Showing posts with label ഇസ്തിഗാസയും ജഅലുൽ വസാഇതും. Show all posts
Showing posts with label ഇസ്തിഗാസയും ജഅലുൽ വസാഇതും. Show all posts

Saturday, May 19, 2018

ഇസ്തിഗാസയും ജഅലുൽ വസാഇതും

ചോദ്യം അഞ്ചു: അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇബ്നു ഹജർ (റ) 'അൽഇഅലാം' എന്ന ഗ്രന്ഥത്തിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും എണ്ണുന്നുണ്ടല്ലോ. അദ്ദേഹം എഴുതുന്നു: 


ومن ذالك أن يجعل بينه وبين الله وسائط، يتوكل علهم ويدعوهم ويسألهم، قالوا: إجماعا(هامش الزواجر: ١٦٩/٢)


തനിക്കും അല്ലാഹുവിനുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും അതിൽ (മതത്തിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങളിൽ) പെട്ടതാണ്.ആ മധ്യവർത്തികളുടെ മേൽ ഭരമെൽപ്പിക്കുകയും അവരെ വിളിക്കുകയും അവരോടു ചോദിക്കുകയും ചെയ്യുന്നു. ഇത് രിദ്ദത്തിന്റെ ഇനത്തിൽ പെട്ടതാണെന്ന് പണ്ഡിതന്മാർ ഏകോപ്പിച്ച് പ്രസ്ഥാപിക്കുന്നു. (അൽഇഅലാം ഹാമിശുസ്സവാജിർ: 2/169) 

 http://sunnisonkal.blogspot.in/                                                           Moosa Sonkal

ഈ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസ ശിർക്കാണെന്ന് വരുത്തി തീർക്കാൻ പുത്തനാശയക്കാർ ഉദ്ദരിക്കാറുണ്ട്. യതാർത്യമെന്ത്? 

മറുവടി:
മേൽ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസയും തമ്മിൽ യാതൊരു ബന്ധവുമില്ല.സുന്നികൾ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും അനുവദനീയമാണെന്നും അത് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സച്ചരിതരായ പൂർവീകരുടെയും ചര്യാണെന്നും പ്രമാണങ്ങൾ നിരത്തി സമർത്തിച്ച പണ്ഡിതനാണ് ഇബ്നു ഹജർ ഹൈതമി(റ). അദ്ദേഹം എഴുതുന്നു. 

مما يدل لطلب التوسل به صلى الله عليه وسلم وأن ذلك هو سير السلف الصالح الأنبياء والأولياء وغيرهم ما أخرجه الحاكم وصححه أنه صلى الله عليه وسلم قال: ولما اقترف آدم الخطيئة قال يا رب أسألك بحق محمد صلى الله عليه وسلم...(حاشية الإيضح:٥٠٠)


 നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങീ പൂർവിക സച്ചരിതരുടെ ചര്യാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്...(ഹാഷിയാത്തുൽ ഈളാഹ്: 500)


തുടർന്ന് ആദം നബി(അ) മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിനു മുമ്പ് അവരെ  കൊണ്ട്  നടത്തിയ തവസ്സുൽ പൂർണമായി ഉദ്ദരിക്കുന്നു. തുടർന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബി വര്യൻ നബി(സ) യെ സമീപിച്ച് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ പ്രാർത്തിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്ന് അംഗശുദ്ദി  വരുത്തി രണ്ട് റകഅത്ത് നിസ്കരിക്കുവാനും തുടർന്ന് നബി(സ) യെ മുൻനിർത്തി അല്ലാഹുവോട് പ്രാർതിക്കാനും നബി(സ) നിർദ്ദേശിച്ചതായി പരമാർശിക്കുന്ന ഹദീസും അദ്ദേഹം എടുത്തു    പറയുന്നു. തുടർന്ന് നബി(സ) തന്റെയും തനിക്കു മുമ്പ് കഴിഞ്ഞ് പോയ പ്രവാചകൻമാരുടെയും ഹഖ് കൊണ്ട് തന്റെ പോറ്റുമ്മയായ ഫാത്വിമ(റ)ക്ക് വേണ്ടി പ്രാർത്തിച്ച പ്രാർഥനയും അദ്ദേഹം ഉദ്ദരിക്കുന്നു.   തുടർന്ന് ഇപ്രകാരം പറയുന്നു:


