Showing posts with label അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?. Show all posts
Showing posts with label അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?. Show all posts

Saturday, March 10, 2018

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?


ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ

 പറയുന്നു.
/
ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും എന്ന ഭാഹ്യാർഥ മുള്ള

ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട് മദ് ഹബുകള്‍ ഉണ്ട് -





. ഒന്ന്:


അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും 

വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണ് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർഥം

(വഹാബികൾ പറയും പോലെ ഇറങ്ങൾ   കയറൽ കൈ  തണ്ടൻ കാൽ    ഊര  മു ഖം    )

ഉദ്ധേശ്യമല്ല:

സ്രിഷ്ട്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും

നീങ്ങൾ ഇറങ്ങൽ നേ തൊട്ടുംഅല്ലാഹുവിനെ പരിശുദ്ധമാക്കലോട് കൂടി വ്യാഖ്യാനിക്കരുത് -

രണ്ട്: സലഫുകളിൽ ഒരു സങ്കത്തിന്റെ യും വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് റ അവ്സാ ഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോചിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -
ഒന്ന്: മാലിക് ബൻ അനസ് 'റ വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേശ്വത്ഥം അല്ലാഹു വിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

 അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:
ശറഹുമുസ്ലിം2/432





*മുതശാബിഹിലെ മദ്ഹബുകൾ*

🔷🔷🔷🔷🔷🔷🔷


*മുത്തശാബിഹിനെ വിലയിരുത്തുന്നതിൽ മൊത്തത്തിൽ 4 വീക്ഷണങ്ങൾ നിലവിലുണ്ട്* 👉👉


1⃣ *മുഅഥ്വിലത്തിന്റെ വീക്ഷണം*


മുഅത്തസിലതും ഖാവാരിജുമാണിവർ. രണ്ട് കാര്യങ്ങളിലൂടെയാണിവർ അല്ലാഹുവിന്റെ വിശേഷണങ്ങളെ തള്ളുന്നത്. മുതശാബിഹിൽ വന്ന നസ്സുകളെ കണ്ണടച്ച് നിഷേധിക്കുക എന്നതാണ് രണ്ടിലൊന്ന്. അറബി ഭാഷയിലെ പൊതുനിയമങ്ങൾക്കോ മറ്റു കുറ്റമറ്റതായി പൊതുതത്ത്വങ്ങൾക്കോ നിരക്കാത്ത, വിദൂരമായ വ്യാഖ്യാനങ്ങൾ നൽകുക എന്നതാണ് രണ്ടാമത്തേത്.


2⃣ *മുജസിമിയത്തിന്റ വീക്ഷണം*

രണ്ട്  കാര്യങ്ങളിലൂടെയാണ് അവരുടെ വീക്ഷണം രൂപപ്പെടുന്നത്.മുതശാബിഹിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തുകയാണ് അവയിലൊന്ന്. അവയവങ്ങളുടെ ഭാഗത്തിലൂടെ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണ് രണ്ടാമത്തേത്. എന്നാൽ ഒരു സൃഷ്ടിയും അല്ലാഹുവോട് അടുക്കുക പോലും ചെയ്യാത്ത വിധം പരിപൂർണ്ണതയുടെ രൂപത്തിലാണ് അതെന്ന് അവർ പറയുന്നു. “അല്ലാഹുവിനെ പോലെ ഒന്നും തന്നെയില്ല” എന്നർത്ഥം വരുന്ന ആയത്തിനെ പ്രസ്തുത അർത്ഥത്തിൽ അവർ വിലയിരുത്തുന്നു.


3⃣ *ഹഷ്‌വിയ്യതിന്ടെ വീക്ഷണം*

ആധുനിക മുജാസിമാതാണിവർ. പഴയ കള്ള് പുതിയ കുപ്പിയിൽ എന്നു പറയുന്നതുപോലെ മുജസിമത്തിന്റെ വാദം പുതിയ ശൈലിയിൽ അവതരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത്. മുജസ്സിമത്തിനെ പോലെ അല്ലാഹുവിന് അവയവങ്ങളുണ്ടെന്നു പറയുന്ന ഇവർ “നമ്മുടെ അവയവങ്ങൾ പോലെയല്ല” എന്നുകൂടി ചേർത്ത് വൈരുദ്യം പറയുന്നു.  ഇത്തരക്കാരെ പണ്ഡിതന്മാർ ശക്തമായി ഖൻഡിച്ചിട്ടുണ്ട്.




