Showing posts with label മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?. Show all posts
Showing posts with label മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?. Show all posts

Sunday, March 11, 2018

മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?

📖✅🔹🔹

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
🔹🔹🔹🔹🔹മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?


അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ദൈവങ്ങളെ ആരാധിക്കുന്നത് എന്ന് അവർ പറഞ്ഞിരുന്നോ?


⬇⬇
അല്ലാഹു അല്ലാത്ത ഒന്നിന് ആരാധനക്ക് അർഹത ഉണ്ട് എന്ന് വിശ്വസിച്ചതാണ് അവരിലെ ശിർക്ക് .
⬇⬇
അല്ലാഹുവിനു പുറമേ ബിംബങ്ങൾക്കോ,അതിനു പുറകിലുള്ളവർക്കോ(അല്ലാഹുവിനെ കൂടാതെ എന്തിനും )ആരാധനക്ക് അർഹത ഉണ്ട് എന്ന വിശ്വാസമാണ് അവരിലെ ശിർക്ക്.
⬇⬇
ഈ വിശ്വാസം ഉള്ളത് കൊണ്ടാണ്  അവർ ആ ബിംബങ്ങളെയെല്ലാം ആരാധിച്ചത്
⬇⬇
അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു. എന്നാൽ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം വികലമായിരുന്നു .
അല്ലാഹുവിൻറെ പെണ്‍ സന്താനങ്ങളാണ് മലക്കുകൾ എന്ന് അവർ വിശ്വസിച്ചു .
👆👆👀
സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക.

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117)

. وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك وقال ابن جرير عن الضحاك في الآية: قال المشركون للملائكة بنات الله وإنما نعبدهم ليقربونا إلى الله زلفى قال فاتخذوهن أربابا وصـوروهن جواري فحكموا وقلدوا وقالوا هؤلاء يشبهن بنات الله الذي نعبده يعنون الملائكة وهذا التفسير شبيه بقول الله تعالى "أفرأيتم اللات والعزى" الآيات وقال تعالى"وجعلوا الملائكة الذين هم عباد الرحمن إناثا" الآية وقال "وجعلوا بينه" وبين الجنة نسبا" الآيتين (تفسير ابن كثير سورة النساء)


ഇബ്നു കസീർ (റ)പറയുന്നു .ളഹാക്ക് (റ)വിനെ ഉദ്ധരിച്ച് ഇബ്നു ജരീർ (റ)പറഞ്ഞു .മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്നും .നിശ്ചയം ഞങ്ങൾ അവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാകുന്നു .ളഹാക്ക് (റ)പറയുന്നു :അങ്ങിനെ മക്കാ മുശ് രിക്കുകൾ മലക്കുകളെ റബ്ബ് കളായി സ്വീകരിക്കുകയും ,മലക്കുകളെ പെണ്‍മക്കളായി രൂപപ്പെടുത്തുകയും ചെയ്തു .

🔹മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് എന്ന് വിശ്വാസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ ഉള്ള പ്രതിരൂപമാണ് അവർ ഉണ്ടാക്കിയ വിഗ്രഹളോക്ക തന്നെ .
↕↕
🔹മറ്റൊരു ആയത്തിൻറെ വിശദീകരണത്തിൽ ഇബ്നു കസീർ(റ)പറയുന്നത് കാണുക :

( ما نعبدهم إلا ليقربونا إلى الله زلفى ) أي : إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتخذوها على صور الملائكة المقربين في زعمهم ، فعبدوا تلك الصور تنزيلا لذلك منزلة عبادتهم الملائكة ; ليشفعوا لهم عند الله في نصرهم ورزقهم ، وما ينوبهم من أمر الدنيا ، فأما المعاد فكانوا جاحدين له كافرين به .(تفسيرابن كثير سورة الزمر 3)

