Friday, November 23, 2018

ميلاد أعناق ثويبة فتح الباري



ميلاد أعناق ثويبة فتح الباري

حدثنا الحكم بن نافع أخبرنا شعيب عن الزهري قال أخبرن




 عروة بن الزبير أن زينب بنت أبي سلمة أخبرته أن أم حبيبة بنت أبي سفيان أخبرتها أنها قالت يا رسول الله انكح أختي بنت أبي سفيان فقال أوتحبين ذلك فقلت نعم لست لك بمخلية وأحب من شاركني في خير أختي فقال النبي صلى الله عليه وسلم إن ذلك لا يحل لي قلت فإنا نحدث أنك تريد أن تنكح بنت أبي سلمة قال بنت أم سلمة قلت نعم فقال لو أنها لم تكن ربيبتي في حجري ما حلت لي إنها لابنة أخي من الرضاعة أرضعتني وأبا سلمة ثويبة فلا تعرضن علي بناتكن ولا أخواتكن قال عروة وثويبة مولاة لأبي لهب كان أبو لهب أعتقها فأرضعت النبي صلى الله عليه وسلم فلما مات أبو لهب أريه بعض أهله بشر حيبة قال له ماذا لقيت قال أبو لهب لم ألق بعدكم غير أني سقيت في هذه بعتاقتي ثويبة
وثويبة مولاة لأبي لهب ) قلت : ذكرها ابن منده في " الصحابة " وقال : اختلف في إسلامها . وقال أبو نعيم : لا نعلم أحدا ذكر إسلامها غيره ، والذي في السير أن النبي صلى الله عليه وسلم كان يكرمها ، وكانت تدخل عليه بعدما تزوج خديجة ، وكان يرسل إليها الصلة من المدينة ، إلى أن كان بعد فتح خيبر ماتت ومات ابنها مسروح .

قوله ( وكان أبو لهب أعتقها فأرضعت النبي صلى الله عليه وسلم ) ظاهره أن عتقه لها كان قبل إرضاعها ، والذي في السير يخالفه ، وهو أن أبا لهب أعتقها قبل الهجرة وذلك بعد الإرضاع بدهر طويل وحكى السهيلي أيضا أن عتقها كان قبل الإرضاع ، وسأذكر كلامه .

قوله ( أريه ) بضم الهمزة وكسر الراء وفتح التحتانية على البناء للمجهول .

قوله ( بعض أهله ) بالرفع على أنه النائب عن الفاعل . وذكر السهيلي أن العباس قال : لما مات أبو لهب رأيته في منامي بعد حول في شر حال فقال : ما لقيت بعدكم راحة ، إلا أن العذاب يخفف عني كل يوم اثنين ، قال : وذلك أن النبي صلى الله عليه وسلم ولد يوم الاثنين ، وكانت ثويبة بشرت أبا لهب بمولده فأعتقها .

قوله ( بشر حيبة ) بكسر المهملة وسكون التحتانية بعدها موحدة أي سوء حال ، وقال ابن فارس : أصلها [ ص: 49 ] الحوبة وهي المسكنة والحاجة ، فالياء في حيبة منقلبة عن واو لانكسار ما قبلها . ووقع في " شرح السنة للبغوي " بفتح الحاء ، ووقع عند المستملي بفتح الخاء المعجمة أي في حالة خائبة من كل خير ، وقال ابن الجوزي : هو تصحيف ، وقال القرطبي : يروى بالمعجمة ، ووجدته في نسخة معتمدة بكسر المهملة وهو المعروف ، وحكى في " المشارق " عن رواية المستملي بالجيم ولا أظنه إلا تصحيفا ، وهو تصحيف كما قال .

قوله ( ماذا لقيت ) أي بعد الموت .

قوله ( لم ألق بعدكم ، غير أني ) كذا في الأصول بحذف المفعول ، وفي رواية الإسماعيلي " لم ألق بعدكم رخاء " وعند عبد الرزاق عن معمر عن الزهري " لم ألق بعدكم راحة " قال ابن بطال : سقط المفعول من رواية البخاري ، ولا يستقيم الكلام إلا به .

قوله ( غير أني سقيت في هذه ) كذا في الأصول بالحذف أيضا ، ووقع في رواية عبد الرزاق المذكورة " وأشار إلى النقرة التي تحت إبهامه وفي رواية الإسماعيلي المذكورة وأشار إلى النقرة التي بين الإبهام والتي تليها من الأصابع " وللبيهقي في الدلائل من طريق . . كذا مثله بلفظ " يعني النقرة إلخ " وفي ذلك إشارة إلى حقارة ما سقي من الماء .

قوله ( بعتاقتي ) بفتح العين ، في رواية عبد الرزاق " بعتقي " وهو أوجه والوجه الأولى أن يقول بإعتاقي ، لأن المراد التخليص من الرق . وفي الحديث دلالة على أن الكافر قد ينفعه العمل الصالح في الآخرة ; لكنه مخالف لظاهر القرآن ، قال الله تعالى وقدمنا إلى ما عملوا من عمل فجعلناه هباء منثورا وأجيب أولا بأن الخبر مرسل أرسله عروة ولم يذكر من حدثه به ، وعلى تقدير أن يكون موصولا فالذي في الخبر رؤيا منام فلا حجة فيه ، ولعل الذي رآها لم يكن إذ ذاك أسلم بعد فلا يحتج به ، وثانيا على تقدير القبول فيحتمل أن يكون ما يتعلق بالنبي صلى الله عليه وسلم مخصوصا من ذلك ، بدليل قصة أبي طالب كما تقدم أنه خفف عنه فنقل من الغمرات إلى الضحضاح . وقال البيهقي : ما ورد من بطلان الخير للكفار فمعناه أنهم لا يكون لهم التخلص من النار ولا دخول الجنة ، ويجوز أن يخفف عنهم من العذاب الذي يستوجبونه على ما ارتكبوه من الجرائم سوى الكفر بما عملوه من الخيرات .