അല്ലാമാ മാസരി (റ) യെ ഉദരിച് ഇമാം നവവി (റ) എഴുദുന്നു ..


######عن أبي أيوب عن أبي هريرة قال قال رسول الله صلى الله عليه وسلم وفي حديث ابن حاتم عن النبي صلى الله عليه وسلم قال إذا قاتل أحدكم أخاه فليجتنب الوجه فإن الله خلق آدم على صورته

الحاشية رقم: 1قوله صلى الله عليه وسلم : ( فإن الله خلق آدم على صورته ) فهو من أحاديث الصفات ، وقد سبق في كتاب الإيمان بيان حكمها واضحا ومبسوطا ، وأن من العلماء من يمسك عن تأويلها ، ويقول : نؤمن بأنها حق ، وأن ظاهرها غير مراد ، ولها معنى يليق بها ، وهذا مذهب جمهور السلف ، وهو أحوط وأسلم . والثاني أنها تتأول على حسب ما يليق بتنزيه الله تعالى ، وأنه ليس كمثله شيء . قال المازري : هذا الحديث بهذا اللفظ ثابت ، ورواه بعضهم : إن الله خلق آدم على صورة الرحمن ، وليس بثابت عند أهل الحديث ، وكأن من نقله رواه بالمعنى الذي وقع له ، وغلط في ذلك . قال المازري : وقد غلط ابن قتيبة في هذا الحديث فأجراه على ظاهره ، قال : لله تعالى صورة لا كالصور . وهذا الذي قاله ظاهر الفساد ; لأن الصورة تفيد التركيب ، وكل مركب محدث ، والله تعالى ليس هو مركبا ، فليس مصورا . قال : وهذا كقول المجسمة : جسم لا كالأجسام لما رأوا أهل السنة يقولون : الباري سبحانه وتعالى شيء لا كالأشياء طردوا الاستعمال فقالوا : جسم لا كالأجسام . والفرق أن لفظ شيء لا يفيد الحدوث ، ولا يتضمن ما يقتضيه ، وأما جسم وصورة فيتضمنان التأليف والتركيب ، وذلك دليل الحدوث . قال : العجب من ابن قتيبة في قوله : صورة لا كالصور ، مع أن ظاهر الحديث على رأيه يقتضي خلق آدم على صورته ، فالصورتان على رأيه سواء ، فإذا قال : لا كالصور ، تناقض قوله . ويقال له أيضا : إن أردت بقولك : صورة لا كالصور أنه ليس بمؤلف ولا مركب فليس بصورة حقيقية ، وليست اللفظة على ظاهرها ، وحينئذ يكون موافقا على افتقاره إلى التأويل ، واختلف العلماء في تأويله فقالت طائفة : الضمير في ( صورته )
شرح مسلم٨/٤٤٠

അല്ലാഹു ആദം നബിയെ സൃഷ്ടിച്ചത് പറയുന്ന ഹദീസ്
ഇതല്ലാം അല്ലാഹു വിന്റെ സ്വിഫത്ത് വിവരിക്കുന്ന ഹദീസാണ് .അതിന്റെ വിവരണം ഈമാൻ എന്ന അദ്യായത്തിൽ വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം തഴെ പറയുന്നു.

ചില പണ്ഡിതന്മാർ അതിനെ വ്യാഖ്യാനത്തെ തൊട്ട് മാറി നിൽക്കുന്നു '
ഈ ഹദീസുകളല്ലാം സത്യമാണ്

അതിന്റെ പ്രതക്ഷ്യ അർഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻ കാൽ)

ഉദ്ധ്യേശ്യമല്ല

അതിനു അനിയോജ്യമായ ഒരു അർഥം അതിനുണ്ട്-
ഇതാണ് ഭൂരിഭക്ഷം മദ്ഹബ്:
അതാണ് സൂക്ഷമതയും സുരക്ഷിതത്തവും.


