Showing posts with label മുജാഹിദ് പ്രസ്ഥാനം എതിർക്കപ്പെടുന്നു ? *എന്ത് കൊണ്ട്. Show all posts
Showing posts with label മുജാഹിദ് പ്രസ്ഥാനം എതിർക്കപ്പെടുന്നു ? *എന്ത് കൊണ്ട്. Show all posts

Wednesday, July 17, 2019

മുജാഹിദ് പ്രസ്ഥാനം എതിർക്കപ്പെടുന്നു ? *എന്ത് കൊണ്ട്

*എന്ത് കൊണ്ട് മുജാഹിദ് പ്രസ്ഥാനം എതിർക്കപ്പെടുന്നു ?*

🖊*siddeequl misbah  17/07/19

_________  🔴 __________
*നന്മകൾ മുടക്കിയും സൽക്കർമ്മങ്ങൾ ഇല്ലായ്മ ചെയ്തും മൗലവിമാരുടെ തലയിൽ ഉദയം ചെയ്യുന്ന യുക്തിവാദങ്ങൾ ദീനിൽ കടത്തിക്കൂട്ടുകയും  ചെയ്ത് മുവഹിദുകളാണെന്ന് സ്വയം പറഞ്ഞ് വരുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം എന്ത് കൊണ്ട് അഹ്ലുൽ ബിദ് അത്താണെന്ന് പറയുന്നു
👇

പ്രതിസന്ധി ഘട്ടത്തിൽ ഹബീബ് സ്വ യോട് ഇസ്തിഗാസ നടത്തിയിരുന്ന സ്വഹാബത്തിന്റെ അഖീദ ഈ മുജാഹിദുകൾക്ക് ഷിർക്കൻ അഖീദയാകുന്നു, കൂടാതെ ഷിർക്കാകാൻ അഭൗതികവും കാര്യകാരണ ബന്ധവും അദൃശ്യ മാർഗ്ഗവും എന്നൊക്കെ പറഞ്ഞുള്ള നിർവ്വചനം എന്തായാലും ഖുർ ആനിലോ  നബി സ്വ യോ സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല, ഇസ്ലാമിക കർമ്മങ്ങളോടും വിശ്വാസങ്ങളോടും  ഇക്കൂട്ടർ കാട്ടിയത് മാത്രം നോക്കിയാൽ തിരിയും ഇവർ എതിർക്കപ്പെടേണ്ടതല്ലേ എന്ന് !!!

*4ഇക്കൂട്ടർ ഉള്ളതിനെ ഇല്ലാതാക്കിയതും ഇല്ലാത്തത് കടത്തിക്കൂട്ടിയതുമായ 41 കർമ്മ പരമായ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു*

⏺റജബ് , ബറാഅത്ത് സുന്നത്ത് നോമ്പ് എടുത്ത് കളഞ്ഞു നോക്കൽ ബിദ് അത്ത്

⏺റമളാനിൽ സ്പെഷൽ നമസ്ക്കാരമായ തറാവീ എടുത്ത് കളഞ്ഞു

⏺തറാവീഹ് 20 റക് അത്തെന്ന സ്വഹാബത്തിന്റെ ഇജ്മാഇന്ന് കത്തിവെച്ച് കൊണ്ട് 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിക്കൽ അനാചാരം

⏺തറാവീഹ് ആദ്യം 20 പിന്നെ 08 വീണ്ടും മാറ്റി 11 പിന്നെയും മാറ്റി തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരം തന്നെയില്ല ഇപ്പോൾ ഏറ്റവും പുതിയ അപ്ഡേറ്റ് മൗലവി വെർഷൻ തറാവീഹ് എത്രയും നിസ്ക്കരിക്കാം

