Showing posts with label ശിർക്ക് 'മുശ്രിക്കുകൾ ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട്. Show all posts
Showing posts with label ശിർക്ക് 'മുശ്രിക്കുകൾ ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട്. Show all posts

Monday, July 8, 2019

ശിർക്ക് 'മുശ്രിക്കുകൾ അവരുടെ അള്ളാഹു അല്ലാത്ത ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട് എന്നാ നിലക്കാണ് ഇലാഹാക്കിയത് ആരാധിച്ചത് എന്നതിന്ന്

📙📘📓📒📔📕📗
*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖➖➖➖➖➖


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഒഹാബി പുരോഹിതൻ എഴുതുന്നു.

ചോദ്യം I

മക്കാ മുശ്രിക്കുകൾ അവരുടെ അള്ളാഹു അല്ലാത്ത ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട് എന്നാ നിലക്കാണ് ഇലാഹാക്കിയത്   ആരാധിച്ചത് എന്നതിന്ന്

ഖുർആനിൽ നിന്നോ  സഹീഹായ ഒരു ഹദീസിൽ നിന്നോ തെളിവ് ഉദ്ദരിക്കുക ?

ഇത് ചോദിക്കാൻ കാരണം  സമസ്ത കാരുടെ വാദം സ്രഷ്ട്ടാവാണെന്നോ സ്വന്തം കഴിവുണ്ടെന്ന് വിശ്വസിച്ചാലേ ദൈവമാക്കലും ആരാധിക്കലും ആകുകയുള്ളു
എന്ന് സുന്നികൾ പറയുന്നുണ്ടല്ലോ


ഇമാം റാസി ബകറ 22 മത്തെ ആയതിന്റെ വിശദീരണത്തിൽ പറയുന്നത് കേട്ടോളൂ സമസ്തക്കാർക്കുള്ള മറുപടിയായി 

( فلا تجعلوا لله أندادا ) البقرة :
( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن....
رازي  ( 1/111)
നീ മനസ്സിലാക്കണം  അല്ലാഹുവിൻറെ ആധിക്യത്തിലും അവൻറെ കഴിവിലും അറിവിലും തത്വജ്ഞാനത്തിലും അവനോട് തുല്യ കിടപിടിക്കുന്ന മറ്റൊരു ശക്തി ഉണ്ടെന്ന് ലോകത്ത് ഒരാളും അല്ലാഹുവിന് സ്ഥാപിച്ചിട്ടില്ല എൻറെ കാലം വരേക്കും ഉണ്ടായിട്ടില്ല



ചോദ്യം 2

മറുപടി പറയുക



ശിർക്ക് വരാൻ ലോകത്തിന്റെ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ മതിയെന്നും ഇമാം റാസി(റ) പ്രസ്ഥാപിചിട്ടുണ്ടോ?

 അദ്ദേഹം പറയുന്നു:


أجمع كل الأنبياء عليهم السلام على أن عبادة غير الله تعالى كفر ، سواء اعتقد في ذلك الغير كونه إلها للعالم ، أو اعتقدوا فيه أن عبادته تقربهم إلى الله تعالى ؛ لأن العبادة نهاية التعظيم ، ونهاية التعظيم لا تليق إلا بمن يصدر عنه نهاية الإنعام والإكرام . (رازي: ٢٢٣/١٤)


അല്ലാഹുവല്ലാത്തവർക്കു ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ എല്ലാ അമ്പിയാക്കളും എകൊപ്പിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തതിനെ കുറിച്ച്  അത് ലോകത്തിന്റെ ഇലാഹാണെന്ന് വിശ്വസിക്കട്ടെ, അല്ലെങ്കിൽ അതിനെ ആരാധിക്കുന്നത് അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് വിശ്വസിക്കട്ടെ. കാരണം പരമമായ വണക്കമാണ് ഇബാദത്ത്. പരമമായ അനുഗ്രഹവും ആദരിക്കലും ആരിൽ നിന്ന് ഉണ്ടായോ അവരോടു മാത്രമേ അത് യോജിക്കുകയുള്ളൂ. (റാസി: 14/223)
/


ഉത്തരം

സ്രഷ്ട്ടാവാണന്നോ  ലോകത്തിന്റെ മുഴുവനും സ്വയം കഴിവുള്ള ദൈവമോ ഇലാഹോ ആണന്നോ
വിശ്വസിച്ചാലേ ആരാധനയും പ്രാർഥനയുമാവു
എന്നോ

