Showing posts with label നാസിലത്തിന്റെ ഖുനൂത് ബിദ്അത്* -- മുജാഹിദ് - ഒഹാബി പരിണാമം. Show all posts
Showing posts with label നാസിലത്തിന്റെ ഖുനൂത് ബിദ്അത്* -- മുജാഹിദ് - ഒഹാബി പരിണാമം. Show all posts

Wednesday, April 22, 2020

നാസിലത്തിന്റെ ഖുനൂത് ബിദ്അത്* -- മുജാഹിദ് - ഒഹാബി പരിണാമം

🔵⏺🔵⏺🔵

*നാസിലത്തിന്റെ ഖുനൂത് ബിദ്അത്*
-------------------------------------------------------------
*കൊറോണ കാലത്ത്*
*മുജാഹിദ് സെന്ററിൽ*
*പുതിയ വഹ് യ്....!!!*
➖➖➖➖➖➖➖➖➖➖➖➖
*✍Aboohabeeb payyoli*

അങ്ങനെ നാസിലത്തിന്റെ ഖുനൂത്തും
ബിദ്അത്തായി പ്രഖ്യാപിക്കപ്പെട്ടു.
വിപത്തുകൾ നീങ്ങി കിട്ടാൻ നബി (സ)
ഖുനൂത്ത് നിർവഹിച്ചിട്ടില്ല അതിനാൽ
നാസിലത്തിന്റെ ഖുനൂത് ഓതരുതെന്നാണ്
പുതിയ നിർദ്ദേശം പത്രസമ്മേളനം വഴി
വന്നിരിക്കുന്നത്.
ഇതോടെ മൂന്നു ഖുനൂതുകളും മൗലവിമാർക്ക്
അനാചാരങ്ങളായി
1. സുബ്ഹി നിസ്കാരത്തിലെ ഖുനൂത്
2. വിത്റിലെ ഖുനൂത്
3. നാസിലതിന്റെ ഖുനൂത്.

1⃣ *സുബ്ഹിയിലെ ഖുനൂത്ത്*
➖➖➖➖➖➖➖➖➖➖➖➖➖
🔽 *ആദ്യം സുന്നത്ത്*

*1938* ൽ അതായത് മുജാഹിദ്  പിറന്ന്
17 കൊല്ലം കഴിഞ്ഞ് ഏഴാം പതിപ്പായി പുറത്തിറങ്ങിയ
അവ്വലു ഫിൽ അമലിയ്യത്തിൽ(രചന: MCC, EK ,TK
മൗലവിമാർ )സുബ്ഹിയിലെ ഖുനൂത്തും നാസിലത്തിന്റെ
ഖുനൂത്തും സുന്നത്തായിരുന്നു: "സുബ്ഹിന്റെഅവസാന
ത്തെ ഇഅതിദാലിലും മുസ്‌ലിമീങ്ങൾക്ക് വല്ല ആഫത്തും
സംഭവിച്ചാൽ അഞ്ച് നമസ്കാരത്തിന്റെയും അവസാന
ത്തെ ഇഅതിദാലിലും ഖുനൂത് സുന്നത്തുണ്ട്." (പേജ്: 22)

🔽 *ആക്ഷേപിക്കണ്ട -കെ.എം മൗലവി*

*1948* ൽ ഇത് സംബന്ധിയായി അൽമുർശിദിൽ വന്ന
 ചോദ്യോത്തരം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
" ആകയാൽ ഈ കാര്യത്തിൽ പറയാനുള്ളത് സുബ്ഹി
നിസ്കാരത്തിന് പ്രത്യേകമായി ഖുനൂത് സുന്നത്താക്കപ്പെ
ട്ടിരിക്കുന്നു എന്ന് ഹദീസുകൾ കൊണ്ട് തെളിയുന്നില്ല.
അതിനാൽ അധിക ഉലമാഉം അത് സുബ്ഹിന്ന് ഖാസ്സായ
സുന്നത്തല്ലെന്ന് തന്നെപറഞ്ഞിരിക്കുന്നു.എന്നാൽ നാസില
തുണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും ഖുനൂത്ത് സുന്നത്താ
ണെന്ന് വെച്ച് ഓതുന്നവരെയും എല്ലാ അവസരത്തിലും
ഖുനൂത്ത് ബിദ്അത്താണെന്ന് വെച്ച് ഉപേക്ഷിക്കുന്നവരെ
യും ആക്ഷേപിക്കേണ്ടതില്ല."
                                  (അൽമുർശിദ് 1948 മാർച്ച് പേജ്: 22)

