Showing posts with label നബിദിനം: മൗലിദ് കഴിക്കൽ മുമ്പ് പതിവില്ല തഴവ ഉസ്താദും പറഞ്ഞിട്ടുണ്ടോ ?. Show all posts
Showing posts with label നബിദിനം: മൗലിദ് കഴിക്കൽ മുമ്പ് പതിവില്ല തഴവ ഉസ്താദും പറഞ്ഞിട്ടുണ്ടോ ?. Show all posts

Saturday, February 10, 2018

നബിദിനം: മൗലിദ് കഴിക്കൽ മുമ്പ് പതിവില്ല അത് ബിദ്അത്താണ് .എന്ന് ഇമാം സുയൂത്വിയും തഴവ ഉസ്താദും പറഞ്ഞിട്ടുണ്ടോ ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





*നബിദിനം___________🔽*

*ചോദ്യം:* ❓

*മൗലിദ് കഴിക്കൽ മുമ്പ് പതിവില്ല അത് ബിദ്അത്താണ് .എന്ന് ഇമാം സുയൂത്വിയും തഴവ ഉസ്താദും പറഞ്ഞിട്ടുണ്ടോ ?*    
 
*ഉത്തരം    :*   ഇമാം സുയൂത്വി റ യോട് ഒരു ചോദ്യം അത് താഴെ വിവരിക്കാം

ﺍﻟﺤﻤﺪ ﻟﻠﻪ ﻭﺳﻼﻡ ﻋﻠﻰ ﻋﺒﺎﺩﻩ ﺍﻟﺬﻳﻦ ﺍﺻﻄﻔﻰ ، ﻭﺑﻌﺪ ، ﻓﻘﺪ ﻭﻗﻊ ﺍﻟﺴﺆﺍﻝ ﻋﻦ ﻋﻤﻞ ﺍﻟﻤﻮﻟﺪ ﺍﻟﻨﺒﻮﻱ ﻓﻲ ﺷﻬﺮ ﺭﺑﻴﻊ ﺍﻷﻭﻝ ، ﻣﺎ ﺣﻜﻤﻪ ﻣﻦ ﺣﻴﺚ ﺍﻟﺸﺮﻉ ؟ ﻭﻫﻞ ﻫﻮ ﻣﺤﻤﻮﺩ ﺃﻭ ﻣﺬﻣﻮﻡ ؟ ﻭﻫﻞ ﻳﺜﺎﺏ ﻓﺎﻋﻠﻪ ﺃﻭ ﻻ ؟
ﺍﻟﺠﻮﺍﺏ : ﻋﻨﺪﻱ ﺃﻥ ﺃﺻﻞ ﻋﻤﻞ ﺍﻟﻤﻮﻟﺪ ﺍﻟﺬﻱ ﻫﻮ ﺍﺟﺘﻤﺎﻉ ﺍﻟﻨﺎﺱ ﻭﻗﺮﺍﺀﺓ ﻣﺎ ﺗﻴﺴﺮ ﻣﻦ ﺍﻟﻘﺮﺁﻥ ﻭﺭﻭﺍﻳﺔ ﺍﻷﺧﺒﺎﺭ ﺍﻟﻮﺍﺭﺩﺓ ﻓﻲ ﻣﺒﺪﺃ ﺃﻣﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻣﺎ ﻭﻗﻊ ﻓﻲ ﻣﻮﻟﺪﻩ ﻣﻦ ﺍﻵﻳﺎﺕ ، ﺛﻢ ‏[ ﺹ : 222 ‏] ﻳﻤﺪ ﻟﻬﻢ ﺳﻤﺎﻁ ﻳﺄﻛﻠﻮﻧﻪ ﻭﻳﻨﺼﺮﻓﻮﻥ ﻣﻦ ﻏﻴﺮ ﺯﻳﺎﺩﺓ ﻋﻠﻰ ﺫﻟﻚ - ﻫﻮ ﻣﻦ ﺍﻟﺒﺪﻉ ﺍﻟﺤﺴﻨﺔ ﺍﻟﺘﻲ ﻳﺜﺎﺏ ﻋﻠﻴﻬﺎ ﺻﺎﺣﺒﻬﺎ ﻟﻤﺎ ﻓﻴﻪ ﻣﻦ ﺗﻌﻈﻴﻢ ﻗﺪﺭ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺇﻇﻬﺎﺭ ﺍﻟﻔﺮﺡ ﻭﺍﻻﺳﺘﺒﺸﺎﺭ ﺑﻤﻮﻟﺪﻩ ﺍﻟﺸﺮﻳﻒ ، ﻭﺃﻭﻝ ﻣﻦ ﺃﺣﺪﺙ ﻓﻌﻞ ﺫﻟﻚ ﺻﺎﺣﺐ ﺇﺭﺑﻞ ﺍﻟﻤﻠﻚ ﺍﻟﻤﻈﻔﺮ ﺃﺑﻮ ﺳﻌﻴﺪ ﻛﻮﻛﺒﺮﻱ ﺑﻦ ﺯﻳﻦ ﺍﻟﺪﻳﻦ ﻋﻠﻲ ﺑﻦ ﺑﻜﺘﻜﻴﻦ ، ﺃﺣﺪ ﺍﻟﻤﻠﻮﻙ ﺍﻷﻣﺠﺎﺩ ﻭﺍﻟﻜﺒﺮﺍﺀ ﺍﻷﺟﻮﺍﺩ ، ﻭﻛﺎﻥ ﻟﻪ ﺁﺛﺎﺭ ﺣﺴﻨﺔ ، ﻭﻫﻮ ﺍﻟﺬﻱ ﻋﻤﺮ ﺍﻟﺠﺎﻣﻊ ﺍﻟﻤﻈﻔﺮﻱ ﺑﺴﻔﺢ ﻗﺎﺳﻴﻮﻥ ، ﻗﺎﻝ
ﺍﺑﻦ ﻛﺜﻴﺮ ﻓﻲ ﺗﺎﺭﻳﺨﻪ : ﻛﺎﻥ ﻳﻌﻤﻞ ﺍﻟﻤﻮﻟﺪ ﺍﻟﺸﺮﻳﻒ ﻓﻲ ﺭﺑﻴﻊ ﺍﻷﻭﻝ ﻭﻳﺤﺘﻔﻞ ﺑﻪ ﺍﺣﺘﻔﺎﻻ ﻫﺎﺋﻼ ، ﻭﻛﺎﻥ ﺷﻬﻤﺎ ﺷﺠﺎﻋﺎ ﺑﻄﻼ ﻋﺎﻗﻼ ﻋﺎﻟﻤﺎ ﻋﺎﺩﻻ ، ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺃﻛﺮﻡ ﻣﺜﻮﺍﻩ ، ﻗﺎﻝ : ﻭﻗﺪ ﺻﻨﻒ ﻟﻪ ﺍﻟﺸﻴﺦ ﺃﺑﻮ ﺍﻟﺨﻄﺎﺏ ﺍﺑﻦ ﺩﺣﻴﺔ ﻣﺠﻠﺪﺍ ﻓﻲ ﺍﻟﻤﻮﻟﺪ ﺍﻟﻨﺒﻮﻱ ﺳﻤﺎﻩ ‏( ﺍﻟﺘﻨﻮﻳﺮ ﻓﻲ ﻣﻮﻟﺪ ﺍﻟﺒﺸﻴﺮ ﺍﻟﻨﺬﻳﺮ ‏) ، ﻓﺄﺟﺎﺯﻩ ﻋﻠﻰ ﺫﻟﻚ ﺑﺄﻟﻒ ﺩﻳﻨﺎﺭ ،


