Showing posts with label *നിസ്കാരം  ഉപേക്ഷിച്ചാലുള്ള  ശിക്ഷകൾ:. Show all posts
Showing posts with label *നിസ്കാരം  ഉപേക്ഷിച്ചാലുള്ള  ശിക്ഷകൾ:. Show all posts

Tuesday, May 8, 2018

*നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകൾ:

. *السلام عليكم ورحمة الله وبركاته*

〰〰〰〰🌷〰〰〰〰
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒
*🍃ഒരുങ്ങാം നമുക്ക് 🍃*
               👇🏽👇🏽👇🏽
*🌹💫റമളാനിലേക്ക് 💫 🌹*

💫💫💫🌹🌹🌹💫💫💫

 🌻🌻 *ഭാഗം 0⃣2⃣*🌻🌻

https://chat.whatsapp.com/AfTcf7EeIGLHRYJBaUSCmC


*നിസ്കാരം  ഉപേക്ഷിച്ചാലുള്ള  ശിക്ഷകൾ:* *••••••••••••••••••••••••••••••••*

     വളരെ  മഹത്വമേറിയ  ഇബാദത്  ഒഴിവാക്കുന്നവന്  വമ്പിച്ച  ശിക്ഷ  ലഭിക്കുന്നതാണ് .മാത്രമല്ല  വിശുദ്ധ  മതത്തിൽ  അവന്റെ  സ്ഥാനം  വളരെ  താഴെയാണ് കാരണം  ഒരു  മുസ്ലിമും  കാഫിറും  തമ്മിലുള്ള  വ്യത്യാസം  നിസ്കാരം  ഉപേക്ഷിക്കലാകുന്നു  എന്ന തിരുവചനം  നിസ്കാരം  നിഷേധിക്കുകയോ  അത്  ഉപേക്ഷിക്കൽ  അനുവദനീയമാണെന്നു
വിധിക്കുകയോ  ചെയ്താൽ  അവൻ  കാഫിറാകും  എന്ന  വസ്തുതയാണ്  വിളിച്ചറിയിക്കുന്നത് .

ഒരു  ഫർള്  നിസ്കാരം  അതിന്റെ  തൊട്ടടുത്ത  നിസ്കാരത്തിന്റെ  സമയവും വിട്ടു  അലസമായി  ഒരാൾ  പിന്തിച്ചാൽ  അവൻ  വധശിക്ഷക്ക്  അര്ഹനാണെന്നു  ഇമാം  ഷാഫിഹീ (റ)പറയുന്നു

നിസ്കാരത്തിന്റെ കാര്യത്തിൽ  അശ്രദ്ധയും  അലസതയും കാണുന്ന വന് പതിനാലു ശിക്ഷകൾ  ലഭിക്കുന്നതാണ് . ഇതിൽ  അന്ജെണ്ണം ദുന്യാവിലും  മൂന്നെണ്ണം  മരണസമയത്തും മൂന്നെണ്ണം  ഖബറിൽ വച്ചും  മൂന്നെണ്ണം  ഉയർത്തെഴുന്നേൽക്കുമ്പോഴുമാണ് ഉണ്ടാവുക.

ദുന്യാവിലെ  ശിക്ഷകൾ:
•••••••••••••••••••••••••••

(1) ജീവിതത്തിൽ  ബർകത്തോ  ദൈവിക മായ  അനുഗ്രഹങ്ങളോ  ലഭിക്കുകയില്ല
(2)സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിൽ  ആവുകയില്ല
(3)അവന്റെ കർമ്മങ്ങൾ ക്കു പ്രതിഫലo ലഭിക്കുകയില്ല
(4)അവന്റെ  പ്രാർത്ഥന സ്വീകരിക്കപ്പെടു കയില്ല
(5) മഹത്തക്കളുടെ  പ്രാർത്ഥന യിൽ അവനു ഒരു  വിഹിതവും  ഉണ്ടാവു കയ്യില്ല .           
 
