Showing posts with label മൗലിദ് കിതാബിലെ ഇസ്തിഗാസ. Show all posts
Showing posts with label മൗലിദ് കിതാബിലെ ഇസ്തിഗാസ. Show all posts

Monday, April 30, 2018

മൗലിദ് കിതാബിലെ ഇസ്തിഗാസ

മുഴുവൻ വായിക്കുക...
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പരലോക രക്ഷക്കായ്...
മൗലിദ് കിതാബിലെ ഇസ്തിഗാസ
അതെ... പല മാലയുടെയും മൌലിദിന്റെയും കുത്ബിയത്തിന്റെയും വരികളുടെ അർത്ഥങ്ങൾ തന്നെ വിശുദ്ധ ഖുർആനിന്റെ അർത്ഥ ആശയങ്ങൾക്ക്‌ എതിരാണെന്നാണ്  വഹാബിയൻ ജൽപ്പനം.
സകല നന്മകളേയും വിപാടനം ചെയ്യുകയെന്ന ഇബ്ലീസിയൻ ദൗത്യം ഏറ്റടുത്ത പടു മുജാഹിലുകൾ പറയുന്നത് പോലെയാണോ കാര്യമെന്ന് നമുക്ക് നോക്കാം.

ചില ഉദാഹരണങ്ങൾ :

ശര്‍റഫല്‍ അനം  മൌലിദില്‍:

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

ഈ വരികളിൽ എന്താണ് തെറ്റുള്ളത്?
عبد എന്ന് പറഞ്ഞത് തെറ്റല്ല കാരണം നബി തങ്ങൾ പറഞ്ഞു انا سيد ولد آدم ഞാൻ ആദം സന്തതികളുടെ നേതാവാണ്.
അപ്പോൾ നബി തങ്ങൾ സയ്യിദും ഉമ്മത്ത് അബ്ദുമാണ്. ഈ അബ്ദ് ഏതാണെന്ന് മനസ്സിലായല്ലോ..? അനുസരണയുള്ള അനുയായി എന്നാണിത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ പ്രയോഗത്തിൽ തികഞ്ഞ അദബല്ലാതെ ശിർക്കില്ല.
പിന്നെ അതിലുള്ളത് സഹായതേട്ടമാണ് എന്നെ സഹായിക്കണേ നബിയേ എന്നാൽ അല്ലാഹുവിനോട് എന്റെ കാര്യത്തിൽ ശുപാർശ ചെയ്യണേ എന്നാണർത്ഥം അല്ലാതെ സ്വയം കഴിവു കൊണ്ട് സഹായിക്കണമെന്നല്ല.

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل

[അല്ലാഹുവിെൻറ റസൂലേ, പാപങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഈ അടിമക്ക് അങ്ങയുടെ റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യേണമേ]

ഈ വരിയിലെ ഗുരുതരമായ ശിർക്കാരോപണം റസൂലിനോട് നേരിട്ട് റഹ്മത്ത് ചോദിച്ചു  എന്നതാണ്. അപ്പോൾ ഈ വഹാബി ഖുർാനിലും ശിർക്ക് കണ്ടെത്തിയോ?
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ
മുഅ്മിനീങ്ങൾക്ക് കരുണചെയ്യുന്ന റസൂലെന്ന് ഖുർആൻ പറയുന്നു.
ഞങ്ങളൊക്കെ മുഅ്മിനുകളായതിനാലാണ് നബി തങ്ങളോട് കരുണ ചോദിക്കുന്നത് വഹാബി മുഅ്മനല്ലേ.. അല്ലെങ്കിൽ ചോദിക്കണ്ട.

أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കൾ വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവനരാണ്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍).

ഇത് വഹാബിയുടെ ഒരു ഭീമൻ തട്ടിപ്പാണ്. അശ്രക ബൈത്തിന്റെ അവസാനത്തെ വരികൾ അല്ലാഹുവിനോടുള്ള അഭിസമ്പോധനമാണ്. റബ്ബനാ എന്നാണതിന്രെ തുടക്കം പോലും. ഇവിടെ  വഹാബി അതിന്റെ അർത്തം കോട്ടി മാറ്റി. “നബിയേ” എന്നാക്കി. പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന്റെ കാര്യമല്ലെ ..!!ഇതൊക്കെ വേണ്ടിവരും പാവങ്ങൾ..

സലാം ബൈത്തില്‍:

السلام عليك يا ماحي الذنوب السلام عليك يا جالي الكروب
( തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം

നബി തങ്ങൾ പ്രയാസങ്ങൾ നീക്കിത്തരുന്നത് അല്ലാഹു നൽകിയ കഴിവ് കൊണ്ടാണ്. ഈ പ്രയോഗം വഹാബിക്ക് തിരിയണമെങ്കിൽ ഖുർആനെങ്കിലും പഠിച്ചാൽ മതിയാകും.
وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُسْتَقِيمٍ. [الشورى:52 ]
റസൂൽ(സ) ഹിദാത്തിലേക്ക് ചേർക്കുമെന്ന് ഖുർആൻ. വഹാബി കുടുങ്ങി.
അപ്പോൾ നബി പടച്ചോനായോ?
ഇവിടെ മുഫസ്സിരീങ്ങൾ നൽകിയ അതേ വ്യാഖ്യാനം മുകളിലും സപ്പോട്ടാകും.


മങ്കൂസ് മൌലിദില്‍:

يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
( നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട്  ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

إرتاكبت على لخطا  غير حصر و عدد
لك أشكو فيه يا سيدي خير النبي
ഞാൻ എണ്ണവും കണക്കുമില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., ..നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാതി ബോധിപ്പിക്കുന്നു.

ഇത്തരം പ്രയോഗം പല സ്വഹാബികളും നടത്തിയതായി കാണാം. ഉദാഹരണം ആമിർ ബ്ൻ അക്വഅ്(റ) പാടി:
فاغفر فداء لك ما اقتفينا
(നബിയേ എന്റെ ദോഷം പൊറുക്കണേ..)
ഇത് നബി തങ്ങളോടുള്ള സമ്പോധനയായിരുന്നു എന്ന് ഫത്ഹുൽബാരി സാക്ഷ്യപ്പെടുത്തുന്നു.
ഈ സ്വഹാബി മുശ്രിക്കായോ?
ഇല്ല മറിച്ച് നബിയുടെ അനുമോദനമാണ് ലഭിച്ചത് കാരണം നബി തങ്ങൾ വഹാബി ആയിരുന്നില്ല.

...........................................................
സാദരണക്കാർ ചിന്തിക്കുക.
ഈ മൗലിദുകൾ നമുക്ക് വേണ്ടി ക്രോഡീകരിച്ച് തന്നതാരാ,..?
എന്നെയും നിങ്ങളേയും പോലോത്തവരാണോ..?
വഹാബികളെ പോലോത്ത തൗഹീദിൽ പോലും തെറ്റുപറ്റിയെന്ന് കുമ്പസരിച്ച പൊട്ടന്മാരാണോ?
അല്ല അതി സൂക്ഷമശാലികളും പണ്ഡിത സൂരികളും നിരവധി ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാക്കളുമാണ്. അവർ ശിർക്കും തൗഹീദും തിരിയാത്ത പടു ജാഹിലുകളാണോ? അവരേക്കാൾ വലുതാണോ ആധുനിക വഹാബീ മുഫ്തികൾ..?
ചിന്തിക്കുക. ആഖിറം കുപ്പത്തൊട്ടിയിലെറിയണ്ട.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...