ولا فرق بين ذكر التوسل والاستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذا الأولياء وفاقاً للسبكي.. لأنه ورد جواز التوسل بالأعمال ع كونها أعراض، فالذوات الفاضلة أولى، ولأن عمر بن الخطاب رضي الله عنه توسل بالعباس رضي الله عنه في الاستسقاء ولم يُنْكَرْ عليه، وقد صح في حديث طويل : أن الناس أصابهم قحط في زمن عمر بن الخطاب رضي الله عنه فجاء رجل إلى قبر النبي صلى الله عليه وسلم فقال يا رسول الله استسق لأمتك، فأتاه النبي صلى الله عليه وسلم في النوم وأخبره أنهم يسقون فكان كذلك اه (حاشية الإيضاح: ٥٠٠)


നബി(സ) യോടും മറ്റു അമ്പിയാ-ഔലിയാക്കളോടും തവസ്സുൽ ചെയ്യുക, ഇസ്തിഗാസ നടത്തുക, ശുപാര്ശ ആവശ്യപ്പെടുക, മുന്നിടുക എന്നെല്ലാം ഇതിനു പ്രായോഗിക്കാവുന്നതാണ്‌. ഇമാം സുബ്കി(റ) പറഞ്ഞത് പോലെ ആ പ്രയോഗങ്ങൾക്കിടയിൽ യാതൊരു വ്യത്യാസവുമില്ല.... ശരീരമില്ലാത്ത കർമ്മങ്ങൾകൊണ്ട് തവസ്സുൽ ചെയ്യാമെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. എങ്കിൽ ശ്രേഷ്ടാവാന്മാരായ ശരീരങ്ങൾ(മഹാന്മാർ) കൊണ്ട് എന്തായാലും അത് അനുവദനീയമാകണമല്ലോ. മാത്രവുമല്ല മഴയെ തേടുന്നതിൽ ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തിട്ടുണ്ട്. ആരും അതിനെ വിമർശിച്ചിട്ടില്ല. സുദീർഘമായ  ഒരു ഹദീസിൽ ഇപ്രകാരം പ്രബലമായി വന്നിട്ടുണ്ട്. ഉമറി(റ) ഭരണകാലത്ത് ജനങ്ങൾക്ക്‌  ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബറിങ്കൽ വന്നു പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങയുടെ സമുദായത്തിന് വേണ്ടി മഴ തേടിയാലും". നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തെ സമീപിച്ച് മഴ ലഭിക്കുമെന്ന് അറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.ഈ ഹദീസ് പ്രബലമാണ്. (ഹാശിയാത്തുൽ ഈളാഹ് : 500)


തവസ്സുലും ഇസ്തിഗാസയും ഈ രൂപത്തിൽ തെളിവുകൾ നിരത്തി സമര്ത്തിക്കുന്ന ഇബ്നു ഹജർ(റ) മറ്റൊരു സ്ഥലത്ത് അത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള കാരണമാണെന്ന് പറയുമോ? ഒരിക്കലുമില്ല. അതിനാൽ  അദ്ദേഹം പരമാർഷിക്കുന്നത് ജിന്ന്-പിശാച് സേവയെ കുറിച്ചാണ്. ബിഗ്‌യയിൽ  നിന്ന്  ഇക്കാര്യം വ്യക്തമാണ്. തവസ്സുലും ഇസ്തിഗാസയും സമർതിച്ച ശേഷം അദ്ദേഹം എഴുതുന്നു:


أما جعل الوسائط بين العبد وبين ربه، فإن كان يدعوهم كما يدعو الله تعالى في الأمور ويعتقد تأثيرهم في شيء من دون الله فهو كفر، وإن كان مراده التوسل بهم إلى الله تعالى في قضاء مهماته مع اعتقاده أن الله هو النافع الضارّ المؤثر في الأمور فالظاهر عدم كفره وإن كان فعله قبيحاً انتهى(بغية: ٢٩٧)


“ Regarding making intermediaries between the slave and His Lord: “If he asks them [i.e. the intermediaries] like he asks Allah in matters [i.e. directly], believing that they bring about effects in a matter and not Allah, then that is disbelief. And if the intention is tawassul through them to Allah, the Exalted, in the fulfilment of important matters, while believing that Allah is He who causes all benefit and harm in matters, and the one who brings about effects in matters, then apparently this is not disbelief, although his action is despicable.” (Bughyat: 297)