🔽 *ബിദ്അത്തല്ല - ഉമർ മൗലവി*
കെ.ഉമർ മൗലവിയും ഈ വിഷയത്തിൽ അയകൊയമ്പൻ
നിലപാടാണ് സ്വീകരിച്ചിരുന്നത്. അയാൾ മരിക്കുന്നതിന്റെ
തൊട്ടടുത്തിറങ്ങിയ സൽസബീലിൽ എഴുതി:
 "സുബ്ഹി നിസ്കാരത്തിലെ ഖുനൂത്ത് ശാഫിഈ
 മദ്അബുകാർ ചെയ്തു വരുന്നത് പോലെ പ്രവാചകൻ
 ചെയ്തിട്ടില്ലെന്ന് തീർച്ച. പക്ഷെ, ചിലഹദീസ് വിശദീകരിച്ചു
 കൊണ്ട് സലഫുകളിൽ ഒരു വലിയ വിഭാഗം ഉത്തമ
 വിശ്വാസത്തോടെ അത് ആചരിച്ചുവരുന്നുണ്ട്. അത്
കൊണ്ട് അത് ബിദ്അത്താണെന്ന് മുറിച്ചു പറയാൻ എന്റെ
മനസ് അനുവദിക്കുന്നില്ല.അത് കൊണ്ടാണ് ഞാൻ
അയഞ്ഞ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഒരു ഹദീസ്
വിശദീകരിച്ച്ട്ട് ഇമാം ശാഫിഈയുംകൂട്ടരും ചെയ്യുന്നതിനെ
പറ്റി നമ്മൾ ആക്ഷേപിക്കുകയും വേണ്ട. ഇതാണ് എന്റെ
നിലപാട്. "
                                       ( സൽസബീൽ 1999 മാർച്ച് പേ: 2)
🔽 *അവസാനം ബിദ്അത്ത്*

*1984* ൽഅൽമനാർ ചോദ്യോത്തരംകൈകാര്യം ചെയ്ത
അബ്ദുസലാം സുല്ലമിയാണ് ബിദ്അത്താണെന്ന് തറപ്പിച്ച്
പറഞ്ഞത്. അയാൾ എഴുതി: " ഇത് മനുഷ്യർ ദീനിൽ നിർ
മ്മിച്ചുണ്ടാക്കിയ പഴക്കമുള്ള ഒരു ബിദ്അത്താണ് "
                                    (അൽമനാർ 1984 മാർച്ച് പേജ്: 32)

2⃣ *വിത്റിലെ ഖുനൂത്ത്*
➖➖➖➖➖➖➖➖➖➖➖
🔽 *ബിദ്അത്*
മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം
എന്ന പുസ്തകത്തിൽ എഴുതുന്നു: "നബി(സ) വിത്റിൽ
ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സ്വഹീഹാ
യ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല."
                                                              [ പേജ്: 173 ]
🔽 *പിന്നെ സുന്നത്ത്*
എന്നാൽ 2006 ൽ ഗൾഫ് സലഫിസം കേരളത്തിലേക്ക്
പറിച്ചുനടുന്നതിന്റെ ഭാഗമായി വിതറിലെ ഖുനൂത്തും സുന്ന
ത്തായി മാറി.ജബ്ബാർ മൗലവി 2006 ഒക്ടോബറിൽ
ഇതു സ്ഥാപിച്ചുകൊണ്ട് ലേഖനം എഴുതിയിരുന്നു.
സകരിയ്യ സ്വലാഹിയും അതിനോട് യോജിച്ചു കൊണ്ട്
എഴുതിയിട്ടുണ്ട്. അതിൽ സ്വലാഹി കാര്യങ്ങൾ വ്യക്ത
മാക്കി തന്നെ എഴുതി: "യഥാർത്ഥത്തിൽ വിത്റിലെ
ഖുനൂതന്റെ ഹദീസ് ളഈഫാണെന്ന് ചില പണ്ഡിതന്മാരു
നിഗമനം സത്യമാണെന്ന് കരുതിയത്കൊണ്ടാണ്
വിത്റിൽ ഖുനൂത്തില്ലെന്ന് നമ്മുടെ പണ്ഡിതന്മാർ പലരുംവിശ്വസിച്ചത്.എന്നാൽ ലോകത്തിന്റെ നാനാ
ഭാഗത്തുമുള്ള സലഫികൾ കരുതുന്ന പോലെ ഈ
വിഷയത്തിലുള്ള ഹദീസുകൾ സ്വഹീഹാണെന്നും
അത് കൊണ്ട് വിത്റിലെ ഖുനൂത്ത് സുന്നത്താണെന്നും
വിശ്വസിക്കുന്നവർ കേരളത്തിലെ മുജാഹിദുകൾക്കിട
യിലുമുണ്ട്."
   (ഗൾഫ് സലഫികളും കേരളത്തിലെ
      ഇസ്ലാഹി പ്രസ്ഥാനവും പേ: 172)