وأما عياض فقال : انعقد الإجماع على أن الكفار لا تنفعهم أعمالهم ولا يثابون عليها بنعيم ولا تخفيف عذاب ; وإن كان بعضهم أشد عذابا من بعض . قلت : وهذا لا يرد الاحتمال الذي ذكره البيهقي ، فإن جميع ما ورد من ذلك فيما يتعلق بذنب الكفر ، وأما ذنب غير الكفر فما المانع من تخفيفه ؟ وقال القرطبي : هذا التخفيف خاص بهذا وبمن ورد النص فيه . وقال ابن المنير في الحاشية : هنا قضيتان إحداهما محال وهي اعتبار طاعة الكافر مع كفره ، لأن شرط الطاعة أن تقع بقصد صحيح ، وهذا مفقود من الكافر . الثانية إثابة الكافر على بعض الأعمال تفضلا من الله تعالى ، وهذا لا يحيله العقل ، فإذا تقرر ذلك لم يكن عتق أبي لهب لثويبة قربة معتبرة ، ويجوز أن يتفضل الله عليه بما شاء كما تفضل على أبي طالب ، والمتبع في ذلك التوقيف نفيا وإثباتا . قلت : وتتمة هذا أن يقع التفضل المذكور إكراما لمن وقع من الكافر البر له ونحو ذلك ، والله أعلم

ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും ! *ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




"ഉറുക്കും ഷിർക്കും വിലക്കും"

_______🔽
ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും !
*ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി മുജാഹിദ് വഹാബികളാണോ സൗദിയിൽ അല്ല കേരളത്തിൽ*?
🔽
*ഇബ്നുതീമിയ്യയുടെ വാക്കുകൾ തള്ളുക എന്നത് ഖുർആൻ തള്ളുന്നതിന്ന് തുല്യമാണെന്ന് കേരള മുജായിദുകൾ എഴുതി വെച്ച് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*
🔽
*ഒരു വീഡിയോ കാണാനിടയായി ഉറുക്ക് കെട്ടുന്നത് ശിർക്കാണ് പോൽ ?എന്നാൽ അതിന്റെ യാഥാർത്ഥ്യം ജാഹിലിയ്യാ കാലത്തുണ്ടായ മന്ത്രങ്ങളും ഉറുക്കുകളെയും പറ്റിയാണ് അല്ലാതെ ഖുർആൻ, മറ്റ് ദിക്റുകൾ കൊണ്ടുള്ള ഉറുക്കിനെപ്പറ്റിയൊ മന്ത്രത്തെ പറ്റിയോ അല്ല*
🔽
*ആദ്യമായി ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*
*يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم يوم يرونها الج) (كانهم يوم يرون مايوعدون الخ) يكتب فى اناء نظيف فيسقى قال على: يكتب فى كاغدة فيعلق على عضد المرأة قال على: وقد جربناه فلم نر شيئا اعجب* *منه………………..فتاوى ابن* *تيمية 19/36.*
*" മുജാഹിദുകളുടെ ശൈഖുൽ ഇസ്ലാം തന്നെ പറയുന്നത് കാണുക;  “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി….* *എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).*
*ഇബ്നു തയ്മിയ്യയേ തിരുത്തല്ലെ വഹാബികളേ*👆🏻👆🏻
🔽
*"ജാഹിലിയ്യ കാലത്തുള്ള ശിര്‍ക്ക് വചനങ്ങള്‍ കൊണ്ടുള്ളവയെ കുറിച്ചാണ് നബി(സ)പറയുന്നത്, ശിര്‍ക്കില്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്ന് കുഴപ്പമില്ല....*
*حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاري*
*ഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാറുണ്ടായിരുന്നു. മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു.നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല. (ബുഖാരി)*
*قال ابن حجر العسقلاني :*
*وقد اجمع العلماء على جواز الرقية عن اجتماع ثلاثة شروط  ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195*
*"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമാണെന്നതിന് പണ്ഡിതരുടെ എകാഭിപ്രായമുണ്ട്*
*(ഫതഹുല്‍ ബാരി)*
*ഇമാം റാസി(റ)പറയുന്നത് കാണാം*
*قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما*(تفسير
الكبير"*
*കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ അനുവദനീയവുമാണ്(റാസി)*__________🖼🖼🖼
*ABOO ZAHRA BATHOOL*
(9496210086)

Wednesday, November 14, 2018

ബിദ്അത്ത് വിശദീകരിച്ച് ഊരാക്കുടുക്കിൽ അകപ്പെട്ടിരിക്കയാണ് മൗലവിമാർ

🔹▪🔹▪🔹▪🔹

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




*നബിദിനാഘോഷം:*
*മൗലവിമാർ ഊരാക്കുടുക്കിൽ*

ബിദ്അത്ത് വിശദീകരിച്ച് ഊരാക്കുടുക്കിൽ
അകപ്പെട്ടിരിക്കയാണ് മൗലവിമാർ.

