Showing posts with label ഇസ്തിഗാസ സംവാദം കോഴികോട് വിലയിരുതത ൽ. Show all posts
Showing posts with label ഇസ്തിഗാസ സംവാദം കോഴികോട് വിലയിരുതത ൽ. Show all posts

Monday, February 11, 2019

ഇസ്തിഗാസ സംവാദം കോഴികോട് വിലയിരുതത ൽ

*....... DEBATE...........*✍🏼

*അറിഞ്ഞില്ലേ മുജായിദ് അഭൗതിക വാദം പാതാളത്തിലായി!!!!!!*

*സംവാദം ഒരവലോകനം:-✍🏼 സിദ്ധീഖുൽ മിസ്ബാഹ് 11/02/2019*

*കോഴിക്കോട് കഴിഞ്ഞ ദിവസം (09/02/2019) നടന്ന സുന്നി & മുജാഹിദ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം നബി സ്വ യോട് അഭൗതികമായ നിലയിൽ ഗുണം പ്രതീക്ഷിക്കാം തേടാം ഷിർക്കാവുകയില്ല മുജാഹിദുകൾക്ക് സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്!!!*

സുന്നികളെ മുശ്രിഖാക്കാൻ കൊണ്ട് വന്ന അഭൗതിക വാദം സുന്നി പക്ഷം സംവാദത്തിൽ പങ്കെടുത്ത മുത അല്ലിം കുട്ടികൾ അടിച്ച് പൊളിച്ച് പാതാളത്തിലാക്കിക്കൊടുത്തു !!!!

ഉണ്ടായ നേട്ടങ്ങൾ ഒരുപാടുണ്ട് അറിയണോ ?

അതിന്ന് മുമ്പ് മുജാഹിദ് പക്ഷം പങ്കെടുത്ത സൽമാൻ മൗലവി നടത്തിയ കല്ല് വെച്ച ഒരുപാട് നുണകളിൽ ഏറ്റവും വലിയ നുണയായിരുന്നു അതായത് റെക്സോണ സോപ്പ് പെട്ടി സമ്മാനം കൊടുക്കേണ്ട നുണയായിരുന്നു ഷാഹ് വലിയുള്ളാഹിദ്ദഹ് ലവിയുടെ പേരിൽ മൗലവി നടത്തിയ പരാമർഷം!! കാരണം ഹബീബായ സ്വ യോട് നേരിട്ട് ഇസ്തിഗാസ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്നി പണ്ഡിതനാണ് ഷാഹ് വലിയുള്ളാഹ് ദഹ് ലവീ (ന:മ) !!!! തന്റെ മകന്റെ മകനായ ഇസ്മായീലുദ്ദഹ് ലവിയെന്ന പക്കാ വഹാബി ആശയക്കാരൻ തന്റെ വികല വാദങ്ങൾ പ്രചരിപ്പിക്കാൻ കൂട്ട് പിടിച്ചത് വല്യാപ്പായായ സുന്നിയായ ഷാഹ് വലിയുള്ളയുടെ ഗ്രന്ഥങ്ങളായിരുന്നു , ഷാഹ് വലിയുള്ളയുടെ അഖീദക്ക് നിരക്കാത്ത ധാരാളം വികല ആശയങ്ങളാണ് മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ പ്രസ്തുത മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവി കടത്തിക്കൂട്ടിയത് ഇത് ബഹുമാനപ്പെട്ട അഹ്മദ് കോയ ശാലിയാത്തി (നമ) രേഖപ്പെടുത്തുന്നുണ്ട്.

ഈ കടത്തിക്കൂട്ടിയ വഹാബി വാദങ്ങളാണ് ഷാഹ് വലിയുള്ളയുടെ പേരിൽ വരവ് വെച്ചിട്ട് സൽമാൻ മൗലവി സംവാദത്തിൽ ഷൈൻ ചെയ്യാൻ നോക്കിയത് പക്ഷെ നടന്നില്ല!!

