Showing posts with label ബറക്കത്തെടുകലും  ഉമർ റ മരം മുറിച്ചതും. Show all posts
Showing posts with label ബറക്കത്തെടുകലും  ഉമർ റ മരം മുറിച്ചതും. Show all posts

Tuesday, March 5, 2019

ബറക്കത്തെടുകലും ഉമർ റ മരം മുറിച്ചതും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ബറക്കത്തെടുകലും  ഉമർ റ മരം മുറിച്ചതും

ശജറത്തുരിളുവാന്‍
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു മരം എന്ന നിലയില്‍ ശജറത്തുരിളുവാനു പുണ്യം ഉണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കൊണ്ടാണ് അന്നത്തെ കാലത്തും ഹജ്ജിനു പോകുന്നവര്‍ ആ മരം ആണ് എന്ന നിലയില്‍ അവിടെ നിസ്കരിചിരുന്നത്. വാസ്തവത്തില്‍ ഉമര്‍(റ) ശജറത്തു രിളുവാന്‍ മുറിക്കാന്‍ കല്പിച്ചിട്ടില്ല. അത് സ്വയം നശിച്ചു പോകുകയോ തിരിച്ചറിയപ്പെടാതെ പോകുകയോ ആണ് ഉണ്ടായത്.  

എന്നാല്‍ സഈദ് ബിന്‍ മുസയ്യബ്(റ) പറയുന്നു. ‘ആ മരം ഏതാണ് എന്ന കാര്യം സ്വഹാബികള്‍ മറന്നു പോയിരുന്നു’.

അവര്‍ക്ക് അത് നിര്‍ണ്ണയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ജനങ്ങള്‍ നിസ്കരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം ആ മരത്തിന്റെ ചുവട്ടില്‍ തന്നെയാണോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പ് ഉണ്ടായിരുന്നില്ല. അത് നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ആളുകള്‍ (അന്ന് ബൈഅത്ത് ചെയ്തവരില്‍ ജീവിചിരിപ്പുള്ളവര്‍) പ്രായത്തിന്റെ അവശത നിമിത്തവും മറ്റും  അവിടെ വന്നു അത് നിര്‍ണ്ണയിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലും ആയപ്പോള്‍ , ആളുകള്‍ ശജറത്തു രിളുവാന്‍ ആണ് എന്ന് ഉറപ്പില്ലാത്ത ഇല്ലാത്ത ഒരു മരത്തില്‍ നിന്നും ബര്‍ക്കത്ത് തേടുന്ന ഒരു സ്ഥിതിയില്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയാന്‍ കല്പിക്കുകയാണ് ചെയ്തത്. അല്ലാതെ, അവിടെ ഇലാഹാക്കലോ , പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇലാഹാക്കാന്‍ സാധ്യത ഉണ്ടാവലോ അല്ല വിഷയം.

ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നോക്കുക:

عن طارقِ بنِ عبدِ الرّحمنِ قال: انْطَلَقْتُ حَاجًّا، فَمَرَرْتُ بِقَوْمٍ يُصَلُّونَ، قُلْتُ: مَا هَذَا الْمَسْجِدُ ؟ قَالُوا: هَذِهِ الشَّجَرَةُ حَيْثُ بَايَعَ رَسُولُ اللَّهِ صلّى الله عليه وسلّم بَيْعَةَ الرِّضْوَانِ ! فَأَتَيْتُ سَعِيدَ بْنَ الْمُسَيَّبِ، فَأَخْبَرْتُهُ، فَقَالَ سَعِيدٌ: حَدَّثَنِي أَبِي أَنَّهُ كَانَ فِيمَنْ بَايَعَ رَسُولَ اللَّهِ صلّى الله عليه وسلّم تَحْتَ الشَّجَرَةِ، قَالَ: فَلَمَّا خَرَجْنَا مِنْ الْعَامِ الْمُقْبِلِ نَسِينَاهَا، فَلَمْ نَقْدِرْ عَلَيْهَا، فَقَالَ سَعِيدٌ: إِنَّ أَصْحَابَ مُحَمَّدٍ صلّى الله عليه وسلّم لَمْ يَعْلَمُوهَا وَعَلِمْتُمُوهَا أَنْتُمْ ؟! فَأَنْتُمْ أَعْلَمُ.
ത്വാരിഖ് ബിന്‍ അബ്ദിറഹ്മാന്‍(റ) പറയുന്നു: ഞാന്‍ ഹജ്ജിനു പോകവേ വഴിയില്‍ ഒരു കൂട്ടര്‍ നിസ്കരിക്കുന്നത് കണ്ടു. ഏതാണ് ഈ മസ്ജിദ് എന്ന് ചോദിച്ചപ്പോള്‍ , റസൂല്‍ (സ) ബൈഅത്ത് ചെയ്ത മരം ആണ് ഇത് എന്ന് മറുപടി കിട്ടി. ഞാന്‍ സഈദ് ബിന്‍ അല്‍മുസയ്യബ്(റ)വിനെ സമീപിച്ചു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അന്ന് ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് റസൂലിനോട്(സ) ബൈഅത്ത് ചെയ്ത എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. 'അടുത്ത വര്ഷം ഞങ്ങള്‍ യാത്ര പോകവേ ആ മരം ഞങ്ങള്‍ മറന്നിരുന്നു. ഞങ്ങളില്‍ ആര്‍ക്കും ഏതാണ് ആ മരം എന്ന കാര്യത്തില്‍ നിര്‍ണ്ണയം ഉണ്ടായിരുന്നില്ല'. ത്വാരിഖ്(റ) തുടരുന്നു: സഈദ്(റ) എന്നോട് ചോദിക്കുകയാണ് - മുഹമ്മദ്‌ നബി(സ)യുടെ സ്വഹാബത്തിനു ആ മരം ഏതാണ് എന്ന് അറിയില്ല; നിങ്ങള്‍ക്കാണോ പിന്നെ അറിയുന്നത്? എങ്കില്‍ നിങ്ങള്‍ തന്നെ ഏറ്റവും അറിവുള്ളവര്‍ !
ഇബ്നു ഉമര്‍(റ)വില്‍ നിന്നും മറ്റൊരു റിപ്പോര്‍ട്ട്‌ ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു:
عن ابنِ عمرَ رضي الله عنهما قال: رَجَعْنَا مِنْ الْعَامِ الْمُقْبِلِ، فَمَا اجْتَمَعَ مِنَّا اثْنَانِ عَلَى الشَّجَرَةِ الَّتِي بَايَعْنَا تَحْتَهَا ! كَانَتْ رَحْمَةً مِنْ اللهِ.
അടുത്ത വര്ഷം ഞങ്ങള്‍ മടങ്ങി. (ആ മരം ഇന്നതാണ് എന്ന കാര്യത്തില്‍) ഞങ്ങളില്‍ രണ്ടു പേര്‍ പോലും ഒരിക്കലും യോജിച്ചിട്ടില്ല. ആ മരം  അല്ലാഹുവില്‍ നിന്നുള്ള റഹ് മത് ആയിരുന്നു.

ഇമാം ബുഖാരി(റ) തന്നെ വീണ്ടും റിപ്പോര്‍ട്ട്‌ ചെയ്യുന്നു:

عن جابر بنِ عبدِ الله رضي الله عنه قال: قال لنا رسولُ اللهِ صلّى الله عليه وسلّم يَوْمَ الْحُدَيْبِيَةِ: (( أَنْتُمْ خَيْرُ أَهْلِ الْأَرْضِ ))، وَكُنَّا أَلْفًا وَأَرْبَعَ مِائَةٍ، وَلَوْ كُنْتُ أُبْصِرُ الْيَوْمَ لَأَرَيْتُكُمْ مَكَانَ الشَّجَرَةِ.
ജാബിര്‍ ബിന്‍ അബ്ദില്ലാ(റ) പറയുന്നു:
"അന്ന് ഹുദൈബിയാ ദിനത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) ഞങ്ങളോട് പറഞ്ഞു - 'ഭൂ നിവാസികളില്‍ ഉത്തമര്‍ നിങ്ങള്‍ ആണ്'.   ഞങ്ങള്‍ അന്ന് ആയിരത്തി നാനൂറു പേര്‍ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു."

