കിലും ദുര്‍ബലനും പാപവിധേയനുമായ മനുഷ്യന് സ്വയമേ അപ്രാപ്യമായ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ആവശ്യമായ അറിവ് ലഭിക്കേണ്ടതുണ്ട്. അത് നിരീക്ഷണ പരീക്ഷണ വിശകലനം കൊണ്ടുമാത്രം നേടാനാവില്ല. ബുദ്ധിയും ഭാവനയും അനുഭവവും അന്തര്‍മുഖത്വവും അതീന്ദ്രിയാവബോധവുംകൊണ്ട് ഈ സങ്കീര്‍ണമായ പ്രപഞ്ച ഘടനയുടെ അന്തര്‍വര്‍ത്തിയായ ഒരു അമാനുഷിക ചൈതന്യത്തെക്കുറിച്ച് അവന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞെന്നുവരാം. പക്ഷേ, അത്രയും പോരാ, ഇവിടെയാണ് ഒരു പുതിയ അനുഭവ മേഖലയിലേക്ക് എത്താനുള്ള ഉപാധിയെന്ന നിലയില്‍ മനുഷ്യവംശം വൈകാരികമായി പ്രവാചകത്വത്തിന്റെ ആവശ്യം അംഗീകരിക്കേണ്ടിവരുന്നത്. പരിമിതവും പരിണാമിയുമായ നമ്മുടെ ഐയന്ദ്രികജ്ഞാനത്തില്‍നിന്ന് അസ്ഥിരവും അര്‍ദ്ധ പരിചിതവുമായ ചുറ്റുപാടുകളില്‍ നിന്നും സ്വതന്ത്രമായും ജീവിതത്തിന്റെ അന്തിമ യാഥാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയിക്കുന്ന ഉപകരണമായി പ്രപഞ്ച സംവിധാനത്തിന്റെ അനിവാര്യ ആവശ്യമായും പ്രവാചകത്വത്തെയും ദൈവിക പ്രബോധനത്തെയും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ പ്രവാചകത്വം ഒരു സങ്കല്‍പ്പമല്ല. ബുദ്ധിയുടെയും നൈതിക ശാസ്ത്രത്തിന്റെയും സന്മാര്‍ഗികതയുടെയും ആത്യന്തിക സ്രോതസ്സാണത്. ഏതെങ്കിലും കാലഘട്ടത്തിന്റെ വിശ്വാസ ശീലത്തിന്റെ ആകസ്മിക സൃഷ്ടിയല്ല അത്. മറിച്ച് മനുഷ്യ ജീവിതത്തിന്റെ മൗലികവും യാഥാര്‍ത്ഥവുമായ ഒരു ആവശ്യത്തിന്റെ അനുപേക്ഷണീയമായ, അനുക്തസിദ്ധമായ പൂര്‍ത്തീകരണമാണ്. പ്രവാചക ദൈവങ്ങളോ ദൈവ പുത്രരോ അല്ല. സാധാരണ മനുഷ്യര്‍ മാത്രമാണ്. നിഷ്‌ക്കളങ്കരും സല്‍സ്വഭാവികളുമായ സാധാരണ മനുഷ്യര്‍.ധര്‍മ സംസ്ഥാപനാര്‍ത്ഥം നിയുക്തരായ അവര്‍ക്ക് സ്വന്തമായി അതി മാനുഷികങ്ങളോ അമാനുഷികങ്ങളോ ആയ കഴിവുകളൊന്നും തന്നെയില്ല. അല്ലാഹു അറിയിച്ച അറിവുകളും നല്‍കിയ കഴിവുകളും മാത്രമേ അവര്‍ക്കുള്ളൂ. അവര്‍ ദൈവിക സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതൃകാപരമായി ജീവിച്ച് മനുഷ്യരെ നാശത്തില്‍ നിന്നും തിന്മയില്‍ നിന്നും മോചിപ്പിക്കുന്നുവെന്ന് മാത്രം. ഇതാണ് പ്രവാചകത്വത്തെക്കുറിച്ചുള്ള ഇസ്്‌ലാമിക സങ്കല്‍പം.
അവലംബം: മുഹമ്മദ് നബി ജീവിതവും സന്ദേശവും - പ്രൊഫ. പി.കെ.മുഹമ്മദലി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...