പ്രസ്തുത വികലവാദക്കാരനായ മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവിക്കെതിരേയാണ് കാഫിറെന്നൊകെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത് അല്ലാതെ ഷാഹ് വലിയുള്ളയെ സുന്നികളാരും തന്നെ കാഫിറാക്കിയിട്ടില്ല സൽമാൻ മൗലവി നടത്തിയ പെരും നുണയാണ് ആരും വഞ്ചിതരാവരുത്

ചോദ്യ സെഷനിൽ സംഭവിച്ചത് :-

മുജാഹിദ് പക്ഷം ചോദ്യ അവസരം തന്നെ പക്കാ അബദ്ധമായിരുന്നു കിട്ടിയ അവസരത്തിൽ മര്യാദക്കുള്ള ഒരു ചോദ്യം തന്നെ ഇല്ലാതിരുന്നത് ആദർശ പാപ്പരത്തമായിപ്പോയി !!! ആകെയുണ്ടായിരുന്നത് ഇസ്തസ്ഖി ലി ഉമ്മതിക എന്ന അസറിൽ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ശൈഖ് ദഹ് ലാൻ (നമ) അവിടത്തെ കിതാബിൽ കളവ് പറഞ്ഞുവത്രേ !!!! ? എന്ന ആരോപണവും ഫത് ഹുൽ ബാരിയിൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയതും സ്വപ്നം കണ്ടതും ആയ റജുല് സ്വഹാബിവര്യനായ ബിലാൽ ബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞതും കളവാണത്രേ !!!! അതിന്ന് കൂട്ട് പിടിച്ചതോ സൈഫ് (റ) വിന്റെ രചനയായ അൽ ഫുതൂഹിൽ ഇപ്പോഴുള്ള പ്രിന്റിൽ ഇങ്ങനെ ഇല്ല പോൽ എന്നായിരുന്നു വാദം

എന്നാൽ ഈ സംഭവം ഉദ്ധരിച്ച ഗ്രന്ഥങ്ങളെല്ലാം നോക്കിയാൽ മനസ്സിലാകുന്ന ഒന്നാണ് വന്ന റജുല് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് ഫത് ഹുൽ ബാരി , ഷറഹ് സുർഖാനി , അൽ ബിദായ വന്നിഹായ , താരീഖ് ത്വബ് രി പോലുള്ള ചരിത്ര ഗ്രന്ഥങ്ങൾ നോകിയാൽ മനസ്സിലാകുന്ന ഒന്നാണ് ഇതൊക്കെ കണ്ട് മനസ്സിലാക്കിയ ഷൈഖ് ദഹ് ലാൻ (റ) അവിടത്തെ കിതാബിൽ വന്ന റജുല് സ്വഹാബിയാണെന്ന് പറഞ്ഞത് ഒരിക്കലും കളവല്ല കളവാണെന്ന് മുജാഹിദുകൾ വാദിക്കുകയാണെങ്കിൽ അത് മടങ്ങുക ഫത് ഹുൽ ബാരിയുടെ മുസ്വന്നിഫായ ഇബ്നു ഹജർ അസ്ഖലാനി (റ) വിലേക്കായിരിക്കും എന്നാൽ അസ്ഖലാനി ഇമാമിനെ കളവാക്കാൻ മുജാഹിദുകൾ ഭയക്കുകയും ചെയ്യുന്നു!!!! ബുഖാരിയിൽ ഉമർ (റ) ഇബ്നു അബ്ബാസ് (റ) വിനെ തവസ്സുലാക്കി മഴക്ക് വേണ്ടിയുള്ള ദുആ ഹ് നടത്തിയ ഹദീസുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത സംഭവം അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് തന്നെ!!

