Showing posts with label ഇസ്തിഗാസ ഷൈഖ് രിഫാഈ. Show all posts
Showing posts with label ഇസ്തിഗാസ ഷൈഖ് രിഫാഈ. Show all posts

Sunday, February 11, 2018

ഇസ്തിഗാസ 2⃣3⃣ 🔰ഷൈഖ് രിഫാഈ (റ) (ഹി: 500-570)

ഇസ്തിഗാസ 2⃣3⃣

🔰ഷൈഖ് രിഫാഈ (റ) (ഹി: 500-570)

✍ഇമാം സുയൂതി (റ) എഴുതുന്നു:
وفي بعض المجاميع : حج سيدي أحمد الرفاعي فلما وقف تجاه لحجرة الشريفة أنشد :
في حالة البعد روحي كنت أرسلها تقبل الأرض عني فهي نائبتي     وهذه نوبة الأشباح قد حضرت
فامدد يمينك كي تحظى بها شفتي  فخرجت اليد الشريفة من القبر الشريف فقبلها(٤٨١/٢)

📎മഹാനായ ഷൈഖ് രിഫാഈ (റ) ഹജ്ജ് കർമ്മം നിർവ്വഹിച്ച് നബി(സ)യുടെ ശറഫാക്കപ്പെട്ട ഹുജ് റയുടെ നേർക്ക് തിരിഞ്ഞു നിന്ന് ഇപ്രകാരം പാടുകയുണ്ടായി: അതിന്റെ സാരമിതാണ്‌: " വിദൂര ദിക്കുകളിലായിരുന്നപ്പോൾ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ടായിരുന്നു. അങ്ങനെ അത് അങ്ങയുടെ ശരീരം ഉൾകൊള്ളുന്ന മണ്ണിനെ ചുംബിച്ച് എന്നിലേക്ക് തിരിച്ചുവരും. ഇപ്പോൾ ഞാനിതാ അങ്ങയുടെ തിരുസന്നിദിയിൽ വന്നിരിക്കുന്നു. അതിനാല അവിടത്തെ തിരുകരങ്ങൽ എനിക്ക് നീട്ടി തന്നാലും". അപ്പോൾ നബി(സ) യുടെ ത്രക്കൈ ഖബ്റുശ്ശരീഫിൽ നിന്ന് പുറത്തുവരികയും ഷൈഖ് രിഫാഈ (റ) അതിനെ ചുംബിക്കുകയും  ചെയ്തു.(അൽഹാവീലിൽ ഫതാവാ: 2/481)    


💎നബി(സ) യെ ഉണർച്ചയിൽ കാണാനും നബി(സ) യുമായി ആശയവിനിമയം നടത്താനും മറ്റും മഹാന്മാർക്കു സാധിക്കുമെന്ന വിഷയം സമർത്തിച്ച് സംസാരിക്കുന്ന അദ്ദ്യായത്തിൽ പ്രസ്തുത ആശയത്തിന് ഉപോൽബലമായാണ് ഇമാം സുയൂതി(റ) ഈ ചരിത്രം രേഖപ്പെടുത്തിയതെന്ന് കാര്യം പ്രസ്താവ്യമാണ്.

💎നൂറുൽഅബ്സ്വാർ ,ദുററുൽ അസ്വ് ദാഫ് , ഹാഷിയത്തുൽജമൽ അലൽഹംസിയ്യ, തുടങ്ങിയ ഗ്രന്ഥങ്ങളിലും ഈ ചരിത്രം കാണാവുന്നതാണ്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...