⏺സ്രേഷ്ടമായ തസ്ബീഹ് നമസ്ക്കാരം നരഗത്തിലേക്കാണത്രെ

⏺ബദർ അനുസ്മരണ ഇല്ല

⏺ജുമുഅയുടെ രണ്ടാം ബാങ്കില്ല, മആശിറയും വിളിയുമില്ല

⏺ഉത്തമ നൂറ്റാണ്ടിലെ സലഫുകളെ തള്ളി കൊണ്ട് ഹിജ്റ 1000 ന്ന് ശേഷം തുർക്കിയിലെ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷ നടപ്പിലാക്കി

⏺ജുമുഅയുടെ ഖുതുബ അറബിയിലാവണമെന്ന ഫിഖ്ഹി നിയമമാായ ഷർതിനെ ഇല്ലാതാക്കി

⏺ബാങ്ക് കൊടുക്കുമ്പോൾ പെണ്ണിന്നും പള്ളിയിലേക്ക് പുരുഷന്മാരെ പോലെ പോകാം

⏺സ്ത്രീകൾക്ക് നമസ്ക്കാരം വീടാണ് ഉത്തമമെന്ന് പഠിപ്പിച്ച തിരുസുന്നത്തിനെ കാറ്റിൽ പറത്തി

⏺മരണവീട്ടിൽ ഖുർ ആൻ ഓത്തില്ല മാതൃഭൂമി പത്ര വായന ഏറ്റവും നല്ലത്

⏺സ്വഹാബത്ത് ദീനിൽ തെളിവല്ല

⏺മുത്ത്നബി (സ്വ) യുടെ പള്ളിയിൽ സ്ത്രീകൾക്ക് ജമാ അത്തായി നിസ്ക്കരിക്കാൻ പ്രത്യേകമായ ഹാളൊ മുറിയോ ഉണ്ടാക്കിക്കൊടുത്തിരുന്നില്ല എന്നാൽ സലഫിപ്പള്ളിയിൽ വിശാലമായ സൗകര്യം ഒരുക്കിക്കൊടുത്തു

⏺അല്ലാഹു സംവിധാനിച്ച കാരണങ്ങളെ ബന്ധപ്പെടുക എന്ന നിലയിൽ മഹാന്മാരെ സപീകിക്കുകയും ഇടയാളനാക്കുകയും ചെയ്ത് വരുന്ന ലോക മുസ്ലിമീങ്ങളെ കാഫിറും മുശ്രിഖുകളുമാക്കി

⏺വിശ്വാസപരമായ തൗഹീദിന്നും ഷിർക്കിന്നും പല പല നിർവ്വചനങ്ങൾ നൽകി ഇത് വരെ തീരുമാനമാവാതെ നിൽക്കുന്നു

⏺അല്ലാഹുവിന്ന് സ്ഥല ഭാഗ അവയവങ്ങൾ ഉണ്ടെന്ന് ഇവരുടെ മാസികകളിലും മറ്റ് പുസ്തകങ്ങളിലും എഴുതി വെച്ചു

⏺ഹബീബ് സ്വ യുടെ മൗലിദില്ല
മഹാന്മാരുടെ അനുസ്മരണമോ മദ്ഹ് കാവ്യമോ ഇല്ല ,ഹബീബ് സ്വ യോടുള്ള ഇഷ്ഖിന്റെ ഈരടികളായ ബുർദ്ദയും ഇല്ല

⏺മുസ്ലിമീങ്ങൾ കൂട്ടമായി ചൊല്ലുന്ന സ്വലാത് മജ്ലിസുകളെ എതിർക്കുന്നു ഇതിലൂടെ സ്വലാത്ത് ചൊല്ലൂ എന്ന ഖുർ ആനിക കൽപ്പനയെ ഇല്ലായ്മ ചെയ്യുന്നു (ഈ കൽപ്പന ഒറ്റക്ക് ചൊല്ലൂ എന്നല്ലല്ലോ)

⏺ഹബീബ് സ്വ യുടെ ഖബർ സിയാറത്തിന്ന് പ്രത്യേകതയില്ല അത് പോലെ മറ്റ് മഹാന്മാരുടെ മഖ്ബറയിലേക്ക് യാത്ര പോകൽ നരഗത്തിലേക്കുള്ള ബിദ് അത്ത്

