Showing posts with label മൗലൽ ബുഖാരി (റ). Show all posts
Showing posts with label മൗലൽ ബുഖാരി (റ). Show all posts

Monday, April 1, 2019

മൗലൽ ബുഖാരി (റ)

നവോത്ഥാന നായകൻ
              ഖുതുബ്
സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ)

നിസ്കാരത്തിന്റെ മസ്അലകൾ വിശദീകരിച്ച്
വിശദീകരിച്ച് മൗലയുടെ പ്രസംഗം തുടരുകയാണ്. ചെമ്പിട്ട പള്ളിയുടെ
സമീപം , സദസ്സിൽ ഒട്ടനവധി ആളുകൾ സന്നിഹിതരാണ്.

പൊടുന്നനവെ മൗലാ തങ്ങൾ വിഷയത്തിൽ
നിന്നു മാറി മൂസാ നബി (അ)യെ കുറിച്ച് പ്ര
സംഗിക്കാൻ തുടങ്ങി . ഗംഭീരമായ അവതര
ണം.

സംഗതി സദസ്സിന് മനസ്സിലായില്ല. പ്രസംഗം
കഴിഞ്ഞപ്പോൾ  , നാട്ടിലെ പ്രധാന വ്യക്തി
യും  , സമ്പന്നനുമായ ജൂത പുരോഹിതൻ
ശനിച്ചൂർ  മൗലായുടെ സമീപത്തേക്ക് വേ
ഗത്തിൽ എത്തി.  മൗലായെ ആദരിക്കുന്നു
തന്റെ കയ്യിലുള്ള വിലയേറിയ രണ്ട് രത്നങ്ങ
ൾ സമ്മാനിക്കുന്നു.

മൗലാ സ്നേഹത്തോടെ വാങ്ങി. ശേഷം അത് തിരിച്ച് കൊടുത്തു.

ശനിച്ചൂർ സങ്കടത്തോടെ എന്നിൽ നിന്നും എന്തെങ്കിലും സ്വീകരിക്കണം തങ്ങളേ എന്ന്
പറഞ്ഞ് കൊണ്ട്  അവിടെ ഇരിക്കുകയാണ്.

മൗലാ പറഞ്ഞു:  നിന്റെ കൈവശമുള്ള തേക്ക് മരത്തടി ഞാൻ പുനരുദ്ധരിക്കുന്ന
പള്ളിക്ക് തന്നാൽ ഞാൻ സ്വീകരിക്കാം  .
വളരെ സന്തോഷത്തോടെ ശനിച്ചുർ സമ്മ
തിച്ചു. കൊച്ചി ചെമ്പിട്ട പള്ളിയുടെ പുനരു
ദ്ധാരണ ചരിതം തുടങ്ങുന്നതിവിടെ നിന്നാ
ണ്.

ഇവിടെ സംഭവിച്ചത് എന്തായിരുന്നു. ?

ശനിച്ചൂർ മൗലായെ പരിശോധിക്കാൻ വേണ്ടി
വന്നതായിരുന്നു. മൗലാ മഹാത്മാവാണെങ്കി
ൽ ഞാൻ ആ സദസ്സിലേക്ക് കയറി ചെല്ലുമ്പോൾ , മൗലായുടെ പ്രസംഗം എന്റെ
പ്രവാചകനായ മൂസാ നബിയെ പറ്റിയാക
ണം  എന്ന് മനസ്സിൽ വിചാരിച്ചു.

അതാണ് അവിടെ നാം കണ്ടത് .

"കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ
       കാണ്മാം ഞാൻ നിങ്ങടെ ഖൽബം
                          എന്നോവർ "

ആത്മീയ തേജസ്സ് സയ്യിദ് മൗലാ തങ്ങൾ
ഇസ് ലാമിക പ്രബോധന വഴിയിലെ നിറ
സാന്നിധ്യമായിരുന്നു. പള്ളികളും , ദീനീ
കേന്ദ്രങ്ങളും നിർമ്മിച്ച്  , പ്രഭാഷണങ്ങൾ
നടത്തി കൊണ്ട് കേരളത്തിലെ നവോത്ഥാ
ന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ചു.