മക്കാ മുശ് രിക്കുകളെ  വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കാൻ പ്രേരിപ്പിച്ചത്  അവരുടെ വാദ പ്രകാരം മലക്കുകളുടെ രൂപത്തിൽ ഉണ്ടാക്കിയ  വിഗ്രഹങ്ങളിലേക്ക് അവർ ഉദ്ദേശിക്കുകയും എന്നിട്ട് മലക്കുകൾക്കുള്ള ആരാധനയുടെ സ്ഥാനത്ത് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് ആ മലക്കുകൾ  അല്ലാഹുവിൻറെ അരികിൽ അവരെ സഹായിക്കുന്നതിലും ,അവർക്ക് ഭക്ഷണം നൽകുന്നതിലും ,ദുനിയാവിൻറെ മറ്റു കാര്യങ്ങളിലുമെല്ലാം ശുപാർശ പറയാൻ വേണ്ടിയാണ് .അപ്പോൾ പരലോകത്തിൻറെ കാര്യമോ ?അതിൽ അവർക്ക് വിശ്വാസം ഇല്ലായിരുന്നു .പരലോകത്തെ അവർ നിശേദിക്കുന്നവരായിരുന്നു.
(തഫ്സീർ ഇബ്നു കസീർ )
⏬👀
മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് പെണ്‍മക്കൾ എന്ന നിലക്ക് അല്ലാഹുവുമായി പ്രതേക ബന്ധമുണ്ട് .അല്ലാഹുവിൻറെ "അനുമതി ഇല്ലാതെ തന്നെ" അവർ ശുപാർശ ചെയ്യും എന്ന് വിശ്വാസിച്ചതാണ് അവരുടെ ശിർക്ക് .
⬇👀
ആ വിശ്വാസത്തെ ഖണ്ഡിച്ചു  കൊണ്ട് അല്ലാഹു മറ്റൊരു ആയത്തിൽ പറഞതിനെ
ഇമാം റാസി(റ)  വിശദീകരിച്ചത്‌ കാണുക. അദ്ദേഹം പറയുന്നു:

( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).

"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിൻറെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിൻറെ അടുത്ത് തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).
↕↕✅ അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവർ(ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ്" എന്ന മുശ്രിക്കുകളുടെ വാദത്തെയാണ് "അല്ലാഹുവിൻറെ അനുമതി കൂടാതെ അവൻറെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്.
⬇⬇
ഇവിടെ  വഹാബികൾ എഴുതിയത് പോലെ അല്ലാഹുവിങ്കൽ ഞങ്ങൾക്കായി ഈ മഹാൻമാർ ശുപാർശക്കാർ ആകും എന്ന് വിശ്വസിച്ചത് അല്ല മക്കാ മുശ് രിക്കുകളിലെ ശിർക്ക്,അത് പോലെ ഇവർക്ക് സ്വന്തമായി ഒരു കഴിവും ഇല്ല ചില കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് ആ കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്നുള്ളതുമല്ല അവരുടെ ശിർക്ക് കാരണം അത് ശിർക്കാവുകയാണ് യെങ്കിൽ വഹാബികളും മുശ് രിക്കാവുന്നതാണ് കാരണം വഹാബികളും സാധാരണ കാര്യങ്ങളൊക്കെ ചോദിക്കുന്നത്‌ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് കരുതിയാണ് .
✳❎
അപ്പോൾ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവർ സഹായിക്കും എന്ന് കരുതിയതോ , ഈ മഹാൻമാർ ശുപാർശക്കാർ ആണ് എന്ന് കരുതിയതോ അല്ല അവരിലെ ശിർക്ക് അല്ലാഹുവിൻറെ അനുമതി ഇല്ലാതെ കണ്ട് അല്ലാഹു ഉദ്ദേശിക്കാതെ തന്നെ ഇവർക്ക് വേണ്ടി ശുപാർശ ചെയ്യും ഉപകാര ഉപദ്രവം ചെയ്യും എന്ന് വിശ്വസിച്ചത് ആണ്  അവരിലെ ശിർക്ക്.
✳✅
അപ്പോൾ  ശുപാർശക്കാർ ആകും എന്ന് പറഞ്ഞതിനെ ഒരിക്കലും ശിർക്കായി എണ്ണിയിട്ടില്ല അത് വഹാബികളുടെ വക കൂട്ടിയതാണ് പിന്നെ ശിർക്കായി എണ്ണിയത് അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ ശുപാർശ ചെയ്യും എന്ന് പറഞ്ഞതിനെയാണ് .
✳✅
എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന സുന്നികൾ ഒരിക്കലും മഹാൻമാർ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല .സുന്നികളുടെ വിശ്വാസം സുന്നികളാണല്ലോ പറയേണ്ടത്. വഹാബികൾ അല്ല സുന്നികളുടെ വിശ്വാസം പറയേണ്ടത് .
↕↕👀
പിന്നെ മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് വിശ്വസിച്ചതിന് പുറമേ "മലക്കുകളുടെ രൂപത്തിൽ" അവർ നിർമിച്ച വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു .ആരാധന ഒരിക്കലും അല്ലാഹു അല്ലാത്തവർക്ക് സമർപ്പിക്കാൻ പറ്റില്ല .
❎↕↕👀
പിന്നെ വഹാബികൾ നടത്തുന്ന കബളിപ്പിക്കൽ ആണ് മഹാന്മാരുടെ രൂപത്തിൽ  മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ  ഉണ്ടാക്കി എന്നത് എന്നാൽ അതും തെറ്റാണ്. മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ ഉണ്ടാക്കിയത് മലക്കുകളുടെ  പ്രതിരൂപത്തിൽ ആണ് മഹാൻമാരായ അമ്പിയാക്കളുടെയോ,മറ്റോ രൂപത്തിൽ അല്ല .
↕↕👀
മക്കാ മുശ് രിക്കുകൾ ഇബ്രാഹീം നബിയെ ആരാധിച്ചിരുന്നു എന്ന് വഹാബികൾ കള്ളം എഴുതി വിടാറുണ്ട് പരിശുദ്ധ ഖുർആൻ കൊണ്ടോ ,ഹദീസ് കൊണ്ടോ തെളിയിക്കാൻ സാധിക്കാതെ ഇത്തരം കളവ് കൊണ്ടാണ് വഹാബികളുടെ തൗഹീദ് പ്രചാരണം എന്ന് മനസ്സിലാക്കിയിരിക്കെണ്ടാതാണ് .
✅✅✳↕👀
കാരണം മക്കാ മുശ് രിക്കുകൾ ഒരു പ്രവാചകനെയും വിശേഷിച്ചു ഇബ്രാഹീം നബി (അ)പോലുള്ള പ്രവാചകൻമാരിൽ അവർ വിശ്വസിച്ചിട്ടു പോലും ഇല്ല എന്നിട്ടല്ലേ അവർ ആരാധിക്കുക എന്നത് പ്രതേകിച്ചു ഇബ്രാഹീം നബി (അ)മിനെ അവർ നബിയായിട്ടു വിശ്വസിച്ചിട്ടും ഇല്ല ആരാധിച്ചിട്ടുമില്ല.അതെല്ലാം വഹാബികളുടെ കള്ള വാദങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി കെട്ടിചമച്ച കള്ള കഥകളാണ് .
↕↕👀
മറ്റൊരു വിഭാഗത്തിൻറെ വിശ്വാസം കാണുക .