പ്രസ്തുത സംഭവം സാക്ഷാൽ ഇബ്നു തയ്മിയ്യ വരെ ഇഖ്തിളാഇൽ ഉദ്ധരിക്കുന്നത് നോക്കൂ
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമാദ് വർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമു‌ റമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂലി(സ) നെ കാണുകയും ഉമർ(റ) സമീപിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നൽകിയതായും  ഉദ്ധരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ധ്യായത്തിൽ(വിമർശിക്കപ്പെടുന്നതിൽ) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ് പേ: 372).

ഇനി സൈഫ് (റ) വിന്റെ ഇപ്പോൾ മുജാഹിദുകൾ കാണിക്കുന്ന ഫുതൂഹിൽ ഇങ്ങനെ സ്വഹാബിയാണ് ഖബറിങ്കൽ പോയി എന്ന് കാണുന്നില്ലെങ്കിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് കാരണം കിതാബുകളിൽ ഉള്ളത് വെട്ടിമാറ്റിയും , ഇല്ലാത്തത് കടത്തിക്കൂട്ടിയും ആധുനിക വഹാബികൾ ചെയ്ത് കൂട്ടി പ്രിന്റ് ചെയ്ത ഗ്രന്ഥങ്ങളൊക്കെ നമ്മൾ കണ്ട് അനുഭവിച്ചവരാണ് മുസ്വന്നഫ് അബ്ദുറസാഖിൽ ഇത് പോലെ വഹാബികൾ തിരി മറി കാണിച്ചത് നമ്മളൊക്കെ നേരിൽ കണ്ടതുമാണ് !!! അല്ലാതെ അസ്ഖലാനി ഇമാം കളവ് പ്രചരിപ്പിച്ചവരല്ല കളവ് പറയൽ മൽസരം നടത്തിയ വഹാബികളാണ് ഏറ്റവും വലിയ നുണയന്മാർ!!

മാത്രവുമല്ല ഇന്ന് നമുക്ക് ലഭിക്കുന്ന ഫുതൂഹിന് തഹ് ഖീഖ് (ടിപ്പണി) എഴുതിയ ഖാസിമു ബ്നു അഹ്മദ് ബ്നു അബ്ദു റസാഖ് സാമിറാ ഈ (രിയാദ്) ഫുതൂഹിന്റെ മുഖദ്ദിമയിൽ എഴുതുകയാണ് ഫുതൂഹിന്റെ കയ്യെഴുത്ത്പ്രതിയിൽ നമുക്ക് ലഭിച്ചത് 18 വാള്യങ്ങൾ മുതൽക്കാണ് , 17 വാള്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും 803 പേജുള്ള മൊത്തം മഖ്തൂതാതിൽ നിന്ന് 174 പേജാണ് നമുക്ക് ലഭിച്ചത് എന്നും 629 പേജ് നഷ്ടപ്പെട്ടു എന്നും പറയുന്നു അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ലഭിക്കുന്ന ഫുതൂഹിന്റെ ഒരുപാട് ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ലഭിക്കുന്ന ഫുതൂഹിന് തഹ്ഖീഖ് (ടിപ്പണി) കൊടുത്തവർ തന്നെ സമർത്ഥിക്കുന്നു !!

ഒരു കാര്യം കൂടി പറയാം

وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة.