*ഇമാം സുയൂത്വി (റ) വിവരിക്കുന്നു  -* 🔽

റബിഉൽ അവ്വൽ മാസത്തിൽ നബി (സ്വ) യുടെ മൗലിദ് കഴിക്കലിനെ പറ്റി ഒരു ചോദ്യമുണ്ട്.
ശറഇൽ അതിന്റെ ഹുക്മ് എന്ത്?
അത് പുണ്യമാണൊ?
മോശമാണൊ?
മൗലിദ് സംഘടിപ്പിക്കുന്നവന്ന് പ്രതിഫലം ലഭിക്കുമോ? ഇല്ലയോ?

🔽
ഉത്തരം: നിശ്ചയം ജനങ്ങൾ ഒരുമിച്ചുകൂടി ഖുർആനിൽ നിന്ന് കഴിയുന്നത് പാരായണം ചെയ്ത് 'നബി സ്വ  യുടെ ജനന സമയത്ത് ഉണ്ടായ അത്ഭുതങ്ങൾ അവിടത്തെ തുടക്ക സംഭവങ്ങൾ ചരിത്ര ങ്ങൾ റിപ്പോർട്ട് ചെയ്യുക പരായണം ചെയ്യുക ' പിന്നെ ഭക്ഷണതളിക വെക്കുക ഭക്ഷണം കഴിക്കുക ശേഷം പിരിയുക '