രണ്ട്: അല്ലാഹുവിനെ പരിശുദ്ധമാക്കലോടെ അനുയോജ്യമായ വ്യാഖ്യാനം നൽകുക
അവനോട് തുല്യമായ ഒന്നുമില്ല. ഇതാണ്



ഈ ഹദീസിൽ ഇബ്നു ഖുതൈബ (റ) ക്കു പിഴവ് സംഭവിച്ചിരിക്കുന്നു.. കാരണം അതിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തി അദ്ദേഹം പറഞ്ഞു “അല്ലാഹുവിനെ രൂപമുണ്ട് , എല്ലാരൂപങ്ങൾ പോലെയല്ല”. അദ്ദേഹത്തിന്റെ ഈ പ്രസ്താവം ശരിയല്ലെന്നകാര്യം വ്യക്തമാണ് . കാരണം അല്ലാഹുവിന് രൂപമുണ്ടെന്ന് പറയുന്നത് കാണിക്കുന്നത് അല്ലാഹു പലമൂലകങ്ങളും ചേർന്നുണ്ടായ ഒന്നാണെന്നാണ് . പലതും കൂടിച്ചേർന്നുണ്ടായ വസ്തു ഹാദിസ് (ഇല്ലായ്മക്ക് ശേഷം ഇണ്ടായത്) ആണ് .

 അള്ളാഹു തആല പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല . അതിനാൽ അവന് ഹാദിസും അല്ല .


മാസരി (റ) തുടരുന്നു 👉 ഇബ്നു ഖുതൈബ (റ) യുടെ ഈ പ്രസ്താവനയെ “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന മുജാസിമത്തിന്റെ പ്രസ്താവനയെപ്പോലെ വേണം കാണാന് . “അള്ളാഹു ശൈആണ്, മറ്റു ശൈഉകൾ പോലെയല്ല” എന്ന് അഹ്ലുസുന്ന പറയുന്നത് കേട്ട് അത്തരത്തിലുള്ള പ്രയോഗം സാമാന്യവൽക്കരിച്ചു  “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന് പറയുകയാണ് മുജസിമത് ചെയ്തത് . യഥാർത്ഥത്തിൽ രണ്ടു പ്രയോഗങ്ങളും തമ്മിൽ വലിയ അന്തരമുണ്ട് . കാരണം ഹുദൂസിനെയോ

(ഇല്ലായ്മയിൽ നിന്നുമുണ്ടാവൽ ) ഹുദൂസിനെ തേടുന്നതിനെയോ കാണിക്കുന്ന പദമല്ല “ശൈഇ” . (അറിയാനും പറയാനും പറ്റിയതിനാണ് ശൈഇ എന്ന് പറയുന്നത്) . എന്നാൽ ജിസ്‌മും  സ്വൂറത്തും ( രൂപം)  അങ്ങനെയല്ല . പലതുകൂടിച്ചേർന്നുണ്ടായതെന്ന ആശയം അത് രണ്ടും കാണിക്കുന്നു . അതാകട്ടെ ഹുദൂസിന്റെ (ഇല്ലായ്മ മുന്കടന്നത്) തെളിവുമാണ്.