*🔽 സുന്നത്തും ബിദ്അത്തും*
എന്നാൽ വിത്റിൽ ഖുനൂത്ത് സുന്നത്തെന്ന
വാദത്തെ കെ.എൻ.എം നേതാവ് ഹംസ മൗലവിയും
( ഇസ്ലാഹ്  മാസിക 2006 ഡി:) മടവൂർ നേതാവ് സലാം
സുല്ലമിയും(ശബാബ് 2007 സെപ്ത: 21 ) ശക്തമായി
എതിർത്തെഴുതിയിട്ടുണ്ട്.
ഇപ്പോളിത് കെ.എൻ.എമ്മിനും മടവൂരികൾക്കും
ബിദ്അത്തും ജിന്നൂരികൾക്ക് സുന്നത്തുമാണ്.

3⃣ *ഖുനൂത്തുന്നാസില*
➖➖➖➖➖➖➖➖➖➖➖➖➖
മൗലവിമാർ കണ്ടെത്തിയ ഏറ്റവും പുതിയ
ബിദ് അത്താണിത്.കെ.എൻ എമ്മാണ് ഇത്
പുറത്ത് വിട്ടത് മറ്റുള്ളവരുടെ പുതിയ നിലപാടിനെ
കാത്തിരിക്കാം നമുക്ക്. ഇതിന്റെ പഴയ കാലം നമുക്കൊ
ന്ന് ചികഞ്ഞു നോക്കാം.

*🔽 സുന്നത്ത്*
നേരെത്തെ ഉദ്ദരിച്ച അമലിയാത്തിൽ സുന്നത്തെന്ന്
തന്നെ പഠിപ്പിച്ചിട്ടുണ്ട് ( ഉദ്ദരണി മുകളിൽ) 1938 ലാണത്.

🔽 *കോളറ പോലാത്തതിന് ഖുനൂത് ഓതണം*
                                                  *-കെ.എം മൗലവി*

*1948* ൽ ഖുനൂത്ത് ചർച്ചയിൽ അൽമുർശിദിൽ
കെ.എം മൗലവി എഴുതുന്നു:
ഖുനൂത്ത് സംബന്ധമായ എല്ലാ ഹദീസുകളും പരിശോധി
ക്കുമ്പോൾ കിട്ടുന്ന അറിവുകൾ എന്തെന്ന് വെച്ചാൽ
മുസ്ലിമീങ്ങളും അവരുടെ ശത്രുക്കളും തമ്മിലുള്ള യുദ്ധം
മറ്റ് വിധത്തിൽ സമുദായത്തെ ബാധിക്കുന്ന പൊതുവായ
 ആഫത് -കോളറ, ക്ഷാമം മുതലയവപോലെ -എന്നിങ്ങനെ
യുള്ള ആഫതുകളിൽനിന്ന് രക്ഷക്ക് വേണ്ടിദുആ ഇരക്കേ
ണ്ടതായസന്ദർഭങ്ങൾ നേരിടുമ്പോഴായിരുന്നു നബി(സ)
യും സ്വഹാബതും ഖുനൂത്ത് ഓതിയിരുന്നത്.....ഈ
 കാലത്ത് ഫലസ്തീൻകാര്യം മുതലായ അനേക
സംഗതികൾ നമുക്ക് ഭയങ്കരങ്കളായിരിക്കുന്ന
ആഫതുകളാണെന്ന്(നാസിലതുകളാണെന്ന്) തീർച്ചയാണ്.
അതിനാൽ ഈ കാലത്ത് എല്ലാനിസ്കാരങ്ങളിലും ഖുനൂത്
നല്ലതാകുന്നു. പ്രത്യേകം ഫജ്ർ നിസ്കാരത്തിൽ.
ഏതായാലും ഇബ്നുൽ ഖയ്യിം പറഞ്ഞ പോലെ നിത്യവും
ഖുനൂത് ഓതലും നിത്യവും ഉപേക്ഷിക്കലുമല്ല ഏറ്റവും
നല്ലത്.കാരണമുണ്ടാകുമ്പോൾ ഓതുക, കാരണം
 ഇല്ലാത്തപ്പോൾ ഉപേക്ഷിക്കുക ഇതാണ് ഏറ്റവും
നല്ലത്. ഇതാണ് നബി(സ)യുടെ ചര്യ."
(അൽമുർശിദ് 1948 മാർച്ച് പേ: 24)