ഹാഫിള് ഇബ്നു ഹാജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിശദീകരിക്കുന്നു:
قال الحافظ ابن حجر رحمه الله في فتح الباري (7/448) :
" إنكار سعيد بن المسيّب على من زعم أنّه عرفها معتمدا على قول أبيه: إنّهم لم يعرفوها في العام المقبل، لا يدلّ على رفع معرفتها أصلا، فقد وقع عند المصنّف من حديث جابر الذي قبل هذا " لو كنت أبصر اليوم لأريتكم مكان الشجرة "؛ فهذا يدل على أنّه كان يضبط مكانها بعينه، وإذا كان في آخر عمره بعد الزمان الطويل يضبط موضعها ففيه دلالة على أنه كان يعرفها بعينها، لأنّ الظاهر أنها حين مقالته تلك كانت هلكت إما بجفاف أو بغيره، واستمر هو يعرف موضعها بعينه”.
“തന്റെ പിതാവിനെ ഉദ്ധരിച്ചു കൊണ്ട് തൊട്ടടുത്ത വര്‍ഷത്തില്‍ തന്നെ അവര്‍ ആ മരം അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മരം അറിയും എന്ന് അവകാശപ്പെട്ടവരെ സഈദ് ബിന്‍ അല്‍മുസയബ്(റ) ഖണ്ടിച്ചത് ഒരിക്കലും അടിസ്ഥാനപരമായി ആ വിവരം തന്നെ നിലനില്‍ക്കുന്നില്ല എന്ന് അറിയിക്കുന്നില്ല. ജാബിര്‍(റ)വിന്റെ ഹദീസില്‍ ‘ഇന്ന് ഞാന്‍ കാഴ്ച ഉള്ളവന്‍ ആയിരുന്നുവെങ്കില്‍ ആ മരത്തിന്റെ സ്ഥാനം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു’ എന്ന് ഉണ്ടല്ലോ? അപ്പോള്‍ അദ്ദേഹം തന്റെ കണ്ണുകള്‍ കൊണ്ട് അതിന്റെ സ്ഥാനം അറിയും എന്ന് മനസ്സിലായി. ഇത്രയും ദീര്‍ഘ കാലത്തിനു ശേഷവും തന്റെ ആയുസ്സിന്റെ അവസാന നാളിലും അദ്ദേഹം ആ മരത്തിന്റെ സ്ഥാനം തന്റെ കണ്ണുകള്‍ കൊണ്ട് അറിയും എന്ന് പറയുന്നതില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. അദ്ദേഹം ഇത് പറയുന്ന കാലത്ത്  വരള്‍ച്ച കൊണ്ടോ മറ്റോ അത് നശിച്ചു പോയിരിക്കാം എന്നാണു ഇതില്‍ നിന്നും മനസ്സിലാകുന്നത്.”

ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:
وزعموا أنّ عمر بن الخطاب رضي الله عنه مرّ بذلك المكان بعد أن ذهبت الشجرة، فقال: أين كانت ؟ فجعل بعضهم يقول: هنا، وبعضهم يقول: ههنا، فلمّا كثر اختلافهم قال: سيروا، هذا التكلّف. فذهبت الشّجرة وكانت سمُرة إمّا ذهب بها سيل، وإمّا شيء سوى ذلك ".
ഇമാം ത്വിബ്റി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു:  “ആ മരം നശിച്ചതിനു ശേഷം ഉമര്‍(റ) ആ സ്ഥലത്ത് കൂടെ കടന്നു പോയി. അദ്ദേഹം കൂടെയുള്ളവരോട്‌ ചോദിച്ചു. എവിടെ ആയിരുന്നു ആ മരം? ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. വേറെ ചിലര്‍ പറഞ്ഞു ഇവിടെയാണ്‌. അങ്ങനെ അവരില്‍ അഭിപ്രായവിത്യാസം വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരോടു സ്ഥലം കാണിച്ചു കൊടുക്കുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു:  ആ മരം നശിച്ചു പോയിരിക്കുന്നു. അത് ഒരു ചാര നിറത്തില്‍ ഉള്ളതായിരുന്നു. ഒന്നുകില്‍ വെള്ളപ്പൊക്കം കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമോ അത് നശിച്ചു പോയിരിക്കാം.”
അപ്പോള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ ശജറത്തു രിളുവാന്‍ വെള്ളപ്പോക്കാമോ വരള്‍ച്ചയോ കാരണം നശിച്ചു പോകുകയോ, അല്ലെങ്കില്‍ അത് ഇന്ന മരമാണെന്ന് തിരിച്ചരിയപ്പെടാതിരിക്കുകയോ ആണ് ഉണ്ടായത് എന്ന് വ്യക്തമായി. ഉമര്‍(റ) ആ മരം മുറിക്കാന്‍ കല്പിച്ചിട്ടില്ല എന്ന വസ്തുതയും. എന്നാല്‍ ഉമര്‍(റ) മുറിക്കാന്‍ കല്പിച്ച മരം ഏതാണ്? അത് ശജറത്തു രിളുവാന്‍ ആണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ച മരം. അതിനു ഉപോല്‍ബലകമായ റിപ്പോര്‍ട്ട്‌ ആണ് ഇബ്നു സ്സഅദ് (റ) തന്റെ ത്വബഖാതില്‍ ഉദ്ധരിക്കുന്നത്.
فقد أخرجه ابن سعد في الطّبقات (2/100) عن نافع قال: كان النّاس يأتون الشّجرة الّتي يقال لها شجرة الرضوان فيصلّون عندها، قال: فبلغ ذلك عمر بن الخطّاب رضي الله عنه، فأوعدهم فيها وأمر بها فقطعت
നാഫി (റ) പറഞ്ഞു: ശജറത്തു രിളുവാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു മരത്തിന്റെ അടുത്ത് ജനങ്ങള്‍ വരികയും നമസ്കരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഉമര്‍(റ)വിന്റെ അടുത്ത് ഈ വിവരം എത്തിയപ്പോള്‍ അദ്ദേഹം അത് മുറിച്ചു കളയാന്‍ കല്പിക്കുകയും ചെയ്തു.

അല്ലാതെ ശജരത്ത് രിളുവാനെ ജനങ്ങള്‍ ആദരിച്ചാല്‍ പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജനങ്ങള്‍ അത് ആരാധനയാക്കി മാറ്റും എന്ന ഭയം കൊണ്ടോ, അല്ലെങ്കില്‍ ആ ആദരവു തന്നെ ഒരു തെറ്റ് ആണ് എന്ന നിലക്കോ അല്ല ഉമര്‍(റ) അത് മുറിച്ചു കളയാന്‍ കല്പിച്ചത്.

മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത് ഉണ്ട് എന്നും അല്ലാഹുവിനു ആരാധന അര്പിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം അത് തന്നെയാണ് എന്നും നന്നായി ബോധ്യമുള്ള ആള്‍ തന്നെയാണ് ഉമര്‍(റ) എന്നതില്‍ ഖുര്‍ആന്‍ തന്നെയാണ് സാക്ഷി.

കടപ്പാട് : യൂസുഫ് ഹബീബ് ഉസ്താത്  

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...