▶ *ബിദ്അത്ത്*

എന്താണ് ബിദ്അത്തെന്ന് മൗലവിമാർ
പറയുന്നത് ആദ്യം ശ്രദ്ധിക്കുക:
"പ്രവാചക മാതൃകയില്ലാത്തതും
നല്ലതെന്ന് തോന്നാവുന്നതുമായ
കാര്യങ്ങൾക്കാണ് മതത്തിൽ ബിദ്അത്
എന്ന് പറയുന്നത്. ''
      
        അൽമനാർ 2018
        നവംബർ പേ: 15

ബിദ്അത്ത് വന്നു ചേരുന്ന പല വഴികളിൽ
രണ്ടാമത്തേത് ഇതാണത്രെ:

*"അല്ലാഹുവോറസൂലോ നിശ്ചയിച്ചിട്ടില്ലാത്ത*
*ആരാധനാ കർമ്മങ്ങൾ ചെയ്തു കൊണ്ട്*
*ഉണ്ടാകുന്ന ബിദ്അത്ത്* .ഇതിന് ഉദാഹരണമാണ്
നാരിയസ്വലാത്,മൗലിദ് ആഘോഷം.... മൂന്നാമത്തേത്
നിലവിലുള്ള ഇബാദത്തുകളിൽ വർദ്ധനവ് വരുത്തുന്ന രീതിയാണ്. അടിസ്ഥാനപരമായി നിലനിൽക്കുന്ന ഇബാദത്തുകളായിരിക്കും. എന്നാൽ അതിൽ പുതിയ ഭാഗങ്ങൾ ചേർത്തോ വർദിപ്പിച്ചോ ഉണ്ടാക്കുന്ന കാര്യങ്ങളാണ്.ഇതും ബിദ് അത് തന്നെ..... അതായത് നമ്മുടെ അനുഷ്ഠാനങ്ങൾക്ക് അല്ലാഹുവിന്റെ കൽപ്പന ഉണ്ടായിരിക്കണം.അത് പോലെ നബി (സ) യുടെ നിർദ്ദേശമുണ്ടായിരിക്കണം."

      അൽമനാർ 2018
      നവം: പേ: 20, 21

ബിദ്അത് എന്താണെന്ന്  മനസിലായല്ലൊ.
ഇനി, മൗലവിമാർ തന്നെ ബിദ്അത് ചെയ്യാൻ നിർദ്ദേശിക്കുന്നത് നോക്കൂ. അതായത് വെള്ളിയാഴ്ച ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചെല്ലണമത്രെ. എന്നല്ല, അത് നിർബന്ധവുമാണത്രെ. എന്നാൽ നബി(സ) ഇങ്ങനെ മാതൃക കാണിച്ചിരുന്നോ? ഇല്ല. നബി(സ) ഒറ്റ ഖുതുബയിലും സ്വലാത് ചെല്ലിയിട്ടേയില്ല. ഇതാവട്ടെ മൗലവിമാരും സമ്മതിക്കുന്നു.

▶ *ഖുതുബ സ്വലാത്ത് കൊണ്ട് തുടങ്ങണം*

" ജുമുഅ ഖുതുബയും പ്രസംഗങ്ങളും
ആരംഭിക്കേണ്ടത് നബിയുടെ മേൽ
സ്വലാത്ത് ചെല്ലിക്കൊണ്ടായിരിക്കണം." '
        
             അൽമനാർ 2018
             നവം: 24

▶ *ഖുതുബയിലെ അവിഭാജ്യ ഘടകമാണ്*
     *സ്വലാത്ത്:*

" ഹംദ്, സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർഥന മുതലായ അഭിവാജ്യ ഘടകങ്ങൾ ......
( ശബാബ് 2010. ഏപ്രി: 2 പേ: 26)

▶ *നബി(സ) ഖുതുബയിൽ സ്വലാത്ത്*
     *ചൊല്ലിയതിന് ഒരു തെളിവുമില്ല.*

"ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ്വ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല."

     ശബാബ് 2009
     ജൂലൈ :10 പേ: 21

ചുരുക്കത്തിൽ, ഖുർആനിലോ ഹദീസിലോ
നബി(സ)യുടെ മാതൃകയിലൊ ഒരു തെളിവുമില്ലാത്ത
ഒരു ബിദ്അത് (ഖുതുബയിൽ സ്വലാത് ചൊല്ലൽ)
എല്ലാ വെള്ളിയാഴ്ചയും പള്ളി മിമ്പറിൽ വെച്ച് നിർബന്ധപൂർവ്വം ചെയ്യുന്നവരാണ് കേരള വഹാബി !!  

ചിന്തിക്കണേ....
ആഴ്ചയിൽ ബിദ്അത് നിർബന്ധമാക്കി ചെയ്യുന്ന
ഇവരാണ് വർഷത്തിൽ ഒരിക്കൽ ബിദ്അത് ( ഹസന: ) ചെയ്യുന്ന സുന്നികളെ നന്നാക്കാൻ വരുന്നത് 🤭

*ബുദ്ധിയുള്ളവനെങ്ങിനെ*
*വഹാബിയാവും*🤔

✍🏻 Aboobabeeb payyoli
▫▪▫▪▫▪▫▪▪▫

Monday, November 12, 2018

ബിദ് അത്ത് ഹസന



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


https://m.facebook.com/story.php?story_fbid=2195871150650507&id=2176010752636547



*ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ* 🔍🔎 👇
http://sunniknowledge.blogspot.com/?m=0

*face book പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ* 🔎🔍👇
https://www.facebook.com/siddeequlmisbahpadannakka/

🔽_______________________🔽
*"ബിദ് അത്തെല്ലാം നരഗത്തിലേക്കോ ??? സ്വഹാബാക്കൾ ബിദ് അത് ചെയ്യുമോ ???*