എന്ന മൗലിദ് കഴിക്കൽ പ്രതിഫലം നൽകപെടുന്ന   പുണ്യമായ ആചാര ത്തിൽ പെട്ടതാണ് ' കാരണം അതിൽ നബി സ്വ യുടെ മഹത്തായ ജന്മദിനം കൊണ്ട് സന്തോഷിക്കലും ആഹ്ലാദിക്കലും  അവിടത്തെ സ്ഥാനത്തെ ബഹുമാനിക്കലുമാണുള്ളത്:  (അൽ ഹാവി സുയൂത്വി )
🔽
ഇവിടെ ഇമാം സുയൂത്വി റ പ്രത്യേകം ഒരുമിച്ചുകൂടി  ഖുർആൻ പാരായണം ചെയ്ത് നബി സ്വ യുടെ ജനന ചരിത്രം പറഞ്ഞു ഭക്ഷണ വിതരണം നടത്തി കൊണ്ട് പ്രത്യേക രീതിയിലും ശൈലിയിലും നടത്തപ്പെടുന്ന വേദിയെ പറ്റിയാണ് പറയുന്നത് .
🔽
അല്ലാതെ നബി (സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും ആഹ്ലാദിക്കലും അവിടത്തെ മദ്ഹ് പറയലും പുതിയതാണ് എന്ന് ഇമാം സുയൂത്വി റ യോ മറ്റൊരാളും തന്നെ പറഞ്ഞിട്ടില്ല .

മറിച്ച് അതല്ലാം പുണ്യമായതിന്ന് വേണ്ടി  പ്രത്യേക രീതിയിൽ നടത്തപെടുന്ന മൗലിദ് കഴിക്കൽ  പ്രതിഫലാർഹമായ പുണ്യ ആചാരമാണ് എന്നാണ് പറഞ്ഞത്

ഇന്ന് വഹാബികൾ നടത്തുന്ന സംസ്ഥാന സമ്മേളനങ്ങൾ  അവർ നടത്തുന്ന അതേ ശൈലിയിലും രീതിയിലും നടത്തൽ നബി സ്വ  യോ സ്വഹാബത്തോ മറ്റു സലഫുകളോ കൽപിക്കുകയോ  ചെയ്തിട്ടോ ഇല്ല !!!!

പ്രത്യേകം ഡേറ്റ് വെച്ച് സമ്മേളനത്തിനു മുമ്പ് പോസ്റ്ററുകൾ പതിച്ച് പ്രഭാഷണങ്ങൾ സംഘടിപ്പിച്ച് പ്രചരണം നടത്തി  സമ്മേളനത്തിന്  സുന്ദരികളായ മഹിളകളും കുട്ടികളും  പുരുഷന്മാരോട് കൂടെ ഒരുമിച്ച് കൂടി അമുസ്ലിം മന്ത്രിമാരെയും  വിദേശ പ്രതിനിധികളേയും ക്ഷണിച്ചു വരുത്തി , അനോൺസുകൾ ചെയ്ത് ഒരാൾ സ്വാഗതം പറഞ്ഞു. മറ്റൊരു മൗലവി ഉത്ഘാടനം ചെയ്തു  മറ്റു ചിലർ പ്രഭാഷണം നടത്തി മറ്റു വിവിധ പരിപാടികൾ അതോട് കൂടി സംഘടിപ്പിച്ചു  അവസാനം ഒരാൾ നന്ദി പറഞ്ഞ് വഹാബികൾ നടത്തുന്നത് പോലെയുള്ള സംസ്ഥാന സമ്മേളനം നബി സ്വ യോ സ്വഹാബികളോ സലഫുകളോ നടത്താൻ കൽപ്പിക്കുകയോ നടത്തുകയോ ചെയ്തതായി ഒരു രേഖയും ഇല്ല
🔽
ഇതല്ലാം ഇവർ നടത്തുന്നത് അല്ലാഹു വിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചു കൊണ്ടാണ് .

പ്രതിഫലാർഹമായ ഒരു കാര്യവും നബി സ്വ പറയാതെ പോയിട്ടില്ല
اليوم اكملت
ഇന്നു ദീനിനെ പൂർത്തികരിച്ചു തന്നു.   എന്ന ആയത്തിന് ശേഷം   സലഫുകൾ ചെയ്യാത്ത പ്രതിഫലം ഉള്ള ഒരു കാര്യവും  ഉണ്ടാവുകയില്ല എന്നാണ് വഹാബികൾ  പറയാറുള്ള വാദം !!  പ്രതിഫലം പ്രതീക്ഷിച്ചു   ഇവർ ചെയ്യുന്ന രീതിയിലുള്ള  സംസ്ഥാന സമ്മേളങ്ങൾ പിഴച്ച  ബിദ്അത്താണെന്ന് അവർ പറയേണ്ടി വരുന്നതാണ്.

കാരണം   എല്ലാ ബിദ്അത്തും ളലാലത്തും അതെല്ലാം നരകത്തിലും ആണ് എന്നാണല്ലെ ഇവർ പറയാറുള്ളത്.

