Showing posts with label അൽ ഇബാനയിലും തിരിമറി ...... Show all posts
Showing posts with label അൽ ഇബാനയിലും തിരിമറി ...... Show all posts

Thursday, September 13, 2018

അൽ ഇബാനയിലും തിരിമറി .....



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



അൽ ഇബാനയിലും തിരിമറി
.....

ജൂതന്മാരെ മാത്യ ക യാക്കി മത ഗ്രന്ഥങ്ങളിൽ തിരിമറിക്ക്
തുനിഞ്ഞ പുത്തൻവാദികളെ ചെറുക്കാനായി രചിച്ച ഗ്രന്ഥങ്ങ
ളിൽപോലും തിരിമറി നടന്നതായി തെളിയുമ്പോഴാണ് ബിദഇക
ളുടെ ബലാൽക്കാര പാടവത്തിൽ നാം അന്തിച്ചു നിൽക്കുന്നത്.


ഇസ്ലാമിലെ ആദ്യനൂറ്റാണ്ടുകളിൽ ഉടലെടുത്ത പിഴച്ച പ്രസ്ഥാ
നക്കാരാണ് മുഅത്തസിലികൾ.

 അവരുടെ നേതാവ് അബൂഅലിയ്യിൽ
ജുബാഇയുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും ദീർഘകാ 'ലം
പ്രവർത്തിച്ച ഇമാം അബുൽഹസനിൽ അശ്അരി (റ) പിന്നീട് താൻ
നിൽക്കുന്ന പ്രസ്ഥാനത്തിന്റെ പാപ്പരത്തം മനസ്സിലാക്കി അതിൽ
നിന്നും രാജിവെച്ച് അഹ്ലുസ്സുന്നത്തിന്റെ പടയാളിയായി മാറി.

മുഅ്
തസില അടക്കമുള്ള പുത്തൻ ചിന്തകൾക്കെതിരെ ശക്തമായി
പോരാടുകയും ബിദഈ ആശയങ്ങളെ ഉജ്ജ്വലമായി ഖണ്ഡിക്കു
കയും ചെയ്തു. ഇതിനായി നിരവധി വാള്യങ്ങളുള്ള ഇരുന്നൂറോളം
ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 'അൽ ഇബാന അൻ ഉസൂലിദ്ദിയാന'.

الابانة عن أصول الديانة

ഇസ്ലാമിക വിശ്വാസം സംബന്ധിച്ച പുത്തനാശയങ്ങൾ തുറ
ന്നുകാട്ടി ശരിയായ വീക്ഷണം അവതരിപ്പിക്കുകയാണ് പ്രസ്തുത
ഗ്രന്ഥത്തിൽ, എന്നാൽ ഇന്നു കാണുന്ന അൽ ഇബാനയുടെ വിവിധ
പതിപ്പുകൾ തിരിമറിക്ക് വിധേയമായിട്ടുണ്ട്.


ചില  കോപ്പികളിൽ തിരിമറി വീരന്മാർ പേജകൾ കൂടിച്ചേർത്ത
പ്പോൾ ചിലർക്കു വേണ്ടത് ഏതാനും വരികളുടെ വർധനവാ
ന്നു. ചില്ലറ പദങ്ങൾ എഴുതിച്ചേർത്ത് സായുജ്യമടഞ്ഞവരും ഉണ്ട്

മറ്റു ചിലർ മൂലപ്പതിപ്പിൽ നിന്ന് ചില വരികളും വാക്കുകളും വന്
ളുടെ ആശയങ്ങൾക്കനുസ്യതമായി വെട്ടിത്തിരുത്തി വികൃതമാക്
കയും ചെയ്തു.

എല്ലാവരുടെയും ഉള്ളിലിരുപ്പ് വ്യക്തം. അഹ് ലുസ്സുന്നത്തിന്റെ
നേതാവായ അശ്അരി ഇമാമിന്റെ ഗ്രന്തംതന്നെ തങ്ങളുടെ ആശയം
പ്രചരിപ്പിക്കുന്നതാണെന്ന് വരുത്തിത്തീർക്കുക, അതുവഴി പ്രസ്ഥാന
വ്യാപനം സാധ്യമാക്കുക.