*✍ Siddeequl Misbah - written by - 11/11/2018 (9072 784 786)*
🔽
പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക് വിരുദ്ധമായ പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത് അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മൗലിദാഘോഷത്തിന്ന് മാത്രമായി നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ? എന്ന പുതിയ ഉസൂലിന്റെ ചോദ്യവുമായി വന്ന് മൗലിദാഘോഷത്തെ ബിദ് അത്താരോപിക്കുന്ന മുജാഹിദുകൾ തന്നെ ഇന്ന് ഇബാദത്തിന്റെ പേരിൽ ചെയ്യുന്ന ഖുതുബ പരിഭാഷ , തറാവീഹ് ആദ്യം 20 പിന്നെ 08 പിന്നെ 11 പിന്നെ 11 ൽ കൂടുതൽ ബിദ് അത് , പിന്നെ തറാവീഹ് ഇല്ല (ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഇബാദത്ത്) , അത് പോലെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങളായ ,സലഫി പള്ളികളിൽ നടക്കുന്ന ഖുർ ആൻ ഹദീസ് ക്യാമ്പയിൻ, ഇസ്ലാഹീ മദ്രസകൾ , മുജാഹിദ് ശരീഅത്ത് സ്ഥാപനങ്ങൾ , വാർഷിക സമ്മേളനങ്ങൾ , പ്രസിദ്ധീകരണങ്ങൾ പോലുള്ളവക്കൊന്നും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടും ചെയ്തിട്ടുണ്ടോ എന്ന് എന്ത് കൊണ്ട് ബാധകമല്ല ??? അങ്ങനെ വരുമ്പോൾ സത്യത്തിൽ ബിദ് അത്ത് ഇക്കൂട്ടരല്ലേ കൂടുതൽ ചെയ്യുന്നത് ???

ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ടം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല !

പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം
"من أحدث في أمرنا هذا ما ليس منه فهو رد"
"നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!!

അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും"

ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം !

ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക !!!!

*മതപരമായ നല്ല ബിദ് അത്തുകൾ*
🔽
*(01) :- ളുഹാ നമസ്ക്കാരം :-*

ബുഖാരി ഹദീസ് നമ്പർ - 1775

١٧٧٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ، قَالَ: دَخَلْتُ أَنَا [ص: ٣] وَعُرْوَةُ بْنُ الزُّبَيْرِ المَسْجِدَ، فَإِذَا عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا، جَالِسٌ إِلَى حُجْرَةِ عَائِشَةَ، وَإِذَا نَاسٌ يُصَلُّونَ فِيالمَسْجِدِ صَلاَةَ الضُّحَى، قَالَ: فَسَأَلْنَاهُ عَنْ صَلاَتِهِمْ، فَقَالَ: بِدْعَةٌ "
"മുജാഹിദ് (റ) തൊട്ട് ഉദ്ധരിക്കുന്നു മഹാനവർകൾ പറഞ്ഞു ഞാനും ഉർവതു ബ്നു സുബൈർ (റ) പള്ളിയിൽ പ്രവേശിച്ച സമയത്ത് അബ്ദുള്ളാഹി ബ്നു ഉമർ (റ) ആയിഷാ ബീവി (റ) വിന്റെ റൂമിന്റ ഭാഗത്ത് ഇരിക്കുകയായിരുന്നു ,ആ സമയത്ത് ജനങ്ങൾ ളുഹാ നമസ്ക്കരിക്കുകയായിരുന്നു ഈ നിസ്ക്കാരത്തെ പ്പറ്റി അബ്ദുള്ളാഹി ബ്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു അത് ബിദ് അത്താണ് " (നിഹ്മതായ ബിദ് അത്)
(ബുഖാരി ഹദീസ് നമ്പർ - 1775)

(قَوْلُهُ بَابُ صَلَاةِ الضُّحَى فِي السَّفَرِ)
പ്രസ്തുത ളുഹാ നമസ്ക്കാരത്തിന്റെ ബാബിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് ഹുൽ ബാരിയിൽ 3/52 ൽ നിന്നും വായിക്കാം

فَرَوَى سَعِيدُ بْنُ مَنْصُورٍ بِإِسْنَادٍ صَحِيحٍ عَنْ مُجَاهِدٍ عَن بن عُمَرَ أَنَّهُ قَالَ إِنَّهَا مُحْدَثَةٌ وَإِنَّهَا لَمِنْ أَحْسِنِ مَا أَحْدَثُوا

"സ്വഹീഹായ സനദോട് കൂടി സഈദ് ബിൻ മൻസ്വൂർ (റ) രിവായത് ചെയ്യുന്നു നിശ്ചയം ഇബ്നു ഉമർ (റ) പറഞ്ഞു " ളുഹാ നമസ്ക്കാരം പുതുതായി ഉണ്ടാക്കിയതാണ് , ഇതാകട്ടെ പുതുതായി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ലതുമാണ്"

وروى بن أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ عَنِ الْحَكَمِ بْنِ الْأَعْرَج عَن الْأَعْرَج قَالَ سَأَلت بن عُمَرَ عَنْ صَلَاةِ الضُّحَى فَقَالَ بِدْعَةٌ وَنِعْمَتِ الْبِدْعَةُ
"സ്വഹീഹായ സനദോട് കൂടി ഇബ്നു അബീ ശൈബ (റ) രിവായത്ത് ചെയ്യുന്നു " ളുഹാ നമസ്ക്കാരത്തെ പറ്റി ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു മഹാനവർകൾ പറഞ്ഞു ഇത് ബിദ് അത്താണ് നിഹ്മത്തായ ബിദ് അത്ത്"

(ഫത് ഹുൽ ബാരി 3/52)

*(02 :- റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് :-*

(ബുഖാരി ഹദീസ് നമ്പർ 2010) - അബ്ദുറഹ്മാൻബ്നു ഖാരിഅ (റ) പറഞ്ഞു "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദൃഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ചു: " نعمت البدعة هذه " ഇത് നല്ല ബിദ്അത്താണ്. (ബുഖാരി 2010)

*(03) ഇഹ്തിദാലിൽ സ്വഹാബിവര്യന്റെ പ്രത്യേക ദുആഹ് -*

ഹദീസ് നമ്പർ 799 - ബുഖാരി
بَابُ فَضْلِ اللَّهُمَّ رَبَّنَا لَكَ الحَمْدُ -

عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ: " كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ "، قَالَ رَجُلٌ وَرَاءَهُ: رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ، قَالَ: «مَنِ المُتَكَلِّمُ» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ»

