Showing posts with label നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും طريقة نورشا. Show all posts
Showing posts with label നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും طريقة نورشا. Show all posts

Friday, October 12, 2018

നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും طريقة نورشا


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും                                                                                                                                                """""""""""""''''''''''''''''''''''''''""'''''''''''''''''''''''''''''''''''''''''''''''' കേരളത്തിൽ ഇന്ന് കൂൺപോലെ മുളച്ചുപൊന്തുന്ന വ്യാജ ത്വരീഖത്തുകൾക്ക് മതപരമായ യാതൊരടിസ്ഥാനവുമില്ല. നിബന്ധനകൾ മേളിക്കാതിരിക്കുക മാത്രമല്ല, പല ത്വരീഖത്തുകളുടെയും ശൈഖുമാർക്ക് പോലും നിബന്ധനകളെ കുറിച്ച് നേരിയ അവബോധമില്ലെന്നാണ് അന്വേഷിക്കുമ്പോൾ മനസ്സിലാവുന്നത്.

എന്തുകൊണ്ട് നൂരിഷ മാറ്റിനിർത്തപ്പെടുന്നു?

കേരളത്തിൽ ഉടലെടുത്ത എല്ലാ വ്യാജ ത്വരീഖത്തുകളെക്കുറിച്ചും ആധികാരിക പണ്ഡിതസഭയായ സമസ്ത പഠിച്ചു തീരുമാനമെടുക്കുകയും സാധാരണ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പണ്ഡിതസഭയുടെ നിർദേശ പ്രകാരം കേരളീയ മുസ്‌ലിം ജനത അകറ്റിനിർത്തിയ ഒന്നാണ് നൂരിഷാ ത്വരീഖത്ത്. മുരീദുമാർ ‘നൂറുൽ മശാഇഖ് അസ്സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീൻ’ എന്ന് വിശേഷിപ്പിക്കുന്ന ഹൈദരാബാദുകാരനായ അഹ്മദ് മുഹ്‌യിദ്ദീൻ നൂരിഷാഹ് ആണ് ഈ ത്വരീഖത്തിന്റെ ശൈഖ്. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)ന്റെ 22-ാം പൗത്രനാണ് ഇദ്ദേഹമെന്ന് അവർ പ്രസിദ്ധപ്പെടുത്തിയിരുന്നു.

ആദ്യകാലത്ത് തബർറുകിന്റെ ശൈഖായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ദിക്ർ ഹൽഖകൾ സ്ഥാപിച്ചിരുന്നു. അന്ന് പണ്ഡിതർ വ്യാപകമായി സഹകരിച്ചിരുന്നില്ലെങ്കിലും ഇദ്ദേഹത്തെ എതിർത്തിരുന്നില്ല. ശരീഅത്ത് വിരുദ്ധ പ്രവർത്തനങ്ങൾ പ്രകടമാകാത്തതിനാലാണ് അന്ന് ഇതിനെ എതിർക്കാതിരുന്നത്. വിമർശനങ്ങളില്ലാതിരുന്നതിനാൽ ഇത് കേരളത്തിന്റെ മണ്ണിൽ വേഗത്തിൽ വേരൂന്നി.  പിന്നീട് 1970-കളിൽ കേരളത്തിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നാൽപതു പേരെ ചില്ലക്കിരിക്കാൻ (പ്രത്യേക പരിശീലനത്തിന്) ബൈദരാബാദിലേക്ക് കൊണ്ടുപോയി. അവർ സ്ഥാനവസ്ത്രവും (ഖിർക്ക) ഖിലാഫത്തും വാങ്ങി ഇവിടെ തിരിച്ചുവന്നതിനു ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഈ ത്വരീഖത്തിന്റെ ഭാവം മാറിയത്.

തുടർന്ന് ഇവർ ‘മജ്‌ലിസെ ഖുലഫാ സിൽസില നൂരിയ്യ: നിയമങ്ങളും ചട്ടങ്ങളും’ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കുകയുണ്ടായി. നൂരിഷ കേവലം തബർറുകിന്റെ ശൈഖല്ലെന്നും പ്രത്യുത മുറബ്ബിയായ ശൈഖാണെന്നും അവർ അവകാശപ്പെട്ടു. ദിക്ർ ഹൽഖകളോടനുബന്ധിച്ച് നടത്തപ്പെടുന്ന തഅ്‌ലീമിൽ (പഠന ക്ലാസ്) അസംബന്ധങ്ങളായ മറ്റു പലതും ജനങ്ങളെ പഠിപ്പിക്കാനും തുടങ്ങി. ഇതിനെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ത്വരീഖത്തിനെ സംബന്ധിച്ച് സമസ്തയിലേക്ക് ചോദ്യങ്ങൾ വന്നു. ഖാദിരിയ്യ വൽ ചിഷ്തിയ്യ എന്നായിരുന്നു ഈ ത്വരീഖത്തിനെ അവർ പരിചയപ്പെടുത്തിയിരുന്നതെങ്കിലും ഇവകളോട് ബന്ധമില്ലാത്ത വിശ്വാസ കർമങ്ങൾ അവരിൽ കണ്ടതാണ് ചോദ്യങ്ങൾക്ക് നിമിത്തമായത്.

