Showing posts with label ഇസ്ലാം പരിണാമസിദ്ധാന്തം : ഒരു അന്വേഷണം 2. Show all posts
Showing posts with label ഇസ്ലാം പരിണാമസിദ്ധാന്തം : ഒരു അന്വേഷണം 2. Show all posts

Saturday, March 28, 2020

ഇസ്ലാം പരിണാമസിദ്ധാന്തം : ഒരു അന്വേഷണം 2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA




പരിണാമസിദ്ധാന്തം : ഒരു അന്വേഷണം 

Muhammad Sajeer Bukhari 
       ജീവിവര്‍ഗങ്ങളുടെഉല്‍പത്തിയെസംബന്ധിച്ച പ്രകൃതിശാസ്ത്രപണ്ഡിതനായിരുന്ന ചാള്‍സ്ഡാര്‍വിന്‍ അവതരിപ്പിച്ച വീക്ഷണമാണല്ലോ പരിണാമസിദ്ധാന്തം. 1859-ല്‍ പ്രസിദ്ധീകരിച്ച  On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life എന്നഗ്രന്ഥത്തിലൂടെയാണ് ഡാര്‍വിന്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഏറെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്പരിണാമസിദ്ധാന്തം കൂടുതല്‍ വികസിച്ചിട്ടുണ്ടെങ്കിലുംOn the Origin of Species എന്നചുരുക്കപ്പേരില്‍ ഇന്നും അതിന്‍റെപ്രസിദ്ധീകരണം തുടരുന്നു.  


       റോബർട്ട്ഡാർവിന്റേയും സൂസന്നാഡാർവിന്റേയും ആറുമക്കളിൽ അഞ്ചാമനായിചാൾസ് ഡാര്‍വിന്‍ 1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു.. പിതാവിന്‍റെ കുടുംബംവ്യവസ്ഥാപിത ക്രൈസ്തവസഭകളുടെ  ത്രിത്വവിശ്വാസത്തെ അംഗീകരിക്കാതിരുന്ന യൂണിറ്റേറിയൻവിശ്വാസികളായിരുന്നെങ്കിലും അമ്മയുടെകുടുംബം ആംഗ്ലിക്കൻ വിശ്വാസികള്‍ ആയിരുന്നു. ചാൾസിനും ആംഗ്ലിക്കൻ ജ്ഞാനസ്നാനം നൽകപ്പെടുകയും യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തില്‍ വളര്ത്തപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത്, വൈദ്യം പഠിക്കാനായി സഹോദരൻഇറാസ്മസിനൊപ്പം എഡിന്‍ബര്‍ഗ്  സർവകലാശാലയിൽചേർന്നു. രണ്ട്കൊല്ലത്തിനുശേഷം അത്മതിയാക്കി കാംബ്രിഡ്ജ്സര്‍വകലാശാലയിലെക്രൈസ്റ്റ് കോളേജില്‍ ദൈവശാസ്ത്രത്തില്‍ പഠനംതുടര്‍ന്നുബിരുദം നേടി. പഠനകാലത്ത് അദ്ദേഹംബൈബിളിലെ ഓരോവാക്കും സത്യമാണെന്ന്ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ബൈബിളിലെ സൃഷ്ടിവിവരണം വാസ്തവത്തില്‍ വെറും ഭാവനാസമ്പന്നനായഏതോ എഴുത്തുകാരന്‍റെലീലാവിലാസങ്ങള്‍ ആണ്എന്നു തിരിച്ചറിഞ്ഞചാള്‍സ്ഡാര്‍വിനു ബൈബിള്‍ പറയുന്നത്മാതിരിയുള്ള ഒരുദൈവത്തിന്‍റെഉണ്മയില്‍ വിശ്വാസംനഷ്ടപെട്ടു. സ്വാഭാവികമായും തുടര്‍ന്നുള്ളഅദ്ദേഹത്തിന്റെ വായനയുംജീവശാസ്ത്രത്തിലും  പ്രകൃതിശാസ്ത്രത്തിലുംഉണ്ടായിരുന്ന വിജ്ഞാനവുംഅദ്ദേഹത്തെ മറ്റൊരുവിതാനത്തില്‍ എത്തിച്ചു. അങ്ങനെ, ദൈവശാസ്ത്രത്തില്‍ ബിരുദമുള്ള, വൈദികനാകാന്‍ യോഗ്യതയുണ്ടായിരുന്ന, ബൈബിളിലെഓരോ വാക്കും ദൈവിക വെളിപാടാണെന്ന് വിശ്വസിച്ചിരുന്ന ഡാര്‍വിന്‍ തികഞ്ഞ നാസ്തികന്‍ ആയി. ദൈവം ഇല്ലെന്ന നിഗമനത്തിലെത്തിയ ശേഷം സൃഷ്ടിവാദത്തെഎതിര്‍ത്തുകൊണ്ട്അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം. വാസ്തവത്തില്‍ 1809 ൽ ഫ്രഞ്ച് ശാസ്ത്രഞ്ജന്‍ ആയിരുന്ന ലാമാര്‍ക്ക്അവതരിപ്പിച്ച സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം ( inheritance of acquired characteristics) ഭാഷയുംശൈലിയും മാറ്റി അവതരിപ്പിക്കുകയാണ്ഡാര്‍വിന്‍ ചെയ്തത്.

      അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരംഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചുണ്ടായതാണ്. നിലനില്‍പിനായുള്ള കടുത്ത മത്സരത്തിലാണ് പ്രകൃതിയിലെ എല്ലാ ജീവികളും. ഈ സാഹചര്യത്തില്‍ ഒരു ജീവിയില്‍ യാദൃഛികമായി അതിന് പ്രയോജനപ്പെടുന്ന ഏതെങ്കിലും പൈതൃകവ്യതിയാനം (ജനിതകമാറ്റം അഥവാ ഡി.എന്‍.എ ഘടനയിലെമാറ്റം എന്നൊക്കെ ആധുനിക ജനിതക ശാസ്ത്രം വിളിക്കുന്ന തരത്തിലുള്ള വ്യതിയാനം) ഉണ്ടാകുമ്പോള്‍ അത് മത്സരത്തെ അതിജീവിക്കാന്‍ആജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിര്‍ത്തുന്നത് പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയാണ്. അങ്ങനെ ഉണ്ടാകുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍  പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. മനുഷ്യനടക്കം ലക്ഷക്കണക്കിനു ജീവികള്‍ അങ്ങനെയാണ് ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നത്.

      ധാരാളം മതവിശ്വാസികള്‍ ഡാര്‍വിന്റെസിദ്ധാന്തത്തെഎതിര്‍ത്തു.എന്നാല്‍, പരിണാമവാദത്തിനെതിരെ ഏറ്റവും കൂടുതല്‍ സന്ദേഹങ്ങളുംചോദ്യചിഹ്നങ്ങളും ഉയര്‍ന്നത് ശാസ്ത്ര വേദികളില്‍ നിന്നാണ്.മതവിശ്വാസികളും ശാസ്ത്രജ്ഞന്മാരുംവ്യത്യസ്ത കാരണങ്ങളാലാണ്ഡാര്‍വിനിസത്തിനെതിരായതെന്ന്പ്രത്യേകം ഓര്‍ത്തിരിക്കെണ്ടാതാണ്. പരിണാമ സിദ്ധാന്തം മതത്തിന്എതിരായതു കൊണ്ടല്ല, ശാസ്ത്രമല്ലാത്തതു കൊണ്ടും ശാസ്ത്ര തെളിവുകള്‍ക്കെതിരായതു കൊണ്ടുമാണ് ശാസ്ത്രജ്ഞന്മാര്‍ എതിര്‍ത്തത്.. സ്വീഡനിലെയൂമിയ സര്‍വകലാശാലയിലെപ്രഫസ്സറായ സോറന്‍ ലൊവ്ട്രുപ് അദ്ദേഹത്തിന്റെDarwinism: The Refutation of a Myth എന്ന ഗ്രന്ഥത്തില്‍ ഈ വിഷയംപരാമര്‍ശിക്കുന്നുണ്ട്: ''ചിലര്‍ ഡാര്‍വിന്‍റെ  സിദ്ധാന്തത്തിനെതിരെതിരിഞ്ഞത് മതപരമായ കാരണങ്ങള്‍ കൊണ്ടാണ്, അവര്‍ ന്യൂനപക്ഷമായിരുന്നു. അദ്ദേഹത്തിന്റെഎതിരാളികളില്‍ ഏറിയ കൂറും വാദിച്ചത്പൂര്‍ണമായുംശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.''

           ശാസ്ത്രലോകത്തു അവതരിപ്പിക്കപ്പെട്ട പല വാദങ്ങളും ആദ്യം തിരസ്കരിക്കപ്പെടുകയും പിന്നീട് സ്വീകൃതമാവുകയും ചെയ്തിട്ടുണ്ട്. സൂര്യന്‍ ചലിക്കുന്നു എന്നും ഭൂമി സൂര്യനെ വലയം ചെയ്യുകയാണ് എന്നും ശാസ്ത്രം പറഞ്ഞപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള പഠന മനനങ്ങള്‍ അവ ശരി വെക്കുകയുണ്ടായി. എന്നാല്‍, ജീവ പരിണാമ സിദ്ധാന്തം അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത്മുതല്‍ 150 വര്‍ഷത്തിലേറെകാലമായിട്ടും വിവാദമായിതുടരുന്ന മറ്റൊരുസിദ്ധാന്തമില്ല! 
         (തുടരും)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...