"രിഫാ അത ബ്നി റാഫിഹി സ്സുറഖിയ്യ് (റ) പറഞ്ഞു ഒരു ദിവസം ഞങ്ങൾ നബി (സ്വ) യുടെ കൂടെ നിസ്ക്കരിക്കുകയായിരുന്നു റുകൂ ഇൽ നിന്ന് തല ഉയർത്തി ഇഹ്തിദാലിലേക്ക് വരുന്ന സമയത്ത് سَمِعَ اللَّهُ لِمَنْ حَمِدَهُ "، എന്ന് പറഞ്ഞു ആ സമയത്ത് പുറകിൽ നിന്നൊരാൾ
رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،
എന്ന ദുആഹ് അധികമായി നടത്തി
നിസ്ക്കാര ശേഷം നബി (സ്വ) ചോദിച്ചു ആരാണ് അത് പറഞ്ഞത് ഞാനാണെന്ന് അദ്ദേഹം നബിതങ്ങളോട് പറഞ്ഞു ! അപ്പോൾ നബി (സ്വ) പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് (അധികമായി ചൊല്ലിയ ദിക്റ്) ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. (ബുഖാരി 757)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.

"നബി (സ്വ) യിൽ നിന്നും വന്നതല്ലാത്ത ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു "'(ഫത്ഹുൽ ബാരി 3/188)

*(04) എല്ലാ വുളൂഇന്ന് ശേഷവും ബിലാൽ (റ) വിന്റെ രണ്ട് റക് അത്ത് നമസ്ക്കാരം:-*

നല്ല ബിദ് അത്ത് പഠിപ്പിക്കുന്ന ബാബിൽ ഇമാം അബൂ ശാമ (റ) പഠിപ്പിക്കുന്നു

قلت وَمن هَذَا الْبَاب اقراره صلى الله عَلَيْهِ وَسلم بِلَالًا رضى الله عَنهُ على صلَاته رَكْعَتَيْنِ بعد كل وضوء وان كَانَ هُوَ صلى الله عَلَيْهِ وَسلم لم يشرع خُصُوصِيَّة ذَلِك بقول وَلَا فعل وَذَلِكَ لِأَن بَاب التَّطَوُّع بِالصَّلَاةِ مَفْتُوح إِلَّا فِي الْأَوْقَات المكروهه

എല്ലാ വുളൂഇന്ന് ശേഷം രണ്ട് റക് അത്ത് നമസ്ക്കാരം നബി (സ്വ) പ്രത്യേകമായി ഷറ ആക്കുകയോ, പ്രവർത്തിക്കുകയോ , പറയുകയോ ചെയ്യാത്ത ഒരു കാര്യമാണ് ബിലാൽ (റ) ചെയ്തത് . ഇതിന്ന് നബി (സ്വ) അംഗീകരം കൊടുക്കുകയും ചെയ്തു. ഈയടിസ്ഥാനത്തിൽ കറാഹത്തല്ലാത്ത സമയങ്ങളിലൊക്കെ സുന്നത്ത് നമസ്ക്കരിക്കാം എന്ന് സ്ഥിരപ്പെടുന്നു. (കിതാബുൽ ബാഇസ്)

*(05) :- നബി (സ്വ) തങ്ങൾ ചെയ്യാത്ത ഖുർ ആൻ ക്രോഡീകരണം:-*

നബി(സ്വ) ഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞപ്പോൾ സ്വിദ്ധീഖ് (റ) പറഞ്ഞ മറുപടി
«كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ?<<
"നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യും" ഇത് കേട്ട ഉമർ (റ) നൽകിയ മറുപടി
فَقَالَ عُمَرُ: هُوَ وَاللَّهِ خَيْرٌ
"അള്ളാഹുവാണെ സത്യം അത് (ക്രോഡീകരിക്കലാണ്) ഖൈറ്"

പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി.രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ് (റ) പറഞ്ഞത്?
: «كَيْفَ تَفْعَلاَنِ شَيْئًا لَمْ يَفْعَلْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»
"നബി (സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍ രണ്ടു പേരും എങ്ങനെയാണ് ചെയ്യുക?"
فَقَالَ أَبُو بَكْرٍ: هُوَ وَاللَّهِ خَيْرٌ،
ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ ഇന്ന് നമുക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നോ? ഇല്ല മറിച്ച് അബൂബക്കർ (റ) ആദ്യം ഉമർ (റ) പറഞ്ഞ പ്രകാരം "തീർചയായും അത് ഖൈറാണെന്ന് മറുപടി നൽകി" പുതിയ കാര്യം ചെയ്യുകയായിരുന്നു. (ബുഖാരി - 4679 - 6/81)

*(06) :- ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ "ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക്":-*

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇഖാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരിഗണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

*(07) :- എല്ലാ റക് അത്തുകളിലും സൂറത് ഇഖ് ലാസ്വ്:-*

ബുഖാരി ഹദീസ് നമ്പർ - 7375

عَنْ عَائِشَةَ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلًا عَلَى سَرِيَّةٍ، وَكَانَ يَقْرَأُ لِأَصْحَابِهِ فِيصَلاَتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»، فَسَأَلُوهُ، فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ، وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ
"എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട് സ്വഹാബത്ത് നബി (സ്വ) യുടെ ശ്രദ്ധയിൽ പെടുത്തി ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമന്വേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്നും അതൊക്കെ "ബിദ് അത്ത്" എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ലെന്നുമാണ് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നത്."