മാസരി (റ) തുടരുന്നു 👉 “അല്ലാഹുവിന് രൂപമുണ്ട് , മറ്റു രൂപങ്ങൾ പോലെയല്ല”  എന്ന ഇബ്നു ഖുതൈബ (റ) പരാമർശം അത്ഭുതകരമാണ് . “അള്ളാഹു അവന്റെ രൂപത്തെപോലെ ആദമി(അ)നെ സൃഷ്ടിച്ചു” എന്ന ഹദീസിന്റെ താൽപര്യം ഇബ്നു ഖുതൈബ(റ) പറഞ്ഞതനുസരിച്ച് അല്ലാഹുവിന്റെ രൂപവും ആദമി(അ)ന്റെ രൂപവും തുല്യമാണ് എന്നാണല്ലോ . പിന്നീട് “മറ്റ് രൂപങ്ങൾ പോലെയല്ല” എന്നദ്ദേഹം പറയുമ്പോൾ ആദ്യം അദ്ദേഹം പറഞ്ഞതിനോട് അത് എതിരായല്ലോ . ഇബ്നു ഖുതൈബ (റ) യോട് ഇപ്രകാരം ചോദിക്കുകയും ചെയ്യാം. “രൂപമുണ്ട്, മറ്റു രൂപങ്ങൾ പോലെയല്ല” എന്നത് കൊണ്ട് താങ്ങളുദ്ദേശിക്കുന്നത് അള്ളാഹു പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല എന്നാണോ ?? എങ്കിൽ അതിന് രൂപമെന്ന് പറയാൻ പറ്റില്ല . അപ്പോൾ ഹദീസിൽ വന്ന പരാമർശത്തെ അതിന്ടെ  ബാഹ്യാർഥത്തിൽ വിലയിരുത്തിയെന്നും പറയാൻ പറ്റില്ല . അപ്പോൾ അതിനെ വ്യാഖ്യാനിക്കണമെന്ന ആശയത്തോട് ഇബ്നു ഖുതൈബ(റ)യും യോജിക്കുന്നു എന്ന് മനസ്സിലാക്കാം. (ശറഹ് മുസ്ലിം :8/440)


“ ലില്ലാഹി യദുൻ ലാകൽ അയ്ദി” തുടങ്ങിയവ പ്രയോഗിക്കാൻ പറ്റില്ലെന്ന് ഉപര്യുക്ത വിവരണത്തിൽ നിന്ന് സുധാര്യം വ്യക്തമാണല്ലോ . അങ്ങനെ പറയുന്നതാണ് സലഫിന്റെ വീക്ഷണമെന്ന് പറയുന്നതും ശരിയല്ലെന്നും അതിൽനിന്ന് വ്യക്തമാണ്.


മുതശാബിഹ് സംബന്ധമായി നിലവിലുള്ള മൊത്തം വീക്ഷണങ്ങൾ ഫത്ഹുൽ ബാരിയിൽ നിന്ന് നമുക്ക് വായിക്കാം


####





ഈ വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായങ്ങളെ പണ്ഡിതന്മാരിൽ ചിലർ മൊത്തം ആറായി തരം തിരിച്ചിരിക്കുന്നു . മുതശാബിഹായ വചനങ്ങളെ അവയുടെ  ബാഹ്യാർഥത്തിൽ വിലയിരുത്തുന്നവരുടേതാണ്  രണ്ട് അഭിപ്രായങ്ങൾ .

 സൃഷ്ടികളുടെ വിശേഷണങ്ങളുടെ വർഗ്ഗത്തിൽ പെട്ടവയാണ് അതെന്ന് വിശ്വസിക്കുന്ന മുശബിഹത്തിന്റേതാണ് ഇതിലൊന്ന് . അവരുടെ അവരുടെ ഈ അഭിപ്രായത്തിൽ നിന്ന് പല അഭിപ്രായങ്ങളും പിരിഞ്ഞുണ്ടാകുന്നുണ്ട് . 

സൃഷ്ടികളുടെ വിശേഷണങ്ങലോട് അവയ്ക്ക് സാദൃശ്യമില്ലെന്നു പറയുന്നവരുടെ വീക്ഷണമാണ് അവയിൽനിന്ന് രണ്ടാമത്തേത് .

 അല്ലാഹുവിന്റെ സത്ത മറ്റ് സത്തകളോട് സാദൃശ്യമുള്ളതല്ലല്ലോ . അതിനാൽ അല്ലാഹുവിന്റെ വിശേഷണങ്ങളും മറ്റുള്ളവരുടെ വിശേഷണങ്ങളോട് സാദ്രഷ്യമാവുകയില്ല . കാരണം ഏതൊന്നിന്ടെയും വിശേഷണം അതിന്ടെ സത്തയോടും ബാഹ്യാർത്തോടും യോജിക്കുന്നതായിരിക്കും . ഇതാണു അവർ എടുത്തു പറയുന്ന ന്യായം .