لات هي إحدى الأصنام التي عبدها العرب قبل الإسلام. وكانت هي والصنمين مناة والعزى يشكلن ثالوثاً أنثوياً عبده العرب وبالخصوص ممن سكن مكة وما جاورها من المدن والقرى وكذلك الأنباط وأهل مملكة الحضر. وكانوا يعتقدون أن الثلاثة بنات الله، وقسم من العرب اعتقد أن اللات ومناة بنتا العزى

ലാത്ത ,ഉസ്സ ,മനാത്ത , എന്നീ ദേവികൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്ന് വിശ്വസിച്ചിരുന്നു .
അവർ വിശ്വസിച്ചത് അല്ലാഹു എന്ന വലിയ ദൈവം ആകാശത്താണ് എന്നാണ് .

ആകാശത്തിലുള്ള ദൈവത്തെ കാണുകയില്ല
ആയതിനാൽ ഭൂമിയിലുള്ള കുട്ടി ദൈവങ്ങളെ നമുക്ക് ആരാധിക്കാം എന്നും ഇവരെ നമ്മൾ ആരാധിക്കുക വഴി  ഈ കുട്ടി ദൈവങ്ങൾ വലിയ ദൈവമായ അല്ലാഹുവിങ്കൽ നമുക്കുള്ള ശുപാർശകരാകും എന്നാണ് .

ഇബ്നു കസീർ അടക്കമുള്ള മുഫസ്സിറുകൾ ഇതാണ് പഠിപ്പിച്ചത് .
✳✅↕👀
വായിൽ തോന്നിയത് കോതക്ക് പാട്ടായി ഫൈസ്  ബുക്കിലും, വാട്ട് സാപ്പിലും മറ്റും പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക .
നിങ്ങൾ വിശുദ്ധ ഖുർആനിന് എതിരായത് പ്രചരിപ്പിച്ചു നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കാൻ ശ്രമിക്കരുത് എന്ന് വിനയത്തോടെ ഓർമ്മപ്പെടുത്തുന്നു  . 
 

മക്കാമുശ്രിക്കുകള്‍ അളളാഹുവിന്റെ പ്രവാചകന്മാരെ ആരാധിച്ചിരുന്നു അവർ വിശ്വാസിച്ചിരുന്നു എന്നല്ലാം കളളകഥകള്‍ വഹാബികള്‍ മേയാറുണ്ട് പരിശുദ്ധ ഖുർആനിൽ നിന്നോ ഹദീസില്‍ നിന്നോ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം കളളക്കഥകള്‍ കൊണ്ടാണ് അവരുടെ തൗഹീദ് ജനങ്ങളെ അവർ അടിച്ചേല്‍പികുന്നത്    ജനങ്ങള്‍ ജാഘരൂകരായിരിക്കുക.

🔹🔹🔹🔹🔹🔹🔹🔹🔹
അഷ്റഫ് ബാഖവി ചെറൂപ്പ
00966558325672
🔹🔸🔹🔸🔹🔸🔹🔸🔹
Share Max 👬🎁

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...