Showing posts with label ജുമുഅയും പെരുന്നാളും. Show all posts
Showing posts with label ജുമുഅയും പെരുന്നാളും. Show all posts

Wednesday, June 13, 2018

ജുമുഅയും പെരുന്നാളും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍


ജുമുഅയും പെരുന്നാളും
ചോദ്യം: സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസ്.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.
ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു. ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം. ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്. അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ. ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.
ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്. കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു. ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).
മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ്. ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട (ചോദ്യത്തില്‍ പറഞ്ഞ) ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഹദീസില്‍ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...