🔽 *മഹാരോഗങ്ങൾക്കും*
      *വെള്ളപ്പൊക്കത്തിനും വേണം*

മുജാഹിദ് പിളർപ്പിന് മുമ്പ് 1997ൽ പുറത്തിറങ്ങിയ
ഇസ്ലാം വാല്യം 2 -കർമാനുഷ്ഠാനങ്ങൾ എന്ന പുസ്ത
കത്തിൽ എഴുതുന്നു: വിഷമഘട്ടത്തിലെഖുനൂത്ത് (ഖുനൂ
തുന്നാസില) ഇത് പ്രവാചക ചര്യയിൽ പെട്ടതാണ്. മുസ്ലിം
സമുദായത്തെ പൊതുവായി ബാധിക്കുന്ന ആപത്തുകളും
അപകടങ്ങളുമുണ്ടാകുമ്പോൾ അവയിൽ നിന്ന് രക്ഷ
തേടികൊണ്ടുള്ള പ്രാർഥനയാണ് ഈ ഖുനൂത്ത്.
മഹാരോഗങ്ങൾ ,വെള്ളപ്പൊക്കം വരൾച്ച ശത്രുവിന്റെ
 ആക്രമണം എന്നിങ്ങനെയുള്ളവ അതിൽപ്പെടുന്നു."
(ഇസ്ലാം വാല്യം 2 -കർമാനുഷ്ഠാനങ്ങൾ പേജ്: 235)

🔽 *മഹാരോഗങ്ങൾക്കുംനബി(സ)*
       *ഖുനൂത്ഓതിയിട്ടുണ്ട് - KNM*

2004ൽ KNM ദഅവാ വിഭാഗം പുറത്തിറക്കിയ
നമസ്കാരം എന്ന ലഘു കൃതിയിൽ ബുഖാരി
റിeപ്പാർട്ട് ചെയ്ത ഹദീസ് ഉദ്ദരിച്ച ശേഷം എഴുതി:
"ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം സമൂഹ
ത്തെ മൊത്തത്തിൽ ബാധിക്കുന്ന വിപത്തുകളും
അപകടങ്ങളും മഹാരോഗങ്ങളും ഉണ്ടാകുമ്പോൾ
അവ നീങ്ങിക്കിട്ടുന്നതിനും മുസ്ലിംകളെ ഉപദ്രവിക്കുന്ന
ശക്തികളുടെയും വ്യക്തികളുടെയും നാശത്തിൽ
നിന്നും രക്ഷതേടുന്നതിനും വേണ്ടി ഖുനൂത്ത് നടത്തു
ന്നത്. ഇത് എല്ലാ നമസ്കാരങ്ങളിലും നടത്താം. നബി(സ)
അങ്ങനെയാണ് നിർവഹിച്ചത്."
(നമസ്കാരം. കെ.എൻ.എം പേജ്: 89, 90 )

🔽 *മഹാമാരികൾക്ക് ഖുനൂത് ബിദ്അത് -KNM*

നാസിലതിന്റെ ഖുനൂത്ത് നബി(സ) നിർവഹിച്ചു
വെന്നും കോളറ പോലുള്ള മഹാമാരികൾ വരുമ്പോൾ
നാസിലത്തിന്റെ ഖുനൂത്ത് ഓതണമെന്നും ഹദീസ്
ഉദ്ദരിച്ച് പഠിപ്പിച്ചവരാണിപ്പോൾ അതിന് നബിചര്യയില്ലെ
ന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയത്!

നാസിലത്തിന്റെ ഖുനൂത്ത് പാടില്ലെന്ന് പറയാൻ
പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹംസ മൗലവി തന്നെ
2006 ഇസ്ലാഹ് മാസികയിൽ നാസിലതിന്റെ ഖുനൂത്ത്
സുന്നത്താണ് എന്ന് സമർത്ഥിച്ചെഴുതിയ ലേഖനം
ചുരുട്ടി മടക്കി മൗലവിയുടെ തന്നെ അണ്ണാക്കിലേക്ക്
തിരുകി വെച്ച് ഈ കുറിപ്പ് അസാനിപ്പിക്കട്ടെ.

*✍Aboohabeeb payyoli*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...