സുന്നികൾ എവിടെയെങ്കിലും എഴുതിയിട്ടുണ്ടങ്കിൽ അത് തെളിയിക്കുക

അങ്ങനെ സുന്നികൾക്ക് വാദം ഉണ്ട് എന്നത്  വഹാബികൾ തട്ടി വിടാറുള്ള കളവുകളിൽ ഒരു കളവു മാത്രമാണ് '

അല്ലാഹു ഉദ്ദേശിക്കാതെ ഉപകാര ഉപദ്രവങ്ങളും സു ബാർശകളും ചെയ്യാനുള്ള കഴിവ്  ആരാധ്യവസ്തുക്കൾക്ക് ഉണ്ടായിരുന്നു  എന്നും ആരാധനക്കർഹനണന്നും
വിശ്വാസിച്ചാൽ തന്നെ ശിർക്ക് വരുന്നതാണ് '

ഇങ്ങനെയുള്ള വിശ്വാസമാ
യിരുന്നു മക്കാ മുശ്രിക്കുകളുടെ വിശ്വാസം എന്ന ധാരാളം തെളിവുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും
                                           
അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായാന്തരമില്ല. അല്ലാഹു അല്ലാത്ത ആരാധ്യൻ എല്ലാ വിഷയങ്ങളിലും സ്വയം പര്യാപ്തനാണെന്ന് വിശ്വസിച്ചാലും(ഇലാഹുൽആലം) അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ശുപാർശ പറയുവാനും അല്ലാഹുവിന്റെ അനുവാദം കൂടാതെ സാധിക്കുമെന്ന് വിശ്വസിച്ചാലും ശിര്ക്ക് തന്നെയാണ്.


ഇതാണ് ഇമാം റാസി(റ) യുടെ വിവരണത്തിന്റെ ചുരുക്കം. തങ്ങളുടെ ദൈവങ്ങള അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്ത് തങ്ങളെ രക്ഷിക്കുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസം



  ഇമാം റാസി(റ) യുടെ പ്രസ്തുത പരമാർശം ആഹ്ലുസ്സുന്നക്ക് അനുകൂലമാണ്. പുത്തൻ വാദികൾ  ജല്പ്പിക്കുന്നത് പോലെ അവര്ക്ക് പ്രതികൂലമല്ല. .


*📚. മഹാന്മാര്‍ സത്യ വിശ്വാസികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് ഖുരാനിലും ഹദീസിലും സ്ഥിരപ്പെട്ടതാണ്.*

*📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തിലാണ്.*

റാസി ഇമാം

“ബഹുദൈവ വിശ്വാസികള്‍ അവരുടെ
ദൈവങ്ങള്‍ക്ക് അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ തന്നെ ഉപകാരോപദ്രവങ്ങളേല്‍പ്പിക്കാനും ശിപാര്‍ശ
ചെയ്യുവാനും കഴിവുണ്ടെന്ന് സങ്കല്‍പ്പിച്ചിരുന്നു”(റാസി, 17/88)

وَتِلْكَ الصِّفَاتُ الَّتِي تَخَيَّلُوهَا فِي أَصْنَامِهِمْ أَنَّهَا تَضُرُّ وتنفع وتشفع عند اللَّه بغير إذنه.

تفسير الكبير..  17/88......




*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
*അയാള്‍ പറയുന്നു മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*

🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.
മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
അത് കൊണ്ടാണ് ശുപരഷ സ്വീകരിച്ചിരുന്നത് എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).*

*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*
*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്*
*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,*
*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്
ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*

*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.
ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.
           
*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.
ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*

*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*
*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം
രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*

🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ
ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.
അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.

🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.
അതുകൊണ്ട് അത് തൌഹീദ് ആണ്.

*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,
*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,*
*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.
               
🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.
ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും
ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.

*📖ഹജറുല്‍ അസ്വധിലേക്ക് തിരിഞ്ഞു ഉമര്‍(റ) പറഞ്ഞു ,
നീ ഒരു കല്ലാണ്.*
*ഇത് വിവരിച്ചു ശൈഖുല്‍ ഇസ്ലാം ഹാഫിള്‍ ഇബ്നു ഹജര്‍ ഫതുഉല്‍ ബാരിയില്‍ പറയുന്നു,*
*അതായതു അല്ലാഹുവിന്റെ ഉദ്ധേശമ്മില്ലാതെ ഉപകര ഉപദ്രവം ചെയ്യുകയില്ല.( ഫതുഉല്‍ ബാരിയില്‍)*.

