Showing posts with label ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കൽ. Show all posts
Showing posts with label ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കൽ. Show all posts

Saturday, March 10, 2018

ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കൽ

‬:
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

 ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കൽ


ആരാ മൗലവി ഖബർ ആരാധനാ കേന്ദ്രങ്ങൾ ആക്കിയിരുന്നത്‌???വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക

شتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد

തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു". ഏതാണ് ആ ജനത? ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം

لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد

യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു" അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക. ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു. "

. " أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും
ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല. ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)
“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി) അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ....
👇👇
*ശിർക്കാരോപകരെക്കുറിച്ച് നബി തങ്ങൾ*

അവർ വരുന്നു , മുത്ത് നബി പറഞ്ഞവർ


عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد

"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും
 *ശിർക് ആരോപിച്ച് കൊണ്ട്"*

സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?

" തിരു നബി (സ) പറഞ്ഞു : "ആരോപിച്ചവന് തന്നെ !"

ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് .
(ആധുനിക സലപി അൽബാനി പോലും [ഗതി കെട്ട് !] ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).

സ്വദ്ദഖ്ത യാ റസൂലല്ലാഹ്
[] Pr: 1732- عَنِ ابنِ عُمَرَ رَضِيَ اللَّه عَنْهُمَا قَالَ : قَالَ رَسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إِذا قَالَ الرَّجُـلُ لأَخِيهِ : يَا كَافِر ، فَقَدْ بَاءَ بِهَا أَحَدُهُما ، فَإِنْ كَان كَمَا قَالَ وَإِلاَّ رَجَعَتْ عَلَيْهِ » متفقٌ عليه .

1733- وعَنْ أَبي ذَرٍّ رَضِي اللَّه عنْهُ أَنَّهُ سمِعَ رَسُولَ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم يَقُولُ : « منْ دَعَا رَجُلاً بالْكُفْرِ ، أَوْ قَالَ : عَدُوَّ اللَّهِ ، ولَيْس كَذلكَ إِلاَّ حَارَ علَيْهِ » متفقٌ عليه . « حَارَ » : رَجَعَ.
ഹബീബായ നബി (സ്വ )തങ്ങൾ പറയുന്നു :

"ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കുഫ്ർ കൊണ്ട് വിളിച്ചു അല്ലങ്കിൽ അല്ലാഹുവിൻറെ ശത്രു എന്ന് പറഞ്ഞു എന്നാൽ എഥാർത്തത്തിൽ വിളിക്കപ്പെട്ട ആൾ കാഫിർ അല്ലായെങ്കിൽ ആ വിളിച്ച ആളിലേക്ക് ആ കുഫ്ർ മടങ്ങുന്നതാണ്" .

(ബുഖാരി ,മുസ്ലിം )

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...