ഓരോ കക്ഷിയും മേൽ പറഞ്ഞ രൂപത്തിൽ
തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു തന്നെ അശ്അരി ഇമാമിന്റെ അൽ
ഇബാന പ്രന്റ്ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉദാഹരണത്തിന് അല്ലാഹുവിന്റെ വിശേഷണങ്ങൾ വിവരിച്ചിടത്. അല്ലാഹുവിൽ അവയവങ്ങൾ ചേർത്തിപ്പറയാമോ എന്ന ചർചയിൽ അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം സ്യഷ്ടികളുടെ വിശേഷ
ണങ്ങളായ കണ്ണ്, കൈ, കാൽ, നടത്തം, ഇരുത്തം തുടങ്ങിയവ അ
ലാഹുവിൽ വിശേഷിപ്പിക്കാൻ പാടില്ലെന്നാണ്. ഇത് സംബന്ധമായിവന്ന ഖുർആനികവചനങ്ങൾക്ക് ശരിയായ വിശദീകരണവും
പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ പൗരാണിക പുത്തൻ പ്രസ്ഥാനക്കാർ മുതൽ ആധുനികർവരെ ഇത്തരം
വിശേഷണങ്ങൾ അല്ലാഹുവിൽ ചാർത്താമെന്ന വിശ്വാസക്കാരാ
ണ്.


എന്നാൽ മേൽ പ്രസ്താവിച്ച വിഷയം ചർച്ച ചെയ്യുന്നിടത്ത്
അൽ ഇബാനയിൽ വ്യാപകമായ തിരിമറികൾ കാണാം.

മദീനയിലെ ജാമിഅ ഇസ്ലാമിയ്യയിൽ 1975ൽ പ്രിന്റ് ചെയ്ത
അൽ ഇബാന പേജ്  9ൽ ഇസ്ത വാഅലാ അർശിഹി' എന്ന് കാണു
മ്പോൾ ബൈ റൂത്തിലെ 'ദാറുൽ കുതുബിൽ അറബി' 1990ൽ പ്രസി
ദ്ധീകരിച്ച പതിപ്പ് പേജ് 18 ൽ  'മുസ്തവിൻ അലാ അർശിഹി' എന്നും




കറോവിലെ ദാറുൽ കുതുബ് 1978ൽ അവിടുത്തെ ഒരു വനിതാ
കോളേജിലെ ഡോക്ടർ ഫൗഖിയാ ഹുസൈൻ മഹമൂമിന്റെ

ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചതുമായ അൽ ഇബാന പേജ് 21ൽ

'ഇസ്തവാ അലാ അർശിഹി' എന്നതിനു ശേഷം 'അൽ വജ്ഹി

ല്ല ദീ ഖാല ഹു എന്നു കൂടി കാണുന്നുണ്ട്.

:......'
വജ്ഹിനെ പരാമർശിക്കുന്ന സ്ഥലത്ത് മൂന്നാമത് പറഞ്ഞ കോപ്പി
യിൽ പേജ് 22ൽ 'വ അന്നലഹു വജ്ഹൻ
 ബിലാകെഫിൻ' (നിശ്ചയം അല്ലാഹുവിന് വജ് ഹുണ്ട്  അതിന്റെ രൂപമില്ലാതെ) എന്നു
കാണുമ്പോൾ അൽ ഇബാന പേജ് 9ൽ ബിലാകെ.ഫിൻ (രൂപമി
ല്ലാതെ) എന്നു വിട്ടുകളഞ്ഞു. കേവലം 'വഇന്നലഹു വജ് ഹൻ
എന്നു മാത്രമേ കാണുന്നു.



അതേ അവസരം രണ്ടാമത്തെ കോപ്പി
യിൽ ഇക്കാര്യം പരാമർശിക്കുന്നേ ഇല്ല. രണ്ടും വെട്ടിക്കളഞ്ഞിരി
ക്കുന്നു.


