Showing posts with label ബൈബിൾഈ നബിമാര്‍ ഖുര്‍ആനിലുണ്ടോ. Show all posts
Showing posts with label ബൈബിൾഈ നബിമാര്‍ ഖുര്‍ആനിലുണ്ടോ. Show all posts

Saturday, April 21, 2018

ബൈബിൾഈ നബിമാര്‍ ഖുര്‍ആനിലുണ്ടോ


ഈ നബിമാര്‍ ഖുര്‍ആനിലുണ്ടോ?● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മൂസാ നബി(അ)യുടെ ചരിത്രം വിശദീകരിക്കുന്നതിലും ഖുര്‍ആനും ബൈബിളും ഇരുചേരിയില്‍ നില്‍ക്കുന്നതായി കാണാം. ബൈബിള്‍ പരാമര്‍ശിക്കാത്ത പല സംഭവങ്ങളും ഖുര്‍ആനിലുള്ളത് ബൈബിളില്‍ നിന്നും പകര്‍ത്തിയെഴുതിയതല്ല ഖുര്‍ആന്‍ എന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. ചെറുപ്പത്തില്‍ മൂസാ നബി(അ)നെ ദത്തെടുത്തത് ഫറോവാന്‍റെ പുത്രിയാണെന്നാണ് ബൈബിള്‍ പറയുന്നത്: “കുഞ്ഞ് വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവള്‍ക്ക് മകനായിത്തീര്‍ന്നു. “ഞാന്‍ ഇവനെ വെള്ളത്തില്‍ നിന്ന് വലിച്ചെടുത്തു’ എന്നു പറഞ്ഞ് അവന് മോശെ എന്നു പേരുവിളിച്ചു’ (പുറപ്പാട് 2/10). എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് ഫിര്‍ഔനിന്‍റെ ഭാര്യയാണ് മൂസാനബി(അ)നെ ദത്തെടുത്തത് എന്നാണ്. “ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: “(ഈ കുട്ടി) എനിക്കും നിങ്ങള്‍ക്കും കണ്ണിന്‍റെ കുളിര്‍മയത്രെ. ആയതുകൊണ്ട് ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കും. അല്ലെങ്കില്‍ മകനായി സ്വീകരിക്കുകയുമാവാം’ (സൂറതുല്‍ ഖസസ്/9). മക്കളെ സഹായിച്ചതില്‍ സംപ്രീതനായി ശുഐബ്(അ) തന്‍റെ പെണ്‍കുട്ടികളിലൊരാളെ മൂസ(അ)ന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചുവെന്നും ശേഷം മൂസ(അ) എട്ടുവര്‍ഷം ശുഐബ്(അ)ന് സേവനം ചെയ്തുകൊടുത്തുവെന്നും ഖുര്‍ആനില്‍ പറയുന്നു (ഖസ്വസ് 2729). എന്നാല്‍ ബൈബിളില്‍ ഇങ്ങനെ ഒരു സംഭവം കാണുന്നില്ല. ഖുര്‍ആന്‍ വിവരണമനുസരിച്ച് ശുഐബ് നബി(അ)ന് രണ്ടു പുത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ ബൈബിള്‍ വിവരണമനുസരിച്ച് ഏഴു പുത്രിമാരാണുള്ളത്. ഈ സംഭവം ബൈബിളെഴുത്തുകാര്‍ യാക്കോബിനാണ് നല്‍കുന്നത്. അതും പ്രേമം തോന്നിയ പെണ്ണിനെ സ്വന്തമാക്കാന്‍ വേണ്ടി. ഇതു കാണുക: യാക്കോബ് റാഹേലിനെ സ്നേഹിച്ചു. നിന്‍റെ മകളായ റാഹേലിനുവേണ്ടി ഞാന്‍ ഏഴു വര്‍ഷം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന് ലാന്പാന്‍ “ഞാന്‍ അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനേക്കാള്‍ നിനക്കു തരുന്നതിനാണ് നല്ലത്. എന്നോടു കൂടെ പാര്‍ക്കുക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വര്‍ഷം സേവനം ചെയ്തു. അവളോടുള്ള സ്നേഹം നിമിത്തം അവന് അത് അല്‍പ ദിവസങ്ങള്‍ പോലെ തോന്നി (ഉല്‍പത്തി 28/1820). മൂസാ(അ), ഖിള്ര്‍(അ) എന്നിവരൊന്നിച്ചുള്ള ഒരു പഠനയാത്രയും അതിലുണ്ടായ സ്തോജനകങ്ങളായ നിരവധി സംഭവങ്ങളും വിശുദ്ധ ഖുര്‍ആന്‍ വിശദമായി