*📚ഇമാം ത്വബിരി(റ) പറയുന്നു -*
*ജാഹിലായ ആളുകള്‍ അവര്‍ വിഗ്രഹങ്ങളെ പറ്റി വിശ്വസിച്ചത് അവ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുന്നതാണ് എന്നാണു*.
*അതുകൊണ്ട് അറബികൾ ജാഹിലിയ കാലത്ത് ചെയ്തത് പോലെയല്ല, ഹജറുല്‍ അസ്വദിനേ ചുംബിക്കുന്നത് മറിച്ച് ഈ വിശ്വാസമില്ലാതെ
നബി(സ)യോട് പിന്തുടര്‍ന്ന് കൊണ്ടാണ്.*
ജനങ്ങള്‍ വിഗ്രഹാരാധന കൊണ്ട് അവരുടെ വിശ്വാസ പ്രകാരമാണ് ഹജര്‍ ചുംബിക്കുനത് എന്ന് വിവരമില്ലാത്തവര്‍ ഭാവിക്കേണ്ടതില്ല
എന്ന് ജനങ്ങളെ പഠിപ്പിക്കാനാണ് ഉമര്‍ (റ) ഇത് പറഞ്ഞത് *( തഫ്സീര്‍ ത്വബ്രി 462/3)* 

*📖 തൈമിയ്യ  വീണ്ടും പറയുന്നു* :
*സൃഷ്ടികള്‍ സ്രിഷ്ടിക്കളുടെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഉള്ളതും , രാജാക്കന്മാരുടെ മന്ത്രിമാരാര്‍ രാജാക്കന്മാരുടെ
ഉദ്ദേശം ഇല്ലാതെ ചോദിച്ചാല്‍ രാജാക്കന്മാര്‍ക്ക് മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടി രാജാക്കന്മാര്‍ മന്ത്രിമാരുടെ ശുപാര്‍ശക്ക് ഉത്തരം ചെയ്യല്‍ നിര്‍ബന്ധമാണ്‌. അങ്ങനെ രാജാക്കന്മാരോട് മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യും പോലെയുള്ള ശിര്‍ക്കായ ശുപാര്‍ശയാണ് മുശ്രിക്കുകള്‍ സ്ഥിരപ്പെടുതിയത്*.

*അല്ലാഹുവിന്റെ അടുക്കല്‍ ഇങ്ങനെയുള്ള ശുപാര്‍ശ സ്ഥിരപ്പെടുതിയവന്‍ മുശ്രിക്കും കാഫിറും ആണ്.
കാരണം അല്ലാഹുവിന്‍റെ അടുക്കല്‍ അവന്‍റെ ഉദേശംഇല്ലാതെ ഒരാളും ശുപാര്‍ശ ചെയ്യുകയില്ല.  അല്ലാഹു സൃഷ്ട്ടികളില്‍ ഒരാളിലെക്കും ആവശ്യമുള്ളവനല്ല.
ശുപാര്‍ഷകരുടെ ശുപാര്‍ശ സ്വീകരിക്കല്‍ അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമാണ് *( മജ്മൂഅ' ഫതാവ 23/150)*

*തുടര്‍ന്ന് ഇങ്ങനെയുള്ള ശുപാര്‍ശയാണ് മുശ്രിക്കുകളുടെ വിശ്വാസമെന്നതിനു ധാരാളം ആയത്തുകള്‍ ഇബ്നു തൈമിയ്യ തെളിവായി ഉദ്ധരിക്കുന്നു.*
*( മജ്മൂഅ' ഫതാവ 23/150)*.
*ഈ ആയത്തുകളാണ് വഹാബി പാതിരികള്‍ മുശ്രിക്കുകളുടെ വിശ്വാസമില്ലാത്ത സുന്നികളുടെ മേല്‍ ഉപയോഗിക്കുന്നത്.*

