Showing posts with label തവസ്സുൽ 1. Show all posts
Showing posts with label തവസ്സുൽ 1. Show all posts

Saturday, February 10, 2018

തവസ്സുല്‍ 1



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





തവസ്സുല്‍

ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം. സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്. ഉദാഹരണം: ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവര്‍ത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേര്‍ക്കുമ്പോഴാണല്ലോ ശിര്‍ക്കാവുക. മുസ്ലിംകള്‍ ചെയ്യുന്ന തവസ്സുലില്‍ ഈ പങ്കുചേര്‍ക്കല്‍ വരുന്നുണ്ടോ? ആലോചി ക്കുക.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ അംഗീക രിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു.



وَمَا أَرْ‌سَلْنَا مِن رَّ‌سُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚوَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(64).

 

“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).



തവസ്സുല്‍ വിരോധികള്‍ അംഗീകരിക്കുന്ന ശൌകാനി മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول

 : “يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم”

 ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .( تفسير ابن كثير : ٤٩٢/١)

ഷൈഖ് അബുമൻസൂർ അസ്സ്വബ്ബാഗ്(റ)ഉൾപടെയുള്ള ഒരു കൂട്ടം  പണ്ഡിതന്മാർഉത്ബി(റ) വിൽ നിന്ന് റിപ്പോർട്ട്‌ചെയ്യുന്നു.  "ഞാൻ നബി(സ) യുടെഖബറിനു  സമീപംഇരിക്കുകയായിരുന്നു. അപ്പോൾ ഒരുഅഹ്രാബ് അവിടെ വന്നു ഇപ്രകാരംപറഞ്ഞു.( السّلام عليك يا رسول الله)'അല്ലാഹുവിന്റെ തിരു ദൂതരെ!അങ്ങയിക്ക് അല്ലാഹുവിന്റെ സലാംഉണ്ടായിരിക്കട്ടെ. അല്ലാഹുപറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ചഅവസരത്തിൽ  അവർ താങ്കളുടെ സന്നിധിയിൽ വന്നു അല്ലാഹുവോട്പൊറുക്കലിനെ  തേടുകയും റസൂൽഅവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയുംചെയ്താൽ ഏറ്റം തൗബസ്വീകരിക്കുന്നവനായും കരുണചെയ്യുന്നവനായും അവർ അല്ലാഹുവെഎത്തിക്കുന്നതാണ്." അതിനാല എന്റെപാപത്തിനു മോചനം തേടിയുംഅങ്ങയുടെ അടുത്ത ഞാനിതാവന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചിലവരികൾ പാടി.അതിന്റെ സാരമിതാനു.

"സമനിരപ്പായ ഈ ഭൂമിയിൽഅസ്ഥികളെ(ജഡങ്ങളെ)മറമാടപ്പെടുകയും അവയുടെ നന്മയാൽകുന്നുകളും നിരപ്പുകലുമെല്ലാംനന്നായിത്തീരുകയും ചെയ്തമഹാന്മാരിൽ വച്ച് ഏറ്റവുംഉത്തമാമാരായ നബിയേ! അങ്ങ്താമസിക്കുന്ന  ഈ ഖബറിന്  വേണ്ടിഞാൻ ജീവാർപ്പണം ചെയ്യാൻതയ്യാറാണ്. അങ്ങയുടെ ഈഖബറിലാണല്ലോ പവിത്രതയുംധര്മ്മവും ബഹുമാനവുംനിലകൊള്ളുന്നത്.ഇത് പാടിയ ശേഷംഅയ്യാൾ തിരിച്ചു പോയി. ഉത്ബീ (റ)പറയുന്നു: അന്നേരം എനിക്ക് ഉറക്കംവന്നു.

ഞാൻ നബി(സ) യെ ഉറക്കത്തിൽ കണ്ടു.നബി(സ) എന്നോട് പറഞ്ഞു: "ഓ ഉത്ബീ താങ്കൾ ചെന്ന് അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുത്തതായി ആ അഹ്രാബിക്ക് സന്തോഷ വാർത്ത അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ 1/492)

 
ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).
ഇതേ സൂക്തം റൂഹൂല്‍ബയാന്‍ വിശദീകരിക്കുന്നു:
“തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).

നബി(സ്വ)യെക്കൊണ്ട് ഇടതേടാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് വിശദീകരിക്കുന്നു. ശൌകാനി പോലും സമ്മതിക്കുന്ന ഈ കാര്യം അംഗീ കരിക്കാന്‍ ചില പരിഷ്കരണവാദികള്‍ക്കു കഴിയാത്തതു ദുര്‍വാശികൊണ്ടു മാത്രമാണ്.
അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി, വാ. 1,/137).
നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമര്‍(റ)തവസ്സുലാക്കി ദുആ ചെയ്തുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ വുളൂഅ്  ചെയ്തശേഷം താഴെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു.
‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക്  ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).
ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുര്‍മുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേല്‍ ഹദീസിന്റെ നിവേദകന്മാരില്‍ വന്നിട്ടുള്ളത് അബൂജഅ്ഫറുല്‍ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിര്‍മുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യഃ ഇപ്രകാരം തിരുത്തുന്നു.
‘മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുല്‍ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം’ (ഫതാവാ ഇബ്നുതൈമിയ്യഃ 1/190).
ഹദീസിന്റെ പരമ്പരയില്‍ ദുര്‍ബലനായ അബൂജഅ്ഫറുര്‍റാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാര്‍ തവസ്സുല്‍ ഉള്‍ക്കൊ ള്ളുന്ന ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നതായി പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു (വഫാ ഉല്‍വഫാ, 4/1373).
ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ?

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...