- ..:::...
അയ്നിനെ പരാമർശിക്കുമ്പോൾ ഇബാനയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കോപ്പിയിൽ വ ഇന്ന ലഹു ഐനയ് നി
(നിശ്ചയം അവന് രണ്ട് ഐൻ ഉണ്ട്) എന്നാണ്.

ഒന്നാമത് പറഞ്ഞ
തിൽ 'വ ഇന്ന ലഹു ഐനൻ' (നിശ്ചയം അവന്ന് ഒരു ഐൻ ഉണ്ട്
എന്നെ കാണുന്നുള്ളു)

- ..........
അർശിനെകുറിച്ചു  പ്രതിപാദിക്കുന്നിടത്ത് ഒന്നും രണ്ടും കോപ്പി
കളിൽ പറഞ്ഞതിലേറെ ഏഴു വരികളാണ് മൂന്നാമത്തേതിൽ കൂടു
തൽ കാണുന്നത്. ഇവ്വിധം വ്യത്യസ്ത പ്രയോഗങ്ങളാൽ ആശയ
ഉദ്ദേശ്യവും മാറി മറിയുമെന്ന് പറയേണ്ടതില്ലല്ലോ.


അൽ ഇബാന
യിൽ വരുത്തിയ വഞ്ചനയിൽ ചിലതാണിത്. വേറെയും ധാരാളം
കാണാനാവും.



:...
മഹാനായ ഇമാമുൽ അഅളം അബൂ ഹനീഫ (റ)യെക്കുറിച്ച്
“മുശ്രിക്ക്' എന്ന പ്രയോഗം വരെ ചില പതിപ്പുകളിൽ (ദാറുൽ
കുമ്പിൽ അറബി മബറുത്ത് പേജ് 57 ) കാണാം.


 സത്യം തുറന്നു
പറഞ്ഞതു കൊണ്ട്. ഇമാം അശ്അരി (റ)യെ ആരോപണങ്ങൾ
കൊണ്ട് അപകീർത്തിപ്പെടുത്താനാണ് പലരും ശ്രമിച്ചത്. ഇമാമിന്റെ
പല ഗ്രന്ഥങ്ങളും വളച്ചൊടിക്കാനും അവർ തയ്യാറായി. ഇങ്ങനെ
യുള്ള നിരവധി തിരിമറികളുള്ളതു കൊണ്ടാണ് അക്കാര്യം തുറന്ന
ടിക്കാൻ വേണ്ടി മാത്രം പണ്ഡിതന്മാർ ഗ്രന്ഥങ്ങൾ രചിച്ചത്.


ഹാഫിള് ഇബ്നു അസാകിർ (റ) (മരണം 573 ) രചിച്ച 'തബ് യീന
കദിബിൽ മുഫ്തരി' എന്ന ഗ്രന്ഥം എടുത്തു പറയേണ്ടത് തന്നെ
യാണ്. ഇമാം അശ്അരി (റ)യെക്കുറിച്ചും തന്റെ ഗ്രന്ഥത്തക്ക
റിച്ചും കൂപ്രചരണം നടത്തുന്നവർക്കുള്ള ചുട്ട മറുപടിയാണിത്


ഇമാം താജുദ്ദീനുസ്സുബ്കി(റ) എഴുതി

 ഇബ്നു അസാകിറിന്റെ
'തബ്യീനു കദ്ബിൽ മുഫ്തരി'
എന്ന ഗ്രന്ഥം കൈവശമില്ലാത്തവൻ സുന്നി
ആദർശബോധമില്ലാത്തവരാണ് (ത്വബഖാതു ശാഫി
ഇയ്യ: 3/351)

كل سني لا يكون عنده كتاب النبيين لابن عساکر
فليس من أمر نفسه على بصيرة اه (طبقات ۳/۳۵۱)

ഇതുതന്നെ പ്രസ്തുത ഗ്രന്ഥത്തിന് മതിയായ പ്രശംസയാണ്.