ഇതിനെ തുടർന്ന് 25.05.1974-ന് സമസ്ത മുശാവറ ചേരുകയും നൂരിഷാ ത്വരീഖത്തിനെ പറ്റി അഹ്‌ലുസ്സുന്നയുടെ കിതാബടിസ്ഥാനത്തിൽ സംസാരിക്കാൻ സമസ്ത തയ്യാറാണെന്ന് നൂരിഷാ ശൈഖിനെ അറിയിക്കാൻ അഞ്ച് പണ്ഡിതന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്ന് 16.12.74-ന് കെകെ അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറയിൽ ഈ ത്വരീഖത്തിനെ പറ്റി സൂക്ഷ്മമായി പരിശോധിക്കുകയും അഹമ്മിയത്തേ ത്വരീഖത്ത്, മജ്‌ലിസേ ഖുലഫാ, സിൽസില നൂരിയ്യ: നിയമങ്ങളും ചട്ടങ്ങളും തുടങ്ങിയ അവരുടെ പുസ്തകങ്ങളിൽ ശറഇന് യോജിക്കാത്ത പല കാര്യങ്ങളുമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തദടിസ്ഥാനത്തിൽ ഈ ത്വരീഖത്തുമായി അകന്നുനിൽക്കാൻ സമസ്ത പൊതുജനങ്ങൾക്ക് നിർദേശം നൽകി.

പിന്നീട് ബഹു. താജുൽ ഉലമയും ഖമറുൽ ഉലമയും യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായ കാലത്തും സമസ്ത ഈ ത്വരീഖത്ത് സംബന്ധിയായി ആഴത്തിൽ പഠിക്കുകയും 30.10.1996-ന് വിശദമായ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തോടും ഇസ്‌ലാമിക ശരീഅത്തിനോടും വിയോജിക്കുന്ന കാര്യങ്ങൾ സ്പഷ്ടമാക്കിയാണ് നൂരിഷക്കാരെ മാറ്റിനിർത്താൻ സമസ്ത ആഹ്വാനം ചെയ്തത്. പ്രധാനമായും എട്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്.

ഒന്ന്: അഹ്‌ലുസ്സുന്നയുടെ കർമങ്ങളിലുള്ള ഫിസ്ഖ് (തെമ്മാടിത്തം) ആരോപണം.