"ഉമർ (റ) ഉബയ്യുബ്നു കഹ്ബ് റ വിനോട് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പറയുകയും അങ്ങനെ അവർ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചു" എന്ന ഉദ്ധരണി സുനനു അബൂദാവൂദിലുള്ളതായി ഇബ്നു തയ്മിയ്യയുടെ ശിഷ്യനും വഹാബികൾക്ക് ഏറ്റവും സ്വീകാര്യനുമായ ദഹബിയുടെ സിയറു അഹ് ലാമിന്നുബലാ ഇൽ 3/242 ൽ പറയുന്നതായി കാണാം ! എന്നാൽ വഹാബികളുടെ തന്നെ ഗ്രന്ഥ ക്രോഡീകരണ സൈറ്റായ മക്തബതു ശാമിലയിലുള്ള സുനനു അബൂദാവൂദിൽ ഈ ഇരുപതിന്റെ റിപ്പോർട് കാണാൻ സാധിക്കില്ല അതിനാൽ സിയറു അഹ് ലാമിന്നുബലാ ഇൽ ദഹബി കളവ് പറഞ്ഞുവെന്ന് വഹാബികൾ പറയുമോ ????? ഇത് പോലെയാണ് ഹാഫിള് ഇബ്നു ഹജർ റ എട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമയത്ത് സൈഫ് റ വിന്റെ ഫുതൂഹ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഖബറിങ്കൽ വന്നത് സ്വഹാബിയായ ബിലാലുബ്നുൽ ഹാരിസ് (റ) ആണെന്ന് കണ്ട് ബോധ്യപ്പെടുകയും അത് ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുകയും ചെയ്തു ആധുനിക പ്രസ്സുകളിൽ അടിച്ചിറക്കുന്ന ഇതേ ഗ്രന്ഥങ്ങളിൽ ഇത് കാണുന്നില്ലാ എന്നത് കൊണ്ട് ഇബ്നു ഹജർ (റ) വിനെ കള്ളനാക്കി ചിത്രീകരിക്കാൻ അഹ്ലുസ്സുന്നയിൽ വിശ്വസിക്കുന്ന മുഹ്മിനീങ്ങൾക്ക് ഒരിക്കലും സാധ്യമല്ല !!! പ്രത്യേകിച്ച് വഹാബികളെ നമ്പി മുൻ കാല ഇമാമീങ്ങളെ കളവാക്കാൻ ഒരിക്കലും സുന്നികളെ കിട്ടുകയില്ല !!!

അടുത്തൊരു പൊട്ടത്തരമായിരുന്നു സ്വപ്നം കണ്ട വ്യക്തിയാണ് സ്വഹാബിയെന്നും ഫത് ഹുൽ ബാരി പറഞ്ഞത് ഖബറിങ്കൽ പോയതല്ലെന്നുമുള്ള ശുദ്ധ അസംബന്ധം സത്യത്തിൽ ചിരി വന്ന് പോയി !!!!! എന്താണെന്ന് നോക്കാം ആദ്യം ഫത് ഹുൽ ബാരിയിലെ ഉദ്ധരണി നോക്കാം

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الدار وكان خازن عمر قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتى الرجل في المنام فقيل له: ائت عمر " الحديث. وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة"اهـ

ആദ്യമായി
فجاء رجل إلى قبر النبي صلى الله عليه وسلم
صلى الله عليه وسلم
അലിഫ് ലാമിട്ട് കൊടുക്കാതെ ഒരു റജുല് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നു ശേഷം فأتى الرجل في المنام അലിഫ് ലാമോട് കൂടി അറജുൽ എന്ന് കൊടുത്തിട്ടാണ് പറയുന്നത് അതായത് ആദ്യത്തെ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും നഹ് വിന്റെ ഖാഇദ അറിയുന്ന അൽഫിയ ഓതിപ്പഠിച്ച ഏതൊരാൾക്കും മനസ്സിലാകും ഖബറിങ്കൽ വന്ന റജുലിനാണ് സ്വപ്നത്തിലൂടെ നബി സ്വ നിർദ്ദേശം നൽകുന്നത് അപ്പോൾ ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിവര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞാൽ ഖബറിങ്കൽ വന്നിട്ട് ഇസ്തിഗാസ നടത്തിയപ്പോഴാണ് ഈ സ്വപ്നത്തിന്നാധാരമാകുന്നതെന്ന് വ്യക്തം രണ്ടും കൂടി പറയണമെന്നില്ലല്ലോ !!! ഒരുദാഹരണം പറയാം !!! """ഒരു മസ് അലക്ക് വേണ്ടി ഖാളിയെ സമീപിക്കുകയും ഖാളി അവിടെ ഇല്ലാത്തത് കൊണ്ട് അവിടെ വന്ന വ്യക്തി ഖാളിയെ ഫോണിലൂടെ ബന്ധപ്പെടുകയും കാര്യങ്ങൾ ചോദിക്കുകയും ആ വന്ന ഫോണിലൂടെ ബന്ധപ്പെട്ട വ്യക്തിക്ക് ഫോണിലൂടെ തന്നെ ഖാളി മസ് അല നൽകുകയും ചെയ്തു ! ഇവിടെ മസ് അല ലഭിച്ചത് ഇന്നയാൾക്കാണ് എന്ന് പേരെടുത്ത് കൊണ്ട് സംഭവം പറയുന്ന അവസാന ഭാഗം പറഞ്ഞാൽ പിന്നെ അവിടെ പോയതും ഫോൺ വിളിച്ചതും കൂടി ഇന്നയാൾ തന്നെ എന്ന് പ്രത്യേകമായി പറയണമെന്നില്ലല്ലോ !! എല്ലാം ഒരാൾ തന്നെയാകുന്നു ബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാകുന്നതാണ് അള്ളാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ!!!