*(08) :-* നബി (സ്വ) റബീഉൽ അവ്വൽ 12 ന്ന് മദീനയിൽ ഹിജ്റ എത്തിയപ്പോൾ സ്വഹാബത്ത് ദഫ്ഫ് മുട്ടി മദ് ഹ് ഗാനം (ത്വല അൽ ബദ് റു അലൈനാ) പാടിയതും, രണ്ട് പെരുന്നാൾ ദിനത്തേക്കാൾ അവരന്ന് സന്തോഷിച്ചതും നബി (സ്വ) മുൻ കൂട്ടി പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് കൊണ്ടല്ല ! മറിച്ച് അവരുടെ തിരു നബി (സ്വ) യോടുള്ള സ്നേഹ പ്രകടനങ്ങൾ പ്രകടിപ്പിച്ചതാണ് ഈ പ്രകടനങ്ങൾ പുതുതായിട്ട് കൂടി (ബിദ് അത്ത്) ഹബീബ് (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയാണ് ചെയ്തത് , സ്വഹാബത്തിന്റെ സ്നേഹ പ്രകടനങ്ങൾ ശരീഅത്തിന്റെ കോലിൽ അളക്കാൻ സാധിക്കുമായിരുന്നില്ല!!!!

"സ്നേഹപ്രകടനം ഏത് രൂപമാണെങ്കിലും അത് പിഴച്ച ബിദ് അത്തല്ല ! അതിന്റെ രൂപം ശരീഅത്തിന്ന് വിരുദ്ധമാകാതിരുന്നാൽ മതി എന്നതാണ് !!"

*(09) - വധിക്കപ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക് അത് നമസ്ക്കാരം :-*

فإن أول من سن هذه السنة هو الصحابي الجليل خبيب بن عدي رضي الله عنه ، لما في الصحيحين أن أبا هريرة رضي الله عنه قال: "إن خبيب بن عدي الصحابي رضي الله عنه ، حين أخرجه الكفار ليقتلوه في زمن النبي صلى الله عليه وسلم قال: دعوني أصلي ركعتين ، فكان أول من صلى الركعتين عند القتل".
والله أعلم.

കാഫിരീങ്ങൾ ഹുബൈബ് ബ്നു അദ് യ് (റ) വിനെ തൂക്കു മരത്തിലേറ്റുന്നതിന്ന് മുമ്പ് മഹാനവർകൾ ശത്രുക്കളോട് രണ്ട് റക് അത്ത് നിസ്ക്കരിക്കാനാവശ്യപ്പെട്ടു , ഈ നിസ്ക്കാരം സുന്നത്തിൽ ആദ്യമായി പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നത് മഹാനായ ഈ സ്വഹാബിവര്യനായിരുന്നു

(പ്രസ്തുത ഹദീസ് ബുഖാരി മുസ്ലിമിൽ കാണാൻ സാധിക്കും)

മുകളിൽ നൽകിയ തെളിവുകളിലൂടെ ആർക്കും മനസ്സിലാക്കാം എല്ലാ ബിദ് അത്തും നരഗത്തിലേക്കല്ല സ്വഹാബത്ത് പുതുതായി കൊണ്ട് വന്നതിനെ നബി (സ്വ) അംഗീകരിച്ച് കൊടുത്തു. ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷവും സ്വഹാബത്ത് നല്ല ബിദ് അത്തുകൾ കൊണ്ട് വന്നു. അപ്പോൾ കാര്യം വ്യക്തം പുതുതായ കാര്യങ്ങൾ പിന്നീടുണ്ടാവും അത് നാലാലൊരു പ്രമാണബദ്ധമായിരിക്കണമെന്നതാണ് മാനദണ്ഡം.

*നല്ല ബിദ് അത്തുകൾ ജാഹിസിന്റെ പരിധിയിൽ വരുന്നതും സുന്നത്താണെന്നും പണ്ഡിതർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്നത് ഇമാം നവവി (റ) വിന്റെ ശൈഖായ അബൂ ശാമ (റ) വിന്റെ അനാചാരങ്ങൾ പഠിപിക്കുന്ന കിതാബുൽ ബാഇസിൽ കാണാൻ പറ്റും.*

فالبدع الْحَسَنَة مُتَّفق على جَوَاز فعلهَا والآستحباب لَهَا ورجاء الثَّوَاب لمن حسنت نِيَّته فِيهَا

(കിതാബുൽ ബാഹിസ് - അബൂശാമ (റ) 1/22)_____________

*✍ Siddeequl Misbah - posted - 11/11/2018 (9072 784 786)*

ദയവ് ചെയ്ത് ഈ പോസ്റ്റ് എഡിറ്റ് ചെയ്യരുത്  you can copy paste & share___________🌸👍🏻

Friday, November 9, 2018

നബിദിനം -നബി തങ്ങൾ ജനിച്ചതെന്ന്❓*

*നബി തങ്ങൾ ജനിച്ചതെന്ന്❓*
1-  *നബി صلى الله عليه وسلم യുടെ ജനനം റബിഉൽ അവ്വൽ 12 ന് തന്നെ ആണെന്ന് താരീഖ് ഇബ്നു ഖൽദൂൻ📖*[1-407]
2-
*നബി (സ) യുടെ ജന്മദിനം റബീഉൽ അവ്വൽ 12 നു തന്നെയാണെന്ന് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഹാഫിള് ഇബ്നു റജബ് (റ) തന്റെ ലത്വാഇഫുൽ മആരിഫ് പേജ് 90 ൽ തിരുജന്മദിനം ഭൂരിപക്ഷത്തിന്റെ അഭിപ്രായമായി റബീഉൽ അവ്വൽ 12 നാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു*

والمشهور الذي عليه الجمهور أنه ولد يوم الاثنين ثاني عشر ربيع الاول  (لطائفة المعارف

3-
*ഇമാം ഖസ്തല്ലാനി അവിടുത്തെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇൽ ഇപ്രകാരം പറയുന്നു,*


والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
*റസൂല് സ
.അ ജനിച്ചത് റബീഉല് അവല് 12 നാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (റ) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി *വെച്ചിരിക്കുന്നു..