ബുഖാരി ഖബീലയിലെ മഹത്തായ പാരമ്പര്യ
വും, പ്രത്യേകതകളും മൗലാ തങ്ങൾ ഇവിടെ
അടയാളപ്പെടുത്തുകയായിരുന്നു. കാരണം
ദീനിന്റെ പ്രചുര പ്രചാരണ പ്രവർത്തനങ്ങൾ
ക്ക് ബുഖാരി സാദാത്തീങ്ങളുടെ പങ്ക് അനിർ
വ്വചനീയമാണ്.

റഷ്യയിലെ ശറദ് എന്ന ഗ്രാമം.
ആ ഗ്രാമത്തിലെ മുഴുവൻ ആളുകളും
ഇസ് ലാം മതം വിശ്വസിച്ചു. ഒരു പുണ്യാ
ത്മാവിന്റെ കറാമത്തിനാലായിരുന്നത്.
ബുഖാരി ഖബീലയുടെ വംശനാഥനായി
അറിയപ്പെടുന്ന സയ്യിദ് മഹ്മൂദ് ആയിരുന്നു
ആ പുണ്യാത്മാവ്.

 ഈ പരമ്പരയിൽ കേരളത്തിലെത്തിയ
 പ്രഥമ വ്യക്തിയാണ് സയ്യിദ് ജലാലുദ്ദീൻ
ബുഖാരി(റ) . അവിടത്തെ ഏക മകൻ
സയ്യിദ് ഇസ്മാഈൽ ബുഖാരി (റ)
കൊച്ചി ചെമ്പിട്ട പള്ളി [ പത്താം നൂറ്റാണ്ടിലെ
മഹാഗുരു പൊന്നാനി ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ)ന്റെ ആത്മീയ ഗുരു.] , അവിടുത്തെ മകൻ സയ്യിദ് ബാ ഫഖ്റുദീൻ (റ) (പൊന്നാനി
വലിയ ജുമുഅത്ത് പള്ളി ) , അവിടുത്തെ മക
ൻ  സയ്യിദ് മുഹമ്മദുൽ പൊന്നാനി (റ) [വളപട്ടണം ]. അവിടുത്തെ മകനാണ് സയ്യിദ്
മൗലൽ ബുഖാരി (റ)

കവരത്തി ദ്വീപിലെ ശൈഖ് ഉമറുൽ ഐദറു
സിൽ മക്കി(റ)യുടെ മകൾ ആഇശ എന്ന
മഹതിയാണ് മൗലാ തങ്ങളുടെ മാതാവ്.
ഹി : 1144 ൽ കവരത്തിയിലാണ് മൗലായുടെ
ജനനം.
         
ഭാര്യ തന്റെ പ്രിയതമനോട് ചോദിക്കുകയാണ്.

 താങ്കൾ എന്തിനാണ് ഈ കുട്ടിയെ ഇത്രയും അധികം സ്നേഹിക്കുന്നത് ?

ഈ കുട്ടിയിൽ ഞാൻ വളരെ വളരെ ബഹുമാനം കാണുന്നു. ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം ജീലാനി (റ) കവരത്തി
പറഞ്ഞു.

ഒരു ഖുതുബ് മറ്റൊരു ഖുതുബിനെ പരിചയപ്പെടുത്തുകയാണിവിടെ.

ആ കുട്ടിയാണ്.............
ഖുതുബ് സയ്യിദ് മൗലാ തങ്ങൾ ( റ ) . ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട മൗലയെ വളർത്തിയത്
സയ്യിദ് ഖാസിം വലിയുല്ലാഹിയാണ്.
തന്റെ മകൻ കുന്താപ്പുറം  സയ്യിദ് യൂസഫ് വലിയുല്ലാഹിയോടൊപ്പം മൗല വളർന്നു.
ആത്മീയ വിദ്യകളും , പരിശീലനങ്ങളും മതിവരുവോളം കരഗതമാക്കി.

