Showing posts with label ഇസ്തിഗാസ യും ഇബ്ൻ തൈമിയയും. Show all posts
Showing posts with label ഇസ്തിഗാസ യും ഇബ്ൻ തൈമിയയും. Show all posts

Saturday, May 19, 2018

ഇസ്തിഗാസ യും ഇബ്ൻ തൈമിയയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം ഒമ്പത്.

ഇമാം സുബ്കി(റ) ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നുവെങ്കിൽ അതെ കാലക്കാരനായ ഇബ്നു തൈമിയ്യ ഇസ്തിഗാസ ശിർക്കാണെന്നും പറയുന്നുണ്ട്. അതിനാൽ ഇബ്നു തൈമയ്യ യേക്കാൾ ഇമാം സുബ്കി(റ)ക്ക് പ്രാമുഖ്യം നൽകുന്നതെങ്ങനെ?.


 മറുവടി:
പലതുകൊണ്ടും പ്രാമുഖ്യം നൽകേണ്ടത് ഇമാം സുബ്കി(റ) പറഞ്ഞതിനാണ്. ഇബ്നു തൈമിയ്യ പറഞ്ഞതിനല്ല.
     1- ഇബ്നു തൈമിയ്യയുടെ വാദം ആറ് നൂറ്റാണ്ട് വരെയുള്ള മുസ്ലിംകൾ ചെയ്തു വന്നതിന്നെതിരാണ്. അതിനാൽ അത് പുത്തനാഷയവും പ്രമാണങ്ങളുടെ പിന്ബലമില്ലാതെ മതത്തിൽ കടത്തിക്കൂട്ടിയതുമാണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇബ്നു തൈമിയ്യയുടെ മുമ്പുള്ള നൂറ്റാണ്ടുകാർ നടത്തിയ ഇസ്തിഗാസയുടെ ഉദാഹരണങ്ങൾ സുന്നിസോന്കാൽ ബ്ലോഗ്സിൽ 'ഇസ്തിഗാസ നൂറ്റാണ്ടുകളിൽഭാഗം 1 , ഭാഗം 2 ' എന്ന ബ്ലോഗ്സിലുണ്ട്.

    2- ഇബ്നു തൈമിയ്യ തന്നെ സുന്നികൾ നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും അത് ഞാൻ വിമര്ശിക്കുന്ന കാര്യമല്ലെന്നും പറഞ്ഞുകാണുന്നു. ബിലാലുബ്നു ഹാരിസ് (റ) നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം ഉദാഹരണം. ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ പറയുന്നത് കാണുക;

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).


        അപ്പോൾ ഇബ്നു തൈമിയ്യയുടെ വാദത്തിന് ക്രത്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്.പ്രമാണത്തിന് മുമ്പിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനത് അറിയാതെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

    3- ഇബ്നു തൈമിയ്യക്ക്‌ മുമ്പ് കഴിഞ്ഞു പോയ പണ്ഡിതന്മാർ ഇസ്തിഗാസ നടത്തിയെന്ന് മാത്രമല്ല അത് നടത്താമെന്നും അതിനു ഫലമുണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദ് അൽഗസാലി(റ) (ഹിജ്റ: 450-505) പറയുന്നത് കാണുക.   

 أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام، فإن المقصود منه الزيارة والاستمداد، من سؤال المغفرة وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام، والعبارة عن هذا الإمداد الشفاعة، وهذا يحصل من جهتين: الاستمداد من هذا الجانب، والإمداد من الجانب الآخر، ولزيارة المشاهد أثر عظيم في هذين الركنين، ثم قال بعد سطور: ومن استعان فى الغيبة بذلك الميت لم تكن هذه الإستعانة أيض جزافا، ولا يخلو من أثرما.(المضنون به على غير أهله: ١١٣)


അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ദർഗകളുമായി സാമീപ്യം പുലർത്തുന്നതിന്റെ ലക്‌ഷ്യം സിയാറത്തും സഹായം തേടലുമാണ്. അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ആത്മാക്കളോട് പാപമോചനവും ആവശ്യപൂർതീകരണവും ആവശ്യപ്പെടലാണ് സഹായം തേടൽ. ഈ സഹായത്തിന് ശഫാഅത്ത് എന്നാണ് പറയുക. ഇതുണ്ടാവാൻ ഒരു ഭാഗത്ത് നിന്ന് സഹായ തേടലും മറുഭാഗത്ത് നിന്ന് സഹായിക്കലുമുണ്ടാവേണ്ടതുണ്ട്. മശ്ഹദ് സന്ദർശനത്തിനു ഈ രണ്ട് ഘടകങ്ങളുണ്ടാകുന്നതിൽ വലിയ പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും...ഇമാം ഗസാലി(റ) തുടരുന്നു: അഭൌതിക മാർഗത്തിലൂടെ സിയാറത്ത് ചെയ്യപ്പെടുന്ന മയ്യത്തിനോട് ഒരാള് സഹായം തേടുന്ന പക്ഷം അധികപ്പറ്റായ ഒന്നായി അതിനെ കാണാൻ വയ്യ.അതും വലിയ പ്രതിഫലനമുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.(അൽമള്നൂനു ബിഹി അലാഗൈരി അഹ് ലിഹി : 113) 


അപ്പോൾ ഇമാം സുബ്കി(റ) ക്ക് പൂര്വിക പണ്ഡിതന്മാരുടെ പ്രവർത്തനവും പ്രസ്താവനയും ബലം നല്കുന്നു.
     4- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ തൗഹീദിനെ രണ്ടായി വിഭജിക്കുകയുണ്ടായി. അതിന് മുന്മാത്രകയില്ലാത്തതിനാൽ അത് തള്ളപ്പെടുന്നതാണ്. അതിനാൽ ഇസ്തിഗാസയെ വിമർശിക്കാനായി അദ്ദേഹം അടിസ്ഥാനമാക്കിയ തത്വം അടിസ്ഥാന രഹിതവും ബാലിശവുമാണ്. ഇന്ഷാ അല്ല തൗഹീദ് വിഭജനം എന്ന സുന്നിസോണ്കാൽ ബ്ലോഗ്സിലൂടെ കൂടുതൽ വിശദീകരിക്കാം.


   5- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ ഉദ്ദരിക്കുന്ന ആയത്തുകൾ മുഴുവനും മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചവയാണ്. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും അവയില ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. മുസ്ലിംകളുടെയും മുശ്രിക്കുകളുടെയും വീക്ഷണവും ഒന്നല്ല. രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്തുകൾ സുന്നികളുടെ മേൽ ചാർത്തുന്നത് 'ഖിയാസ് മഅൽ ഫാരിഖാ'ണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. 


عن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ((من أحدث في أمرنا هذا ما ليس فيه فهو رد)). (صحيح البخاري: ٢٤٩٩)


ആഇഷ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നമ്മുടെ ഈ (മത) കാര്യത്തിൽ അതിൽ പെടാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടെണ്ടാതാണ്". (ബുഖാരി: 2499)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .(فتح الباري شرح صحيح البخاري: ٢٢٩/٨)


ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതും അതിന്റെ പൊതു തത്വങ്ങളിൽപെട്ട ഒരു തത്വവുമാണ്. ഹദീസിന്റെ ആശയമിതാണ്: ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽപെട്ട ഒരടിസ്ഥാനത്തിന്റെ പിൻബലമില്ലാത്ത ഒന്ന് ആരു നിർമിച്ചുണ്ടാക്കിയാലും അത് പരിഗണിക്കപ്പെടുകയില്ല. (ഫത്ഹുൽബാരി: 8/229)  

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...