 [അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പർ88]
4- *കേരള മുജായിദുകളുടെ ഹദീസ് പണ്ഡ തൻ അബ്ദുസ്സലാം സുല്ലമി എടവണ്ണ എഴുതിയ ‘ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ നബി (സ) ജനിച്ചത് റബിഉല്‍ അവ്വല്‍ മാസത്തില്‍ 12-ാം തീയ്യതിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.*
5-
*നബി തങ്ങൾ ജനിച്ചത് റബിഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി സംശയലേശമന്യേ വ്യക്തമാക്കുന്നു❗*

👇👇👇👁👁👁
https://youtu.be/KPgu8K6fATk
           ✍ *ഖുദ്സി*

Wednesday, November 7, 2018

നബിദിനം ആദ്യകാല മുജാഹിദ്


























റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം കൂടി ആയതിനാല്‍ ആ ദിവസം മുസ്ലിം ആഘോഷിക്കാന്‍ പാടില്ല

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

റബീഉല്‍ അവ്വല്‍ 12 നബി (സ്വ)യുടെ വഫാത്ത് ദിനം കൂടി ആയതിനാല്‍ ആ ദിവസം മുസ്ലിം ആഘോഷിക്കാന്‍ പാടില്ല,മറിച്ച് സ്വഹാബികള്‍ ദുഃഖിച്ച ആ ദിവസം നമ്മളും ദുഃഖിക്കുകയാണ് വേണ്ടത് എന്ന് അലമുറയിടുന്ന മുജാഹിലുകളോട് ഒന്ന് ചോദിച്ചോട്ടേ......

👇👇👇👇👇

■ നബി തങ്ങള്‍ വഫാത്തായതിന്റെ പിറ്റേ വര്‍ഷം റബീഉല്‍ അവ്വല്‍ 12ന്  സ്വഹാബികള്‍ ദുഃഖാചരണം നടത്തിയോ....?

■അതിനു ശേഷമുള്ള ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12 ന് സ്വഹാബികള്‍ ദുഃഖാചരണം നടത്തിയോ....?

■ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12 ന് താബിഉകള്‍ ദുഃഖാചരണം നടത്തിയോ...?

■ഏതെങ്കിലും ഒരു റബീഉല്‍ അവ്വല്‍ 12ന്  താബിഉത്താബിഉകള്‍ ദുഃഖാചരണം നടത്തിയോ....?

■അതിന് ശേഷം ലോകത്ത് കടന്ന് വന്ന ഏതെങ്കിലും ഒരു ഇമാം റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തിയോ....?

■ഹിജ്റ 300 ന് ശേഷം ആരെങ്കിലും റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തുകയോ നടത്താന്‍ ആഹ്വാനം ചെയ്യുകയോ ചെയ്തോ.....?

■പോട്ടേ...
ഹിജ്റ 1400 വരെ ഏതെങ്കിലും ഒരു പണ്ഢിതനോ സാധാരണക്കാരനോ ആരെങ്കിലും റബീഉല്‍ അവ്വല്‍ 12ന് ദുഃഖാചരണം നടത്തിയോ...?
ദുഃഖാചരണം നടത്താന്‍ ആഹ്വാനം ചെയ്യുകയോ അഭിപ്രായപ്പെടുകയോ ചെയ്തോ....?

''ഇല്ല'' എന്നാണ് മറുപടിയെങ്കില്‍ ഈ ബിദ്അത്ത് നിങ്ങളെ ആര് പഠിപ്പിച്ചതാണെന്ന് പറയേണ്ട ബാധ്യത ഓരോ മുജായിദിനും ഉണ്ട്.

സത്യത്തില്‍ ഇത് മുജാഹിലുകളുടെ പതിനെട്ടാമത്തെ അടവായിരുന്നു.
നബിദിനാഘോഷത്തില്‍ നിന്നും മുസ്ലിമീങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ട് ഇനിയെന്ത് പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കും എന്നാലോചിച്ച് ആകാശത്തേക്ക് നോക്കി ഏമ്പക്കവും വിട്ടിരുന്നപ്പോഴാണ് ഏതോ ഒരു മുജാഹിലിന് ഇത്തരം ഒരു ഐഡിയ ഉദിച്ചത്.

മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്നു എന്ന് പറയും പോലെ സ്നേഹത്തെ സ്നേഹം കൊണ്ട് എടുക്കാം എന്നൊക്കെ പാവം മുജാഹിലുകള്‍ നിനച്ചിട്ടുണ്ടാവണം.

പുണ്യ നബി (സ്വ) യെ  നിശ്കളങ്കമായി ഇഷ്ടം വെക്കുന്ന അറിവില്ലാത്ത സാധുക്കളായ മുസ്ലിമീങ്ങളുടെ മുന്നില്‍ പിശാചിന്റെ കുതന്ത്രവുമായി മുജായിദുകള്‍ രംഗപ്രവേശനം ചെയ്തു.

എന്നിട്ട് ഉള്ളിന്റെ ഉള്ളിലെ പ്രവാചക വിരോധം മനസ്സില്‍ ഒളിപ്പിച്ച് മുതലക്കണ്ണീരൊഴുക്കിക്കൊണ്ട് മൗലവിമാര്‍ മുസ്ലിമീങ്ങളോട് ചോദിച്ചു - സുഹൃത്തേ, നബി തങ്ങള്‍ വഫാത്തായ ദിവസത്തില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുമോ...?

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനല്ലേ അവിടുന്ന് വഫാത്തായത്...?

അന്നല്ലേ അബൂബക്കര്‍ സിദ്ദീഖ് തങ്ങളും ഉമര്‍ തങ്ങളും മറ്റുള്ള സ്വഹാബികളും പൊട്ടിക്കരഞ്ഞത്...?

ഏന്നിട്ടും നിങ്ങള്‍ക്ക് എങ്ങനെ റബീഉല്‍ അവ്വല്‍ 12ന് സന്തോഷിക്കാന്‍ കഴിയുന്നു...?