നൂരിഷായുടെ സ്വന്തം കൃതിയായ അസ്‌റാറു ലാ ഇലാഹ ഇല്ലല്ലാഹിയിൽ അദ്ദേഹം പറയുന്നു: ‘പഞ്ചവർണ കൊടി കെട്ടൽ, ഉറൂസുകൾ നടത്തൽ, ഉറൂസ് ദിനങ്ങളിൽ ദർഗകളിൽ നിന്ന് ആവശ്യ പൂർത്തീകരണം തേടൽ, ഖബ്‌റിന് സാഷ്ടാംഗം ചെയ്യൽ, അല്ലാഹു അല്ലാത്തവരോട് സഹായമർത്ഥിക്കൽ, വീടുകളിൽ ഗൗസുൽ അഅ്‌ളമിന്റെ ആസാറുകൾ വെക്കൽ, മാസം 11-ന് നേർച്ച നടത്തൽ, 40 കഴിക്കൽ, ജഅ്ഫർ സ്വാദിഖ്(റ)ന്റെ പേരിൽ ഫാതിഹ ഓതി പലഹാരമുണ്ടാക്കൽ, നബി(സ്വ)യുടെ സന്നിധിയിലേക്ക് സലാം അയക്കൽ തുടങ്ങിയവ ശിർക്കാണ്. ചുരുക്കത്തിൽ അനേകായിരം ശിർക്കുകൾ മുസ്‌ലിംകൾക്ക് പറഞ്ഞുകൊടുക്കുന്നു. എന്നാൽ നബി(സ്വ) സ്വഹാബത്തിന് പറഞ്ഞുകൊടുത്ത യഥാർത്ഥ ശിർക്ക് പറഞ്ഞു കൊടുക്കുന്നില്ല. മേൽപറഞ്ഞ പ്രവൃത്തികളാകട്ടെ യഥാർത്ഥ ശിർക്കല്ല. പ്രത്യുത ശിർക്കിനോട് ചേർന്ന തത്തുല്യ കാര്യങ്ങളാണ്. എന്നിരുന്നാലും ഇവ മുഴുവനും നിരോധിക്കപ്പെടേണ്ടതാണ്. ശരീഅത്ത് അവക്ക് അനുമതി നൽകിയിട്ടില്ല. അനുമതിയില്ലാത്തത് ചെയ്യുന്നവൻ മുശ്‌രിക്കാണെന്ന് പറയപ്പെടുകയില്ല. ഫാസിഖ് എന്നാണ് വിളിക്കുക. ചില പ്രവൃത്തികൾ ശിർക്കിനോട് സാമ്യതയുള്ളതിനാൽ കഠിന ശിക്ഷ ശരീഅത്ത് നൽകിയിട്ടുണ്ട്’ (പേജ് 41,42). പക്ഷേ, പിൽക്കാലത്ത് നൂരിഷക്കാർ ഇതിൽ വലിയൊരു അട്ടിമറി നടത്തി. തൽഫലമായി ഇത്രയും ഭാഗങ്ങൾ ഈ കൃതിയുടെ പുതിയ പതിപ്പിൽ കാണുന്നില്ല.

മുജാഹിദുകൾ ശിർക്കാണെന്ന് ആരോപിക്കുന്ന ഉപര്യുക്ത കാര്യങ്ങൾ ‘അവർ പറയും പോലെ ശിർക്കല്ലെങ്കിലും അവ ശിർക്കിനോട് സാമ്യതയുള്ളതുകൊണ്ട് ശരീഅത്ത് വിലക്കിയതാണെന്നും അതുകൊണ്ടുതന്നെ അവ ചെയ്യുന്നവൻ മുശ്‌രിക്കല്ലെങ്കിലും ഫാസിഖ് ആണെന്നും’ നൂരിഷ പറയുന്നു. ഇത് ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമാണെന്നതിൽ പക്ഷാന്തരമില്ല. ഇതിൽ ഖബ്‌റിന് സുജൂദ് ചെയ്യുന്നതാണ് വിമർശിക്കപ്പെടേണ്ടത്. നൂരിഷാ കാടടച്ചു വെടിവെക്കുകയായിരുന്നു.

രണ്ട്: നൂരിഷ കാമിലും മുകമ്മിലുമായ തർബിയത്തിന്റെ ശൈഖാണെന്ന വാദം.

സിൽസില നൂരിയ്യ കമ്മിറ്റി 1977-ൽ പ്രസിദ്ധീകരിച്ചതും ‘മുസ്‌ലിം പൊതുജനസമക്ഷം പരസ്യമായ രഹസ്യത്തെ തുറന്നു കാണിക്കുന്ന നോട്ടീസ്’ എന്ന ശീർഷകത്തിൽ എഴുതിയതുമായ ലഘുലേഖയുടെ വരികളിൽ ഇങ്ങനെ കാണാം: ‘യഥാർത്ഥ ഖുർആനിയ്യായ തൗഹീദിനെ മനസ്സിലാക്കിത്തരാൻ ഞങ്ങൾക്ക് കാമിലും മുറബ്ബിയുമായ ഒരു ശൈഖിനെ അല്ലാഹു തന്നിട്ടുണ്ട്’ (പേജ് 18).

ഈ വാദം യഥാർത്ഥ മശാഇഖുമാരും പണ്ഡിതന്മാരും പഠിപ്പിച്ചതിന് വിരുദ്ധമാണ്. കാരണം പൂർണമായ തർബിയത്ത് പദവി ഒമ്പതാം നൂറ്റാണ്ടോടെ മുറിഞ്ഞിട്ടുണ്ടെന്നാണ് ഒരഭിപ്രായം. രണ്ടാമത്തെ അഭിപ്രായം, അന്ത്യനാൾ വരെ അത് നിലനിൽക്കുമെങ്കിലും നാശങ്ങളും വ്യാജ ത്വരീഖത്തുകളും വർധിച്ചതിനാൽ ഒമ്പതാം നൂറ്റാണ്ടോടെ പരസ്യമായ തർബിയത്തിൽ നിന്ന് അവർമാറി നിൽക്കുകയും അർഹർക്ക് മാത്രം, വളരെ രഹസ്യമായി തർബിയത്തിന്റെ ബൈഅത്ത് നടത്തിക്കൊടുക്കുകയും ചെയ്യുമെന്നതാണ്. ഈ രണ്ട് അഭിപ്രായമനുസരിച്ചും നൂരിഷ പൂർണ മുറബ്ബിയാകാൻ നിർവാഹമില്ല. എന്നല്ല, ഇദ്ദേഹത്തിന് അപൂർണമായ തർബിയത്തിന് പോലും അവകാശമില്ലെന്ന് ഇദ്ദേഹത്തിന്റെ തന്നെ ശൈഖായ ഗൗസിഷാഹ് എന്നയാൾ പറയുന്നുണ്ട്.