⏺ഉമർ (റ) അലിയ്യ് (റ) അടക്കമുള്ള സ്വഹാബത്തിന്ന് 17 ഓളം തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഇവരുടെ ആചാര്യനായ ഇബ്നു തയ്മിയ്യ എഴുതിവെക്കുന്നു

⏺ആരംഭപ്പൂവായ മുത്ത് നബി സ്വ യിൽ നിന്ന് പിഴവുകളും തെറ്റുകളും വന്നിട്ടുണ്ടെന്നും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കിയെന്നും മറ്റ് തെറ്റുകൾ നബിയിൽ വന്നിട്ടുണ്ടെന്നും അല്ലാഹു തിരുത്തിക്കൊടുത്തതാണെന്നും അൽമനാറിലും അത് പോലെ ശബാബിലും എഴുതി വെച്ചു നഊദുബില്ലാഹ്

⏺അല്ലാഹുവിനെ സ്മരിക്കുന്ന മഹാന്മാർ ദാഇമായി ചൊല്ലി വരുന്ന ഹദ്ദാദ് റാതീബ് ഇല്ല മറ്റ് റാതീബുകളും ഇല്ല

⏺ലോകത്തുള്ള ധാരാളം ഔലിയാക്കളും അവരുടെ ധാരാളം കറാമത്തുകളും ഉണ്ട് ഇതിൽ വിശ്വാസമില്ല അതായത് ഔലിയാക്കൾ എന്ന പ്രത്യേക വിഭാഗം തന്നെയില്ല

⏺ഭൂമിയിലെ സ്വർഗ്ഗ പൂന്തോപ്പെന്ന ഹബീബ് (സ്വ) പഠിപ്പിച്ച അല്ലാഹുവിനെ സ്മരിക്കുന്ന ദിക്റ് മജ്ലിസുകൾ ഇല്ല

⏺അല്ലാഹുവിന്റെ ദിക്റ് ചൊല്ലുമ്പോൾ അതിൽ ലയിച്ച് സ്വഹാബത്ത് വ്ർക്ഷം ആടുന്നത് പോലെ ആടിയിട്ടുണ്ട് ഇത് പോലെയുള്ള ദിക്റിലെ ആട്ടം ഡീജെ ഡാൻസാണത്രെ

⏺കർമ്മപരമായ കാര്യങ്ങളിൽ നാല് മദ് ഹബിലൊരു മദ് ഹബ് സ്വീകരിക്കണമെന്ന നിർബന്ധമായ കാര്യവും മുസ്ലിം ലോകത്തിന്റെ ഇജ്മാഉമായ മദ്ഹബ് തഖ്ലീദ് ഇല്ലെന്ന് മാത്രമല്ല മദ് ഹബ് എന്നത് ഏറ്റവും വലിയ മിസ്വീബത്താണത്രെ

⏺ഖുർ ആൻ വുളൂഇല്ലാതെ തൊടൽ ഹറാമാണെന്ന് ആദ്യം ഇപ്പോൾ ഹറാമില്ല

⏺നിസ്ക്കാരത്തിൽ ലോക മുസ്ലിമീങ്ങൾ കെട്ടുന്ന പോലെ കെട്ടരുത് ഡെയിഞ്ചർ സിമ്പൽ കോലത്തിൽ കെട്ടണം അത് പോലെ തലമറക്കൽ എന്ന സുന്നത്തില്ല

⏺സുബ് ഹിയുടെ ഖുനൂത് ഇല്ല

⏺റുകൂഇൽ ചൊല്ലുന്ന സുബ് ഹാന റബ്ബിയൽ അളീം വബിഹംദിഹി എന്ന ദിക്റിലെ "വബിഹംദിഹി" എന്നത് ആദ്യം സുന്നത്ത് ഇടക്കാലത്ത് ബിദ് അത്ത് വീണ്ടും ഹദീസിൽ തെളിവുണ്ടെന്ന് വാദിക്കുന്നു