★''ഇസ്ലാമില്‍ ദുഃഖാചരണം പരമാവധി 3 ദിവസമാണ് മൗലവീ...

അതിനെക്കാള്‍ കൂടുതല്‍ ദുഃഖാചരണം നടത്താന്‍ ഇസ്ലാമില്‍ വകുപ്പില്ല.
എന്നാല്‍ സന്തോഷ പ്രകടനം നടത്താന്‍ അനുമതിയും കല്‍പനയും ഉണ്ട് താനും''
എന്നൊക്കെ മുസ്ലിമീങ്ങള്‍ പരമാവധി പറഞ്ഞ് നോക്കിയെങ്കിലും അതൊന്നും അംഗീകരിക്കാന്‍ നബി തങ്ങളോടുള്ള മൗലവിയുടെ അതിരു വിട്ട (കപട) സ്നേഹം അയാളെ അനുവദിച്ചില്ല.

(നബി തങ്ങളുടെ വഫാത്ത് പറഞ്ഞ് പുറമേ കരയുന്നുണ്ടായിരുന്നെങ്കിലും  പണ്ട് നേതാക്കള്‍ നബി സ്വ യെ ആക്ഷേപിച്ച സീന്‍ ഒക്കെ ഓര്‍ത്ത് മൗലവി  ഉള്ളില്‍ ഊറിച്ചിരിക്കുണ്ടായിരുന്നു)

റബീഉല്‍ അവ്വല്‍ 12 ന് സത്യ വിശ്വാസി ദുഃഖിക്കേണ്ട ദിവസമാണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ വേണ്ടി പല നുണകളും ഇവര്‍ക്ക് തട്ടി വിടേണ്ടി വന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നുണയാണ് നബി സ്വ തങ്ങള്‍ വഫാത്തായ ദിവസം റബീഉല്‍ അവ്വല്‍ 12 ആണെന്ന വിഷയത്തില്‍ ഒരു ഇമാമിനും അഭിപ്രായ വ്യത്യാസം ഇല്ല എന്ന വാദം.

യഥാര്‍ത്ഥത്തില്‍ മുജകളുടെ ഈ വാദം കല്ലു വെച്ച നുണയാണ്.
അവിടുത്തെ ജന്‍മ ദിനത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളത് പോലെ തന്നെ വഫാത്ത് ദിനത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. അത് ഇമാമീങ്ങളും ചരിത്ര കാരന്‍മാരും ഉദ്ധരിച്ചിട്ടുണ്ട്.

■ഇബ്നു മസ്ഊദ് (റ)നെ തൊട്ട്  ഹദീസ് ഉദ്ധരിച്ച് കൊണ്ട് ഇമാം ബസ്സാര്‍ (റ) പറയുന്നത് നബി തങ്ങള്‍ വഫാത്തായത് റമളാന്‍ 11 ന് ആണെന്നാണ് എന്ന് ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി (റ)തന്നെ പറഞ്ഞിട്ടുണ്ട്.

മൂസബ്നു ഉഖ്ബ, ലൈസി,ഇബ്നു സുബൈര്‍ എന്നിവരുടെ പക്ഷം റബീഉല്‍ അവ്വല്‍ 1നാണ് നബി സ്വ തങ്ങള്‍ വഫാത്തായത് എന്നാണ്.

അബു മുഖ്ലിഫ്,കലബി എന്നിവര്‍ പറയുന്നു നബി തങ്ങള്‍ വഫാത്തായത് റബീഉല്‍ അവ്വല്‍ 2ന് ആണെന്നാണ്.
ഈ അഭിപ്രായമാണ് പ്രബലാഭിപ്രായം എന്ന് ചരിത്രകാരനായ ഇമാം സുഹൈലി(റ) പറയുന്നു.
ഇമാം സുലൈമാനു തൈമി (റ)വും ഇതേ അഭിപ്രായക്കാരനാണ്.

നബി തങ്ങളുടെ വഫാത്ത് ദിവസത്തെ സംബന്ധിച്ചുള്ള പല അഭിപ്രായങ്ങളും നിരത്തിയതിന് ശേഷം ഇബ്നു ഹജറുല്‍ അസ്ഖലാനി തങ്ങള്‍ പറയുന്നു:-അബൂ മുഖ്ലിഫിന്റേതാണ് ഈ വിഷയത്തില്‍ പ്രബലാഭിപ്രായമെന്ന്. അബൂ  മുഖ്ലിഫിന്റെ അഭിപ്രായമാകട്ടെ... റബീഉല്‍ അവ്വല്‍ 2നാണ് നബി തങ്ങള്‍ വഫാത്തായത് എന്നാണ്.

ഇത്രയും അഭിപ്രായ വ്യത്യാസം ഉള്ള വിഷയം വഹാബി മുനാഫിഖുകള്‍ സ്വന്തം പൊള്ളത്തരം മൂടി വെക്കാന്‍ വേണ്ടി മറച്ചു പിടിച്ചു.

അല്ലാഹു ഈ ദജ്ജാലുകളുടെ കുതന്ത്രത്തില്‍ നിന്ന് നമ്മെ ഏവരെയും മുസ്ലിം ഉമ്മത്തിനെ മുഴുവനും കാത്ത് രക്ഷിക്കട്ടെ.....

ആമീന്‍ യാ റബ്ബല്‍ ആലമീന്‍

മുസ്ലിമീങ്ങള്‍ക്ക് മീലാദ് സന്തോഷവും ഇബ്ലീസിനും മുജായിദുകള്‍ക്കും ദുഃഖ വെള്ളിയും ആയ ഈ സുദിനത്തില്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും ഞാന്‍ എന്റെ മീലാദ് ആശംസകള്‍ നേരുന്നു

✍Bukhari AM Deshinganadu
23/05/2016

(My old post)

#reposted

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...