ഈ ഗണത്തിൽ വിരചിതമായവയിൽ ഇമാമിനെതിരെ ഇക്കാ
ലത്ത് ഉന്നയിക്കപ്പെടുന്ന ദുരാരോപണങ്ങൾക്കുകൂടി മറുപടി
ഉൾക്കൊള്ളുന്നതാണ് അല്ലാമാ വഹ്ബി സുലൈമാൻ രചിച്ചതും
ബൈറൂത്തിലെ ദാറു ഇബ്നു ഹസം പ്രസിദ്ധീകരിച്ചതുമായ 'നള് റ
ത്തുൻ ഇൽമിയ്യ ഫീ നിസ്ബത്തിൽ ഇബാനത്തി ജമീ ഇഹാ ഇലൽ
ഇമാമിൽ അശ്അരി' (അൽഇബാന മുഴവനും അശരീഇമാമി.
ലേക്ക് ചേർക്കാമോ എന്നതിലുള്ള വൈജ്ഞാനിക വീക്ഷണം)
എന്ന ഗ്രന്ഥം.

نظرة علمية في نسبة الإبانة جميعها الى الامام الاشعري

അൽഇബാനയിൽ നടത്തിയ തിരിമറികൾ വ്യക്തമായി പ്രതി
പാദിക്കുന്ന പ്രൗഢമായ രചനയാണിത്.


............................
ഇമാം അബൂഹനീഫക്കു
നേരയും തിരിമറി
.....................
വിശ്വാസ കാര്യങ്ങൾ ശരിയാംവിധം വിശദീകരിക്കുന്ന ഇമാം
അബൂ ഹനീഫ(റ) (മരണം 150)യുടെ അൽ ഫിഖ്ഹുൽ അക്ബർ
പ്രസിദ്ധമാണ്. പുത്തൻ ചിന്താഗതികൾ നഖശിഖാന്തം ഈ കൃതി
യിൽ ഖണ്ഡിക്കപ്പെടുന്നുണ്ട്.

വിശ്രുതമായ ഈ ഗ്രന്ഥത്തിലും
പക്ഷേ, തിരിമറികൾ നടന്നു.

 നബി(സ)യുടെ മാതാപിതാക്കൾ
കാഫിറായാണ് മരിച്ചുപോയതെന്ന് വിപണിയിലുള്ള "അൽഫി
ഖ്ഹുൽ അക്ബറി'ന്റെ (അല്ലാമാ മുഹമ്മദ്ബിൻ ബഹാഉദ്ദീൻ (റ)
(മരണം 950) വ്യാഖ്യാനസഹിതമുള്ള) പതിപ്പ് പേജ് 394ൽ കാണു
ന്നു. ഈ പ്രസ്താവന ആസൂത്രിതമായ തിരിമറിയാണെന്ന് വ്യക്തം.

അല്ലാമാ ഇബ്റാഹീമുൽ ബാജൂരി(റ) പറയുന്നു. മേൽ വാചകം
ഇമാം അബൂ ഹനീഫ(റ)യുടെ പേരിൽ വ്യാജ നിർമ്മിതമാണ്.
നബി(സ)യുടെ മാതാപിതാക്കളെ കുറിച്ച് മഹാൻ അത് പറയുക
ഇല്ല തന്നെ." (തുഹ്ഫതുൽ മുരീദ് -പേജ് 20)

وأما مانقل عن أبي حنيفة في الفقه الأكبر من ان والدي المصطفى
ماتا على الكفر فمد سوس عليه وحاشاه أن يقول في والدي المصطفی ذلك تحفة المريد ٢٠.....