മരണ  സമയത്തെ  ശിക്ഷ:
•••••••••••••••••••••••••••

(1)അവൻ  നിന്ദ്യനായി മരിക്കും 
(2)വിശന്നു മരിക്കും
(3)മരണസമയം അസഹ്യമായ  ദാഹം  ഉണ്ടാകും         
       
ഖബറിലെ  ശിക്ഷ:
••••••••••••••••••••

(1) വാരിയെല്ലുകൾ  കോർക്കപ്പെടും  വിധം  അവനെ  ഞെരിക്കും (2)ഖബറിൽ  കത്തിക്കപ്പെടും
(3)ഖബറിൽ  അവനെ  ശിക്ഷക്കാനായി ഒരു  വലിയ സർപ്പത്തെ നിശ്ചയിക്കും 

 മഹ്ശറയിൽ:
••••••••••••••••••

(1)കടുത്ത വിചാരണ  ഉണ്ടാകും 
(2)അള്ളാഹു  അവനോടു  കോപിക്കും
(3)അവനെ  നരകത്തിലേക്ക്  വലിചിഴക്കപ്പെടും 
(സവാജിർ ഇബ്നു ഹജർ  )

നമസ്കാരത്തിന്റെ നിബന്ധനകൾ
•••••••••••••••••••••••••••••••••
നമസ്കാരം അടിമയും ഉടമായും തമ്മിലുള്ള സംഭാഷണമാണല്ലോ. തനിക്കു ബൗതിക ജീവിതത്തിനുള്ള സകല സൗകര്യങ്ങളും ഒരുക്കി തന്ന സൃഷ്ടാവിന്ന് ദിവസവും അഞ്ചു നേരമുള്ള വിളിക്കുത്തരം ചെയ്യാൻ വിശ്വസിച്ചു വരുമ്പോൾ ആദ്യമായി ശാരീരിക ശുദ്ധി വരുത്തണം .

വലിയ അശുദ്ധിയിൽ നിന്ന്  കുളിച്ചും ചെറിയഅശുദ്ധിയിൽ നിന്ന് വുളു ചെയ്തും വൃത്തിയാക്കൽ നിര്ബന്ധമാണ്. നിയ്യത്തോട് കൂടി മുഖവും കൈയും കഴുകുകയും തല തടവിയ ശേഷം ഞെരിയാനി ഉൾപ്പെട കാലുകൾ കഴുകുകയും ചെയ്യലാണ് വുളൂവിൽ നിർബന്ധം.

സൂറത്ത് മാഹിദായിലൂടെ അള്ളാഹു പറയുന്നു "സത്യവിശ്വാസികളേ നിങ്ങൾ നിസ്കാരത്തിനൊരുങ്ങിയാൽ നിങ്ങളുടെ മുഖവും മുട്ടുവരെ രണ്ടു കയ്കളും കഴുകുകയും നിങ്ങളുടെ തല തടവുകയും ഞെരിയാനി വരെ രണ്ടു കാലുകൾ കഴുകുകയും ചെയുക "....
തുടർന്ന് ഈ സൂക്തത്തിന്റെ അവസാനത്തിൽ കാണാം
നിങ്ങൾക്കു ബുദ്ധിമുട്ട് വരുത്തിവെക്കണമെന്നു അള്ളാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിതരണമെന്നുമാണ് അവനുദ്ദേശിക്കുന്നത്. നിങ്ങൾ നന്ദി ഉള്ളവരായേകാം
(സുറത് മാഹിദ )

മേൽ പറഞ്ഞ കാര്യങ്ങൾ ക്രമപ്രകാരം ചെയുക എന്നത് ഉൾപ്പെടെ വുളു വിന് ആറു ഫര്ളുകളും അഞ്ചു ശർത്തുകളുംപുറമെ സുന്നതുകളും ഉണ്ട്. വുളൂയിലൂടെ മനുഷ്യൻ അവന്റെ അവയവങ്ങൾ മാത്രമല്ല ശുദ്ധീകരിക്കുന്നത് ആദമീയമായ ശൂദ്ധീകരണവും നടക്കുന്നുണ്ട്. ഉസ്മാൻ (റളിയല്ലാഹ് )വിൽ നിന്നു നിവേദനം.....