 അത്തരം മുതശാബിഹുകൾ അല്ലാഹുവിന്റെ  വിശേഷണമാണെന്നും ബാഹ്യാർഥപ്രകാരം അവയെ ചുമത്താന് പറ്റില്ലെന്നും പറയുന്നവരുടെതാണ് ആറിൽ മറ്റ് രണ്ട് അഭിപ്രായങ്ങൾ .

 അവയിൽ ഒന്നിനെയും നാം വ്യാഖ്യാനിക്കുന്നില്ലെന്നും പ്രത്യുത അവയുടെ ഉദ്ദേശ്യം എന്താണെന്ന് അല്ലാഹുവിന് അറിയുമെന്ന് പറയുകയും ചെയ്യുക എന്നതാണ് രണ്ടിൽ ഒരു വീക്ഷണം .

അവയെ വ്യാഖ്യാനിക്കുക എന്നതാണ് അവയിൽ രണ്ടാം വീക്ഷണം .

 ഇസ്തിവാഇന്റെ താല്പര്യം ആധിപത്യം എന്നാണെന്നും ‘യദ്’ ന്റെ വിവക്ഷ കഴിവ് എന്നാണെന്നും ഇവർ വ്യാഖ്യാനിക്കും .

 അവകൾ  വിശേഷണമാണെന്ന് തറപ്പിച്ചു പറയാത്തവരുടേതാണ് ആറിൽ മറ്റ് രണ്ടു വീക്ഷണങ്ങൾ .

അവകൾ വിശേഷണമാകാമെന്നും എന്നാൽ അവയുടെ ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്നും അവകള് വിശേഷണമാകാതിരിക്കാമെന്നും  രണ്ടിൽ ഒരു വിഭാഗം പറയുന്നു . അവകൾ  അർത്ഥം അറിയപ്പെടാത്ത മുതഷാബിഹ് ആയതിനാൽ അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ പറ്റില്ലെന്നും എന്നാൽ അതുകൊണ്ട് വിശ്വസിക്കൽ നിർബന്ധമാണ് എന്നും മറ്റേ വിഭാഗം പറയുന്നു.. (ഫത്ഹുൽ ബാരി 13/466)


മുതഷാബിഹ് സംബന്ധമായി പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിത ലോകത്ത് നിലവിലുള്ളത് . സലഫിന്റെ മദ്ഹബും ഖലഫിന്റെ മദ്ഹബും . അവയുടെ യഥാർത്ഥ രൂപം ഇമാം നവവി (റ) യുടെ വിവരണത്തിൽ നിന്ന് നമുക്ക് മനസിലാക്കാം  .


#############


ﻭﻓﻲ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ﻭﺁﻳﺎﺗﻬﺎ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﺃﺣﺪﻫﻤﺎ ﺗﺄﻭﻳﻠﻪ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺼﻔﺎﺕ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻲ ﻭﺗﻨﺰﻳﻬﻪ ﻣﻦ ﺍﻻﻧﺘﻘﺎﻝ ﻭﺳﺎﺋﺮ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻭﻫﺬﺍ ﻫﻮ ﺍﻷﺷﻬﺮ ﻋﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺍﻟﺜﺎﻧﻲ ﺍﻹﻣﺴﺎﻙ ﻋﻦ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻟﻘﻮﻟﻪ ﺗﻌﺎﻟﻲ ﻟﻴﺲ ﻛﻤﺜﻠﻪ ﺷﺊ ﻭﻫﺬﺍ ﻣﺬﻫﺐ ﺍﻟﺴﻠﻒ ﻭﺟﻤﺎﻋﺔ ﻣﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺣﺎﺻﻠﻪ ﺃﻥ ﻳﻘﺎﻝ ﻻ ﻧﻌﻠﻢ ﺍﻟﻤﺮﺍﺩ ﺑﻬﺬﺍ ﻭﻟﻜﻦ ﻧﺆﻣﻦ ﺑﻪ ﻣﻊ ﺍﻋﺘﻘﺎﺩﻧﺎ ﺃﻥ ﻇﺎﻫﺮﻩ ﻏﻴﺮ ﻣﺮﺍﺩ ﻭﻟﻪ ﻣﻌﻨﻰ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح المهذب4/48