*🔰എന്ന് മാത്രമല്ല , മലക്കുകള്‍ ദൈവ പുത്രിമാരും , ചില നബിമാര്‍ ദൈവ പുത്രന്മാരുമാണെന്നു വിശ്വസിച്ചു.*
*മുശ്രിക്കുകള്‍ പുത്രന്മാര്‍ക്കും പുത്രിമാക്കും എല്ലാ കഴിവുകളും നല്‍കിയത് വലിയ ദൈവമാണെങ്കിലും പിതാവിന്‍റെ ഉദ്ദേശമില്ലാതെ പുത്രാ പുത്രികള്‍ക്ക് അവരോടു ശുപാര്‍ശ തേടിവരുന്നവര്‍ക്ക് പിതാവിന്‍റെ അരികില്‍ പോയി പിതാവ് ഇഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും ഉപകാരങ്ങളും ശുപാര്‍ശയും ചെയ്യാനുള്ള അധികാരം കുട്ടി ദൈവങ്ങള്‍ക്കും ദേവികളുമായ ഇവര്‍ക്ക് ഉണ്ടായിരുന്നു എന്നാ ചിന്തയും ഈ ശിര്‍ക്കും ഇസ്ലാമിന് വിരുദ്ധവും , തൌഹീദ്നു നിരക്കാതതുമാണ്.*
*ഇങ്ങനെ ഒരു വിശ്വാസവും സുന്നികള്‍ക്ക് ഇല്ല.
ചുരുക്കത്തില്‍ മന്ത്രിസഭ പോലെയും കുടുംബ സഭ പോലെയുമാണ് ലോകത്തിന്‍റെ ഭരണം നടക്കുന്നത് എന്നാ ചിന്തയാണ് പലര്‍ക്കുമുള്ളത്‌ എന്ന് മനസിലാക്കാം.*
*കുട്ടി ദൈവങ്ങള്‍ ദൈവങ്ങള്‍ സൃഷ്ട്ടിച്ചാലെ ശിര്‍ക്ക് വരൂ എന്ന വാദം സുന്നികള്‍ക്ക് ഇല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ സൃഷ്ട്ടാവ് ഉദ്ദേശിക്കാത്ത ഏതെങ്കിലും ഉപകാരം ആര്‍കെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാലും തൌഹീദിനു വിരുദ്ധമാണ്*.

*അത് തൌഹീദ് സൂറത്ത് ആയ ഇഖ്‌ലാസ് സൂറത്തില്‍ നിന്നും മനസിലാക്കാം.*
തൌഹീദിനെ വിവരിച്ച അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് എങ്ങനെയാണ്.
ഇതില്‍ നിന്നും അല്ലാഹു ഉദ്ദേശിക്കാതെ ഏതെങ്കിലും ഒരു ശുപാര്‍ശ ആരെങ്കിലും ചെയ്യാന്‍ കഴിയുംമെന്ന് വിശ്വസിച്ചാല്‍ അത്
തൌഹീദിനു വിരുദ്ധമായി. കാരണം അല്ലാഹുവിനെ ആശ്രയിക്കാതെ ഉള്ള ശുപാര്‍ശയാണ് ഇവര്‍ ചെയ്യുന്നത് എന്നാ വിശ്വാസം, എല്ലാ വിഷയത്തിലും അല്ലാഹുവിലേക്ക്
ആശ്രയിക്കുന്നവന്‍ എന്നാ ഖുര്‍ആനില്‍ പറഞ്ഞ ആശയത്തിന് വിരുദ്ധമാണ്.
*തൌഹീദ് വിരുദ്ധമാവാന്‍ കുട്ടി ദൈവങ്ങള്‍ ഒരു വിഷയത്തിലും അല്ലാഹുവിലേക്ക് ആശ്രയിക്കുന്നില്ല എന്ന് വിശ്വസിക്കണമെന്നില്ല.*
*മറിച് ഏതെങ്കിലും ഒരു വിഷയത്തില്‍ അത് ശുപാര്‍ശ ചെയ്യുന്ന വിഷയത്തില്‍ ആവട്ടെ , അല്ലാഹുവിലേക്ക് ആശ്രയിക്കാതെ അവന്‍ ഉദ്ദേശിക്കാതെ കുട്ടി ദൈവങ്ങള്‍ ചെയ്യുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്ക് ആണ്, അത് സൂറത്തുല്‍ ഇഖ്ലാസിനു വിരുദ്ധമാണ്, അല്ലാഹു പഠിപ്പിച്ച തൌഹീദിനു വിരുദ്ധമാണ്*.
*തൌഹീദ് പഠിപ്പിക്കാന്‍ ഇറങ്ങിയ ഖുര്‍ആനില്‍ ഒരൊറ്റ ആയതില്‍ പോലും അഭൌതികമായ നിലക്ക് സഹായിക്കലോ ,സഹായ തേട്ടമോ ആണ് ശിര്‍ക്ക് തൌഹീദിന്റെ മാനധണ്ടം എന്ന് പറഞ്ഞത് ഒരു വാഹാബിക്കും തെളിയിക്കാന്‍ സാധ്യമല്ല.*
🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...