കേരളത്തിൽ ഇസ് ലാമിന്റെ പ്രധാന വളർച്ചയുടെ വേഗത മൗലാ തങ്ങളിലൂടെ യായിരുന്നു. മതപ്രബോധനവുമായി നാടു നീളെ ചുറ്റി സഞ്ചരിച്ചു. അനേകം പള്ളികൾ നിർമ്മിച്ചും , മതപ്രഭാഷണങ്ങൾ നടത്തിയും ജൈത്രയാത്ര നടത്തി. ആയിരക്കണക്കിനാ ളുകൾ ഇസ് ലാമിലേക്ക് ഒഴുകി. തുടർന്ന്
തമിഴ്നാടും അവിടത്തെ പ്രബോധനത്തിന് ഭാഗ്യം സിദ്ധിച്ചു.

കൊച്ചി ചെമ്പിട്ട പള്ളി പുനരുദ്ധാരണം, വടുതല കോട്ടൂർ പള്ളി , തിരുവിതാംകോട് പള്ളി , എറണാകുളം നെട്ടൂർ പള്ളി തുടങ്ങിയവ മൗലാ നിർമ്മിച്ച പള്ളികളിൽ ചിലത് മാത്രം.

തിരുവിതാംകോട് പള്ളി നിർമ്മാണത്തിന് തേക്ക് മരം കടൽ വഴിയായി മൗലാ തങ്ങൾ കൊണ്ടു പോയിരുന്നു . മികച്ച കൊത്തു പ
ണികൾ മൗലായുടെ പള്ളികളിൽ കാണാം.

മൗലാ തങ്ങൾ ജിന്നുകൾക്ക് ദറസ്സ്
നടത്തിയിരുന്ന എറണാകുളം വെണ്ണല വടക്കനേഴത്ത് പള്ളിയിലെ ഒരു ഭാഗം
പ്രത്യേക സ്മാരകമായി സംരക്ഷിച്ചു പോരുന്നു . മൗലാ തങ്ങളുടെ ആണ്ട് നേർച്ച വളരെ വിപുലമായി അവിടെ നടത്തപ്പെടുന്നു.

എറണാകുളം നെട്ടൂരിൽ മൗലായുടെ സ്മരണയിലായി " ജാമിഅ സയ്യിദ് മൗലാ ബുഖാരി (റ) " പ്രവർത്തിച്ചു വരുന്നു . ദറസ്സും , ജലാലിയ്യ മജ് ലിസും ,മദ്റസയും പ്രവർത്തിക്കുന്നു .

الف الالف نظام مدح اعلي العال عال
                       اول السطور بسم الله بدأ  القال قال

അല്ലഫൽ അലിഫ് പാടി ആത്മീയ വഴിയിലേ
ക്ക്  പാത വെട്ടി തെളിയിച്ചു തന്ന മഹാഗുരു
ശൈഖ് ഉമറുൽ ഖാഹിരി (റ) മക്കയിലുള്ള
ശൈഖിനെ അന്വേഷിച്ച് അവിടെ എത്തിയ
പ്പോൾ , ശൈഖിന്റെ മറുപടി നിങ്ങളുടെ നാട്ടിൽ സയ്യിദ് മൗലാ ഉള്ളപ്പോൾ ഇങ്ങോട്ട്
വരുന്നത് എന്തിന് ? അങ്ങോട്ട് പോവുക .
മൗലയുടെ സവിധത്തിൽ എത്തി ഖാഹിരി
മുരീദായി.

ടിപ്പു സുൽത്താൻ (റ)ന്റെ പതറാത്ത
പടയോട്ടങ്ങളിലെ പ്രേരക ശക്തിയായി
വർത്തിച്ചത് മൗല നൽകിയ കാറ്റിന്റെ എതിർ ദിശയിൽ
പറക്കുന്ന ഒരു കൊടിയാണ് , ടിപ്പു സുൽ
ത്താനും മൗലയുടെ മുരീദാണ്.