"അൽഫിഖ്ഹുൽ അക്ബറി'ന്റെ പലപതിപ്പുകൾ പരതിയപ്പോൾ
ഇക്കാര്യം നേരിൽ ബോധ്യപ്പെട്ടു. 1979ൽ ലബനാനിലെ ബൈറൂത്ത്
ദാറുൽ കുതുബിൽ ഇൽമിയ്യ
പ്രസിദ്ധീകരിച്ച മുല്ലാ അലിൽ ഖാരി
യുടെ വ്യാഖ്യാന സഹിതമുള്ള അൽ ഫിഖ്ഹൽ അക്ബറിൽ റസൂലുല്ലാഹി
യുടെ മാതാപിതാക്കളെക്കുറിച്ചുള്ള പരാമർശമേ ഇല്ല'


മേൽ പ്രസിദ്ധീകരണാലയം അലി മുഹമ്മദ് അൻദലിന്റെ ടിപ്പണി
യോടു കൂടെ പ്രസിദ്ധീകരിച്ച അൽ ഫിൽ ഫിഖ്ഹുൽ അക്ബറിന്റെ പുതിയ
പതിപ്പിലും ഇതേ രൂപത്തിൽ തന്നെയാണുള്ളത്.

അല്ലാഹുവിന്റെ
സ്വീഹത്തുകളെ കുറിച്ച് പരാമർശിച്ച ശേഷം “വറസൂലുല്ലാഹി സല്ല
ലാഹുഅലൈഹിവസല്ലം മാത അലൽ ഈമാനി  വ അബുതാലി
ബ്.. മാതാ കാഫിറൻ എന്നാണുള്ളത്.

۲۵، وكذلك الأسماء والصفات كلها مستوية في العظمة والفضل لاتفاوت
بينهما ورسول الله صلى الله علی وسلم مات على الايمان وابوطالب عمه
صلی الله عليه وعلى آله وسلم وأبو علي رضي الله عنه مات كافرا وقاسم
وطاهر وابراهيم لخ رالفقه الأكبر مع شرحه لملا على القاري ۸۹)

(റസൂലുല്ലാഹി (സ) ഈമാനിന്റെ മേലിലാണ് മരിച്ചത്. നബി
യുടെ പിതൃവ്യൻ അബൂത്വാലിബ് കാഫിറായിട്ടാണ് മരിച്ചത്)


എന്നാൽ 1979ൽ ബറുത്തിലെ ദാറുൽ കുതുബിൽ ഇൽമിയ്യ
അൽ ഫിഖ്ഹുൽ അക്ബർ മാത്രം (വ്യാഖ്യാനങ്ങളൊന്നുമില്ലാതെ)
പ്രസിദ്ധീകരിച്ചതിൽ ഈ രണ്ട് കോപ്പികളിലുമുള്ള പരാമർശങ്ങൾ
കാണുന്നില്ല. അല്ലാഹുവിന്റെ സ്വിഫത്തുകളെക്കുറിച്ചുള്ള പ്രതിപാ
ദനശേഷം നബി(സ) യുടെ സന്താനങ്ങളെ കുറിച്ചാണ് ചർച്ച റസൂ
ലിന്റെ മാതാപിതാക്കളും അബൂ ത്വാലിബും കാഫിറായിട്ടാണ് മരി
ച്ചതെന്ന് കുറിക്കുന്ന യാതൊരു പരാമർശവും കാണുന്നില്ല.

وكذلك الاسماء والصفات كلها مستوية في العظمة والفضل
الاتفاوت بينهما وقاسم وطاهر و ابراهيم كانوا بني
رسول الله صلى الله عليه وسلم اه (الفقه الأكبر ۱۷۰)

നാലു വ്യത്യസ്ത പതിപ്പുകൾ നോക്കിയപ്പോൾ മൂന്നും വൈവി
ധ്യമാണ്. അപ്പോൾ നബി (സ)യുടെ മാതാപിതാക്കൾ കാഫിറാ
യിട്ടാണ് മരിച്ചതെന്ന മേൽ പരാമർശം തിരിമറി നടത്തിയതാണെന്ന്
വ്യക്തം.