ഈ ഹദീസിലും അതിനോട് തത്തുല്യമായ സ്വിഫത്തുകളുടെ ആയത്തുകളിലും ഹദീസുകളിലും പ്രസിദ്ധമായ രണ്ട് മദ്ഹബുകൾ നിലവിലുണ്ട് .


1⃣  *അല്ലാഹു തആലയുടെ വിശേഷണങ്ങലോട് യോജിക്കുന്ന രൂപത്തില് അവയെ വ്യാഖ്യാനിക്കുകയും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക തുടങ്ങിയ സൃഷ്ടികളുടെ വിശേഷണങ്ങളെ തൊട്ട് അള്ളാഹു പരിശുദ്ധനാണെന്ന് അംഗീകരിക്കുകയും ചെയ്യുക . വചനവൈജ്ഞാനിക പണ്ഡിതന്മാരിൽ നിന്ന്  പ്രസിദ്ധമായ അഭിപ്രായം ഇതാണ്*


2⃣ “ *അല്ലാഹുവിനോട് തതുല്യനായി ഒന്നും തന്നെയില്ല” എന്ന് അർത്ഥം വരുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടികളുടെ എല്ലാ വിശേഷണങ്ങളിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അവയെ വ്യാഖ്യാനിക്കാതിരിക്കുക .

സലഫിന്റെയും ഒരുകൂട്ടം വചനവൈജ്ഞാനിക ശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണമിതാണ് . ഇതിന്റെ രത്നച്ചുരുക്കമിതാണ് : “ ഇതുകൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് നമുക്കറിയില്ല  . എന്നാൽ അതിന്റെ ബാഹ്യാർത്ഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ) ഉദ്ദേശ്യമല്ലെന്നും അല്ലാഹുവോട് യോജിക്കുന്ന അർത്ഥം അതിനുണ്ടെന്നും നാം വിശ്വസിക്കുകയും ചെയ്യും*” (ശറഹുൽ മുഹദ്ദബ് : 4/48)



സലഫിന്റെ മദ്ഹബിനെ പുത്തനാശയക്കാർ തെറ്റായാണ് വ്യാഖ്യാനിക്കാറുള്ളത് . അവരുടെ വ്യാഖ്യാനത്തിന്റെ അടിവേരറുക്കുന്നതാണ് ഇമാം നവവി(റ)യുടെ വിശദീകരണം .


ഇത്തരം മുതഷാബിഹുകളുടെ ബാഹ്യാർത്ഥം 
 (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ)
ഉദ്ദേശ്യമല്ലെന്ന് സലഫും ഖലഫും ഏകോപിച്ച പറയുന്നു .

ഇതിനെ മൊത്തത്തിലുള്ള ഒരു വ്യാഖ്യാനമായി നമുക്ക് കാണാവുന്നതാണ് . ഇതോടൊപ്പം പുത്തനാശയക്കാർ ഇത്തരം മുതശാബിഹിനെ തെറ്റായി വ്യാഖ്യാനിച്ചു അല്ലഹുവിനെക്കുറിച്ചുള്ള വിശ്വാസം  വികലമാക്കാൻ ശ്രമിച്ചപ്പോൾ അതു തടയുന്നതിനായി ഭാഷാപരമായും മറ്റ് പൊതു തത്വങ്ങളുടെ വെളിച്ചത്തിലും മുതശാഭിഹിന് സാധ്യതയുള്ള ആർത്ഥങ്ങളിൽ ചിലത് വിശദീകരിക്കുക മാത്രമാണ് ഖലഫ് ചെയ്യുന്നത് . എന്നാൽ അതിന്ടെ വിവക്ഷ ഇന്നതാണെന്ന് തറപ്പിച്ച് അവരും പറയുന്നില്ല . സലഫിന്റെ കാലത്ത് പുത്തനാശയക്കാരുടെ കടന്നുകയറ്റം ഈ മേഖലയിൽ ഇല്ലായിരുന്നതിനാൽ വിശദമായും വ്യാപകമായും അതിനെ വ്യാഖ്യാനിക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല . അതിനാൽ സലഫിന്റെയും ഖലഫിന്റെയും ഇടയിലുള്ള വ്യത്യാസം വിശദമായ വ്യാഖ്യാനത്തിൽ മാത്രമാണ് .


