Showing posts with label മുശ്രിക്കുകളുടെ വിശ്വാസം ശഫാഅത്ത്. Show all posts
Showing posts with label മുശ്രിക്കുകളുടെ വിശ്വാസം ശഫാഅത്ത്. Show all posts

Saturday, May 19, 2018

മുശ്രിക്കുകളുടെ വിശ്വാസം ശഫാഅത്ത്

ചോദ്യം രണ്ട്: 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുശ്രിക്കുകളുടെ നിലപാട് വിശദീകരിച്ച് ഇമാം റാസി(റ) ഇപ്രകാരം പ്രസ്ഥാപിക്കുന്നുണ്ടല്ലോ.


أفلا تتقون أن تجعلوا هذه الأوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة إنما تحصل من رحمة الله وإحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة (رازي: ٧٣/١٧)


ആരാധ്യനകുന്ന വിഷയത്തിൽ ഈ വിഗ്രഹങ്ങളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നത് നിങ്ങൾ സൂക്ഷിക്കുന്നില്ലേ?.ഇഹത്തിലും പരത്തിലുമുണ്ടാകുന്ന  എല്ലാവിധ നന്മകളും അല്ലാഹു ചെയ്യുന്ന കാരുണ്യത്തിന്റെയും ഗുണത്തിന്റെയും ഭാഗമാണെന്ന് നിങ്ങൾ സമ്മതിക്കുന്നുവല്ലൊ. ഈ വിഗ്രഹങ്ങൾ ഒരിക്കലും ഉപകാരവും ഉപദ്രവവും വരുത്തുകയില്ലെന്നും നിങ്ങൾ സമ്മതിക്കുന്നുവല്ലൊ?.(റാസി :
അപ്പോൾ മുശ്രിക്കുകൾ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് അവ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു വിശ്വസിച്ചിരുന്നില്ലന്നല്ലേ ഈ പരമാര്ഷം കാണിക്കുന്നത്?.


 മറുവടി:


1-ഇമാം റാസി(റ) യുടെ "ലാതന്ഫഉ വലാതളുർറു അൽബത്തത" എന്നാ പരമാർശം 'സാലിബകുല്ലിയ്യ' യാണ്. സാലിബ കുല്ലിയ്യയുടെ 'നഖീള' 'മൂജബജുസ്ഇയ്യ' യാണെന്ന് തര്ക്ക ശാസ്ത്രത്തിൽ സ്ഥിരപ്പെട്ട സംഗതിയാണ്. മുശ്രിക്കുകൾ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കള അവന്റെ അനുവാദം കൂടാതെ ശുപാര്ശ പറയുമെന്ന് വിശ്വസിച്ചിരുന്നതായി ഇമാം റാസി(റ) തന്നെ  തന്റെ  തഫ്സീറുൽ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും പരമാർശങ്ങൾ കാണുക.

وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير إذنه .(رازي: ٧٦/١٧)


അവരുടെ വിഗ്രഹങ്ങൾക്ക് അവർ സങ്കല്പ്പിച്ചിരുന്ന കഴിവുകള അവ അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാര്ശ പറയുമെന്നും ഉപകാരവും ഉപദ്രവവും ചെയ്യുമെന്നുമായിരുന്നു. (റാസി: 17/76)


സൂറത്തുൽ അഅറാഫിലെ 194-ആം വചനത്തിൽ വിഗ്രഹങ്ങളെ കുറിച്ച് നിങ്ങളെ പോലുള്ള അടിമകൾ എന്ന് അല്ലാഹു പരമാര്ഷിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:


 إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ.


തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.


വിഗ്രഹങ്ങളെ കുറിച്ച് നിങ്ങളെപോലുള്ള അടിമകൾ എന്ന് പ്രയോഗിക്കുവാനുള്ള കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


أن المشركين لما ادعوا أنها تضر وتنفع ، وجب أن يعتقدوا فيها كونها عاقلة فاهمة ، فلا جرم وردت هذه الألفاظ على وفق معتقداتهم (رازي: ٣٥/١٦)


നിശ്ചയം വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തുമെന്ന് മുശ്രിക്കുകൾ വാദിച്ചപ്പോൾ അവ ബുദ്ദിയുള്ളവരും  ഗ്രാഹ്യശേഷി ഉള്ളവരുമാണെന്ന് അവയെക്കുറിച്ച് അവർ വിശ്വസിക്കൽ നിർബന്ധമായി വന്നു.  അപ്പോൾ നിസ്സംശയം അവരുടെ വിശ്വാസത്തോട് യോജിച്ച് ഈ പദ പ്രോയോഗങ്ങൾ വന്നു.(റാസി: 16/35)