തീരുനബി (സ )പറഞ്ഞു ആരെങ്കിലുമൊരാൾ
വുളൂഹ്‌ ചെയുകയും പാലിക്കേണ്ട നിയമങ്ങളൊക്കെ ശ്രദ്ധിച്ചു വുളൂഹിനെ നന്നാക്കുകയും ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് പാപങ്ങൾ ആസകലം പുറത്തു പോകും നഖത്തിന്റ താഴ് ഭാഗത്തു നിന്ന് വരെയും (മുസ്ലിം ) ഇവിഷയവുമായി  ഇനിയും ധാരാളം ഹദീസുകൾ കാണാവുന്നതാണ്. നിസ്കാരത്തിനു വേണ്ടി ശരീരവും അവയവങ്ങളും ശുദ്ധിയാക്കുന്നത് പോലെ വസ്‌ത്രവും സ്ഥലവും നജസിൽനിന്ന് ശുദ്ധിയായിരിക്കൽ നിർബന്ധം ആണ്
അബുമാലികിൽ അശ്അരി (റാലിയല്ലാഹ് )യിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് ഇവിടെ നമുക്ക് ആവേശവും ആശ്വാസവുമാണ്. ശുദ്ധി വിശ്വാസത്തിന്റെ അർദ്ധ ഭാഗമാണ്‌. ഔറത് മറക്കുകഎന്നത് നിസ്കാരത്തിന്റെ മൂന്നാമത്തെ നിബന്ധനയാണ്. മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ്‌ പുരുഷന്റെ ഔറത്. അതുകൊണ്ട് നിസ്കാരത്തിൽ ഇവ മറയത്തക്ക വസ്ത്രമാണ് അവൻ ധരിക്കേണ്ടത്. സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെ ഉള്ള എല്ലാഭാഗങ്ളും മറച്ചാലേ നിസ്കാരം സാധുവാകുകയുള്ളു.

ഖിബ്‌ലക്ക് മുന്നിടൽ
മറ്റൊരു നിബന്ധനയാണ്. മക്കയിലെ വിശുദ്ധ കഅബക്കു നേരെ മുഖം തിരിക്കുക
. നിങ്ങൾ എവിടെ ആയിരുന്നാലും അതിന്റെ നേർക്കാണ് മുഖം തിരിക്കേണ്ടത്
(അൽ ബഖറ -144)

വിശുദ്ധ ഖുർആനിലെ രണ്ടാം അദ്ധ്യായത്തിൽ 144ആം വാക്യത്തിന്റെ വെളിച്ചത്തിൽ നിസ്കാര വേളയിൽ പരിശുദ്ധ ഖിബ്ലാ ക്കു നേരെ മുഖം തിരിക്കൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ പറയുന്നു. ഓരോ നിസ്കാരത്തിന്റെ യും സമയമായ ശേഷം നിർവഹിച്ചാൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
 ഈ സമയത്തെ നിസ്കരിക്കാൻ പാടുള്ളൂ എന്നു പരിശുദ്ധ ഖുർആൻ വിവിധ സ്ഥലങ്ങളിൽ അള്ളാഹു നമ്മെ അറിയിക്കുന്നു.

   ബാങ്ക്:
••••••••••••••

സമയങ്ങൾ അറിയിക്കാൻ വേണ്ടിയാണ് നിശ്ചിത പദങ്ങൾ ഉപയോഗിച്ച് ഒരു പൊതു വിളംബരമായി ബാങ്കിനെ ഇസ്ലാം  സ്ഥാപിച്ചു.ഇസ്ലാമിക ചിഹ്നങ്ങളുടെ പ്രകടനവും ജമാഅത് നിസ്കാര ത്തിനുള്ള  ക്ഷണവുമായി ബാങ്ക് കണക്കാക്കുന്നു. നിസ്കാര സമയം വന്നിരിക്കുന്നു അതിനാൽ എല്ലാവരും നിസ്കാരത്തി ലേക്കു വരൂ എന്ന അറിയിപ്പിനു പുറമെ ഇസ്ലാമിന്റെ ഉദ്ദേശമഹിമയും തൗഹീദിന്റെ സത്തയും ദീനിന്റെ ചൈതന്യവും സമ്പൂർണ്ണമായി   ബാങ്ക് ഉൾകൊള്ളുന്നു. ബാങ്കിന്റെ മറ്റൊരു പ്രത്യേകത അത് വളരെ ഹ്രസവും എന്നാൽ വളരെ വ്യക്തവും അതിലുപരി സാഹിത്യത്തിലധിഷ്ടി തവുമാണ്. അതിന്റെ രാഗവും താളവും സൗന്ദര്യത്തിന്റെ  പ്രതീകമാകുന്നു. ഇസ്ലാമിക പ്രബോധനത്തിന്റെ സ്പഷ്ടമായ ചിത്രവും കൂടിയാണത്. ആ ബാങ്ക് എത്രയോ അമുസ്ലിങ്ങളുടെ ഹൃദയം ഇസ്ലാമിലെക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ഇതര മതസ്ഥരുടെ മാർഗത്തിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.