. ഇത് തന്നെയാണ് ഇമാം ബാജൂരി (റ) പറഞ്ഞതും. ഇതി
നായി തിരിമറിക്കാർ ചെറിയ അധ്വാനമേ ചെയ്യേണ്ടി വന്നുള്ളൂ.
മാ മാതാ കാഫിറെനി' നബി(സ)യുടെ മാതാപിതാക്കൾ കാഫി
റായി മരിച്ചിട്ടില്ല) എന്ന പ്രയോഗത്തിലാണ് കയ്യേറ്റക്കാർ കടന്നാക്രമ
ണം നടത്തിയത് '

മാ' എന്ന അക്ഷരം നിർല ജം വെട്ടിമാറ്റിയ
പ്പോൾ 'മാതാ കാഫി റൈനി ' (കാഫിറായി മരിച്ചു) എന്ന പ്രയോഗം
ജനിച്ചു. അങ്ങനെ ദുർവ്യാഖ്യാന രാജാക്കന്മാർക്ക് ഒരു കുഞ്ഞി പി റ നനപ്പോൾ ഇസ്ലാമിന്റെ മഹത്തായ ഒരാശയം അട്ടിമറിക്കപ്പെടുക.
യായിരുന്നു.


അൽഫിഖ്ഹുൽ അക്ബറിന്റെ വ്യാഖ്യാനമെഴുതിയ അല്ലാമാ
മുഹമ്മദ് ബിൻ ബഹാഉദ്ദീൻ(റ)ന്റെ കയ്യെഴുത്ത് പ്രതിയിലെ മൂല
വാക്യത്തിൽ കാണുന്നത് 'മാ മാതാ കാഫിറൈനി' എന്നു തന്നെ
യാണെന്നും നിഷേധാർത്ഥം കുറിക്കുന്ന 'മാ' മോഷ്ടിച്ചത് അഹ്ലു
സ്സുന്നയുടെ ശത്രുക്കളായ എതോ കുബുദ്ധികളാണെന്നും ഹാമിശ്
അൽ ഖൗലുൽ ഫസ് ല് പേ. 394ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

اليوم في نسخ الفقه الأكبر للإمام الأعظم المجردة في ايدينا وان كان قد
کتب انهما کافران ولكن الذي ورد في الكتاب الذي كتب بخط المؤلف
انهما ما ماتا کافرين ويفهم أن هذا الخطأ قد افتعل بعد من طرف الأعداء
متعمدا بان حذفوا لفظ "ما" في ماما تا اه (هامش القول الفصل
شرح الفقه الاكبر ۳۹4) محي الدين محمد بن بهاء الدين المتوفي٩٥٦

ഇവിടെ കേരളവഹാബികളെ ഒാർക്കാതെപോകുന്നത് പാപമാ
യിരിക്കും. നാദാപുരം സംവാദത്തിൽ കേവലം ഒരു "ലാ' മാത്രം
മോഷ്ടിച്ചവർ ഫിഖ്ഹുൽഅക്ബറിൽ നിന്ന് 'മാ' മോഷ്ടിച്ചവരുടെ
പിൻഗാമികളാവാൻ എന്തുകൊണ്ടും യോഗ്യരാണ്. മഹാത്മാക്കളുടെ
കറാമതത് മരണത്തോടെ മുറിയുകയില്ല എന്ന് കുറിക്കുന്ന ദുഖീറുൽ
മആനിലെ പ്രസ്താവനക്കാണ് വഹാബികൾ കത്തിവെച്ചത്. അതും
പരസ്യമായ സ്റ്റേജിൽ വെച്ച് ഇവർ ജൂതന്മാരെ തോൽപ്പിക്കുമെന്ന്
നാം പറയാൻ ഇതാണു കാരണം. "ലാതൻഖതി ഉ കറാമത്തുൽ
ഒൗലിയായ ബി മൗത്തിഹിം' (മരണംകൊണ്ട് കറാമത്ത് മുറിയുക
യില്ല) എന്ന തലവാചകത്തിൽ നിന്നാണ് വഹാബികൾ 'ലാ'
കഷ്ണിച്ചു കളഞ്ഞത്. തുടർന്ന് കറാമത്ത് മുറിയുമെന്ന് ദുഖ്റുൽ
മആദിൻ പറഞ്ഞതായി വാദിക്കാനും ഇവർ ധാർഷ്ട്യം കാണിച്ചു





അവലംബം

അലവി സഖാഫിയുടെ
മത ഗ്രന്തങ്ങളിലെ തിരിമറി





അസ്ലം സഖാഫി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...