അതെ സമയം അടിമയ്ക്കും തന്റെ രക്ഷിതാവിനുമിടയ്ക്ക് മധ്യവർത്തികളെ സ്ഥാപിക്കുന്നവർ കാര്യങ്ങളിൽ അല്ലാഹുവോട് പ്രാർഥിക്കുന്നത്പോലെ അവരോടു പ്രാർഥിക്കുകയും എന്തെങ്കിലും  വിഷയത്തിൽ അല്ലാഹുവിനെക്കൂടാതെ അവർ പ്രതിഫനലമുണ്ടാക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കുഫ്റാണ്.ഇനി പ്രധാന  ആവശ്യങ്ങൾ വീട്ടിക്കുന്നതിൽ അവരെക്കൊണ്ടു അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലാണ് അവന്റെ ലക്ഷ്യമെന്നിരിക്കട്ടെ, കാര്യങ്ങളിലെല്ലാം പ്രതിഫലനമുണ്ടാക്കുന്നവനും ഉപകാരവും ഉപദ്രവവും വരുത്തുന്നവനും അല്ലാഹുമാത്രമാണെന്നാണ് അവന്റെ  വിശ്വാസം. എന്നാൽ അവൻ കാഫിറാകുകയില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ആ പ്രവർത്തി മോശം തന്നെയാണ്(ബിഗ്‌യ: 297) 


التوسل بالأنبياء والأولياء في حياتهم وبعد وفاتهم مباح شرعا كما وردت به السنة الصحيحة ، كحديث آدم عليه السلام حين عصى ، وحديث من اشتكى عينيه وأحاديث الشفاعة والذي تلقيناه عن مشايخنا وهم عن مشايخهم وهلم جرا ، أن ذلك جائز ثابت في أقطار البلاد وكفى بهم أسوة حسنة وهم الناقلون لنا الشريعة وما عرفنا إلا بتعليمهم لنا ، فلو قدرنا أن المتقدمين كفروا كما يزعمه هؤلاء الأغبياء ، لبطلت الشريعة المحمدية، وقول الشخص المؤمن ((يا فلان)) عند وقوعه في شدة داخل في التوسل بالمدعو إلى الله تعالى ، وصرف النداء إليه مجاز لا حقيقة والمعنى يا فلان أتوسل بك إلى ربي أن يتقبل عثرتي أو يرد غائبي مثلا ، فالمتوسل في الحقيقة هو الله تعالى ، وإنما أطلق الاستغاثة بالنبي أو الولي مجازا والعلاقة بينهما إن قصد الشخص التوسل بنحو النبي صار كالسبب وإطلاقه على المسبب جائز شرعا وعرفا ، وارد في القرآن والسنة وهو مقرر في علم المعاني والبيان، نعم ينبغي تنبيه العوام على ألفاظ تصدر منهم تدل على القدح في توحيدهم، فيجب إرشادهم وإعلامهم بأن لا نافع ولا ضار إلا الله تعالى ، لا يملك غيره لنفسه ضرا ولا نفعا إلا بإرادة الله تعالى ، قال الله تعالى لنبيه (قل أملك لنفسي نفع ولا ضرا إلا ما شاء الله). (بغية المسترشدين: ٢٩٧)



  അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ജീവിതക്കാലത്തും വഫാത്തിനു ശേഷവും അവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് മതപരമായി അനുവദനീയമാണ്. പ്രബലമായ ഹദീസിൽ അത് വന്നിട്ടുണ്ട്. ആദം നബി(അ) യുടെ തവസ്സുലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിയുടെ തവസ്സുലും  ശഫാഅത്തിന്റെ ഹദീസുകളും ഉദാഹരണം പരമ്പരാഗതമായി നാം നമ്മുടെ ഗുരുവര്യരിൽ നിന്ന് സ്വീകരിച്ച ആശയവും അത് അനുവദനീയവും എല്ലാ നാടുകളിലും നടപ്പുള്ളതുമാണ് എന്നാണ്. അവർ മാത്രകയോഗ്യരാണ്‌. പരിശുദ്ദമായ ശരീഅത്ത്  നമുക്ക് കൈമാറിതന്നവർ അവരാണ്. അവരുടെ അധ്യാപനത്തിലൂടെ മാത്രമാണ് ശരീഅത്ത് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുള്ളത്. ഈ മൂഡൻമാർ ജല്പിക്കുന്നത് പോലെ പൂർവികർ കാഫിറായിപ്പോയെന്ന് നാം സങ്കൽപ്പിക്കുന്ന പക്ഷം മുഹമ്മദീയ്യ ശരീഅത്ത് ബാത്വിലായിപ്പോകും.