കൈ കെട്ടൽ
••••••••••••••••••••

നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത്‌ കൈ കെട്ടണമെന്ന വാദം നാലു മദ്‌ഹബിനും വിരുദ്ധമാണ്. നബി (സ )ഈ വിഷയത്തിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിനു മുകളിൽ കൈ വെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബദലുൽമജ്‌ഹൂദ് എഴുതി:"നിസ്കാരത്തിൽ കൈകൾ നെഞ്ചിന്റെ മുകളിൽ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളിൽ നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചു കളയുന്ന അഭിപ്രായമാണത് "(ബദലുൽമജ്‌ഹൂദ് ബി ശർഹി അബൂദാവൂദ്, 4/86).
ഇമാം ഖസ്ത്വാല്ലനി (റ )രേഖപെടുത്തുന്നു :"കൈകൾ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്. ഇബ്നു ഖുസൈമ:(റ )വിന്റെ ഹദീസിൽ ഇത് പറയുന്നു. തീർച്ചയായും നബി (സ ) കൈ രണ്ടും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത് "(ഖസ്ത്വാല്ലനി, 2/434).

ഇമാം ബൈഹഖി രേഖപെടുത്തുന്നു. ഇബ്നു അബ്ബാസ് (റ )പറയുന്നു, "നിസ്കാരത്തിൽ വലതു കൈ ഇടതു കൈയിന്മേൽ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് "(നെഞ്ചിന്റെ മുകൾ ഭാഗത്തല്ല )(സുനനുൽകുബ്റാ, 2/313).
ഖുർആനും സുന്നത്തും ഉൾപ്പെടെയുള്ള ഇസ്ലാമിക പ്രമാണങ്ങൾ വേണ്ടത്ര പഠിക്കുകയും വിലയിരുത്തുകയും ചെയ്ത കർമശാസ്ത്ര പണ്ഡിതന്മാരെല്ലാം ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "നിർത്തത്തിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെഞ്ചിനു താഴെയുമായി കൈകൾ വെക്കൽ സുന്നത്താണ്. നബി (സ ) അങ്ങനെ ചെയ്‌തിരുന്നതായി സ്വഹീഹായി വന്നിട്ട് "(നിഹായ, വാ. 1, പേ. 548).
നെഞ്ചിനു താഴെ ഹൃദയത്തിന്റെ നേരെ വെക്കണമെന്നാണ് ഷാഫിഈ പണ്ഡിതന്മാർ പറയുന്നത്. നെഞ്ചിനു മുകളിൽ വെക്കണമെന്ന് ഒരു പണ്ഡിതനും വാദിക്കുന്നില്ല. "കൈകൾ നെഞ്ചിനു താഴെ വെക്കലും സുന്നത്താകുന്നു "
(മഹല്ലി, 1/173). "നെഞ്ചിനു താഴെയും പൊക്കിളിനുമീതെയുമായി ഇടതു കയ്യിന്റെ മണ്കണ്oത്തെവലതു കൈ കൊണ്ട് പിടിക്കൽ സുന്നത്താണ് "(ശറഹുൽമൻഹജ്‌, 1/401).


⚪⚪⚪⚪⚪⚪⚪⚪⚪⚪
_പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*💢🛑 ADMIN POST ONLY ALLOWED 🛑💢*


*Join Our WhatsApp group:* 👇👇👇👇

https://chat.whatsapp.com/AfTcf7EeIGLHRYJBaUSCmC

 *🍒 ഇസ്ലാമിക അറിവുകൾ ® 🍒*
          *വാട്സാപ്പ് ഗ്രൂപ്പ്*

♻♻♻♻♻♻♻♻♻

📱 *00919447257445*
📱 *00917593072001                📱  00918848552505*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...