Showing posts with label ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം. Show all posts
Showing posts with label ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം. Show all posts

Sunday, May 3, 2020

ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍



ഹദീസ് ക്ളാസ്الاحاديث النبوية
https://t.me/kitabthaqveemullisan


ഹദീസ് പഠിക്കാൻ ആക്രഹിക്കുന്നവർ

ഈ ടെലിഗ്രാം ലിങ്കിലൂടെ വരിക

വാട്സാപ്പ്




അല്‍ഫതാവാ-10 : റാത്തീബുല്‍ ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS

വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും പാരായണം ചെയ്യല്‍ അനുവദനീയമാണോ?

അതേ. അനുവദനീയമാണ്. പതിവായി ചൊല്ലുന്ന ദിക്റുകള്‍ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല ഹദ്ദാദ് പോലുള്ള റാത്തീബുകളിലും വിര്‍ദുകളിലും സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ തന്നെയാണ്.



അബ്ദുല്ലാഹി ബ്നു അഹ്മദ് പറയുന്നു: റാത്തീബുല്‍ ഹദ്ദാദില്‍ 25 ദിക്റുകളാണുള്ളത്. ഒന്നാമത്തെ ദിക്റ് സൂറത്തുല്‍ ഫാത്തിഹയാണ്. (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 1/56).

അത്കൊണ്ട് തന്നെ സൂറത്തുല്‍ ഫാത്തിഹ ഹദ്ദാദിന്‍റെ ദിക്റുകളുടെ കൂട്ടത്തില്‍ പാരായണം ചെയ്യല്‍ വലിയ അശുദ്ധിയുള്ളവര്‍ക്ക് അനുവദനീയമാണ്.

ഖത്തീബു ശിര്‍ബീനി(റ) കുറിച്ചു: ഖുര്‍ആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുര്‍ആനിലെ ദിക്റുകളും ഉല്‍ബോധനങ്ങളും ചരിത്രവര്‍ണനകളും വിധികളുമൊക്കെ അനുവദനീയമാണ്. അതായത് യാത്ര പുറപ്പെടുമ്പോള്‍ ‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹൂ മുഖ്രിനീന്‍’ എന്നും വിപത്തുകളുണ്ടാകുമ്പോള്‍ ‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്നുമൊക്കെ ചൊല്ലല്‍. അതുപോലെ ഖുര്‍ആന്‍ ഉദ്ദേശ്യമില്ലാതെ നാവിലൂടെ കടന്നുവരുന്ന ആയത്തുകളൊക്കെ അനുവദനീയമാണ്.

ഖുര്‍ആന്‍ മാത്രം ഉദ്ദേശിച്ചോ ദിക്റിനോടൊപ്പം ഖുര്‍ആന്‍ കൂടി ഉദ്ദേശിച്ചോ ചെയ്താല്‍ വലിയ അശുദ്ധിക്കാരന് ഹറാമാണ്. എന്നാല്‍ ഒന്നും ഉദ്ദേശിക്കാതെ പാരായണം ചെയ്താല്‍ ഹറാമില്ല. ഇക്കാര്യം അദ്ദഖാഇഖ് എന്ന ഗ്രന്ഥത്തില്‍ ഉണര്‍ത്തിയതായി കാണാം. ഖുര്‍ആന്‍ ഉദ്ദേശിക്കാതിരിക്കുമ്പോള്‍ ഖുര്‍ആനിന്‍റെ പവിത്രതക്ക് ഭംഗംവരില്ല എന്നത് കൊണ്ടാണ് ഹറാമില്ലാത്തത്. കാരണം ഉദ്ദേശ്യമില്ലെങ്കില്‍ അത് ഖുര്‍ആനാവില്ലല്ലോ. ഈ വിഷയം ഇമാം നവവി(റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (മുഗ്നില്‍ മുഹ്താജ്: 1/72).



ഇബ്നു ഹജര്‍(റ) പറയുന്നു: ഖുര്‍ആനിലല്ലാതെ ഘടന(പദശൈലി) എത്തിക്കപ്പെടാത്ത സൂറത്തുല്‍ ഇഖ്ലാസ് പോലുള്ള സൂറത്തുകള്‍ പാരായണം ചെയ്യല്‍ നിരുപാധികം ഹറാമാണെന്നാണ് മുന്‍ഗാമികളായ ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം. ഇത് പ്രമാണബദ്ധമാണുതാനും. ഇതുകൊണ്ടാണ് ഖുര്‍ആനാണെന്നു കരുതിയാലും ഇല്ലെങ്കിലും ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം നിഷിദ്ധമാണെന്ന് ചില പണ്ഡിതര്‍ പ്രബലമാക്കിയത്. അതേസമയം ഖുര്‍ആനിലെ ദിക്റുകളായാലും അല്ലെങ്കിലും ഖുര്‍ആനെന്ന ഉദ്ദേശ്യമില്ലാതെ അവ പാരായണം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായത്തെ അനേകം പണ്ഡിതന്മാര്‍ അവലംബമാക്കുകയും ചെയ്തിട്ടുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 1/288 ശര്‍വാനി ഉള്‍പ്പെടെ കാണുക).



പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണല്ലോ. അപ്പോള്‍ അവര്‍ക്ക് പള്ളിയില്‍ വച്ച് ധര്‍മം കൊടുക്കല്‍ നല്ലതാണോ? പള്ളിയില്‍ വച്ച് യാചന നടത്തിയ വ്യക്തിയെ സഹായിക്കല്‍ പള്ളിയില്‍ വച്ചുള്ള യാചനക്ക് പ്രചോദനം നല്‍കലല്ലേ. അതിനാല്‍ ഇത്തരം സഹായങ്ങള്‍ മോശമായി പരിഗണിക്കുമോ?

യാചന മോശമാണെങ്കിലും നല്‍കല്‍ നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്‍കല്‍ പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).



നിസ്കരിക്കുന്നവന്‍റെ ശ്രദ്ധയും ഹദ്ദാദും

ഹദ്ദാദ് റാത്തീബ് ചൊല്ലല്‍ നിസ്കരിക്കുന്നവന്‍റെ ശ്രദ്ധ തിരിച്ചുകളയുന്നുവെങ്കില്‍ അത് ചൊല്ലല്‍ വിലക്കപ്പെടുമോ?

ഹദ്ദാദ് ചൊല്ലുന്ന അവസരത്തില്‍ നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിപ്പോവാതിരിക്കാന്‍ അകത്തെ പള്ളിയുടെ വാതിലടച്ച് പുറംപള്ളിയിലോ അല്ലെങ്കില്‍ പള്ളിയുടെ മുകളിലെ നിലയിലോ നിസ്കരിക്കാന്‍ സൗകര്യം ചെയ്തുകൊണ്ട് ഹദ്ദാദ് നിര്‍വഹിക്കുന്നതായി ചില നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്. അത് ശ്ലാഘനീയമാണ്.



നിസ്കരിക്കുന്നവന്‍റെയോ ഖുര്‍ആന്‍ പാരായണം നടത്തുന്നവന്‍റെയോ ശ്രദ്ധ തിരിച്ചുകളയാത്ത രൂപത്തില്‍ ശബ്ദമുയര്‍ത്തി നല്ല മനസ്സാന്നിധ്യ(ഇഖ്ലാസ്)ത്തോടു കൂടി ഹദ്ദാദ് ചൊല്ലുന്നത് കൊണ്ട് വിരോധമില്ല. എന്നല്ല അത് സുന്നത്തുകൂടിയാണ് (അന്നസ്വാഇഹ് അദ്ദീനിയ്യ: 186).

ശൈഖ് അഹ്മദ് ബാസൂദാന്‍(റ) പറയുന്നു: മഹത്തുക്കളായ ചിലരുടെ ഹദ്ദാദ് റാത്തീബിന്‍റെ കൈയെഴുത്ത് പ്രതികളില്‍ അതിന്‍റെ സമാഹരണം നടന്നത് ലൈലതുല്‍ ഖദ്റിന്‍റെ രാത്രിയില്‍, അഥവാ പരിശുദ്ധ റമളാനിലെ 27-ാം രാവിലാണെന്ന് കാണാനായി. ശൈഖ് അഹ്മദു ബ്നു അബ്ദുല്‍ കരീം(റ) പറയുന്നു: ഇശാ നിസ്കാരവും അതിന്‍റെ ശേഷമുള്ള സുന്നത്ത് നിസ്കാരവും കഴിഞ്ഞതിനു ശേഷമല്ലാതെ ഹദ്ദാദ്(റ)വിന്‍റെ സദസ്സില്‍ ഹദ്ദാദ് റാത്തീബ് നടക്കാറുണ്ടായിരുന്നില്ല. മാത്രമല്ല, ഹദ്ദാദ് റാത്തീബ് നിര്‍വഹിക്കുന്ന അവസരത്തില്‍ അതിന്‍റെ സമീപത്തുവച്ച് നിസ്കരിക്കാന്‍ മഹാനവര്‍കള്‍ സമ്മതിച്ചിരുന്നില്ല. നിസ്കരിക്കാനുദ്ദേശിക്കുന്നവനോട് അല്‍പം അകലെ പോയി നിസ്കരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിസ്കരിക്കുന്നവന്‍ ശ്രദ്ധ തിരിക്കാതിരിക്കാനും അവന്‍റെ ശ്രദ്ധ തിരിയാതിരിക്കാനുമായിരിക്കാം ഇത്. അതിനു പുറമെ ഹദ്ദാദ് ചൊല്ലുന്നതിന്‍റെ സമീപത്തുവച്ച് നിസ്കരിച്ചാല്‍ അത് ഹദ്ദാദ് റാത്തീബിനെതൊട്ട് തിരിഞ്ഞ് കളയലാകും. ഈ രീതിയിലുള്ള തിരിഞ്ഞു കളയലിനെ തൊട്ട് ഹദ്ദാദ്(റ) ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. അഹ്മദ് ബ്നു അബ്ദുല്‍ കരീം(റ) തുടരുന്നു: എന്‍റെ ഉപ്പ അബ്ദുല്‍ കരീം(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ റാത്തീബ്(ഹദ്ദാദ്) ആദ്യമായി പതിവാക്കിയത് സുബൈദ് പട്ടണത്തിലെ ചില പള്ളികളിലാണ്. ആ സമയത്ത് അബ്ദുല്ലാഹിബ്നു സുലൈമാന്‍ അല്‍ജര്‍ഹസി(റ) എന്ന മഹാന്‍ അവിടെ മുദരിസായിരുന്നു.