               വിഷമത്തിൽ അകപ്പെട്ട വ്യക്തി ഒരു നബിയെയോ വലിയ്യിനെയോ വിളിക്കുന്നത് വിളിക്കപ്പെട്ട വ്യക്തിയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന്റെ ഭാഗമാണ്. എന്നാൽ വ്യക്തിയെ വിളിക്കുന്നത് ആലങ്കാരികമായാണ്. യഥാർത്ഥ്യം പരിഗണിച്ചല്ല. ആ വിളിയുടെ അർഥം ഉദാഹരണത്തിന് ഇങ്ങനെ വിലയിരുത്താം: ആരാധനയിൽ വന്ന എന്റെ പാകപ്പിഴവുകൾ വിട്ടുതന്ന്‌ അത് അല്ലാഹു സ്വീകരിക്കുന്നതിനും സ്ഥലത്തില്ലാത്ത എന്റെ ആളെ അല്ലാഹു തിരിച്ചുകൊണ്ട് വരുന്നതിനും താങ്കളെ കൊണ്ട് അല്ലാഹുവിലേക്ക് ഞാൻ തവസ്സുൽ ചെയ്യുന്നു. അപ്പോൾ യഥാർതത്തിൽ ഇവിടെ ചോദിക്കുന്നത് അല്ലാഹുവോട് തന്നെയാണ്. നബി(സ)യോടോ വലിയ്യിനോടോ സഹായം തെടുകയെന്നു  പറയുന്നത് ആലന്കാരികമായാണ്. ആലങ്കാരിക പ്രയോഗത്തിനുള്ള ബന്ധം ഇനി പറയുന്നതാണ്: നബി(സ) യെ പോലുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്യാൻ ഒരു വ്യക്തി ഉദ്ദേശിക്കുന്നത് ഒരു കാരണം പോലെ ആയി മാറിയിരിക്കുന്നു. കാരണത്തെ പറഞ്ഞ് കാരണമാക്കപ്പെട്ടത് ഉദ്ദേശിക്കുകയെന്നത് മതപരമായും സാർവത്രികമായും അനുവദനീയമായ ഒന്നാണ്. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ളതുമാണ്. ഇൽമുൽമആനി-ഇൽമുൽ ബയാൻ എന്നീ വിജ്ഞാനശാഖകളിൽ  അത് സമർതിക്കപ്പെട്ടിടുണ്ട്.

                                                         പക്ഷെ തൗഹീദിൽ ദോഷം വരുത്തുമെന്നറിയിക്കുന്ന ചില പദപ്രയോഗങ്ങൾ പാമരജനങ്ങളിൽ നിന്നുണ്ടാകാതിരിക്കാൻ അവരെ ഉണർത്തേണ്ടതുണ്ട്.അല്ലാഹുവല്ലാതെ ഉപകാരം ചെയ്യുവാനും ഉപദ്രവം വരുത്തുവാനും ഇല്ലെന്നും അല്ലാഹുവല്ലാത്തവർ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുകയില്ലെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. നബി(സ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പറയുക, എന്റെ സ്വന്തം ശരീരത്തിനു തന്നെ ഞാൻ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ". (ബിഗ്‌യത്തുൽ മുസ്തർഷിദീൻ: 297)

                                                             സ്വയം ഉപകാരവും ഉപദ്രവവും വരുത്താൻ കഴിവുണ്ടെന്ന വിശ്വാസത്തോടെ അല്ലാഹു അല്ലാത്തവരെ വിളിക്കൽ കുഫ്റാണ് എന്നാണല്ലോ ബിഗ്‌യയിൽ വ്യക്തമാക്കിയത്. അതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഇബ്നു ഹജർ (റ) ന്റെ പരമാർശവും ഇതേ വിശ്വാസത്തോടെയുള്ള വിളിയെ കുറിച്ചാണ് . 