മൂന്ന്: ശരീഅത്തിന്റെ കർശന നിയമങ്ങൾ പോലും പാലിക്കാത്ത സാധാരണ ജനങ്ങളെ നിബന്ധനകൾക്കതീതമായി മുരീദുമാരായി സ്വീകരിക്കുന്നു. ഇത് യഥാർത്ഥ ത്വരീഖത്തിന് വിരുദ്ധമാണ്.

ശൈഖ് മുഹമ്മദ് ബ്‌നു ഇബ്‌റാഹിം(റ) പറയുന്നു: ‘ആവശ്യമായ ശറഇയ്യായ ജ്ഞാനങ്ങൾ കരസ്ഥമാക്കലാണ് മുരീദ് സൂക്ഷിക്കൽ നിർബന്ധമായ പ്രാഥമിക കാര്യങ്ങളിൽ വെച്ച് ഏറ്റവും അനിവാര്യം’ (ശർഹുൽ ഹികം 1/66).

ഇമാം ശഅ്‌റാനി(റ) രേഖപ്പെടുത്തുന്നു: ‘ഇതു കൊണ്ടാണ് അവർ മുരീദിനോട് ഇപ്രകാരം പറഞ്ഞത്. ആദ്യമായി നീ നിന്റെ ദീനിൽ ഫഖീഹ് ആവുക. ശേഷം ത്വരീഖത്തിൽ പ്രവേശിക്കുക’ (അൽ അൻവാറുൽ ഖുദ്‌സിയ്യ 1/66).

ദീനീ പണ്ഡിതനാവുക പോയിട്ട് നിർബന്ധ കർമങ്ങൾ പോലും പാലിക്കാത്ത സാധാരണക്കാരെ മുരീദുമാരാക്കുന്നതാണ് നൂരിഷാ ത്വരീഖത്തിൽ കാണാനാവുന്നത്.

നാല്: ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന് ഖാളിൽ ഹാജത് (ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവൻ) എന്ന അർത്ഥം കൽപ്പിക്കുക. ഇത് ലോക മുസ്‌ലിംകൾ ഏകോപിച്ച് പറഞ്ഞതിനെതിരാണ്. മഅ്ബൂദുൻ ബിഹഖ് (യഥാർത്ഥത്തിൽ ആരാധനക്കർഹതപ്പെട്ടവൻ) അല്ലാഹു അല്ലാതെ ഇല്ലെന്നാണ് ലോക മുസ്‌ലിംകൾ ഐകകണ്‌ഠ്യേന പറഞ്ഞ അർത്ഥം.

‘കരീമും സിറാജുദ്ദീൻ മൗലവിയും’ എന്ന പുസ്തകത്തിന്റെ 38-ാം പേജിൽ ‘ഇലാഹ്’ എന്ന പദത്തിന് ‘ഖാളിൽ ഹാജത്ത്’ എന്ന അർത്ഥമാണുള്ളത് എന്നതിന് തഫ്‌സീറുറാസി(11/133)യിൽ തെളിവുണ്ടെന്ന് പറഞ്ഞത് ശുദ്ധ കളവാണ്. ഇലാഹ് എന്ന പദത്തിന് മഅ്ബൂദുൻ ബിഹഖ് എന്ന അർത്ഥം കൊടുക്കാതെ മഅ്ബൂദെന്ന് മാത്രം അർത്ഥ കൽപന നടത്തുന്നതിനെ രണ്ടു വിധേന ഖണ്ഡിക്കുക മാത്രമാണ് ഇമാം റാസി ചെയ്യുന്നത്. ഇതൊരിക്കലും നൂരിഷാക്കളുടെ അർത്ഥ കൽപനക്ക് തെളിവാകില്ല...                                                                     ✨✨✨✨✨✨✨✨✨✨✨

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...