⏺വെള്ളത്തിൽ മന്ത്രിക്കുക അത് പോലോത്ത മന്ത്രങ്ങളൊക്കെ ഷിർക്കൻ വിശ്വാസം

⏺നബി സ്വ യുടെ ആസാറുകൾക്ക് പ്രത്യേകതയില്ല അവിടത്തെ വിയർപ്പിന്നും പ്രത്യേകതയില്ല മഹാന്മാരുടെ ആസാറുകൾ ബറകത്തെടുക്കലില്ല അവർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം മഹത്വമാണെന്ന വിശ്വാസവുമില്ല

⏺സ്വാലിഹീങ്ങളെ ബഹുമാനിച്ച് കൊണ്ട് അവരോടുള്ള ബഹുമാനത്തിന്ന് വേണ്ടിയും അവരുടെ ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കുകയോ ഖുബ്ബ മഖാം പോലോത്തത് ഉണ്ടാക്കുകയെന്നത് ഹറാമാണത്രെ !!!

⏺ലോകത്ത് ഏറ്റവും തലയെടുപ്പോടെ നിൽക്കുന്ന ഹബീബ് (സ്വ) യുടെ റൗളയുടെ പച്ചഖുബ്ബ അടിച്ച് പൊളിക്കണം നഊദിബില്ലാഹ്

⏺നബി സ്വ പഠിപ്പിച്ച ഇസ്ലാമിലെ ഏറ്റവും സ്രേഷ്ടമായ ഒരു അമലാണ് അന്നദാനം എന്നാൽ മുസ്ലിമീങ്ങൾ ഇത് നടപ്പിലാക്കുമ്പോൾ ഈ തിരുസുന്നത്തിനെ പച്ചയായി കളിയാക്കുന്നു

⏺വഫാത്തായ ഖദീജ ബീവി (റ) വിന്റെ പേരിൽ നബി (സ്വ) ആടിനെ അറുത്ത് കൊടുത്തത് പോലെ സുന്നികൾ മരണപ്പെട്ടവരുടെ പേരിൽ അറവ് നടത്തിയാൽ കൊടും ബിദ് അത്ത്

⏺ലൈലതുൽ ഖദ്റിൽ ഇഹ്തികാഫല്ലാത്ത മറ്റ് ധാരളം പുണ്യ കർമ്മങ്ങൾ (സ്വലാത്ത് ദിക്ർ മജ്ലിസുകൾ) ഒക്കെ ചെയ്യാം എന്നാൽ ഇഹ്തിഖാഫല്ലാത്തതൊക്കെ നരഗത്തിലേക്കുള്ള ബിദ് അത്താണത്രേ

⏺എല്ലാ ബിദ് അത്തും നരഗത്തിലേക്കുള്ളതാണെന്ന വാദത്തിലൂടെ നബി സ്വ നടപ്പിലാക്കാത്ത റമളാൻ മുഴുവനും ഒറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് പരിഷ്കരിച്ച് ഇത് നല്ല ബിദ് അത്താണെന്ന് പഠിപ്പിച്ച ഉമർ(റ) ബിദ് അത്തിന്റെ യാളാണെന്ന് പറയാതെ പറയുന്നു

⏺റമളാനിൽ അത്താഴം കഴിക്കുന്ന സമയത്ത് ബാങ്ക് വിളിച്ചാൽ ഭക്ഷണപാത്രത്തിൽ ഫുഡ് തീരുന്നത് വരെ വെട്ടിവിഴുങ്ങാം

⏺നോമ്പോട് കൂടി വികാരമില്ലാത്ത ചുമ്പനം ഭാര്യയോടാവാം_________ 🖊
*തൽക്കാലം ഇത്രയും മാത്രം*

🖊 *ABOO ZAHRA BATHOOL*

കൂടുതൽ വായനക്കായി
*sunniknowledge.blogspot.comബ്ലോഗ് സന്ദർശിക്കുക*___🌺🌺🌺

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...