ഹൈദറോസ് കുട്ടി മൂപ്പർ (റ) മണത്തല ,
കൊച്ചി ചന്ദനപ്പള്ളി മസ്താൻ (റ) , ഗുണം കുടി മസ്താൻ (റ) ചെന്നൈ , മലേഷ്യയിൽ
അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദു
ൽ ഖാദിർ മലാക്ക (റ) അടക്കം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൗലായുടെ ശിഷ്യ ഗണങ്ങളുണ്ട്.

മൗലായുടെ സുദീർഘമായ ചരിതം പാടിയും
പറഞ്ഞും
 " മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി " യിലൂടെ  ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബാ ആലിം സാഹിബ് (റ) തരുന്നുണ്ട്.

മൗലാ തങ്ങളുടെ പേരിൽ  " റാതീബുൽ ജലാലിയ്യ "  എന്ന റാതീബ് ലബ്ബ ആലിം (റ) രചിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഈ  ജലാലിയ്യ  റാതീബ് പാരായണം ചെയ്ത് വരുന്നു.

ജലാലിയ്യ റാതീബടക്കം  ആത്മീയ മേഖലകളിൽ  വളരെ വലിയ സേവനം ചെയ്ത് കൊണ്ട് ജനങ്ങൾക്കു് മാർഗ്ഗ ദർശിയായ , പണ്ഡിത ജ്യോതിസ്സ് ശൈഖുനാ ഡോ. തൈക്കാ ശുഹൈബ് ആലിം[ഥ: ഉ]  ശ്രദ്ധേയ വ്യക്തിത്വമാണ്. മഹാനവർകളിൽ നിന്നുമാണ്  നൂറുൽ ഉലമ  ശൈഖുനാ അബ്ദുൽ ഖാദിറുൽ ഖാദിരി (റ) ഇജാസത്ത് സ്വീകരിച്ചത്.

 വടക്കൻ കേരളത്തിൽ ജാമിഅ സഅദിയ്യയിൽ മഹാനായ നൂറുൽ ഉലമ (റ) യാൽ സ്ഥാപിതമായ  ജലാലിയ്യ നടന്നു വരുന്നു.

 മധ്യകേരളത്തിലെ പ്രസിദ്ധമായ ജലാലിയ്യ  മജ് ലിസാണ്  ചേർത്തല താലൂക്കിലെ പാണാവള്ളി  ദാറുൽ ഹികമിൽ.
 അൽ ഉസ്താദ് എം. വൈ. അബ്ദുല്ലാ ദാരിമി അൽ ഖാദിരിയുടെ  നേതൃത്വത്തിൽ നടന്നു വരുന്നു .

ഹിജ്റ : 1207 ശവ്വാൽ 3 ന് മൗലാ തങ്ങൾ വഫാത്തായി.

വഫാത്തിന്റെ 231 വർഷങ്ങൾ പിന്നിട്ടു.

2017 ജൂൺ 28 ബുധൻ മൗലാ തങ്ങളുടെ
ഉറൂസ് നടക്കുകയാണ് . ഇ. അ .

"മുത്ത് നബി ﷺ യുടെ കുടുംബത്തെ അറിയൽ നരകത്തിൽ നിന്നുള്ള
മോചനമാണ്.

മുത്ത് നബി ﷺ യുടെ കുടുംബത്തെ
സ്നേഹിക്കൽ സ്വിറാത്ത് പാലം
വിട്ടു കടക്കുന്നതിന് കാരണമാണ്.

മുത്ത് നബി ﷺ യുടെ കുടുംബത്തോ
ടുള്ള സഹകരണം ശിക്ഷയിൽ നിന്നു
ള്ള രക്ഷയാണ്."

[ അശ്ശിഫാ :  ഖാളി ഇയാള് ( റ ) ]

حبّ الرّسول وحبّ الال ركنان

                       لا فرق بينهما يا اهل ايمان

ഓതാം നമുക്ക്,
അൽ ഫാതിഹ

[ മുഹമ്മദ് സാനി നെട്ടൂർ ]
956 77856 55

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...