Showing posts with label നബിദിനം വീട്ടിൽ മൗലിദ് ഒതുക. Show all posts
Showing posts with label നബിദിനം വീട്ടിൽ മൗലിദ് ഒതുക. Show all posts

Saturday, November 9, 2019

നബിദിനം വീട്ടിൽ മൗലിദ് ഒതുക

💚 *റബീഉൽ അവ്വൽ Post-4*💚

بسم اللّٰه الرحمن الرحيم

الحمد للّه ربّ العالمين

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ


പണ്ഡിതന്മാർ പറയുന്നു : ഒരു വീട്ടിൽ വെച്ച് ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണം ചെയ്താൽ അടുത്ത വർഷം അതേ ദിവസംവരെ ഒരു വർഷം പൂർണ്ണമായി മലക്കുകൾ ആ വീടിനെ ചുറ്റുന്നതാണ്

*مَنْ قَرَأَ مَوْلِدَ النَّبِيِّ ﷺ فِى مَنْزِلٍ حَفَّتِ الْمَلَائِكَةُ ذَلِكَ الْمَنْزِلِ سَنَةً كَامِلَةً إِلَى ذَلِكَ الْيَوْمِ الَّذِى قُرِأَ فِيهِ مَوْلِدُ النَّبِيِّ ﷺ*

[النعمة الكبرى]

ഹാറൂൺ റശീദിന്റെ കാലത്ത് തെറ്റുകൾ ചെയ്തു ജീവിച്ചിരുന്ന ഒരു യുവാവുണ്ടായിരുന്നു . മോശപ്പെട്ട ജീവിതം കാരണം ജനങ്ങളെല്ലാം അയാളെ നിസ്സാരമായിട്ടായിരുന്നു കണ്ടിരുന്നത് . എന്നാൽ എല്ലാ വർഷവും റബീഉൽ അവ്വൽ മാസം വന്നാൽ വസ്ത്രങ്ങളെല്ലം കഴുകി വൃത്തിയാക്കി സുഗന്ധം പൂശി ഭംഗിയാവുകയും ഭക്ഷണം തയ്യാറാക്കി അതിൽ വെച്ച് ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് ചൊല്ലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു . ഈ രൂപത്തിൽ അയാൾ ഒരുപാട് കാലം ജീവിച്ചു

അയാൾ മരണപ്പോൾ ആ നാട്ടുകാർ ഒരശരീരി കേട്ടു : ബസ്വറക്കാരേ , നിങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട മഹാന്റെ ജനാസക്കരികിൽ വരൂ . അവൻ എന്റെ അടുക്കൽ പ്രതാപിയാണ്

*اُحْضُرُوا يَا اَهْلَ الْبَصَرَةِ وَاشْهَدُوا جَنَازَةَ وَلِيٍّ مِنْ اَوْلِيَاءِ اللَّهِ فَاِنَّهُ عَزِيزٌ عِنْدِي*

ഇതുകേട്ട നാട്ടുകാർ അവിടെ സന്നിഹിതരാവുകയും അദ്ദേഹത്തെ മറവു ചെയ്യുകയും ചെയ്തു . പിന്നീട് അയാളെ പട്ടു വസ്ത്രങ്ങൾ ധരിച്ച് അഭിമാനത്തോടെ നടക്കുന്നതായി അവർ സ്വപ്നത്തിൽ കണ്ടു . ചോദ്യം : നിങ്ങൾക്കെങ്ങിനെയാണ് ഈ സ്ഥാനം ലഭിച്ചത് ! മറുപടി : ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനെ ബഹുമാനിച്ചതു കൊണ്ട്

*بِمَ نِلْتَ هَذِهِ الْفَضِيلَة ؟ بِتَعْظِيمِ مَوْلِدِ النَّبِيِّ ﷺ*

[اعانة الطالبين : ٣/٤١٥]

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...