Showing posts with label ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം. Show all posts
Showing posts with label ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം. Show all posts

Wednesday, March 14, 2018

ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം
വിശ്വവിഖ്യാത പണ്ഡിതനായ ഇമാം ഗസ്സാലി[റ] തങ്ങളുടെ മദ്ഹ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം!- അവിടുത്തെ മദ്ഹ് പറയാൻ സ്പെഷ്യൽ പതിപ്പ് [മൗലിദ് കിതാബ് !] തന്നെ അടിച്ചിറക്കി വിതരണം നടത്തി.ആധികാരികതക്കായി ജമാഅത്ത് സ്ഥാപക നേതാവ് മൗദൂദിയുടേതുൾപ്പെടെയുള്ള മദ്ഹ് ലേഖനങ്ങളും!!!...........!
അല്ലാഹു അല്ലാത്ത ആരും[അമ്പിയാക്കൾ, ഔലിയാക്കൾ ] അദൃശ്യമറിയില്ലെന്ന് വിശ്വസിക്കുന്നവരാണ് നവീന വാദികൾ ! മുഅജിസത്ത് കറാമത്ത് മുഖേന[അല്ലാഹു കൊടുക്കുന്ന കഴിവ് ] അമ്പിയാക്കളും ഔലിയാക്കളും അറിയും എന്ന ഇസ്ലാമിക വിശകലനം പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിനിടക്കാണ് ഗസാലി ഇമാം മരണത്തെ മുൻകൂട്ടി അറിഞ്ഞ സംഭവം ജമാഅത്തെ ഇസ്ലാമി പുറത്ത് വിട്ടത്! പ്രബോധനത്തിന്റെ വരികൾ കാണുക.........!
'''ജീവിതത്തിന്റെ അവസാനകാലത്ത് ഹദീസ് പഠനത്തിന് ഗസാലി കൂടുതല് സമയം കണ്ടെത്തി. ഹാഫിസ് അംറുബ്നു അബില് ഹസന് അര്റവാസി എന്ന പണ്ഡിതന്റെ കീഴില് സ്വഹീഹുല് ബുഖാരിയില് 'ഇജാസത്ത്' നേടുകയും ചെയ്തു. ഹി. 505 ജമാദുല് അവ്വല് 14/1111 ഡിസംബര് 19നായിരുന്നു ഗസാലിയുടെ അന്ത്യം. അതൊരു തിങ്കളാഴ്ച ദിവസം. ഗസാലി പുലര്ച്ചെ എഴുന്നേറ്റ് വുദൂ എടുത്ത് സുബ്ഹി നമസ്കരിച്ച ശേഷം, തന്റെ മയ്യിത്ത് തുണി കൊണ്ടുവരാന് പറഞ്ഞു. അതെടുത്ത് ചുംബിച്ചു. കണ്ണുകളില് അമര്ത്തി 'എന്റെ നാഥന് ഞാനെന്നെ സമര്പ്പിച്ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് കാലുകള് നീട്ടി ഖിബ്ലക്ക് അഭിമുഖമായി മലര്ന്നു കിടന്നു. അങ്ങനെ താനേറ്റവും സനേഹിക്കുന്ന, തന്റെ നാഥന്റെ അരികിലേക്ക് ശാന്തമായ മനസ്സോടെ അദ്ദേഹം യാത്രയായി.
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം എഡിറ്ററാണ് ലേഖകന്)'''
പ്രബോധനം വിശേഷാൽ പതിപ്പ്-ഇമാം അബൂ ഹാമിദിൽ ഗസാലി-പുസ്തകം 2011- ലക്കം o.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...