                                               പ്രവാചകന്മാർ അല്ലാഹുവിനും മനുശ്യർക്കുമിടയ്ക്കുള്ള മധ്യവർത്തികളാണെന്നു പ്രമാണങ്ങൾ കൊണ്ട് സ്തിരപ്പെട്ടതാണല്ലോ.അത്തഹിയ്യാത്തിന്റെ അർഥം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹൈതമി(റ) തന്നെ പറയുന്നു:


لسلام أي السلامة من الآفات عليك خوطب إشارة إلى أنه الواسطة العظمى الذي لا يمكن دخول حضرة القرب إلا بدلالته وحضوره وإلى أنه أكبر الخلفاء عن الله فكان خطابه كخطابه(تحفة المحتاج في شرح المنهاج: ٨٢/٢)


എല്ലാ ആപത്തുകളിൽ നിന്നുമുള്ള രക്ഷ അങ്ങയ്ക്കുണ്ടായിരിക്കട്ടെ,നബി(സ) യാണ് ഏറ്റവും വലിയ മാധ്യമമെന്നും അവിടത്തെ സാന്നിധ്യവും അറിയിപ്പുമില്ലാതെ അല്ലാഹുവിന്റെ സാന്നിധ്യം കരസ്ഥമാക്കാൻ സാധിക്കുകയില്ലെന്നും അവിടന്ന് അല്ലാഹുവിന്റെ ഏറ്റവും വലിയ പ്രതിനിധിയാണെന്നും അതിനാൽ അവരോടുള്ള സംബോധനം അല്ലാഹുവോടുള്ള സംബോധനത്തിനു തുല്യമാണെന്നും സൂചിപ്പിക്കാനാണ് നബി(സ) യോട് അഭിസംബോധനം ചെയ്യുന്നത്.(തുഹ്ഫ: 2/82).

                                                   നിസ്കാരത്തിൽ അല്ലാഹു അല്ലാത്തവരോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലകുമെന്നാണ് നിയമം. എന്നാൽ നബി(സ) യോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലാകുകയില്ലെന്നു മാത്രമല്ല അതില്ലാതിരുന്നലാണ് നിസ്കാരം ബാത്വിലാവുക. അതിനുള്ള കാരണമാണ് ഇബ്നു ഹജർ(റ) വിശദീകരിച്ചത്. നബി(സ) യെ 'ഏറ്റവും വലിയ മാധ്യമം' എന്നാണല്ലോ മഹാൻ വിശേഷിപ്പിച്ചത്.

     അല്ലാമ സയ്യിദു ബാക് രി(റ) പറയുന്നു:


  ولا شك بأنه صلى الله عليه وآله وسلم الواسطة العظمى لنا في كل نعمة بل هو أصل الإيجاد لكل مخلوق كما قال ذو العزة والجلال لولاك لولاك لما خلقت الأفلاك.(إعانة الطلبين: ١٣/1)

നമുക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിച്ചതിലും ഏറ്റവും വലിയ മാധ്യമം നബി(സ) യാനെന്നതിൽ സംശയമേയില്ല.മാത്രമല്ല എല്ലാ സൃഷ്ടികളേയും ഉണ്ടാക്കാനുള്ള അടിസ്ഥാന കാരണവും നബി(സ)യാണ്. അല്ലാഹു തആല ഇപ്രകാരം പറഞ്ഞുവല്ലോ: "താങ്കളില്ലായിരുന്നുവെങ്കിൽ, താങ്കളില്ലായിരുന്നുവെങ്കിൽ ഗോളങ്ങൾ ഞാൻ സ്രിഷ്ടിക്കുമായിരുന്നില്ല". ഇആനത്ത്: 1/13)


ഈ ഹദീസിന്റെ ആശം സ്ഥിരപ്പെട്ടതാണെന്ന് മുമ്പ് സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ നാം വിശദീകരിച്ചതാണ്. 