യൂനുസ് 71-ആം വചനത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


فإنما حث الكفار على الإستعانة بالأوثان بناء على مذهبهم من أنها تضر وتنفع(رازي: ٢٥/١٧)


വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും ചെയ്യുമെന്ന വീക്ഷണമാണ് അവയോടു സഹായം തേടാൻ സത്യാ നിഷേധികൾക്ക് പ്രജോദനം നല്കിയത്.(റാസി: 17/25)


അപ്പോൾ വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നതായും അവരുടെ വിശ്വാസത്തോട് യോജിച്ച് ഖുർആൻ പദപ്രയോഗങ്ങൾ  നടത്തിയതായും ഇമാം റാസി(റ) യുടെ മേൽ ഉദ്ദരണികൾ വ്യക്തമാക്കുന്നു.




2- ഇതിനു പുറമേ വിഗ്രഹങ്ങൾ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും അവർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്നും മുശ്രിക്കുകൾ പറഞ്ഞിരുന്നുവല്ലോ. ഇമാം റാസി(റ) തന്നെ നാം മുംബ് സുന്നിസോന്കാൽ ബി ലോഗ്സിൽ ചർച്ച ചെയ്യുന്ന ഇബാറത്തിന്റെ തൊട്ടു മുംബ് അതേ പേജിൽ പറയുന്നു:


وهم الذين قالوا فى عبادتهم للأصنام إنها تقربهم إلى الله زلفى وإنهم شفعائنا عند الله(رازي: ٧٤/١٧)


വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നതിന്റെ ന്യായമായി, നിശ്ചയം വിഗ്രഹങ്ങൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നും വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ നമ്മുടെ ശുപാർഷക്കാരാണെന്നും പറഞ്ഞിരുന്നവരാണിവർ(റാസി: 17/74)

തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കളും അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ പറയലും വിഗ്രഹങ്ങൾ ചെയ്യുന്ന ഉപകാരമാണല്ലോ. ആ ഉപകാരം ലഭിക്കുമെന്ന് വിശ്വസിച്ചാണല്ലോ മുശ്രിക്കുകൾ വിഗ്രഹങ്ങൾക്ക് ആരാധിച്ചത്. എന്നിരിക്കെ വിഗ്രഹങ്ങൾ തീരെ ഉപകാരവും ഉപദ്രവവും ചെയ്യുകയില്ലെന്നു എങ്ങനെയാണ് അവർ വിശ്വസിക്കുക?. അതിനാൽ ഇമാം റാസി(റ)  യുടെ വ്യത്യസ്ത ഇബാറത്തുകളും ഒരേ പേജിൽ തന്നെ, ആദ്യവും അവസാനവും പറഞ്ഞതും ഐക്യപ്പെടുത്തുന്നതിനായി ഈ 'മൂജബ കുല്ലിയ' യെ നേരത്തെ പറഞ്ഞ 'സാലിബ കുല്ലിയ' യിൽ നിന്ന് ഒഴിവാക്കണം. അഥവാ അല്ലാഹുവിന്റെ അനുവാദമോ നിർദ്ദേശമോ കൂടാതെ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും തങ്ങൾക്കുവേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയും ചെയ്യുകയല്ലാത്ത മറ്റൊരു ഉപകാരവും ഉപദ്രവവും വിഗ്രഹങ്ങൾ ചെയ്യുകയില്ലെന്നാണ് 'സാലിബ കുല്ലിയ'യുടെ വിവക്ഷ. അല്ലെങ്കിൽ ഉപകാരവും ഉപദ്രവവും ചെയ്യുകയില്ലെന്നു പറയുന്നിടത്തുള്ള(സാലിബ കുല്ലിയ) വിവക്ഷ വിഗ്രഹങ്ങളുടെ തടിയും ഉപകാരവും ഉപദ്രവവും ചെയ്യുമെന്നു പറയ്യുന്നിടത്തുള്ള(മൂജബ ജുസ്ഇയ്യ) വിവക്ഷ വിഗ്രഹങ്ങൾ ആരുടെ പ്രതിരൂപാമാണോ അവരും ആണ്. 

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...