*സുന്നി പക്ഷം ചോദ്യ സെഷൻ :-*

(01) ഹബീബായ സ്വ യുടെ വിയർപ്പിൽ നിന്നും ജുബ്ബയിൽ നിന്നും ജീവിത കാലത്തും വഫാത്തിന്ന് ശേഷവും രോഗ ശമനത്തിന്ന് വേണ്ടി മറഞ്ഞ വഴിയിൽ കൂടി അതായത് അഭൗതിക മാർഗ്ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച ഉമ്മു സുലൈം (റ) , അസ്മാഹ് റ പോലുള്ള സ്വഹാബാ വനിതകൾ മുശ്രിഖാണോ ????? നാളെ മരിച്ച് കഴിഞ്ഞാൽ എന്റെ സ്ഥാനം സ്വർഗ്ഗമോ നരഗമോ ?? എന്ന് അഭൗതികമായ കാര്യം നബി (സ്വ) യോട് ചോദിച്ച സ്വഹാബിവര്യൻ മുശ്രിഖോ ????

മൗലവി പറഞ്ഞത് അത് നബി സ്വ യിൽ നിന്നല്ലേ ഇത് ഔലിയാക്കളോട് നടത്താൻ തെളിവല്ലത്രേ !!! അപ്പോൾ അൽഹംദുലില്ലാഹ് പടപ്പുകളോട് അഭൗതികമായ മാർഗ്ഗത്തിലൂടെ സഹായം തേടൽ ഷിർക്കാണെന്ന് വാദം എഴുതിയ മുജാഹിദുകൾക്ക് നബി സ്വ യെന്ന ലോകത്തിന്റെ നേതാവായ പടപ്പിനോട് അഭൗതിക സഹായം തേടാമെന്നും ഗുണം പ്രതീക്ഷിക്കാമെന്നും സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് !!! പുതിയ ഗ്രൂപ്പിന്ന് ചാൻസുണ്ട്

അല്ല !! സത്യത്തിൽ അഭൗതിക മാർഗ്ഗമാണോ പ്രശ്നം അഭൗതിക കാര്യമാണോ ??? അല്ല മൗലവിയുടെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത് അഭൗതിക കാര്യം ചോദിക്കാമെന്നും മാർഗ്ഗമാണ് പ്രശ്നമെന്നുമാണ് ഹ ഹ ഹ നല്ല താമാശ തന്നെ!!!!!!

(02) :- സുന്നികളുടെ വാദം ശരിയല്ലെന്ന് വാദത്തിലും വിഷയാവതരണത്തിലും മുജാഹിദുകൾ പറയുമ്പോൾ എന്ത് കൊണ്ടാണ് വാദം ശരിയല്ലാതെയായത് അതൊരു തെളിവുദ്ധരിച്ച് പറയൂ എന്ന സുന്നി പക്ഷം ചോദ്യം സൽമാൻ മൗലവിയുടെ കിളി പാറിപ്പോയ ചോദ്യമായിപ്പോയി !!!!!