നബി(സ)യുടെ മേൽ സ്വലാത്ത് ചോല്ലുന്നവാൻ എന്ത് ലക്‌ഷ്യം വെക്കണമെന്ന് വിശദീകരിച്ച് സയ്യിദു ബാക് രി(റ) എഴുതുന്നു:


 وأنه يتوسل به إلى ربه فى نيل مطلوبه، لأنه الواسطة العظمى فى إيصال النعم إلينا.(إعانة الطالبين: ٢٠٠/١)


തന്റെ ലക്‌ഷ്യം നേടുന്നതിൽ നബി(സ)യെ കൊണ്ട് തന്റെ രക്ഷിതാവിലേക്ക് തവസ്സുൽ ചെയ്യുകയും വേണം. കാരണം നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിൽ ഏറ്റവും വലിയ മാധ്യമം നബി(സ) യാണ്. ഇആനത്ത്: 1/200) 


ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

إن نبينا عليه السلام هو الواسطة بيننا وبينه تعالى والوسيلة ولابد من تقديم الوسيلة قبل الطلب وقد قال الله تعالى: {وَابْتَغُوا إِلَيْهِ الْوَسِيلَةَ} (المائدة: 35).وقد توسل آدم عليه السلام إلى الله تعالى بسيد الكونين في استجابة دعوته وقبول توبته كما جاء في الحديث..(روح البيان:  ٢٣٠/٧)


നിശചയം നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്  നമ്മുടെ നബി(സ). ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർതനക്കുത്തരം ലഭിക്കാനും പശ്ചാത്താപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ(റൂഹുൽബയാൻ : 7/230).


എന്നിരിക്കെ അവർ മധ്യവർത്തികളാണെന്നു വിശ്വസിക്കുന്നത് കുഫ്റും അതനുസരിച്ച് പ്രവര്ത്തിക്കുന്നത് മോശമായ പ്രവര്ത്തിയും ആകുന്നതെങ്ങനെ?!!!!


 ചുരുക്കത്തിൽ 'ജഅലുൽവസാഇത്വു്' എന്നത് കൊണ്ട് കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ദേശിച്ചത് സാങ്കേതിക തലത്തിലുള്ള തവസ്സുലോ ഇസ്തിഗാസയോ അല്ല. മറിച്ച് ജിന്ന് സേവയും പിശാച് സേവയുമാണ്. ജിന്നുകളും പിശാചുക്കളും സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്ന വിശ്വാസത്തോടെ അവരെ സേവിക്കുന്നതും അവരെ വിളിക്കുന്നതും കുഫ്റും ശിർക്കുമാണ്. ഇനി ആ വീക്ഷണത്തിലല്ലെങ്കിലും അവരെ സേവിക്കുന്ന പ്രവർത്തി വളരെ മോശമാണ്. 

            ഇബ്നു ഹജറി(റ) ന്റെ തന്നെ പ്രസ്താവനയിൽ നിന്ന് ഇക്കാര്യം വായിച്ചെടുക്കാവുന്നതാണ്. അദ്ദേഹം എഴുതുന്നു:


والصواب أن التقرب إلى الروحانية وخدمة ملوك الجان من السحر ، وهو الذي أضل الحاكم العبيدي لعنه الله حتى ادعى الألوهية، ولعبت به الشياطين، حتى طلب المحال، وهو مجبول على النقص، وفعل أفاعيل من لم يؤمن بالآخرة(الفتاوي الحديثية: ٨٨/١)


 പൈശാചിക ശക്തികളെ സേവിക്കുന്നതും ജിന്നുകളിലെ രാജാക്കന്മാർക്ക് സേവനം ചെയ്യുന്നതും സിഹ്റിന്റെ ഭാഗമാണ്. ഹാകിം അബീദിയെ(ല) വഴിപ്പിഴപ്പിച്ചത് അതാണ്‌. അങ്ങനെ അയാൾ ഇലാഹാണെന്നു വാദിക്കുകയും പിശാചുക്കൾ അയ്യാളെ കൊണ്ട് കളിക്കുകയും ചെയ്തു. അങ്ങനെ ന്യൂനതയിൽ ഊട്ടപ്പെട്ട അയാൾ അസംഭവ്യമായി കാര്യം(ഇലാഹാകൽ) തേടുകയും പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ പല പ്രവർത്തികളും ചെയ്യുകയും ചെയ്തു. (ഫതാവൽ ഹദീസിയ്യ: 1/88)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...