അത് കൊണ്ട് ഇവർ നടത്തുന്ന സംസ്ഥാന സമ്മേളനങ്ങൾ ഇന്ന് നടത്തുന്ന അതെ രീതിയിലും മദ്രസാ കോളേജ് സിലബസ്  പ്രത്യേക ശൈലിയിലുള്ള പഠന രീതികൾ പിരീയഡ് വെച്ചുള്ള ക്ലാസുകൾ പുസ്തകങ്ങൾ വെച്ചുള്ള പഠനം    സ്ഥാപന  സംഘടനാ വാർഷിക സമ്മേളനങ്ങൾ  ഒന്നും തന്നെ നബി صلي الله عليه وسلم യുടെയോ സലഫുകളുടെയോ കാലത്ത് ഉണ്ടായിട്ടില്ല '
അവർ കൽപിച്ചിട്ടില്ല.
'അത് എല്ലാം പ്രതിഫലം ആഗ്രഹിച്ചു കൊണ്ടാണ് ചെയ്യുന്നത്.  .

പക്ഷെ അതിൽ ഉള്ള ഒരോ പ്രവർത്തിയും   ഇൽമ് പ്രചരിപ്പിക്കുക എന്ന അടിസ്ഥാനത്തിൽ അതിന് അസ്വല്  (അടിസ്ഥാനം ) ഉണ്ട് എന്ന് പറയാറുണ്ട്.

അപ്രകാരം ഇമാം സുയൂത്വി റ പറഞ്ഞത് പോലെ നബി സ്വയുടെ ജന്മത്തിൽ സന്തോഷിക്കലും  ആഹ്ലാദിക്കലും മദ്ഹ് പറയലും സ്വലാത്ത് ചൊല്ലലും ബഹുമാനിക്കലും അടിസ്ഥാന പരമായി സ്ഥിരപെട്ടതാണ്  -

മേൽ കാര്യങ്ങൾ സുയൂത്വി ഇമാം മൗലിദ് കഴിക്കൽ (عمل المولد )നെ പറ്റി ചോദിച്ചപ്പോൾ വിവരിച്ചത് പോലെ  അതായത് ഖുർആൻ ഓതി പ്രസവ സമയത്തെ ദൃഷ്ടാന്തങ്ങൾ പറഞ്ഞു ഭക്ഷണം വിതരണം ചെയ്തു കൊണ്ടുള്ള പരിപാടി യുടെ പ്രത്യേക രൂപം    പ്രതിഫലാർഹമായ ബിദ്അത്ത് ഹസനത്തായി എണ്ണുന്നത്  - അല്ലങ്കിൽ ഇന്ന് നടത്തുന്ന മദ്ഹ് കീർത്തന സദസ്സുകൾ സമ്മേളനങ്ങൾ  ബിദ്അത്ത് ഹസനത്തായി എണ്ണുന്നത്

വഹാബികൾ നടത്താറുള്ള മുകളിൽ പറഞ്ഞ സംസ്ഥാന സമ്മേളനങ്ങളും മറ്റും ബിദ്അത്ത് ആണങ്കിലും അത് നടത്തുന്നതിന് പറയുന്ന എല്ലാ ന്യായങ്ങളും  എന്ത് കൊണ്ട് സുന്നികൾ നടത്തുന്ന മൗലിദ് സദസ്സുകൾക്കും ഹദ്ദാദ് റാതീബ് പോലേയുള്ള സദസ്സുകൾക്കും പറയുന്നില്ല?
👇🔽
ചുരുക്കത്തിൽ സുയൂതി ഇമാം വിവരിച്ചത് പോലെയുള്ള പ്രത്യേക രീതിയിൽ നടത്തുന്ന മൗലിദ് കഴിക്കൽ മുമ്പ് (عمل المولد ) പതിവില്ല എന്നാണ് തഴവ ഉസ്താദും സുയൂത്വി റ വും മറ്റു പണ്ഡിതന്മാരും പറഞ്ഞത്. അല്ലാതെ നബി സ്വ യുടെ ജനനത്തിൽ സന്തോഷിക്കലും ആഹ്ലാദിക്കലും മദ്ഹ് കീർത്തന സദസ്സ് സംഘടിപ്പിക്കലും മുമ്പ് പതിവില്ല എന്നല്ല അത് നബി സ്വയുടെ കാലം മുതൽ  നബി യും സ്വഹാബികളും സലഫുകളും നടത്തിയതാണ് .ഇന്ന് വരെ തുടരുന്നതുമാണ്.

*സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

🔹🔹🔹🔹🔹🔹🔹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...