Showing posts with label മാതാപിതാക്കൾ. ''ഇബ്റാഹീം ആസർ അവിശ്വാസിയായിരുന്നുഖുർആൻ ൽണ്ടോ. Show all posts
Showing posts with label മാതാപിതാക്കൾ. ''ഇബ്റാഹീം ആസർ അവിശ്വാസിയായിരുന്നുഖുർആൻ ൽണ്ടോ. Show all posts

Sunday, July 14, 2019

മാതാപിതാക്കൾ. ''ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ

മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*


ചോദ്യം I

 ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ?




*മറുപടി*


 1 -  ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് .
അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു

യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് '
മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് .
ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ അപ്രകാരം വ്യാഖ്യാനിച്ചേ മതിയാവൂ

 ഇക്കാര്യം ഇബ്നു ഹജർ ( റ ) വ്യക്തമാ ക്കുന്നത് കാണുക

وذلك أن أهل الكتابين أجمعوا على أنه لم يكن أباه حقيقة ، إنما كان عمه ، والعرب تسمي العم أبا ، بل في القرآن ذلك فقال تعالى  ( واله آبائك ابراهيم وإسمعيل مع أنه عم يعقوب ، بل لو لم تجمعوا على ذلك وجب تأويله بهذا ، جمعا بين الأحاديث ، وأما من أخذ بظاهره كالبيضاوي وغيره فقد تساهل واستروح ( المنح الملكية في شرح الهمزية : ۱۰۲ / ۱ )




 ആസർ ഇബ്റാഹീം നബി ( അ )മിന്റെ പിത്യസഹോദരനാണെന്ന് ഇബ്നുഅബീശൈബ, ഇബ്നുൽമുൻദിർ , ഇബ് അബീഹാതിം ( റഹിമഹുമുല്ല ) എന്നിവർ മുജാഹിദ് ( റ ) വിനെ ഉദ്ധരിച്ച് വിവിധ പരമ്പര കളിലൂടെ നിവേദനം ചെയ്തിട്ടുണ്ട് .
ആ പരമ്പരകളിൽ ചിലത് പ്രബലമാണ്  "

 ഇബ്റാഹീം ( അ ) തന്റെ ' അബ് ആസറി നോട് പറഞ്ഞ സന്ദർഭം സ്മരിക്കുക "
എന്ന സൂക്തതം വിവരിച്ച് ഇബ്നുൽമുൻദിർ ( റ ) പ്രബലമായ പരമ്പരയിലൂടെ   ഇബ്ന് ജുറൈജ്
( റ ) ൽ നിന്നുദ്ധരിക്കു നനു ആസർ ഇബ്റാഹീം നബി ( അ ) യുടെ പിതാവല്ല . കാരണം ഇബ്റാഹീം നബി ( അ ) ഫാലഖിന്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിന്റെ മകൻതൈറഖിന്റെയോ താറകിന്റെയോ മകനാണ്.

 ഇബ്നു അബീഹാതിം ( റ) പ്രബലമായ പരമ്പരയിലൂടെ സുദ്ദി ( റ ) യെ ഉദ്ധരിച്ച് പറയുന്നു . ആസർ ഇബ്റാഹീം നബി ( അ ) മിന്റെ പിതാവാണോ എന്ന ചോദ്യത്തിന് ഇബ്റാഹീം നബി ( അ )മിന്റെ പിതാവ് താറാഖാണെന്നാണ് മറുപടി നൽകിയത്

  പ്രസ്തുത അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം സുയൂത്വി ( റ ) പറയുന്നു . ഇബ്നുൽ മുൻദിർ ( റ ) തന്റെ തഫ്സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാനബ്ന്സ്വർദി ( റ ) ൽ നിന്നുദ്ധരിച്ചത് ഉപരിക്ത  ആശയത്തിനു ശക്തി പകരു ന്നതാണ് .

ഇബ്റാഹീം നബി ( അ ) നെ തിയിലിടാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ അവർ വിറക് ശേകരിക്കാൻ തുടങ്ങി.
കിഴവികൾ വരെ വിറകുമായി വന്നിരുന്നു'
 അങ്ങനെ ഇബ്റാഹീം നബി ( അ ) നെ തീയിലേക്കിടാൻ അവരുദ്ധേശിച്ചപ്പോൾ ഇബ്റാഹീം നബി ( അ ) എനിക്ക് അല്ലാഹു മതി . ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനാണ് എന്നർത്ഥം വരുന്ന " ദിക്ർ ' ഉരുവിട്ടു .

ഇബ്റാഹീം നബി ( അ ) നെ അവർ തീയിലേക്കെറിഞ്ഞപ്പോൾ അല്ലാഹു തീയിനോട് ഇബ്റാഹീം നബി ( അ ) മിന് തണുപ്പും രക്ഷയുമാകാൻ ആജ്ഞാ പിച്ചതനുസരിച്ച് തീ അപ്രകാരമായി . ഇതു കണ്ടപ്പോൾ ഇബ്റാഹീം നബി ( അ ) യുടെ " അമ്മ് ' പറഞ്ഞു ഞാൻ കാരണമാണ് ഇബ്റാഹീം രക്ഷപ്പെട്ടത് . അപ്പോൾ അല്ലാഹു   ഒരു തീപൊരി അവനിലേക്കയക്കുകയും കാൽ പാദത്തിൽ ചെന്നുവീണ ആ തീ അവനെ കരിക്കുകയും ചെയ്തു
ഈ അസറിൽ അമ്മ് പിതൃവ്യൻ എന്ന് തന്നെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് '

 ഇബ്റാഹീം നബി ( സ ) നെ തീയിലിട്ട അതെ ദിവസം തന്നെ ആസർ മ്യതിയടഞ്ഞു എന്ന വിവരം കൂടി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ആസർ അല്ലാഹുവിന്റെ ശത്യുവാണെന്ന് ഇബ്റാഹീം നബി ( അ ) മിന് ബോധ്യപ്പെട്ടപ്പോൾ ആസറിനു വേണ്ടി പാപമോചനത്തിനിരക്കൽ ഇബ്റാഹീം നബി ( അ ) നിറുത്തിവച്ചതായി ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്,

 ആസർ മുശ്രി ക്കായി മ്യതിയടഞ്ഞ പ്പോഴാണ് ഇബ്റാഹീം നബി ( അ ) മിന് അക്കാര്യം വ്യക്തമായതെന്നും അതിനു ശേഷം ആസറിന വേണ്ടി ഇബ്റാഹീം നബി ( അ ) പാപമോചനം നടത്തിയിട്ടില്ലെന്നും ഹദീസുകളും വ്യക്തമാക്കുന്നുണ്ട് . ( അൽ ഹാവി ലിൽ ഫതാവാ )
..........................
അസ് ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...