പ്രസ്തുത മദ്ഹബുകളെ നാല് പോയിന്റുകൾ നമുക്ക് സംഗ്രഹിക്കാം :


1⃣ *അള്ളാഹു സൃഷ്ടികളോട് സാദൃശ്യനാണെന്ന് ബാഹ്യമായി തോന്നിക്കുന്ന ഹദീസുകൾ തള്ളിക്കളയാതെ അവ വിശ്വസിക്കുക . അത്തരം ഹദീസുകൾ  തള്ളിക്കളയുക എന്നതാണ് മുഅതസിലത്തിന്ടെയും ഖവാരിജിന്റെയും മദ്ഹബെന്ന് നേരത്തെ വിവരിച്ചത് ഓർക്കുമല്ലോ*

2⃣ *അത്തരം വചനങ്ങളുടെ ബാഹ്യാർത്ഥം  (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻകാൽ)

ഉദ്ധെശ്യമല്ലെന്ന് വിശ്വസിക്കുക*


3⃣ *അനിവാര്യതയ്ക്കു വേണ്ടിയല്ലാതെ അവയെ വ്യാഖ്യാനിക്കാതിരിക്കുക*


4⃣ *അവയുടെ യഥാർത്ഥ ഉദ്ദേശ്യം നിർണയിക്കാൻ അല്ലാഹുവിലേക്ക് വിടുക*


ഇത്തരം മുതശാബിഹുകളെ വ്യാഖ്യാനിക്കുന്നവർ സലഫിലും വ്യഖ്യാനിക്കാത്തവർ ഖലഫിലും ഉണ്ടായിരുന്നു എന്നതാണ് വസ്തുത . “വജ്ഹുല്ലാ” എന്നതിന് അല്ലാഹുവിന്റെ ഖിബ്‌ല എന്ന് ഇബ്നുഅബ്ബാസ് (റ) അർഥം നൽകിയതായി ഇബ്നു ഹാതിം (റ) തന്ടെ തഫ്‌സീറിൽ ഉദ്ധരിച്ചിട്ടുണ്ട് . അതുപോലെ “അയ്ദിൻ” എന്നതിന് ശക്തി എന്ന് ഇബ്നുഅബ്ബാസ് (റ) വിശദീകരണം നൽകിയതായി ഇമാം ത്വബ്‌രി(റ) തഫ്സീരില് ഉദ്ധരിച്ചിട്ടുണ്ട് . “ജാഅ റബുക” എന്നതിന് അല്ലാഹുവിന്റെ പ്രതിഫലം വന്നു എന്ന് ഇമാം അഹ്മ്മദ് (റ) വിശദീകരണം നൽകിയതായി ഇമാം ബൈഹഖി(റ) നിവേദനം ചെയ്‌തിട്ടുണ്ട്  . ഇതിനിടെ  പരമ്പരയിൽ പൊടിയില്ലെന്ന് ഇമാം ബൈഹഖി (റ) തുടർന്ന് പറയുന്നുണ്ട് (അൽ ബിദയത് വന്നിഹായ: 10/227)


സംശയ നിവാരണ വാഡ് സാപ്പ് ക്ലാസ് റൂം
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി
8129469100

ഹുസൈൻ കാസർകോഡ്

9633599089

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...