പരാമര്‍ശിക്കുന്നതു കാണാം (അല്‍കഹ്ഫ് 6082). ഇതേക്കുറിച്ചും ബൈബിളിനു മൗനമാണുള്ളത്. ബൈബിളില്‍ നിന്നു ഖുര്‍ആന്‍ പകര്‍ത്തിയതാണെങ്കില്‍ തീര്‍ച്ചയായും ഈ സംഭവം ഖുര്‍ആനിലും കാണാതാവുമായിരുന്നു. യേശു ക്രൈസ്തവര്‍ ദൈവമെന്നും ദൈവാംശമെന്നുമൊക്കെ പരിചയപ്പെടുത്തുന്ന യേശുക്രിസ്തു അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ ഉള്‍പ്പെടുന്ന ഈസാ(അ) ആണ്. അദ്ദേഹവുമായി ഏറെ ബന്ധം പുലര്‍ത്തുന്നവരെന്ന് ക്രൈസ്തവര്‍ സ്വയമവകാശപ്പെടുമെങ്കിലും അവരുടെ ബൈബിള്‍ തന്നെയാണ് മഹാനുഭാവനെ ഏറെ അവമതിക്കുന്നതെന്നത് വിചിത്രമായി തോന്നാം. എന്നാല്‍ അതൊരു വസ്തുത മാത്രമാണ്. മാതാവിനോടു കയര്‍ത്തു സംസാരിക്കുക (യോഹ 2/14), വീഞ്ഞുണ്ടാക്കി ജനങ്ങളെ ഉന്മത്തരാക്കുക (യോഹ 2/610), അപകീര്‍ത്തികരമായി സംസാരിക്കുക (മത്തായി 12/34,38) തുടങ്ങി നിരവധി കുഴപ്പങ്ങള്‍ യേശുവിനു മേല്‍ ബൈബിള്‍ ആരോപിക്കുന്നതു കാണാം. പുറമെ യേശുവിന്‍റെ വംശാവലിയെന്ന പേരില്‍ അദ്ദേഹവുമായി ഒരു ബന്ധവുമില്ലാത്ത തന്‍റെ മാതാവിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ വംശപരമ്പര രണ്ടിടങ്ങളില്‍ നല്‍കുകയും (മത്തായി 1/116, ലൂക്കോസ് 3/2338) ചെയ്തിരിക്കുന്നു. ഇതില്‍ ഒരിക്കലും ദൈവസഭയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് പഴയ ബൈബിള്‍ ആവര്‍ത്തന പുസ്തകം പഠിപ്പിച്ച വ്യഭിചാര സന്തതികള്‍ വരെ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു! മാത്രമല്ല, മഹാനായ ഈസാ നബി(അ) സമൂഹത്തില്‍ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കാനാണ് വന്നതെന്നുപോലും ബൈബിള്‍ പറയുന്നുണ്ട്! ഭൂമിയില്‍ സമാധാനം നല്‍കുവാന്‍ ഞാന്‍ വന്നിരിക്കുന്നുവെന്ന് തോന്നുന്നുവോ? അല്ല, ഭിന്നത വരുത്തുവാനത്രെ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു. ഇനി മേല്‍ ഒരു വീട്ടില്‍ ഇരുവരോട് മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഭിന്നിച്ചിരിക്കും. അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയോടും ഭിന്നിച്ചിരിക്കും (ലൂക്കോസ് 12/5153). ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നുവെന്ന് നിരൂപിക്കരുത്; സമാധാനമല്ല, വാള്‍ വരുത്തുവാനത്രെ ഞാന്‍ വന്നത് (മത്തായി 10/34). യേശുവിനെ ശത്രുക്കളായ ജൂതന്മാര്‍ കുരിശില്‍ തറച്ചുകൊന്നുവെന്നാണ് ബൈബിള്‍ പാഠം. അതാണ് ആധുനിക ക്രൈസ്തവതയുടെ അടിസ്ഥാനം തന്നെ. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ ദുരാരോപണം ശക്തമായി നിഷേധിക്കുകയും ഈസ(അ)നെ അല്ലാഹു ആകാശത്തിലേക്കുയര്‍ത്തി രക്ഷപ്പെടുത്തിയെന്ന വസ്തുത വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവിടെയും പകര്‍പ്പെഴുത്ത് വാദം തകര്‍ന്നടിയുകയാണ്.  ബൈബിള്‍ഖുര്‍ആന്‍/7 ജുനൈദ് ഖലീല്‍ സഖാഫി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...