(03) :- ചന്ദ്രനെ പിളർത്തിക്കാണിക്കാൻ പറയൽ ഒരിക്കലും സാധാരണ സംഭവമല്ല അത് അഭൗതികമാണ് എന്നാൽ ബഹുമാനപ്പെട്ട ഹംസ റ ചന്ദ്രനെ പിളിർത്തിക്കാണിക്കാനെന്ന അഭൗതിക കാര്യത്തിന്ന് വേണ്ടി നബി സ്വ യോട് ആവശ്യപ്പെട്ടത് ഷിർക്കായോ ???? ക മ മറുപടി ഇല്ലായിരുന്നു മുജാഹിദുകൾക്ക്

(04) :- അള്ളാഹുവാണ് ഇലാഹ് എന്ന വിശ്വാസത്തോടെ പടപ്പുകൾ സബബാണെന്ന വിശ്വാസത്തോടെ അവരോട് ഇഹ്ദിനാ "നേർവഴിയിലാക്കണേ" എന്ന് ഹിദായത്തിനെ ചോദിക്കൽ ഷിർക്കാണോ ???

മൗലവി പറഞ്ഞത് ഷിർക്കാണ് പോൽ മ ആദള്ളാഹ് !!!! എന്നാൽ പരിഷുദ്ധ ഖുർ ആനിൽ ദാവൂദ് നബിയോട് പറയുന്നത് നോക്കൂ
وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ
(Sura 38 : Aya 22)

"ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന് ദാവൂദ് നബിയോട് അർത്ഥിക്കുന്നു"

മുജാഹിദ് മൗലവിമാരുടെ വാദ പ്രകാരം പരിഷുദ്ധ ഖുർ ആനിൽ ഷിർക്ക് പഠിപ്പിച്ചു എന്ന് പറയേണ്ടി വരും നഊദുബില്ലാഹ് !!

(05) പടപ്പുകളോട് അഭൗതിക മാർഗ്ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ഷിർക്കാണെന്നതിന്ന് ഖുർ ആനിൽ നിന്നൊരായത്തോതാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടില്ല !!!! അള്ളാഹു അക്ബർ

(06) ബനൂ ഇസ്രായീലുകാർക് താബൂതിൽ (മുൻ കഴിഞ്ഞ പ്രവാചകരുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ച് വെച്ചിരുന്ന പെട്ടി) സകീനത് (സമാധാനം) ഉണ്ട് എന്ന് പരിശുദ്ധ ഖുർ ആൻ (സൂറത് ബഖറ) ,പഠിപ്പിക്കുന്നു അതായത് താബൂതിൽ നിന്ന് അഭൗതികമായ ഗുണം പ്രതീക്ഷിച്ച സംഭവം പറയുന്ന ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ ??? എവിടെ ?? മൗലവിമാർക്കുണ്ടോ മറുപടി

സംവാദത്തിന്ന് വന്ന മുജാഹിദുകൽ കവല പ്രസംഗം നടത്താൻ വന്നതാണെന്ന് സംവാദം വീക്ഷിച്ചവർക്കാർക്കും മനസ്സിലകും കാരണം ചോദ്യ സെഷനിൽ വാദത്തിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിട്ടില്ല , സുന്നികളുടെ ചോദ്യങ്ങൾക്ക് പ്രാമാണികമായി മറുപടിയും തന്നിട്ടില്ല

നിങ്ങളൊന്ന് കേട്ട് നോക്കൂ

*✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 9496210086 only Wtsp*

സംവാദം വീക്ഷിക്കാൻ

*➡സുന്നി & മുജാഹിദ് സംവാദം⬅*

*⏰09/02/2019 ശനി  || 9am (Indian Time)*

*♻കോഴിക്കോട്*
🎥https://youtu.be/1ryKcrAYiF8
_______________________🌐

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...