ജര്‍ഹസി(റ) ഹദ്ദാദ് റാത്തീബിന്‍റെ (ദിക്റുകളുടെയും ദുആകളുടെയും) ക്രമീകരണത്തെ സംബന്ധിച്ച് അബ്ദുല്‍ കരീം(റ)നോട് ചോദിച്ചു. നിഷേധാത്മക സ്വഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസ്തുത ചോദ്യം. അടുത്ത ദിവസം ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് എവിടെ നിന്നാണ് സ്വീകരിച്ചതെന്ന് അബ്ദുല്‍ കരീം(റ)വിനോട് ചോദിച്ചു. എന്നാല്‍ അബ്ദുല്‍ കരീം(റ)വിന് ഇതിന്‍റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലായിരുന്നു. മഹാനവര്‍കള്‍ പിതാവില്‍ നിന്ന് സ്വീകരിച്ചതാണ്. പിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വില്‍ നിന്നാണ് സ്വീകരിച്ചത്. അബ്ദുല്‍ കരീം(റ) പറയുന്നു: ഞാന്‍ പള്ളിയുടെ ഒരു മൂലയില്‍ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനെ കാണാനിടയായി. തദവസരത്തില്‍ എന്‍റെ പിതാവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞാനെന്‍റെ പിതാവിനോട് സംസാരിച്ചു. പള്ളിയുടെ മൂലയിലിരിക്കുന്നത് ആരാണെന്ന് ഞാന്‍ ഉപ്പയോട് ചോദിച്ചു. അത് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ആണെന്ന് ഉപ്പ മറുപടി പറയുകയും ചെയ്തു.



ജര്‍ഹസി(റ)വും അന്ന് രാത്രി ഹദ്ദാദ്(റ) തങ്ങളെ കണ്ടിരിക്കണം. കാരണം, ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് പാരായണം ചെയ്യുന്ന അവസരത്തില്‍ ചിലര്‍ നിസ്കരിക്കാറുണ്ടായിരുന്നു. മഹാനവര്‍കള്‍ അവരെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഹദ്ദാദ് റാത്തീബ് ചൊല്ലുന്ന സമയത്ത് നിസ്കരിക്കുന്നവരാണെന്ന് മറുപടി പറഞ്ഞു. ഈ സമയത്ത് ജര്‍ഹസി(റ) പറഞ്ഞു: അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) റാത്തീബുല്‍ ഹദ്ദാദിനെ തൊട്ട് തിരിഞ്ഞ് കളയുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഹദ്ദാദ് റാത്തീബ്  നന്മയെ തൊട്ട് തടയപ്പെട്ടവരല്ലാതെ ഉപേക്ഷിക്കുകയില്ല (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 55-57).

ശൈഖ് സഈദുബ്നു മുഹമ്മദ്(റ) പറയുന്നു: നിസ്കാരം നിര്‍വഹിച്ചതിനു ശേഷം ഇമാം എഴുന്നേല്‍ക്കുന്നതിനു മുമ്പ് അകാരണമായി മഅ്മൂം എഴുന്നേല്‍ക്കല്‍ കറാഹത്താണ്. ഇമാം ശബ്ദം താഴ്ത്തി ദിക്റ് ചൊല്ലുകയാണെങ്കില്‍ മഅ്മൂം ആ സമയത്ത് ഇമാമിനെ തുടരുകയാണു വേണ്ടത്. ഇപ്രകാരം ഈആബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് കാണാം (ബിശ്റുല്‍ കരീം: 1/189).

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...